മല്ലിയുടെ നിലവിളി കേട്ടാണ് സുമംഗലയും പത്മയും കിണറ്റിന് കരയിൽ എത്തിയത്…..
അവർ ഇരുവരും അവിടെ എത്തുമ്പോൾ തറയിൽ വീണ് കിടക്കുന്ന മല്ലിയെ ആണ് കണ്ടത്….
പത്മ അവളെ തട്ടി വിളിച്ചെങ്കിലും അവൾ ഉണർന്നില്ല…
പത്മ കുറച്ച് വെള്ളം എടുക്കാൻ കിണറ്റിലേക്ക് നോക്കിയതും ആ കാഴ്ച കണ്ടവർ പേടിച്ചു പിന്നോട്ട് മാറി…..
“എന്ത് പറ്റി പത്മേ…. “
പത്മയുടെ ഭാവ വത്യാസം കണ്ട് കൊണ്ട് സുമംഗല ചോദിച്ചു….
“അത്…. ഇവിടെ…. “
പത്മക്ക് അത് പറയാൻ ഉള്ള ശേഷി പോലും ഉണ്ടായിരുന്നില്ല….
സുമംഗല കിണറ്റിലേക്ക് എത്തി നോക്കി പെട്ടെന്ന് തന്നെ അവർ മുഖം തിരിച്ചു…
അപ്പോഴേക്കും നിലവിളി കേട്ട് ശേഖരനും മുത്തശ്ശനും അവിടേക്ക് എത്തി….
“എന്താ എന്ത് പറ്റി….? “
തറയിൽ വീണ് കിടക്കുന്ന മല്ലികയെ കണ്ട് ശേഖരൻ ചോദിച്ചു…
“ഏട്ടാ…. കിണറ്റിൽ…. “
പത്മക്ക് അത് പൂർത്തിയാക്കാൻ സാധിച്ചില്ല….
ശേഖരൻ കിണറ്റിലേക്ക് എത്തി നോക്കി..
“എന്താ ശേഖരാ…? “
ശേഖരന്റെ മുഖത്തേ ഭാവ വത്യാസം കണ്ട് കൊണ്ട് മുത്തശ്ശൻ ചോദിച്ചു….
“അത് അച്ഛാ നമ്മുടെ പശുവിനെ ആരോ കൊന്ന് കിണറ്റിൽ ഇട്ടിരിക്കുന്നു.. “
ശേഖരൻ അത് പറഞ്ഞതും മുത്തശ്ശൻ കിണറ്റിലേക്ക് എത്തി നോക്കി… പശുവിന്റെ കൊടലും എല്ലാം വേർതിരിച്ചു ഇട്ടിരിക്കുന്നു…
“ശേഖരാ കിണർ വറ്റിക്കാൻ ആളെ ഏർപ്പാടാക്കണം… “
അത്രയും പറഞ്ഞു കൊണ്ട് മുത്തശ്ശൻ അകത്തേക്ക് നടന്നു….
“എന്ത് പറ്റി എന്താ മുഖം വല്ലാതെ ഇരിക്കുന്നത്….? “
ചാരുകസേരയിൽ ഇരിക്കുന്ന മുത്തശ്ശനോട് മുത്തശ്ശി ചോദിച്ചു…
“താൻ അറിഞ്ഞില്ലേ കിണറ്റിൽ പശു ചത്ത് കിടക്കുന്നത്…. അത് ഒരു ദുർനിമിത്തം ആണ്…. “
മുത്തശ്ശന്റെ വാക്കുകൾ മുത്തശ്ശിയുടെ മനസ്സിൽ ചെറുത് അല്ലാത്ത ഒരു ഭയം ഉണർത്തി….
” എല്ലാവരും സൂക്ഷിക്കണം… മായ അവൾ ഇപ്പോൾ ഉഗ്ര രൂപിണിയാണ്… ദൈവങ്ങൾക്ക് മാത്രേ നമ്മളെ രക്ഷിക്കാൻ ആകു… “
മുത്തശ്ശൻ അത്രയും പറഞ്ഞു കൊണ്ട് ചാരു കസേരയിലേക്ക് ചാഞ്ഞു കിടന്നു….
മുത്തശ്ശി മനമുരുകി ഭഗവാൻ മഹാദേവനെ വിളിച്ചു….
“ഡാ നിനക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്….? “
അരുണിന്റെ അരികിൽ ഇരുന്നു കൊണ്ട് വരുൺ ചോദിച്ചു….
“ചെറിയ വേദന ഉണ്ട്… അത്രേ ഒള്ളു… “
അരുൺ വരുൺ ന്റെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു…
“ഇന്ന് തന്നെ നമ്മുക്ക് വീട്ടിൽ പോകാട…. “
അത്രയും പറഞ്ഞു കൊണ്ട് വരുൺ എഴുന്നേറ്റ് പോയി മരുന്നുകൾ എല്ലാം എടുത്ത് നോക്കി…
കുറച്ച് കഴിഞ്ഞു ഡോക്ടർ വന്നു ഡിസ്ചാർജ് എഴുതി….
പാച്ചുവും വരുണും കൂടി അരുണിനെ കൊണ്ട് പോയി കാറിൽ ഇരുത്തി….
“ഡാ വണ്ടി പതുക്കെ ഓടിച്ചാൽ മതി… “
അരുൺ വരുണിനോട് പറഞ്ഞു…
വരുൺ മറുപടി ആയി ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് വണ്ടി എടുത്തു….
“അച്ഛാ…. “
ശേഖരൻ മുത്തശ്ശന്റെ അരികിലേക്ക് ചെന്നു…
“എന്താ ശേഖരാ…? “
ശേഖരന്റെ മുഖത്തേ നോക്കാതെ അദ്ദേഹം ചോദിച്ചു….
“അത് അച്ഛാ എനിക്ക് ഒരു സംശയം ഇന്നലെ രാത്രി വരുണിനെയും ഗൗരിയേയും നമ്മൾ ഒന്നിച്ചു കണ്ടില്ലേ… അപ്പോൾ വരുൺ അല്ലേ ദേവൻ…? “
ശേഖരൻ അയാളുടെ സംശയം മുത്തശ്ശനുമായി പങ്ക് വച്ചു…
“എനിക്കും അങ്ങനെ തന്നെ ആണ് തോന്നുന്നത്… ആ തോന്നൽ ശരി ആണെങ്കിൽ ഗൗരി അധികം വൈകാതെ അവളുടെ പൂർവ്വജന്മ രഹസ്യം തിരിച്ചറിയും…. അവൾ സ്വയം മനസിലാക്കിയാൽ മാത്രേ മായേ ഇല്ലാതെ ആക്കാൻ സാധിക്കൂ….
അവർ ഇരുവരും സംസാരിക്കുന്നതിനിടയിൽ ആണ് മുറ്റത്തേക്ക് വരുൺ കാറും ആയി വന്നത്….
“വരുൺ വന്നല്ലോ…. “
കാർ കണ്ടതും ശേഖരന് ആളെ മനസിലായി…വരുണും പാച്ചുവും കൂടെ അരുണിനെ വണ്ടിയിൽ നിന്നും ഇറക്കുന്നത് കണ്ട ശേഖരൻ അവരെ സഹായിക്കാൻ കൂടി…..
അവർ മൂവരും ചേർന്ന് അരുണിനെ കൊണ്ട് പോയി കട്ടിലിൽ കിടത്തി…..
“ഇപ്പോൾ എങ്ങനെ ഉണ്ട് മോനേ….? “
മുത്തശ്ശൻ അരുണിന്റെ അടുത്ത് ഇരുന്ന് കൊണ്ട് ചോദിച്ചു….
“കുറവുണ്ട് മുത്തശ്ശാ…. “
അരുൺ ഒരു ചെറു പുഞ്ചിരിയോടെ മറുപടി പറഞ്ഞു….
അവർ സംസാരിക്കുന്നതിന് ഇടയിൽ വരുൺ മെല്ലെ മുറിക്ക് പുറത്ത് കടന്നു… അവന്റെ കണ്ണുകൾ ഗൗരിക്ക് ആയി തിരച്ചിൽ ആരംഭിച്ചു…. പക്ഷേ ഒരിടത്തും തന്നെ അവളെ കാണാതെ ആയപ്പോൾ അവനിൽ നിരാശ നിറഞ്ഞു….
“നീ എന്താടാ കുറെ നേരം ആയിട്ട് നോക്കുന്നത്….? “
പാച്ചൂന്റെ ചോദ്യം കേട്ട് വരുൺ ഒന്ന് പരുങ്ങി ..
“അത് ഞാൻ…. ഞാൻ വല്യമ്മയെ നോക്കുവായിരുന്നു…. “
വരുൺ മുഖത്ത് വന്ന ചമ്മൽ മറച്ചു കൊണ്ട് ഒരു വിധം പറഞ്ഞു ഉറപ്പിച്ചു…..
“അച്ചോടാ…. വല്യമ്മ ഗൗരിയുടെ റൂമിന്റെ പരിസരത്ത് അല്ലേ… “
പാച്ചു അവനെ കളിയാക്കി കൊണ്ട് ചോദിച്ചു…
“അതൊക്കെ അവിടെ നില്കട്ടെ….നീ എന്തിനാ ഇങ്ങോട്ട് വന്നത്….? “
വരുൺ തന്റെ ചമ്മൽ മറച്ചു കൊണ്ട് ചോദിച്ചു….
“അത് പിന്നെ… ഞാൻ എന്റെ ദേവൂനെ കാണാൻ വന്നതാ…. “
പാച്ചു ഒരു ഭാവവ്യത്യാസവും ഇല്ലാതെ പറഞ്ഞു….
“നിന്റെ ദേവുവോ….? “
വരുൺ ഒരു പിരികം പൊക്കിക്കൊണ്ട് ചോദിച്ചു….
“അതെ… എന്റെ ദേവു… “
പാച്ചു വല്യ ഗൗരവത്തിൽ പറഞ്ഞു….
“ഓഹോ എപ്പോ തൊട്ട്….? “
വരുൺ തൂണിൽ ചാരി നിന്ന് കൊണ്ട് ചോദിച്ചു….
“അവളെ കണ്ട നിമിഷം മുതൽ….ഇനി ആരൊക്കെ എതിർത്താലും ദേവു എന്റെ പെണ്ണാ… അവളെ സ്വന്തം ആകാൻ എനിക്ക് ആരുടെയും സമ്മതം വേണ്ടാ…. “
സിനിമ സ്റ്റൈലിൽ അത്രയും പറഞ്ഞു കൊണ്ട് അവൻ തിരിഞ്ഞതും തൊട്ട് മുൻപിൽ ദേവു നിൽക്കുന്നു…. പാച്ചുവിന് പെട്ടന്ന് തൊണ്ട വരളും പോലെ തോന്നി….
(തുടരും….. )
സ്നേഹപൂർവ്വം,
രേവതി ജയമോഹൻ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Devabhadra written by Revathy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission