അരുണിന്റെ കൈയിലാണ് ഭദ്രയുടെ ചിത്രം എന്ന് കണ്ട പാച്ചു ഒരു നിമിഷം എന്ത് ചെയ്യണം എന്ന് അറിയാതെ അങ്ങനെ തന്നെ നിന്ന് പോയി….
“അരുൺ….. “
പാച്ചു പെട്ടെന്ന് ഉറക്കെ പേര് വിളിച്ചപ്പോൾ എല്ലാവരും ഒന്ന് ഞെട്ടി….
“എന്താടാ…. മനുഷ്യനെ പേടിപ്പിക്കാതെ നിനക്ക് ഒന്ന് പതുക്കെ വിളിച്ചു കൂടെ….? “
ഞെട്ടൽ മറച്ചു പിടിച്ചുകൊണ്ട് അരുൺ ചോദിച്ചു….
“നീ ആ ചിത്രം മുത്തശ്ശന്റെ കൈയിൽ കൊടുക്ക്…. “
പാച്ചു ഭദ്രയുടെ ചിത്രം ചൂണ്ടി പറഞ്ഞു… അപ്പോൾ തന്നെ മുത്തശ്ശൻ അത് അരുണിന്റെ കൈയിൽ നിന്നും വാങ്ങിച്ചു…..
“ഈ ചിത്രം മുത്തശ്ശൻ തന്നെ സൂക്ഷിക്കണം മറ്റാർക്കും ഇത് കൈമാറരുത്…. “
പാച്ചു പറഞ്ഞത് കേട്ട് മുത്തശ്ശൻ ഒന്ന് തലയാട്ടുക മാത്രം ചെയ്തു….
പക്ഷേ അരുണിന് എന്ത്കൊണ്ടോ പാച്ചുവിന്റെ പ്രവർത്തിയിൽ സങ്കടവും ദേഷ്യവും തോന്നി…. അരുൺ അവന്റെ ദേഷ്യം പ്രകടിപ്പിച്ചു കൊണ്ട് അപ്പോൾ തന്നെ മുറിയിലേക്ക് പോയി….
“ഗൗരി…… “
പാച്ചു ഗൗരിയുടെ മുറിയുടെ വാതിൽക്കൽ നിന്ന് കൊണ്ട് വിളിച്ചു…..
“എന്താ…? “
പാച്ചു ഗൗരി യെ ആണ് വിളിച്ചതെങ്കിലും വന്നത് ദേവു ആയിരുന്നു….
“ഗൗരി ഉണ്ടോ ഇവിടെ….? “
പാച്ചു അകത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു….
“ഉണ്ടില്ല…. ഉണ്ണുമ്പോ അറിയിക്കാം… ‘
അങ്ങനെ പറഞ്ഞു കൊണ്ട് ദേവു ദേഷ്യത്തിൽ വാതിൽ വലിച്ച് അടച്ചു…പാച്ചു നിരാശയോടെ വാതിൽ നോക്കി നിന്നു….
“പാച്ചു എന്താ ഇവിടെ….? “
ഗൗരി അത് ചോദിച്ചതും പാച്ചു തിരിഞ്ഞു നോക്കി….
“ഓഹ് താൻ പുറത്ത് ആയിരുന്നോ ഞാൻ കരുതി മുറിയിൽ കാണുമെന്ന്…. “
പാച്ചു ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് മറുപടി പറഞ്ഞു….
ഗൗരിയുടെയും പാച്ചുവിന്റെയും ശബ്ദം കേട്ടതും ദേവു ചെവികൂർപ്പിച്ചു….
“ഞാൻ മുത്തശ്ശിയുടെ അടുത്ത് ആയിരുന്നു…. എന്താ പാച്ചു….. “
ഗൗരി അവനോട് കാര്യം തിരക്കി….
“ഒന്നുല്ല…. തനിക്ക് പൊള്ളൽ മാറിയോ എന്ന് അറിയാൻ വന്നതാ…. “
അവൻ സ്നേഹത്തോടെ മറുപടി പറഞ്ഞു….
(ഓഹ് എന്തൊരു കേറിങ് …. ദേവു വാതിലിൽ ചാരി നിന്ന് കൊണ്ട് മനസ്സിൽ പറഞ്ഞു…. )
“അത് കുറച്ച് കഴിഞ്ഞപ്പോൾ തന്നെ മാറി…. “
ഗൗരി പാച്ചുവിനോട് പറഞ്ഞു….
“തനിക്ക് എന്ത് പ്രശ്നം ഉണ്ടായാലും…. എന്ത് സഹായം വേണേലും എന്നോട് പറഞ്ഞാൽ മതി. . ഇനി എന്നും തനിക്ക് കൂട്ടായി ഞാൻ ഉണ്ട്….. “
പാച്ചു ന്റെ വാക്കുകൾ ദേവൂനെ വല്ലാതെ വേദനിപ്പിച്ചു….. അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി…. അത് വരെ അവൾ ഒളിപ്പിച്ചിരുന്ന പ്രണയം കണ്ണുനീരായി മാറി….. അവൾ ഓടി കട്ടിലിൽ പോയി കിടന്നു….. അവൾക്ക് എത്ര ശ്രമിച്ചിട്ടും തന്റെ ഉള്ളിലെ ദുഃഖം അടക്കാൻ ആയില്ല….
“താൻ ഇങ്ങനെ നോക്കണ്ട…. പത്മ അമ്മക്ക് ഞാൻ വാക്ക് കൊടുത്തതാണ് എന്റെ ഈ പെങ്ങളെ ജീവൻ കളഞ്ഞാണേലും ഞാൻ സംരക്ഷിക്കും എന്ന്…… “
അവൻ അത്രയും പറഞ്ഞ് കൊണ്ട് അവിടെ നിന്നും നടന്ന് നീങ്ങി …. അവൾ കണ്ണിമയ്ക്കാതെ അവനെ തന്നെ നോക്കി നിന്നു….
എല്ലാ പെൺകുട്ടികളെ പോലെ അവൾക്കും ആഗ്രഹം ഉണ്ടായിരുന്നു ഒരു ഏട്ടൻ വേണം എന്ന്….. ഇപ്പോൾ അത് സാധ്യം ആയി എന്നറിഞ്ഞപ്പോൾ അവൾക്ക് സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നി…..
“നീ എന്താ പതിവ് ഇല്ലാതെ വാതിൽ ഒക്കെ അടച്ചിട്ട് കിടക്കുന്നത്…..? “
ഗൗരിയുടെ ചോദ്യം കേട്ടെങ്കിലും ദേവു മറുപടി ഒന്നും പറഞ്ഞില്ല…..
“നീ എന്താ കിടക്കുന്നത് വയ്യേ നിനക്ക്…..? “
ദേവുവിൽ നിന്നും മറുപടി ഒന്നും ഇല്ലാതെ ആയപ്പോൾ ഗൗരി അവളുടെ കട്ടിലിന് അരികിൽ ഇരുന്ന് കൊണ്ട് ചോദിച്ചു….
അതിനും ദേവു മറുപടി ഒന്നും പറഞ്ഞില്ല…. ഗൗരി അവളുടെ നെറുകയിൽ തലോടിയതും അവൾ ഗൗരിയുടെ കൈ തട്ടി മാറ്റി തിരിഞ്ഞു കിടന്നു….
“എന്താ എന്റെ ദേവൂന് പറ്റിയത്….? “
ഗൗരി വീണ്ടും അവളുടെ നെറുകയിൽ തലോടി കൊണ്ട് ചോദിച്ചു……
“എന്നെ കുറച്ച് നേരം ഒന്ന് വെറുതെ വിടുമോ…..? “
ദേവു ഒരു ഭ്രാന്തിയെ പോലെ അലറി കൊണ്ട് ചോദിച്ചു…… ദേവൂന്റെ ആ മാറ്റം ഗൗരിയെ വല്ലാതെ വേദനിപ്പിച്ചു…… അവൾ പിന്നെ ഒന്നും മിണ്ടിയില്ല…. ഒന്ന് കൂടെ ദേവൂനെ തിരിഞ്ഞു നോക്കിട്ട് നിറമിഴികളുമായി അവൾ മുറി വിട്ട് പോയി…….
“ഹലോ….. “
വരുണിന്റെ ശബ്ദം കേട്ടതും മെല്ലെ ഒന്ന് തിരിഞ്ഞ് നോക്കി….
“എന്താടോ ഒറ്റയ്ക്ക് ഇരിക്കുന്നത്….? “
വരുൺ ബാൽക്കണിയിലെ ഊഞ്ഞാലിൽ അവൾക്ക് ഒപ്പം ഇരുന്ന് കൊണ്ട് ചോദിച്ചു…..
“ഞാൻ അല്ലെങ്കിലും ഒറ്റയ്ക്ക് ആണല്ലോ…. !!”
അവൾ അവന്റെ മുഖത്ത് നോക്കാതെ മറുപടി പറഞ്ഞു….
“എന്താ ഇപ്പോൾ അങ്ങനെ തോന്നാൻ….? “
വരുൺ അവളോട് ചോദിച്ചു…..
“ദേവൂന് ഇന്നലെ മുതൽ വല്ലാത്ത ഒരു മാറ്റം…. എന്നോട് ഒന്ന് മിണ്ടുന്നത് പോലും ഇല്ല….. ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ….? ഇത്രയും കാലം നിഴല് പോലെ നടന്നിട്ട്…… “
അവൾ അത് പറഞ്ഞു മുഴുവൻ പൂർത്തിയാക്കും മുൻപ് തന്നെ പൊട്ടി കരഞ്ഞു……
“ഡോ….. കരയാതെ….. താൻ ഇത്രയേ ഒള്ളോ…? “
വരുൺ അവളെ ചേർത്ത് പിടിച്ച് കൊണ്ട് ചോദിച്ചു……
“തനിക്ക് ഞാൻ ഇല്ലേ…. ഈ ലോകത്ത് ആരൊക്കെ തന്നെ മറന്നാലും എനിക്ക് അതിന് പറ്റുമോ… നീ എന്റെ പെണ്ണ് അല്ലേ….. “
അവൻ അവളെ മാറോട് ചേർത്ത് കൊണ്ട് പറഞ്ഞു……. അവൾ മെല്ലെ മിഴികൾ അടച്ച് ഒരു പൂച്ചക്കുഞ്ഞിനെ പോലെ അവനിലേക്ക് ചേർന്ന് നിന്നു…..
“എന്താ ഇവിടെ…..? “
ആ ചോദ്യം കേട്ടതും രണ്ട് പേരും ഞെട്ടി മാറി…… സുമംഗല അവരെ ഇരുവരെയും ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി…..
“നീ കൊള്ളാല്ലോ കൊച്ചേ….. വന്നല്ലേ ഒള്ളു അതിന് മുൻപ് ഇവിടുത്തെ ചെറുക്കനെ വളച്ചോ….? “
സുമംഗല ദേഷ്യത്തോടെ ചോദിച്ചു. .. അത് കേട്ടതും ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു….
“വല്യമ്മേ.. .. “
വരുൺ സുമംഗലയെ നോക്കി അലറി…..
“നിനക്ക് അവളെ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല അല്ലേ….? “
സുമംഗല വരുണിന് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു….
“ഇല്ല ഇഷ്ടപ്പെട്ടില്ല…. ഇവൾ എന്റെ പെണ്ണാണ് ഇവളെ പറഞ്ഞാൽ എനിക്ക് ഇഷ്ടപ്പെടില്ല… “
വരുൺ അത് പറഞ്ഞതും ഗൗരി അവനെ ആരാധനയോടെ നോക്കി…..അല്ലെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ കൂടെ നിൽക്കുകയും തന്റെ പെണ്ണാ ഇവൾ എന്ന് പറയാൻ ധൈര്യം കാണിക്കുകയും ചെയുന്ന ആൺകുട്ടികളെ പെൺകുട്ടികൾക്ക് ഇഷ്ടം ആണ്…..
വരുൺ ശബ്ദം ഉയർത്തിയപ്പോൾ സുമംഗല പെട്ടെന്ന് നിശബ്ദയായി…. പലപ്പോഴും അരുൺ ദേഷ്യപ്പെട്ട് കണ്ടിട്ട് ഉണ്ടെങ്കിലും വരുൺ ഇങ്ങനെ പെരുമാറും എന്നവർ കരുതിയില്ല….. അവർ രണ്ട് പേരെയും തറപ്പിച്ചു നോക്കിട്ട് അവിടെ നിന്നും പോയി…..
അവർ പോയതും വരുൺ ഗൗരിക്ക് അരികിൽ എത്തി അവളെ ആശ്വസിപ്പിച്ചു…..
“പത്മേ……. “
സുമംഗല പത്മയുടെ അടുത്തേക്ക് കലി തുള്ളികൊണ്ട് ചെന്നു….
“ഹാ… ഏട്ടത്തി ആയിരുന്നോ ഞാൻ ആകെ പേടിച്ചു പോയി…. “
സുമംഗല യെ നോക്കി കൊണ്ട് അത്രയും പറഞ്ഞ് കൊണ്ട് പത്മ വീണ്ടും തുണികൾ മടക്കി വെക്കാൻ തുടങ്ങി……
“പെൺപിള്ളേരെ വളർത്തേണ്ടത് പോലെ വളർത്തണം ഇല്ലെങ്കിൽ പേടിക്കേണ്ടി വരും…. “
സുമംഗല പത്മയോട് പറഞ്ഞു….
“ഏട്ടത്തി എന്താ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്…..? “
പത്മ മടക്കാൻ എടുത്ത തുണി കട്ടിലിൽ ഇട്ട് കൊണ്ട് ചോദിച്ചു…….
“പിന്നെ എങ്ങനെ സംസാരിക്കണം….. നിന്റെ മോൾക്ക് നിന്റെ അതെ സ്വഭാവം ആണ്… ആ വരുണിനെയും അവളെയും ഞാൻ ഇന്ന് ബാൽക്കണി യിൽ വച്ച് കണ്ടു….. വന്ന് കേറും മുൻപേ അവൾ തനി നിറം കാണിച്ചു…. “
സുമംഗല വരുണിനോടും ഗൗരിയോടും ഉള്ള ദേഷ്യത്തിൽ പറഞ്ഞു…..
“അവർ കുട്ടികൾ അല്ലേ അവരെ കുറിച്ച് ഇങ്ങനെ ഒക്കെ പറയാമോ? “
പത്മ സുമംഗലയോട് ദേഷ്യപ്പെട്ടു…. അപ്പോഴാണ് ഗൗരി ആ മുറിയിലേക്ക് വന്ന് കേറിയത്…..
“ഞാൻ പറയുന്നത് ആണ് കുറ്റം….. സൂക്ഷിച്ചില്ലെങ്കിൽ ദേ ഇവൾക്ക് ഒരു കുട്ടി ആകും…. നിനക്ക് എന്നെ സംശയം ആണെങ്കിൽ നീ ഇവളോട് തന്നെ ചോദിക്ക്….. ഞാൻ അങ്ങോട്ട് ചെന്നപ്പോൾ രണ്ട് പേരും എന്ത് ചെയുക ആയിരുന്നു എന്ന്…..? “
സുമംഗല അത് പറഞ്ഞതും പത്മ ഗൗരിയുടെ മുഖത്തേക്ക് നോക്കി…. അവൾ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു…..
“എന്താ ഗൗരി ഞാൻ ഈ കേൾക്കുന്നത്? ഇതിൽ എന്തെങ്കിലും സത്യം ഉണ്ടോ…..? “
പത്മ ഗൗരിയോട് ചോദിച്ചു….
പക്ഷേ അവൾ മറുപടി ഒന്നും പറയാതെ നിറകണ്ണുകളോടെ തലകുനിച്ചു തന്നെ നിന്നു…
അത് കണ്ടതും പത്മക്ക് ശരീരം തളരും പോലെ തോന്നി…..
(തുടരും…… )
സ്നേഹപൂർവ്വം,
രേവതി ജയമോഹൻ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Devabhadra written by Revathy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission