ദേവഭദ്ര – ഭാഗം 12

5510 Views

devabhadhra-novel

പാച്ചൂന് നിന്ന നില്പിൽ തന്നെ ഭൂമി പിളർന്നു പാതാളത്തിൽ പോയാൽ മതി എന്ന്‌ വരെ തോന്നി….

“താൻ എന്താ പറഞ്ഞേ….? “

ദേവു ദേഷ്യത്തോടെ അവന് നേരെ ചോദ്യശരം എറിഞ്ഞു….

“അത്…. ഞാൻ… “

പാച്ചു വാക്കുകൾ കിട്ടാതെ നിന്ന് വിയർത്തു….

“താൻ നോക്കിക്കോ… ഞാൻ ഇത് മുത്തശ്ശനോട് പറയും…. “

അത്രയും പറഞ്ഞു കൊണ്ട് ദേവു പാച്ചൂനെ ഒന്ന് തറപ്പിച്ചു നോക്കി…

പാച്ചു അവളുടെ ഭീഷണിക്ക് മുൻപിൽ ഇല്ലാതായി എന്ന്‌ തന്നെ പറയാം…. അവൻ ഒരു ആശ്രയത്തിനായി വരുണിനെ നോക്കി പക്ഷേ വരുൺ ദേവൂന്റെ അടുത്ത് നിൽക്കുന്ന ഗൗരി യെ സ്വയം മറന്നു നോക്കി നിൽക്കുക ആണ്…

ആ നിൽപ്പ് കണ്ടപ്പോൾ പാച്ചൂന് വരുണിനെ കൊല്ലാൻ ആണ്‌ തോന്നിയത്… തൽക്കാലം  അതിന് പറ്റാത്തത് കൊണ്ട് അവൻ വരുണിന്റെ കാലിൽ ഒരു ചവിട്ട് കൊടുത്തു… പെട്ടെന്ന് സ്വപ്നലോകത്തിൽ നിന്നും ഉണർന്നത് പോലെ  വരുൺ കണ്ണ് മിഴിച്ചു പാച്ചൂനെ നോക്കി….

“താൻ എന്താ കുന്തം വിഴുങ്ങിയത് പോലെ നില്കുന്നത്….? “

ദേവു ഒന്നൂടെ ദേഷ്യത്തിൽ ചോദിച്ചു….

“താൻ പോയി പറഞ്ഞോ എനിക്ക് തന്നെ ഇഷ്ടം ആണ്… “

പാച്ചു പറഞ്ഞത് കേട്ട് എല്ലാവരും ഒന്ന് ഞെട്ടി… എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ അത്രയും പറഞ്ഞു കൊണ്ട് പാച്ചു സിനിമ സ്റ്റൈലിൽ നടന്നു നീങ്ങി… പാച്ചുവിൽ നിന്നും അങ്ങനെ ഒരു നീക്കം വരുൺ എന്ന് അല്ല ആരും പ്രതീക്ഷിച്ചില്ല….

പാച്ചു പറഞ്ഞത് കേട്ട് കുറച്ച് നിമിഷങ്ങൾ എല്ലാവരും അങ്ങനെ തന്നെ നിന്ന് പോയി… അതിന് ശേഷം ദേവു പാച്ചുനോട് ഉള്ള ദേഷ്യം തീർക്കാൻ എന്ന പോലെ തറ ചവിട്ടി മെതിച്ചു കൊണ്ടവൾ അകത്തേക്ക് പോയി…

പക്ഷേ അപ്പോഴും ഗൗരിയുടെ കണ്ണുകൾ വരുൺ ന്റെ കണ്ണുകളുമായി കഥ പറയുക ആയിരുന്നു… അവനും സ്വയം മറന്ന് അങ്ങനെ നിന്നു….

“ഗൗരി…. “

ദേവൂന്റെ നീട്ടി ഉള്ള വിളി ആണ് അവർക്ക് സ്ഥലകാല ബോധം നൽകിയത്…. അവൾ ഉടനെ തന്നെ മുറിയിലേക്ക് പോയി…  മുറിയുടെ പടിക്കൽ നിന്നും അവൾ ഒരിക്കൽ കൂടെ അവനെ ഏറു കണ്ണിട്ട് നോക്കി .. അപ്പോഴും വരുൺ കണ്ണ് എടുക്കാതെ അവളെ തന്നെ നോക്കി കൊണ്ട് നിൽക്കുക ആയിരുന്നു…..

“ഡാ പാച്ചു നിനക്ക് ഇത്രയും ധൈര്യം കാണും എന്ന്‌ ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല… !”

വരുൺ പാച്ചൂന്റെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു….

“ധൈര്യം കോപ്പാണ്…. അവൾ എങ്ങാനും അടിച്ചാലോ എന്ന്‌ പേടിച്ചിട്ടാ ഞാൻ അപ്പോൾ തന്നെ മുങ്ങിയത്… “

പാച്ചു അത് പറഞ്ഞതും വരുൺ ഉറക്കെ പൊട്ടിച്ചിരിച്ചു…

“ചിരിക്കടാ…. നിനക്ക് എന്റെ അവസ്ഥ പറഞ്ഞാൽ മനസിലാകില്ല… “

അത്രയും പറഞ്ഞു കൊണ്ട് പാച്ചു പിണങ്ങി കൊണ്ട് റൂമിലേക്ക്‌ പോയി….

“മോന് ശരിക്കും എങ്ങനെയാ അപകടം പറ്റിയത്…? “

മുത്തശ്ശൻ അരുണിന്റെ മുടിയിഴകളിൽ തലോടി കൊണ്ട് ചോദിച്ചു…

പക്ഷേ ആ ചോദ്യത്തിന് ഉത്തരം പറയാതെ അരുൺ എന്തൊക്കെയോ ചിന്തിച്ചു കൊണ്ട് കിടന്നു….

“എന്താ മോനേ…. മോന് അതൊന്നും ഓർമ ഇല്ലേ….? “

മുത്തശ്ശൻ വാത്സല്യപൂർവ്വം ചോദിച്ചു…

“എനിക്ക് എല്ലാം ഓർമ ഉണ്ട് പക്ഷേ… “

അവൻ പറയാൻ ഉദേശിച്ചത് മുഴുവൻ ആക്കാതെ അങ്ങനെ തന്നെ കിടന്നു….

“എന്താ മോനേ…?  എന്ത് ആണെങ്കിലും നിനക്ക് ഞങ്ങളോട് തുറന്ന് പറയാല്ലോ….? “

ശേഖരൻ അവന് ധൈര്യം നൽകാൻ ശ്രമിച്ചു….

“ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്ന്‌ എനിക്ക് അറിയില്ല…. “

അരുൺ ഒരു മുഖവരയോടെ പറഞ്ഞു…

“മോൻ ധൈര്യം ആയിട്ട് പറഞ്ഞോളൂ…., “

മുത്തശ്ശൻ അവന്റെ കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞു…

അവർ അത് പറയുന്നതിന് ഇടയിലാണ് പാച്ചു അങ്ങോട്ടേക്ക് വന്നത്… അവൻ പക്ഷേ മുറിക്ക് അകത്ത് കേറാതെ വാതിലിൽ ചാരി നിന്നു….

“അത് മുത്തശ്ശാ ഞാൻ എന്റെ താഴെ വീണ പുസ്തകം എടുക്കാൻ ആണ് അങ്ങോട്ടേക്ക് പോയത്… പടവിൽ കിടന്ന പുസ്തകം എടുക്കാൻ കുനിഞ്ഞതും ആരോ എന്നെ കുളത്തിലേക്ക് തള്ളി ഇട്ടു… വെള്ളത്തിന്‌ അടിയിൽ നിന്നും ഒരു കറുത്ത രൂപം വന്ന് എന്നെ ഒരുപാട് ഉപദ്രവിച്ചു… അവസാനം എന്റെ ബോധം മറയും മുൻപ് അത് എന്നോട് എന്തോ പറഞ്ഞു…. “

അത്രയും പറഞ്ഞു കൊണ്ട് അരുൺ ആ കാര്യം ഓർക്കാൻ ശ്രമിച്ചു…

പക്ഷേ അപ്പോഴേക്കും മുത്തശ്ശന്റെയും  ശേഖരന്റേയും കണ്ണുകളിൽ ഭയം നിഴലിച്ചത് പാച്ചു ശ്രദ്ധിച്ചു….

“എന്നെ പെട്ടെന്ന് കൊല്ലില്ല ആദ്യം എന്റെ ഭദ്രയോ അങ്ങനെ എന്തോ പേര് പറഞ്ഞു… ഞാൻ അവ്യക്തം ആയിട്ടാണ് കേട്ടത്…. “

അരുൺ അത് പറഞ്ഞതും ശേഖരനും മുത്തശ്ശനും ഒപ്പം പാച്ചുവും ഒന്ന് ഞെട്ടി…. കുറച്ച് നേരത്തേക്ക് അവിടെ മൗനം തളംകെട്ടി കിടന്നു….

മുത്തശ്ശൻ കൈയിൽ കരുതിയിരുന്ന രക്ഷ ഏലസ്സ് അരുൺ ന്റെ കൈയിൽ കെട്ടി കൊണ്ട് മുറിക്ക് പുറത്തേക്ക് ഇറങ്ങി… ഈ സമയം കൊണ്ട് പാച്ചു നേരെ വരുൺ നെ അനേഷിച്ചു കൊണ്ട് അവിടെ അത്രയും നടക്കാൻ തുടങ്ങി….

“ഡാ നീ ഇവിടെ ഉണ്ടായിരുന്നോ… ഞാൻ അവിടെ മുഴുവൻ നോക്കി…. “

ബാൽക്കണി യിൽ നിന്ന് മഴ ആസ്വദിച്ചു നിൽക്കുക ആയിരുന്ന വരുണിന്റെ അരികിൽ എത്തി പാച്ചു ചോദിച്ചു….

“എന്താടാ…? “

വരുൺ ചൂട് ചായ കുടിക്കുന്നതിനിടയിൽ അവനോട് ചോദിച്ചു….

“നിന്നെയും ഗൗരിയേയും ഇന്നലെ ഉപദ്രവിക്കാൻ വന്ന രൂപം എന്തോ ഒരു പേര് പറഞ്ഞില്ല… ആ പേര് എന്താ..? “

പാച്ചു ഗൗരവത്തോടെ ചോദിച്ചു…

“മായ… “

വരുൺ ഒരു അല്പം ചായ കുടിച്ച് കൊണ്ട് പറഞ്ഞു….

“അത് അല്ലടാ ഗൗരിയെ നോക്കി ഒരു പേര് വിളിച്ചില്ലേ… അത് ഏത് പേരാണ് എന്നാ ചോദിച്ചത്…. “

പാച്ചു വരുണിന്റെ അരികിലേക്ക് നിന്ന് കൊണ്ട് ഒട്ടും ക്ഷമ ഇല്ലാതെ ചോദിച്ചു….

“ഓഹ് അത്…. ഭദ്ര…. എന്താടാ….? “

പാച്ചുവിന്റെ പതിവ് ഇല്ലാത്ത ഗൗരവം കണ്ട് വരുൺ ചോദിച്ചു….

പക്ഷേ തനിക്ക് ആവിശ്യം ഉള്ള മറുപടി കിട്ടിയ ഉടനെ പാച്ചു അവിടെ നിന്നും നടന്നു നീങ്ങി…

അവന്റെ മനസ്സിൽ എന്തൊക്കെയോ സംശയങ്ങളുടെ വിത്തുകൾ പാക പെട്ടു…. അവൻ അറിഞ്ഞതും കേട്ടതും എല്ലാം ഒന്നൂടെ ഓർത്ത് നോക്കി… തന്റെ ചോദ്യങ്ങൾക്ക് എല്ലാം ഉള്ള മറുപടി പറയാൻ മുത്തശ്ശന് മാത്രേ സാധിക്കൂ എന്ന തിരിച്ചറിവിൽ അവൻ മുത്തശ്ശന്റെ അടുത്തേക്ക് നടന്നു….

“അച്ഛാ .. “

ചാര് കസേരയിൽ കിടന്ന് എന്തോ ആലോചിക്കുക ആയിരുന്ന മുത്തശ്ശൻ ശേഖരന്റെ  വിളി കേട്ടാണ്  ചിന്തകളിൽ നിന്നും മുക്തൻ ആയത്…

“മ്മ്… “

അദ്ദേഹം ശേഖരന്റെ വിളി കേട്ട് ഒന്ന് മൂളുക മാത്രം ചെയ്തു…

“നമ്മുടെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റുക ആണലോ അച്ഛാ… വരുൺ ആണ്‌ ദേവൻ എങ്കിൽ മായ എന്തിനാ അരുണിനെ ഉപദ്രവിച്ചത്…. നമ്മുക്ക് ആണോ അച്ഛാ തെറ്റിയത്…? “

ശേഖരന്റെ ചോദ്യം കേട്ട് മുത്തശ്ശൻ കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടില്ല….

“എനിക്ക് ഇപ്പോൾ ഒന്നും അറിയില്ല ശേഖരാ… എന്റെ ഉള്ളിൽ എന്തോ ഒരു ഭയം പോലെ…. “

മുത്തശ്ശൻ അത് പറഞ്ഞതും അവർക്ക് ഇടയിലേക്ക് പാച്ചു കടന്ന് വന്നു…

“മുത്തശ്ശാ…. “

പാച്ചു മുത്തശ്ശന്റെ അരികിൽ വന്ന് കൊണ്ട് വിളിച്ചു…

“എന്താ മോനേ….? “

മുത്തശ്ശൻ വാത്സല്യ പൂർവ്വം ചോദിച്ചു…

“ഞാൻ ചോദിക്കുന്നത് തെറ്റാണോ ശരി ആണോ എന്ന്‌ എനിക്ക് അറിയില്ല പക്ഷേ എനിക്ക് ഇപ്പോൾ ഇത് ചോദിക്കാൻ മറ്റാരും ഇല്ല…. “

പാച്ചു ഒരു ആമുഖത്തോടെ പറഞ്ഞു….

“മോനേ, നിനക്ക് ഞങ്ങളെ എല്ലാം നിന്റെ സ്വന്തം ആയി തന്നെ കാണാം… ഞാൻ നിന്റെയും മുത്തശ്ശനാണ് നീ ധൈര്യം ആയി ചോദിച്ചോളൂ…. “

മുത്തശ്ശൻ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു…

“അത് മുത്തശ്ശാ… ഭദ്ര… ആരാണ്….? “

പാച്ചു തന്റെ ചോദ്യശരത്തിന്റെ അമ്പ് എയ്തു… ആ ചോദ്യം പ്രതീക്ഷിക്കാതെ ഇരുന്ന മുത്തശ്ശൻ അതിന് മുൻപിൽ പതറി പോയി…

(തുടരും…. )

 

 

സ്നേഹപൂർവ്വം,

രേവതി ജയമോഹൻ  

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devabhadra written by Revathy

4.4/5 - (5 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply