ദേവഭദ്ര – ഭാഗം 18

5529 Views

devabhadhra-novel

“എന്താ മുത്തശ്ശാ….? “

മുത്തശ്ശന്റെ മുഖത്തേ ഭാവ വത്യാസം കണ്ട് കൊണ്ട് പാച്ചു ചോദിച്ചു…..

“ഏയ്‌… ഒന്നും ഇല്ല മോനേ…. “

അദ്ദേഹം പാച്ചുവിന്റെ മുഖത്ത് നോക്കാതെ പറഞ്ഞു……

“മ്മ്…. മുത്തശ്ശൻ പത്മ അമ്മയോട് പറയണം ഗൗരിയെ എനിക്ക് ഒപ്പം അയക്കാൻ….. ഞാൻ വരുണിനെയും ഗൗരിയേയും കൂട്ടി പഴയ തറവാട്ടിലേക്ക് പോവുകയാണ്…. “

കുറച്ച് നേരത്തേ മൗനത്തെ കീറി മുറിച് കൊണ്ട് പാച്ചു പറഞ്ഞു…..

“അപ്പോൾ അരുണോ….? “

ശേഖരനായിരുന്നു ആ ചോദ്യത്തിന്റെ ഉടമ….

“അവനെ നിങ്ങൾ രണ്ട് പേരും ചേർന്ന് ദൂരെ എവിടെങ്കിലും ഉള്ള ശിവ ക്ഷേത്രത്തിൽ കൊണ്ട് പോകണം…. എനിക്ക് കുറച്ച് അധികം സമയത്തിന്റെ ആവിശ്യം ഉണ്ട്…… “

കുറച്ച് നേരം ചിന്തിച്ച ശേഷം പാച്ചു പറഞ്ഞു…..

“എപ്പോഴാണ് പുറപ്പെടേണ്ടത്….? “

മുത്തശ്ശൻ ചോദിച്ചു…..

“നാളെ വെളുപ്പിനെ പുറപ്പെടണം…. നട അടച്ചതിന് ശേഷം മാത്രേ അവനെ കൊണ്ട് തിരികെ വരാൻ പാടൊള്ളു….. “

പാച്ചു അത്രയും പറഞ്ഞു കൊണ്ട് എന്തോ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ  പുറത്തേക്ക് നടന്നു…..

“മാധവേട്ടാ…. “

ഫോൺ എടുത്തതും ഇടറിയ ശബ്ദത്തോടെ ഉള്ള പത്മയുടെ ആ വിളി കേട്ട് മാധവന്റെ ഉള്ളിൽ ഒരു അസ്വസ്ഥത ഉടലെടുത്തു……

“എന്ത് പറ്റി പത്മ…..? നിന്റെ ശബ്ദം എന്താ വല്ലാതെ ഇരിക്കുന്നത്….? “

അയാൾ അവളോട്‌ കാര്യം തിരക്കി…..

“അത് മാധവേട്ടാ….  നമ്മുടെ മോൾ…  അവൾ…. “

അത്രയും പറഞ്ഞ് കൊണ്ട് പത്മ പൊട്ടിക്കരഞ്ഞു….

“നമ്മുടെ മോൾക്ക്‌ എന്ത് പറ്റി….? നീ എന്തിനാ കരയുന്നത്…? “

മാധവൻ ഉള്ളിലുള്ള ആകുലത മറച്ചു വെക്കാതെ ചോദിച്ചു…..

” അവൾ….  അവൾ വരുണുമായിട്ട് അടുപ്പത്തിൽ ആണ്…. ഏട്ടത്തി വന്ന് അത് പറഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല….. “

പത്മ കരഞ്ഞു കൊണ്ട് അത്രയും പറഞ്ഞതും മാധവനിൽ ആദ്യം ഉണ്ടായിരുന്ന അസ്വസ്ഥത ഇല്ലാതെ ആവുക ആയിരുന്നു….

“അതിന് താൻ എന്തിനാടോ കരയുന്നത്….?  അവൾക്ക് വരുണിനെ ഇഷ്ടം ആണെങ്കിൽ നമുക്ക് അത് നടത്തി കൊടുക്കാം… ഒന്നുല്ലെങ്കിലും തന്റെ ഏട്ടന്റെ മകൻ അല്ലേ… നേരിട്ട് കണ്ടിട്ട് ഇല്ലെങ്കിലും താൻ പറഞ്ഞത് വച്ചു നോക്കുമ്പോൾ അവൻ നല്ലൊരു പയ്യൻ ആയിട്ടാണ് എനിക്ക് തോന്നുന്നത്…… “

മാധവന്റെ വാക്കുകൾ കേട്ടതും പത്മ കണ്ണ് തുടച്ചു…. പണ്ട് മുതൽക്കേ തന്നെ ജീവിതം പോസിറ്റീവ് ആയി മാത്രം കാണുന്ന ആൾ ആയിരുന്നു മാധവൻ…

“എന്നാലും മാധവേട്ടാ അവൾ…… “

എന്ത് കൊണ്ടോ പത്മ അത് പൂർത്തീകരിച്ചില്ല….

“താൻ വെറുതെ ടെൻഷൻ അടിക്കണ്ട….. ഇപ്പോൾ ഗൗരി ചെയ്തത് തെറ്റാണെങ്കിൽ വർഷങ്ങൾക്ക് മുൻപ് നമ്മൾ ചെയ്തതും തെറ്റല്ലേ….. അവൾ ജീവിതപങ്കാളിയാക്കാൻ ആഗ്രഹിച്ചത് ഏതോ ഒരുത്തനെ അല്ല…. വരുണിനെ ആണ്…. അവളുടെ ആഗ്രഹം അല്ലേ നമുക്ക് വലുത്…. താൻ വിളിച് ആദ്യം കരഞ്ഞപ്പോൾ അവിടെ എന്തോ അപകടം സംഭവിച്ചു എന്ന്‌ കരുതി ഞാൻ ആകെ പേടിച്ചു പോയി…… താൻ സമാധാനമായി ഇരിക്ക്…. ഞാൻ രാത്രി വിളിക്കാം…. ഇപ്പോൾ കുറച്ചു തിരക്ക് ഉണ്ട്…… “

അത്രയും പറഞ്ഞ് കൊണ്ട് മാധവൻ ഫോൺ കട്ട്‌ ചെയ്തു…… പക്ഷേ അപ്പോഴും പത്മയുടെ മനസ്സ് അസ്വസ്ഥമായി തന്നെ തുടർന്നു……

“അമ്മ….. “

ഗൗരിയെ കുറിച്ചുള്ള ചിന്തകളിൽ മുഴുകി ഇരുന്ന പത്മ  പാച്ചു വിന്റെ വിളി കേട്ടാണ് ചിന്തകളിൽ നിന്നും മുക്ത ആയത്….

“എന്താ മോനേ…..? “

പത്മ ചുണ്ടുകളിൽ ചിരി വരുത്താൻ ഒരു പാഴ് ശ്രമം നടത്തി കൊണ്ട് ചോദിച്ചു…..

“അമ്മ ഇപ്പോഴും ഗൗരിയുടെ കാര്യത്തിൽ വിഷമിച്ചിരിക്കുകയാണോ…..? “

പാച്ചു പത്മയുടെ അരികിൽ ഇരുന്ന് കൊണ്ട് ചോദിച്ചു..

“ഞാൻ ഒരു പെൺകുട്ടിയുടെ അമ്മ അല്ലേ മോനേ…..  അത് മാത്രം അല്ല…… “

പത്മ ആകെ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു….

“അമ്മ ടെ ടെൻഷൻ എന്താണെങ്കിലും എന്നോട് തുറന്നു പറയു….. “

പാച്ചു ന്റെ വാക്കുകൾ പത്മക്ക് എന്ത് എന്ന്‌ ഇല്ലാത്ത ഒരു ഊർജം നൽകി….

“മോൻ ഇവിടെ വരുന്നതിനു മുൻപ് ഒരു കൈനോട്ടക്കാരൻ ഇവിടെ വന്നിരുന്നു.. അയാൾ അന്ന് പറഞ്ഞത് അരുണും വരുണും ഒരു പെണ്ണിന്റെ പേരിൽ പരസ്പരം വഴക്ക് ആകുമെന്ന്…. ചിലപ്പോൾ അത് അവരിൽ ഒരാളുടെ മരണത്തിൽ മാത്രേ അവസാനിക്കുക ഒള്ളു എന്ന്‌…. അയാൾ പറഞ്ഞത് സത്യം ആണെങ്കിൽ അതിന് ഒരിക്കലും എന്റെ മകൾ ഒരു കാരണം ആകരുത്…… “

അത്രയും പറഞ്ഞ് പത്മ പൊട്ടി കരഞ്ഞു….

“എന്താ അമ്മ ഇത്….. എല്ലാ കൈനോട്ടക്കാരും പറയുന്നത് അത് പോലെ സംഭവിക്കാറില്ല…. പലർക്കും അതൊരു ബിസിനസ്‌ ആണ്….. “

പെട്ടന്ന് ഉള്ള പത്മയുടെ പൊട്ടിക്കരച്ചിലിന് മുൻപിൽ പാച്ചു ഒന്ന് പതറി പോയി എങ്കിലും അവൻ അവരെ ഉടനെ തന്നെ സമാധാനിപ്പിക്കാൻ ഉള്ള വഴികൾ തേടി….

“പക്ഷേ മോനേ….. “

പത്മ എന്തോ പറയാൻ തുടങ്ങിയതും പാച്ചു അവളെ തടഞ്ഞു…..

“അമ്മ ഇനി അതൊന്നും ഓർത്ത് വിഷമിക്കണ്ട… ഞാൻ ഇപ്പോൾ വന്നത് ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ്….. “

പത്മയുടെ ഇപ്പോഴത്തെ മാനസികാവസ്ഥയിൽ താൻ പറയാൻ പോകുന്ന കാര്യം പത്മ എങ്ങനെ ഉൾക്കൊള്ളും എന്ന്‌ ഓർത്ത് പാച്ചു കുഴഞ്ഞു…..

“എന്താ മോനേ….? നിനക്ക് എന്താണെങ്കിലും എന്നോട് പറയാമല്ലോ….. “

പത്മ അവന്റെ മുഖത്തേ ടെൻഷൻ കണ്ട് കൊണ്ട് പറഞ്ഞു…..

“അത്….. അമ്മ… നാളെ വെളുപ്പിനെ ഗൗരിയെ എനിക്ക് ഒപ്പം അയക്കണം… “

അവൻ പത്മയുടെ മുഖത്ത് നോക്കാതെ പറഞ്ഞു….

“വെളുപ്പിനെയോ…. എങ്ങോട്ട്? “

പത്മ ഒന്നും മനസിലാകാതെ ചോദിച്ചു….

“ആദ്യം കാവിലേക്ക് പിന്നെ നമ്മുടെ പൂർവികർ ജീവിച്ചിരുന്ന മനക്കൽ തറവാട്ടിലേക്ക്….. “

പാച്ചൂന്റെ വാക്കുകൾ പത്മയിൽ ഭയം ജനിപ്പിച്ചു….

“വേണ്ട മോനേ…. ആ പഴയ തറവാടിന് എന്തൊക്കെയോ ദോഷങ്ങൾ ഉണ്ട്…. എനിക്ക് പേടി ആണ്…. “

അത് പറയുമ്പോൾ അവരുടെ മുഖത്ത് ഭയം നിഴലിച്ചിരുന്നു….

“ഇവിടെ നടക്കുന്ന എല്ലാത്തിനും ഒരു പരിഹാരം ഉണ്ടാകണം എങ്കിൽ നാളെ എനിക്ക് അവളെയും വരുണിനെയും കൂട്ടി അവിടെ പോയേ മതി ആകു…… “

പാച്ചു എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ പറഞ്ഞു…..

“പക്ഷേ…… “

പത്മ വീണ്ടും എന്തോ പറയാൻ തുടങ്ങിയതും പാച്ചു വീണ്ടും അവരെ തടഞ്ഞു…..

“അമ്മ പേടിക്കണ്ട…. ഈ പാർത്ഥിപൻ ജീവനോടെ ഉള്ളപ്പോൾ ഗൗരിക്ക് ഒരു ആപത്തും ഉണ്ടാകില്ല…… “

അത്രയും പറഞ്ഞുകൊണ്ട് അവൻ മുറി വിട്ട് പോയി…… അപ്പോഴും ഒരു തീരുമാനം എടുക്കാൻ ആകാതെ പത്മ ഒരു ശില കണക്കുനിന്നു……

“ഏട്ടാ….. “

ഗൗരിയുടെ വിളി കേട്ട് പാച്ചു വായിച്ചുകൊണ്ടിരുന്ന പുസ്തകം അടച്ച് വച്ച് അവളെ നോക്കി….. ആദ്യമായി ആണ് അവൾ ഏട്ടാ എന്ന്‌ വിളിക്കുന്നത് എന്നോർത്തപ്പോൾ പാച്ചൂന്റെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി…

“എന്താ ഗൗരി…….? “

പാച്ചു വാത്സല്യത്തോടെ ചോദിച്ചു…..

“ഏട്ടൻ പറഞ്ഞത് പോലെ ഞാൻ കൂടെ വരണം എങ്കിൽ എനിക്ക് ഒപ്പം ദേവും ഉണ്ടാകണം….. ഏട്ടൻ തന്നെ അവളോട്‌ പറയണം വരാൻ…… “

ഗൗരിയുടെ ആവിശ്യം കേട്ട് പാച്ചു ചെറുതായി ഒന്ന് പതറി…..

“അത് വേണ്ട മോളെ….. “

അവൻ സ്നേഹപൂർവ്വം അവളുടെ ആവിശ്യം നിരസിച്ചു…..

“അതെന്താ? “

ഗൗരി അല്പം ഗൗരവത്തോടെ ചോദിച്ചു….

“കാരണം എനിക്ക് അവളെ ഇഷ്ട്ടമാണ്…. നാളെ നമ്മൾ പോകുന്നത് ഒരു വലിയ ആപത്തിലേക്കാണ്…. നീയും വരുണും ഒരുമിച്ച് ഉള്ളപ്പോൾ ഒരു ശക്തിക്കും നിങ്ങളെ ഉപദ്രവിക്കാൻ പറ്റില്ല…. പിന്നെ എന്റെ കഴുത്തിൽ ഉള്ള ഈ രുദ്രാക്ഷം എന്നെ സംരക്ഷിക്കും… പക്ഷേ അവളെയോ…. അതുകൊണ്ടാ പറയുന്നത് അവൾ വരണ്ട…. “

പാച്ചു അത്രയും പറഞ്ഞതും ഗൗരിയുടെ മുഖം വാടി…..

“അവൾ വരും…. എന്റെ പെങ്ങൾക്ക് തുണ ആയിട്ട് ഞാൻ ഉണ്ടാകും….. “

വരുൺ അവിടേക്ക് കടന്ന് വന്നുകൊണ്ടു പറഞ്ഞു….

“നമ്മൾ പോകുന്നത് മായയുടെ അടുത്താണ്…. ഞാൻ പറയുന്നത് നിങ്ങൾ മനസിലാക്കു…. “

പാച്ചു അപേക്ഷ പോലെ പറഞ്ഞു….

“നീ ഒന്നും പറയണ്ട ഞങ്ങൾ തീരുമാനിച്ചു കഴിഞ്ഞു…….. “

വരുണിന്റേയും ഗൗരിയുടെയും വാശിക്ക് മുൻപിൽ പാച്ചുവിന് പിടിച്ച് നിൽക്കാൻ ആയില്ല…..

അടുത്ത ദിവസം വെളുപ്പിനെ തന്നെ അരുണിനെയും കൂട്ടി മുത്തശ്ശനും ശേഖരനും യാത്ര പുറപ്പെട്ടു…..

ഗൗരിയേയും ദേവൂനെയും കൂട്ടി വരുണും പാച്ചുവും കാവിലേക്ക് നടന്നു…..

മഞ്ഞളിന്റെയും പാല പൂവിന്റെയും മണം അവരുടെ നാസികയിൽ തുളച്ചു കേറി….. ഗൗരി ഒരു നിമിഷം ആ മണം ആസ്വദിച്ചു അങ്ങനെ തന്നെ നിന്നു….

“ഗൗരി….. “

പാച്ചുവിന്റെ വിളി അവളെ ഒരു സ്വപ്നത്തിൽ നിന്നും എന്ന പോലെ ഉണർത്തി…..

“വരുൺ…. നീയും ഗൗരിയും ഇവിടെ വിളക്ക് വച്ച് തൊഴണം…. നിങ്ങൾ വിളക്ക് വച്ച് പ്രാർത്ഥിച്ച ശേഷം സ്വർണ്ണ നാഗം വന്ന് നിങ്ങളെ അനുഗ്രഹിച്ചാൽ മാത്രമേ നമ്മുക്ക് ഇനി പഴയ മനക്കലേക്ക് പോകാൻ സാധിക്കൂ….. “

വരുണും ഗൗരിയും പാച്ചുവിന്റെ നിർദേശപ്രേകാരം പ്രാർത്ഥിച്ചു മന്ത്രങ്ങൾ ജപിക്കാൻ തുടങ്ങി……

ഓം സർപ്പ രാജായ വിദ്മഹെ

പത്മ ഹസ്തായ ധീമഹി

തന്വോ വാസുകി പ്രചോദയാത്…

പ്രാർത്ഥനക്ക് ശേഷം കണ്ണുകൾ തുറന്ന അവർക്ക് മുൻപിൽ ഒരു കരിനാഗം പത്തി വിടർത്തി നിൽക്കുക ആയിരുന്നു…. അത് ഗൗരിക്ക് നേരെ തിരിഞ്ഞു ചീറ്റാൻ തയാറായി….

ഗൗരിയുടെ ശരീരത്തിൽ ഭയം ഇരച്ചു കേറി…. താൻ ഏത് നിമിഷവും മരണപ്പെടുമെന്ന് അവൾക്ക് തോന്നി….

(തുടരും…… )

 

 

സ്നേഹപൂർവ്വം,

രേവതി ജയമോഹൻ  

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devabhadra written by Revathy

4.7/5 - (4 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ദേവഭദ്ര – ഭാഗം 18”

  1. Njan ea novelinu vendi divasavum kathirikkunnu but ithinte oru thrilladichu varumbozhthekkum novel theernnu povunnu athil njan valare nirasayumanu. Pls korachu long ayi ea novel idane. Pls.

Leave a Reply