ദേവഭദ്ര – ഭാഗം 10

6080 Views

devabhadhra-novel

മായ അവളുടെ പൈശാചിക രൂപത്തിൽ വരുണിന്റെ അടുത്തേക്ക് പാഞ്ഞു….  ആ ഭയാനകമായ രൂപം കണ്ട് പേടിച്ചു കൊണ്ട് വരുൺ കണ്ണുകൾ ഇറുക്കി അടച്ചു….

പെട്ടെന്ന് തന്നെ വരുണിന്റെ അരികിലേക്ക് ഗൗരി ഓടി എത്തി… അവൾ വരുണിനെ അവിടെ നിന്നും പിടിച്ചു മാറ്റാൻ ശ്രമിച്ചു… ഗൗരി വരുൺ നെ സ്പർശിച്ചിരിക്കുന്നത് കണ്ടതും മായ അല്പ നേരം അവനെ ഉപദ്രവിക്കാതെ അങ്ങനെ തന്നെ നിന്നു… ഗൗരി വരുൺ ന്റെ കൈയിലെ പിടി വിടാൻ തിടങ്ങിയതും മായ അവന് നേരെ പാഞ്ഞു… ഉടനെ തന്നെ വരുൺ ഗൗരി യുടെ കൈകളിൽ മുറുക്കി പിടിച്ചു…

ഗൗരി എന്താണ് സംഭവിക്കുന്നത് എന്ന്‌ മനസിലാകാതെ വരുൺ ന്റെ മുഖത്തേക്ക് നോക്കി… വരുൺ അവളെ ഒന്നൂടെ ചേർത്ത് പിടിച്ചു….

“നിനക്ക് എന്നെ കൊല്ലണം എങ്കിൽ ഇപ്പോൾ വാ… “

എവിടെ നിന്നോ കിട്ടിയ ആത്മവിശ്വാസത്തിൽ വരുൺ മായേ വെല്ലുവിളിച്ചു…

പക്ഷേ അതിന് മറുപടി എന്ന പോലെ മായ ഉറക്കെ അലറി….

അവളുടെ ഉഗ്ര രൂപം കണ്ട് ഭയം തോന്നിയ ഗൗരി കണ്ണുകൾ ഇറുക്കി അടച്ചു…

“നിങ്ങളെ ഞാൻ നശിപ്പിക്കും… ഭദ്രേ നിനക്ക് നിന്റെ പ്രണയം നേടാൻ ഞാൻ സമ്മതിക്കില്ല…. എന്റെ വംശം വേരറ്റു പോയത് പോലെ നിന്റെ വംശവും ഞാൻ നശിപ്പിക്കും…. എന്നെ പോലെ നീയും ചതിക്കപ്പെടും…. “

മായ ഗൗരിയുടെ മുഖത്തേക്ക് നോക്കി അലറി…

“നിനക്ക് അതിന് കഴിയില്ല… ഞാൻ ഉള്ള ഇടത്തോളം എന്റെ പെണ്ണിനെ ദ്രോഹിക്കാൻ ഞാൻ സമ്മതിക്കില്ല… “

വരുൺ പറഞ്ഞത് കേട്ടു ഗൗരി അവന്റെ കണ്ണുകളിലേക്ക് നോക്കി…..

പെട്ടെന്ന് ആണ്‌ വീടിന്‌ ചുറ്റും കുഴിച്ചിടാനുള്ള തകിടുകളും ആയി മുത്തശ്ശനും ശേഖരനും അങ്ങോട്ടേക്ക് വന്നത്… മായയുടെ ഉഗ്ര രൂപം കണ്ട് അവർ ഇരുവരും ഭയന്നെങ്കിലും അവർ തകിടുകളിൽ ഉള്ള വിശ്വാസത്തിൽ മുൻപോട്ട് തന്നെ നടന്നു…. ആ തകിടുകളിലെ മന്ത്ര ശക്തി കാരണം മായ്ക്ക് അവിടെ നിൽക്കാൻ സാധിച്ചില്ല…

“ഇപ്പോൾ ഞാൻ പോകുന്നു പക്ഷേ… “

അത് പറഞ്ഞു പൂർത്തി ആക്കും മുൻപ് തന്നെ മായ തകിടുകളുടെ ശക്തി കാരണം അവിടെ നില്കാൻ ആകാതെ അന്തരീക്ഷത്തിൽ അലിഞ്ഞു ചേർന്നു…..

പക്ഷേ അപ്പോഴും ഗൗരി വരുൺ ന്റെ കണ്ണുകളിൽ തന്നെ നോക്കി കൊണ്ട് അവന്റെ നെഞ്ചോട് ചേർന്ന് നിൽക്കുക ആയിരുന്നു….  മായ അവിടെ നിന്നും മറഞ്ഞതും വരുൺ ഗൗരിയുടെ കണ്ണുകളിലേക്ക് നോക്കി…. അവൻ വീണ്ടും ആ മാജിക്കൽ ഫീലിൽ അകപ്പെട്ട് പോയി… അവർ പരസ്പരം അങ്ങനെ തന്നെ നോക്കി നിന്നു….

മായ പോയി എന്ന ആശ്വാസത്തിൽ ചുറ്റും നോക്കിയപ്പോഴാണ് ശേഖരൻ വരുണിനെയും ഗൗരിയയും കണ്ടത്… അയാൾ ഉടനെ തന്നെ മുത്തശ്ശന് ആ കാഴ്ച കാണിച്ചു കൊടുത്തു…..

“നിങ്ങൾ എന്താ ഇവിടെ…? “

മുത്തശ്ശന്റെ ഉറക്കെ ഉള്ള ചോദ്യം ആണ്‌ അവരെ ചിന്തകളിൽ നിന്നും ഉണർത്തിയത്….

അവർ ഇരുവരും പെട്ടെന്ന് തന്നെ അകന്ന് മാറി….

“അത്… ഞങ്ങൾ…. ഇവിടെ… “

വരുൺ വാക്കുകൾ കിട്ടാതെ കുഴഞ്ഞു….

“ആശുപത്രിയിൽ ഇപ്പോൾ ആരുണ്ട്….? “

ശേഖരൻ വരുൺ നോട് ചോദിച്ചു….

“അത്….  പാച്ചു…. ഞാൻ എന്നാൽ അങ്ങോട്ട് പോകട്ടെ… “

അത്രയും പറഞ്ഞു കൊണ്ട് വരുൺ അവിടെ നിന്നും മുങ്ങാൻ ശ്രമിച്ചു…

“നിൽക്ക്…. “

മുത്തശ്ശൻ വരുണിനെ തടഞ്ഞു നിർത്തി അവന്റെ കൈയിൽ പൂജിച്ച ചരട് കെട്ടി കൊടുത്തു… ഒരെണ്ണം ഗൗരി ക്കും കെട്ടി കൊടുത്തതിന് ശേഷം രണ്ട് പേരോടും പൊയ്ക്കൊള്ളാൻ പറഞ്ഞു….

അവർ ഇരുവരും ഒട്ടും സമയം കളയാതെ അവിടെ നിന്നും മുങ്ങി….

“അച്ഛാ…. “

ശേഖരൻ മുത്തശ്ശനെ സംശയത്തോടെ വിളിച്ചു….

“എനിക്ക് അറിയാം ശേഖരാ നിന്റെ സംശയം എന്താണെന്ന്‌…. പക്ഷേ അതിനുള്ള മറുപടി എന്റെ കൈയിൽ ഇപ്പോൾ ഇല്ല…. നമുക്ക് ഇപ്പോൾ ഈ തകിടുകൾ കുഴിച്ചു ഇടാം…. “

അത്രയും പറഞ്ഞു കൊണ്ട് മുത്തശ്ശൻ മുൻപോട്ട് നടന്നു… ശേഖരൻ അദ്ദേഹത്തിന് പിന്നാലെ ചെന്നു… അവർ ഇരുവരും തകിടുകൾ കുഴിച്ചിടുന്ന ജോലിയിൽ മുഴുകി….

“ഡാ നീ എന്താ പന്തം കണ്ട പെരുച്ചാഴിയെ പോലെ ഇരിക്കുന്നത്….? ‘

ഹോസ്പിറ്റലിൽ എത്തിയ വരുണിനെ കണ്ടപ്പോൾ പാച്ചു ചോദിച്ചു….

പക്ഷേ അതൊന്നും അവൻ കേട്ടില്ല… അവന്റെ മനസ്സ് മുഴുവൻ ഗൗരി ആയിരുന്നു…. അവളെ ചേർത്ത് നിർത്തിയപ്പോൾ തോന്നിയ ആ മാജിക്കൽ ഫീലിൽ നിന്നും അവൻ അപ്പോഴും മുക്തൻ ആയിരുന്നില്ല….

“ഡാ…. “

പാച്ചു കുലുക്കി വിളിച്ചപ്പോഴാണ് വരുണിന് സ്ഥലകാല ബോധം വന്നത്….

“എന്താടാ…. “

വരുൺ ഒന്നും മനസിലാകാത്ത പോലെ ചോദിച്ചു…

“കുന്തം… ഡാ കോപ്പേ നീ ഇത്രയും നേരം എവിടെ ആയിരുന്നു… നിന്റെ ദേഹത്ത് ഫുൾ അഴുക്ക് ആണല്ലോ… “

പാച്ചു തന്റെ ദേഷ്യം അടക്കിപ്പിടിച്ചു കൊണ്ട് ചോദിച്ചു…

“ഞാൻ ആ കുളത്തിന്റെ അവിടെ പോയതാ… അവിടെ… അവൾ… “

ഗൗരിയുടെ മുഖം വീണ്ടും മനസ്സിൽ വന്നു നിറഞ്ഞതും വരുണിന് വാക്കുകൾ കിട്ടാതെ ആയി …

“ഏതവൾ…? “

പാച്ചു തലചൊറിഞ്ഞു കൊണ്ട് ചോദിച്ചു….

“ഭദ്ര… അല്ല ഗൗരി… “

വരുൺ ആദ്യം ഭദ്ര എന്ന്‌ പറഞ്ഞെങ്കിലും പെട്ടന്ന് തന്നെ അത് തിരുത്തി….

“ഏത് ഭദ്ര….? ഗൗരി അവിടെ ഉള്ള കുട്ടി അല്ലേ… ഈ ഭദ്ര ആരാ…? “

പാച്ചു ആകാംഷയോടെ ചോദിച്ചു….

“എനിക്ക് അറിയില്ലടാ… അത് മായ പറഞ്ഞു തന്ന പേരാണ്…. “

വരുൺ പറയുന്നത് കേട്ട് പാച്ചു നെറ്റി ചുളുക്കി….

“ഡാ ആരാടാ ഈ മായ..? നീ പറയുന്നെങ്കിൽ മര്യാദക്ക് പറ… ഇത് ഒരുമാതിരി അവാർഡ് പടം കണക്ക്…. “

പാച്ചു അല്പം ദേഷ്യത്തിലാണ് അത് പറഞ്ഞത്….  വരുൺ അവനോടു സംഭവിച്ചത് എല്ലാം പറഞ്ഞു….

“അമ്പട കള്ള അപ്പോൾ ഒരു റൊമാൻസ് കഴിഞ്ഞു ഉള്ള വരവാണ്….”

പാച്ചു അങ്ങനെ പറഞ്ഞതും വരുൺ ഒന്ന് ചിരിച്ചു…

“ഡാ പറയാൻ മറന്നു പോയി…  അരുൺ ന് ഇടക്ക് ബോധം വന്നിരുന്നു…  വേണേൽ നമുക്ക് നാളെ വീട്ടിൽ പോകാം….  ഞാൻ ആലോചിച്ചപ്പോൾ അതാണ് നല്ലത് എന്ന് തോന്നി…. “

പാച്ചു അത് പറഞ്ഞപ്പോൾ ആണ്‌ വരുൺ അരുണിനെ കുറിച്ച് ചിന്തിച്ചത്…. 

“ഞാൻ ഇതിനിടയിൽ ആ കാര്യം വിട്ട് പോയി…. “

വരുൺ സങ്കടത്തോടെ പറഞ്ഞു….

“അത് സാരമില്ല.. നീ വാ ഞാൻ ഇവിടെ ഒരു റൂം ഒപ്പിച്ചിട്ട് ഉണ്ട്…. നമുക്ക് അവിടെ പോയി റസ്റ്റ്‌ എടുക്കാം… “

പാച്ചു അത് പറഞ്ഞു കൊണ്ട് റൂമിലേക്ക്‌ നടന്നു…. പക്ഷേ അരുണിന്റെ കാര്യം മറന്നു പോയതിൽ വരുൺ കുറ്റബോധത്തോടെ നിന്നു….

” ഡാ നിൽക്ക് … “

അരുൺ ന്റെ അടുത്തേക്ക് നടന്ന പാച്ചുവിനെ വരുൺ പിടിച്ചു നിർത്തി….

“എന്താടാ…..?

പാച്ചു വരുണിനോട് ചോദിച്ചു….

“അത് ഇന്നലെ രാത്രി ഉണ്ടായത് ഒന്നും പറയരുത്….  അവൻ പിന്നെ അതിനെ കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കും…. “

വരുൺ പറഞ്ഞതിലും കാര്യം ഉണ്ടെന്ന് പാച്ചു ന് തോന്നി….

അവർ അരുൺ ന്റെ ഡിസ്ചാർജ് എഴുതി വാങ്ങിച്ചു കൊണ്ട് വീട്ടിലേക്ക് പുറപ്പെട്ടു….

“കുഞ്ഞേ പൈപ്പിൽ വെള്ളം വരുന്നില്ലല്ലോ…. “

അടുക്കളയിൽ ജോലിയിൽ ആയിരുന്ന സുമംഗലയോട് ജോലിക്കാരി പറഞ്ഞു…

“മോട്ടോർ ഉം ഓൺ ആകുന്നില്ല മല്ലി…  നീ ഒരു കാര്യം ചെയ്യ് കുറച്ച് വെള്ളം കോരികൊണ്ടു വാ…. “

സുമംഗലി ഒരു കുടം എടുത്ത് മല്ലിക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു…

സുമംഗലയെ അടുക്കളയിൽ സഹായിക്കാനാണ് മല്ലിയെ നിർത്തിയിരിക്കുന്നത്… പുറം പണിക്ക് വേറെ ജോലിക്കാർ ഉണ്ടെങ്കിലും മല്ലിയെ മാത്രേ സുമംഗല അകത്തേക്ക് വരാൻ സമ്മതിക്കാറൊള്ളു….

മല്ലി ആ കുടം വാങ്ങി കൊണ്ട്  കിണറ്റിന്റെ കരയിലേക്ക് നടന്നു…. അവൾ തോട്ടി എടുത്ത് കിണറ്റിൽ ഇട്ടുകൊണ്ട് വെള്ളം കോരാൻ തുടങ്ങി…. വെള്ളം നിറഞ്ഞ തോട്ടി മുകളിലേക്ക് വലിച്ചപ്പോൾ ഭാരം തോന്നി എങ്കിലും അത് കാര്യമാക്കാതെ അവൾ തോട്ടി വലിച്ചു…. തോട്ടി പൊങ്ങി കിണറിന് പുറത്ത് എത്താറായപ്പോൾ ആണ് അവൾ ആ കാഴ്ച കണ്ടത്…. പെട്ടെന്ന് തന്നെ അവളുടെ കൈയിൽ ഇരുന്ന തോട്ടി തിരികെ കിണറ്റിലേക്ക് പതിച്ചു… അവൾ ഉറക്കെ നിലവിളിച്ചു….

(തുടരും….. )

 

 

സ്നേഹപൂർവ്വം,

രേവതി ജയമോഹൻ  

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devabhadra written by Revathy

3.7/5 - (3 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply