Skip to content

ദേവഭദ്ര – ഭാഗം 2

devabhadhra-novel

രാത്രി ഏറെ വൈകി ആണ് പത്മയും കുട്ടികളും മനക്കൽ എത്തിയത്……

പത്മ ഇല്ലത്തിന്റെ പുറത്ത് തൂക്കിയിരുന്ന മണി മുഴക്കി എല്ലാവരെയും ഉണർത്തി….

“മോളെ…. “

പത്മയെ കണ്ട് കൊണ്ട് മുത്തശ്ശി വാത്സല്യത്തോടെ വിളിച്ചു…..

ആ വിളി പത്മയുടെ കണ്ണുകൾ ഈറൻ  അണിയിച്ചത് ആയി ഗൗരി ക്ക് തോന്നി….

മുത്തശ്ശി വന്നു പത്മയുടെ കൈ പിടിച്ച് അകത്തു കേറ്റി…. അപ്പോഴേക്കും മനക്കൽ ഉള്ള ബാക്കി എല്ലാവരും എത്തിയിരുന്നു…..

“അച്ഛൻ എന്നോട് ക്ഷമിക്കണം ഞങ്ങളുടെ ഇഷ്ടം നടത്തി തരില്ല എന്ന്‌ കരുതി ആണ്‌ അന്ന് ആരെയും അറിയിക്കാതെ വിവാഹം കഴിച്ചത്…. അത് അച്ഛന് അപമാനം ആകുമെന്ന് കരുതിയില്ല….. “

പത്മ മുത്തശ്ശന്റെ കാലിൽ വീണ് ക്ഷമ ചോദിക്കുന്നത് കണ്ടപ്പോൾ ഗൗരിക്കും സങ്കടം ആയി…..

“പിന്നെ മകൾ അന്യജാതിക്കാരനെ കെട്ടിയത് അറിഞ്ഞാൽ അച്ഛന് അഭിമാനം ഉണ്ടാകും എന്ന്‌ കരുതിയോ…… “

സുമംഗലയിൽ നിന്നും അങ്ങനെ ഒരു സംസാരം ആരും പ്രതീക്ഷിച്ചില്ല….

“സുമംഗലെ……. “

ശേഖരൻ അവളുടെ പേര് വിളിച്ചിട്ട് രൂക്ഷം ആയിട്ട് ഒന്ന് നോക്കി….

സുമംഗല തല കുനിച്ചു നിന്നു…..

“എന്റെ കുട്ടി കഴിഞ്ഞത് ഒന്നും ഓർത്ത് വിഷമിക്കണ്ട…. “

അത്രയും പറഞ്ഞ് മുത്തശ്ശൻ പത്മയെ സമാധാനിപ്പിച്ചു….

“മാധവൻ വന്നില്ല അല്ലേ…… “

മുത്തശ്ശൻ പുറത്തേക്ക് നോക്കി ചോദിച്ചു……

“അദ്ദേഹം നാട്ടിൽ ഇല്ല അച്ഛാ… സിംഗപ്പൂരാണ്… നാട്ടിൽ എത്തിയ ഉടനെ ഇവിടെ വരും അത് വരെ ഞങ്ങൾ ഇവിടെ ഉണ്ടാകും….. “

പത്മയുടെ വാക്കുകൾ കേട്ടപ്പോൾ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കണ്ണുകൾ വിടർന്നു…..

“നിനക്ക് മൂന്ന് കുട്ടികൾ ആണോ പത്മേ…? “

ശേഖരൻ കുട്ടികളെ നോക്കിട്ട് പത്മയോട് ചോദിച്ചു…

“അങ്ങനെ യും പറയാം… ഗൗരിയും അപ്പുവും ഞാൻ പ്രസവിച്ച മക്കൾ… ദേവു ഞാൻ പ്രസവിക്കാത്ത എന്റെ മകൾ… ഗൗരിടെ കൂട്ടുകാരിയാ എപ്പോഴും കൂടെ കാണും….. “

പത്മ തന്നെ മകൾ എന്ന്‌ പറഞ്ഞപ്പോൾ ദേവൂന്റെ മനസ്സ് നിറഞ്ഞു…. അച്ഛനെയും അമ്മയെയും കണ്ടതിൽ കൂടുതൽ പത്മ യെ കണ്ടും അവളുടെ ചൂട് അറിഞ്ഞും ആണ് ദേവു വളർന്നത്….

“നിങ്ങൾ എന്താ മക്കളെ പുറത്ത് നിൽക്കുന്നേ… അകത്തേക്ക് വാ…. “

ശേഖരൻ കുട്ടികളെ അകത്തേക്ക് ക്ഷണിച്ചു….

ക്ഷണം കിട്ടിയ ഉടനെ അപ്പു ഓടി അകത്ത് കേറി….. ഗൗരി മനക്കൽ തറവാട് ഒന്ന് നോക്കി…. താൻ ഈ തറവാട് സ്വപ്നത്തിൽ കണ്ടിട്ട് ഉണ്ടോ… ഒരു നിമിഷം അവൾ ശങ്കിച്ച് നിന്നു… എല്ലാം തന്റെ തോന്നൽ ആകും എന്ന്‌ ഉറപ്പിച് അവൾ കേറാൻ തുടങ്ങിയതും ഒരു കരി നാഗം അവളുടെ മുൻപിൽ വന്ന് വീണു അത് കണ്ട് അവൾ ഒരു അടി പുറകിലേക്ക് മാറി….  ആ കരിനാഗം അവൾക്ക് നേരെ പത്തി വിടർത്തി നിന്നു….. ആ കാഴ്ച ഗൗരി യെ മാത്രം അല്ല എല്ലാവരെയും ഭയപ്പെടുത്തി….

പെട്ടന്ന് തന്നെ മുത്തശ്ശൻ അദേഹത്തിന്റെ ഊന്നു വടി കൊണ്ട് അതിനെ എടുത്ത് മുറ്റത്തേക്ക് എറിഞ്ഞു… ഗൗരി യും ദേവും  പത്മയുടെ അടുത്തേക്ക് ഓടി വന്നു….

” മോള് പേടിക്കണ്ട കേട്ടോ…. വാ എല്ലാർക്കും അകത്ത് പോകാം…. “

അത്രയും പറഞ്ഞ് മുത്തശ്ശൻ അവരെ അകത്തേക്ക് കൊണ്ട് പോയി…. അപ്പോഴും പക എരിയുന്ന കണ്ണുകളുമായി ആ കരിനാഗം നോക്കി നിൽക്കുന്നുണ്ടായിരുന്നു….

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

” മുത്തശ്ശാ…. ഞാൻ മുകളിലത്തെ വലത് ഭാഗത്ത്‌ ഉള്ള മുറി എടുത്തോട്ടെ….. “

ഗൗരിയുടെ ചോദ്യം കേട്ട് എല്ലാവരും അവളെ അതിശയത്തോടെ നോക്കി….

“നിനക്ക് എങ്ങനെ അറിയാം ഇവിടെ  അങ്ങനെ ഒരു മുറി ഉണ്ടെന്ന്…. നീ ആദ്യം ആയിട്ട് അല്ലേ ഇവിടെ വരുന്നേ….? “

പത്മ ഗൗരിയോട് ചോദിച്ചു….

“അത് ഞാൻ….. “

ഗൗരി മറുപടി പറയാൻ ആകാതെ കുഴഞ്ഞു… താൻ സ്വപ്നത്തിൽ കണ്ടിട്ട് ഉണ്ടെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല എന്ന്‌ അവൾക്ക് തോന്നി….

“ആ മുറി വേണ്ട മോളെ വർഷങ്ങൾ ആയി അത് തുറന്നിട്ട്…പൊടി പിടിച്ച് കിടക്കുക ആകും…  മോൾക്ക്‌ വേറെ മുറി തരാം….. “

അത്രയും പറഞ്ഞ് മുത്തശ്ശി അവളെ കൂട്ടി കൊണ്ട് പോയി….

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

“എന്ത് പറ്റി എന്താ ഒരു ആലോചന….? “

എന്തോ ആലോചിച്ചു ഇരിക്കുന്ന മുത്തശ്ശനെ കണ്ട് മുത്തശ്ശി ചോദിച്ചു….

“താൻ പത്മയുടെ മകളെ ശ്രദ്ധിച്ചോ…. അവളുടെ വരവ് വെറും വരവ് അല്ല…. “

അദ്ദേഹം ജനൽ വഴി പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു….

‘എന്താ ഇപ്പോൾ അങ്ങനെ തോന്നാൻ….? “

മുത്തശ്ശി നെറ്റി ചുളുക്കി കൊണ്ട് ചോദിച്ചു….

“എവിടേയോ കണ്ട് മറന്ന മുഖം ആണ്‌ അവളുടെ… പോരാത്തതിന് കരിനാഗം വന്നത് കണ്ടില്ലേ… അവൾ ഈ മനക്കൽ ആദ്യം ആയിട്ട് അല്ലേ എന്നിട്ടും ആ മുറീടെ കാര്യം അവൾക്ക് എങ്ങനെ അറിയാം … “

അദേഹത്തിന്റെ മറുപടി മുത്തശ്ശിയുടെ മനസ്സിൽ ഭയത്തിന്റെ വിത്തുകൾ പാകി…

“എന്തെങ്കിലും ആപത്ത് ഉണ്ടാകുമോ….? “

അവർ ആകുലതയോടെ ചോദിച്ചു….

“പേടിക്കണ്ട നാളെ രാവിലെ തന്നെ അവളെ കൂട്ടി താൻ കാവിൽ പോകണം…. എല്ലാം ദേവി നോക്കിക്കോളും…. “

അദേഹത്തിന്റെ വാക്കുകൾ അവർക്ക് അല്പം ധൈര്യം നൽകി….

~~~~~~~~~~~~~~~~~~~~~~~~~~~~~~~~

അടുത്ത ദിവസം രാവിലെ തന്നെ ഗൗരിയും ദേവും പത്മയും മുത്തശ്ശിയും കാവിൽ പോകാൻ തയാറായി ഇറങ്ങിയതും മ ഒരു ചുവന്ന മാരുതി സ്വിഫ്റ്റ് കാർ ഗേറ്റിൽ വന്നതും  ഒരുമിച്ച് ആയിരുന്നു….

കാർ കണ്ടതും മുത്തശ്ശിക്ക് ആളെ പിടി കിട്ടി….

“നമ്മുടെ ഗണേശന്റെ മക്കളാ…”

മുത്തശ്ശിയുടെ മറുപടി കേട്ട് പത്മയുടെ മുഖം വിടർന്നു…. തന്റെ ഏട്ടന്റെ മക്കളെ കാണാൻ അവൾ കൊതിച്ചു….

“ഇരട്ട കുട്ടികൾ അല്ലേ അമ്മേ ഏട്ടന്…? “

പത്മ സന്തോഷത്തോടെ ചോദിച്ചു….

“അതെ അരുണും വരുണും… “

മുത്തശ്ശി അത് പറഞ്ഞപ്പോഴേക്കും രണ്ട് ചെറുപ്പക്കാർ കാറിൽ നിന്നും ഇറങ്ങി….

അവരെ കണ്ടതും ഗൗരി ഞെട്ടി….

“ദേവേട്ടൻ…… “

അവൾ സ്വയമറിയാതെ പറഞ്ഞു….

(തുടരും….. )

ആദ്യ ഭാഗത്തേ സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി…. ഇനിയും അത് തുടരും എന്ന്‌ പ്രതീക്ഷിക്കുന്നു…..

 

സ്നേഹപൂർവ്വം,

രേവതി ജയമോഹൻ  

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devabhadra written by Revathy

4.3/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ദേവഭദ്ര – ഭാഗം 2”

  1. പൈങ്കിളി

    ഇനി എഴുതുമ്പോൾ കുറച്ചു കൂടെ കൂടുതൽ എഴുതണം. തുടർക്കഥ അല്ലെ, ഓരോ ഭാഗവും കുറച്ചു കൂടെ length നല്ലതാണ്.. കഥ നന്നായിട്ടുണ്ട്. എനിക്ക് ഇഷ്ടമായി

Leave a Reply

Don`t copy text!