Skip to content

ദേവഭദ്ര – ഭാഗം 8

devabhadhra-novel

ആ രൂപം പെട്ടന്ന് തന്നെ അവന്റെ കഴുത്തിൽ കുത്തി പിടിച്ചു…. അവൻ കിടന്നു പിടഞ്ഞു… പിന്നെ അത് അവനെ കുളത്തിന്റെ അടി തട്ടിലേക്ക് താഴ്ത്തി….  എവിടെ നിന്നോ ലഭിച്ച ശക്തിയിൽ അരുൺ ഒന്ന് കുതറി…. അവന്റെ കഴുത്തിലെ പിടി അയഞ്ഞതും അവൻ ഒന്നൂടെ കുതറി…. പക്ഷേ ആ രൂപം അവനെ തൂക്കി എടുത്ത് എറിഞ്ഞു….

അരുൺ കുളത്തിലേക്ക് ഇറങ്ങുന്ന പടവുകളിൽ തല ഇടിച്ചു വീണു….

“നിന്നെ ഞാൻ പെട്ടെന്ന് കൊല്ലില്ല…. ആദ്യം അവൾ നിന്റെ ഭദ്ര…. അതിന് ശേഷം നീ…. “

അവന്റെ ബോധം മറയും മുൻപ് ആ രൂപം അവന്റെ ചെവിയിൽ ഇങ്ങനെ പറഞ്ഞു….

ചുറ്റും രക്തം ഒഴുകുന്നത് അവൻ അവ്യക്തമായി കണ്ടു … മെല്ലെ അവന്റെ മിഴികൾ അടഞ്ഞു…..

“അച്ഛാ…. ഗുരുക്കൾ പറഞ്ഞത് പോലെ അരുണും വരുണും ശത്രുതയിൽ ആകുമോ…..? “

ശേഖരൻ തന്റെ ആശങ്ക അദ്ദേഹത്തോട് ചോദിച്ചു….

“അറിയില്ല ശേഖരാ…. ഇതുവരെ അവിടെ നിന്നും പറഞ്ഞത് ഒന്നും തെറ്റിട്ട് ഇല്ല…. “

അദ്ദേഹം ഇടറിയ ശബ്ദത്തിൽ മറുപടി പറഞ്ഞു….

പിന്നെ കുറെ നേരം രണ്ട് പേരും ഒന്നും മിണ്ടിയില്ല.. മുത്തശ്ശൻ പുറത്തേക്ക് നോക്കി ഇരുന്നു….

“ശേഖരാ…  കുറച്ച് കൂടി വേഗത്തിൽ വണ്ടി ഓടിക്ക്..  ഇനി ആർകെങ്കിലും എന്തെങ്കിലും ആപത്ത് പറ്റും മുൻപ് നമുക്ക് അവിടെ എത്തണം…. “

മുത്തശ്ശൻ അത് പറഞ്ഞതും ശേഖരൻ വണ്ടിയുടെ വേഗത വർധിപ്പിച്ചു…..

“ഡാ അവൻ ബുക്ക്‌ എടുക്കാൻ പോയിട്ട് കുറെ നേരം ആയല്ലോ…  “

വരുൺ പാച്ചൂന്റെ അരികിൽ ഇരുന്നു കൊണ്ട് പറഞ്ഞു….

“ഞാനും അതാ ആലോചിക്കുന്നത്… ഒരു കാര്യം ചെയ്യാം ഞാൻ പോയി നോക്കിട്ട് വരാം….. “

അത്രയും പറഞ്ഞു കൊണ്ട് പാച്ചു പോകാൻ എഴുന്നേറ്റു…

“വേണ്ടടാ ഞാൻ പോയി നോക്കാം…. “

വരുൺ പാച്ചൂനെ തടഞ്ഞു കൊണ്ട് പറഞ്ഞു …

“വേണ്ട…. നീ ഇവിടെ ഇരിക്ക്… ഞാൻ പൊയ്ക്കോളാം… “

വരുൺ ന് ഒരു അവസരം കൊടുക്കാതെ അവൻ പുറത്തേക്ക് ഇറങ്ങി….  പാച്ചു താഴെ എല്ലാം നോക്കി എങ്കിലും അരുണിനെ കണ്ടില്ല..

“ഇവൻ ഇത് എവിടെ പോയി… “

പാച്ചു തന്റെ കുഞ്ഞ് കുടവയറിൽ തടവി കൊണ്ട് ആലോചിച്ചു….

പാച്ചു ഒന്നൂടെ മനക്കലിന് ചുറ്റും നടന്നു…

“ഡാ അവനെ കണ്ടോ….? “

വരുൺ പാച്ചുവിൻറെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു….

“ഇല്ലടാ…. നമ്മുക്ക് ഒന്നൂടെ നോക്കാം…. “

അവർ രണ്ട് പേരും ഒന്നുകൂടെ അവിടെ എല്ലാം നോക്കി..

“എല്ലായിടത്തും നോക്കിട്ടും അവനെ കാണുന്നില്ലല്ലോ … !!!

വരുൺ നിരാശയോടെ പറഞ്ഞു…

“ഇനി ആ കുളത്തിലും കൂടി പോയി നോക്കാം വാ…. “

അത്രയും പറഞ്ഞു കൊണ്ട് പാച്ചു മുൻപിൽ നടന്നു…..

“കുളത്തിലോ….? “

വരുൺ നെറ്റിചുളുക്കി കൊണ്ട് ചോദിച്ചു….

“കുന്തം പോയാൽ കുടത്തിലും തപ്പണം എന്നാണല്ലോ… അവനായത് കൊണ്ട് നമുക്ക് കുളത്തിൽ കൂടി നോക്കിയേക്കാം…. “

പാച്ചു എപ്പോഴത്തെയും പോലെ തന്റെ പൊട്ടത്തരങ്ങൾ പറഞ്ഞു കൊണ്ട് മുൻപോട്ട് നടന്നു….

പെട്ടെന്ന് ആണ്‌ അവന്റെ ശ്രദ്ധയിൽ ചോരയിൽ കുളിച്ചു കിടക്കുന്ന അരുൺ പെട്ടത്…..

“വരുൺ…. ഓടി വാ…. “

പാച്ചു വരുണിനെ ഉറക്കെ വിളിച്ചു…. പിന്നെ പടവുകൾ ഇറങ്ങി അരുൺ ന്റെ തല എടുത്ത് മടിയിൽ വച്ചു….

“അരുൺ…. ഡാ… “

പാച്ചു അവന്റെ കവിളിൽ തട്ടി വിളിച്ചെങ്കിലും കാര്യം ഉണ്ടായില്ല…. അപ്പോഴേക്കും വരുൺ അവിടേക്ക് ഓടി എത്തി….

“അയ്യോ അരുൺ….. ഡാ ഇവന് എന്ത് പറ്റി…?”

അരുണിന്റെ അടുത്തേക്ക് ഓടി എത്തിയ വരുൺ ഇടറുന്ന ശബ്ദത്തിൽ ചോദിച്ചു…..

“അറിയില്ലടാ…. നീ പിടിക്ക് നമുക്ക് ആശുപത്രിയിൽ കൊണ്ട് പോകാം…. “

പാച്ചുവും വരുണും കൂടി അരുൺ നെ പിടിച്ചു കൊണ്ട് ഉമ്മറത്തു കിടത്തിയതും…. ഗൗരി യും ദേവും അത് കണ്ടു അവർ എല്ലാവരെയും വിളിച്ചു കൊണ്ട് വന്നു….

“അയ്യോ എന്ത് പറ്റി എന്റെ മോന്….? “

മുത്തശി അവന്റെ അരികിലേക്ക് ഓടി എത്തി…

“അറിയില്ല മുത്തശ്ശി…. ഞങ്ങൾ നോക്കുബോൾ ആ പടവിൽ കിടക്കുവാ…. “

പാച്ചു മറുപടി പറഞ്ഞു…. അതിനിടയിൽ വരുൺ വണ്ടി തിരിച്ചു ഇട്ടു….

അരുൺ നെ കാറിൽ കേറ്റാൻ തുടങ്ങിയതും മുത്തശ്ശനും ശേഖരനും അവിടെ എത്തി….

. “എന്താ എന്ത് പറ്റി…? ‘

ശേഖരൻ അടുത്ത് വന്നു കൊണ്ട് ചോദിച്ചു…..

“അറിയില്ല അമ്മാവാ….. ആ പടവിൽ രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് ഞങ്ങൾ കണ്ടത്…. “

വരുൺ പെട്ടന്ന് മറുപടി പറഞ്ഞു…..

“പെട്ടന്ന് വണ്ടി എടുക്ക് മോനേ…. “

അത്രയും പറഞ്ഞു കൊണ്ട് മുത്തശ്ശനും അവരോട് ഒപ്പം കാറിൽ കേറി… ശേഖരൻ അയാളുടെ കാറിൽ അവരെ പിന്തുടർന്നു…..

“എന്റെ ദേവി എന്റെ കുഞ്ഞിന് ഒന്നും വരുത്തല്ലേ…… “

മുത്തശ്ശി നിറമിഴികളോടെ പ്രാർത്ഥിച്ചു….

“ചേച്ചി…. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്…. !”

അപ്പു ഗൗരിയുടെ മുറിയുടെ വാതിൽക്കൽ നിന്ന് കൊണ്ട് പറഞ്ഞു….

“എന്താടാ…. “

ഗൗരി പുരികം ഉയർത്തി കൊണ്ട് ചോദിച്ചു….

“അത് ഞാൻ ഒരു സംഭവം കണ്ടു മുകളിലത്തെ നിലയിൽ… “

അവൻ അവളുടെ അടുത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു….

“എന്താടാ…. നീ എന്താ പറയാൻ വന്നത് എന്ന്‌ വച്ചാൽ വേഗം പറ… എനിക്ക് തലവേദന എടുക്കുന്നു… “

ഗൗരി അല്പം ദേഷ്യത്തോടെ ആണ് പറഞ്ഞത്….

“അത്…. നെറ്റ് കിട്ടാത്തോണ്ടു ഞാൻ മുകളിൽ കേറി അവിടെ ഒരു മുറിയിൽ എന്തോ ശബ്ദം കേട്ട് ഞാൻ അവിടുത്തേ മുറിയിലെ ജനലിലൂടെ നോക്കിയപ്പോൾ ചേച്ചിടെ പടം…. “

അവൻ എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു….

“ഇവളുടെ പടമോ….? “

ദേവു വിശ്വാസം ആകാത്ത പോലെ ചോദിച്ചു….

അവൾ അത് ചോദിച്ചതും അപ്പുനെ പത്മ വിളിച്ചതും ഒരുമിച്ച് ആയിരുന്നു. .. അവൻ ഉടൻ തന്നെ പത്മയുടെ അടുത്തേക്ക് പോയി….

“ഡോക്ടർ അരുണിന് ഇപ്പോൾ എങ്ങനെ ഉണ്ട്….? “

വരുൺ ആകുലതയോടെ ചോദിച്ചു….

“തലക്ക് പിറകിൽ ഉള്ള പരിക്ക് അത്ര ഗുരുതരം അല്ല പക്ഷേ ഒരുപാട് ബ്ലഡ്‌ പോയിട്ടുണ്ട്…. സ്കാനിങ്ങിൽ ഒന്നും  പ്രശ്നം ഇല്ല…. എന്തായാലും ബോധം വീഴട്ടെ….. “

അത്രയും പറഞ്ഞു കൊണ്ട് ഡോക്ടർ മുറിയിലേക്ക് പോയി….

“മുത്തശ്ശനും അമ്മാവനും വീട്ടിൽ പോയ്‌ക്കോ…. ഇവിടെ ഞങ്ങൾ ഉണ്ടല്ലോ…. !”

പാച്ചു ശേഖരനോടും മുത്തശ്ശനോടും പറഞ്ഞു… ആദ്യം അവർ പോകാൻ കൂട്ടാക്കിലെങ്കിലും പാച്ചു അവരെ നിർബന്ധിച്ചു പറഞ്ഞു അയച്ചു…..

“ഡാ എനിക്ക് ഒരു കാര്യം സംസാരിക്കാൻ ഉണ്ട്…. ഈ നേരത്ത് അത് പറയാമോ എന്ന്‌ അറിയില്ല…. “

പാച്ചു വരുണിന്റെ അരികിൽ ഇരുന്നു കൊണ്ട് പറഞ്ഞു….

“എന്തായാലും നീ പറഞ്ഞോ… !!”

വരുൺ അവന്റെ മുഖത്തേക്ക് നോക്കാതെ തല കുമ്പിട്ട് ഇരുന്നു കൊണ്ട് പറഞ്ഞു….

“ഡാ അത് ഞാൻ അരുണിനെ പടവിൽ കണ്ട് അവന്റെ അടുത്തേക്ക് ചെന്നപ്പോൾ അവിടെ വേറെ ആരോ കൂടി ഉണ്ടായിരുന്നു…. “

പാച്ചു അത് പറഞ്ഞതും വരുൺ തല ഉയർത്തി അവനെ നോക്കി….

“ആര്….?  നീ ആളെ കണ്ടോ…? “

വരുൺ പെട്ടെന്ന് ഉറക്കെ ചോദിച്ചു …

“ഡാ പതുകെ…. ഞാൻ പറഞ്ഞത് ഒരു മനുഷ്യന്റെ കാര്യം അല്ല ഒരു ദുരാത്മാവിന്റെ സാനിധ്യം അവിടെ ഉണ്ടായിരുന്നു…. “

അത് കേട്ടതും വരുൺ സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി…

“നിനക്ക് അറിയാല്ലോ ഞങ്ങളുടെ തറവാട്ടിൽ കുഞ്ഞിലേ കുറച്ചു മന്ത്രങ്ങളും ഒക്കെ പഠിപ്പിക്കും .. അന്ന് മടി കാരണം ഞാൻ അത് മുഴുവൻ ആക്കില്ല എങ്കിലും കുറച്ചു ഒക്കെ എനിക്കും അറിയാം…. “

പാച്ചു പറഞ്ഞത് കേട്ടപ്പോൾ വരുൺ ന്റെ മനസ്സിലേക്കും കുറച്ചു ദിവസങ്ങൾ ആയി അവിടെ നടക്കുന്ന അസാധാരണ സംഭവങ്ങൾ  ഓടി എത്തി…. അവൻ പാച്ചുവിനോട് മറുപടി ഒന്നും പറയാതെ ഓരോന്ന് ആലോചിച്ചു കൊണ്ട് അങ്ങനെ തന്നെ ഇരുന്നു…..

“ഗൗരി വേണ്ടടി…. ഇനിയും നമ്മൾ കാരണം ഒരു പ്രേശ്നവും വേണ്ടാ എനിക്ക് പേടിയാകുന്നു…. “

ദേവു അവളുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു….

“എനിക്ക് അറിയണം ദേവു എല്ലാം… ഞാൻ ഇവിടെ വന്നതും ഈ നടക്കുന്നതും ഞാൻ കാണുന്ന സ്വപ്നങ്ങളും എല്ലാം ആയിട്ട് ബന്ധം ഉണ്ടെന്ന് എന്റെ മനസ്സ് പറയുന്നു… ആ ബന്ധം അറിഞ്ഞാൽ ചിലപ്പോൾ ഈ പ്രേശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെടും…. “

അത്രയും പറഞ്ഞു കൊണ്ട് ഗൗരി ദേവൂന്റെ കൈ തട്ടി മാറ്റി കോണി കേറി മുകളിലേക്ക് നടന്നു…

അവളെ ഒറ്റയ്ക്ക് വിടാൻ തോന്നാത്തത് കൊണ്ട് ദേവും പുറകെ കോണി കേറി….

ഗൗരി അപ്പു പറഞ്ഞ മുറിക്ക് മുൻപിൽ നിന്ന് കൊണ്ട് വാതിൽ ആഞ്ഞു തള്ളി പക്ഷേ അത് തുറന്നില്ല…. അവൾ ഒന്ന് കൂടെ ആഞ്ഞു തള്ളിയതും ഒരു താക്കോൽ തറയിൽ വീണു അവൾ അത് എടുത്ത് മുറി തുറന്നു…. ഒരുപാട് വർഷം ആയി തുറക്കാതെ ഇരുന്നത് കൊണ്ട് തന്നെ അത് അല്പം ശബ്ദത്തോടെ ആണ്‌ തുറന്നത്…. അവൾ അകത്തേക്ക് കേറാൻ തുനിഞ്ഞതും പെട്ടെന്ന് ഒരു കരിനാഗം അവൾക്ക് നേരെ പത്തി വിടർത്തി നിന്നു…. ഞൊടി ഇടയിൽ അത് അവൾക്ക് നേരെ ചീറ്റി….

(തുടരും….. )

 

 

സ്നേഹപൂർവ്വം,

രേവതി ജയമോഹൻ  

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devabhadra written by Revathy

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!