നിലവിളി കേട്ട ഭാഗത്തേക്ക് പത്മയും മുത്തശ്ശനും പെട്ടെന്ന് ചെന്നു….
അപ്പോഴേക്കും നിലവിളി കേട്ട് എല്ലാവരും എത്തിയിരുന്നു… അവർ കണ്ടത് ബോധം കേട്ട് കിടക്കുന്ന സുമംഗല യെയാണ്.. . .
“അയ്യോ ഏടത്തി…. “
പത്മ പെട്ടന്ന് തറയിൽ ഇരുന്നുകൊണ്ട് സുമംഗലയുടെ തല എടുത്ത് മടിയിൽ വച്ച് കൊണ്ട് തട്ടി വിളിച്ചു…
വരുൺ സുമംഗല യുടെ പ്‌ളസ് നോക്കി…. അപ്പോഴേക്കും അരുൺ പോയി വെള്ളം എടുത്ത് കൊണ്ട് വന്നു മുഖത്ത് തളിച്ചു….
സുമംഗല മെല്ലെ കണ്ണ് തുറന്നു…..
“എന്താ സുമംഗലെ… എന്ത് പറ്റി നിനക്ക്? “
ശേഖരൻ പരിഭ്രമത്തോടെ ചോദിച്ചു……
“അത് … ഞാൻ അവിടെ…അവിടെ ഒരു പെണ്ണ്…. “
സുമംഗല യുടെ വാക്കുകൾ പൂർണം ആയിരുന്നില്ലെങ്കിലും അത് കേട്ട് മുത്തശ്ശൻ ഒന്ന് ഞെട്ടി….
“ശേഖരാ…. നീ ഇവളെ മുറിയിൽ കൊണ്ട് കിടത്തിട്ട് പൂജാമുറിയിൽ നിന്നും അല്പം ഭസ്മം എടുത്ത് ഇട്ട് കൊടുക്ക്….. “
അത്രയും പറഞ്ഞു മുത്തശ്ശൻ മുറിയിലേക്ക് നടന്നു…..
ശേഖരൻ മുത്തശ്ശന്റെ വാക്കുകൾ അത് പോലെ അനുസരിച്ചു…..
അയാളും പത്മയും ചേർന്ന് സുമംഗല യെ താങ്ങി എടുത്ത് മുറിയിൽ കൊണ്ട് കിടത്തി….
ശേഖരൻ പൂജാമുറിയിൽ കേറി പൂജിച്ച ഭസ്മം എടുത്ത് സുമംഗലയുടെ നെറ്റിയിൽ ചാർത്തി….
“മുഖം എന്താ വല്ലാതെ ഇരിക്കുന്നേ…? “
മുത്തശ്ശി മുത്തശ്ശനോട് ചോദിച്ചു…
“സുമംഗല കണ്ട പെണ്ണ് മായ ആണോ അതോ ഭദ്ര ആണോ എന്ന് എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല… “
മുത്തശ്ശൻ അത് പറയുമ്പോൾ അദ്ദേഹം തന്റെ ഊന്നു വടിയിൽ മുറുകെ പിടിച്ചിരുന്നു. ..
“ചിലപ്പോൾ അവൾക്ക് തോന്നിയത് ആണെങ്കിലോ….? “
മുത്തശ്ശി തന്റെ സംശയം മുത്തശ്ശനുമായി പങ്ക് വച്ചു….
“ഇല്ലെടോ…. സുമംഗല എന്തോ കണ്ട് പേടിച്ചതാണ്… പിന്നെ ദേവും ഗൗരിയും…. എന്തായാലും നാളെ തന്നെ ഇളയന്നൂരിലെ ഗുരുക്കൾ ടെ അടുത്ത് വരെ ശേഖരനെ ഒന്ന് പറഞ്ഞു അയക്കണം…. “
അദ്ദേഹം തന്റെ തീരുമാനം അറിയിച്ചു….
“അങ്ങയേയും ഭയം കിഴ്പ്പെടുത്തിയോ? “
മുത്തശ്ശി ഇടറിയ സ്വരത്തിൽ ചോദിച്ചു….
“സത്യം പറഞ്ഞാൽ എനിക്ക് പേടി തോന്നുന്നുണ്ട്… ഗൗരി, അവളുടെ വരവും ഇതെല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ….. ഒരിക്കൽ കൂടി രണ്ട് ശക്തികൾ തമ്മിൽ ഏറ്റു മുട്ടിയാൽ മനക്കൽ തറവാട് നശിക്കും…. “
അത് പറയുമ്പോൾ അദേഹത്തിന്റെ ശബ്ദത്തിൽ ഭയം നിഴലിച്ചിരുന്നു…..
“ഡാ നീ ഒരു കാര്യം ശ്രദ്ധിച്ചോ…..? “
ബാൽക്കണിയിൽ ഇരുന്ന് കൊണ്ട് വരുൺ അരുണിനോട് ചോദിച്ചു….
“എന്ത് കാര്യം….? “
വായിച്ച് കൊണ്ടിരുന്ന പൗലോ കൊയ്‌ലോയുടെ ‘ദി ആൽക്കമിസ്റ്റ് ‘ എന്ന ബുക്ക് മാറ്റി വച്ച് കൊണ്ട് അരുൺ ചോദിച്ചു….
“ആ ഗൗരി ഇല്ലേ അവൾ നമ്മൾ വന്നപ്പോൾ ഏതോ അത്ഭുത ജീവിയെ നോക്കുംപോലെയാ നമ്മളെ നോക്കിയത്…. “
വരുൺ കൈയിലിരുന്ന കുപ്പിയിൽ നിന്നും അല്പം തണുത്ത വെള്ളം കുടിച്ച് കൊണ്ട് പറഞ്ഞു…..
“മം…. ഞാനും കണ്ടു… ഗൗരിയെ മുൻപ് എവിടെയോ വച്ച് കണ്ടിട്ട് ഉള്ളത് പോലെ…. “
അരുൺ വരുണിന്റെ കൈയിൽ ഇരുന്ന കുപ്പി വാങ്ങിച്ചു കൊണ്ട് തന്റെ സംശയം പങ്ക് വച്ചു…
“എനിക്കും അങ്ങനെ തോന്നി…. പക്ഷേ എത്ര ആലോചിച്ചിട്ടും എവിടെ വച്ചാണ് കണ്ടത് എന്ന് ഓർമ കിട്ടുന്നില്ല….. “
വരുൺ അത് പറഞ്ഞതും അരുൺ ന്റെ ഫോണിൽ മെസ്സേജ് വന്ന ശബ്ദം കേട്ടു… വരുൺ ഫോൺ എടുത്ത് മെസ്സേജ് നോക്കി….
“ഡാ നമ്മുടെ പാച്ചു നാളെ വരുന്നു എന്ന്…. “
അത് പറയുമ്പോൾ വരുൺ സന്തോഷവാനായിരുന്നു….
“അല്ലെങ്കിലും എനിക്ക് അറിയാം ആയിരുന്നു അവന് നമ്മൾ ഇല്ലാതെ അവിടെ നില്കാൻ പറ്റില്ല എന്ന്…. “
അരുൺ തന്റെ ദിർഘ വീക്ഷണം ശരി ആയി എന്ന മട്ടിൽ ചിരിച്ച് കൊണ്ട് പറഞ്ഞു…..
പാർത്ഥിപൻ എന്ന പാച്ചു വരുൺ ന്റെയും അരുൺന്റെയും ഏറ്റവും അടുത്ത സുഹൃത്ത് ആണ്…… പാച്ചൂന്റെ വിശേഷങ്ങൾ ക്ക് ഇടയിൽ അവർ പോലും അറിയാതെ ഗൗരിയെ കുറിച്ച് ഉള്ള സംസാരം പാച്ചുവിലേക്ക് വഴുതി മാറി……
“അച്ഛാ…. “
പത്മ മുത്തശ്ശന്റെ അരികിലേക്ക് ചെന്നു….
“വാ മോളെ നീ എന്താ നേരത്തെ പറയാൻ വന്നത്…..? “
അദ്ദേഹം അവളെ അടുത്ത് ഇരുത്തികൊണ്ട് ചോദിച്ചു….
“അത് അച്ഛാ… ഗൗരി ഇന്ന് കാവിൽ പൂജ ചെയ്തില്ലേ….. “
പത്മ പറഞ്ഞു തുടങ്ങി…..
“മം ഞാൻ അറിഞ്ഞു മോളെ….. “
അദ്ദേഹം പത്മയിൽ നിന്നും നോട്ടം മാറ്റി കൊണ്ട് പറഞ്ഞു….
“അത് അല്ല അച്ഛാ…. ഗൗരി പൂജ ചെയ്തപ്പോൾ ഒരു സ്വർണനാഗം വന്നിരുന്നു…. അത്പോലെ അവൾ ജനിച്ച ദിവസവും ഒരു സ്വർണനാഗം അവളുടെ അരികിൽ വന്നിരുന്നു…. എനിക്കും മാധവേട്ടനും പേടി ആകുന്നു അച്ഛാ…. “
പത്മ ഇടറിയ സ്വരത്തിൽ പറഞ്ഞു….
അത് കേട്ടപ്പോൾ മുത്തശ്ശൻ ചെറുതായി ഒന്ന് ഞെട്ടി…
” മം…. മോള് വിഷമിക്കണ്ട നാളെ തന്നെ ഇളയന്നൂർ ഗുരുക്കളെ പോയി കാണാൻ ഞാൻ ശേഖരനെ ഏർപ്പാടാക്കിയിട്ട് ഉണ്ട്…. പിന്നെ മോള് എപ്പോഴും ഗൗരി ടെ കൂടെ തന്നെ വേണം മനസ്സിലായോ….? “”
അദ്ദേഹം അല്പം ഗൗരവത്തോടെ പറഞ്ഞു…. അച്ഛന്റെ വാക്കുകൾ പത്മയിൽ ആത്മവിശ്വാസം നിറച്ചു…..
രാത്രി എന്തോ ശബ്ദം കേട്ടാണ് ദേവു ഉണർന്നത്… അവൾ ക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു എങ്കിലും അവൾ മെല്ലെ എഴുന്നേറ്റു…. ഗൗരി യെ നോക്കിയപ്പോൾ അവൾ നല്ല ഉറക്കം ആയത് കൊണ്ട് ഉണർത്താൻ ദേവു ന് മനസ്സ് വന്നില്ല…
അവൾ എഴുന്നേറ്റ് മുറിക്ക് പുറത്തേക്ക് ഇറങ്ങി… ശബ്ദം കേട്ട ഭാഗത്തേക്ക് അവൾ നടന്നു… പെട്ടന്ന് പിന്നിൽ ആരോ ഉള്ളത് പോലെ തോന്നി എങ്കിലും തിരിഞ്ഞു നോക്കാൻ അവളുടെ ഉള്ളിലെ ഭയം അനുവദിച്ചില്ല….
അവൾ സകല ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ചു ധൈര്യം സംഭരിച്ചു തിരിഞ്ഞു നോക്കി…. പക്ഷേ അവിടെ ശൂന്യം ആയിരുന്നു… പുറകിൽ ആരും ഇല്ല എന്ന് മനസിലായപ്പോൾ അവൾക്ക് സമാധാനം ആയി….
പിന്നെ യും അവിടെ നില്കാൻ അവളുടെ ഉള്ളിലെ ഭയം അനുവദിച്ചില്ല… രാവിലെത്തെ കാര്യങ്ങൾ ഓർത്തപ്പോൾ അവളുടെ ഉള്ളിലെ ഭയം ഇരട്ടിച്ചു…. അവൾ പെട്ടന്ന് തന്നെ തിരികെ മുറിയിലേക്ക് നടന്നു…. പക്ഷേ മുറിയുടെ വാതിൽക്കൽ എത്തിയപ്പോഴാണ് മുറി അടഞ്ഞു കിടക്കുന്നത് ശ്രദ്ധിച്ചത്…
അവൾ വാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്നതിടയിൽ എവിടെ നിന്നോ ശവം അഴുകിയ നാറ്റം അവളുടെ മൂക്കിലേക്ക് ഇരച്ചു കേറി…. പെട്ടന്ന് ആരുടെയോ ശ്വാസം അവളുടെ പിൻകഴുത്തിൽ അടിക്കുന്നതായി അവൾക്ക് തോന്നി…..
നിലവിളിക്കാൻ ശ്രമിച്ചെങ്കിലും ഭയം കാരണം ശബ്ദം പുറത്തേക്ക് വന്നില്ല…. എന്തോ ഒന്ന് അവളുടെ പിൻകഴുത്തിൽ നനവോടെ പടരുന്നത് അവൾ അറിഞ്ഞു….
(തുടരും… )
സ്നേഹപൂർവ്വം,
രേവതി ജയമോഹൻ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Devabhadra written by Revathy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Adipoli story nalla thrillingil aane. Next part veagham idaavo