Skip to content

തൈരും ബീഫും – ഭാഗം 39

izah sam aksharathalukal novel

ആൾക്കൂട്ടത്തിനിടയിലും റോഡ് മുറിച്ചു കടക്കുമ്പോഴും ഒരു കരുതലോടെ എന്നെ ചേർത്ത് പിടിക്കുന്ന എബിച്ചനെ നഷ്ടപ്പെടുത്താൻ എനിക്ക് കഴിയുമോ…….

രാത്രി വൈകി ഞങ്ങൾ വീടെത്തുമ്പോൾ ഈവ ഉറങ്ങിയിരുന്നു….ഞങ്ങൾ വന്നിട്ട് ആണ് ജോസഫേട്ടൻ പോയത്….. വീടിൻ്റെ ഗേറ്റ് പൂട്ടിയതും ഒക്കെ എബിയായിരുന്നു….. ഈ വലിയ വീട്ടിൽ നാളെ തൊട്ടു ഞാൻ ഒറ്റയ്ക്കാണ്… വീണ്ടും ഒറ്റയ്ക്ക്…..

മോളെ മേലു കുളിപ്പിച്ചു ഉറക്കുമ്പോഴും എബിയുടെ മുറിയിൽ വെട്ടമുണ്ടായിരുന്നു…എനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല….. ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു….ഇല്ല എനിക്കുറങ്ങാൻ കഴിയുന്നില്ല……കരച്ചിൽ വരുന്നു…..എബിയുടെ മുറിയിലേക്ക് ചെന്നാലോ…..ഞാൻ മെല്ലെ എണീറ്റ് മുറിയിലേക്ക് ചെന്നു…..കതകടച്ചിരിക്കുന്നു…..എബി അങ്ങനെ വാതിൽ രാത്രി അടയ്ക്കാറില്ല….ചാരാറേയുള്ളു…അവനറിയാതെ

ഞാൻ അവനു നെറുകയിൽ അധരങ്ങൾ ചേർക്കാറുണ്ടായിരുന്നു…..എന്നും …..പക്ഷേ ഇന്ന് അടച്ചിരിക്കുന്നു…. ഞാൻ നിരാശയോടെ പുറത്തു നിന്നു…..ഞാൻ ചുവരിൽ ചാരി കണ്ണടച്ചു നിന്നു.

പെട്ടന്ന് വാതിൽ തുറന്നു…..ഞാൻ ഞെട്ടി തിരിഞ്ഞു നടന്നു….

“എന്ന സാൻഡി…..?”

“എന്ന എബി?” ഞങ്ങൾ രണ്ടും ഒരുപോലെ ചോദിച്ചു….. ഞാൻ എന്തിനാ ചോദിച്ചത്…ഞാൻ അല്ലെ ഇങ്ങോട്ടു വന്നേ…..

“അല്ല…നീ എന്താ…ഇവിടെ …? ഉറങ്ങിയില്ലേ..” എബിയാണ്…..

“അത്…പിന്നെ …എബിയ്ക്ക് വെള്ളം വേണമോ? എന്ന് ചോദിക്കാൻ……” ഞാൻ വിക്കി വിക്കി പറഞ്ഞു ഒപ്പിച്ചു…..

“എനിക്ക് കുറച്ചു വെള്ള വേണം……” എന്തോ കണ്ടു പിടിച്ചതുപോലുള്ള ഭാവം ഉണ്ടായിരുന്നു അവൻ്റെ മുഖത്ത്….എനിക്കാണെങ്കിൽ നല്ല കള്ള ലക്ഷണവും…..

“ഞാൻ ഇപ്പൊ കൊണ്ട് തരാം……” എന്നും പറഞ്ഞു ഞാൻ അടുക്കളയിലേക്കു ഓടി രക്ഷപ്പെട്ടു…..

ഒരു ഗ്ളാസ്സിൽ വെള്ളമെടുത്തു തിരിഞ്ഞതും അവൻ എന്നെയും നോക്കി കയ്യും കെട്ടി വാതിലിൽ ചാരി നിൽപ്പുണ്ടായിരുന്നു…..

ഞാൻ വെള്ളം കൊടുത്തപ്പോഴും അത് വാങ്ങി കുടിക്കുമ്പോഴും എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു….ആ നോട്ടം താങ്ങാൻ വയ്യാത്തതു കൊണ്ട് ഞാൻ വേറെ ഒരു ഗ്ലാസ് വെള്ളമെടുത്തു കുടിച്ചു…..ഇടയ്ക്കു അവനെ ഇടകണ്ണിട്ടു നോക്കി…..എന്നെ തന്നെ നോക്കി നിക്കുന്നുണ്ട്…..

അവൻ ഗ്ളാസ്സ്‌ കഴുകി വെച്ചു .എൻ്റെയും…..

“ഇനിയും വെള്ളം വേണോ സാൻഡി……” ചെറു ചിരിയോടെ ചോദിച്ചു…ഞാൻ വേണ്ട എന്ന് തലയാട്ടി…..അവൻ തന്നെ ലൈറ്റ് അണച്ചു…അവൻ മുന്നിലും ഞാൻ പിന്നിലുമായി നടന്നു…..

എൻ്റെ മുറിയുടെ വാതിൽക്കൽ എത്തിയപ്പോൾ അവൻ തിരിഞ്ഞു നിന്നു….ഞാൻ മെല്ലെ നിരാശയോടെ നടന്നു….

“സാൻഡി…… വെള്ളം നീ നേരത്തെ എൻ്റെ മുറിയിൽ വെച്ചിരുന്നു കേട്ടോ……. “

ഞാൻ നിസ്സഹയാതയോടെ അവനെ നോക്കി……

“പക്ഷേ ഇപ്പൊ നീ തന്ന വെള്ളത്തിന് നല്ല സ്വാദുണ്ടായിരുന്നു…..ഇനി ചിലപ്പോൾ എനിക്ക് രുചിക്കാൻ കഴിഞ്ഞില്ലെങ്കിലോ……”

എനിക്ക് ശബ്ദം ഉണ്ടായിരുന്നില്ല……അല്ലെങ്കിലും മുൻപും അങ്ങനായിരുന്നല്ലോ….. വാതിൽ ചാരി കയറുമ്പോഴും അവൻ അവിടെ നില്പുണ്ടായിരുന്നു…..മനസ്സുകൊണ്ട് നൂറു തവണ ഞാൻ ആ വാതിൽ തുറന്നിരുന്നു എങ്കിലും…..എന്തോ ഒന്ന് എന്നെ പിന്നോട്ടു വലിക്കുന്നുണ്ടായിരുന്നു….കട്ടിലിൽ വന്നു വീഴുമ്പോഴും എൻ്റെ മനസ്സിലേക്ക് വന്നത് ശ്വേതയായിരുന്നു…എബിച്ചനെയും ശ്വേതയുടെയും പ്രണയകാലമായിരുന്നു…അത് മറന്നു ഒരിക്കലും എബിച്ചനു എന്നെ ഉൾകൊള്ളാൻ കഴിയില്ല……ഇനിയും വേദനിക്കാൻ എനിക്ക് വയ്യ…… …..

തിരിഞ്ഞും മറിഞ്ഞും കിടന്നു..അപ്പനെ ഓർമ്മ വന്നു….ഞാൻ ഒറ്റയ്ക്കാവുകയാണല്ലോ അപ്പ…….കരഞ്ഞു കരഞ്ഞു എപ്പോഴോ ഉറങ്ങി…..നേരം വൈകി ആണ് ഉറക്കമെഴുന്നേറ്റതു…. ഒന്നിനും താത്പര്യമുണ്ടായിരുന്നില്ല…….. പുറത്തേക്കു ഇറങ്ങിയപ്പോൾ എബി നേരത്തെ എഴുന്നേറ്റിരിക്കുന്നു…..അടുക്കളയിൽ എന്തെക്കെയോ തട്ടും മുട്ടും…ഞാൻ അങ്ങോട്ട് പോയില്ല…തിരിച്ചു മുറിയിലേക്ക് പോയി…കുളിച്ചു…..ഒരു നിസ്സംഗത…മെല്ലെ അടുക്കളയിലേക്കു ചെന്നപ്പോൾ എബി എനിക്കായി ചായ ഇട്ടു വെച്ചിട്ടുണ്ട്….മുട്ടക്കറി ഉണ്ടാക്കിയിരിക്കുന്നു….ഞാൻ അപ്പം ഉണ്ടാക്കി….എന്തെക്കെയോ ചെയ്തു…എൻ്റെ മനസ്സു മരവിച്ചിരിന്നു…. എബിയും

ഒരുങ്ങുന്ന തിരക്കിലായിരുന്നു…ഈവയെ എബി തന്നെയാണ് എഴുന്നേൽപ്പിച്ചതും ഒരുക്കിയതും എല്ലാം….ഞാൻ അടുക്കളയിൽ എന്തെക്കെയോ ചെയ്തു നിന്നു…ഹോസ്പിറ്റലിൽ വിളിച്ചു ലീവ് പറഞ്ഞു…

“അപ്പായി പോകുമ്പോ ഞാനും കൂടെ വരട്ടെ…..പ്ളീസ് ഞാനും മമ്മയും പ്ലെയിനിൽ കയറിയിട്ടില്ല…..” ഈവയുടെ ശബ്ധമാണ്…..

എബി എന്തോ മറുപടി പറയുന്നുണ്ട്…വ്യെക്തമല്ല…..

ഞാൻ ഭക്ഷണം എടുത്തു വെച്ചു…ഈവയും എബിയും വന്നു….. ഭക്ഷണം കഴിക്കാനിരുന്നു…..ഞാനും ഒപ്പം ഇരുന്നു ഈവയ്ക്കു ഭക്ഷണം കൊടുത്തു…ഈവ എന്തെക്കെയോ സംസാരിക്കുന്നു…എബി മറുപടി പറയുന്നുണ്ട്….

“നീ ഇന്ന് പോവുന്നില്ലേ….?”

“ഇല്ല……എനിക്ക് ഇന്ന് ഓഫ് ആണ്…..”

“മ്മ്….അപ്പൊ മോളെ ഞാൻ ആക്കിയേക്കാം…..ഞാൻ ഒരു യൂബർ വിളിച്ചിട്ടുണ്ട്…..”

“മ്മ്…….” ഞാൻ മുഖമുയർത്തി അവനെ നോക്കിയിരുന്നില്ല…..

“അപ്പായി എന്നെ വിളിക്കാൻ വരോ…….?” ഈവയാണ്….

“ഇല്ലാട്ടോ…..അപ്പായിക്ക് തിരക്കാ…..അപായിയും മമ്മയെ പോലെ ഡോക്‌ടർ ആവണ്ടേ….?”

എബിയാണ്…ഇടയ്ക്കു ഇടയ്ക്കു എന്നെ നോക്കുന്നുണ്ട്….. പുറത്തു യൂബർ വന്നു……എബിയുടെ പെട്ടി ഡ്രൈവർ വന്നു എടുത്തു കൊണ്ട് പോയി…..എനിക്ക് ചുറ്റും ശൂന്യതയും മരവിപ്പും മാത്രമായിരുന്നു…..ഞാൻ ഈവയുടെ ബാഗും എടുത്തു കാറിൽ വെചു…..ജോസഫേട്ടൻ വന്നു…..

“എവിടെ പോകുന്നു…..?” എന്നോട് ചോദിച്ചു…..ഞാൻ മൗനമായി നിന്നു…ജോസഫേട്ടൻ ഒരുപാട് തവണ എനിക്ക് മുന്നറിയിപ്പ് തന്ന ദിവസമാണിത്…..ഒരു നാൾ അയാൾ പോകും…..

എന്നെ തന്നെ നോക്കി നിന്ന ജോസഫേട്ടൻ എബിയെ നോക്കി….

“എനിക്ക് ഒന്ന് ഡൽഹി പോകണമായിരുന്നു…ഞാൻ പറഞ്ഞിരുന്നില്ലേ ജോലിയുടെ ആവശ്യമായി……. പിന്നെ കുറച്ചു നാൾ കഴിഞ്ഞു വരുള്ളൂ…..ഇന്ന് കുരിശിങ്കലിലാണ്…. ” എബി യാത്രയുടെ കാര്യമൊക്കെ ജോസെഫേട്ടനോട് പറഞ്ഞു കൊണ്ട് നിന്നു..ഈവയെ കാറിൽ കയറ്റി ഇരുത്തി ഞാൻ തിരിഞ്ഞു വീട്ടിലേക്കു കയറി….എബി എന്നോട് യാത്ര പറയുമായിരിക്കും…എന്നാൽ എനിക്കതു കേൾക്കാൻ കഴിയില്ല…..ഞാൻ തകർന്നു പോകും…..എബി പൊക്കോട്ടെ…

ഞാൻ മുകളിലെ മുറിയിലേക്ക് ചെന്നു…പണ്ടത്തെ എൻ്റെ മുറിയിലേക്ക് ..വാതിൽ അടച്ചു…….പണ്ട് എബിയെ ഓർത്തു ഞാൻ കഴിഞ്ഞിരുന്ന മുറി…ഡേവിസിൻ്റെ കല്യാണാലോചന വന്നപ്പോഴും ഞാൻ എബിയോർത്തു കരഞ്ഞിരുന്ന മുറി…ഇന്ന് വീണ്ടും…….. എൻ്റെ പ്രണയം ഇങ്ങനാണ്….വിരഹവും വിങ്ങലും നഷ്ടവും…….

ജോസെഫേട്ടനോട് പറഞ്ഞിട്ട് തിരിഞ്ഞപ്പോൾ അവളുണ്ടായിരുന്നില്ല…ചുറ്റും നോക്കി…..എന്തോ….ഒരു വേദന ഉള്ളിൽ പതഞ്ഞു പൊങ്ങുന്ന പോലെ……ഞാൻ മുറ്റത്തോട്ടിറങ്ങി മുകളിലെ ജെന്നലിലോട്ടു നോക്കി….ഒന്നും തുറന്നിട്ടുണ്ടായിരുന്നില്ല…..കാറിൽ കയറി മുന്നോട്ടു നീങ്ങുമ്പോഴും ഞാൻ പലയാവർത്തി തിരിഞ്ഞു നോക്കി…..എവിടെയെങ്കിലും അവളുണ്ടോ …എന്നെ നോക്കുന്നുണ്ടോ…ആ നിറഞ്ഞ കണ്ണുകൾക്കായി ഞാൻ പരതി……ഇല്ല……ഞാൻ സീറ്റിലേക്കു ചാരി ഇരുന്നു….പുറത്തോട്ടു നോക്കി…..

എന്നാലും സാൻഡി …..നീ എന്നോട് പോകണ്ട എന്ന് പറഞ്ഞില്ലല്ലോ….?

ഈവയും എൻ്റെ നെഞ്ചിലേക്ക് ചാരി….അവൾക്കും ഇന്ന് ശോകമാണ്….സ്കൂളിൽ പോകണം…..ഞാൻ ഇന്ന് വൈകിട്ട് ഉണ്ടാകില്ല എന്ന് പറഞ്ഞിരുന്നു….

“അപ്പായീ……” അവൾ എന്നെ തലപൊക്കി നോക്കി….

“എന്നാ ഈവ കുട്ടി……” ഞാൻ അവളുടെ കവിളി തലോടി…

“അപ്പായീ മമ്മയും സ്കൂളിൽ പോയിട്ടാണോ ഡോക്‌ടർ ആയത്…?.” ഓ ….പുള്ളിക്കാരി സ്കൂളിൽ പോകുന്ന ആശങ്കയിലാണ്….

“അതേലോ…. എൻ്റെ ഈവ്സിനും ഡോക്‌ടർ ആവണ്ടേ..?…അത് കൊണ്ടല്ലേ സ്കൂളിൽ പോവുന്നെ……”

ഞാൻ അവളെ ഒന്ന് മോട്ടിവേറ്റ് ചെയ്തതായിരുന്നു…..അപ്പോഴായിരുന്നു പണി പാലും വെള്ളത്തിൽ കിട്ടിയത്……

“ൻ്റെ…. പൊന്നപ്പായീ…..നിങ്ങൾ രണ്ടും കൂടെ ഡോക്‌ടർ ആയില്ലേ…..ഇനിയിപ്പോ ഞാൻ നേഴ്സ് ആവാം… പേസിസിന്റ്സ് …അല്ല എന്നാ അപ്പ…..പനിയൊക്കെ വരുന്നവരെ എന്നതാ….പാഷിന്സോ ..എന്നതാ ….”

കർത്താവേ…മംഗ്ലീഷ് തുടങ്ങി……

“പേഷ്യന്റ്സ്……..”

“അതെന്നേ….. അത് ജോസഫ് അപ്പാപ്പനെയും,അന്നമ്മച്ചിയേയും , മോളി മമ്മയെയും നമ്മുക്കു അതാക്കാം…….അല്ലേൽ വേണ്ടാ എപ്പോഴും ഉറങ്ങുന്ന അപ്പാപ്പനില്ലായോ..മോളി മമ്മാടെ വീട്ടിലെ…ആ ലേസി ഓൾഡ് മാൻ……ഇല്ലായോ ആ അപ്പാപ്പൻ മതി…..അപ്പൊ ഞാൻ ഇൻജെക്ഷൻ വെച്ചാൽ കരയുകേല…..”

കർത്താവേ അത് എൻ്റെ അപ്പൻ അല്ലായോ…… ഞാൻ പൊട്ടി ചിരിച്ചു പോയി……

“ഹഹ………..റോക്കിങ് ഈവ്സ്…….വെൽ പ്ലാൻഡ് ആണല്ലോ….?” ഞാൻ അവളുടെ കയ്യിൽ അടിച്ചു…അവൾ തിരിച്ചും ഹൈ ഫൈ അടിച്ചു…അത് ഞങ്ങളുടെ സ്ഥിരം പരുപാടി ആയിരുന്നു…അങ്ങനെ ചിരിച്ചും പറഞ്ഞും അവളെ സ്കൂളിൽ ക്ലാസ്സിൽ കൊണ്ട് വിട്ടു…..

“അപ്പായി …വൈകിട്ട് ഫോൺ ചെയ്യാട്ടോ……പിന്നെ മമ്മയെ കഷ്ടപ്പെടുത്താതെ ഹോം വർക്ക് ചെയ്യണം ട്ടോ…..”

“മ്മ്…..അപ്പായി വേഗം വരണേ………” അവൾ എന്നെ ആ കുഞ്ഞി കൈകൾ കൊണ്ടു കെട്ടിപിടിച്ചു കവിളിൽ ഉമ്മ വെച്ചു…… എന്നെ തിരിഞ്ഞു തിരിഞ്ഞു നോക്കി കുട്ടികൾക്കിടയിലേക്കു നീങ്ങുന്ന ഈവയെ ഞാൻ നോക്കി നിന്നു…….എനിക്ക് സാന്ഡിയെ വിളിക്കണം എന്ന് തോന്നി……അവളോട്‌ പറയാത്തത് കൊണ്ട് ഒരു മിസ്സിംഗ്…. ഞാൻ അവളെ വിളിച്ചു…കാൾ പോവുന്നുണ്ട് എടുക്കുന്നില്ല……. വീണ്ടും വിളിച്ചു……എടുക്കുന്നില്ല…..കുരിശിങ്കലിൽ എത്തുന്നവരെയും അവളെ പലതവണ വിളിച്ചു…..

കുരിശിങ്കലിലെ ഗേറ്റ് കടന്നപ്പോൾ എന്തോ ഒരു വല്ലായ്ക…..ഞാൻ ജനിച്ചു വളർന്ന വീട് ആണെങ്കിലും അന്നും എനിക്ക് ഒരു അന്യതാബോധം ഈ വീടിനോടും അപ്പനോടും ഉണ്ടായിരുന്നു…ഇന്നും അത് കൂടിയിട്ടേയുള്ളു…… ഇവിടെ ഒന്നും എനിക്ക് സ്വന്തമല്ല…എൻ്റെ മമ്മ ഒഴികെ……

അന്ന് വന്നിട്ടും അകത്തോട്ടു വരാതെ പോയത്…….എൻ്റെ സാൻഡിയോടൊപ്പം വരണം എന്ന് തോന്നിയത് കൊണ്ടാണ്…..എൻ്റെ ഈവയും കൊണ്ട് വരണം എന്ന് തോന്നിയത് കൊണ്ടാണ്…..

ഞാൻ മുറ്റത്തു നിന്നും അകത്തേക്ക് കയറി…..പുതുക്കി പണിഞ്ഞിരിക്കുന്നു…..മുൻവാതിലിൻ്റെ പ്രൗഢി ഒന്നുകൂടെ കൂട്ടിയിരിക്കുന്നു……മുന്നിൽ ഒരു പ്രൗഢമായ ചാര് കസേരയുണ്ടായിരുന്നു…..ഇപ്പോൾ അതിനു പകരം ആധുനികമായ കസേരകൾ…..ഇന്റീരിയർ ഒക്കെ അതി മനോഹരാക്കിയിരിക്കുന്നു……പണ്ടത്തെ യാതൊന്നും ഇന്നില്ല……ഞാൻ അകത്തേക്ക് കടന്നതും കണ്ടു വിശാലമായ ഊണ് മുറി……പ്രൗഢമായ ഊണ് മേശ……പണ്ട് അപ്പന് ചുറ്റും ഞങ്ങൾ ഇരുന്നത് …ഓർമ്മ വന്നു…..ഇന്ന് അപ്പൻ്റെ കസേരയിൽ സെബാൻ ചേട്ടനിരിക്കുന്നു……ചേച്ചി കറികൾ വിളമ്പുന്നു…..മറ്റാരുമില്ല……ചേട്ടനു നര വീണിരിക്കുന്നു……തടിച്ചിട്ടും ഉണ്ട്…..

“എബി………നീ …….”

അലക്സ് ചേട്ടനായിരുന്നു….. പുള്ളി മുകളിൽ നിന്നും താഴോട്ടു വരുകയായിരുന്നു…….അപ്പോഴാ സെബാൻ ചേട്ടൻ എന്നെ കാണുന്നത്……രണ്ടു പേരും എന്നെ അന്തം വിട്ടു നോക്കുന്നുണ്ട്…..

ഞാൻ അവരെ നോക്കി ചിരിച്ചു ആത്മവിശ്വാസത്തോടെ…..

“വാതിൽ തുറന്നു കിടക്കുവായിരുന്നു…..പണ്ടത്തെ ഓർമ്മയിൽ അങ്ങ് കയറി…..ബെൽ ..അടിച്ചില്ല…വിട്ടു പോയി…..” ഞാനാണേ…

അലക്‌സിച്ചായൻ അടുത്തോട്ടു വന്നു എൻ്റെ കാലും നടുവും ഒക്കെ ആകമാനം നോക്കുന്നുണ്ട്…….

“നീ ആ കിടപ്പു കിടന്നു അപ്പനും മുന്നേ ചാകുമെന്നാ ഞാൻ വിചാരിച്ചേ…….” ഇയാൾക്ക് അന്നും ഇന്നും ഒരു മാറ്റവുമില്ലല്ലോ കർത്താവേ……

“ഹഹ…..അങ്ങനങ്ങു ചാകാൻ പറ്റുമോ ചേട്ടായി…ഒന്നുമില്ലെങ്കിലും അർബുദം ബാധിച്ച ചിലെരെയെങ്കിലും ചികിതസിക്കാൻ ഒക്കെ ഉള്ള ഡോക്‌ടർ അല്ലയോ…എന്നെ എന്തായാലും

കർത്താവ് നോക്കിക്കൊള്ളും……. ഞാനതല്ല നോക്കുന്നെ നിങ്ങളൊക്കെ ഇങ്ങനെ ഭൂമിക്കു ഭാരമായി ഇപ്പോഴും ആയുസ്സോയടെ ഉണ്ടോ എന്നാ………”

“ഡാ………. നിന്നെ വീണ്ടും ആ കിടപ്പു കിടത്താനേ…………..” എന്നെ നോക്കി ആക്രോശിക്കാനാരംഭിച്ച അലക്സ് ചേട്ടനെ സെബാൻ ചേട്ടായി തടഞ്ഞു…..

“അലക്സീ…….അപ്പുറത്തു പോ………” സെബാൻ ചേട്ടനാ……. പണ്ടും അലക്സി ചേട്ടായിയും ഞാനും ചെരുകേല….ഞാൻ എന്നല്ല ആരുമായും ചേരുകേല……

അലക്സി ചേട്ടായി എന്നെ ഒന്ന് നോക്കി പുറത്തേക്കു പോയി……

” നീ ഒറ്റയ്‌ക്കെ യുള്ളൂ……” സെബാൻ ചേട്ടായി ആണ്…..

“ആ…..”

“നീ…ഇരിക്ക്……..” ചേട്ടായി ആണ്……

“നിൻ്റെ മറ്റവളും തല തിരിഞ്ഞ സന്താനവും ഇല്ലേ……?..” ചേട്ടത്തിയാണ്….പുച്ഛം വാരി വിതറി നിൽക്കുവാണ്‌ ……..ഇവർക്കും മാറ്റമൊന്നുമില്ലേ കർത്താവേ…….

ഞാൻ കസേര വലിച്ചിട്ടിരുന്നു…..

“ചേട്ടത്തി തട്ടി പോയി എന്നാണല്ലോ നാട്ടുകാര് പറയണേ…….ഞാൻ വിശ്വസിച്ചില്ല കേട്ടോ…… “

എന്നെ കണ്ണ് മിഴിച്ചു നോക്കി……എന്നിട്ടു സെബാൻ ചേട്ടായിയോട് പറയുവാ……

“കണ്ടോ…..കണ്ടോ…..ആ സാൻട്രയുടെ ഉപദേശവാ…..ആ കൊച്ചിനെയും അതുപോലെ തന്നെയാ വളർത്തി വെച്ചിരിക്കുന്നേ……ഇവനെയും പറഞ്ഞു മാറ്റിയിരിക്കുന്നു….”

അപ്പോഴേക്കും അലക്‌സിച്ചായൻ്റെ ഭാര്യയും കൂടെ എത്തി…..പിന്നെ രണ്ടു പേരും കൂടെ ആരംഭിച്ചു…

“നിനക്ക് സത്യം എന്തെങ്കിലും അറിയാവോ എബിച്ചാ……നിന്റെ ഭാര്യ ഇല്ലയോ അതിനെ അവള് ഭക്ഷണം പോലും കൊടുക്കാതെ ഓടിച്ചതാ…..കൊച്ചിനെയും കൊടുത്തില്ലാ,…”

അവരുടെ സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായി……സാൻട്രയെ അവർക്കു എത്രത്തോളം പേടിയാണ് എന്ന്…ആ ഭയം നൽകിയ സംരക്ഷണത്തിൽ മാത്രമാണ് എൻ്റെ മമ്മ ഇത്രയും കാലം ഇവിടെ പിടിച്ചു നിന്നതു…

“ചേച്ചിമാര് ഇപ്പോഴും എല്ലാ സീരിയലും കാണും അല്ലേ…….”

രണ്ടുപേരുടെയും ആവേശം അപ്പൊ തന്നെ കെട്ടടങ്ങി……പരസ്പരം നോക്കിയിട്ടു വെട്ടിത്തിരിഞ്ഞു അകത്തേക്ക് പോയി രണ്ടും…..ഞാനും സെബാൻ ചേട്ടായിയും മാത്രമായി…….

ചേട്ടൻ ഭക്ഷണം കഴിച്ചു കഴിഞ്ഞു…….

“നീ കഴിച്ചോ…….”

“ആ….. മമ്മയെയും അപ്പനും എവിടാ കിടക്കുന്നേ…..”

“ആ പഴയ മുറിയിൽ തന്നെ…… നീ ഹോസ്പിറ്റലിൽ ഒക്കെ പോയി തുടങ്ങിയോ…..?”

“ഇല്ലാ…… പോണം…ലൈസൻസ് റിന്യൂ ചെയ്യണം…..അങ്ങനെ കുറച്ചു പരിപാടിയുണ്ട്…… …” കുറച്ചു നേരം ഞങ്ങളിൽ മൗനം തളം കെട്ടി…..ഇത്രയും മര്യാദയ്ക്ക് സെബാൻ ചേട്ടൻ എന്നോട് ഇതുവരെ സംസാരിച്ചിട്ടില്ല…..

” ..ഞാൻ അവരെ കണ്ടേച്ചും വരാം…” ഞാൻ എഴുന്നേറ്റു……

“മാത്യുച്ചായൻ്റെ മോൾ നിന്നെ ഏറ്റെടുത്തപ്പോഴേ ഞാൻ കരുതിയിരുന്നു……ഒരു നാൾ നീ വരും എന്ന്… നിൻ്റെ ഷെയർ ഞാൻ അവൾക്കു കൊടുത്തത് അവൾ മാത്യുച്ചായൻ്റെ മോളായതുകൊണ്ടാണ്….ചതിക്കില്ലാ……ആരെയും…..അന്തസ്സായി കെട്ടി കൂടെ കൂട്ടാൻ നോക്ക്…… ..”

അതും പറഞ്ഞു സെബാൻ ചേട്ടൻ എന്നെ കടന്നു പോയി…..അന്നാദ്യമായി എനിക്കയാളോട് ബഹുമാനം തോന്നി…..

ഞാൻ അപ്പൻ്റെയും മമ്മയുടെയും മുറിയിലേക്ക് ചെന്നു….അവിടെ അപ്പനെ കുളിപ്പിച്ച് കുട്ടപ്പനാക്കുകയായിരുന്നു മമ്മ…ഒരു ഹോം നഴ്‌സും ഉണ്ട്…ഞാൻ വാതിലിൽ നിന്ന് മമ്മയെ നോക്കി….. എത്ര കരുതലോടും സ്നേഹത്തോടും ആണ് മമ്മ അപ്പനെ നോക്കുന്നത്..ഇത്രയും സ്വാതന്ത്ര്യത്തോടെ മമ്മ അപ്പനെ തൊടുന്നത് ഞാൻ ഇന്നാണ് കാണുന്നത്…….അപ്പനും മമ്മയെ നോക്കുന്നുണ്ട്……ആ ചുക്കിച്ചുളിഞ്ഞ മുഖത്തിലെ ഭാവങ്ങൾ എന്നെ അത്ഭുതപ്പെടുത്തി…ഒപ്പം സഹതാപവും…..ഈ വൈകിയ വേളയിൽ ഈ തിരിച്ചറിവിന് എന്ത് പ്രസക്തി….

“ഡാ….നീ എപ്പോ വന്നു…ഒന്ന് വിളിച്ചേച്ചും വന്നാൽ പോരായിരുന്നോ…..?”

മമ്മ വേഗം വന്നു എന്നെ കെട്ടി പിടിച്ചു…..

“അപ്പൊ പിന്നെ ഈ പ്രണയാതുര നിമിഷം കാണാൻ പറ്റുമോ…….”

“ഉവ്വ്…..നീ കണ്ടു…..ഒന്ന് പോയേ…..സാൻഡി മോളും ഈവക്കുട്ടിയും എവിടെ…..?”

“ഞാൻ മാത്രമേയുള്ളു…….”

ഞാൻ മമ്മയെയും കൊണ്ട് അകത്തേക്ക് കയറി അപ്പനെ ആകമാനം നോക്കി…..കൈയും കാലും ബിപി

യും പൾസും എല്ലാം പരിശോധിച്ചു.മരുന്നുകൾ ഒക്കെ ചെക്ക് ചെയ്തു….വാർധക്യ സഹജമാണെങ്കിലും

അപ്പൻ ക്ഷീണിതനാണ്…….എന്നെ കണ്ടു ആ മുഖം ഒന്ന് പ്രകാശിച്ചു…. കണ്ണൊക്കെ നിറയുന്നുണ്ട്…..

“അപ്പ…..എപ്പോഴാ ഈ പാവം മമ്മയെ പ്രണയിച്ചത്….. ഞാനറിഞ്ഞില്ലല്ലോ…?..ഇപ്പോഴും എന്നോടൊപ്പം വരാതെ അപ്പനെ നോക്കുന്നത് കണ്ടോ…?.അതും ഞാനും അപ്പനും ഇല്ലാതെ…ഈ കാട്ടുജീവികളുടെ കൂടെ ഇവിടെ ഒറ്റയ്ക്ക്….എപ്പോഴാ അപ്പ എൻ്റെ മമ്മയെ സ്നേഹിച്ചേ…”

മമ്മ എന്നെ നോക്കി….ആ കണ്ണ് നിറയുന്നുണ്ട്…..

“നീ തന്നെ ഇത് ചോദിക്കണം…..നീ എപ്പൊഴാടാ ആ പാവം പെണ്ണിനെ സ്നേഹിച്ചേ…..?.ഞാനറിഞ്ഞില്ലല്ലോ…?.എന്നിട്ടും അവള് നിന്നെ നോക്കിയില്ലേ….പൊന്നു പോലെ……നിൻ്റെ കുഞ്ഞിനെ വളർത്തിയില്ലേ…? ഇതൊക്കെ അവൾ ചെയ്തത് ഏറ്റവും നല്ല ഒരു ജീവിതം വേണ്ടാന്നു വെച്ചിട്ടാണ്….. അത്രയും ഒന്നും നിൻ്റെ അപ്പനെ ഞാൻ സ്നേഹിച്ചിട്ടില്ല…..നീ ഒരുപാട് ഭാഗ്യവാനാ എബിച്ചാ……”

മമ്മയുടെ വാക്കുകൾ എന്നെ ഒരുപോലെ വേദനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തിരുന്നു……വീണ്ടും കുറച്ചു നേരം കൂടി അവിടെ ഇരുന്നു…..മമ്മയുടെ ഊണും കഴിച്ചു ഇറങ്ങി…..ഇനി എന്താ….ഒന്നുമില്ല…..ഞാൻ മൊബൈലിൽ നോക്കി…..സാൻഡിയുടെ ഒരു വിളി പോലും വന്നില്ല….. ഈ പെണ്ണിനെ ഞാൻ മെരുക്കുന്നുണ്ട്……

എത്ര നേരം ആ മുറിക്കുളിലിരുന്നു കരഞ്ഞു എന്ന് അറിയില്ല…..നേരം ഉച്ച കഴിഞ്ഞിരിക്കുന്നു…. ഈവ വരാൻ സമയമാകുന്നു….. ഞാൻ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല…..കണ്ണാടിയിൽ നോക്കിയപ്പോൾ കരഞ്ഞു കരഞ്ഞു മുഖം വീർത്തു മറ്റാരോ ആയിരിക്കുന്നു….ഞാൻ വേഗം കുളിച്ചു…..ഭക്ഷണം കഴിക്കാൻ തോന്നിയില്ല…..ഈവ വന്നാൽ ഉടൻ ക്ലിനിക്കിൽ രോഗികൾ വരും…..ഒരു സാരി ചുറ്റി….കണ്ണാടിയിലേക്കു നോക്കി…..മുടി അഴിച്ചിട്ടു….ഇങ്ങനെ ഒരുങ്ങുന്നത് എബിക്ക് ഇഷ്ടല്ല എന്ന് ഇന്നലെ പറഞ്ഞതു ഓർത്തു..ഞാൻ അവന്റെ മുറിയുടെ വാതിലിൽ ചെന്നു….ആ മുറിയിൽ എബിയുടെ മണം ഇപ്പോഴും ഉണ്ട്……അവൻ്റെ ചിരി ഉണ്ട്..തമാശകൾ ഉണ്ട്…..ഞാൻ അകത്തു കയറി എനിക്ക് ഭ്രാന്തു പിടിക്കുന്നത് പോലെ തോന്നി…വാതിൽ ചാരി ഞാൻ പുറത്തേക്കു ഇറങ്ങി….എൻ്റെ മൊബൈലിലേക്ക് നോക്കി……. എബിച്ചൻ വിളിച്ചിരിക്കുന്നു…ഒരുപാട് തവണ…..തിരിച്ചു വിളിച്ചു നോക്കി….പക്ഷേ കിട്ടുന്നില്ല……ഈവയുടെ ബസ് എത്തി…….ഈവ എത്തി …ഒപ്പം രോഗികളും വന്നു കാത്തു നിൽക്കാൻ ആരംഭിച്ചു…പിന്നെ അവളെ വേഗം കുളിപ്പിച്ച് …ഭക്ഷണം കൊടുത്തു….. അവളും എബിയുടെ മുറിയിൽ ചെന്നു…..തിരിച്ചു വന്നു ചോദിച്ചു…..

“അപ്പായി വിളിച്ചോ മമ്മ……”

അവളും എന്നോടൊപ്പം ക്ലിനിക്കിൽ വന്നു…അപ്പായി ഇല്ലാതെ വീട്ടിൽ ഇരിക്കില്ല…എന്നും പറഞ്ഞു വന്നു….. ഞാൻ ഓരോ രോഗികൾ പോവുമ്പോഴും എബിയുടെ മുറിയിലെ ജെന്നലിലേക്കു നോക്കും….. വര്ഷങ്ങളായി ഉള്ള എൻ്റെ ശീലം……. എൻ്റെ ഉള്ളിൽ ശൂന്യതയു ഇരുട്ടും നിറയുന്നത് ഞാൻ വേദനയോടെ തിരിച്ചറിഞ്ഞു………

ഈവ പക്ഷേ എന്റെ മൊബൈലും നോക്കിയാണ് ഇരുന്നത്…..പെട്ടന്ന് മൊബൈൽ ബെൽ അടിച്ചു…..എബി ആയിരുന്നു…..ഞാൻ എടുക്കുന്നതിനു മുന്നേ ഈവ എടുത്തു…..പിന്നെ അപ്പായും മോളും കൂടെ ആരംഭിച്ചു…ഒരു മണിക്കൂർ…..ഞാൻ ഇപ്പൊ കിട്ടും മൊബൈൽ എന്നും നോക്കി നോക്കി ഇരുന്നു…..പക്ഷേ എബി എന്നെ ചോദിച്ചില്ല…..ഈവ കട്ടും ചെയ്തു…..

“അപ്പായി എന്നാ പറഞ്ഞു……?”

“മമ്മ ചോദിച്ചാൽ സീക്രട്ടാണ് എന്ന് പറഞ്ഞാൽ മതീന്ന് പറഞ്ഞു…..സീക്രെട്ടാ…….” അതും പറഞ്ഞു….അവള് പോയി കളിച്ചു……എനിക്ക് ദേഷ്യം വന്നു…..ദുഷ്ടൻ…..ഞാനും വിളിക്കേല……എന്നെ ഇട്ടേച്ചും പോയിരിക്കുന്നു…..

രാത്രി ആകും തോറും എന്നിലെ ശൂന്യതയും വിങ്ങലും കൂടി വന്നു….ഈവയും ഒരു കരിച്ചിലും പിണക്കവും ഒക്കെ കാട്ടി തുടങ്ങി…..ഞാൻ അവളെ എടുക്കണം… എപ്പോഴും കൂടെ ഇരിക്കണം…അങ്ങനെയൊക്കെ…… എങ്ങനെയോ അവളെ ഉറക്കി….. പുറത്തെ ഗേറ്റ് പൂട്ടി….അകത്തേക്ക് നടക്കുമ്പോഴും ഉള്ളിൽ ഒരു ശൂന്യതയായിരുന്നു…..ഞാൻ ഇനിയും ഒറ്റയ്ക്ക്…… അകത്തു എബിയുടെ മുറിയിലേക്ക് ചെന്നു….ഈവ അവിടെയാണ് ഉറങ്ങാൻ കിടന്നതു…..ഞാൻ ആ തലയണ മണപ്പിച്ചു…എൻ്റെ എബിച്ചൻ്റെ മണം ഞാൻ ആവോളം ശ്വസിച്ചു……അവൻ്റെ മാറിയ ഉടുപ്പ് ഉണ്ടെങ്കിലോ…വേഗം അലമാര തുറന്നു നോക്കി…..ഒന്നുമില്ല ശൂന്യം…..എല്ലാം കൊണ്ട് പോയിരിക്കുന്നു…..ഞാൻ കുളിമുറിയിലേക്ക് ചെന്നപ്പോൾ അവൻ്റെ ടവൽ ഉണ്ട്……ഞാൻ അത് എടുത്തു മുഖം പൊത്തി കരഞ്ഞു…..

തിരിച്ചു മുറിയിലേക്ക് വന്നപ്പോൾ എൻ്റെ മൊബൈൽ ശബ്‌ദിക്കുന്നുണ്ടായിരുന്നു….. വേറെ നമ്പറായിരുന്നു…….ഞാൻ വേഗം മൊബൈൽ ചെവിയോട് ചേർത്തു…..ശ്വാസം വലിച്ചു വിട്ടു… ഇല്ലാ എങ്കിൽ കരച്ചിൽ സ്വരം കേൾക്കും….

“ഹലോ……”

അപ്പുറം അനക്കം ഒന്നുമില്ല……ഈ രാത്രി എന്നെ വിളിക്കാൻ ഒരാളേയുള്ളു….

“എബിച്ചാ…….”

“എന്നാടീ ശബ്ദം വല്ലതിരിക്കുന്നേ…..”

എബിയുടെ ശബ്ദം…..എനിക്ക് വീണ്ടു കരയാനാ തോന്നിയത്…..

“സാൻഡീ……..നീ എന്നാ എടുക്കുവാ……”

എന്റെ ശബ്ദം ഒക്കെ കരിച്ചിലിൽ മുങ്ങി പോയി….

“കരയുവാന്നോ?..ഡീ സാൻഡീ….. “

“നീ എന്നാത്തിനാ എന്നെ ഇട്ടേച്ചു പോയത്……എനിക്ക് നീ ഇല്ലാതെ ജീവിക്കാൻ പറ്റുകേല എബിച്ചാ….എനിക്ക് വയ്യാ…….” ഞാൻ വീണ്ടും കരഞ്ഞു……അപ്പുറം നിശബ്ദം…..

“എന്നാലേ എൻ്റെ കൊച്ചു ഗേറ്റ് തുറക്ക്…..”

ഞാൻ ഒരു നിമിഷം കരച്ചിൽ നിർത്തി…..അപ്പുറം മൊബൈൽ കട്ട് ആയി……എന്നതാ ഗേറ്റ് തുറക്കാനോ……ഞാൻ വേഗം താക്കോലും എടുത്തു മുന്നിലേക്ക് ഓടി….ചിരിക്കണോ…കരയണോ ….

(കാത്തിരിക്കണംട്ടോ)

 

കമന്റ്സ് ഇട്ട എല്ലാ കൂട്ടുകാർക്കും ഒരുപാട് സ്നേഹം……ലൈക് അടിച്ചവരോട് ഒരുപാട് നന്ദി…..

കമന്റ്സ് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം തരും…നിങ്ങളുടെ കമ്മന്റ്സ് നായി കാത്തിരിക്കുന്നു.

ഇസ സാം

 

ഇസ സാം ന്റെ മറ്റു നോവലുകൾ

ഒരു അഡാർ പെണ്ണുകാണൽ

 

Title: Read Online Malayalam Novel Curd & Beef written by  Izah Sam

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “തൈരും ബീഫും – ഭാഗം 39”

Leave a Reply

Don`t copy text!