“എനിക്ക് പേടി ആകുന്നു ഗൗരി….. “
പ്രകൃതിയിലെ മാറ്റം കണ്ട് പേടിയോടെ ദേവു ഗൗരിയോട് ചേർന്ന് നിന്ന് കൊണ്ട് പറഞ്ഞു….
ഗൗരി അവളുടെ കൈയിൽ മുറുകെ പിടിച്ചു…. ഗൗരിയേയും ഭയം കിഴ്പെടുത്തി തുടങ്ങിരുന്നു…
പേടിച്ച് കൊണ്ട് ഇരുവരും പടവുകൾ കേറാൻ തുടങ്ങി പക്ഷേ എത്ര കേറിയിട്ടും അവർ നിന്ന അതെ സ്ഥലത്ത് തന്നെ ആണ് നില്കുന്നത് എന്ന തിരിച്ചറിവ് അവരിൽ ഭയത്തിന്റെ ആഴം വർധിപ്പിച്ചു….
പെട്ടന്ന് തന്നെ കുളത്തിലെ ജലം തിളച്ചു മറിയാൻ തുടങ്ങി….
“ഗൗരി നീ ആ പാദസരം ഊരി കളയൂ…. “
ദേവു അത് പറഞ്ഞതും അതി ശക്തമായ കാറ്റ് വീശാൻ തുടങ്ങി….
ഗൗരി ആ പാദസരത്തിൽ തൊട്ടതും അവളുടെ കൈ പൊള്ളിയത് പോലെ അവൾക്ക് തോന്നി….
പെട്ടെന്ന് തന്നെ വല്യ ഒരു ഇടിയോട് കൂടി മഴ പെയ്യാൻ തുടങ്ങി….
ഗൗരി രണ്ടും കല്പിച്ചു ആ പാദസരം ഊരി തിരികെ കുളത്തിലേക്ക് തന്നെ എറിഞ്ഞു….
പെട്ടെന്ന് മഴയും കാറ്റും നിന്നു…. പ്രകൃതി ശാന്തസ്വരൂപണി ആയി മാറി….
“ദേവു നമ്മുക്ക് ഇനി ഇവിടെ നിൽക്കണ്ട വാ പോകാം….. “
അത്രയും പറഞ്ഞു ഇരുവരും മനക്കലേക്ക് ഓടി കേറി….
ആരും കാണാതെ അവർ മുറിയിൽ കേറി വാതിൽ അടച്ചു…..
“എന്താ ഗൗരി ഇതൊക്കെ….? “
ദേവു ഭയത്തോടെ ചോദിച്ചു….
“അറിയില്ല…. “
ഗൗരി അത്രയും മാത്രം പറഞ്ഞ് ആ നനഞ്ഞ വസ്ത്രത്തോടെ തന്നെ കിടന്നു….
അപ്പോഴും അവളുടെ ഉള്ളിലെ ഭയം വിട്ട് മാറിരുന്നില്ല ….
“എന്താ മാധവേട്ടാ വിളിക്കാഞ്ഞേ …? ഞാൻ എത്ര നേരമായി കാത്തിരിക്കുന്നു….? “
പത്മ അല്പം പരിഭവം കലർന്ന സ്വരത്തിൽ ചോദിച്ചു….
“തിരക്ക് അല്ലേടോ…. താൻ അവിടുത്തേ വിശേഷങ്ങൾ പറ… “
മാധവൻ ആകാംഷയോടെ പറഞ്ഞു….
“ഇവിടെ എല്ലാർക്കും ഞാൻ വന്നതിൽ ഒരുപാട് സന്തോഷം ആയി… അത്പോലെ വല്യയേട്ടന്റെ മക്കൾ രാവിലെ വന്നു… അവർക്ക് വന്നപ്പോൾ തന്നെ എന്നെ മനസിലായി….”
പത്മ വളരെ സന്തോഷത്തോടെ പറഞ്ഞു…
” ആണോ…. അല്ല നമ്മുടെ പിള്ളേർ എവിടെ….? “
മാധവൻ കുട്ടികളെ കുറിച്ച് ചോദിച്ചു….
“മാധവേട്ടാ ഇന്ന് ഒരു സംഭവം ഉണ്ടായി…. ഗൗരി തനിയെ കാവിലെ പൂജകൾ ചെയ്തു…. പൂജ അവസാനിച്ചപ്പോൾ ഒരു സ്വർണ്ണനാഗം വന്നു…. “
പത്മ രാവിലെ ഉണ്ടായ സംഭവം മാധവനോട് വിവരിച്ചു….. അത് പറയുമ്പോൾ പത്മയുടെ ഉള്ളിലെ അത്ഭുതം അവളുടെ വാക്കുകളിൽ വ്യക്തമായിരുന്നു…..
“പത്മ… എനിക്ക് എന്തോ ഇത് കേട്ടപ്പോൾ പേടി ആകുന്നു…. നിനക്ക് ഓർമ ഇല്ലേ നീ അവളെ പ്രസവിച്ചദിവസം ഒരു സ്വർണ്ണ നാഗം വന്നത്…. അന്ന് എന്റെ സുഹൃത്ത് പറഞ്ഞിരുന്നു നമ്മുടെ മകളുടെ ജനനത്തിന് പിന്നിൽ എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ടെന്ന്….. “
മാധവൻ അത് പറഞ്ഞപ്പോഴാണ് പത്മ ആ ദിവസത്തേ പറ്റി ഓർത്തത്….
“മാധവേട്ടാ…. “
അവൾ ഭയത്തോടെ അയാളെ വിളിച്ചു….
“പത്മ നീ നിന്റെ അച്ഛനോട് ഇതിനെ കുറിച്ച് ഉടനെ സംസാരിക്കണം…. ഞാൻ രാത്രി വിളിക്കാം…. “
അത്രയും പറഞ്ഞു അയാൾ ഫോൺ കട്ട് ചെയ്തു…..
പത്മ ദേവൂനെയും ഗൗരിയേയും കാണാത്തത് കൊണ്ട് അവരുടെ മുറിയിലേക്ക് പോയി… അവർ കതക് തുറന്ന് അകത്തു കേറിയപ്പോൾ രണ്ട് പേരും കിടക്കുക ആയിരുന്നു…..
“ആഹാ പകൽ ഉറക്കം ആണോ രണ്ട് പേരും….? എഴുന്നേറ്റ് വാ…. “
പത്മ അവരുടെ അരികിൽ പോയി വിളിച്ചെങ്കിലും അവർ രണ്ട് പേരും എഴുന്നേറ്റില്ല…. സംശയം തോന്നി നെറ്റിയിൽ കൈ വച്ച് നോക്കിയതും പത്മ ഞെട്ടി രണ്ട് പേർക്കും നല്ല പനി….
“ശേഖരേട്ടാ….. ഒന്ന് പെട്ടന്ന് വണ്ടി എടുക്കുമോ…. കുട്ടികൾക്ക് വയ്യ…. “
പത്മ നിറകണ്ണുകളുമായി ശേഖരനോട് പോയി പറഞ്ഞു….
“എന്താ അമ്മായി…. എന്ത് പറ്റി….? “
ശേഖരനോട് സംസാരിച്ചു നിന്ന വരുൺ ചോദിച്ചു….
“ഗൗരിയും ദേവും വിളിച്ചിട്ട് കണ്ണ് തുറക്കുന്നില്ല…. തൊട്ട് നോക്കിയപ്പോൾ നല്ല പനിയും…. “
അത് പറയുമ്പോൾ പത്മയുടെ ശബ്ദം ഇടാറിട്ട് ഉണ്ടായിരുന്നു….
“അമ്മായി അവരുടെ അടുത്തേക്ക് ചെല്ല് ഞങ്ങൾ ഇപ്പോൾ വരാം “
അത്രയും പറഞ്ഞുകൊണ്ട് വരുണും അരുണും അകത്തേക്ക് പാഞ്ഞു.. ..
“പേടിക്കണ്ട പത്മേ അവർ ഡോക്ടർസ് ആണ്…. “
ശേഖരൻ പത്മയെ ആശ്വസിപ്പിച്ചു കൊണ്ട് ഗൗരിയുടെയും ദേവൂന്റെയും മുറിയിലേക്ക് പോയി…..
ഞൊടി ഇടയിൽ തന്നെ വരുണും അരുണും ഗൗരിയുടെയും ദേവൂന്റെയും അരികിൽ എത്തി….
ആദ്യം തന്നെ അവർ പനി നോക്കി…. പിന്നെ ബി പി യും ചെക്ക് ചെയ്തു….
“രണ്ട് പേർക്കും നല്ല പനി ഉണ്ട്….. “
വരുൺ ഗൗരിയുടെ പ്‌ളസ് നോക്കുന്നതിടയിൽ പറഞ്ഞു….
“ഹോസ്പിറ്റലിൽ കൊണ്ട് പോകണോ…..? “
ശേഖരൻ ചോദിച്ചു….
“ഹേയ് വേണ്ട…. ഇത് പേടി പനിയാണ്… ഇവർ എന്തോ കണ്ട് പേടിച്ചു എന്ന് തോന്നുന്നു…. “
ഇഞ്ചക്ഷൻ വയ്ക്കാനുള്ള മരുന്ന് എടുക്കുന്നതിനിടയിൽ അരുൺ പറഞ്ഞു….
“അവർ കണ്ണ് തുറക്കുന്നില്ലല്ലോ. ..? “
പത്മ ആകുലതയോടെ പറഞ്ഞു….
“അത് നാളെ രാവിലെ ശരി ആയിക്കോളും…”
അത്രയും പറഞ്ഞു അരുൺ മരുന്ന് രണ്ട് പേർക്കും ഇൻജെക്ഷൻ ചെയ്തു…..
അതിന് ശേഷം അവർ ഇരുവരും മുറിക്ക് പുറത്തേക്ക് പോയി…
“അച്ഛാ എനിക്ക് ഒരു കാര്യം സംസാരിക്കാൻ ഉണ്ട്….. “
പത്മ ഒരു മുഖവരയോടെ മുത്തശ്ശന്റെ മുൻപിൽ നിന്നു…..
“എന്താ മോളെ….? കുട്ടികൾക്ക് കുറവില്ലേ….? “
അദ്ദേഹം വാത്സല്യത്തോടെ ചോദിച്ചു……
“അത് അല്ല അച്ഛാ….. “
പത്മ അദേഹത്തിന്റെ അരികിൽ ഇരുന്നുകൊണ്ട് പറഞ്ഞു….
“പിന്നെ എന്താ മോളെ….? “
അദ്ദേഹം അവളുടെ തലമുടിയിൽ വാത്സല്യത്തോടെ തടവി കൊണ്ട് ചോദിച്ചു……
“അത് അച്ഛാ ഗൗരി…… “
പത്മ പറഞ്ഞു തുടങ്ങിയതും അകത്ത് നിന്നും ഒരു നിലവിളി കേട്ടു….
“സുമംഗല……. “
നിലവിളി ശബ്ദത്തിന്റെ ഉറവിടം തിരിച് അറിഞ്ഞത് പോലെ മുത്തശ്ശൻ പറഞ്ഞു….
(തുടരും….. )
സ്നേഹപൂർവ്വം,
രേവതി ജയമോഹൻ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Devabhadra written by Revathy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission