Skip to content

തൈരും ബീഫും – ഭാഗം 41

izah sam aksharathalukal novel

“ആദ്യം ഓർമ്മ വന്നപ്പോൾ ശ്വേതയെയാണ് നോക്കിയത്…….പിന്നെ പിന്നെ എന്നോട് പ്രണയം പങ്കിട്ടവളേക്കാളും എൻ്റെ വീഴ്ചയിൽ തകർച്ചയിൽ താങ്ങിയവളെ മാത്രമേ കണ്ടുള്ളു……പിന്നെ തിരിഞ്ഞു നോക്കാൻ തോന്നിയില്ല……….അവളോളം വിലപ്പെട്ട ഒന്നും ഈ എബിക്ക് ഇന്നുവരെ കിട്ടീട്ടില്ല………”

അരണ്ട വെളിച്ചത്തിൽ പോലും അവന്റെ കണ്ണുകളിൽ നിറഞ്ഞ പ്രണയം എന്നിലേക്ക് നിറഞ്ഞു……..

ഞാൻ ഉയർന്നു പൊങ്ങി അവൻ്റെ അധരങ്ങളിൽ കോർക്കുമ്പോൾ എൻ്റെ കണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു………പ്രണയസാഫല്യം……ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് കരുതിയ പ്രണയം……..

അധരങ്ങൾ അകലുമ്പോൾ അവൻ എന്നെ നോക്കി കുസൃതിയോടെ പ്രണയത്തോടെ……

“സാൻഡി……. ലോസ് മൈ കൺട്രോൾ…….”

“ബട്ട് ഇട്സ് ആൾറെഡി ലോസ്റ്റ് എബിച്ചാ…..” ഞാൻ അവനെ നോക്കി പറഞ്ഞു……അതെ കുസൃതിയോടെ…….

അധരങ്ങൾ വഴിമാറിയപ്പോൾ…….

കൈവിരലുകൾ കുസൃതി കാണിച്ചപ്പോൾ…..

സിരകളിലെ രക്തധമനികളിൽ പ്രണയം നിറഞ്ഞപ്പോൾ…

വിറയ്ക്കുന്ന അധരങ്ങളിൽ നനവ് പകർന്നു………

കിതപ്പോടെ ഉടലുകൾ പിണയുമ്പോൾ…….

കാലങ്ങളായി ഒന്നാകാൻ വെമ്പൽ പൂണ്ട ഹൃദയങ്ങളും ഒന്നാകുകയായിരുന്നു…….

ഒരിക്കലും അടരാനാവാതെ……

“ഒന്ന് കണ്ണ് തുറക്ക് ഈവ കുട്ടി….”

“പ്ളീസ് മമ്മ……” വീണ്ടും തിരിഞ്ഞു കിടന്നുറക്കം…. കർത്താവേ ഒരു രെക്ഷയും ഇല്ലാ…… ഞാനും വൈകി എഴുന്നേൽക്കാൻ……എബി എഴുന്നേറ്റിട്ടില്ല…….

“..ഒരുപാട് സർപ്രൈസസ് ഉണ്ട്….ഈവ്സിന് …”

ഒരു കണ്ണൊക്കെ തുറന്നു നോക്കി…..ഞാൻ അവൾക്കു എബി വാങ്ങിയ പുതിയ ഡ്രസ്സ് ഒക്കെ എടുത്തു കാണി ച്ചു…. നല്ല മാലാഖാമാരുടെ പോലുള്ള ഫ്രോക്കും മറ്റും…..

“എൻ്റെ ബർത്ഡേയ് ആണോ മമ്മാ……” പതുക്കെ എഴുനേറ്റിരുന്നു ചോദിക്കുന്നു…..ഉടുപ്പിലോട്ടു കൊതിയോടെ നോക്കുന്നുണ്ട്……എന്നാലും അത്ര സന്തോഷമില്ല…..

“അല്ലല്ലോ അത് അടുത്ത മാസമല്ലേ……വേഗം വാ നമുക്ക് കുളിച്ചു പുതിയുടുപ്പു ഇടാലോ………..” എനിക്കവളുടെ ശോക ഭാവത്തിൻ്റെ കാരണം മനസ്സിലായി…..

“എന്നാത്തിനാ…… സ്കൂളിൽ പോകാൻ അല്ലെ….. ?….” വീണ്ടും ശോകത്തിൽ കിടന്നു……ആ കിടപ്പു കണ്ടു എനിക്ക് ചിരി വന്നു…..

“ഇങ്ങനൊരു മടിച്ചി…..ഇന്ന് സ്കൂളിൽ പോകണ്ട……”

ആ കണ്ണുകളൊക്കെ വിടർന്നു ഒറ്റ ചാട്ടത്തിനു എൻ്റെ മടിയിൽ കയറി………

“യു ആർ ഓസ്‌മോ മമ്മ …… ” എന്റെ കവിളിൽ ഒക്കെ ഉമ്മ വെച്ച്…..

“അപ്പൊ ഞാനോ……….?” പുറകിൽ എബിയുടെ ശബ്ദം……

“അപ്പായീ………” ഈവ എന്നെ വിട്ടു ഓടി എബിയുടെ അടുത്തേക്ക് പോയി കെട്ടിപിടിച്ചു രണ്ടു കടിയും കൊടുത്തു…അത് ഈവ്സിൻ്റെ പ്രത്യേക സ്നേഹോപഹാരമാണ്……എനിക്ക് മാത്രമേ തന്നിരുന്നുള്ളു…ഇപ്പൊ എബിച്ചനും കൊടുത്തു തുടങ്ങി……

എബി ഈവയുമായി എന്റൊപ്പം വന്നിരുന്നു…… എനിക്ക് ചെറിയ ചമ്മൽ ഉണ്ടായിരുന്നു…

“നീ നേരത്തെ എണീറ്റ് കുളിച്ചോ…..?”

“ആ……..”

അവൻ എന്നെ തലചരിച്ചു നോക്കി…. ..ഞാൻ പെട്ടന്ന് അടുക്കളയിലേക്കു പോകാനായി എണീറ്റതും പിടിച്ചവിടെ ഇരുത്തി…….

“ഈ മമ്മ യ്ക്ക് ഒരു കള്ള ലക്ഷണം ഉണ്ടോ ഈവ്സ്……?.”

ഞാൻ അവനെ തുറിച്ചു നോക്കി….ഈവ്സ് എന്നെ തലചരിച്ചു അടിമുടി ഒറ്റക്കണ്ണടച്ചു നോക്കി……

“കുറച്ചു…….എപ്പോഴും ഇല്ല….ചിലപ്പോ……?”

“അയ്യടീ……. നിൻ്റെ ഈ അപ്പായീടെ കൂടെ കൂടിയേ പിന്നെയാ ഞാൻ കള്ളത്തരം പോലും അറിഞ്ഞത്…….”

“കള്ളത്തരം മാത്രമേ അറിഞ്ഞുള്ളു……..” എബിയാണെ…… ഞാൻ അവൻ്റെ കയ്യിൽ ഒരു നല്ല പിച്ച് വെച്ച് കൊടുത്തു……

“ആഹ്……..ഈ മമ്മയും മോളും കൂടി എന്നെ പിച്ചിയും കടിച്ചും ഒരു വഴി ആക്കുവല്ലോ കർത്താവേ……”

എബി മുകളിലേക്ക് നോക്കി പറഞ്ഞു……

“പിന്നാലാണ്ട്‌ …… ഞങ്ങടെ സ്വന്തം അപ്പായീ അല്ലെയോ……..” അതും പറഞ്ഞു ഞാനും ഈവ്സും കൈ അടിച്ചു……

അപ്പോഴേക്കും പുറത്തു ജോസെഫഅങ്കിളും അന്നമ്മച്ചിയും എത്തി….. ഒരുപാട് സന്തോഷത്തോടെ എന്നെ തഴുകി…. അന്നമ്മച്ചി അടുക്കളയിൽ കയറി എന്നോടും മോളോടും ഒരുങ്ങാൻ പറഞ്ഞു വിട്ടു.

“ഈവയോടു പറഞ്ഞോ….? ” ഞാൻ ഇല്ലാ എന്ന് തലയാട്ടി…..

“പറയണം…..മോള് തന്നെ പറയണംട്ടോ….. കൊച്ചു മനസ്സാണ്…..” ഒരു താക്കീതു പോലെ അന്നമ്മച്ചി പറഞ്ഞു…

..എബിയെ അവിടെ കണ്ടിരുന്നില്ല…ഞാൻ ഈവയെ കുളിപ്പിച്ച്…പുത്തനുടുപ്പു അണിയിച്ചു….

ഇനി അവളോട്‌ പറയണം…..

“ഈവാ…നമ്മൾ എവിടെയാ പോണത് എന്ന് അറിയോ…..?”

“പുറത്തു കറങ്ങാൻ…….”

“മോള് അപ്പായീടെയും മമ്മയുടെയും മിന്നു കെട്ട് കണ്ടിട്ടുണ്ടോ…….?”

അവൾ കണ്ണാടിയിൽ നോക്കി ഒരോ കോപ്രായം കാണിക്കുന്നുണ്ടായിരുന്നു…….

“ഞാൻ എങ്ങനെ കാണാനാ…..ഞാൻ മമ്മയുടെ വയറിൽ അല്ലായോ……?” അവൾ എൻ്റെ വയറിൽ തൊട്ടു കൊണ്ട് പറഞ്ഞു….. ഞാൻ അവളെ എൻ്റെ നെഞ്ചോടെ ചേർത്തു …എന്നെ കൗതുകത്തോടെ നോക്കുന്ന അവളുടെ നെറുകയിൽ ചുണ്ടുകൾ അമർത്തി…

“അതേലോ …മമ്മയുടെ വയറിൽ തന്നെയാ…..”

“മമ്മ എന്നാത്തിനാ കരയുന്നേ…..?.” ഈവയാണ്…..

ഞങ്ങളുടെ പുറകിൽ കാൽ പെരുമാറ്റം…..എബിയാണ്……

“മമ്മ നമ്മടെ ഇടുക്കി ഡാം അല്ലേ……എപ്പോഴും ചോർച്ചയാ…….” അവൻ എൻ്റെ തോളിൽ കൂടെ കയ്യിട്ടു….

” ഇന്ന് അപ്പായെ ഈ ഡാമിൻ്റെ ചോർച്ച അങ്ങ് മാറ്റുവാ……..ഇന്ന് അപ്പ മമ്മയെ മിന്നു കെട്ടുവാ…….ഈവ്സ് കണ്ടിട്ടില്ലല്ലോ?…അപ്പയ്ക്കും ഓർമ്മയില്ല……സൊ നമുക്ക് ഇന്ന് മിന്നു കെട്ടു ഫോട്ടോയും എടുത്തു അടിച്ചു പൊളിക്കാം…….”

ഞാൻ ഈവയെ നോക്കി നിൽക്കുകയായിരുന്നു…അവൾക്കു ഉൾകൊള്ളാൻ കഴിയുമോ…എന്തെങ്കിലും

വിഷമം തോന്നുമോ……..എബി പറഞ്ഞത് ശ്രദ്ധിച്ചു കേൾക്കുകയാണ് അവൾ……

“അപ്പൊ മമ്മയുടെയും അപ്പയുടെയും കല്യാണം ആണോ ഇന്ന്…….?” അത്‌ഭുതത്തിൽ ചോദിക്കുന്നു….

“അതേല്ലോ……” എബി അവളെ എടുത്തു മടിയിൽ ഇരുത്തി…. പക്ഷേ അവൾ ഇരുന്നില്ല …ചാടി ഇറങ്ങി ഒരു ചോദ്യം…… ഞങ്ങൾ ഞെട്ടി പോയി……

“എന്നാ പണിയാ അപ്പായീ ഇത്……ഇവിടെ മിന്നുന്ന ലൈറ്റ് ഇട്ടില്ല……പെയിണ്ട്‌ അടിച്ചില്ല…..ഗസ്റ്റ് ആരും ഇല്ല…… എനിക്ക് കുറെ ഫ്രെണ്ട്സിനെ വിളിക്കാനുണ്ടായിരുന്നു…..ഈ മമ്മ ആണെങ്കിൽ ഒരു നല്ല ഫ്രോക്ക് പോലും ഇട്ടിട്ടില്ല…..അപ്പായീ ഇത് എന്നാ ഇട്ടിരിക്കുന്നേ..മുണ്ടോ…..?…….ഇങ്ങെനയാണോ എല്ലാരും കല്യാണം കഴിക്കുന്നേ..സൊ സാഡ്…? ..”

ഒറ്റ ശ്വാസത്തിൽ ഇത്രയും പരാതി പറഞ്ഞു കയ്യും കെട്ടി ചുണ്ടും കൂർപ്പിച്ചു നിൽക്കുന്ന ഈവ….. പകച്ചു പണ്ടാരമടങ്ങി ഇരിക്കുന്ന ഞാനും എബിയും ….വാതിലിൽ ഇതെല്ലാം കേട്ട് കിളി പറന്നു നിൽക്കുന്ന മോളി ആന്റ്റി…… മൂക്കത്തു വിരൽ വെച്ച് നിൽക്കുന്ന അന്നമ്മച്ചിയും ജോസഫ അങ്കിളും…..

ഈശോയെ….ഈ കുരുന്നിന്‌ ഇത്രയൊക്കെ സങ്കല്പം ഉണ്ടോ……? എബി എന്നെ നോക്കി……ഇടകണ്ണിട്ടു ഈവയെ നോക്കിയിട്ട് ….എന്റെ ചെവിയിൽ പറഞ്ഞു….

“സാൻഡി നമ്മൾ പെട്ടുവോ……?”

“നിനക്ക് ഇത് തന്നെ വേണം എബിച്ചാ……എന്നെ കുറെ തീ തീറ്റിച്ചതല്ലായോ……..?” മോളി ആന്റിയാണ്…….എബി ദൈന്യതയോടെ മമ്മയെ നോക്കുന്നത്‌ കണ്ടു എനിക്ക് ചിരി വന്നു…..ഞാൻ എഴുന്നേറ്റ് മോളി ആന്റിയുടെ അടുത്ത് ചെന്നു….

“ദേ അപ്പായീ…….എൻ്റെ മിന്നു കെട്ടിന് ഈ വീട് നിറച്ചും മിന്നുന്ന ലൈറ്റും വേണം ആൾക്കാരും വേണം…ഇഷ്ടം പോലെ ചിക്കനും വേണം……..” ഈവയുടെ പ്രഖ്യാപനം കേട്ട് ഞങ്ങൾ എല്ലാരും പൊട്ടിച്ചിരിച്ചു…..

“പിന്നെന്നാ എൻ്റെ ഈവ്സിന്റെ കല്യാണം കോട്ടയം മുഴുവൻ അപ്പായി മിന്നുന്ന ലൈറ്റ് ഇടും. പിന്നെ ചിക്കൻ ഫ്രൈ…തന്ദൂരി , ചില്ലി,……….”

ഈവ വായിലെ വെള്ളം കുടിച്ചു ഇറക്കി…….അത് കണ്ടപ്പോൾ മോളി ആന്റി ചിരിച്ചു…..എന്നോടു പറഞ്ഞു……

“എബി തന്നെ ഈവ…..അവനും ഇങ്ങനായിരുന്നു…കൊതിയനാ……”

മോളി ആന്റി എന്നെ ഒരുങ്ങാൻ വിട്ടു..ഞാൻ മുറിയിൽ വന്നു എബി വാങ്ങിയ സാരി ഉടുത്തു.വാതിൽ മുട്ടുന്ന ശബ്ദം കേട്ടു തുറന്നപ്പോൾ എബിയായിരുന്നു….സ്യൂട്ട് ഒന്നുമല്ല ..സാധാ വേഷമായിരുന്നു…എന്നത്തേയും പോലെ സുന്ദരൻ തന്നെയായിരുന്നു….

“നീ എന്നാത്തിനാ മുടി കെട്ടി വെച്ചിരിക്കുന്നേ………” എൻ്റെ മുടി അഴിച്ചു കൊണ്ട് ചോദിച്ചു……

“നിനക്കിഷ്ടല്ലല്ലോ….അഴിച്ചിടുന്നേ…..?.”

“ആര് പറഞ്ഞു…..എനിക്ക് ഇഷ്ടല്ലാന്നു….?.” അവൻ എന്നെ കണ്ണനാടിക്ക് മുന്നിൽ തിരിച്ചു നിർത്തി…….

.”നിനക്ക് ഒരു മാലാഖയുടെ മുഖമാണ്…….”

ഞാൻ തലചരിച്ചു അവനെ നോക്കി………”കള്ളം……മാലാഖമാരൊക്കെ മങ്ങിയിട്ടാണോ…….നല്ല വെളുത്തു ചുവന്നിട്ടല്ലേ……തൊലിയുടെ അടിയിലെ മാംസത്തിൻ്റെ ഇളം ചുവപ്പു പോലും കാണാൻ കഴിയും…….”

അവൻ ചിരിച്ചു കൊണ്ട് എൻ്റെ നെറ്റിമേൽ തല മുട്ടിച്ചു…….

“ഹ….ഹ……. മണ്ടി മരമണ്ടി……. നിന്നോടാരാ അങ്ങനെ പറഞ്ഞെ…… ആരെങ്കിലും മാലാഖയെ കണ്ടിട്ടുണ്ടോ? ……മുപ്പത്തി ഒന്ന് വയസ്സായി……..ഇപ്പോഴും പ്ലസ് ടു തന്നെ…..”

“പോടാ….നിനക്കും അത്രയു ഉണ്ട്……….”

അവന്റെ കയ്യിൽ ഇരുന്ന ഗിഫ്റ് ബോക്സ് അവൻ അഴിച്ചു …..

..അവൻ എനിക്കായി ഡയമണ്ട്

സെറ്റ് വാങ്ങിയിരിക്കുന്നു….അവൻ തന്നെ എനിക്കതു അണിയിച്ചു തന്നു….താഴേ നിന്നും മോളി ആന്റിയുടെ ശബ്ദം ……..

” വേഗം വാ…..”

അവൻ പുറത്തേക്കു ഇറങ്ങി…എന്നിട്ടു തിരിച്ചു വന്നു കുസൃതിയോടെ….

“സാന്ഡി…ശെരിക്കും നീ ഉരുക്കു പോലൊരു പെണ്ണാണ് എന്നാ ഞാൻ വിചാരിച്ചേ………” ഞാൻ അവനെ തന്നെ മനസ്സിലാകാത്ത പോലെ നോക്കി……

“പക്ഷേ…അല്ലാട്ടോ…… ഒരു മഞ്ഞു തുള്ളി പോലൊരു പെണ്ണാണ് കേട്ടോ…..?”

ഞാൻ അവനെ തന്നെ സംശയത്തിൽ നോക്കി നിന്നു…….ചെറു ചിരിയോടെ….എൻ്റെ അടുത്തേക്ക് വന്നു പതുക്കെ ചെവിയിൽ പറഞ്ഞു…….

“നിനക്ക് കണ്ട്രോൾ തീരെ ഇല്ല…..കുറച്ചു ആക്രാന്തം ഉണ്ടോ എന്നാ? ….അത് നിൻ്റെ കുഴപ്പമല്ല….ഈ വിർജിനിറ്റിയുടെ ആണ്….അത് നമുക്ക് ശെരിയാക്കാന്നേ……….” അവൻ പൂർത്തിയാക്കിയില്ല…..ഞാൻ അവനെ പിടിച്ചു പുറത്താക്കി വാതിൽ അടച്ചു കുറ്റിയിട്ടു……ഞാൻ എൻ്റെ മുഖം പൊത്തി പോയി…….ഇത്രയും വലിയ അബദ്ധം എനിക്ക് പറ്റിപ്പോയല്ലോ കർത്താവേ……നിനക്ക് എന്നെ ഒന്ന് കണ്ട്രോൾ ചെയ്യാമായിരുന്നില്ലേ……..?

“ഡീ…നീ വരുന്നില്ലേ………” അവൻ പുറത്തു നിന്ന് മുട്ടുന്നുണ്ട്….ചിരിക്കുന്നുമുണ്ട്……

“പോടാ……ഞാൻ വന്നോളാം….നീ പോയേ……” ഞാൻ വാതിൽ ചാരി നിന്നു…..എനിക്കറിയാം ആ വാതിലിനപ്പുറം അവനും ഉണ്ട് എന്ന്….അതേ ചിരിയോടെ……. ഞാനും ചിരിച്ചു…….കണ്ണാടിയിൽ നോക്കിയപ്പോൾ ആദ്യമായി എനിക്കും തോന്നി….ഞാനും സുന്ദരിയാണ് എന്ന്………ഒരു അലങ്കാരങ്ങളുമില്ലാതെ………

ഞാൻ അപ്പൻ്റെ മുറിയിലേക്ക് പോയി…..ആ കട്ടിലിൽ ഇരുന്നു……അലമാര തുറന്നു അപ്പന്റെ ഉടുപ്പുകൾ മണപ്പിച്ചു……ഇന്നും അപ്പൻ്റെ മണമുള്ളതു പോലെ……. അപ്പ….അപ്പൻ്റെ സാൻഡിയുടെ മിന്നു കെട്ടാണ്……….അപ്പൻ്റെ ഏറ്റവു വലിയ സ്വപ്നം…. സാൻഡിയുടെയും…….ഞാൻ ഒരുപാട് സന്തോഷവതിയാ അപ്പ…….ഞാൻ ഇനി ഒരിക്കലും ഒറ്റപ്പെടില്ലല്ലോ…….

“മമ്മാ……വായോ ……..അപ്പായി വിളിക്കുന്നു……..”

ഈവയായിരുന്നു……..ഞാനും അവൾക്കൊപ്പം ഇറങ്ങി……താഴെ എബിയും മമ്മയും ഇറങ്ങി നിൽക്കുകയായിരുന്നു…….ഞങ്ങൾ പ്രാർത്ഥിച്ചു ഇറങ്ങി…….എൻ്റെ മൊബൈൽ ശബ്‌ദിച്ചു…….അകത്തു എവിടെയോ ആയിരുന്നു….ഞാൻ ഇത്രയും നേരത്തിനിടയിൽ മൊബൈൽ എടുത്തിരുന്നില്ല…..

“ഇനി ഇപ്പൊ തിരിച്ചു കയറണ്ടാ…….. മോളേ…..”

അങ്ങനെ ഞങ്ങൾ ഇറങ്ങി…….പള്ളിയിൽ ഓൾഡ് ഏജ് ഹോമിലെ അപ്പാപ്പന്മാർ അമ്മമാർ അവരെ ജോസഫ് അങ്കിൾ കൊണ്ട് വന്നിരുന്നു…… എല്ലാരും അതീവ സന്തോഷത്തിലായിരുന്നു……എന്നെ സന്തോഷിപ്പിച്ചത് അവർ എബിയോട് ഇടപഴകുന്നത് കണ്ടപ്പോഴായിരുന്നു……ഈവ പിന്നെ അവരുടെ ആൾ ആണല്ലോ….പിന്നെ എബിയുടെ ഒന്ന് രണ്ടു …..കൂട്ടുകാർ…..എനിക്കും അറിയുന്നവർ…..മറ്റാരും ഉണ്ടായിരുന്നില്ല…… മോളി ആന്റിയുടെ രണ്ടു ബന്ധുക്കൾ ഉണ്ടായിരുന്നു….പ്രാർത്ഥനയ്ക്ക് ശേഷം മിന്നു കെട്ടിന് തൊട്ടു മുന്നേ ഞങ്ങൾ എല്ലാപേരെയും അത്ഭുതപ്പെടുത്തി കൊണ്ട് എബിയുടെ സെബാൻ ചേട്ടൻ വന്നിരുന്നു….

ഒരുപാട് കാലത്തെ എൻ്റെ സ്വപ്നം ഇന്ന് പൂവണിയുന്നതു ദൂരെ ദൂരെ എവിടെയോ എൻ്റെ അപ്പനും മമ്മയും കാണുന്നുണ്ടാവും….എബിയുടെ മിന്നു കഴുത്തിൽ വീണപ്പോൾ ഞാൻ കണ്ണടച്ച് പ്രാർത്ഥിച്ചു……കർത്താവിനോടു എനിക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലായിരുന്നു…. … ചട്ടയിട്ട അമ്മച്ചിമാർ എനിക്ക് ചുറ്റും വന്നു നിൽക്കുന്നത് പോലെ…എന്നാൽ അവരുടെ ഭാവം പണ്ടത്തെ പോലെ പുച്ഛമായിരുന്നില്ല……

എൻ്റെ മിന്നും അണിഞ്ഞു നിൽക്കുന്ന സാൻഡി…….എൻ്റെ ജീവിതത്തിൽ ഞാൻ കണ്ടതിലും വെച്ച് ഏറ്റവും മനോഹരമായ ദൃശ്യം ഇതാണ് എന്ന് തോന്നി…..സാൻഡിയോടും ഈവയോടും ഒപ്പം ഞങ്ങൾ കെട്ടു കഴിഞ്ഞു മാത്യു അങ്കിളിന്റെ കല്ലറയിൽ പോയി…..അവളുടെ മമ്മയുടെ കല്ലറയിലും പോയി പ്രാർത്ഥിച്ചു….

ആദ്യമായി സാൻഡിയെ കണ്ടത് ഈ കല്ലറയിൽ വെച്ചായിരുന്നു എന്നാലോചിച്ചപ്പോൾ ഞങ്ങൾ ഇരുവരിലും പുഞ്ചിരി വിടർന്നു…..

“ഈവ്സ് ……മമ്മയെ പപ്പ ആദ്യം കാണുന്നതു ദാ ഈ കല്ലറയിൽ വെച്ചാട്ടോ….കട്ട കലിപ്പില്…”

“ആണോ….നിങ്ങൾ ഇവിടെ ഹൈഡ് ആൻഡ് സീക് കളിക്കുവായിരുന്നോ……….” ഈവയാണ്……

“അല്ല……നിന്റെ അപ്പായി ക്രിക്കറ്റ് കളിക്കുവായിരുന്നു……” സാന്ഡിയാണു..

“എന്നാലും എബിച്ചാ…..നീ ആ സമയത്തു കളിച്ചല്ലോ……..” അവൾ

എന്നെ നോക്കി അത്ഭുതത്തോടും ലേശം പരിഭവത്തോടും ചോദിച്ചു….

ഞാൻ അവളെ നോക്കി നന്നായി ഇളിച്ചു……

അങ്ങനെ ഞങ്ങൾക്ക് ഓർക്കാൻ ഒരുപാട് ഓർമ്മകൾ ഉണ്ടായിരുന്നു…വേദനിക്കുന്നതും അല്ലാത്തതുമായവ… എന്നാൽ ആ ഓർമ്മകൾക്കെല്ലാം അപ്പുറം ഞങ്ങളുടെ ഇന്നത്തെ ദിവസത്തിനു മധുരമേറി…….

തിരിച്ചു എന്റെ വീട്ടിൽ കയറി അപ്പനെ കണ്ടു…ചേച്ചിമാർ ആരും പുറത്തിറങ്ങി വന്നില്ല….ഞങ്ങൾക്കും കാണാൻ താത്പര്യമുണ്ടായിരുന്നില്ല…. അപ്പൻ എന്നെയും സാൻഡിയെയും നോക്കി…ആ കണ്ണുകൾ നിറഞ്ഞിരുന്നു…അതിലേറെ കൊതിയോടെ ഈവയെ നോക്കി…..പക്ഷേ ഈവ വേറെ കണക്കു കൂട്ടലിലായിരുന്നു…

“അപ്പായീ……. അന്ന് നമ്മൾ പ്ലാൻ ചെയ്തത് നടക്കുമോ? ഞാൻ നേഴ്സ് ആവുന്നവരെ ഈ ഓൾഡ് മാൻ ഉണ്ടാവുമോ……..?” അതും ഉറക്കെ…..ഞാൻ പകച്ചു പോയി…

ഞാൻ അവളുടെ വാ പൊത്തി….. മമ്മ എന്നെ തുറിച്ചു നോക്കി…….. സാൻഡി ഈവയെ നോക്കി കണ്ണുരുട്ടുന്നുണ്ട്……

“ഇപ്പോഴാ എനിക്ക് സമാധാനമായതു…..” സാൻഡ്രയെ ചേർത്ത് നിറുത്തി ഈവയെയും എന്നെയോ നോക്കി മമ്മ ഇറങ്ങാൻ നേരം പറഞ്ഞു…..

“മമ്മയും അപ്പനും കൂടി ഞങ്ങളുടെ ഒപ്പം പോരണം കേട്ടോ…….” സാന്ഡിയാണ്…മമ്മ നോക്കട്ടെ എന്നൊക്കെ പറഞ്ഞെങ്കിലും ആ മനസ്സു നിറഞ്ഞത് എനിക്കറിയാം….

മമ്മയെയും കുരിശിങ്കലിൽ വിട്ടു ഞങ്ങൾ വീട്ടിലേക്കു തിരിച്ചു……ജോസഫ് അങ്കിളായിരുന്നു സാരഥി……ഞാനും സാൻഡിയും ഈവയും പുറകിലിരുന്നു….. സാൻഡി എന്നോടൊപ്പം ചേർന്ന് ഇരുന്നു……

“നിൻ്റെ ഹോസ്പിറ്റലിലെ ആരേലും വിളിക്കായിരുന്നു…….ഞാൻ വിട്ടു പോയി……..” എബിയാണ്……ഞാൻ അവനെ നോക്കി ചിരിച്ചു……

“എന്തിനാ അവരെ വിളിക്കുന്നേ…..എൻ്റെ ഭർത്താവ് എന്നെ വീണ്ടും മിന്നു കെട്ടുന്നത് കാണാനോ….?”

എബി എന്നെ കൗതുകത്തോടെ നോക്കി…..”ഓഹോ……അപ്പൊ …അങ്ങനയാണ്…..”

“പിന്നല്ലാ……ഞാൻ എല്ലാരോടും പറഞ്ഞിരിക്കുന്നേ നീ എന്റെ ഭർത്താവ് ആണ് എന്നും ഈവയെ ഞാൻ

ഗർഭിണി ആയിരുന്നപ്പോ നീ മസാല ദോശ വാങ്ങാൻ രാത്രി പോയി കിടപ്പിലായതാണ് എന്ന്……..”

“ഹ…ഹ ….അപ്പൊ നീ കഥ മാറ്റി അടിച്ചോ………..”

അവൻ എന്നെ തോളിൽ കൂടെ കയ്യിട്ടു ….ഞാൻ അവന്റെ തോളിൽ ചാരി ഇരുന്നു……..

“കുറച്ചു….ശ്വേത…മാറ്റി……സാന്ട്ര ആക്കി …അത്രേയുള്ളു……..”

അവൻ പൊട്ടി ചിരിച്ചു…. തിരിച്ചു വീട്ടിൽ എത്തി……. പിന്നെ ഞങ്ങൾ മുറ്റത്തു നിന്ന് കുറെ സെൽഫി എടുത്തു……എബിക്ക് ഫോട്ടോ എടുക്കൽ ഭയങ്കര കമ്പം ആണ്…..അവനും ഈവയു ഞാനും റബ്ബർ കാടുകളിലൊക്കെ പോയി കുറെ ഫോട്ടോ എടുത്തു…..

” മതി എബിച്ചാ…… ഇനി നിനക്ക് ക്ഷീണം വരും…..ഈവയും വന്നേ….ഈ ഡ്രസ്സ് ഒക്കെ മാറ്റാം……”

ആര് കേൾക്കാൻ…രണ്ടും മേളം തന്നെ……ഒടുവിൽ ഞാൻ കുടിക്കാൻ ജ്യൂസ് എടുക്കാനായി അകത്തേക്ക് പൊന്നു….അപ്പോഴാ എന്റെ മൊബൈൽ വീണ്ടും ശബ്‌ദിക്കുന്നതു കേട്ടത്…

ഞാൻ മൊബൈലിലേക്ക് നോക്കി……ഒട്ടും കണ്ടു പരിചയമില്ലാത്ത നമ്പർ….. വിദേശത്തെ നമ്പർ……ഇതാരാ……ഡേവിസ് ആയിരിക്കും.

ഞാൻ ചെവിയോടെ ചേർത്തു…..

“ഹലോ….”

അപ്പുറത്തെ അനക്കം ഒന്നുമില്ലല്ലോ…….ഞാൻ വീണ്ടും വിളിച്ചു…..

“ഹലോ…….”

പെട്ടന്നു എബി പുറകിലൂടെ വന്നു എന്നെ ചേർത്ത് പിടിച്ചു കവിളിൽ ഒരു കടി തന്നു….പിന്നെ വയറിൽ വിരലോടിക്കാൻ തുടങ്ങി.. ഞാൻ ചിരിച്ചു കൊണ്ട് കുതറി മാറി……

..ഞാൻ അവനെ നോക്കി കണ്ണുരുട്ടി…….

“എന്നാത്തിനാടീ കണ്ണുരുട്ടുന്നേ……”

“ഫോൺ………” ഞാൻ അവനെ നോക്കി ഫോൺ കാണിച്ചു………

“ആരാ?”

” അറിയാന്മേല….ഐ.സ്.ഡി. യാ……. ചിലപ്പോ ഡേവിസ് ആയിരിക്കും………”

അവൻ പെട്ടന്ന് ഫോൺ വാങ്ങി…….

“ഹലോ……….ഹലോ……”

പെട്ടന്ന് കാൾ ഡിസ്‌കണക്ടായി ആയി….. സാൻഡി വന്നു എന്റെ പിന്നിലൂടെ കെട്ടി പിടിച്ചു……

“മോൾ എവിടെ…….”

“മാഷാ ആൻഡ് ദി ബെയർ…….ഇട്ടു കൊടുത്തിട്ടുണ്ട്……..”

“ഓഹോ….കൊച്ചിനെ ഒതുക്കിയിട്ട് മോൻ പഞ്ചാര അടിക്കാൻ വന്നതാ അല്ലെ……..”

“അതേലോ……….”

എബി തിരിഞ്ഞു നിന്നു…എന്നെ മാറോടണച്ചു……..”അതെ നമുക്ക് നാളെ പോണം……..”

“എവിടെ…..?.” ഞാൻ വീണ്ടും ഞെട്ടി……ഈശോയെ ഇവൻ ഇന്നലെ രാത്രി തുടങ്ങിയതാണല്ലോ ഞെട്ടിക്കാൻ…….

“ഡൽഹിക്കു…….. ഒരാഴ്ച കഴിഞ്ഞേ തിരിച്ചുള്ളു….. “

“ഇത്ര പെട്ടന്നോ….?”

“ആര് പറഞ്ഞു……പെട്ടന്ന് എന്ന്…..ടിക്കറ്റ്സും റൂംസും ഒക്കെ റെഡി ആണ്…ഈവയുടെ സ്കൂളിലും പറഞ്ഞിട്ടുണ്ട്…..”

ഞാൻ കണ്ണും തള്ളി നിന്നു….

“എബിച്ചാ …… നീ ഒന്ന് ഉഷാറായിട്ടു ഒരുമാസം ആയിട്ടില്ല……അതിനിടയ്ക്ക് ഇത് എന്തൊക്കെ പ്ലാൻ ആണ്…..ഞെട്ടി ഞെട്ടി……എനിക്ക് മേല……”

“ഹ….ഹ…… എബിച്ചൻ്റെ ഒപ്പം ഓടി എത്തിക്കോളണം കേട്ടോ ചുണക്കുട്ടീ……..” ഞാൻ അവൻ്റെ നെറുകയിൽ അധരങ്ങൾ ചേർത്തു…….

“നീ ഓടിക്കോടാ എബിച്ചാ ഞാനുണ്ടന്നേ…….”

അവൻ്റെ കണ്ണുകളിൽ നിറഞ്ഞതു ഞാൻ മാത്രമായിരുന്നു……

സാൻട്രയുടെ ചിരി…അച്ചായൻ്റെ പ്രണയാതുരമായ ശബ്ദം……. അത് ഇപ്പോഴും എൻ്റെ ചെവിയിൽ മുഴങ്ങുന്നു…… മൊബൈൽ പിടിച്ചിരുന്ന എൻ്റെ കൈ വിയർക്കുന്നുണ്ട്…..അച്ചായൻ …….. സാൻട്രയോടൊപ്പം…ഞാൻ വിദൂരതയിൽ കേട്ട വാക്കുകൾ വീണ്ടും വീണ്ടും ഓർത്തു എടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു………

ഞാൻ കസേരയിൽ പിന്നോട്ടാഞ്ഞിരുന്നു…..ഒന്പതാം നിലയിലെ എൻ്റെ ക്യാബിനിൽ ചില്ലുകളാൽ മൂടപ്പെട്ട ബാൽക്കണിയിൽ പുറത്തേക്കു നോക്കി……. നേരം ഉച്ചയോടടുക്കുന്നു….അതി ശൈത്യം കാരണം ആളുകൾ വീഥികളിൽ വളരെ കുറാവാണ്….എൻ്റെ ഡ്യൂട്ടി സമയം കഴിഞ്ഞത് കൊണ്ട് തന്നെ പുറത്തേക്കു ഇറങ്ങി ..അച്ചായൻ്റെ ശബ്ദം…..വര്ഷങ്ങള്ക്കു ശേഷം…..ആ ശബ്ദത്തിൽ പോലും പ്രണയമായിരുന്നില്ലേ..വീട്ടിലേക്കുള്ള ട്രാം വരുന്ന വഴിയിലേക്ക് പോകാൻ തോന്നിയില്ല….വഴി മാറി നടന്നു……

വീട് എന്ന് ചിന്തിക്കുമ്പോൾ എൻ്റെ ചെവികളിൽ മുഴങ്ങിയത് വൈദവിൻ്റെ വാക്കുകളായിരുന്നു…..

“ശ്വേതാ…..ബി ഫ്രാങ്ക്…….എനിക്ക് മടുത്തു…….ഐ വാണ്ട് ടു ബി ലവ്ഡ് കെയേർഡ് ബൈ

സം ഒൺ….സ്നേഹിക്കുക..സ്നേഹിക്കപ്പെടുക…അതൊക്കെ താനേ നാച്ചുറൽ ആയി വരേണ്ടതാണ്……ആൻഡ് …നമ്മൾ രണ്ടു പേരും കഴിഞ്ഞ അഞ്ചു ആറു വര്ഷങ്ങളായി ശ്രമിക്കുന്നു…… ഇനിയും ആധവിനെ ഓർത്താണെങ്കിലും……തുടരുന്നതിൽ അർത്ഥമില്ല…… എൻ്റെ കൊള്ളീഗ്…റഷ്യൻ ആണ് .നിനക്ക് അറിയാം അവളെ…….അവൾക്കു എന്നോട് പ്രണയം ആണ് എന്ന് പറയുന്നു…… അവളുടെ കണ്ണുകളിൽ നിന്നിൽ ഒരിക്കലും കാണാത്ത ഒരു ആത്മാർത്ഥത കെയർ എന്തെക്കെയോ ഉണ്ട്…….യോസിച്ചു സൊന്നാ പോതും ……..”

(അവസാന ഭാഗത്തിനായി കാത്തിരിക്കണംട്ടോ )

 

കമന്റ്സ് ഇട്ട എല്ലാ കൂട്ടുകാർക്കും ഒരുപാട് സ്നേഹം……ലൈക് അടിച്ചവരോട് ഒരുപാട് നന്ദി…..

കമന്റ്സ് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം തരും…നിങ്ങളുടെ കമ്മന്റ്സ് നായി കാത്തിരിക്കുന്നു.

ഇസ സാം

 

ഇസ സാം ന്റെ മറ്റു നോവലുകൾ

ഒരു അഡാർ പെണ്ണുകാണൽ

 

Title: Read Online Malayalam Novel Curd & Beef written by  Izah Sam

4.2/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “തൈരും ബീഫും – ഭാഗം 41”

Leave a Reply

Don`t copy text!