പത്മ ഹൃദയം തകരുന്ന വേദനയോടെ കട്ടിലിൽ ഇരുന്നു….
“പെൺപിള്ളേരെ മര്യാദക്ക് വളർത്താൻ പഠിക്കണം…. ഇല്ലെങ്കിൽ ഇങ്ങനെ പലതും ഉണ്ടാകും… അത് എങ്ങനെയാ…. അമ്മ വേലി ചാടിയാൽ മോള് മതില് ചാടും…. “
സുമംഗല അവസരം മുതലാക്കാൻ ശ്രമിച്ചുകൊണ്ടേ ഇരുന്നു…..
“മതി നിർത്ത്…. “
പത്മ ദേഷ്യവും സങ്കടവും കലർന്ന സ്വരത്തിൽ അലറി…..
“അമ്മയും മോളും എന്താണെന്ന് വെച്ചാൽ ആയിക്കോ….. “
സുമംഗല അവരോട് ദേഷ്യപ്പെട്ടു കൊണ്ട് മുറിക്ക് പുറത്തേക്ക് പോയി….
“ഗൗരി….. “
സുമംഗല പോയതും പത്മ ഗൗരിക്ക് നേരെ അലറി…. അവൾ ഒന്നും മിണ്ടാതെ നിറകണ്ണുകളോടെ തല കുനിച്ചു നിന്നു….
“ഏട്ടത്തി പറഞ്ഞത് എല്ലാം സത്യം ആണോ..? “
പത്മ അവളുടെ തോളിൽ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു…..
ഗൗരി അപ്പോഴും മറുപടി പറയാതെ നിന്നു….
ദേഷ്യം സഹിക്കാൻ വയ്യാതെ പത്മ ഗൗരിക്ക് നേരെ അലറി…. പക്ഷേ ഗൗരിയുടെ ഭാഗത്ത് നിന്നും മറുപടി ഉണ്ടാകാതെ ആയപ്പോൾ പത്മ അവളെ ആദ്യം ആയി തല്ലി…..
പക്ഷേ അപ്പോഴും ഗൗരി ഒരക്ഷരം മിണ്ടിയില്ല….
“ഇനിയും ഒരിക്കൽ കൂടി ഇത് ആവർത്തിച്ചാൽ പിന്നെ എന്നെ നീ ജീവനോടെ കാണില്ല… “
അത്രയും പറഞ്ഞു കൊണ്ട് പത്മ അവിടെ നിന്നും ഇറങ്ങി പോയി….
“അറിഞ്ഞോ നിങ്ങളുടെ അനിയത്തീടെ പുന്നാര മോൾടെ നല്ല ഗുണങ്ങൾ….? “
എവിടേയോ പോകാൻ ആയി തയാറാകുന്ന ശേഖരന്റെ അരികിൽ വന്ന് കൊണ്ട് സുമംഗല ചോദിച്ചു….
“എന്ത് പറ്റി….? “
ശേഖരൻ സുമംഗലയെ നോക്കാതെ തല ചീവി കൊണ്ട് ചോദിച്ചു…
“ഇനി എന്ത് പറ്റാൻ….? അവൾ പത്മയുടെ അതെ സ്വഭാവം കാണിച്ചു… ആ പെണ്ണിനെ പറഞ്ഞിട്ട് കാര്യം ഇല്ല…. വളർത്തു ദോഷം…. “
സുമംഗല അതും പറഞ്ഞു കൊണ്ട് കട്ടിലിൽ ഇരുന്നു….
“നീ എന്തൊക്കെയാ പറയുന്നത്….? “
ശേഖരൻ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു..
“വരുണും ഗൗരിയും തമ്മിൽ അടുപ്പത്തിലാണ് ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടതാ…., “
സുമംഗല അത് പറഞ്ഞതും ശേഖരൻ ഒന്ന് ചിരിച്ചു…
“എന്റെ സുമംഗലേ…. അവർ ക്ക് തമ്മിൽ ഇഷ്ടം ആണെങ്കിൽ നമുക്ക് അത് നടത്തി കൊടുക്കാം… നീ പറഞ്ഞു തുടങ്ങിയപ്പോൾ ഞാൻ കരുതി വേറെ വല്ലതും ആകും എന്ന്…. “
അത്രയും പറഞ്ഞു കൊണ്ട് ശേഖരൻ മേശപ്പുറത്ത് ഇരുന്ന വാച്ച് എടുത്ത് കെട്ടി….
“ഇതെന്താ ചെറിയ കാര്യം ആണോ? “
സുമംഗല ദേഷ്യത്തോടെ ചോദിച്ചു…
“ദേ ഞാൻ നിന്നോട് ഒരു കാര്യം പറഞ്ഞേക്കാം ഇതിന്റെ പേരിൽ നീ ഇവിടെ ആവിശ്യം ഇല്ലാത്ത വഴക്ക് ഉണ്ടാക്കിയാൽ ഞാൻ അത് ക്ഷമിക്കില്ല…. “
ശേഖരൻ അങ്ങനെ തറപ്പിച്ചു പറഞ്ഞതും സുമംഗല പിന്നെ അതിനെ കുറിച്ച് ഒരു അക്ഷരം പറയാൻ മുതിർന്നില്ല
“നിനക്ക് ഇത് എന്ത് പറ്റി…. “
അരുണിന്റെ തോളിൽ കൈ ഇട്ടുകൊണ്ട് പാച്ചു ചോദിച്ചു….
പക്ഷേ അരുൺ കൈ തട്ടി മാറ്റി….
“എന്തിനാടാ ഈ ദേഷ്യം….? “
പാച്ചു അവന്റെ തോളിൽ വീണ്ടും കൈ ഇട്ടുകൊണ്ട് ചോദിച്ചു…..
“ഹ്മ്മ്…. നീയും വരുണും എന്നെ ഒഴിവാക്കുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട്… അന്നത്തെ അപകടത്തിന് ശേഷം നിങ്ങൾക്ക് എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ട്…. “
അരുൺ പാച്ചുവിന്റെ അടുത്ത് നിന്നും മാറി നിന്ന് കൊണ്ട് പറഞ്ഞു….
“ഡാ നീ കരുതും പോലെ ഒന്നും ഇല്ല…. ഞങ്ങൾ ഒന്നും ഒളിക്കുന്നില്ല…. എല്ലാം നിന്റെ തോന്നൽ ആണെടാ…. “
പാച്ചു അത് പറഞ്ഞതും അരുൺ അവനെ ദേഷ്യത്തിൽ ഒന്ന് നോക്കി..
“ഒന്നും ഒളിക്കുന്നില്ലേ…..? നിനക്ക് ദേവൂനെ ഇഷ്ടം ആണെന്ന് നീ പറഞ്ഞിട്ട് ആണോ ഞാൻ അറിഞ്ഞത്..? “
അരുണിന്റെ ആ ചോദ്യത്തിന് പാച്ചുവിന് മറുപടി ഇല്ലായിരുന്നു…..
“എല്ലാം പോട്ടെ…. ആ ചിത്രം ഞാൻ നോക്കിയപ്പോൾ എന്തിനാ നീ എന്റെ കൈയിൽ നിന്നും തട്ടിപ്പറിക്കും പോലെ വാങ്ങിയത്…. ? “
അരുൺ ദേഷ്യത്തോടെ കട്ടിലിൽ ഇരുന്ന് കൊണ്ട് ചോദിച്ചു….
“ഡാ അത് നിന്റെ കൈയിൽ ഇരുന്നാൽ നിനക്ക് വീണ്ടും അപകടം ഉണ്ടാകും എന്ന് എന്റെ മനസ്സ് പറഞ്ഞു….. നീ എന്നോട് ക്ഷമിക്ക്….. എനിക്ക് നിങ്ങൾ രണ്ടും അല്ലാതെ വേറെ കൂട്ടുകാർ ഇല്ലല്ലോടാ… അങ്ങനെ ഉള്ളപ്പോ നീ പിണങ്ങിയാൽ എനിക്ക് സഹിക്കാൻ പറ്റുമോ….? ‘
പാച്ചു പറഞ്ഞത് കേട്ടപ്പോൾ അരുണിന് എന്തോ സങ്കടം തോന്നി…
“മ്മ്മ് സാരമില്ല പോട്ടെ…. “
അരുൺ പാച്ചുവിനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു….
പക്ഷേ പാച്ചു അപ്പോൾ മനസ്സിൽ അരുണിനോട് ക്ഷമ ചോദിക്കുക ആയിരുന്നു..
മുത്തശ്ശനും ശേഖരനും വരുണിനെയും ഗൗരിയേയും കുറിച്ച് ചർച്ച ചെയുമ്പോൾ ആണ് പാച്ചു അവിടേക്ക് വന്നത്….
“അഹ് മോൻ വന്നോ…? ഞാൻ മോനോട് ഒന്ന് സംസാരിക്കണം എന്ന് കരുതി ഇരിക്കയായിരുന്നു….. “
മുത്തശ്ശൻ പാച്ചൂനെ കണ്ടതും പറഞ്ഞു….
“എനിക്ക് അറിയാം മുത്തശ്ശാ, വരുണിന്റേയും ഗൗരിയുടെയും കാര്യം പറയാൻ അല്ലേ…. “
അവൻ അയാളുടെ മനസ്സ് മനസിലാക്കിയ പോലെ ചോദിച്ചു…..
“അതെ മോനേ… “
അയാൾ വാത്സല്യത്തോടെ മറുപടി പറഞ്ഞു…..
“മ്മ്…. മുത്തശ്ശാ…. യഥാർത്ഥ മനക്കൽ തറവാട് ഇത് തന്നെ ആണോ…..? അതായത് ദേവനും ഭദ്രയും ജീവിച്ച തറവാട്….. “
അവൻ മുത്തശ്ശനോട് ചോദിച്ചു….
“അല്ല മോനേ…. അത് കാവിന് അപ്പുറത്ത് ആയിരുന്നു…. ഭദ്രയുടെ മരണ ശേഷം തറവാട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടായി….അത്കൊണ്ട് ഇവിടെ തറവാട് പണിഞ്ഞു ഇങ്ങോട്ട് മാറി…. “
മുത്തശ്ശൻ അത് പറഞ്ഞതും പാച്ചു എന്തോ ഗാഢമായി ചിന്തിക്കുവാൻ തുടങ്ങി…..
, “എന്താ മോനേ….? “
മുത്തശ്ശൻ അവന്റെ തോളിൽ തട്ടിക്കൊണ്ടു ചോദിച്ചപ്പോൾ ആണ് അവൻ ചിന്തകളിൽ നിന്നും ഉണർന്നത്…..
“മുത്തശ്ശാ…. ഞാൻ നമ്മുടെ പഴയ തറവാട്ടിലേക്ക് പോവുകയാണ്…. മായ ടെ മരണത്തിന് പിന്നിൽ നമുജ്തക് അറിയാത്ത ഒരു സത്യം ഉണ്ടെന്ന് എന്റെ മനസ്സ് പറയുന്നു…. അത് അവളിൽ നിന്നും തന്നെ അറിയണം….. “
പാച്ചു പറഞ്ഞത് കേട്ട് മുത്തശ്ശന്റെ ഉള്ളിൽ ഒരു ഞെട്ടൽ ഉണ്ടായി……
(തുടരും….. )
സ്നേഹപൂർവ്വം,
രേവതി ജയമോഹൻ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Devabhadra written by Revathy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission