കരിനാഗം അവൾക്ക് നേരെ ചീറ്റിയതും ദേവു അവളെ പിടിച്ചു മാറ്റി…. എന്നിട്ട് വേഗത്തിൽ അവളെയും വലിച്ചു കൊണ്ട് ദേവു കോണിപടി ഇറങ്ങി…. പക്ഷേ ആ കരിനാഗം പിന്തിരിയാൻ തയാറായിരുന്നില്ല…. അത് അവരുടെ പുറകെ ഇഴഞ്ഞു…. ദേവും ഗൗരി യും അത് കണ്ട് ഭയന്ന് ഓടി….
പക്ഷേ പെട്ടെന്ന് ആണ് കരിനാഗത്തിന്റെ വഴിക്ക് കുറുക്കെ സ്വർണ്ണ സർപ്പം വന്നത്…. സ്വർണ്ണ സർപ്പത്തെ കണ്ടതും കരിനാഗം നിന്നു…. സ്വർണ്ണ നാഗം കരിനാഗത്തിന് നേരെ പത്തി വിടർത്തി നിന്നു… അത് കണ്ട കരിനാഗം തിരികെ ഇഴഞ്ഞു മനക്കലിന് പുറത്തേക്ക് പോയി….
“അമ്മേ…. മുത്തശ്ശാ ഓടി വരണേ….. “
ദേവു കരിനാഗത്തിൽ നിന്നും ഗൗരി യെയും കൊണ്ട് ഓടി രക്ഷപെടുന്നതിന് ഇടയിൽ വിളിച്ചു കൂവി…..
“എന്താ മോളെ എന്ത് പറ്റി….? “
പത്മ അവരുടെ മുഖത്തേ പേടി കണ്ട് ചോദിച്ചു….
“അവിടെ പാമ്പ്…. “
ഗൗരി അവിടേക്ക് കൈ ചൂണ്ടി കൊണ്ട് പറഞ്ഞു…..
പത്മ ഉടനെ തന്നെ കാര്യസ്ഥനെ വിളിച്ചു…. അയാൾ ഗൗരി കൈ ചൂണ്ടിയ ഭാഗത്ത് എല്ലാം നോക്കി എങ്കിലും ഒന്നും കണ്ടെത്താൻ ആയില്ല….
“ഇവിടെ ഒന്നും ഇല്ലല്ലോ കുഞ്ഞേ …. “
അയാൾ അവിടെ എല്ലാം ഒന്നൂടെ സൂക്ഷ്മമായി പരിശോധിച്ചു കൊണ്ട് പറഞ്ഞു…
“ഞങ്ങൾ കണ്ടതാ അവിടെ പാമ്പ് ഉണ്ടായിരുന്നു….. “
ദേവു ഗൗരിയെ പിന്താങ്ങി കൊണ്ട് പറഞ്ഞു…..
“നിങ്ങൾക്ക് തോന്നിയത് ആയിരിക്കും മക്കളെ…. “
അത്രയും പറഞ്ഞു കൊണ്ട് കാര്യസ്ഥൻ പോയി …
“വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ ആയിട്ട് രണ്ടെണ്ണം…. “
അത്രയും പറഞ്ഞു കൊണ്ട് പത്മ അടുക്കളയിലേക്ക് പോയി….
ദേവും ഗൗരിയും ആ പാമ്പ് എങ്ങോട്ട് പോയി എന്ന ആശയ കുഴപ്പത്തിൽ അങ്ങനെ തന്നെ നിന്നു…..
വരുണിന്റെ മനസ്സ് ആകെ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു….. പാച്ചു പറഞ്ഞതും അവിടെ ഇത് വരെ നടന്നത് എല്ലാം കൂടെ ചിന്തിച്ചപ്പോൾ അവന് എന്തൊക്കെയോ സംശയങ്ങൾ തോന്നി….
“നീ എന്തിനാ ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത്….? “
പാച്ചു വരുൺ ന്റെ നടത്തം കണ്ട് കൊണ്ട് ചോദിച്ചു….
“ഒന്നുമില്ല…. “
വരുൺ അവന്റെ മറുപടി ഒറ്റ വാക്കിൽ പറഞ്ഞു….
“എന്തോ ഉണ്ട്…. എന്താടാ …? “
പാച്ചു അവന്റെ മുഖത്തേ ടെൻഷൻ കണ്ട് കൊണ്ട് വീണ്ടും ചോദിച്ചു….
“ഞാൻ തറവാട് വരെ ഒന്ന് പോകുവാണ്…. ഞാൻ വരും വരെ നീ ഇവിടെ നിന്നും പോകരുത്…. “
അത്രയും പറഞ്ഞു കൊണ്ട് പാച്ചുവിന്റെ മറുപടി ക്ക് പോലും കാത്ത് നിൽക്കാതെ വരുൺ പുറത്തേക്ക് പോയി…..
“ഭദ്രേ നീ ഇവിടെ വന്ന് ഇരിക്കുവായിരുന്നോ…. ഞാൻ എവിടെ എല്ലാം നോക്കി….. “
അവൻ പരിഭവത്തോടെ പറഞ്ഞു….
“ഞാൻ ഇവിടെ ഉണ്ടായിരുന്നല്ലോ…. “
അവൾ കുളത്തിന്റെ പടവുകളിൽ ഇരുന്നു കൊണ്ട് പറഞ്ഞു…..
” അമ്മായി പറയുന്നത് കേട്ടു നിന്റെ അരങ്ങേറ്റം ഉടനെ ഉണ്ടാകും എന്ന്…. സത്യം ആണോ….? “
അവൻ അവൾ ഇരുകുന്നതിന് സമീപം ഇരുന്നുകൊണ്ട് ചോദിച്ചു….
. “
” അതെ. .. പക്ഷേ എനിക്ക് എന്തോ എല്ലാവരുടെയും മുൻപിൽ…. ഒരു ധൈര്യ കുറവ് പോലെ…. “
അവൾ അത് പറഞ്ഞു കൊണ്ട് തല കുനിച്ചു ഇരുന്നു….
“ഭദ്ര നീ പേടിക്കണ്ട…. നിനക്ക് ഒപ്പം ഞാൻ ഇല്ലേ…. നിന്റെ അരങ്ങേറ്റത്തിന്റെ അന്ന് നിന്റെ ചുവടുകൾക്ക് ഒപ്പം എന്റെ പാട്ടും ഉണ്ടാകും…. “
അവൻ അവൾക്ക് ധൈര്യം പകർന്നു കൊണ്ട് പറഞ്ഞു….. അവന്റെ കണ്ണുകളിലെ തിളക്കം അവളെ വല്ലാതെ ആകർഷിച്ചു… പെട്ടെന്ന് തന്നെ അവൾ അവന്റെ കണ്ണുകളിൽ നിന്നും നോട്ടം പിൻവലിച്ചു…
“ഞാൻ ഇപ്പോൾ പോകട്ടെ…. കുറച്ച് ജോലികൾ തീർക്കാൻ ഉണ്ട്… “
അത്രയും പറഞ്ഞു കൊണ്ട് അവൻ എഴുന്നേറ്റ് പടവുകൾ കേറി…. പെട്ടന്ന് അവന്റെ കാലുകൾ വഴുതി അവൻ വീണു….
“ഭദ്രേ ….. “
ഗൗരി പെട്ടെന്ന് സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്നു….. താൻ കണ്ടത് എല്ലാം ഒരു സ്വപ്നം ആയിരുന്നു എന്ന് വിശ്വസിക്കാൻ കുറച്ച് നേരത്തേക്ക് അവൾക്ക് ആയില്ല…. അവൾ പിന്നെയും ഉറങ്ങാൻ കിടന്നെങ്കിലും അവൾക്ക് ഉറങ്ങാൻ സാധിച്ചില്ല….
വരുൺ വളരെ വൈകി ആണ് മനക്കൽ എത്തിയത്…. അവൻ ആരെയും വിളിച്ചു ഉണർത്താൻ നിൽക്കാതെ നേരെ കുളത്തിന്റെ അങ്ങോട്ട് പോയി…..
പക്ഷേ അവിടെ മുഴുവൻ നല്ല ഇരുട്ട് ആയിരുന്നത് കൊണ്ട് അവൻ ഫോണിലെ ടോർച് ലൈറ്റ് ഓൺ ചെയ്തു മുൻപോട്ട് അടിച്ചതും അവന്റെ തൊട്ട് മുൻപിൽ ഒരു ഭീകര രൂപം നിൽക്കും പോലെ അവന് തോന്നി…. അവൻ പെട്ടന്ന് പേടിച്ചു പുറകിലേക്ക് വീണു……
“പേടിച്ചു പോയോ മനക്കൽ തറവാടിന്റെ അവകാശി…. “
ആ രൂപം അവനെ നോക്കി ചോദിച്ചു…..
“ആരാണ് നിങ്ങൾ…..? “
വരുൺ ഇടറുന്ന ശബ്ദത്തിൽ ആ രൂപത്തോട് ചോദിച്ചു….
“നിനക്ക് അറിയില്ലേ ഞാൻ ആരാണെന്ന്…. ഞാൻ മായ…. “
അത്രയും പറഞ്ഞവൾ ആർത്തു ചിരിച്ച് കൊണ്ട് അവന്റെ കഴുത്തിൽ കുത്തി പിടിച്ചു….
വരുൺ ന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി അവൻ ശ്വാസം കിട്ടാതെ പിടഞ്ഞു….
“ദേവു എഴുന്നേൽക്ക് എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല…. “
ഗൗരി ദേവൂനെ തട്ടി വിളിച്ചു കൊണ്ട് പറഞ്ഞു….
“നിനക്ക് ഉറക്കം വരാത്തേന് എന്റെ ഉറക്കം എന്തിനാ നീ കളയുന്നത്….? “
ദേവു പുതപ്പു മാറ്റി ഉറക്ക ചടവോടെ ചോദിച്ചു…
“എനിക്ക് എന്തോ ഒരു അസ്വസ്ഥത…. “
ഗൗരി പറഞ്ഞു….
പക്ഷേ അപ്പോഴേക്കും വീണ്ടും ദേവു നിദ്രയിലേക്ക് വഴുതി വിഴ്ന്നിരുന്നു….
ഗൗരി എഴുന്നേറ്റ് അങ്ങോട്ടും ഇങ്ങോട്ടും നടന്നു.. അവളുടെ ഉള്ളിൽ അശാന്തമായ ഒരു കടൽ ഇരമ്പി…. അവൾ മെല്ലെ വാതിൽ തുറന്നു ടോർച് ലൈറ്റും ആയി വെളിയിലേക്ക് ഇറങ്ങി…. അവൾ നടന്നു കുളത്തിന് അരികിൽ എത്തി…
“അയ്യോ വരുണേട്ടാ… “
മായ വരുൺ ന്റെ കഴുത്തിൽ കുത്തിപിടിക്കുന്നത് കണ്ട് അവൾ അറിയാതെ ഉറക്കെ വിളിച്ചു ….
പെട്ടെന്ന് തന്നെ മായ വരുണിനെ വിട്ട് ഗൗരി യുടെ നേർക്ക് അടുത്തു….
“എനിക്ക് അറിയാം ആയിരുന്നു ഭദ്രേ നീ വരുമെന്ന്…. കാരണം നിന്റെ അവസാനം അടുത്തിരിക്കുന്നു…. “
അത്രയും പറഞ്ഞു കൊണ്ട് അവൾ ഗൗരി യെ വലിച്ചു എറിഞ്ഞു…. അത് കണ്ട് ഗൗരിയുടെ അടുത്തേക്ക് ഓടി എത്തിയ വരുണിന്റെ നെഞ്ചിൽ മായ അവളുടെ കൂർത്ത നഖങ്ങൾ കൊണ്ട് വരഞ്ഞു… അവൻ ഗൗരിയുടെ അരികിലേക്ക് തെറിച്ചു വീണു….
ഗൗരി വളരെ പ്രയാസപ്പെട്ട് എഴുന്നേറ്റ് അവന്റെ അരികിൽ ആയി വന്നു… അവൾ അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു.. അവന്റെ നെഞ്ചിൽ നിന്നും ചോര വന്നു…. എങ്കിലും ഗൗരി അരികിൽ വന്നു അവനെ സ്പർശിച്ചപ്പോൾ അവൻ വേദന മറന്നു… ഇതുവരെ അനുഭവിക്കാത്ത ഒരു മാജിക്കൽ ഫീൽ അവനിൽ ഉണ്ടായി….
അവൾ അവന്റെ കൈയിൽ നിന്നും പിടി വിട്ടതും മായ വരുൺ നെ ശക്തിയിൽ അടിച്ചു… അവൻ അടിയുടെ ആഘാതത്തിൽ വീണു പോയി…
“ഭദ്രേ നീ കണ്ണ് തുറന്നു കാണു…. നിന്റെ പ്രിയപ്പെട്ടവന്റെ ജീവൻ ഞാൻ എടുക്കുന്നത്…. ഞാൻ അന്നേ നിന്നോട് പറഞ്ഞത് അല്ലേ നിന്റെ ഈ തറവാടും പിന്നെ നീയും നശിക്കുമെന്ന്.. . ഇനി എത്ര തവണ നീ പുനർജനിച്ചാലും ഒരിക്കലും നിനക്ക് നിന്റെ പ്രണയം നേടാൻ ഞാൻ സമ്മതിക്കില്ല….”
അതും പറഞ്ഞു കൊണ്ട് മായ ഉറക്കെ ചിരിച്ചു… അവൾ തന്റെ പൈശാചിക രൂപത്തിൽ വരുണിന് അരികിലേക്ക് പാഞ്ഞു അടുത്തു…
(തുടരും…. )
സ്നേഹപൂർവ്വം,
രേവതി ജയമോഹൻ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Devabhadra written by Revathy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission