Skip to content

ദേവഭദ്ര – ഭാഗം 1

devabhadhra-novel

“എന്റെ  ഭദ്രേ നീ ഒന്ന് പതുക്കെ നടക്ക്….. “

ദേവൻ വിളിച്ചു പറഞ്ഞു….

“ദേവേട്ടൻ പതുക്കെ വന്നാൽ മതി…. ഞാൻ ഇനിയും താമസിച്ചാൽ അമ്മ എന്നെ കൊല്ലും….. “

ഭദ്ര തിരിഞ്ഞു നോക്കാതെ പറഞ്ഞു….

“നിന്നോട് എനിക്ക് ഒന്ന് നേരെ സംസാരിക്കാൻ പറ്റുന്നത് തന്നെ കാവിൽ വച്ചാണ്….. അപ്പോൾ ഇങ്ങനെ തിടുക്കം കാട്ടിയാലോ…. “

അവൻ അല്പം പരിഭവം കലർന്ന സ്വരത്തിൽ പറഞ്ഞു…..

അത് കേട്ടപ്പോൾ അവൾക്കും സങ്കടം തോന്നി…. അവൾ  നടത്തത്തിന്റെ വേഗത കുറച്ചു…..

“സമയം വൈകിയത് കൊണ്ട് അല്ലേ ദേവേട്ടാ ഞാൻ അങ്ങനെ പറഞ്ഞത്…. ദേവേട്ടന് എന്നോട് ദേഷ്യം ആയോ….? “

അവൾ ഇടറിയ ശബ്ദത്തിൽ ചോദിച്ചു….

“ഇല്ല ഭദ്രേ… നിന്നോട് ദേഷ്യപ്പെടാൻ എനിക്ക് ആകുമോ…. നീ പെട്ടെന്ന് പോയ്‌ക്കോ പക്ഷേ നാളെ നേരത്തേ വരണം ഞാൻ കാത്തിരിക്കും…. “

അവൻ അവളുടെ മുടിയിഴകളിൽ തലോടി കൊണ്ട് പറഞ്ഞു…. അവൾ വരാം എന്ന്‌ വാക്ക് നൽകി പാതി മനസോടെ ആണെങ്കിലും മുൻപോട്ട് നടന്നു….

“ഭദ്രേ…… “

പെട്ടന്ന് എന്തോ ആപത്ത് സംഭവിച്ചത് പോലെ ദേവൻ അവളുടെ പേര് വിളിച്ചു……

:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::

“ദേവേട്ടാ…… “

ഗൗരി ദേവന്റെ പേര് ഉറക്കെ വിളിച്ചു കൊണ്ട് ഞെട്ടി ഉണർന്നു…..

ഗൗരിയുടെ നിലവിളി കേട്ട് അടുത്ത കട്ടിലിൽ കിടന്നിരുന്ന ദേവു ഉണർന്നു….

“എന്ത് പറ്റി ഗൗരി….. നീ വീണ്ടും സ്വപ്നം കണ്ടോ…? “

ദേവു അവളോട്‌ ചോദിച്ചെങ്കിലും അവൾ മറുപടി ഒന്നും പറയാതെ അങ്ങനെ തന്നെ ഇരുന്നു….

“ഗൗരി….. “

ദേവു അവളെ ഒന്ന് കുലുക്കി വിളിച്ചു…. അപ്പോഴാണ് ഗൗരി സ്വബോധത്തിലേക്ക് വന്നത്…… പക്ഷേ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…..

“എന്തിനാ ഗൗരി നീ ഇങ്ങനെ കരയുന്നത്….? “

ദേവു അവളുടെ അരികിലേക്ക് ഇരുന്ന് കൊണ്ട് ചോദിച്ചു….

“ദേവേട്ടൻ……… “

അവൾ വിതുമ്പി കൊണ്ട് പറഞ്ഞു….

“എന്റെ ഗൗരി നീ സ്വപ്നം കണ്ടത് അല്ലേ…. ഈ ദേവനെയോ ഭദ്രയോ നീ ഒരിക്കൽ എങ്കിലും നേരിട്ട് കണ്ടിട്ട് ഉണ്ടോ….? ഇല്ലല്ലോ… അങ്ങനെ ആരും ഇല്ല അത്കൊണ്ട് ഇനി അതോർത്ത് ഇരുന്ന് കരയാതെ… “

ദേവു ഗൗരിയെ സമാധാനിപ്പിക്കാൻ പറഞ്ഞു….

“അല്ല ദേവു ഞാൻ കാണുന്ന സ്വപ്നങ്ങളിലെ ഭദ്രക്ക് എന്റെ തന്നെ മുഖം ആണ്… അപ്പോൾ ഉറപ്പായും ദേവേട്ടനും എവിടെ എങ്കിലും ഉണ്ടാകും….. “

അവൾ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു….

“എന്റെ പൊന്ന്‌ ഗൗരി നീ എന്തായാലും ഇപ്പോൾ കണ്ടത് സ്വപ്നം അല്ലേ സത്യം ഒന്നും അല്ലല്ലോ, നീ ഉറങ്ങാൻ നോക്ക് നാളെ നമുക്ക് നാട്ടിൽ പോകണ്ടേ…. “

ദേവു അവളെ ഒരു വിധം സമാധാനിപ്പിച്ചു….

ഗൗരി കരഞ്ഞു കൊണ്ട് ഉറങ്ങാൻ കിടന്നു എങ്കിലും അവളെ നിദ്രാദേവി കടാക്ഷിച്ചില്ല… അവളുടെ ചിന്തകളിൽ വീണ്ടും കാവും ദേവനും ഭദ്രയും എല്ലാം കടന്ന് വരാൻ തുടങ്ങി….

ഓർമ വച്ച കാലം മുതൽ തന്റെ  സ്വപ്നങ്ങളിൽ നിറഞ്ഞത് മുഴുവൻ ഭദ്രയും ദേവനും ആയിരുന്നു…. താൻ വളരുന്നതിനോടൊപ്പം അവരും തന്റെ സ്വപ്നങ്ങളിൽ വളർന്നു…..

എപ്പോഴോ ഒരിക്കൽ ഈ കാര്യം അമ്മയോട്  പറഞ്ഞപ്പോൾ ആ കണ്ണുകളിൽ തെളിഞ്ഞ ആശങ്ക അവൾ ഓർത്തു….

അവളുടെ ചിന്തകൾ കാട് കേറാൻ തുടങ്ങിയപ്പോൾ നിദ്രാദേവി അവളെ മെല്ലെ തലോടി……

%%%%%%%%%%%%%%%%%%%%%%%%%%%%%

“നമ്മൾ വിളിച്ചാൽ അവൾ വരുമോ …….? “

ശേഖരൻ സംശയത്തോടെ മുത്തശ്ശിയോട് ചോദിച്ചു…..

“അവൾ വരും….. “

മുത്തശ്ശി അത് ഉറപ്പിച്ചു പറഞ്ഞപ്പോൾ മുത്തശ്ശൻ ഒന്നും മിണ്ടാതെ ചാരു കസേരയിലേക്ക് ചാരി കിടന്നു…..

“എന്നാലും 19 വർഷങ്ങൾക്ക് മുൻപ് പടി അടച്ച് പിണ്ഡം വച്ചിട്ട് ഇപ്പോൾ മടക്കി വിളിച്ചാൽ….. അവൾക്കും കാണില്ലേ വാശി….? “

സുമംഗല ചോദിച്ചു…. ശേഖരന്റെ വേളി ആണ് സുമംഗല….

“നിങ്ങൾ ആരും വിളിക്കണ്ട ഞാൻ തന്നെ പോയി എന്റെ മകളെ വിളിച്ചോളാം…. അന്യ ജാതിയിൽ പെട്ട ഒരുത്തനെ വിവാഹം കഴിച്ചു പോയത് ആണോ അവൾ ചെയ്ത തെറ്റ്…? അന്ന് എല്ലാവരും കൂടെ അവളെ ഇവിടെ നിന്നും പുറത്താക്കിയപ്പോൾ നിശ്ശബ്ദനായിരുന്നത് ആണ് ഞാൻ ചെയ്ത തെറ്റ്…… എന്തായാലും ഞങ്ങളുടെ വിവാഹവാർഷികത്തിനു അവൾ ഇവിടെ ഉണ്ടാകും….. “

അത്രയും പറഞ്ഞു മുത്തശ്ശൻ എഴുന്നേറ്റ് പോയി… കൂടെ ഒരു നിഴൽ പോലെ മുത്തശ്ശിയും…….

%%%%%%%%%%%%%%%%%%%%%%%%%%%%%

“അമ്മേ……… “

ഗൗരി വീടിന്റെ മുൻപിൽ വന്ന് നിന്നുകൊണ്ട് അകത്തേക്ക് നോക്കി വിളിച്ചു…..

“അമ്മേ ഒരു പിച്ചക്കാരി വന്ന് നിൽക്കുന്നു…. അപ്പു അവളെ കളിയാക്കികൊണ്ട് അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു….. “

പത്മ അടുക്കളയിൽ നിന്നും വന്ന് കതക് തുറന്നതും ഗൗരി അമ്മേ എന്ന്‌ വിളിച്ചു കൊണ്ട് അവളെ കെട്ടിപിടിച്ചു….

“എന്താടി ഒരു മുൻ അറിയിപ്പും ഇല്ലാതെ പെട്ടന്ന്…..? “

പത്മ അത്ഭുതത്തോടെ ചോദിച്ചു….

“കോളേജിൽ സ്ട്രൈക്ക് ആണ് അമ്മ…. അത്കൊണ്ട് ഞങ്ങൾക്ക് ക്ലാസ്സ്‌ ഇല്ല….. “

ഗൗരി സന്തോഷത്തോടെ പറഞ്ഞു……

“മോൾക്ക്‌ സുഖം ആണോ….?”

ഗൗരിയോട് ഒപ്പം ദേവൂനെ കണ്ടതും പത്മ അവളോട്‌ ചോദിച്ചു….

“അതെ ആന്റി….. “

അവൾ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു…..

ദേവൂന്റെ മാതാപിതാക്കൾ അമേരിക്കയിൽ ആയത് കൊണ്ട് ഇത് പോലെ ചെറിയ ലീവ് ഒക്കെ കിട്ടുമ്പോൾ അവൾ ഗൗരിയുടെ വീട്ടിൽ നിൽക്കുന്നത് ആണ് പതിവ്….

“കോളേജിൽ സ്ട്രൈക്ക് ഒന്നും ആകില്ല രണ്ടും കൂടെ എന്തേലും പ്രശ്നം ഉണ്ടാക്കി സസ്പെൻഷൻ വാങ്ങിയത് ആക്കും….. “

അപ്പു ആരോട് എന്നില്ലാതെ പറഞ്ഞു….

“അപ്പു നിനക്ക് കുറച്ച് കൂടുന്നുണ്ട്…. എന്നെ കൊണ്ട് നീ ചൂരൽ എടുപ്പിക്കരുത്….. “

പത്മ അവന് ഒരു മുന്നറിയിപ്പ് കൊടുത്തു….

“അല്ല ഇനി ഇവൻ പറഞ്ഞതിൽ വല്ല കാര്യവും ഉണ്ടോ….? “

പത്മ തമാശ രൂപത്തിൽ ഗൗരിയോട് ചോദിച്ചു….

പക്ഷേ പത്മ ടെ തമാശ അവൾക്ക് അത്ര ഇഷ്ടപ്പെട്ടില്ല….

“അതെ ഞങ്ങൾ കോളേജ് ബോംബ് വച്ച് തകർത്തു….. എന്താ….? “

അത്രയും ചോദിച്ചു അവൾ ദേഷ്യത്തിൽ അകത്തോട്ട് പോയി പുറകെ ദേവും….

പെട്ടന്ന് ആണ് ഫോൺ ബെൽ അടിച്ചത്….

പത്മ ഫോൺ എടുത്ത് ഹലോ പറഞ്ഞു….

“മോളെ….. “

ആ ശബ്ദം പത്മയുടെ ഉള്ളിൽ ഒരു മിന്നൽ പോലെ പതിച്ചു ….

” അച്ഛാ…… “

ഇടറിയ സ്വരത്തിൽ അവൾ വിളിച്ചു….

“മോളെ നിനക്ക് സുഖം ആണോ…..? “

അദ്ദേഹം ചോദിച്ചതിന് ഉത്തരം പറയാൻ  പോലും ആകാതെ അവൾ ഒരു നിമിഷം അങ്ങനെ തന്നെ നിന്ന് പോയി…..

“പത്മ നിനക്ക് എന്നോട് ദേഷ്യം ആണോ……? “

ആ ചോദ്യം അവൾക്ക് സഹിക്കാവുന്നതിനും അപ്പുറം ആയിരുന്നു……

അത് വരെ അടക്കിപിടിച്ചിരുന്നത് എല്ലാം കണ്ണ്നീരായി പെയ്യാൻ തുടങ്ങി…..

“എന്റെ കുട്ടി കരയുവാണോ….?  കരയണ്ട മോളെ ….. അച്ഛൻ വിളിച്ചത് ഒരു കാര്യം പറയാനാ…. ജൂൺ 12 ന് ഞങ്ങളുടെ 55 ആം വിവാഹ വാർഷികം ആണ്…. മോള് പഴയത് ഒക്കെ മറക്കണം നിനക്ക് വേണ്ടി ഞങ്ങൾ കാത്തിരിക്കും……. “

മറുപടി പറയും മുൻപ് തന്നെ കാൾ കട്ട് ആയി….

പത്മക്ക് അച്ഛൻ വിളിച്ചു എന്നത് പോലും വിശ്വസിക്കാൻ ആയില്ല…. അവൾ മുറിയിൽ ഇരുന്ന് ഒരുപാട് നേരം കരഞ്ഞു…. അച്ഛനെയും അമ്മനെയും പിരിഞ്ഞു 19 വർഷങ്ങൾ…. പത്മക്കും അവരെ കാണണം എന്ന്‌ ആഗ്രഹം ഉണ്ട്….. പക്ഷേ….. അവൾ ഫോൺ എടുത്ത്

മാധവനെ വിളിച്ചു…..

“എന്താ പത്മ ഈ നേരത്ത്…..? “

ഫോൺ എടുത്തതും മാധവൻ കാര്യം തിരക്കി….

“അത്……. മനക്കൽ നിന്നും അച്ഛൻ വിളിച്ചിരുന്നു…. വിവാഹവാർഷികത്തിന് ചെല്ലണം എന്ന്‌ പറഞ്ഞു….. “

പത്മ പറഞ്ഞത് കേട്ടെങ്കിലും മാധവൻ ഒന്നും മിണ്ടിയില്ല… അവർക്ക് ഇടയിൽ മൗനം തളം കെട്ടി……

‘തനിക്ക് പോകണം എന്ന്‌ ഉണ്ടോ….? “

മാധവൻ മൗനത്തെ കീറി മുറിച്ചു കൊണ്ട് ചോദിച്ചു…..

“അത്…… “

പത്മ തന്റെ മറുപടി പൂർത്തിയാകാതെ നിന്നു….

മാധവന് അവളുടെ അവസ്ഥ കണ്ട് സങ്കടം തോന്നി…. തന്നെ പ്രണയിച്ച കുറ്റത്തിന് എല്ലാം നഷ്ട്ടപെടുത്തിയവൾ ആണ്… അയാൾ പത്മയുടെ മറുപടി ക്ക് ആയി ഒന്നൂടെ കാതോർത്തു….. പക്ഷേ പത്മ തന്റെ മൗനം തുടർന്നു…

“താൻ പോയിട്ട് വാ…. നമ്മുടെ മക്കൾക്കും കാണില്ലേ അവരുടെ മുത്തശ്ശനെയും മുത്തശ്ശിയേയും കാണാൻ ആഗ്രഹം….എനിക്ക് എന്തായാലും അടുത്ത മാസമേ വരാൻ പറ്റു….ഇല്ലായിരുന്നെങ്കിൽ ഞാനും വന്നേനെ…. “

അത് കേട്ടപ്പോൾ പത്മയുടെ കണ്ണുകൾ നിറഞ്ഞു….. അവൾ മാധവനോട് ഒരായിരം നന്ദി പറഞ്ഞു ഫോൺ വച്ചു….

അവൾ ഉടനെ തന്നെ കുട്ടികളോട് വസ്ത്രങ്ങളും മറ്റും പാക്ക് ചെയ്യാൻ പറഞ്ഞു..

അവർ നാല് പേരും റെഡി ആയി കാറിൽ കേറി….. ആ യാത്രയിൽ ഉടനീളം പത്മ തന്റെ നാടിനെ കുറിച്ചും മനക്കലിനെ കുറിച്ചും കുട്ടികളോട് വാചാല ആയി….  കുട്ടികളും അവളുടെ സന്തോഷത്തിൽ പങ്ക് ചേർന്നു….

പക്ഷേ അവരെ പ്രതീക്ഷിച്ചു രണ്ട് കണ്ണുകൾ പകയോടെ കാത്തിരുന്നു….

(തുടരും…….. )

 

നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ആണ്‌ എനിക്ക് എഴുതാൻ ഉള്ള കരുത്ത്… ഇത് ഹൊറർ -ലവ് സ്റ്റോറി ആണ്…. നിങ്ങൾ ഏറ്റു എടുക്കും എന്ന്‌ പ്രതീക്ഷിക്കുന്നു……

സ്നേഹപൂർവ്വം,

രേവതി ജയമോഹൻ

4.3/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “ദേവഭദ്ര – ഭാഗം 1”

Leave a Reply

Don`t copy text!