“ഇതിൽ നിന്നും അവരെ രക്ഷിക്കാൻ സാധിക്കില്ലേ….? ”
ശേഖരൻ ആകുലതയോടെ ചോദിച്ചു….
“ശേഖരാ…. ചിലത് സംഭവിച്ചേ തീരൂ… മനുഷ്യർക്ക് വിധിയെ മാറ്റാൻ സാധിക്കില്ല…. “
അത് കേട്ടതും മുത്തശ്ശന്റെ കണ്ണ് നിറഞ്ഞു….
“ഒരു കാര്യം ചെയ്യാം ഞാൻ നാല് തകിട് തരാം അത് മനക്കലിന്റെ നാല് സൈഡുകളിലും കുഴിച്ചു ഇടണം … പിന്നെ പൂജിച്ച രക്ഷകളും അത് ഉള്ളിടത്തോളം മായക്ക് ആരെയും ഒന്നും ചെയ്യാൻ സാധിക്കില്ല… പക്ഷേ ഇത് താൽക്കാലികം മാത്രം ആണ്….. “
അത്രയും പറഞ്ഞു അദ്ദേഹം പൂജാ മുറിയിൽ പോയി അവ എടുത്ത് കൊടുത്തു…..
“ഒരു കാര്യം ശ്രദ്ധിക്കണം…. ഒരിക്കലും ഈ തകിടുകൾ നഷ്ടപ്പെടാതെ നോക്കണം…. “
മുത്തശ്ശനും ശേഖരനും ഗുരുക്കൾക്ക് നന്ദി പറഞ്ഞു കൊണ്ട് അവിടെ നിന്നും ഇറങ്ങി….
“എന്താ ദേവു നീ ആലോചിക്കുന്നത്….? “
ഗൗരി അവളുടെ അരികിൽ ഇരുന്ന് കൊണ്ട് ചോദിച്ചു…..
“ഗൗരി ഇവിടെ എന്തോ കുഴപ്പം ഉണ്ട്…. അന്ന് ആ കൊലുസ് കിട്ടിയ ശേഷം എല്ലാം പ്രേശ്നങ്ങൾ ആണ്…. എനിക്ക് പേടി ആകുന്നു….. “
ഗൗരി ദേവൂന്റെ കൈ അവളുടെ കൈക്ക് ഉള്ളിൽ ആക്കി….
“എനിക്കും അങ്ങനെ തോന്നി… അച്ഛൻ വന്നാൽ നമുക്ക് പോകാം… അത് വരെ ഒന്ന് സൂക്ഷിക്കണം… “
ഗൗരി ദേവൂന്റെ കൈ മുറുകെ പിടിച്ചു….
“ഡാ പാച്ചു നീ അങ്ങു തടിച്ചല്ലോ…. “
പാച്ചു തറവാട്ടിലേക്ക് കേറിയ ഉടനെ അരുൺ അവന്റെ വയറ്റിൽ ഇടിച്ചു കൊണ്ട് ചോദിച്ചു….
”കണ്ണ് വെക്കാതെടാ ദുഷ്ടന്മാരെ…. “
അവൻ അവരെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു….
“നിനക്ക് വരാൻ വഴി ഒക്കെ അറിയാം ആയിരുന്നോ….? “
വരുൺ അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു….
“ഞാൻ ചോയിച്ചു ചോയിച്ചു വന്നു…. “
അത് കേട്ടതും അവർ എല്ലാം ചിരിച്ചു….
“ആരാ മോനേ ഇത്….? “
മുത്തശ്ശി അവരുടെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു….
“ഇത് ഞങ്ങളുടെ കൂട്ടുകാരനാ മുത്തശ്ശി പാച്ചു… “
അരുൺ ആണ് മുത്തശ്ശിക്ക് മറുപടി പറഞ്ഞത്……
“പാച്ചുവോ….? “
മുത്തശ്ശി സംശയത്തോടെ ചോദിച്ചു…..
“എന്റെ പാർത്ഥിപൻ എന്ന പേര് ഇവന്മാർ രണ്ടും കൂടെ പാച്ചു എന്ന് ആക്കി…. “
അവൻ ഒരു ചിരിയോടെ പറഞ്ഞു….
“പുറത്ത് നിൽക്കാതെ അകത്തേക്ക് വന്ന് എന്തെങ്കിലും കഴിക്ക് മോനേ…. “
മുത്തശി അവനെ വാത്സല്യത്തോടെ അകത്തേക്ക് വിളിച്ചു….
ഭക്ഷണം എന്ന് കേട്ടതും പാച്ചു ബാഗ് എല്ലാം അവിടെ ഇട്ടിട്ടു ഓടി അകത്തു കേറി…..
“ഡാ ബാഗ് കൂടെ എടുക്ക്…. “
അകത്തേക്ക് കേറി പോയ പാച്ചൂനെ നോക്കി അവർ വിളിച്ചു പറഞ്ഞെങ്കിലും അവൻ അത് ഒന്നും മൈൻഡ് ചെയ്തില്ല….
“ഡാ കിടിലം ഫുഡ് ആയിരുന്നു കേട്ടോ ഇനി എന്തായാലും ഞാൻ കുറെ ദിവസം കഴിഞ്ഞേ പോകുന്നൊള്ളു….. “
പാച്ചു കട്ടിലിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു….
“അത് നീ കഴിച്ച പ്ലേറ്റ് കണ്ടപ്പോൾ മനസിലായി…. “
അരുൺ അവനെ കളിയാക്കി കൊണ്ട് പറഞ്ഞു….
“എന്നെ കളിയാക്കുന്നത് ഓക്കേ നിർത്ത്….എനിക്ക് നിങ്ങളോട് സീരിയസ് ആയിട്ട് ഒരു കാര്യം ചോദിക്കാൻ ഉണ്ട്…. “
പാച്ചു എഴുന്നേറ്റ് ഇരുന്നു കൊണ്ട് ഒരു തലയിണ എടുത്ത് മടിയിൽ വച്ചു…..
“എന്താടാ…… “
വരുൺ അവന്റെ കൂടെ ബെഡിൽ ഇരുന്നു കൊണ്ട് ചോദിച്ചു….
“ഇവിടെ രണ്ട് കിടിലൻ പെൺപിള്ളേർ ഉള്ള കാര്യം നിങ്ങൾ എന്താ എന്നോട് പറയാഞ്ഞേ….? “
അവന്റെ ചോദ്യം കേട്ടതും അരുൺ ചിരിച്ചു….
“നിന്റെ കോഴിത്തരം ഒന്നും അവരുടെ അടുത്ത് എടുത്ത് പോകരുത്….. കേട്ടല്ലോ…. “
അതും പറഞ്ഞു വരുൺ അവന്റെ ചെവിക്ക് പിടിച്ചു…..
“വിടടാ ദുഷ്ട്ടാ…. “
പാച്ചു അവന്റെ കൈ തട്ടി മാറ്റി കൊണ്ട് പറഞ്ഞു….
അത്രയും പറഞ്ഞു കൊണ്ട് അവൻ എഴുന്നേറ്റു ബാൽക്കണി യുടെ അടുത്തേക്ക് ഓടി…. പുറകെ അരുണും വരുണും അതിനിടയിൽ പാച്ചൂന്റെ കൈ തട്ടി അരുൺ ന്റെ കൈയിൽ ഇരുന്ന ആൽക്കമിസ്റ്റ് എന്ന ബുക്ക് താഴേക്ക് പോയി….
“അയ്യോ ബുക്ക് പോയല്ലോ….. “
പാച്ചു താഴോട്ട് നോക്കി പറഞ്ഞു….
“ഡാ ഞാൻ പോയി ആ ബുക്ക് എടുത്തിട്ട് വരാം…. ഇല്ലെങ്കിൽ അത് നനയും…. “
പാച്ചു നെ ഒന്ന് തറപ്പിച്ചു നോക്കിട്ട് അരുൺ ബുക്ക് എടുക്കാൻ പോയി….അപ്പോൾ ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു….
“അവൻ വരുമ്പോൾ നിന്നെ തട്ടും…. “
വരുൺ അത് പറഞ്ഞു കൊണ്ട് പാച്ചൂനെ കളിയാക്കി ചിരിച്ചു…..
അരുൺ താഴെ പോയി നോക്കിയപ്പോൾ ബാൽക്കണി യുടെ താഴെ ബുക്ക് കണ്ടില്ല…. അവൻ ബുക്ക് നോക്കി ചുറ്റും നടന്നു… പെട്ടെന്ന് ആണ് ബുക്ക് കുളത്തിന്റെ അരികിൽ കിടക്കുന്നത് അവൻ കണ്ടത്….അവൻ അവിടെ പോയി ബുക്ക് എടുത്ത് നിവർന്നതും ആരോ അവനെ കുളത്തിലേക്ക് തള്ളി ഇട്ടു….
അവൻ പ്രാണരക്ഷാർത്ഥം കൈകാലുകൾ ഇട്ടു അടിക്കാൻ തുടങ്ങി…. അവൻ ശ്വാസം കിട്ടാതെ പിടഞ്ഞു…. ആ വെള്ളത്തിന് അടിയിൽ വച്ചു ഒരു കറുത്ത രൂപം അവന്റെ അടുത്തേക്ക് ഒഴുകി വരുന്നത് അവൻ അവ്യക്തമായി കണ്ടു…..
(തുടരും…. )
സ്നേഹപൂർവ്വം,
രേവതി ജയമോഹൻ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Devabhadra written by Revathy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission