Skip to content

ദേവഭദ്ര – ഭാഗം 3

devabhadhra-novel

“ദേവേട്ടൻ….. “

ഗൗരി സ്വയം അറിയാതെ പറഞ്ഞു….

അതുകേട്ടതും ദേവു ഗൗരിയുടെ കൈയിൽ ചെറുതായി ഒന്ന് നുള്ളി…. അപ്പോഴാണ് ഗൗരി അമ്മ യും മുത്തശ്ശിയും അടുത്ത് നില്കുന്നത് ഓർത്തത്….

“ഹായ് മുത്തശ്ശി കുട്ടി….. “

അരുൺ വന്നു മുത്തശ്ശി യെ കെട്ടിപിടിച്ചു….

“വിട് മോനേ ഞങ്ങൾ കാവിൽ പോകാൻ ഇറങ്ങിയത് ആണ്… “

അത് കേട്ടതും അരുൺ ഒരു കള്ള പരിഭവത്തോടെ മാറി നിന്നു….

മുത്തശ്ശി അവന്റെ പരിഭവം മാറ്റാൻ അവന് വാത്സല്യപൂർവ്വം നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു….

“ഓഹ് അപ്പോൾ അവന് മാത്രേ ഒള്ളു അല്ലേ…. “

വരുണും പരിഭവം നടിച്ചു….. അതുകണ്ട് മുത്തശ്ശി ചിരിച്ചുകൊണ്ട് അവനും ഒരു ഉമ്മ കൊടുത്തു….

“നിങ്ങൾക്ക് ഇത് ആരൊക്കെയാണെന്ന് മനസ്സിലായോ? “

മുത്തശ്ശി ചോദിച്ചു…..

അരുണും വരുണും പത്മയെ സൂക്ഷിച്ചു നോക്കി….

“പത്മ അമ്മായി…. അല്ലേ? “

വരുൺ ഒരു അല്പം സംശയത്തോടെ ചോദിച്ചു….

“ആഹ്ഹ്….  നിനക്ക് എന്നെ ഓർമ ഉണ്ടോ….? “

പത്മ വളരെ അധികം സന്തോഷത്തോടെ ചോദിച്ചു….

“ഞങ്ങളുടെ അച്ഛന്റെ ആൽബത്തിൽ അമ്മായിടെ ഫോട്ടോ ഉണ്ട്….. “

വരുണിനോട് ഉള്ള ചോദ്യത്തിന് വരുൺ ആണ് മറുപടി പറഞ്ഞത്….

അത് കേട്ടപ്പോൾ പത്മയുടെ കണ്ണുകൾ നിറഞ്ഞു അവൾ വാത്സല്യ പൂർവ്വം രണ്ടുപേരെയും തലോടി…..

“ഇതൊക്കെ ആരാ….? “

ഇമ വെട്ടാതെ തങ്ങളെ തന്നെ നോക്കി നിൽക്കുന്ന ഗൗരിയെ നോക്കി അരുൺ ചോദിച്ചു…

“ഇത് എന്റെ മകൾ ഗൗരി…. ഇത് അവളുടെ കൂട്ടുകാരി ദേവു…

പത്മ അവരെ പുതിയ അതിഥികൾ ക്ക് പരിചയപ്പെടുത്തി…..

“നിങ്ങൾ അകത്ത് പോയി വിശ്രമിക്ക്…  ഞങ്ങൾ കാവിൽ പോയി വരാം…. “

മുത്തശ്ശി പറഞ്ഞത് കേട്ട് അവർ ഇരുവരും മുത്തശ്ശിക്ക് ഒരു ചെറു പുഞ്ചിരി സമ്മാനിച്ച ശേഷം വണ്ടിയിൽ നിന്നും ബാഗും മറ്റും എടുത്ത് അവർ മനക്കൽ ലേക്ക് നടന്നു….

“വാ മോളെ….. “

അവർ പോകുന്നതും നോക്കി നിന്ന ഗൗരിയെ മുത്തശ്ശി കാവിലേക്ക് പോകാൻ ക്ഷണിച്ചു…. അവൾ ഒരു കൊച്ചിനെ പോലെ മുത്തശ്ശിയെ അനുസരിച്ചു…..

കാവിൽ എത്തിയ ഗൗരി ശരിക്കും ഞെട്ടിപ്പോയി….  താൻ പലപ്പോഴും സ്വപ്നത്തിൽ കാണാറുള്ള അതെ കാവ്…. അതുവരെ മുത്തശ്ശിയേയും അമ്മയും പിന്തുടർന്നു നടന്ന അവൾ പെട്ടന്ന് മുൻപിലേക്ക് വന്നു…. നല്ല പരിചയം ഉള്ളത് പോലെ അവൾ കാവിലെ സർപ്പങ്ങളുടെ വിഗ്രഹങ്ങൾക്ക് മുൻപിൽ നിന്നു…. വിഗ്രഹങ്ങളിൽ എല്ലാം മഞ്ഞൾ നനവോടെ പറ്റി ഇരിക്കുന്നത് അവൾ ശ്രദ്ധിച്ചു… അവൾ നേരെ അടുത്ത് ഉള്ള കുഞ്ഞ് കുളത്തിന് അരികിലേക്ക് നടന്നു….

“നീ ഇത് എവിടെക്കാ പോകുന്നേ മോളെ? “

പത്മ ചോദിച്ചെങ്കിലും അവൾ മറുപടി ഒന്നും പറയാതെ അവിടെനിന്നും വെള്ളം ശേഖരിച്ചു….

എന്നിട്ട് ആ വെള്ളം കൊണ്ട് സർപ്പ വിഗ്രഹങ്ങൾ വൃത്തി ആക്കി…. എന്നിട്ട് മുത്തശ്ശിയുടെ കൈയിൽ നിന്നും മഞ്ഞളും പാലും പൂജ സാധനങ്ങളും വാങ്ങി അവൾ പൂജ ചെയ്യാൻ തുടങ്ങി….

ഓം ഹ്രീം സർപ്പരാജേശ്വരായ രാജായ ഹ്രീം നമഃശിവായ ഹ്രീം

അവൾ മന്ത്രങ്ങൾ തെറ്റാതെ ഉരുവിട്ട് കൊണ്ട് പൂജ ചെയുന്നത് അത്ഭുതത്തോടെ ബാക്കി ഉള്ളവർ നോക്കി നിന്നു…. 

അവളുടെ പൂജ അവസാനിക്കാറായതും ഒരു സ്വർണ നിറത്തിലുള്ള നാഗം അവിടേക്ക് ഇഴഞ്ഞു വന്നു….  അവൾ ആ നാഗത്തെ കണ്ട് തൊഴുത് വണങ്ങി…. ശേഷം പൂജ പൂർണം ആക്കിയിട്ടവൾ തിരികെ മനക്കലേക്ക് പോയി….

പത്മക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല…. ഇത്രയും വർഷങ്ങൾക്ക് ഇടയിൽ ഗൗരി ആദ്യമായാണ് ഇങ്ങനെ…. ഇതിന് മുൻപ് തന്റെ കൂടെ അമ്പലത്തിൽ വരുമെന്ന് അല്ലാതെ അവൾ ഒരിക്കലും പൂജ ചെയുന്നത് ഒന്നും കണ്ടിട്ടില്ല എന്ന്‌ അവർ ഓർത്തു….

“ഇന്ന് കാവിൽ ഒരു വിശേഷം ഉണ്ടായി…. “

കാവിൽ നിന്നും വന്ന ഉടനെ മുത്തശ്ശി മുത്തശ്ശനോട് പറഞ്ഞു….

“എന്ത് വിശേഷം….? “

മുത്തശ്ശൻ ആകാംഷയോടെ ചോദിച്ചു….

“ഇന്ന് ഗൗരി പൂജ ചെയ്തു…. പൂജക്ക്‌ ഇടയിൽ സ്വർണ്ണ വർണം ഉള്ള ഒരു നാഗം വന്നിരുന്നു…. “

അത് കേട്ടതും മുത്തശ്ശൻ ഒന്ന് ഞെട്ടി….

“ഞാൻ പറഞ്ഞിരുന്നില്ലേ….  പത്മയുടെ മകൾ ഒരു സാധാരണ പെൺകുട്ടി അല്ല… സ്വർണ്ണനാഗം വന്ന് അനുഗ്രഹിക്കുക എന്നത് മഹാഭാഗ്യം ആണ്…. “

അല്പ നേരത്തെ മൗനത്തിന് ശേഷം മുത്തശ്ശൻ പറഞ്ഞു…

“അപ്പോൾ നമ്മുടെ കുട്ടി ഭാഗ്യം ചെയ്തവൾ ആണല്ലേ…. “

മുത്തശ്ശി സന്തോഷത്തോടെ പറഞ്ഞു….

“അതെ പക്ഷേ… ദൈവം അവൾക്ക് തുണ ഉണ്ടാകും എന്നാലും ചിലപ്പോൾ ചില ദുഷ്ട ശക്തികളുടെ അക്രമം ഉണ്ടാകാം… പ്രാർത്ഥിക്കുക അത് മുടക്കാതെ ഇരിക്കുക… “

അത്രയും പറഞ്ഞു മുത്തശ്ശൻ അകത്തേക്ക് പോയി….

“എന്റെ ദേവി….. എന്റെ കുഞ്ഞിനെ കൈ വിടല്ലേ…. “

മുത്തശ്ശി തന്റെ കൊച്ചുമകൾക്ക് വേണ്ടി പ്രാർത്ഥിച്ചു….

“നിനക്ക് ഒന്നും അറിയാതെ ആണോ നീ പൂജകൾ ചെയ്തത്…? “

ദേവു ഗൗരിയോട് ചോദിച്ചു…

“എനിക്ക് അറിയില്ല ദേവു… ഞാൻ പറഞ്ഞത് സത്യം ആണ്… കാവിൽ എത്തിയപ്പോൾ ഞാൻ പോലും അറിയാതെ അങ്ങനെ ഒക്കെ സംഭവിച്ചത് ആണ്…. “

ഗൗരി തന്റെ ഭാഗത്തേ ന്യായം പറഞ്ഞു മനസിലാക്കിക്കാൻ ശ്രമിച്ചു….

“അത് എല്ലാം ശരി പക്ഷേ നീ എന്തിനാ ആ ഇരട്ടകളെ കണ്ടപ്പോൾ ദേവേട്ടൻ എന്നൊക്കെ പറഞ്ഞത്…. “

 ദേവു വീണ്ടും അവളെ ചോദ്യം ചെയ്തു….

“അത്…. ദേവു ഞാൻ കാണുന്ന സ്വപ്നങ്ങളിലെ ദേവന്റെ അതെ മുഖം ആണ് അവർക്ക്…. “

ഗൗരി കുളത്തിലേക്ക് ഉള്ള പടവുകളിൽ ഇരുന്ന് കൊണ്ട് പറഞ്ഞു…

“നിനക്ക് വട്ടാണോ എന്നാ ഇപ്പോൾ എന്റെ സംശയം…. നീ സ്വപ്നത്തിൽ കാണുന്ന ദേവൻ അവരിൽ ആരാണെന്ന് കണ്ട് പിടിക്കാൻ നിനക്ക് പറ്റുമോ..? “

ദേവു ഗൗരിയുടെ അടുത്ത് ഇരുന്ന് കൊണ്ട് ചോദിച്ചു…

ആ ചോദ്യത്തിനുള്ള ഉത്തരം പറയാൻ അവൾക്ക് സാധിച്ചില്ല…  ശരിയാണ് അവരിൽ ആരാണ് ദേവൻ എന്ന് എങ്ങനെ അറിയും?…  അവർ രണ്ടുപേരും ഇരട്ടകളാണ് വസ്ത്രധാരണം പോലും ഒരു പോലെ ആണ്…. കാലുകൾ കുളത്തിലേക്ക് നീട്ടി വച്ച് കൊണ്ട് അവൾ ആലോചിച്ചു…

പെട്ടന്ന് അവളുടെ കാലിൽ എന്തോ ഒന്ന് തട്ടിയപ്പോൾ  അവൾ കാല് വലിച്ചു…. നോക്കിയപ്പോൾ  ഒരു സ്വർണ്ണ പാദസരം…

“ഇത് കൊള്ളാല്ലോ…  “

ദേവു പറഞ്ഞത് കേട്ട് ഗൗരി വെറുതെ ഒന്ന് പുഞ്ചിരിച്ചു…. എന്നിട്ട് ഗൗരി അത് തന്റെ കാലിൽ വച്ച് ഭംഗി നോക്കി….

“നിനക്ക് ഇത് നന്നായി ചേരുന്നുണ്ട്… “

ഗൗരിയുടെ കാലിൽ  വച്ച പാദസരം  നോക്കി  ദേവു പറഞ്ഞു…. 

പെട്ടെന്ന് പ്രകൃതി മാറി തുടങ്ങി… തെളിഞ്ഞ ആകാശം മാറി കാർമേഘങ്ങൾ ഉരുണ്ട് കൂടി…  ശക്തമായ കാറ്റ് വീശാൻ തുടങ്ങി….  കാവിലെ വിളക്കുകൾ എല്ലാം അണഞ്ഞു തുടങ്ങി…   

(തുടരും…. )

 

സ്നേഹപൂർവ്വം,

രേവതി ജയമോഹൻ  

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devabhadra written by Revathy

4.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ദേവഭദ്ര – ഭാഗം 3”

Leave a Reply

Don`t copy text!