Skip to content

തൈരും ബീഫും – ഭാഗം 36

izah sam aksharathalukal novel

തിരിച്ചു വീട്ടിൽ എത്തി ഞാൻ ഞങ്ങൾടെ മുറിയിലേക്ക് പോയി……ആകെ മാറ്റം…..പുതിയ കട്ടിൽ മെത്ത വിരികൾ എല്ലാം ….. പക്ഷേ ഒന്ന് മാത്രം ഉണ്ടായിരുന്നില്ല…… സാൻട്രയുടെ കട്ടിൽ……..അത് മാറ്റിയിരിക്കുന്നു……..എന്തോ….ഒരു ശൂന്യത……. ഒരുപാട് കാലത്തിനു ശേഷം ഒറ്റപ്പെട്ടതു പോലെ……… ഞങ്ങൾ അന്യരാണ് അല്ല എങ്കിൽ അവൾ എൻ്റെ ആരുമല്ല എന്ന് ഓർമ്മിപ്പിക്കുന്നത് പോലെ…….വസ്ത്രം മാറാനായി അലമാര തുറന്നപ്പോൾ….ഞാൻ അതിശയിച്ചു..ജീൻസ്‌ …..ടി..ഷിർട്ടുകൾ…….എനിക്ക് ജീൻസ്‌ ഇഷ്ടാണ്….അധികവും അതാണ് ഉപയോഗിച്ചിരുന്നത്….എന്നാൽ ഇപ്പോൾ അധികവും മുണ്ടായിരുന്നു…..സ്വയം വസ്ത്രം ധരിച്ചു തുടങ്ങിയപ്പോഴും അത് മാറ്റിയിരുന്നില്ല…. ഇവളിതു എപ്പോഴാണ് പോയി വാങ്ങിയത്……. ഞാൻ കുളിച്ചിട്ടു ഒരു ട്രാക്ക് സൂട്ടും….ടി ഷർട്ടും എടുത്തിട്ടു…. കണ്ണാടി നോക്കി തലചീകുമ്പോ….. വാതിൽ മുട്ടോട് മുട്ട്…….

“അപ്പായീ…….. അപ്പാ…….”

ഈവയാണ്……. എന്നെ കാണാത്തതു കൊണ്ടാവും…… പിന്നെ ഞാൻ വാതിൽ അടയ്ക്കാറില്ല…..അവൾ എപ്പോഴും എന്നെ നോക്കി നോക്കി ആണ് കളിക്കുന്നത്….. ടി.വി. കാണുകയാണെങ്കിലും ഇടയ്ക്കു ഇടയ്ക്കു വന്നു നോക്കും……

“വാതിൽ തുറക്ക് അപ്പായി…….”

ഞാൻ വേഗം വാതിലിൻ്റെ കുറ്റി എടുത്തതും തള്ളി തുറന്നു അകത്തു ഓടി കയറി കട്ടിലിൽ ഇരുന്നു…. പിന്നെയാ ആശാത്തി എന്നെ കണ്ടത്…….അന്തം വിട്ടു നോക്കുന്നു…..

“അപ്പായി…… പാന്ട് ഇട്ടോ…..”

ഞാൻ അവളെ മടിയിൽ ഇരുത്തി………മുടി മാടി ഒതുക്കി…..

“അപ്പായി……കൊള്ളാവോ…….?”

അവളുടെ വിടർന്ന കണ്ണുകൾ എന്നെ നോക്കി തലയാട്ടി….

“മ്മ്……സൂപ്പർ …ദുഖർ സമ്മനെ പോലുണ്ട്……”

“ആന്നോ…….. “

“മമ്മ…എവിടെ…..?”

അവൾ ക്ലിനിക്കിലേക്കു വിരൽ ചൂണ്ടി…… അവിടെ നീണ്ട നിര…… എന്നോടൊപ്പം ആശുപത്രിയിലായിരുന്നപ്പോൾ അവൾ ഇടയ്ക്കൊക്കെ ഇങ്ങോട്ടു വന്നിരുന്നുള്ളൂ….. അതിൻ്റെ തിരക്കാണ്……ഈവ ബോള് കളിക്കാവോ എന്നൊക്കെ ചോദിച്ചു…കുറച്ചു അവൾക്കൊപ്പം കളിച്ചു…….എനിക്ക് അൽപ്പം ക്ഷീണം തോന്നിയിരുന്നതിനാൽ ഞാൻ കിടന്നു…… ഞാൻ എൻ്റെ കൺസൾട്ടിങ് കാലങ്ങൾ ആലോചിച്ചു……….എന്നെ അന്വേഷിച്ചു രോഗികൾ വന്നു തുടങ്ങുകയായിരുന്നു…….പിജി കഴിഞ്ഞു എന്റെ കരിയർ ആരംഭിചു തുടങ്ങിയിരുന്നുള്ളു…..പലതും ആലോചിച്ചു….ശ്വേതയെയും….പ്രണയകാലവും …. ഇന്ന് ഞങ്ങളുടെ പ്രണയകാലത്തിനൊപ്പം കണ്ണീർ തിളക്കത്തെ പുഞ്ചിരിയിലൊളിപ്പിച്ച ഒരുവളും തെളിഞ്ഞു വരുന്നു…….ഇന്നവളുടെ കണ്ണീർ തിളക്കത്തിനാണ് ശോഭയേറേ……….ഞങ്ങളുടെ പ്രണയകാലത്തെക്കാളും……. എപ്പോഴോ മയങ്ങി……

രാത്രിയെപ്പോഴോ കണ്ണ് തുറന്നപ്പോൾ……രണ്ടു മണി….. എല്ലാരും കിടന്നിരുന്നു……. അടുത്ത് തന്നെ ഭക്ഷണം മൂടി വെച്ചിരിക്കുന്നു….. ആരോ പുതപ്പിച്ചിരിക്കുന്നു….സാൻട്ര ആയിരിക്കും…… ചെറിയ വിശപ്പുണ്ടായിരുന്നു…… കുറച്ചു ഭക്ഷണം കഴിച്ചു……വീണ്ടും കിടന്നു…… രാവിലെ നേരത്തെ എണീറ്റു…….എന്നും നടക്കാൻ ഡോക്‌ടർ പറഞ്ഞിരുന്നു…….സാൻട്രാസ്‌ കാസ്സിലിലും ചുറ്റുമുള്ള റബ്ബർ കാടുകളിലും ഒന്ന് കറങ്ങാൻ തീരുമാനിച്ചു ഇറങ്ങി…… സാൻട്രയും മോളും അപ്പുറത്തെ മുറിയിൽ ഉറക്കമായിരുന്നു……വാതിൽ അടച്ചിട്ടില്ലായിരുന്നു……എനിക്ക് അകത്തു കയറണം എന്നുണ്ടായിരുന്നു….എന്നാലും എൻ്റെ മുറിയിൽ നിന്ന് കട്ടിൽ മാറ്റിയപ്പാൾ എനിക്കെന്തോ ……

ഞാൻ റബ്ബർകാടുകൾക്കുള്ളിലോട്ടു നടന്നു…നേരം പുലർന്നു വരുന്നേ ഉണ്ടായിരുന്നുള്ളു……രാവിലെ തന്നെ ജോസെഫേട്ടനും കുറച്ചു ടാപ്പിംഗ് തൊഴിലാളികളും പണി തുടങ്ങിയിട്ടുണ്ടായിരുന്നു…….എന്നെ കണ്ടതും അവർ അതിശയിച്ചു നോക്കി…….

“ആഹാ…… മിടുക്കനായല്ലോ….വാ….വാ….. ” ജോസെഫേട്ടനാ…. ആ ശബ്ദത്തിൽ പോലും ഉന്മേഷം സന്തോഷം……

“ഞങ്ങൾ നോക്കുവായിരുന്നു ഇതാരാണെന്നു……ഇത് മാത്യുച്ചായൻ വരുന്ന വഴിയല്ലായോ…..ഞങ്ങളൊക്കെ അതേലാ വരുന്നേ…….. ” ദൂരെ മറ്റൊരു വഴി ചൂണ്ടി ഒരാൾ പറഞ്ഞു…..

“ഞാൻ വെറുതെ……. നടക്കാലോ…….”

പിന്നെ അവരോടു സംസാരിച്ചു ഞാൻ നടന്നു…… അവർക്ക്‌ എന്നോട് എന്തോ ഒരു അടുപ്പം ഉള്ളത് പോലെ തോന്നി……. ഞാനും കുറച്ചധികം അവിടെ ചിലവിട്ടു……

“എന്നും പോര് കേട്ടോ……..ഞങ്ങളുടെ മാത്യുച്ചായൻ പോയേൽ പിന്നെ എന്തോ മടുപ്പാ…….”

“അതിനു എന്നാ …..ഇനി നമുക്ക് അതൊക്കെ മാറ്റാലോ ….” ഞാനും ഒരൊഴുക്കിൽ പറഞ്ഞിട്ട് തിരിച്ചു നടന്നു……..അപ്പൊ സാന്ട്രായുടെ വിളിയും വന്നു…….

“നീ ഇത് എ വിടെ പോയതാ എബിച്ചാ ഈ കൊച്ചു വെളുപ്പാന്കാലത്തു……” ഫോണെടുത്തപ്പോഴേ ഇതാ ചോദ്യം…..ഹലോ …ഒന്നും ഇല്ലാ…….

“ഡീ…ഞാനേ ……”

“കാലും മേലാതെ എങ്ങോട്ടു പോയതാ……നീ ഡോക്ടർ തന്നെയാണോ…… ? ” ഞാൻ പറയുന്നത് ഒന്നും കേൾക്കുന്നില്ല……എനിക്ക് ഒരു കുസൃതി തോന്നി…..

“ഞാൻ പാലക്കാട് പോയതാ…… ശ്വേതയെ കാണാനാ……. ഇന്നലെ ഒറ്റയ്ക്ക് കിടന്നപ്പോ…….അവളുടെ ഓർമ്മകളായിരുന്നേ…….?”

എൻ്റെ സാൻഡിയുടെ അനക്കം പോലും ഇല്ല…… ബോധം കെട്ട് വീണോ…..

“ഹലോ…..ഡീ…..”

ഫോൺ കട്ടായി……എനിക്ക് ചിരി വരുന്നുണ്ടായിരുന്നു……ഞാൻ വേഗം തിരിച്ചു വീട്ടിലേക്കു നടന്നു…….അകത്തു കയറിയപ്പോൾ തന്നെ കണ്ടു…മുഖവും വീർപ്പിച്ചു ചായ ഇടുന്നു….

ഞാൻ അകത്തേക്ക് ചെന്നു……

“ചായ…….”

“എന്തെ…… പാലക്കാടുന്നു കിട്ടിയില്ലേ ചായ……..?” അതീവ പുച്ഛത്തോടെ ചോദിക്കുന്നു…….

ഞാൻ ചിരിച്ചു……അവളുടെ കയ്യിലെ ചായ വാങ്ങി…… ഉമ്മറത്തെ പടിക്കെട്ടിൽ ഇരുന്നു…

” എന്നും നടക്കാൻ ഡോക്ടർ പറഞ്ഞല്ലോ…….അതുകൊണ്ടാ…… നിൻ്റെ റബ്ബർ തോട്ടവും മറ്റും ഒന്ന് കാണാൻ പോയതാ……. നീ അങ്ങോട്ട് പോവാറില്ലേ….?”

അവൾ എന്നെ നോക്കി……. ഒരു ചായയുമായി ഒപ്പം വന്നു കുറച്ചു മാറി ഇരുന്നു…………

“പണ്ടൊക്കെ പോകുമായിരുന്നു….. അപ്പനോടൊപ്പം….ആ റബ്ബർകാട് മൊത്തം അപ്പനാ…. അപ്പൻ്റെ ഓർമ്മകളാ …..ചിലപ്പോ…..അപ്പനെ ഒത്തിരി മിസ് ചെയ്യുമ്പോ അങ്ങോട്ട് പോകും…അപ്പൻ്റെ വർത്തമാനം

ചിരി……ഒരു രെക്ഷയുമില്ലാത്ത മോട്ടിവേഷൻസ്……….” അതും പറഞ്ഞു ചിരിക്കുന്നുണ്ടെങ്കിലും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…….ആ കണ്ണുകൾ റബ്ബർ മരങ്ങൾക്കിടയിൽ പരതി നടക്കുന്നു…..

“ഞാനും അങ്കിളും വളരെ വൈകിയാണ് കൂട്ടായതു……അപ്പോഴേക്കും പുള്ളി ക്ഷീണിച്ചു തുടങ്ങിയിരുന്നു….എങ്കിലും നല്ല പോസിറ്റീവ് ആയിരുന്നു….”

അവളോട് അത് പറയുമ്പോഴും ഒരിക്കൽ എന്നോട് സംസാരിച്ച അങ്കിളിന്റെ വാക്കുകളായിരുന്നു എൻ്റെ മനസ്സിൽ “..എൻ്റെ സാൻഡിയെ ശ്രദ്ധിച്ചേക്കേണേ……ഡേവിസ് നല്ല പയ്യനാ…എന്നാലും…….”

ഏറെ നേരം ഞങ്ങൾ ഒന്നും മിണ്ടിയില്ല……ഒടുവിൽ സാൻഡി തന്നെ ആരംഭിച്ചു…..

“എന്താ പ്ലാൻ……? ഇനി പ്രാക്ടീസ് ചെയ്യാൻ കുറച്ചു മാസങ്ങൾ എടുക്കും……എന്നാലും വലിയ പ്രോബ്ലം ഇല്ലാ….എല്ലാം ശെരിയാവും……”

ഞാൻ അവളെ തന്നെ നോക്കി……മെല്ലെ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു……

“എന്താ നിൻ്റെ പ്ലാൻ………?” അവൾ എന്നെ തന്നെ നോക്കുന്നുണ്ട്…… ആ മുഖത്ത് ഭയമോ ആശങ്കയോ…….

“എനിക്കെന്താ ….ഇങ്ങനെയൊക്കെ………”

ഞാൻ പിന്നോട്ടാഞ്ഞിരുന്നു…… “നമുക്ക് ഒരു പ്ലാൻ ഉണ്ട്…….” ഞാനാണേ…….

“എനിക്കറിയാം…….ഞാൻ അന്ന് പറഞ്ഞല്ലോ….. എബി നടക്കുമ്പോൾ ഞാൻ എല്ലാം പറയാം എന്ന്…….” സാന്ഡിയാണെ….എന്ത് പറായാമെന്നു …….‌ ഞാൻ അവളെ സംശയത്തോടെ നോക്കി……. ഇവൾ ഇത് എന്ത് പറയാൻ പോവുകയാണ്….

“ശ്വേത…….അവളുടെ അപ്പയും അമ്മാവും വന്നു വിളിച്ചു കൊണ്ട് പോയതാണ്……. എന്നോട് ഒന്നും പറഞ്ഞിരുന്നില്ല…… യൂ .കെ യിൽ എവിടെയോ ആണ് എന്ന് തോന്നുന്നു……. അവളുടെ വീട്ടിൽ പോയാൽ ഡീറ്റെയിൽസ് കിട്ടുമായിരിക്കും……..”

സാൻട്രയാണ് വിദൂരതയിലേക്കു നോക്കി സംസാരിക്കുന്നു….ഞാൻ അവളെ തന്നെ നോക്കി…..ഈ സാൻഡി എന്നാണു എന്നെ മനസ്സിലാക്കുന്നത്…….എനിക്ക് വേദന തോന്നി……. അന്നും ഇന്നും അവൾ എന്നെ മനസ്സിലാക്കിയില്ല……..

“ഈവ…….. എനിക്ക് അവളെ വേണം എബിച്ചാ…… മോളെ ഞാൻ തരുകേല……..” അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു……….അപ്പൊ അങ്ങെനെയാണ്…..

“മോളെ മാത്രം മതിയോ …….അപ്പനെ വേണ്ടേ നിനക്ക്…………..?” ഞാനാണ്……എൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു……വേദന തോന്നി….

അവൾ എന്നെ നോക്കി…….

“അപ്പൻ എൻ്റെ അല്ലല്ലോ ശ്വേതയുടെ അല്ലേ…….?” അവളുടെ ഇടറിയ ശബ്ദം…. ഞാനവളോട് ചേർന്ന് ഇരുന്നു…..

“നമുക്ക് കല്യാണം കഴിച്ചാലോ സാൻഡി….? നിനക്ക് കഴിഞ്ഞതൊക്കെ മറന്നൂടെ…..? “

അവൾ ഏതാനം നിമിഷം എന്നെ നോക്കി നിശ്ശബ്ദയായിരുന്നു……

“ഇല്ല…എബിച്ചാ…….എനിക്ക് ഇനിയും ഒറ്റപ്പെടാനും വേദനിക്കാനും .വയ്യാ………ഒരിക്കൽ ഞാനതു അനുഭവിച്ചിരുന്നു…….അന്ന് എനിക്ക് അപ്പനുണ്ടായിരുന്നു……ഇനിയും തകരാൻ എനിക്ക് വയ്യ….എന്നോടു ചേർന്നിരിക്കല്ലേ എബിച്ചാ…പ്ളീസ്……എന്നെ സ്നേഹിക്കല്ലേ എബിച്ചാ….പ്ളീസ്….. …”

ഞാൻ മാറി ഇരുന്നു…..”നിനക്ക് എന്നെ വിശ്വാസമില്ല സാൻഡി………ശ്വേത വന്നാൽ ഞാൻ പോകും എന്ന് നീ വിശ്വസിക്കുന്നു……..”

“അത് സത്യവുമാണ്….. ശ്വേത മോളെ നോക്കിയിരുന്നില്ല…പക്ഷേ നിന്നോട് ഒരുപാട് സ്നേഹമായിരുന്നു….. നീ ആക്സിഡന്റ് ആയതു തൊട്ടു അവൾ പോവുന്നത് വരെയും അവൾ നിന്നെ നോക്കിയിരുന്നു……അവൾ തകർന്നു പോയിരുന്നു…കണ്ണീർ ഒഴിഞ്ഞിരുന്നില്ല… അവളെ പോലെ എപ്പോഴും കംഫോര്ട് സോണിൽ മാത്രം ജീവിച്ച ഒരാള്ക്ക് ഇത്രയും പ്രശ്നങ്ങൾ ഒന്നും ഹാൻഡിൽ ചെയ്യാൻ കഴിഞ്ഞിട്ടുണ്ടാവില്ല……………. മാത്രമല്ല അവൾ തീർച്ചയായും തിരിച്ചു വരും……എനിക്കറിയാം………….”

അത് ഉറച്ച വാക്കുകളായിരുന്നു…….എൻ്റെ ഹൃദയത്തെ പോറലേൽപ്പിക്കാൻ മാത്രം കെൽപ്പുള്ള വാക്കുകൾ…….അവൾ അകത്തു പോയി…..ഒരു താക്കോൽ കൊണ്ട് വന്നു……

“ഇത് നിങ്ങളുടെ സാധനങ്ങൾ വെച്ചിരിക്കുന്ന മുറിയാണ്…….”

എനിക്ക് വേദനയാണോ അമർഷമാണോ നിസ്സഹായതയാണോ….അറിയില്ല…..എനിക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു….സാൻട്രയോട്….ഞാൻ അവളെ നോക്കി……കണ്ണ് ഒക്കെ നിറഞ്ഞിരിക്കുന്നു……ഞാൻ എണീറ്റു അവൾ കാണിച്ച മുറിയിലേക്ക് നടന്നു…….അവളും എന്റൊപ്പം….. വന്നു……മുറി തുറന്നു തന്നു…….തിരിഞ്ഞു നടന്ന അവളെ ഞാൻ പിടിച്ചു നിർത്തി……..

“പണ്ടത്തെ ഓർമ്മകൾ ഒക്കെ സമ്മാനിച്ചു പതുക്കെ അങ്ങ് പോവുവാ അല്ലെടീ…… അങ്ങനെ അങ്ങു പോകണ്ടാ……ദാ ഇതും കൂടെ അങ്ങ് കൊണ്ട് പോയാൽ മതി……”

അതും പറഞ്ഞു കൈ വീശി ഒരെണ്ണം കൊടുക്കാനാഞ്ഞതേ ഉള്ളു…….നമ്മുടെ ചുണക്കുട്ടീ രണ്ടു കയ്യും കൊണ്ട് കവിളും പൊത്തി കണ്ണും പൂട്ടി നിൽപ്പുണ്ട്…….ആ നിൽപ്പ് കണ്ടപ്പോൾ എൻ്റെ ദേഷ്യം ഒക്കെ എവിടെയോ പോയി..ഞാൻ കൈ താഴ്ത്തി അവളെ നോക്കി…..എനിക്ക് വാത്സല്യം തോന്നി ആ നിൽപ്പ് കണ്ടപ്പോൾ…. ..ഒറ്റ കണ്ണ് തുറന്നു എന്നെ നോക്കി……

“കുറച്ചു ദിവസം കൊണ്ട് നിൻ്റെ വൺ മാൻ ഷോ ഞാൻ ഇവിടെ കാണുന്നുണ്ട്…” അതും പറഞ്ഞു മെല്ലെ അവളുടെ അടുത്തേക്ക് നടന്നു……അവളെ ചേർത്ത് നിർത്തി……ആ നെറുകയിൽ അധരങ്ങൾ ചേർത്തു…..

“എനിക്ക് നിന്നോടൊപ്പം ജീവിക്കണം സാൻഡി…….. ജീവച്ഛവം പോലെ കിടന്ന എന്നെ നീ പ്രണയിച്ചതിൻ്റെ നൂറു മടങ്ങു നിന്നെ പ്രണയിക്കണം…. ഈ സാൻഡ്രസ് കാസ്സിലിനു അപ്പുറമുള്ള ലോകം എനിക്ക് നിന്നോടൊപ്പം കാണണം….അതുകൊണ്ടാ ഞാൻ എൻ്റെ അപ്പനെ കാണാൻ പോലും പോവാത്തെ…… പ്ളീസ് സാൻഡീ …….”

ഞാൻ അവളുടെ നെറുകയിൽ തല മുട്ടിച്ചു……..അവളും എന്റൊപ്പം കരയുന്നുണ്ട്…….

“ശ്വേത വരും എബിച്ചാ…….നീ പോകും…എനിക്ക് .മേലാ……വേണ്ടാ………” അവൾ കരഞ്ഞു കൊണ്ടിരുന്നു…….

ഞാൻ വീണ്ടും നിസ്സഹായനായി……വിശ്വാസം …….എത്ര പ്രണയിച്ചാലും സ്നേഹിച്ചാലും വിശ്വാസം നഷ്ടപ്പെട്ടാൽ……..എത്ര നേരം കടന്നു പോയി എന്നറിയില്ല……ഈവ്സ് ഞങ്ങളെ നോക്കി വന്നപ്പോഴാണ് ഞങ്ങൾ അടർന്നതു……ഇല്ല ഞങ്ങൾ ഞെട്ടി പോയത്…അവളുടെ ഒറ്റ വാചകത്തിലാ…

“എന്നെ ഒറ്റയ്ക്കിട്ടിട്ടു ഇവിടെ മമ്മാനെ മാത്രം ഹഗ് ചെയ്യുന്നോ അപ്പായി….ചീറ്റിംഗ്…” ചുണ്ടും കൂർപ്പിച്ചു നിൽക്കുന്ന ഈവ ഞങ്ങളുടെ കണ്ണീരിനെയും ചിരിയാക്കി മാറ്റി….

ഈവയെ ചേർത്ത് പിടിക്കുമ്പോഴും എൻ്റെ മനസ്സു വിങ്ങുകയായിരുന്നു…… എന്റെ മനസ്സിൽ അവൾ എത്ര ആഴത്തിൽ പതിഞ്ഞതാണ് എന്ന് ഞാൻ തിരിച്ചറിയുകയയായിരുന്നു….എന്ന് എന്റെ സാൻഡി അത് മനസ്സിലാക്കും……

ആധവ്…….. ഒട്ടും പ്രതീക്ഷിക്കാതെയാണ് എൻ്റെ ജീവിതത്തിലേക്ക് വന്നത്….. ഞാൻ പിജി യ്ക്ക് ചേർന്നു

ഒന്ന് രണ്ടു പാർട്ട് ടൈം ജോലികളുമായി മുന്നോട്ടു പോവുകയായിരുന്നു…… വൈദവ് പറഞ്ഞത് പോലെ എന്നെ അഡ്മിഷനും മറ്റും സഹായിച്ചിരുന്നു…… ആദ്യത്തെ പാർട്ട് ടൈം ജോലിയും ശെരിയാക്കി തന്നിരുന്നു……. പിന്നെ അയാൾ എൻ്റെ മൊബൈൽ ട്രാക്കിംഗ് തകൃതിയായി ചെയ്തു വന്നു……. ഞാൻ സോഷ്യൽ മീഡിയകൾ എല്ലാം അവസാനിപ്പിച്ചിരുന്നു…… നാട്ടിൽ നിന്ന് എന്നെ ആരും വിളിക്കാറില്ല……വിളിച്ചപ്പോഴൊന്നും ഞാൻ സംസാരിച്ചില്ല…. വൈദവിൻ്റെ ശാരീരിക ആവശ്യങ്ങൾ മുറയ്ക്ക് എന്നിലൂടെ നടന്നു പോന്നു….. സ്വബോധത്തോടെ വൈദവിൻ്റെ ഒപ്പം കിടക്കാൻ ഞാനും ആഗ്രഹിച്ചില്ല…അതിനാൽ ഞാനും ബിയറും മറ്റും ശീലമാക്കിയിരുന്നു….. ഞങ്ങൾ തമ്മിൽ അധിക സംസാരം ഒന്നും ഉണ്ടായില്ല……. വൈദവിന് ധാരാളം കൂട്ടുകാർ ഉണ്ടായിരുന്നു…..ഇന്ത്യൻസ് ഏഷ്യൻസ് റഷ്യൻസ്…അങ്ങനെ ……ആരും വീട്ടിൽ വരാറില്ലായിരുന്നു……

എൻ്റെ ഉള്ളിലെ ജീവൻ്റെ തുടിപ്പ് ഞാൻ തിരിച്ചറിഞ്ഞത് ദുസ്സ്വപ്നങ്ങളിലൂടെയായിരുന്നു…… തൊട്ടിലിൽ ഉറങ്ങി കിടക്കുന്ന കുഞ്ഞിന് അരികിലേക്ക് ഇഴഞ്ഞു ചെല്ലുന്ന പാമ്പിനെയാണു ഞാൻ ആദ്യമായി കണ്ട ദുസ്വപ്നം……ഞെട്ടി ഉണർന്നപ്പോൾ ആശ്വസിക്കാൻ കഴിഞ്ഞില്ല……ആ കുഞ്ഞിന് എൻ്റെ മോൾടെ മുഖം പോലെ തോന്നിയിരുന്നു…… മഴയത്തു നനയുന്ന കുഞ്ഞു…… നിർത്താതെയുള്ള കരച്ചിൽ……. ഭ്രാന്തു പിടിച്ചിരുന്നു…… എന്നിലെ മാറ്റങ്ങൾ ഞാൻ അറിഞ്ഞു തുടങ്ങിയിരുന്നു….. കാർഡ് വാങ്ങി ടെസ്റ്റ് ചെയ്തപ്പോൾ ….ആത്മഹത്യ ചെയ്യാനാണ് തോന്നിയത്……ഞാൻ മാത്രം എന്തിനു……..ആ കാർഡ് ടെസ്റ്റ് എടുത്തു അയാളുടെ മുന്നിലേക്ക് ഇട്ടു കൊടുത്തപ്പോൾ ഒരു പുച്ഛചിരി ആയിരുന്നു……..ഞാൻ അത് പ്രതീക്ഷിച്ചിരുന്നു……..

“എന്താ വൈദവ്…….. ഇനി നിഷേധിക്കാനാണോ ഭാവം……?”

അയാൾ എഴുന്നേറ്റു അടുത്തേക്ക് വന്നു……

“എനിക്ക് എൻ്റെ ഭാര്യയെ വിശ്വാസമാണ്…… ആൻഡ് ഒൺ തിങ്……. ഈ കുഞ്ഞിനെ വേണം എന്ന് എനിക്ക് ഒരു നിർബന്ധവുമില്ല……..എവെരിതിങ് അപ് ടു യു……….. അബോട് ചെയ്യാം ചെയ്യാതിരിക്കാം…..ബട്ട് ഒൺ കണ്ടിഷൻ…….. പ്രസവിച്ചാൽ നീ സ്നേഹിച്ചു വളർത്തിയിരിക്കണം…..” അയാൾ കൈപൊക്കി എൻ്റെ ഇരു കവിളും ഒറ്റകയ്യാൽ അമർത്തി …..എനിക്ക് നന്നായി വേദനിക്കുന്നുണ്ടായിരുന്നു…എന്നെ ചുവരിൽ ചേർത്ത് നിറുത്തി……

“ഡോ.എബി ചാക്കോയുടെ കുഞ്ഞിനെ ഉപേക്ഷിച്ചു മുങ്ങിയത് പോലെ വൈദവിൻ്റെ കുഞ്ഞിനെ ഉപേക്ഷിച്ചു രക്ഷപെടാം എന്ന് വിചാരിക്കണ്ടാ……സൊ…..തിങ്ക് വെൽ…… വേണ്ടെങ്കിൽ ഇപ്പൊ വേണ്ടാന്നു വെക്കാം…….”

എന്നെ തള്ളി മാറ്റി അയാൾ കടന്നു പോയി….. ആദ്യമായി വിശേഷം ഉണ്ട് എന്ന് അച്ചായനോട് പറഞ്ഞപ്പോൾ അച്ചായൻ്റെ സന്തോഷം……അന്ന് തൊട്ടു എന്നെ കരുതലോടെ നോക്കിയതു…എല്ലാം

എങ്ങനെ കുത്തി നോവിച്ചു കൊണ്ടിരുന്നു….തിരിച്ചും മറിച്ചും ആലോചിച്ചു……അബോട് ചെയ്യാനുള്ള അപ്പോയ്ന്റ്മെണ്ട് എടുത്തു……എന്നാൽ ദുസ്സ്വപ്നങ്ങൾ കൊണ്ട് നിറഞ്ഞ രാത്രികൾ……എൻ്റെ മോൾക്ക് ഇപ്പൊ ഏഴ് മാസം കഴിഞ്ഞിട്ടുണ്ടാകും……ഇപ്പോൾ ഇരിക്കുന്നുണ്ടാവും……ഇഴയുന്നുണ്ടാവും….. സാൻട്ര നോക്കുന്നുണ്ടാവുമോ……തീർച്ചയായും നോക്കും……അല്ലാ എങ്കിൽ സുരക്ഷിതമായ എവിടെയെങ്കിലും അവൾ ഏൽപ്പിക്കും…എനിക്കുറപ്പാണ്………..

ഞാൻ അന്ന് വൈദുവിനൊപ്പം വന്നതിൽ പിന്നെ ആദ്യമായി അമ്മയെ വിളിച്ചു……

“ഹലോ ഡോ.ഗംഗ…….” അമ്മയുടെ സ്വരം……..ഇത്രയും വെറുക്കാൻ ശ്രമിച്ചിട്ടും ദേഷ്യമുണ്ടായിട്ടും ആ സ്വരം എന്നെ തണുപ്പിക്കുന്നു….ആശ്വസിപ്പിക്കുന്നു……അതല്ലേ മാതൃത്വം…എൻ്റെ മോൾക്ക് നിഷേധിച്ച മാതൃത്വം…….ഇന്ന് മറ്റൊരാൾക്കും ഞാൻ നിഷേധിക്കുന്നു……ഞാൻ എങ്ങനെയാണ് പൂർണ്ണതയിൽ എത്തുന്നത്……

“ഹലോ…… ആരാണ്…….” അമ്മയാണ്….ഞാൻ വേഗം ഫോൺ കട്ട് ചെയ്തു…….അന്നും ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല…… വെളുക്കുവോളം ആ കുഞ്ഞിപ്പെണ്ണ് എന്നെ ശല്യം ചെയ്തു കൊണ്ടിരുന്നു……മദ്യ കുപ്പികളും ബിയർ ബോട്ടിലുകളും എന്നെ മാടി വിളിച്ചു…….ഞാൻ എല്ലാം മുറിയിൽ നിന്ന് മാറ്റി……ദിവസങ്ങൾ കടന്നു പോയി…..വൈദു എന്നെ ശല്യം ചെയ്തില്ല……ആഴ്‌ചകൾ കടന്നപ്പോൾ എനിക്ക് നല്ല മനപുരട്ടലും ശർദ്ദിയും ക്ഷീണവും ഉണ്ടായിരുന്നു… വൈദു ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു….

“സൊ…… യു ആർ കണ്ടിന്യൂയിങ് ദിസ്……. “

“എനിക്ക് വേണം എൻ്റെ കുഞ്ഞിനെ……” ഞാൻ അയാളോട് ധൈര്യ പൂർവ്വം പറഞ്ഞു……പക്ഷേ അയാൾ പൊട്ടി ചിരിച്ചു….

“ഹ ഹ…… ഗ്രേറ്റ്…… എന്നും വേണം….. ഈ സ്നേഹം ഒക്കെ……”

..ഓരോ ദിവസങ്ങളും കാഠിന്യമേറിയതായിരുന്നു……. ആദ്യ ഗർഭ കാലഘട്ടം എൻ്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമായിരുന്നു എന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു…..അച്ചായനും അച്ചായൻ്റെ കുഞ്ഞിപ്പെണ്ണും എന്നെ ശല്യം ചെയ്‌തിരുന്നില്ലാ എന്ന് ഞാൻ ഇന്ന് അറിയുന്നു……അവർ എന്നെ തഴുകിയിരുന്നു എന്ന് തോന്നിപ്പോവുന്നു……

പിജി ക്‌ളാസ്സുകളും പ്രാക്ടിക്കൽസും പാർട്ട് ടൈം ജോബും എന്നെ തളർത്തി……അസ്വസ്ഥതകൾ ധാരാളം ഉണ്ടായിരുന്നു…… രാത്രി മസിലുകൾ ഉരുണ്ടു കയറുമ്പോഴും ഞാൻ അച്ചായനെ ഓർക്കാറുണ്ടായിരുന്നു…… ആറു മാസം ആയപ്പോൾ ഒരു ദിവസം വൈദവ് എൻ്റെ മുറിയിലേക്ക് വന്നു…… ഗർഭിണി ആയതിൽ പിന്നെ അയാൾ ശല്യം ചെയ്തിരുന്നില്ല……

“എന്ന മനൈവി സൗഖ്യം താനാ……”

ഞാൻ ഭയത്തോടെ എണീറ്റു മാറി……

“വൈകിട്ട് പാർട്ട് ടൈം ജോലിക്കു പോവണ്ടാ….ഇതാ എൻ്റെ കാർഡ്….ഒരുപാട് ഉപയോഗിക്കാൻ നിക്കണ്ട….അതിൽ ലിമിറ്റഡ് എമൗണ്ട് സെറ്റ് ചെയ്തിട്ടുണ്ട്…..”

അയാൾ എൻ്റെ കിടക്കയിൽ കിടന്നു….

“കിട്ട വാ…..”

“എതുക്ക്……പ്ളീസ് വൈദവ്……” ഞാൻ ഭയത്തോടും അതിനേക്കാളുപരി അയാളെ ഒഴുവാക്കാനുമായി പറഞ്ഞു…..

അയാൾ എന്നെ ഒന്ന് നോക്കി………”ഇത് കാമം അല്ലൈ ……കിട്ട വാ….”

അയാളുടെ സ്വരം ശാന്തമായിരുന്നു….ഞാൻ മെല്ലെ അയാൾക്കരികിലേക്കു ചുവടു വെച്ചു……അയാൾ കട്ടിലിൽ എണീറ്റിരുന്നു….ഞാൻ അയാൾക്കരുകിൽ എത്തിയപ്പോൾ അയാൾ എൻ്റെ വയറിന്മേൽ മൃദുവായി കൈവെച്ചു തഴുകുന്നുണ്ടായിരുന്നു…ഞാൻ അത്ഭുതത്തോടെ അയാളെ നോക്കി…… ഇത്രയും മൃദുവായി അയാൾ എന്നെ സ്പർശിച്ചിട്ടില്ലായിരുന്നു…..അയാൾ മൃദുവായി എൻ്റെ വയറിൽ അധരങ്ങൾ ചേർത്തു……..പിന്നെ എന്നെ ഒന്ന് നോക്കാതെ എണീറ്റ് പുറത്തു പോയി……അയാളുടെ വാതിലടഞ്ഞെങ്കിലും ഞാൻ ആ ഞെട്ടലിൽ നിന്ന് മാറിയിരുന്നില്ല……..ഒപ്പം അതിയായ ആത്മ നിന്ദയും…….അസുരന് പോലും അവൻ്റെ രക്തത്തോടു സ്നേഹമുണ്ട്……വാത്സല്യമുണ്ട്……എനിക്കോ ……….

(കാത്തിരിക്കണംട്ടോ)

 

കമന്റ്സ് ഇട്ട എല്ലാ കൂട്ടുകാർക്കും ഒരുപാട് സ്നേഹം……ലൈക് അടിച്ചവരോട് ഒരുപാട് നന്ദി…..

കമന്റ്സ് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം തരും…നിങ്ങളുടെ കമ്മന്റ്സ് നായി കാത്തിരിക്കുന്നു.

ഇസ സാം

 

ഇസ സാം ന്റെ മറ്റു നോവലുകൾ

ഒരു അഡാർ പെണ്ണുകാണൽ

 

Title: Read Online Malayalam Novel Curd & Beef written by  Izah Sam

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!