ഇഷ്‌കിൻ താഴ്‌വാരം…
✍️F_B_L
PART-03
[തുടരുന്നു…]
“അതേ… മജീദ്ക്കയുടെ ആകെയുള്ള, ഒരേയൊരു മകൾ, എന്റെ ചങ്ക്, എന്റെ ഷാന”
“അവളോ…? അത് ശെരിയാവില്ല അസീ”
“അതെന്താ… അവൾക്കെന്താ കുഴപ്പം. എനിക്കറിയാം ഷാനയെ. അതുകൊണ്ട് ഇക്കാക്ക് ഷാനയെമതി”
“അസീ അവളെ…” അജു എന്തോ പറയാനൊരുങ്ങിയതും
“വേണ്ട. വാക്കുതന്നതാണ് എനിക്ക്. അത്കൊണ്ട് കൂടുതലൊന്നും പറയണ്ട”
എന്ന് അസി.
അജു പിന്നീടൊന്നും പറഞ്ഞില്ല.
അസി ഉറങ്ങിയതിന് ശേഷമാണ് അജു ഉറങ്ങിയത്.
“ഉമ്മാ…”
പെട്ടെന്നുള്ള അസിയുടെ ഉച്ചത്തിലുള്ള ശബ്ദംകേട്ട് കണ്ണുതുറന്ന അജുകണ്ടത് കിടന്നുവിറക്കുന്ന അസിയെയാണ്.
“അസീ… എന്തുപറ്റി മോളെ” അജു അസിയെ വിളിച്ചപ്പോൾ
“ഉമ്മ… വണ്ടി…”
അസി കണ്ണടച്ചുകിടന്ന് വിറച്ചുകൊണ്ട് പറഞ്ഞു.
അജു അവളെ അടുത്തേക്ക് കിടത്തിക്കൊണ്ട്
“അസീ… കണ്ണുതുറന്നെ. ഇത് ഇക്കയാണ്.. കണ്ണുതുറക്ക്”
അസി പതിയെ കണ്ണുതുറന്ന് ബെഡിലിരിക്കുന്ന അജൂന്റെ മടിയിൽ തലവെച്ചു.
വിറയലൊക്കെ മാറുന്നവരെ അജു അവളുടെ മുടിയിൽ തലോടി അവളെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു.
ഉമ്മയുടെ മരണത്തിനുശേഷം അസി ചിലരാത്രികളിൽ ഇങ്ങനെയാണ്.
അന്നത്തെ ആക്‌സിഡന്റ് സ്വപനംകണ്ട് പേടിക്കാറുണ്ട്. ഇന്നും അതുതന്നെയാണ് സംഭവിച്ചത്.
പേടിച്ചുവിറച്ചുകിടക്കുന്ന അസി കണ്ണുതുറന്ന് അജൂന്റെ അരികിലെത്തുന്നവരെ മാത്രമേ ആ വിറക്ക് ആയുസ്സൊള്ളു.
മടിയിൽ തലവെച്ചുറങ്ങുന്ന അസിയുടെ മുടിയിൽതാലോടി അജു അങ്ങനെ ഇരുന്നു.
നേരം പുലരുന്നവരെ.
സുബ്ഹിക്ക് ബാങ്കുകേട്ടപ്പോഴാണ് അസി കണ്ണുതുറന്നത്.
കട്ടിലിൽ ചാരിയിരുന്ന് ഉറങ്ങുകയാണ് അജു.
അസി പതിയെ എണീറ്റ്
“ഇക്കാക്കാ…” അജുവിനെ വിളിച്ചു.
അജു പെട്ടെന്ന് കണ്ണുതുറന്നപ്പോൾ
“ഞാൻ കാരണം നല്ലപോലെ ഉറങ്ങാൻകഴിഞ്ഞില്ലല്ലേ…?”
അസിയുടെ ചോദ്യംകെട്ട് അജു പുഞ്ചിച്ചിരിച്ചു.
“ഇല്ല അസീ. ഞാൻ നല്ലപോലെ ഉറങ്ങി”
അസി ഒന്നുമൂളി എഴുനേറ്റു.
സുബ്ഹി നിസ്കാരവും കഴിഞ്ഞ് രണ്ടുപേരും ഒന്നിച്ച് അടുക്കളയിൽ കയറി.
ഒന്നിച്ച് തമാശയൊക്കെ പറഞ്ഞ് രണ്ടുപേരും പാചകം തുടങ്ങി. കാലത്തേക്കുള്ള ഭക്ഷണവും അസിക്ക് സ്കൂളിലേക്ക് കൊണ്ടുപോകാനുള്ള ഭക്ഷണവും ഒരുക്കി അസി സ്കൂളിൽ പോകാനുള്ള ഒരുക്കംതുടങ്ങി.
അസി സ്കൂൾബഗുമായി റൂമിൽനിന്നിറങ്ങിയപ്പോൾ അജു ഉപ്പ ഉപയോകിച്ചിരുന്ന ബാഗുമാമെടുത്ത് ഉപ്പയുടെ റൂമിൽനിന്ന് ഇറങ്ങി.
വീടിന്റെ വാതിൽ ചാവിയിട്ട് പൂട്ടി അജു ബാഗ് കാറിൽവെച്ച് അസിയുടെകൂടെ സ്കൂൾബസ്സിനായി ഗേറ്റിനുപുറത്ത് കാത്തുനിന്നു.
“ക്ലാസ്സ് കഴിഞ്ഞുവരുമ്പോൾ മില്ലിൽ ഇറങ്ങിയാമതി. അവിടെന്ന് നമുക്ക് ഒരുമിച്ച് വീട്ടിലേക്കുവരാം” അജു അസിയോടായി പറഞ്ഞു.
“ശെരി ഇക്കാക്കാ”
സ്കൂൾബസ് വന്നു. അസി ബസ്സിൽകയറി അജൂന് കൈവീശിക്കാണിച്ച് അവൾ സ്കൂളിലേക്ക് യാത്രയായി.
അജു ഉപ്പയുടെ കാറുമെടുത്ത് മില്ലിലേക്കും.
സ്കൂൾബസ്സിൽ അസിയുടെ അടുത്തായി ഷാനയുമെത്തി.
“അസീ സുഖമാണോ നിനക്ക്”
“അതേല്ലോ”
“എന്തായി ഇന്നലെ”
“ഇന്നലെ എന്താവാൻ. പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. നിന്റെ പേര് പറഞ്ഞതും ഇക്ക എന്നോട് ദേശ്യപ്പെട്ടു. ഇനി നിന്റെപേരുപറഞ്ഞ് മുന്നിൽ വരരുത് എന്നൊക്കെ പറഞ്ഞു അജുക്ക”
ഷാനയെ വട്ടാക്കാൻ അസി വെറുതെ കള്ളംപറഞ്ഞു.
ഒരുപാട് പ്രതീക്ഷയോടെ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ച ഷാനയുടെ ചുണ്ടിലെ ചിരിമാഞ്ഞു.
“നിന്റെ ആഗ്രഹം നടക്കില്ല ഷാനാ… ഇക്കാക്ക് നിന്നെ വിവാഹംകഴിക്കാൻ സമ്മതമല്ല”
എന്നുകൂടി അസി പറഞ്ഞപ്പോൾ ഷാനയുടെ കണ്ണുനിറഞ്ഞു.
അത് മറ്റാരും കാണാതിരിക്കാൻ പെട്ടെന്ന് തുടച്ചുമാറ്റിയെങ്കിലും അസി വളരെ വൃത്തിയായി അതെല്ലാം കണ്ടു.
അതുകണ്ട ഷാന അടകിപ്പിടിച്ച് ചിരിച്ചു.
“എന്റെ നാത്തൂനെ… എന്റെ വാശിക്കുമിന്നിൽ എന്റെ ഇക്കാക്ക തോറ്റുതരും എന്ന് നിനക്കറിയാലോ…”
അത് കേട്ടപ്പോൾ ഷാന അസിയെ ഒന്ന് സൂക്ഷിച്ചുനോക്കി.
“നോക്കണ്ട. എന്റെ നിക്കാഹിനുമുമ്പ് നിക്കാഹ് ചെയ്യില്ല എന്ന വാശിയിലായിരുന്നു ഇക്ക. പക്ഷെ ആ വാശി അധികം ഓടിയില്ല. ഓടിയത് എന്റെ വാശിയായിരുന്നു.
ഇക്ക നിക്കാഹിന് സമ്മതിച്ചു. അതിനുശേഷം ഞാൻ നിന്റെപേരും പറഞ്ഞു”
“എന്നിട്ട് ഇക്ക എന്തുപറഞ്ഞു”
“പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല. എന്നാലും ഞാൻ കാണിച്ചുകൊടുക്കുന്ന കുട്ടിയെ അവളുടെ വീട്ടിരുകാർ സമ്മതിച്ചാൽ കെട്ടാമെന്ന് എനിക്ക് വാക്കുതന്നിരുന്നു. അതുകൊണ്ട് നീയിനി പേടിക്കണ്ട. ഇക്ക വാക്കുമാറ്റില്ല. നിന്റെ സ്വപനം പൂവണിയും”
അതുകേട്ട ഷാന ബസ്സിലെ സീറ്റിട്ടിലിരുന്ന് അസിയുടെ കാലിൽ ചവിട്ടി.
“എന്നെ വെറുതെ ടെൻഷനടിപ്പിച്ചു തെണ്ടി…”
“ആ… കാല് വേദനിക്കുന്നു നാത്തൂനേ… ചവിട്ടല്ലേ പ്ലീസ്… ഞാൻ വിചാരിച്ചാൽ ഇത് മുടക്കാനും സാധിക്കും എന്നോർത്താൽ നല്ലത്” എന്ന് അസി ഒരു മുന്നറീപ്പുനൽകിയപ്പോൾ ഷാന കാലെടുത്തു.
“എന്റെ അസീ… ചതിക്കരുത്. പ്ലീസ്”
സ്കൂളിലെത്തി ഇരുവരും പലതുംപറഞ്ഞ് ചിരിച്ചുകൊണ്ടിരുന്നു.
അതിനിടക്കാണ് ഷാന
“അസീ… എനിക്ക് ഇക്കയുടെ നമ്പർ തരോ” എന്ന് ചോദിച്ചത്.
“അയ്യടാ.. എന്തിനാ ഇക്കയുടെ നമ്പർ”
ഷാന മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി.
“ഷാനാ… നീയൊന്ന് സമാധാനിക്ക്. സമയമുണ്ടല്ലോ…”
ഷാന ഒന്ന് മൂളിക്കൊടുത്തു.
ഈ സമയം മില്ലിൽ മജീദ്ക്കയിൽനിന്നും അവിടത്തെ കാര്യങ്ങളൊക്കെ പഠിക്കുകയായിരുന്നു അജു.
“രാമേട്ടന്റെ മകൻ വന്നിട്ടില്ലേ” അജു ചോദിച്ചു.
“വന്നിട്ടുണ്ട്. അവൻ വണ്ടിയിലുണ്ട്”
അജു മജീദ്ക്കയോടൊപ്പം തടി എടുത്തുമാറ്റിക്കൊണ്ടിരിക്കുന്ന രാമേട്ടന്റെ മകനായ രാഹുലിന്റെ അടുത്തേക്ക് ചെന്നു.
“രാഹുലെ… ഇതൊന്ന് നിർത്തി ഇറങ്ങിവന്നെ” എന്ന് അജു താഴെനിന്ന് വിളിച്ചുപറഞ്ഞപ്പോൾ രാഹുൽ ക്രെയിൻ ഓഫാക്കി താഴെയിറങ്ങി.
“എന്താ ഇക്കാ”
“എനിക്കൊരു കാര്യമറിയണം”
“എന്താ ചോദിക്ക്”
“അന്ന് ബെൽറ്റുപൊട്ടി തടി താഴെവീണത് നിന്റെ അറിവിടെയാണോ”
“മനസ്സിലായില്ല”
“ഉപ്പയുടെ മരണത്തിൽ നിനക്കെന്തെങ്കിലും പങ്കുണ്ടോ എന്നാണ് ചോദിച്ചത്”
“അയ്യോ… ജോലിയൊന്നുമില്ലാതെ കറങ്ങിനടന്ന എന്നെക്കൊണ്ട് ഈ വണ്ടിയുടെ ലൈസൻസ് എടുപ്പിച്ച് ഈ വണ്ടിയിൽതന്നെ ജോലിയും തന്ന അബ്‌ദുക്ക എനിക്കെന്നും ദൈവമായിരുന്നു. ആ അബദുക്കയെ ഇല്ലാതാക്കണമെന്ന് ഒരിക്കൽപോലും ഞാൻ ചിന്തിച്ചതല്ല” രാഹുലിന്റെ വാക്കുകൾ സത്യമാമെന്ന് അവന്റെ സംസാരം കേട്ടപ്പോൾ അജുവിന് തോന്നി.
ആ സംസാരം അജു അവിടെ അവസാനിപ്പിച്ചു. അവന്റെ ഉള്ളിലുണ്ടായ സംശയങ്ങളും.
“നീ പണിതുടർന്നോളൂ രാഹുലെ. ഞാൻ വെറുതെ ചോദിച്ചതാണ്” അജു അവിടെനിന്നും മില്ലിനകത്തേക്ക് നടന്നു.
ജോലിക്കാരോട് സംസാരിച്ച് അവർക്കൊപ്പം നിന്ന് അജു അവരിലൊരാളായിമാറുകയായിരുന്നു.
അബ്‌ദുക്കുകയും അതുപോലെ തന്നെയായിരുന്നു.
എപ്പോഴും ജോലിക്കാർക്കൊപ്പം തന്നെയായിരുന്നു അബ്‌ദുക്കുകയും.
“അജൂ… ഒന്നുവന്നെ. ആരോ വന്നിട്ടുണ്ട് നിന്നെകാണാൻ” മജീദ്ക്ക വിളിച്ചപ്പോൾ അജു മില്ലിന്റെ ഒരു മൂലയിലുള്ള ചെറിയ ഓഫിസിലേക്ക് നടന്നു.
ഓഫിസിനകത്ത് മുൻപ് കണ്ടിട്ടില്ലാത്ത രണ്ടുപേർ ഉണ്ടായിരുന്നു.
“അസ്സലാമുഅലൈക്കും” അവരിലൊരാൾ സലാംചൊല്ലി എണീറ്റു.
അജു തിരികെ സലാംപറഞ്ഞ് അവരോട്
“ആരാ മനസ്സിലായില്ല” എന്ന് ചോദിച്ചപ്പോൾ
“ഞങ്ങൾ കോഴിക്കോട്നിന്നും വരികയാണ്” എന്ന് അതിലൊരാൾ പറഞ്ഞു.
“നിങ്ങളുടെ ഒരു ബസ് കൊടുക്കുന്നുണ്ടെന്ന് കേട്ടു” എന്ന് മാറ്റയാൾ പറഞ്ഞപ്പോ അജു മജീദ്ക്കയെ നോക്കി.
“ആ അങ്ങനെയൊരു തീരുമാനമുണ്ട്. നിങ്ങളോട് ആരാണിത് പറഞ്ഞത്” എന്ന് അജു.
“ഒരാഴ്ച മുൻപാണ് എന്നോട് എന്റെയൊരു സുഹൃത്ത് നൗഫൽ ഇക്കാര്യം പറഞ്ഞത്. നൗഫൽ കുറച്ചുമുൻപ് നിങ്ങളുടെ രണ്ടുവണ്ടികൾ വാങ്ങിയിരുന്നു” അത് കേട്ടതും മജീദ്ക്ക
“നൗഫലിന്റെ സുഹൃർത്താണോ നിങ്ങൾ”
“അതേ ഇക്കാ. ഞങ്ങളൊക്കെ ഒരേ സ്ഥലത്തെ ഡ്രൈവർമാരായിരുന്നു. ഇപ്പൊ നൗഫൽ മുതലാളിയാണ്. ഞാനും ഒരുപാടായി ആഗ്രഹിച്ച് നടക്കുകയാണ് ഒരു വണ്ടി. ഇവിടെ ഉണ്ടെന്നറിഞ്ഞപ്പോൾ വന്നുനോക്കാമെന്ന് കരുതി. ഒരു രാമേട്ടനെ ഞങ്ങൾ വിളിച്ചിരുന്നു രണ്ടുദിവസം മുൻപ്. അയാൾ വണ്ടിയുണ്ടെന്ന് പറഞ്ഞെങ്കിലും ഇന്ന് വിളിച്ചപ്പോൾ ഫോൺ എടുക്കുന്നില്ല. അപ്പൊ അന്വേഷിച്ച് വന്നതാണ്. ടൗണിൽ ബസ്സിറങ്ങി ചോദിച്ചപ്പോൾ അറിഞ്ഞു ഇവിടെയുള്ള വണ്ടിയാണെന്ന്. അതാണ് ഇങ്ങോട്ടുവന്നത്” എന്ന് അവർ പറഞ്ഞപ്പോ അജു എണീറ്റു.
“ഇതിപ്പെട്ട സ്ഥലം തെറ്റിയിട്ടില്ല. പക്ഷെ… വണ്ടികളൊന്നും ഇവിടെയില്ല. എല്ലാം മറ്റൊരിടത്താണ്. വാ നമുക്ക് അങ്ങോട്ടുപോകാം”
അജു അവരെയുംകൂട്ടി ട്രാവൽസിലേക്ക് പുറപ്പെട്ടു.
അജൂന്റെ അരികിൽ മജീദ്ക്കയും ഉണ്ടായിരുന്നു.
“നൗഫലിനെ ഒന്ന് വിളിക്കാമോ” എന്ന് അജു അവരോട് ചോദിച്ചപ്പോൾ അവർ ഉടനെ വിളിച്ച് ഫോൺ അജൂന് കൊടുത്തു.
“ഹലോ ഞാൻ അജ്മൽ. നിങ്ങളുടെ കയ്യിലുള്ള ബസ്സിന്റെ പഴയ ഓണറുടെ മകനാണ്” അജു ഡ്രൈവിങ്ങിനിടയിൽ സംസാരിച്ചു.
“നിങ്ങൾക്ക് വണ്ടിതന്നത് എന്റെ ഉപ്പയാണോ അതോ രാമേട്ടനോ”
“രാമേട്ടൻ” എന്ന് കേട്ടതും അജു ഫോൺ കട്ടാക്കി.
ട്രാവൽസിലെത്തി അജു ആദ്യം അകത്തേക്ക് കടന്നു. കറങ്ങുന്ന കസേരയിൽ ഞെളിഞ്ഞിരിക്കുകയായിരുന്നു രാമേട്ടൻ.
അജുവിനെ കണ്ട രാമേട്ടൻ
“ആ അജുമോനോ… എന്നതൊക്കെയുണ്ട് വിശേഷം”
“ഓ സുഖമാണ് ചേട്ടാ”
അജുവിന്റെ പുറകിലായി ബാക്കിയുള്ള മൂന്നുപേരും അകത്തേക്ക് കയറിവന്നു.
“രാമേട്ടാ… കൂടുതൽ സംസാരമൊന്നുമില്ല. ഇത് കോഴിക്കോടുള്ള നൗഫലിന്റെ സുഹൃത്തുക്കളാണ്. ഇവർ രാമേട്ടനെ കാണാൻ വന്നതാ. പക്ഷെ എത്തിപ്പെട്ടത് എന്റെ മുന്നിലായി എന്നുമാത്രം”
“ഇവരെന്തിനാ എന്നേ കാണാൻ വരുന്നത്…?” രാമേട്ടൻ ചോദിച്ചു.
“ആ നൗഫലിന് കൊടുത്ത രണ്ടുവണ്ടിക്ക് പുറമെ മൂന്നാമത്തെ വണ്ടിയും കൊണ്ടുപോകാൻ വന്നവരാ” എന്ന് അജു പറഞ്ഞതും രാമേട്ടൻ ഇരിപ്പിടത്തിലിരുന്ന് ഒന്ന് ഞെട്ടി.
“രാമേട്ടാ… ഇനി പറ, ആ രണ്ടുവണ്ടി നൗഫലിന് കൊടുത്തത് ആരാ…?”
ഇവിടെ അരങ്ങേരുന്ന സംഭവം എന്താണെന്നറിയാതെ ആ കോഴിക്കോട്ടുകാർ രണ്ടുപേരും ഇരുന്നപ്പോൾ
“നിങ്ങളിനി ഇരിക്കണ്ട. ബുദ്ധിമുട്ടിച്ചതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. വണ്ടികളൊക്കെ ഉപ്പയുടേതാണ്. ഉപ്പയിന്ന് ജീവിച്ചിരിപ്പില്ല. അതിനിടക്ക് വണ്ടി നൗഫലിന് കൊടുത്തതും ഈ രാമേട്ടനാണ്. അതും ഞങ്ങളുടെ അറിവോടെയല്ലാതെയാണ് അത് ചെയ്തത്. ഇനിയിവിടെ കൊടുക്കാനുള്ള വണ്ടികളൊന്നുമില്ല. മാത്രമല്ല നൗഫൽ വാങ്ങിയതിനേക്കാൾ കൂടുതൽ പണംകൊടുത്ത് ആ വണ്ടികൾ തിരികെവാങ്ങാനും ഞാൻ തയ്യാറാണ്. ഈ വിവരം നൗഫലിനോട് നിങ്ങളൊന്ന് പറയണം” എന്ന് അജു അവരോട് പറഞ്ഞപ്പോൾ
“അത് കുഴപ്പമില്ല. കേട്ടറിഞ്ഞു വന്നവരാണ് ഞങ്ങൾ. പിന്നെ നൗഫലിനോട് ഞങ്ങൾ പറഞ്ഞുനോക്കാം. സമ്മതിക്കുമോ എന്നൊന്നും അറിയില്ല. എന്നാലും പറഞ്ഞുനോക്കാം” അവർ ഇരുവരും നിരാശയോടെ അവിടെനിന്നും ഇറങ്ങിയതും
“രാമേട്ടാ… ഇനി പറ. എന്തിനുവേണ്ടി… എത്ര ലക്ഷത്തിന് കൊടുത്തു” അജുവിന്റെ ശബ്ദത്തിലെ മാറ്റം അവരറിഞ്ഞു.
“മോനെ… അത്” രാമേട്ടൻ തുടങ്ങി.
“ഒരു കച്ചവടം തുടങ്ങാൻ വേണ്ടിയാണ് ഞാനതുചെയ്തത്. എന്നോട് ക്ഷമിക്കണം” രാമേട്ടൻ ഇരിപ്പിടത്തിൽനിന്ന് എഴുനേറ്റ് കൈകൂപ്പി.
“ക്ഷമിക്കാം. പക്ഷെ… എന്റെ വീട്ടിലുണ്ടായ ദുരന്തം, അതിന്റെ തിരക്കഥ എഴുതിയതും അണിയറയിൽ പ്രവർത്തിച്ചതും ആരൊക്കെയാണെന്ന് നിങ്ങൾ പറയണം. ഇല്ലെങ്കിൽ ഞാനാരാണെന്ന് നിങ്ങളറിയും”
“അജൂ… നമുക്കിത് കേസാക്കാം അജൂ. നീയായിട്ട് ഇനി ഒന്നും ചെയ്യരുത്. പാവം അസിമോൾക്ക് മാറ്റാരുമില്ല. അത് നീ മറക്കരുത്”
“എന്ത് കേസ് മജീദ്ക്കാ… ഉപ്പയുടെ സാമ്പാദ്യത്തിൽ കണ്ണുവെച്ച ഈ നാറി എന്റെ ഉപ്പയുടെ സ്വത്ത് മാത്രമാണോ കട്ടെടുത്തത്. എന്റെ ഉപ്പയെതന്നെ ഇല്ലാതാക്കിയില്ലേ. എന്റെ ഉമ്മയെയും ഉപ്പയുടെ അടുത്തേക്ക് പറഞ്ഞുവിട്ടില്ലേ. അസിമോളെയും ഇല്ലാതാക്കാൻ ശ്രമിച്ചില്ലേ. ഇവരുടെകാര്യത്തിൽ ഞാൻ വിധിപറയും. ഇവരെ ചോദ്യം ചെയ്യുന്ന പോലീസും ഇവർക്ക് വിധിപറയരുന്ന കോടതിയും എല്ലാം ഞാനാണ്” അജുവിൽ ഇന്നുവരെ ഇങ്ങനെയൊരു ദേഷ്യം മജീദ്ക്ക കണ്ടിട്ടില്ല.
“വാ രാമേട്ടാ… വന്ന് വണ്ടിയിൽ കയറ്” അജു രാമേട്ടനോട് പറഞ്ഞു.
അനുസരണയോടെ രാമേട്ടൻ വണ്ടിയിൽ കയറി.
ആ വണ്ടി ചെന്നുനിന്നത് മില്ലിലായിരുന്നു.
“ഇനി പറ രാമേട്ടാ… എന്തായിരുന്നു ഉദ്ദേശം”
“അബ്ദു എനിക്ക് നല്ല സുഹൃത്തായിരുന്നു. അതുപോലെ നാസറും. ഞങ്ങൾ മൂന്നുപേരും ഒന്നിച്ചാണ് പഠിച്ചതും വളർന്നതും എല്ലാം. ബസ് വാങ്ങിയത് നൗഫലാണെങ്കിലും അതിന്റെ അവകാശി നൗഫലിന്റെ ഉപ്പ നാസറായിരുന്നു. നാസറിന്റെ പെങ്ങളെ അബ്‌ദുവിനെകൊണ്ട് കെട്ടിക്കാൻ അബ്‌ദുവിന്റെ ഉപ്പ തീരുമാനിച്ചതായിരുന്നു. പക്ഷെ അബ്‌ദുവിന് ഇഷ്ടം ആയിഷയെ ആയിരുന്നു. വീട്ടുകാരെ എതിർത്ത് അബ്ദു ആയിഷയെ നിക്കാഹ്ചെയ്തു. അതറിഞ്ഞ നാസറിന്റെ പെങ്ങൾ ജീവനൊടുക്കി. അതിനുശേഷമാണ് നാസറും കുടുംബവും കോഴിക്കോട്ടേക്ക് താമസംമാറിയത്.
അന്നുതൊട്ട് അബ്‌ദുവിനെ ഇല്ലാതാക്കണം എന്നതായിരുന്നു നാസറിന്റെ ഉദ്ദേശം.
അബ്‌ദുവിനെ പലപ്പോഴായി അഭായപ്പെടുത്താൻ നാസർ ശ്രമിച്ചെങ്കിലും ഒന്നും ഫലംകണ്ടില്ല. ഒടുക്കം നാസർ എന്നെവിളിച്ചു. നാസറിന്റെ ആവശ്യം പറഞ്ഞു. ആദ്യം എതിർത്തെങ്കിലും ഒന്ന് സഹായിച്ചാൽ മാത്രംമതിയെന്നും പകരമായി ഒരുപാട് പണവും എനിക്ക് ഓഫാർചെയ്തു. ഞാൻ സമ്മതിച്ചു. പ്ലാനുകൾ പലതായിയുന്നു. അവസാനം തിരഞ്ഞെടുത്തത് അബ്‌ദുവിന്റെ മില്ലിൽവെച്ച് ഒരു അപകടം ഉണ്ടാക്കാമെന്നതും. എന്നും ഉപയോഗിക്കാറുള്ള ക്രെയിനിലെ ബെൽറ്റ് മുറിച്ചുവെച്ചത് ഞാനാണ്. ആ വിവരം നാസറിനെ അറീച്ചപ്പോൾ നാസർ പറഞ്ഞിരുന്ന തുകയുടെ പകുതി എന്റെ അക്കൗണ്ടിലേക്ക് അയച്ചു. പിറ്റേന്ന് ഉച്ചക്ക് ഒരു തടിപൊക്കാൻ പറഞ്ഞ് അബ്ദു രാഹുലിന്റെ അടുത്ത് ചെന്നു. അന്നത്തെ ആദ്യത്തെ തടിപിടുത്തം. തടിപൊക്കി നിർത്തിയതും പാതിമുറിച്ച ബെൽറ്റ് പൂർണമായും മുറിഞ്ഞുപോയി”
“മതി… അതിനെപ്പറ്റി കൂടുതൽ പറയണ്ട. ഇനി അറിയേണ്ടത് ഉമ്മാക്കും അനിയത്തിക്കും സംഭവിച്ച അപകടത്തെ പറ്റിയാണ്”
“അതിനെക്കുറിച്ച് എനിക്ക് അറിയില്ല. ആരെങ്കിലും മനപ്പൂർവം ചെയ്തതാണോ അതല്ല ആരെങ്കിലും ചെയ്യിച്ചതാണോ എന്നൊന്നും എനിക്കറിയില്ല”
“നുണപറയുന്നോ” എന്നും ചോദിച്ച് അജു രാമേട്ടന്റെനേരെ ചീറിയടുത്തതും മജീദ്ക്ക അജൂനെ പിടിച്ചുവെച്ചു.
“അജു വേണ്ടമോനെ…”
അപ്പോഴേക്കും ക്ലാസ്സ് കഴിഞ്ഞ് അസിയുമെത്തി.
“മോള് ഓഫിസിൽ ചെന്നിരിക്ക്. ഇക്ക ഇപ്പോവരാം” എന്ന് അജു അസിയോട് പറഞ്ഞപ്പോൾ അസി ഓഫിസിലേക്ക് നടന്നു.
“എന്നെ ഉപദ്രവിക്കരുത്. ഞാൻ നഷ്ടപ്പെടുത്തിയ ബസ്സുകൾ തിരികെ വാങ്ങിത്തരാം. എന്നെ ഉപദ്രവിക്കരുത്” എന്ന് രാമേട്ടൻ കെഞ്ചിയപ്പോൾ
“എന്റെ ഉപ്പയെ തിരികെ തരാൻപറ്റുമോ… അതുകൊണ്ട് ഇല്ലാതായ എന്റെ ഉമ്മയെ തിരികെ തരാൻ പറ്റുമോ”
അജുവിന്റെ കണ്ണുകൾ നിറഞ്ഞു… ശബ്ദമിടറി…
“മോനെ…” മജീദ്ക്ക അജുവിനെ സമാധാനിപ്പിച്ചു.
അപ്പോഴേക്കും രാഹുലെത്തി.
“എന്തുപറ്റി അച്ഛാ”
രാമേട്ടാനൊന്നും പറയാൻ സാധിച്ചില്ല.
“നീ പറഞ്ഞ നിന്റെ ദൈവത്തെ ഇല്ലാതാക്കിയത് നിന്റെ അച്ചനാണ്” എന്ന് അജു പറഞ്ഞപ്പോൾ രാഹുൽ ഒരു ഞെട്ടലോടെയാണ് അത് കേട്ടത്. കേട്ടത് വിശ്വസിക്കാൻ രാഹുലിനായില്ല.
“രാഹുലെ… വിളിച്ചുകൊണ്ടുപോ നിന്റെ അച്ഛനെ. ഇനിയും എന്റെമുന്നിൽനിന്നാൽ എന്റെ അവസ്ഥ നിനക്കുംവരും. നിനക്കും അച്ഛനില്ലാതെ പോവും” എന്ന് വികാരഭരിതനായി അജു പറഞ്ഞപ്പോൾ രാഹുൽ അജുവിനെനോക്കി.
“ഇറങ്ങിക്കോ രണ്ടും. ഇനി എന്റെ കണ്മുന്നിൽ വരരുത്” എന്ന് അജു ദേഷ്യപ്പെട്ടതും രാമേട്ടനും രാഹുലും അവിടെനിന്നും നടന്നുനീങ്ങി.
“മോനെ… പോയവർ ഇനി തിരിച്ചുവരില്ല. ഇനി ഇതിന്റെ പുറകെ മോനും പോവരുത്. അസി തനിച്ചാണ് എന്നത് മറക്കരുത്” മജീദ്ക്ക വീണ്ടും ഓർമിപ്പിച്ചു.
“ഞാൻ വീട്ടിലേക്ക് പോവുകയാണ്. പിന്നെ ട്രാവൽസിലെ കാര്യങ്ങൾ ഇനിതൊട്ട് ഞാൻ നോക്കിക്കോളാം. ഇവിടെ നിങ്ങളുണ്ടല്ലോ” അജു അസിയെയും കൂട്ടി വീട്ടിലേക്ക് പോകാനൊരുങ്ങി.
അന്ന് വീട്ടിലെത്തി അസിയും അജ്മലും പതിവ് കലാപരിപാടികൾ തുടങ്ങി.
വീട് വൃത്തിയാക്കലും അലക്കലും എല്ലാമായി അവർ അവരുടേത് മാത്രമായ ജീവിതം തുടർന്നുകൊണ്ടിരിക്കെ കോളിങ്ങ്ബെൽ മുഴങ്ങി.
അജു ചെന്ന് വാതിൽതുറന്നപ്പോൾ രാഹുലായിരുന്നു.
“നീയെന്താ ഇവിടെ. നിന്നോട് ഞാൻ പറഞ്ഞതല്ലേ എന്റെ കൺമുന്നിൽ വരരുത് എന്ന്” അജു ദേഷ്യപ്പെട്ടു.
“അജുക്കക്ക് ദേഷ്യമുണ്ടാകുമെന്നറിയാം. എന്നാലും വരാതിരിക്കാൻ എനിക്ക് കഴിയുന്നില്ല. കഴിഞ്ഞ രണ്ടുവർഷമായയി ഞാൻ ജോലിചെയ്യുന്നത് നിങ്ങളുടെ മില്ലിലാണ്. എന്റെ അച്ഛൻ നിങ്ങളുടെ ട്രാവൽസിലും. അച്ഛൻ നഷ്ടപ്പെടുത്തിയ ജീവിതങ്ങളെ തിരികെതരാൻ ഞങ്ങൾക്കാവില്ല. പക്ഷെ അച്ഛന്റെ കാരണത്താൽ നിങ്ങൾക്ക് നഷ്ടമായ നിങ്ങളുടെ വാഹനത്തിന്റെ പണം നിങ്ങൾക്ക് തരാം. അറിഞ്ഞുകൊണ്ട് അച്ഛൻ ചെയ്തതെറ്റിനെ ഏറ്റുപറഞ്ഞ് ഞാൻ നിങ്ങളോട് മാപ്പുചോദിക്കാം. ഞങ്ങളോട് പൊറുക്കണം” രാഹുൽ അജൂന്റെ കാലിൽവീണു.
അജു അവനെപ്പിടിച്ചെഴുനേൽപ്പിച്ചു.
“നിനക്കറിയില്ല രാഹുലെ. എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാത്ത അവസ്ഥയിലാണ് ഞാനും അസിയും. എല്ലാം പൊറുത്തുജീവിക്കാൻ എനിക്ക് കഴിയില്ല. നിന്റെ അച്ഛനെയും അച്ഛന്റെ കൂട്ടുകാരനെയും കോടതി കയറ്റാൻ എനിക്കറിയാഞ്ഞിട്ടല്ല, അതുപോലെ എല്ലാം അറിഞ്ഞിട്ടും നിന്റെ അച്ഛന്റെ ദേഹത്ത് കൈവെക്കാത്തിരുന്നത്, ഇടയ്ക്കിടെ എന്റെ ഉപ്പ പറയാറുണ്ട് നിന്റെ അച്ഛൻ രാമേട്ടനെയും മജീദ്ക്കയേയും കുറിച്ച്. ഉപ്പാക്ക് ഇവർ രണ്ടുപേരെയും ഒരുപാടിഷ്ടമായിരുന്നു. അതുകൊണ്ട് മാത്രമാണ് നിന്റെ അച്ഛനെ വെറുതെ വിട്ടത്. ഇതൊന്നും മറക്കാനും പൊറുക്കാനും എനിക്ക് കഴിയില്ല. വീണ്ടും ഇതും പറഞ്ഞ് എന്റെ മുന്നിലേക്ക് വരാതിരിക്കാൻ നിങ്ങൾ ശ്രമിക്ക്. പിന്നെ നീ അച്ഛന്റെ വഴിയേ പോകില്ലെങ്കിൽ നാളെമുതൽ ജോലിക്ക് പോരെ. അതുപോലെ അച്ഛനോടും പറഞ്ഞേക്ക് കൊടുക്കൽ വാങ്ങൽ കണക്കുകളൊന്നും ഇനി ബാക്കിയില്ലെന്ന്. അച്ഛനും ഞങ്ങളും തമ്മിലുള്ള ബന്ധം ഇവിടെ തീർന്നെന്ന്”
എല്ലാംകേട്ട് രാഹുലും പടിയിറങ്ങി.
“കഴിഞ്ഞോ… എല്ലാവരെയും വെറുതെ വിട്ടോ…? എന്തിനാ അജുക്കാ… ഉപ്പയെ ഇല്ലാതാക്കിയ അവരോട് എന്തിനാണീ ദയ..?” അജു തിരിഞ്ഞതും അസി ചോദിച്ചു.
“അത് മോളെ…”
“വേണ്ട ഇക്കാ… എല്ലാം ഞാൻ കേട്ടു. ഇത്രക്ക് ദയകാണിക്കാൻ പാടില്ലായിരുന്നു. പകരമാവിലെങ്കിലും പകരം ചോദിക്കണമായിരുന്നു”
അസിയുടെ കണ്ണുകൾ ദേഷ്യംകൊണ്ട് ചുവന്നിരുന്നു.
എങ്കിലും അജു അവളെ പറഞ്ഞ് സമാധാനിപ്പിച്ച് വീണ്ടും അവരുടേതായ ജീവിതതം തുടർന്നു.
ദിവസങ്ങൾ കടന്നുപോയി. അജു തന്റെ വീടിനോട് ചേർന്നുകിടക്കുന്ന ഉമ്മയുടെ പേരിലുള്ള സ്ഥലത്തേക്ക് രാമേട്ടന്റന്റെ വീടിനടുത്തുനിന്നും ട്രാവൽസിനെ മാറ്റി.
മില്ലിലെ കാര്യങ്ങൾ മജീദ്ക്കയും ട്രാവൽസ് അജുവും നോക്കി. എന്നാലും എന്നും അജു മില്ലിൽ പോകാറുണ്ട്.
അസി ക്ലാസ്സ് കഴിഞ്ഞാൽ നേരെ വീട്ടിലേക്കാണ് വരുന്നത്.
അസിക്ക് നാളെമുതൽ പ്ലസ്ടു പരീക്ഷ തുടങ്ങുകയാണ്.
“ഇക്കാ… നാളെ എന്നെ സ്കൂളിൽ കൊണ്ടുവിടണേ… അതുപോലെ ഉച്ചക്ക് വിളിക്കാനും വരണം” എന്ന് അസി ഓർമിപ്പിച്ചു.
“നിനക്ക് ബസ്സിൽകേറി വന്നാപോരേ അസീ”
“പറ്റില്ല”
“ഓ ശെരി. ഇനി അതിന് മുഖംകറുപ്പിക്കണ്ട”
അസി ഒന്ന് പുഞ്ചിരിച്ചു.
“പിന്നേ… നാളെമുതൽ ഷാനയെയും കൂടെ കൂട്ടണം കേട്ടോ”
എന്നും അസി പറഞ്ഞപ്പോൾ അജു അസിയെ തുറിച്ചുനോക്കി.
“നോക്കണ്ട. മറ്റന്നാൾ ഷാനക്ക് പതിനെട്ട് തികയും. പരീക്ഷയോന്ന് കഴിയട്ടെ. എന്നിട്ടുവേണം ഇക്കയെ ഒന്ന് പൂട്ടാൻ” എന്നും പറഞ്ഞ് അസി കിടന്നു.
“പടച്ചവനെ… ഇവളിത് എന്തുനുള്ള പുറപ്പാടാ” അജുവും ബെഡിന്റെ ഒരറ്റത്തുകിടന്നു.
[തുടരും…]
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
F_B_L ന്റെ മറ്റു നോവലുകൾ
അകലെ
മനമറിയാതെ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission