പാച്ചുവിന്റെ ചോദ്യത്തിന് മുൻപിൽ മുത്തശ്ശൻ ഒന്ന് പതറി പോയി…. പാച്ചുവിൽ നിന്നും ഈ ചോദ്യം സത്യത്തിൽ അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല അദ്ദേഹം ചാരുകസേരയിൽ നിന്നും എഴുന്നേറ്റ് കുറച്ചു മുൻപോട്ട് നടന്നു….
“നീ എന്താ ഇപ്പോൾ ഇങ്ങനെ ചോദിക്കാൻ….?”
മുത്തശ്ശൻ അല്പം ഗൗരവത്തോടെ ചോദിച്ചു….
“അത്… ഞാൻ പറയാം പക്ഷേ എനിക്ക് അതിന് മുൻപ് ഭദ്ര ആരാണെന്ന് അറിയണം… “
പാച്ചു മുത്തശ്ശന്റെ അരികിലേക്ക് നടന്നു കൊണ്ട് പറഞ്ഞു….
അതിന് മറുപടി ആയി അദ്ദേഹം ഒന്ന് മൂളി..
പിന്നെ ആരും കുറച്ച് നേരത്തേക്ക് ഒന്നും സംസാരിച്ചില്ല…..
“മോൻ പോയി എല്ലാവരോടും വരാൻ പറയു… എനിക്ക് അറിയാവുന്നത് എല്ലാം ഞാൻ പറഞ്ഞു തരാം… “
അല്പ നേരം ആലോചിച്ചതിന് ശേഷം മുത്തശ്ശൻ അദേഹത്തിന്റെ തീരുമാനം പറഞ്ഞു… അത് കേട്ടപാടെ പാച്ചു എല്ലാവരെയും വിളിക്കാൻ അകത്തേക്ക് പോയി….
“അച്ഛൻ എല്ലാം എല്ലാവരോടും പറയാൻ പോവുക ആണോ….? “
ശേഖരൻ ആശങ്കയോടെ ചോദിച്ചു….
“അതെ ശേഖരാ എല്ലാവരും എല്ലാം അറിയട്ടെ… ഒരു പക്ഷേ അതിലുടെ ഗൗരി ക്ക് പൂർവ്വജന്മ ഓർമ്മകൾ തിരികെ വന്നാലോ …അത് നമുക്ക് ഒരു അനുഗ്രഹം അല്ലേ…. “
അത്രയും പറഞ്ഞു കൊണ്ട് മുത്തശ്ശൻ അകത്തളത്തിലേക്ക് നടന്നു….
പാച്ചു പെട്ടെന്ന് തന്നെ എല്ലാവരെയും വിളിച്ചു കൊണ്ട് വന്ന് ഹാളിൽ ഇരുത്തി…. വരുൺ അരുണിനെ വീൽച്ചെയറിൽ കൊണ്ട് വന്നു… ഗൗരി യെ നന്നായി കാണാൻ പറ്റുന്നത് പോലെ വരുൺ അവൾക്ക് എതിരെ ഇരുന്നു… പാച്ചു വരുണിന്റെ അരികിൽ സ്ഥാനം പിടിച്ചു കാരണം അവന് അപ്പോൾ മാത്രേ ദേവൂനെ ശരിക്കും കാണാൻ പറ്റുള്ളൂ….
അല്പ സമയത്തിന് ഉള്ളിൽ തന്നെ മുത്തശ്ശനും എത്തി….
“എന്തിനാ അച്ഛാ എല്ലാവരോടും വരാൻ പറഞ്ഞത്….? “
പത്മ അദ്ദേഹത്തോട് ചോദിച്ചു….
“ഞാൻ നിങ്ങൾക്ക് എല്ലാവർക്കും നമ്മുടെ കുടുംബത്തിന്റെ രണ്ട് തലമുറകൾക്ക് മുൻപ് ഉണ്ടായ ഒരു കഥ പറഞ്ഞു തരാം…. “
അദ്ദേഹം കസേരയിലേക്ക് ഇരുന്നു കൊണ്ട് പത്മക്ക് മറുപടി പറഞ്ഞു….
“ഓഹ് കഥ കേൾക്കാൻ ആയിരുന്നോ ഇത്രയും അത്യാവിശ്യപ്പെട്ടു വിളിപ്പിച്ചത്…. ഞാൻ കരുതി എന്തോ വലിയ കാര്യം പറയാൻ ആണെന്ന്…. “
സുമംഗലക്ക് മുത്തശ്ശൻ പറഞ്ഞത് ഒട്ടും ഇഷ്ടപ്പെടാതെ പോലെ അവർ മറുപടി പറഞ്ഞു….
“സുമംഗലേ….. “
ശേഖരൻ സുമംഗലയുടെ പേര് ഉറക്കെ വിളിച്ചതിന് ശേഷം അവളെ രൂക്ഷമായി ഒന്ന് നോക്കി…..
ആ നോട്ടം കണ്ടതും സുമംഗല നിശബ്ദ ആയി തല കുനിച് ഇരുന്നു….
“ആ കഥ നിങ്ങൾ എല്ലാവരും അറിയണം… കാരണം ഇപ്പോൾ ഇവിടെ നടക്കുന്ന അനർത്ഥങ്ങളുടെ തുടക്കം അവിടെ നിന്നാണ്…. “
എല്ലാവരും കഥ കേൾക്കാൻ തയാറായിക്കൊണ്ട് മുത്തശ്ശന്റെ വാക്കുകൾക്ക് കാതോർത്തു……
“രണ്ട് തലമുറകൾക്ക് മുൻപ് ആയുർവേദ ചികിത്സക്കും വേദ പഠനത്തിനും നാഗക്കാവിനും എന്ന് വേണ്ട നമ്മുടെ സംസ്കാരം വിളിച്ചോതുന്ന എല്ലാത്തിനും പേര് കേട്ട തറവാടായിരുന്നു മനക്കൽ തറവാട്….
മനക്കൽ തറവാട്ടിലെ അന്നത്തെ കാരണവർ പത്മനാഭ ഗുരുക്കളെ അറിയാത്ത ആരും തന്നെ ഉണ്ടായിരുന്നില്ല… പത്മനാഭ ഗുരുക്കൾ മാന്ത്രിക വിദ്യകളിലും വൈദ്യത്തിലും അഗ്രഗണ്യൻ ആയിരുന്നു…. അദേഹത്തിന്റെ വേളി ആയിരുന്നു ഭാർഗവി അന്തർജനം…. പേര് കേട്ട തറവാട്ടിലെ ഏക പെൺ തരി…
പക്ഷേ ആ ദമ്പതികൾക്ക് ഒരു കുഞ്ഞിനെ കൊടുക്കാതെ വളരെ കാലം ദൈവം അവരെ പരീക്ഷിച്ചു….
പണത്തിലും പ്രതാപത്തിലും സമ്പന്നൻ ആയിരുന്ന പത്മനാഭൻ സ്ത്രീ വിഷയങ്ങളിൽ അതീവ തല്പരൻ ആയിരുന്നു….
ഒരുപാട് കാലത്തെ പ്രാർഥനക്കും വഴിപാടുകൾക്കും ശേഷം ഭാർഗവി അന്തർജനം ഒരു അമ്മ ആകാൻ പോകുന്നു എന്ന വാർത്ത മനക്കൽ തറവാടിനെ മുഴുവൻ സന്തോഷത്തിൽ ആക്കിയെങ്കിലും പത്മനാഭവനെ തേടി മറ്റൊരു നടുക്കുന്ന വാർത്ത കാത്തിരിപ്പുണ്ടായിരുന്നു…. “
മുത്തശ്ശൻ അത്രയും പറഞ്ഞു നിർത്തി …
“എന്തായിരുന്നു മുത്തശ്ശാ ആ വാർത്ത….? “
ദേവു ആകാംഷയോടെ ചോദിച്ചു….
പക്ഷേ അപ്പോഴും പാച്ചൂന്റെ മുഖത്ത് ഗൗരവം നിറഞ്ഞിരുന്നു കാരണം അവൻ ചോദിച്ചതിലേക്ക് ഇതുവരെ മുത്തശ്ശൻ എത്തിയിരുന്നില്ല….
മുത്തശ്ശൻ ബാക്കി കഥ പറഞ്ഞു തുടങ്ങി…..
പത്മനാഭനെ കാത്ത് നളിനി എന്ന മനക്കൽ തറവാട്ടിലെ വേലക്കാരി നില്പുണ്ടായിരുന്നു….
അവളുടെ ഉദരത്തിലും മനക്കൽ തറവാട്ടിലെ അവകാശി രൂപം കൊണ്ട് കഴിഞ്ഞു എന്ന വാർത്ത പത്മനാഭ ഗുരുക്കളുടെ മനസ്സിൽ അസ്വസ്ഥത ഉണ്ടാക്കി….. ഇത് പുറത്ത് അറിഞ്ഞാൽ ഉണ്ടാകുന്ന അപമാനത്തേ ഓർത്ത് അദ്ദേഹം അവളോട് അപേക്ഷിച്ചു ഈ കാര്യം രഹസ്യം ആയി തന്നെ വെക്കാൻ…..
എന്നാൽ ഉദരത്തിലെ കുഞ്ഞിന്റെ വളർച്ചക്ക് അനുസരിച്ച് നളിനി ഗർഭിണി ആണെന്ന് എല്ലാവരും അറിഞ്ഞു….. എങ്കിലും അവൾ പത്മനാഭന് കൊടുത്ത വാക്ക് പോലെ കുഞ്ഞിന്റെ പിതൃത്വം രഹസ്യമാക്കി തന്നെ വച്ചു……
ഭാർഗവി അന്തർജനവും നളിനിയും നാഴികകൾ വത്യാസത്തിൽ ഓരോ ആൺകുട്ടികൾക്ക് ജന്മം നൽകി….
ഭാർഗവി അന്തർജനത്തിന്റെ കുഞ്ഞിന് ദേവൻ എന്നും നളിനിയുടെ മകന് അനന്തൻ എന്നും പേര് ഇട്ടു….
“ദേവൻ….? “
ഗൗരി ഒരു സംശയം എന്ന പോലെ ചോദിച്ചു….
“അതെ മോളെ…. ദേവൻ… “
മുത്തശ്ശൻ ഗൗരിക്ക് എന്തൊക്കെയോ ഓർമ കിട്ടി എന്ന ചിന്തയിൽ സന്തോഷത്തോടെ പറഞ്ഞു…..
അദ്ദേഹം ആ സന്തോഷത്തോടെ തന്നെ വീണ്ടും കഥയിലേക്ക് കടന്നു….
ദേവനും അനന്തനും ഒരു പോലെ മിടുക്കന്മാർ ആയി വളർന്നു….
അതിനിടയിൽ ആണ് മനക്കൽ തറവാടിനെ ആകെ ദുഃഖത്തിലാഴ്ത്തി കൊണ്ട് ആ വാർത്ത പത്മനാഭന്റെ കാതുകളിൽ എത്തുന്നത്….
പത്മനാഭന്റെ ഒരേ ഒരു പെങ്ങൾ ശ്രീദേവി യും അവളുടെ ഭർത്താവും മരിച്ചു എന്ന വാർത്ത മനക്കലിനെ മുഴുവൻ സങ്കട കടലിൽ മുക്കി….
പത്മനാഭൻ ശ്രീദേവിയുടെ മകൾ ഭദ്രയെ മനക്കലേക്ക് കൂട്ടി കൊണ്ട് വന്നു….
ഭദ്ര…. അവളെ കുറിച്ച് കേട്ടതും പാച്ചു തന്റെ കാതുകൾ ഒന്നൂടെ കൂർപ്പിച്ചു പിടിച്ചു…. അവളുടെ പേര് കേട്ടതും വരുണിന്റെ കണ്ണുകൾ വിടർന്നു… അവന്റെ മിഴികൾ അറിയാതെ തന്നെ ഗൗരിയിലേക്ക് നീണ്ടു…. എന്നാൽ ആ പേര് അരുണിൽ കൗതുകവും ഭയവും ഒരു പോലെ ഉളവാക്കി. ..
അവർ മൂവരുടെയും മുഖഭാവങ്ങൾ അവർ പോലും അറിയാതെ ശേഖരൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു….
“ഭദ്ര…. അവൾ ഒരു സാധാരണ പെൺകുട്ടി ആയിരുന്നില്ല… അവൾ ജനിച്ചപ്പോൾ മുതൽ അവൾക്ക് കാവൽ ആയി സ്വർണ്ണ നാഗം ഉണ്ടായിരുന്നു…. എപ്പോഴൊക്കെ അവൾ ആപത്തിൽ പെടുന്നോ അപ്പോൾ ഒക്കെയും സ്വർണ്ണനാഗം അവളെ സംരക്ഷിച്ചു….
മനക്കൽ എത്തിയ ഭദ്രക്ക് കൂട്ടായി ഇടവും വലവും ദേവനും അനന്തനും ഉണ്ടായിരുന്നു…. കുട്ടികൾ വളർന്നു….
കാലങ്ങൾ പിന്നിട്ടതിന് ഒപ്പം ഒരു നാട്ട് സംസാരവും ആളുകൾക്ക് ഇടയിൽ ശക്തിപ്രാപിച്ചു….
അനന്തന് പത്മനാഭന്റെ മുഖ സാദിർശ്യമുണ്ട് എന്ന് പരക്കെ ഒരു നാട്ട് സംസാരം ഉണ്ടായിരുന്നു… അതിൽ ഏറെ കുറെ സത്യവും ആയിരുന്നു….
അതിന്റെ പേരിൽ പലപ്പോഴും അനന്തൻ ഒറ്റപെട്ടു, കുത്തുവാക്കുകൾ കേട്ടു…. ഒടുവിൽ ഒരു ദിനം അവൻ അവന്റെ അമ്മയോട് ഇതിന്റെ പേരിൽ വഴക്ക് ഇട്ടു… പക്ഷേ അതിന് അവൻ കൊടുക്കേണ്ടി വന്ന വില വളരെ വലുത് ആയിരുന്നു…..
മുത്തശ്ശൻ അത് പറഞ്ഞു കൊണ്ടിരുന്നതും മനക്കലിന് പുറത്ത് വല്യ ശബ്ദത്തോട് കൂടി ഒരു മാവ് വീണു…
(തുടരും…..)
സ്നേഹപൂർവ്വം,
രേവതി ജയമോഹൻ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Devabhadra written by Revathy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission