അവൾ അപ്പോഴേക്കും ഭയത്തിന്റെ കൊടുമുടിയിൽ എത്തിയിരിക്കുന്നു… എത്ര ശ്രമിച്ചിട്ടും ഒന്ന് നിലവിളിക്കാൻ പോലും അവൾക്ക് ആയില്ല…. അവൾക്ക് മരണം തൊട്ട് അടുത്ത് എത്തിയത് പോലെ തോന്നി….
ദേവു കണ്ണുകൾ അടച്ച് മരണത്തേ സ്വീകരിക്കാൻ തയാറെടുത്തു….
പെട്ടന്ന് ആണ് ദേവൂന്റെ ദേഹത്ത് എവിടെ നിന്നോ ഭസ്മം വന്നു വീണത്… തൊട്ട് അടുത്ത നിമിഷം തന്നെ മനക്കൽ പോലും വിറച്ചു പോകുന്ന രീതിയിൽ ഒരു അലർച്ച കേട്ടു…
എന്താണ് നടക്കുന്നത് എന്ന് മനസിലാക്കും മുൻപ് തന്നെ ദേവൂന്റെ ബോധം മറഞ്ഞിരുന്നു….
“ദേവു മോളെ എഴുന്നേൽക്ക്…. ”
പത്മ വെള്ളം തളിച്ചപ്പോഴാണ് ദേവു ഉണർന്നത്…..
അവൾ ഉണർന്നതും പത്മയെ കെട്ടിപിടിച്ചു കരഞ്ഞു…
“മോള് പേടിക്കണ്ട…. ഞങ്ങൾ ഒക്കെ ഇല്ലേ…? “
പത്മ അവളെ തലോടി കൊണ്ട് ആശ്വസിപ്പിക്കാൻ ശ്രമിച്ചു…
അപ്പോഴാണ് എന്തോ ഒരു നനവ് പോലെ പത്മക്ക് തോന്നിയത്… അവൾ ഉടനെ തന്നെ ദേവു ന്റെ മുടി മാറ്റി പിൻകഴുത്തിൽ നോക്കി….
“അയ്യോ ചോര…. !!
പത്മ അവളുടെ പിൻകഴുത്തിലെ നനവിൽ തൊട്ട് കൊണ്ട് പറഞ്ഞു…
അത് കേട്ടതും അരുൺ അവളുടെ പിൻകഴുത്തിലേക്ക് നോക്കി…. ആ വല്യ അലർച്ച കേട്ട് എല്ലാവരും ഓടി എത്തിയിരുന്നു….
അരുൺ അവളുടെ പിൻകഴുത്ത് തുടച്ചു വൃത്തി ആക്കി….
“ദേവൂന്റെ ശരീരത്തിൽ മുറിവുകൾ ഒന്നും കാണുന്നില്ല അമ്മായി…. ചിലപ്പോൾ ഇത് എവിടെ നിന്ന് എങ്കിലും പറ്റിയത് ആകും…. “
അരുൺ അത് പറഞ്ഞപ്പോൾ ആണ് പത്മക്ക് ആശ്വാസം ആയത്….
“ആ കുട്ടിയെ മുറിയിൽ കൊണ്ട് കിടത്തിക്കോളൂ…., “
മുത്തശ്ശൻ പറഞ്ഞു… തളർന്നു പോയ ദേവൂനെ അരുണും വരുണും കൂടെ എടുത്ത് മുറിയിൽ കൊണ്ട് കിടത്തി…. ഗൗരി അവളുടെ അരികിൽ അവൾക്ക് ഒപ്പം നിറകണ്ണുകളോടെ കിടന്നു…. നേരം വെളുക്കും വരെ പത്മയും അവൾക്ക് കൂട്ട് ഇരുന്നു….
ആ രാത്രി ആർക്കും ഉറങ്ങാൻ പറ്റിയില്ല….
അതി രാവിലെ തന്നെ മുത്തശ്ശൻ കുളിച്ചു റെഡി ആയി പൂജാമുറിയിൽ കേറി വിളക്ക് വച്ചു….
“ശേഖരാ….. “
അദ്ദേഹം ഉറക്കെ വിളിച്ചു….
“ഞാൻ ഇവിടെ ഉണ്ട് അച്ഛാ…. “
ശേഖരൻ ഉടനെ തന്നെ അദേഹത്തിന്റെ അരികിൽ എത്തി….
“ശേഖരാ നീ പെട്ടെന്ന് റെഡി ആയിട്ട് വാ…. നമുക്ക് ഇളയന്നൂർ കോവിലകം വരെ പോകണം… “
അത് പറയുമ്പോൾ അദേഹത്തിന്റെ ശബ്ദത്തിൽ ഉള്ള ഗൗരവം തിരിച്ചു അറിഞ്ഞത് കൊണ്ടാകും ശേഖരൻ ഒന്നും ചോദിക്കാതെ പെട്ടെന്ന് റെഡി ആയി എത്തിയത്….
അവർ ഇരുവരും കോവിലകത്തേക്ക് യാത്ര തിരിച്ചു…. യാത്രാമധ്യേ പല തരത്തിൽ ഉള്ള തടസങ്ങൾ ഉണ്ടായി എങ്കിലും അവർ യാത്ര ഉപേക്ഷിച്ചില്ല…..
“ഗൗരി… മോള് ഇത് എങ്ങോട്ടാ…. “
പുറത്തേക്ക് പോകാൻ തുടങ്ങിയ ഗൗരിയോട് മുത്തശ്ശി ചോദിച്ചു….
“ഞാൻ കാവിൽ പോകുവാ മുത്തശ്ശി…. “
അവൾ ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു..
“വേണ്ട മോളെ ഇന്ന് ഒരിടത്തും പോകണ്ട… മുത്തശ്ശൻ പ്രതേകിച്ചു പറഞ്ഞിട്ടാ പോയത് ഇന്ന് ആരും പുറത്ത് പോകരുത് എന്ന്… “
അത് കേട്ടപ്പോൾ അവളുടെ മുഖം വാടി….
അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി….അവൾ അകത്തേക്ക് പോയതും തന്റെ ഇരയെ ഒറ്റക്ക് കിട്ടാത്ത നിരാശയിൽ കരിനാഗം പകയോടെ തിരികെ പോയി….
“കൈ നോക്കി ഫലം പറയും…. സത്യമേ പറയു…. കൈ നോക്കാൻ ഉണ്ടോ….. “
ഒരു കൈനോട്ടക്കാരൻ വിളിച്ചു പറയുന്നത് കേട്ടാണ് പത്മ ഓടി താഴേക്ക് വന്നത്….
“ഒന്ന് നിൽക്കാമോ…. “
പത്മ അവിടെ നിന്നും വിളിച്ചു ചോദിച്ചത് കേട്ടതും അയൽ അകത്തേക്ക് വന്നു. …
“ഇരിക്ക്…. “
പത്മ അയക്ക് ഇരിക്കാൻ ഇടം ഒരുക്കി നൽകി….
“എന്റെ മക്കളുടെ കൈ നോക്കി ഒന്ന് പറയണം…. “
അല്ലെങ്കിലും അമ്മമാരെല്ലാവരും ആദ്യം തന്റെ മക്കളുടെ കാര്യം നോക്കിയിട്ട് അല്ലേ സ്വന്തം കാര്യം നോക്കാറുള്ളു…. പത്മയും ആ പതിവ് തെറ്റിച്ചില്ല….
“അത്ക്ക് എന്ന അമ്മ മക്കളെ വിളിക്ക്… “
അയാൾ മലയാളവും തമിഴും ഇടകലർത്തി പറഞ്ഞു….
അത് കേട്ടതും പത്മ എല്ലാവരെയും വിളിച്ചു…..
“എന്താ അമ്മായി….. “
അരുണും വരുണും ഇറങ്ങി വന്നു കൊണ്ട് ചോദിച്ചു…
“വാ മക്കളെ… നിങ്ങളുടെ കൈ കൂടി നോക്കിക്കാം…. “
പത്മ അവരെ വാത്സല്യ പൂർവ്വം അടുത്തേക്ക് വിളിച്ചു…. അപ്പോഴേക്കും ഗൗരിയും ദേവും അപ്പുവും മുത്തശ്ശിയും സുമംഗലയും എല്ലാം എത്തിയിരുന്നു. .. ദേവൂന്റെ മുഖത്ത് ഇന്നലത്തെ ഉറക്ക ക്ഷീണം നന്നായി തന്നെ അറിയാൻ ഉണ്ടായിരുന്നു…
“ആദ്യം എന്റെ കൈ കാണിക്കാം…”
സുമംഗല ആവേശത്തോടെ പറഞ്ഞു….
അവർ കൈ നോട്ടക്കാരന് മുൻപിൽ ഇരുന്ന് കൊണ്ട് കൈ നീട്ടി വച്ചു….
“ആദ്യം കുട്ടികളുടെ നോക്കട്ടെ സുമംഗലെ…. അരുണും വരുണും ആദ്യം കാണിക്കട്ടെ അത് കഴിഞ്ഞു ഗൗരിയും ദേവും അപ്പുവും പിന്നെ മതി മുതിർന്നവർക്ക്…. “
മുത്തശ്ശി അങ്ങനെ പറഞ്ഞത് സുമംഗലക്ക് ഇഷ്ടപ്പെട്ടില്ല എന്ന് അവരുടെ മുഖം കണ്ടപ്പോൾ മനസിലായി എങ്കിലും ആരും ഒന്നും പറയാതെ മുത്തശ്ശി പറഞ്ഞത് അനുസരിച്ചു….
“മുൻ ജന്മം ഉങ്കള വിടാമ തുടരും…. ഇപ്പോൾ ഇരട്ടയായി പ്രിയമാ ഇരിക്കുന്ന നിങ്ങൾ മുൻ ജന്മത്തിലെ മാതിരി വിരോധികൾ ആകും അതും ഒരു പെണ്ണുക്ക് വേണ്ടി…. “
അയാൾ അത് പറഞ്ഞതും അരുണും വരുണും ദേഷ്യത്തോടെ എഴുന്നേറ്റു….
“താൻ തട്ടിപ്പ് ആണെന്ന് കണ്ടപ്പോഴേ മനസിലായി…. പൈസ തട്ടാൻ ഓരോ ഉഡായിപ്പുകൾ…… ഇറങ്ങി പൊയ്ക്കോണം ഇപ്പോൾ തന്നെ… “
അരുൺ നല്ല ഉറക്കെ ആണ് അത് പറഞ്ഞത്…
അത്രയും പറഞ്ഞു കൊണ്ട് അവൻ അകത്തേക്ക് പോയി… തൊട്ട് പിറകെ വരുണും പോയി….
അവനിൽ നിന്നും ആരും അത് പ്രതീക്ഷിച്ചില്ല….
അത് കൊണ്ട് എന്ത് പറയണം എന്ന് അറിയാതെ എല്ലാവരും അങ്ങനെ തന്നെ നിന്ന് പോയി….
കൈനോട്ടക്കാരൻ ഒരു അക്ഷരം പറയാതെ പുറത്തേക്ക് ഇറങ്ങി… അയാൾ ഇറങ്ങിയതും തൊട്ട് പുറകെ പത്മ യും ഇറങ്ങി….
“അവൻ അങ്ങനെ പെരുമാറിയതിന് ഞാൻ ക്ഷമ ചോദിക്കുന്നു… ഈ പൈസ വച്ചോളു…. “
അത്രയും പറഞ്ഞു കൊണ്ട് പത്മ അയാൾക്ക് കുറച്ച് പൈസ എടുത്ത് നീട്ടി..
“വേണ്ടാ അമ്മ… നാൻ സൊന്നത് എല്ലാമേ സത്യം…. … അവങ്ക രണ്ട് പേരിൽ ഒരാൾ സാവും…. അത് മട്ടും ഇല്ലെ ഉൻഖാ വീട്ടിൽ ദൈവശക്തിയും പിസാസും ഇരുക്ക്.. “
അത്രയും പറഞ്ഞു കൊണ്ട് അയാൾ പടി കടന്നു പോയി… അയാൾ പറഞ്ഞത് കേട്ട് രണ്ട് തുള്ളി കണ്ണുനീർ അനുവാദം ചോദിക്കാതെ പത്മയുടെ കണ്ണിൽ നിന്നും പൊഴിഞ്ഞു….
“നീ എന്തിനാ അരുൺ ഇങ്ങനെ ദേഷ്യപ്പെട്ടത്. . ? “
വരുൺ അവന്റെ അരികിൽ ഇരുന്ന് കൊണ്ട് ചോദിച്ചു…
“പിന്നെ ഞാൻ എന്ത് വേണം…? അയാൾ പറഞ്ഞത് നീയും കേട്ടത് അല്ലേ…. ഒരു പെണ്ണിന് വേണ്ടി നമ്മൾ തമ്മിൽ തല്ലുമത്രേ…. “
അരുൺ അത് പറയുമ്പോൾ അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്ന് ഇരുന്നു….
“ആരെങ്കിലും അങ്ങനെ പറഞ്ഞാൽ നമ്മൾ പിരിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ… നീ ഇല്ലാതെ ഞാനോ ഞാൻ ഇല്ലാതെ നിയോ ഉണ്ടോ…. “
അത്രയും പറഞ്ഞു കൊണ്ട് വരുൺ അരുണിനെ കെട്ടിപിടിച്ചു….
അരുൺ നെയും വരുൺ നെയും ആശ്വസിപ്പിക്കാൻ വന്ന മുത്തശ്ശിയുടെ കണ്ണുകൾ അത് കണ്ട് നിറഞ്ഞു…..
ശേഖരനും മുത്തശ്ശനും ദിർഘ നേരത്തെ യാത്രക്ക് ഒടുവിൽ ഇളയന്നൂരിൽ എത്തി…
അവിടെ എത്തിയതും ഒരു ചെറുപ്പക്കാരൻ വന്ന് അവരെ അകത്തേക്ക് കൂട്ടി കൊണ്ട് പോയി….
“നിങ്ങൾ വരും എന്ന് എനിക്ക് അറിയാം ആയിരുന്നു ഇന്നലെ തന്നെ അതിനുള്ള ഉള്ള ചില സൂചനകൾ ലഭിച്ചിരുന്നു…. “
അത്രയും പറഞ്ഞു കൊണ്ട് ഗുരുക്കൾ പൂജാ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി….
“രണ്ട് ദിവസം ആയി ചില അനിഷ്ട സംഭവങ്ങൾ നടക്കുന്നു… മനക്കൽ പത്മയോട് ഒപ്പം വന്ന കുട്ടിയും സുമംഗലയും എന്തോ കണ്ട് പേടിച്ചു…. “
ശേഖരൻ അത് പറഞ്ഞപ്പോൾ ഗുരുക്കൾ ഇരുവരോടും ഇരിക്കാൻ കൈ കൊണ്ട് ആംഗ്യം കാട്ടി…..
“വിരുന്ന് വന്ന പെൺകുട്ടി രക്ഷപെട്ടത് ഭാഗ്യം കൊണ്ട് മാത്രം ആണ്…. ഇന്നലെ വന്നതും ഭയപെടുത്തിയതും കൊല്ലാൻ ശ്രമിച്ചതും എല്ലാം അവൾ ആണ് മായ….. “
അത് കേട്ടതും മുത്തശ്ശൻ ഒന്ന് ഞെട്ടിയത് ഗുരുക്കൾ ശ്രദ്ധിച്ചു….
“അവളുടെ ലക്ഷ്യം മനക്കൽ തറവാടിന്റെ നാശം ആണ്… അതിൽ നിന്നും ആ തറവാടിനെ രക്ഷിക്കാൻ ഭദ്രയുടെ പുനർജന്മത്തിന് മാത്രേ പറ്റു…. “
അദ്ദേഹം അത് പറഞ്ഞതും മുത്തശ്ശന്റെ കണ്ണുകൾ വിടർന്നു….
“ഭദ്രയുടെ പുനർജന്മമോ? അത് ആരാണ്…? “
ശേഖരൻ സംശയത്തോടെ ചോദിച്ചു….
“പത്മയുടെ മകൾ…. അവൾക്ക് മാത്രേ മായയെ നശിപ്പിക്കാൻ സാധിക്കു…. അവളുടെ ജനനം പോലും അതിന് വേണ്ടി ആണ്… ഒരിക്കൽ തന്നെ പ്രാണന് തുല്യം സ്നേഹിച്ച പുരുഷനെ സ്വന്തം ആക്കാനും പൂർവ്വ ജന്മ പക തീർക്കാനും മനക്കൽ തറവാട് സംരക്ഷിക്കാനും അവൾ ജനിച്ചത്…. അവൾക്ക് എപ്പോഴും ദൈവത്തിന്റെ തുണ ഉണ്ടാകും….”
അപ്പോഴും ശേഖരന്റെ സംശയങ്ങൾ മാറീട്ടില്ല എന്ന് അയാളുടെ മുഖം കണ്ടപ്പോൾ ഗുരുക്കൾക്ക് തോന്നി….
“സംശയിക്കണ്ട ശേഖരാ…. ഗൗരി ക്ക് മാത്രേ മനയ്ക്കലിനെ നാശത്തിൽ നിന്നും രക്ഷിക്കാൻ ആകു… പക്ഷേ അതിന് അവൾ ആദ്യം അവളുടെ പ്രണയം സഫലം ആക്കണം…അതിന് അവൾ ദേവനെയും അനന്തനെയും തിരിച്ചു അറിയണം… “
അദ്ദേഹം പറഞ്ഞു നിർത്തി…..
“അതിന് ദേവനും അനന്തനും പുനർജനിച്ചോ? “
ഇത്തവണ സംശയം ചോദിച്ചത് മുത്തശ്ശൻ ആയിരുന്നു….
“അവരാണ് നിങ്ങളുടെ മകൻ ഗണേശന്റെ മക്കൾ പക്ഷേ അവരിൽ ആരാണ് ദേവൻ ആരാണ് അനന്തൻ എന്ന് എനിക്ക് അറിയില്ല… പക്ഷേ അവർ ആരാണെന്ന് സ്വയം മനസിലാക്കുന്ന നിമിഷം മുതൽ അവർ പണ്ടത്തേ പോലെ ശത്രുക്കൾ ആകും… അതിനിടയിൽ തന്നെ ചിലപ്പോൾ മായ അവരിൽ ഒരാളെ കൊല്ലാനും സാധ്യത ഉണ്ട്…. “
അത് കേട്ടതും അവർ ഇരുവരും ഞെട്ടി…
(തുടരും….. )
സ്നേഹപൂർവ്വം,
രേവതി ജയമോഹൻ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Devabhadra written by Revathy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission