Skip to content

ദേവഭദ്ര – ഭാഗം 14

devabhadhra-novel

എല്ലാവരും ആ ശബ്ദം കേട്ട് ഞെട്ടി…. അവർ വരാന്തയിലേക്ക് നോക്കിയപ്പോൾ വീട്ട് മുറ്റത്ത് മാവ് മറിഞ്ഞു വീണിരിക്കുന്നു….

“ശേഖരാ…  വേണ്ട…. “

മാവ് വീണ് കിടക്കുന്നത് കണ്ട് മുറ്റത്തേക്ക് ഇറങ്ങാൻ തുടങ്ങിയ ശേഖരനെ മുത്തശ്ശൻ തടഞ്ഞു…..

“അത് അവളുടെ പണിയാണ് മായയുടെ…. നമ്മൾ പുറത്ത് ഇറങ്ങാൻ വേണ്ടി… “

മുത്തശ്ശൻ വീണ് കിടക്കുന്ന മാവ് നോക്കി പറഞ്ഞു…

എല്ലാവരുടെയും മുഖത്ത് നിഴലിച്ച ഭയം മുത്തശ്ശന് മനസിലായി…

നമുക്ക് അകത്തേക്ക് പോകാം… “

അത്രയും പറഞ്ഞു കൊണ്ട് മുത്തശ്ശൻ അകത്തേക്ക് നടന്നു… ബാക്കിയുള്ളവരും അദ്ദേഹത്തിന് ഒപ്പം അകത്തേക്ക് പോയി….

എല്ലാവരും അവരവരുടെ സ്ഥാനങ്ങളിൽ തിരികെ വന്ന് ഇരുന്നു….

മുത്തശ്ശൻ വീണ്ടും കഥ പറയാൻ തുടങ്ങി….

“തന്റെ പിതാവ് ആരാണെന്ന് അനന്തൻ എത്ര ചോദിച്ചിട്ടും മറുപടി പറയാൻ നളിനി ഒരുക്കം ആയിരുന്നില്ല… അതിന്റെ പേരിൽ വഴക്ക് ഇട്ട് ഇറങ്ങി പോയ അനന്തൻ തിരികെ വന്നപ്പോൾ കണ്ടത് അവന്റെ അമ്മയുടെ ചലനം അറ്റ ശരീരം ആയിരുന്നു….. “

മുത്തശ്ശൻ അത്രയും പറഞ്ഞു കൊണ്ട് അരുണിനെയും വരുണിനെയും ശ്രദ്ധിച്ചു…. അവർക്ക് പക്ഷേ യാതൊരു ഭാവമാറ്റവും ഇല്ലായിരുന്നു എന്നത് മുത്തശ്ശനെ നിരാശൻ ആക്കി…..

“നളിനി എങ്ങനെയാ മരിച്ചത്….? “

ദേവു ആകാംഷയോടെ ചോദിച്ചു….

“അറിയില്ല… മോളെ…. നളിനിയുടെ മരണം അനന്തനെ അനാഥൻ ആക്കി… ഒരുപക്ഷേ അത്കൊണ്ട് ആകും പത്മനാഭ ഗുരുക്കൾ അനന്തൻ തന്റെ മകനാണ് എന്ന് അംഗീകരിച്ചത്…. അത് ദേവനും ഭാർഗവി അന്തർജനത്തിനും വല്യ നാണക്കേടായി….  ഭാർഗ്ഗവിയുടെ നിർദേശപ്രകാരം  ദേവൻ അനന്തനിൽ നിന്നും അകലം പാലിച്ചു….. എല്ലാവരുടെയും അവഗണന സഹിക്കാൻ വയ്യാതെ അനന്തൻ നാട് വിട്ടു…. തിരികെ വന്ന അനന്തൻ അഥർവ്വ മന്ത്രങ്ങളിൽ ജ്ഞാനി ആയിട്ടാണ്….. ഏതോ ദുർമന്ത്രവാദിയുടെ കിഴിൽ മന്ത്രങ്ങൾ അഭ്യസിച്ച അനന്തന്റെ പെരുമാറ്റത്തിൽ തന്നെ വല്യ മാറ്റങ്ങൾ ഉണ്ടായി…. എന്നിരുന്നാലും ഭദ്രക്ക് അരികിൽ പഴയ അനന്തൻ തന്നെ ആയിരുന്നു….. “

മുത്തശ്ശൻ അത്രയും പറഞ്ഞു നിർത്തി…. എന്നിട്ട് അടുത്ത് ഇരുന്ന വെറ്റിലപ്പട്ടി തുറന്നു അതിൽ നിന്നും വെറ്റിലയും കൂട്ടും എടുത്ത് ഒന്ന് മുറുക്കി..

“മുത്തശ്ശാ…  അനന്തൻ എന്താ ഭദ്രയോട് മാത്രം  പഴയത് പോലെ മിണ്ടിയത്. .. ? “

പാച്ചുവിൽ നിന്നായിരുന്നു ആ സംശയം ഉയർന്നത്….  എല്ലാവരും അവനെ നോക്കിയപ്പോൾ അവൻ നോക്കിയത് ദേവൂനെ ആയിരുന്നു…. പക്ഷേ അവൾ ഒന്ന് നോക്കിയത് പോലും ഇല്ല….

മുത്തശ്ശൻ അടുത്ത് വച്ചിരുന്ന കോളാമ്പിയിലേക്ക് മുറുക്കിത്തുപ്പി….

“കാരണം അവന് ഭദ്ര എന്നാൽ ജീവൻ ആയിരുന്നു…. പക്ഷേ ഭദ്രയുടെ മനസ്സ് നിറയെ ദേവൻ ആയിരുന്നു… അവരുടെ പ്രണയം അത്രത്തോളം ആഴത്തിൽ ഉള്ളത് ആയിരുന്നു….. ആ ഇഷ്ടം മനസിലാക്കിയ പത്മനാഭ ഗുരുക്കൾ  ദേവന്റെയും ഭദ്രയുടെയും വിവാഹ നിശ്ചയത്തിന് ഉള്ള ഏർപ്പാടുകൾ ചെയ്തു…. പക്ഷേ ആ ദിവസം തറവാട്ട് കുളത്തിൽ ഒരു ശവം കിടക്കുന്നു എന്ന വാർത്ത കാട്ടു തീ പോലെ പടർന്നു….. “

“ആരാ മുത്തശ്ശാ മരിച്ചത്…..? “

മുത്തശ്ശൻ പറഞ്ഞ് തീർക്കും മുൻപേ ഗൗരി ആകാംഷയോടെ ചോദിച്ചു…..

“മായ…. “

മുത്തശ്ശൻ ആ പേര് പറഞ്ഞതും  എല്ലാവരിലും ഭയം നിഴലിച്ചു……

“മായ….? അവൾ എങ്ങനെ ആണ് മരണപ്പെട്ടത്….? “

പാച്ചു ആകാംഷയോടെ ചോദിച്ചു…..

“ദേവന്റെയും ഭദ്രയുടെയും വിവാഹ നിശ്ചയം മുടക്കാൻ പല വഴിയും നോക്കി നടക്കാതെ വന്നപ്പോൾ അനന്തൻ ചെയ്ത ഒരു അറ്റകൈ പ്രയോഗം… അനന്തന്റെ ആഗ്രഹം പോലെ നിശ്ചയം മുടങ്ങി….വാല്യക്കാരി ആണെങ്കിലും മായ മരിച്ചു കിടന്നത്  തറവാട്ട് കുളത്തിൽ ആയത്കൊണ്ട് നിശ്ചയം നടന്നില്ല…. അനന്തൻ ആണ് ഇതിന് പിന്നിൽ എന്നറിഞ്ഞ ഗുരുക്കൾ അവനെ മനക്കൽ നിന്നും പുറത്ത് ആക്കി… എന്നാൽ പ്രശ്നങ്ങൾ അവിടം കൊണ്ട് തീർന്നില്ല…   ദുർമരണപെട്ട മായയുടെ ആത്മാവ് മനക്കൽ ഉള്ളവരെ ഉപദ്രവിക്കാൻ തുടങ്ങി…. ഒടുവിൽ ദേവൻ അവളെ ആവാഹിച്ചു…. കുളത്തിന് അരികിൽ സ്ഥാനം കൊടുത്ത് ഇരുത്തി…. ആ ബന്ധനത്തിൽ നിന്നാണ് ഇപ്പോൾ അവൾ മോചിത ആയിരിക്കുന്നത്…. “

അത്രയും പറഞ്ഞ് കൊണ്ട് മുത്തശ്ശൻ ഒന്ന് നെടുവീർപ്പിട്ടു…..

“ഭദ്രയും ദേവനും വിവാഹിതർ ആയോ…..? “

അത്രയും നേരം നിശബ്ദൻ ആയിരുന്ന അരുൺ ചോദിച്ചു….

മുത്തശ്ശൻ വീണ്ടും കഥയിലേക്ക് കടന്നു….

“ഇല്ല.. അവരുടെ വിവാഹ തലേന്ന് കാവിൽ വിളക്ക് വെക്കാൻ പോയ ഭദ്രയേയും ദേവനെയും അനന്തൻ ആക്രമിച്ചു… ആ വഴക്കിന് അവസാനം മൂന്ന് പേരും മരിച്ചു കിടക്കുന്നതാണ് കണ്ടത്…. “

മുത്തശ്ശൻ കഥ പറഞ്ഞു നിർത്തി….  കുറച്ച് നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല…..

“കഥ കേട്ട് ഇരുന്ന് നേരം പോയത് അറിഞ്ഞില്ല…”

എന്നും പറഞ്ഞ് കൊണ്ട് സുമംഗല എഴുന്നേറ്റ് അടുക്കയിലേക്ക് പോയി…..

പെട്ടെന്ന് അടുക്കള ഭാഗത്ത്‌ നിന്നും സുമംഗലയുടെ നില വിളി കേട്ട് എല്ലാവരും അങ്ങോട്ടേക്ക് പോയി…..

അവർ ചെല്ലുമ്പോൾ സുമംഗലയെ മല്ലി കഴുത്തിന് കുത്തി പിടിച്ചിരിക്കുന്നതാണ് കണ്ടത്….

മല്ലിയെ പിടിച്ചു മാറ്റാൻ ശേഖരനും വരുണും ശ്രമിച്ചെങ്കിലും അവരെ അവൾ നിഷ്പ്രയാസം  തള്ളി ഇട്ടു…..

മുത്തശ്ശൻ പെട്ടന്ന് എന്ത് ചെയ്യണം എന്നറിയാതെ നിന്ന് പോയി…. 

സുമംഗല മല്ലിയുടെ കൈകളിൽ കിടന്നു പിടഞ്ഞു….

പെട്ടെന്ന് ആണ് പാച്ചു മല്ലിയെ പിടിച്ചു മാറ്റിയത്….. പിടി വിട്ടതും സുമംഗല തറയിലേക്ക് വീണ് പോയി…. എല്ലാവരും അവരുടെ അരികിലേക്ക് പോയതും മല്ലി പാച്ചു ന് നേരെ കുതിച്ചു…..

അത് കണ്ട പാച്ചു ഉടനെ മോതിരവിരലും തള്ളവിരലും ഒന്നിച്ചു പിടിച്ചു വലത്തേ കൈ നെഞ്ചോട് ചേർത്ത് ഒറ്റക്കാലിൽ നിന്ന് കൊണ്ട് കണ്ണടച്ച് മന്ത്രങ്ങൾ ഉരുവിട്ടു…..

മന്ത്രശക്തി കാരണം മല്ലിക്ക് പാച്ചുവിന് അരികിൽ പോലും വരാൻ ആയില്ല….

“മായേ….. ആ ശരിരം വിട്ട് പുറത്തേക്ക് വാ….. “

പാച്ചു മല്ലിയെ നോക്കി അലറി…. അപ്പോഴും എല്ലാവരും അവർക്ക് മുൻപിൽ എന്താണ് സംഭവിക്കുന്നത് എന്ന്‌ മനസിലാകാതെ അത്ഭുതത്തോടെ നോക്കി നിൽക്കുക ആയിരുന്നു…….

പാച്ചുവിന്റെ മാറ്റാം കണ്ട് അരുണും വരുണും ഞെട്ടിയിരുന്നു…. കളിതമാശകൾ പറഞ്ഞ് അവരെ ചിരിപ്പിക്കുന്ന പാച്ചുവിനെ മാത്രം കണ്ട് ശീലിച്ച അവർക്ക് ഈ പാച്ചു തീർത്തും അപരിചിതൻ ആയിരുന്നു…..

“പറഞ്ഞത് കേട്ടില്ലേ… ആ ശരീരം ഉപേക്ഷിച്ചു പുറത്ത് വരാൻ…. “

പാച്ചു ഒരിക്കൽ കൂടി മല്ലിയെ നോക്കി അലറി….

തൊട്ടടുത്ത നിമിഷം മല്ലി മോഹാലസ്യപ്പെട്ട് വീണു… മല്ലിയുടെ ശരീരത്തിൽ നിന്നും ഒരു കറുത്ത പുക ഉയർന്നു……. ശേഷം അത് ആര് കണ്ടാലും ഭയപ്പെടുന്ന പൈശാചിക രൂപം കൈവരിച്ചു…..

രൂപത്തെ കണ്ട് പേടിച്ച ഗൗരിയും ദേവും അപ്പുവും പത്മയുടെ പുറകെ ഒളിച്ചു…. സുമംഗല ശേഖരന്റെ കൈകളിൽ മുറുക്കി പിടിച്ചു കൊണ്ട് കണ്ണടച്ചു….  എന്തിനേറെ പറയുന്നു മുത്തശ്ശൻ പോലും പേടിയോടെ മുഖം തിരിച്ചു…..

എല്ലാവരും മായയുടെ പൈശാചിക രൂപം കണ്ട് ഭയന്നപ്പോഴും പാച്ചു മാത്രം യാതൊരു ഭവവത്യാസവും കൂടാതെ നിന്നു….

“നിന്റെ ഈ രൂപം കണ്ടൊന്നും ഞാൻ പേടിക്കില്ല…. “

അത്രയും പറഞ്ഞ് കൊണ്ട് പാച്ചു കഴുത്തിൽ കിടന്ന ഒറ്റ രുദ്രാക്ഷ മാലയിൽ മുറുകെ പിടിച്ചു കൊണ്ട് ഉറക്കെ മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി……

” ഓം മഹാദേവായ വിദ് മഹേ

രൂദ്ര മൂര്‍ത്തിയേ ധീമഹി

തന്നോ ശിവ പ്രചോദയാത് “

” ഓം തത് പുരുഷായ വിദ്മഹേ

മഹാദേവായ ധീമഹി

തന്നോ രുദ്ര പ്രചോദയാത് “

” ഓം സദാ ശിവായ വിദ് മഹേ

ജഡാധരായ ധീമഹി

തന്നോ രുദ്ര പ്രചോദയാത് “

” ഓം ഗൗരീനാഥായ വിദ് മഹേ

മഹാദേവായ ധീമഹി

തന്നോ ശിവ പ്രചോദയാത് “

പാച്ചു മന്ത്രങ്ങൾ ഉരുവിട്ട് തീർന്നതും മായ ഉറക്കെ അലറി….

“അരുത്….. എനിക്ക് പൊള്ളുന്നു …. “

മായ അലറി കരഞ്ഞു കൊണ്ട് പറഞ്ഞു….

“ഇനി ഒരിക്കൽ കൂടി നീ എന്റെ മുൻപിൽ വന്നാൽ അത് നിന്റെ അവസാനം ആയിരിക്കും….. “

പാച്ചു മായേ നോക്കി പറഞ്ഞു…… അടുത്ത നിമിഷം തന്നെ അവൾ പുക ആയി എങ്ങോട്ടേക്കോ മാഞ്ഞു പോയി…..

അപ്പോഴും എല്ലാവരും പാച്ചുവിനെ അത്ഭുതത്തോടെ നോക്കി നിൽക്കുക ആയിരുന്നു….. പാച്ചു പക്ഷേ ആരോടും ഒന്നും മിണ്ടാതെ അവിടെ നിന്നും പോയി…..

“മോനേ…… “

മുത്തശ്ശൻ അരികിൽ വന്ന് വിളിച്ചതും വരുൺ കസേരയിൽ നിന്നും എഴുന്നേറ്റു…

“ഇരിക്ക് മുത്തശ്ശാ…. “

അവൻ കസേര നീക്കി ഇട്ടുകൊണ്ട് പറഞ്ഞു….

മുത്തശ്ശൻ അരുണിനെയും വരുണിനെയും നോക്കി പുഞ്ചിരിച്ചു….

“ഞാൻ ഒരു കാര്യം ചോദിക്കാൻ ആണ്‌ വന്നത്….. “

മുത്തശ്ശൻ അത്രയും പറഞ്ഞ് കൊണ്ട് കസേരയിൽ ഇരുന്നു….

“എന്താ മുത്തശ്ശാ…..? “

അരുൺ അദ്ദേഹത്തോട് ചോദിച്ചു….

“നിങ്ങളുടെ കൂട്ടുകാരൻ അവൻ ശരിക്കും ആരാണ്….? “

ആ ചോദ്യം കേട്ടതും അരുണും വരുണും പരസ്പരം ഒന്ന് നോക്കി….

“പറ മക്കളെ….. “

അവരിൽ നിന്നും ഉത്തരം കിട്ടാതെ ആയപ്പോൾ ഒരിക്കൽ കൂടി മുത്തശ്ശൻ ചോദിച്ചു….

“ഞാൻ പറയാം മുത്തശ്ശാ……. “

(തുടരും……. )

 

 

സ്നേഹപൂർവ്വം,

രേവതി ജയമോഹൻ  

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devabhadra written by Revathy

4/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!