ഇഷ്‌കിൻ താഴ്‌വാരം…
✍️F_B_L
PART-04
[തുടരുന്നു…]
പടച്ചവനെ… ഇവളിത് എന്തുനുള്ള പുറപ്പാടാ” അജുവും ബെഡിന്റെ ഒരറ്റത്തുകിടന്നു.
കാലത്ത് അസി എണീറ്റ് അവളുടെ ജോലിയൊക്കെ തീർത്ത് കുളിക്കാനായി പോകുമ്പോഴും അജു നല്ല ഉറക്കമായിരുന്നു.
“ഇക്കാ എണീറ്റെ… എനിക്ക് എക്‌സാമാണ് അത് മറക്കല്ലേട്ടാ” അവൾ അജുവിനെ കുലുക്കിവിളിച്ചു.
“എന്റെ അസീ… ഞാനൊന്ന് ഉറങ്ങട്ടെ. നീ പോയി നിന്റെ ജോലിത്തീർക്ക്”
അവൻ വീണ്ടും പുതപ്പിനുള്ളിലേക്ക് ചുരുണ്ടുകൂടിയപ്പോൾ അസി പുതപ്പുവലിച്ചുമാറ്റി.
“ഇക്കാ… കളിക്കല്ലേ… നേരംവൈകിയാൽ എക്സാംഹോളിൽ കേറ്റില്ല. എണീക്ക് ഇക്കാക്കാ” അസി കെഞ്ചിയപ്പോൾ അജു എഴുനേറ്റ് ബാത്‌റൂമിലേക്ക് കടന്നു.
വൈകാതെ രണ്ടുപേരും ഒരുക്കമൊക്കെ കഴിഞ്ഞ് ഭക്ഷണവും കഴിച്ച് ഷാനയെ വിളിക്കാനായി പുറപ്പെട്ടു.
“അജുക്കാ… ഞാൻ പറഞ്ഞതൊന്നും ഷാനക്ക് അറിയില്ല. അവളെ കാണുമ്പോൾ അവളോട് ചാടിക്കടിക്കാൻ നിൽക്കരുത്”
അസി അജുവിനോട് പറഞ്ഞു.
“ആലോചിക്കാം”
എന്നായിരുന്നു അജുവിന്റെ മറുപടി.
“വല്ലാതെ ആലോചിക്കണ്ട. മര്യാദക്ക് ആണെങ്കിൽ ഇക്കാക്ക് കൊള്ളാം. അല്ലങ്കിൽ നല്ല ഇടികിട്ടും” എന്ന് അസി.
“ശെരി മാഡം. ഉത്തരവുപോലെ”
കാറ് മജീദ്ക്കയുടെ ഗേറ്റുകടന്നതും ഷാന ഓടിവന്ന് വണ്ടിയിൽ കയറി.
മൂവരുംകൂടി സ്കൂളിലേക്ക് പുറപ്പെട്ടു. പോകുന്ന വഴിയിൽ അസിയും ഷാനയും എന്തൊക്കെയോ പറയുന്നുണ്ട് എങ്കിലും അജു അത് ചെവികൊടുത്തില്ല.
വണ്ടിയിൽ ഇരിക്കുമ്പോൾ ഷാനയുടെ മനസ്സുമുഴുവൻ അജുവിലായിരുന്നു.
“ഈ മനുഷ്യന് വാതുറന്ന് എന്തെങ്കിലും ചോദിച്ചൂടെ” എന്ന് ഷാന മസ്സിൽ പറഞ്ഞു.
“ഷാനാ…” പെട്ടെന്ന് അജുവിന്റെ വിളികേട്ട ഷാന ഞെട്ടി. കൂടെ അസിയും.
“പടച്ചോനെ… ഞാൻ ഇതിനോട് മിണ്ടാതിരിക്കാൻ പറഞ്ഞതാണല്ലോ” എന്ന് അസി ഓർത്തു.
“എന്തേ അജുക്കാ” ഷാന വിറയലോടെ ചോദിച്ചു.
“നാളെ ബർത്ഡേ ആണല്ലേ”
“ആ ഇക്കാ” ഷാനയുടെ വിറയൽ മാറിയിട്ടിലായിരുന്നു.
“അസി എന്നോടൊരു കാര്യം പറഞ്ഞിരുന്നു. അത് വീട്ടുകാരോട് ചോദിക്കുന്നമുൻപ് നിന്നോട് ചോദിക്കാമെന്ന് കരുതി”
അജു ഒരു മടിയുമില്ലാതെ പറഞ്ഞു.
“എന്താണിക്കാ” ഷാന ചോദിച്ചു.
“ഇക്ക നേരെനോക്കി വണ്ടി വേഗം വിട്. എക്സാം ഇപ്പോതുടങ്ങും” അസിക്ക് അറിയാമായിരുന്നു അജു പറയാൻ പോകുന്നത് കല്യാണക്കാര്യമാണെന്ന്. പക്ഷെ ആ ടോപ്പിക്ക് മാറ്റാൻവേണ്ടി അസി കുറച്ച് ദേഷ്യത്തോടെയാണ് വണ്ടിവിടാൻ പറഞ്ഞത്.
അജു ഒന്ന് പുഞ്ചിരിച്ച് ആക്‌സിലേറ്ററിൽ കാലാർത്തി വണ്ടി സ്പീഡിൽവിട്ടു.
സ്കൂൾമുറ്റത്ത് വണ്ടിനിർത്തി ഷാന ഇറങ്ങിയതും
“അല്ലാ ഇക്കയോട് ഞാൻ പറഞ്ഞതല്ലേ മിണ്ടാതിരിക്കാൻ. പിന്നെ എന്തിനാ അവളോട് ഓരോന്നും ചോദിക്കാൻപോയത്”
അസി അജുവിനോട് ദേഷ്യപ്പെട്ടു.
“അല്ല അസീ… അവളുടെ ഇഷ്ടം അറിഞ്ഞിട്ട് വീട്ടുകാരോട് ചോദിച്ചാപോരെ” എന്ന് അജു.
“എന്നിട്ട് ഷാനക്ക് എതിർപ്പൊന്നും ഇല്ലെങ്കിൽ നിങ്ങൾപിന്നീട് പ്രണയത്തിലാവും. അവസാനം അവളുടെ വീട്ടുകാർക്ക് താല്പര്യം ഇല്ലെന്ന് പറഞ്ഞാലോ… അപ്പൊ ഇക്കയും അവളും വീണ്ടും നിരാശയിലാവും. എന്നതിനാ ഇക്കാ റിസ്ക്കെടുക്കുന്നെ. സമയമുണ്ടല്ലോ നമുക്ക്, ഇക്കയൊന്ന് സമാധാനിക്ക്”
അപ്പോഴേക്കും പുറത്തുനിന്ന ഷാന ഡോറിലെ ഗ്ലാസിൽ തട്ടി.
“വാ” എന്ന് കൈകൊണ്ട് കാണിച്ചു.
അസി കാറിൽനിന്നിറങ്ങി ഷാനയോടൊപ്പം ക്ലാസ്സിലേക്കും അജു കാറുമായി പുറത്തേക്കും പോയി.
“എന്താ അസീ നീ ഇക്കയോട് പറഞ്ഞത്”
എന്താണെന്നറിയാൻ ഷാന ചോദിച്ചു.
“അത് ഈ എക്സാം കഴിയുന്നദിവസം ഇക്കതന്നെ നിന്നോട് ചോദിക്കും. അതുവരെ മോള് സമാധാനമായി പഠിക്കാൻ നോക്ക്” എന്ന് അസി.
എക്സാം ഹോളിലിരുന്ന് എക്സാം എഴുതുമ്പോഴും ഷാനയുടെ ഉള്ളിൽ അജു ചോദിക്കുന്ന ചോദ്യമെന്താണ് എന്ന ചിന്തയായിരുന്നു.
എക്സാം കഴിഞ്ഞ് അജുതന്നെയാണ് അവരെ കൂട്ടികൊണ്ടുവന്നതും. പക്ഷെ കാറിൽ അജു മൗനംപാലിച്ചു.
അന്ന് രാത്രി പന്ത്രണ്ടുമണിവരെ ഉറങ്ങാതെ കാത്തിരുന്ന് അസി ഷാനയെ വിളിച്ചു.
എന്നിട്ട് ബർത്ത്ഡേ ആശംസകൾ നേർന്ന് കിടന്നു. ഇതൊന്നും അജു അറിയുന്നുണ്ടായിരുന്നില്ല. അജു ഷാനയുടെ കാര്യത്തിൽ കാര്യമായ ശ്രദ്ധകൊടുക്കാതെ സുഖമായി കിടന്നുറങ്ങുകയായിരുന്നു.
ഈ സമയം ഷാന ഫോണും കയ്യിലെടുത്ത് അജുവിന്റെ ഒരു കാൾ അല്ലങ്കിൽ മെസ്സേജിനായി കാത്തിരിക്കുകയായിരുന്നു.
ആ കാത്തിരിപ്പ് രാത്രി രണ്ടുമണിവരെ ഷാന തുടർന്നെങ്കിലും കാര്യമായി ഒന്നുംതന്നെ സംഭവിച്ചില്ല. അതുകൊണ്ട് നിരാശയിൽ ആയിരുന്ന ഷാനയും കിടന്നുറങ്ങാൻ തീരുമാനിച്ചു.
കാലത്ത് ഉമ്മയുടെ വിളിക്കേട്ട് ഷാന കണ്ണുതുറന്നു.
“പ്രായം പതിനെട്ടായി… എന്നിട്ടും സ്വയം ഉറക്കമെണീക്കാൻ ഇതുവരെ പഠിച്ചില്ല” നല്ലൊരു ദിവസമായിട്ട് ഉമ്മ കലിപ്പിലാണ്. ഉമ്മയുടെ ചീത്തയുംകെട്ട് ഷാന എണീറ്റു.
നിസ്കാരമൊക്കെ കഴിഞ്ഞ് ഫോണെടുത്ത് അസിയെ വിളിച്ചു.
“അസീ… ഇന്ന് ഉച്ചഭക്ഷണം ഇവിടെന്നാണ്, അജുക്കയോട് പറഞ്ഞേക്ക്”
എന്ന് ഷാന ഫോണിലൂടെ പറഞ്ഞതും മറുതലക്കൽ അജൂന്റെ ശബ്ദം.
“ശെരി പറയാം. ആരുപറഞ്ഞെന്ന് പറയണം”
അതുകേട്ട ഷാന യൊന്ന് ഭയന്നു.
ഷാന ഒന്നും മിണ്ടാൻ തയ്യാറായില്ല.
സത്യത്തിൽ അജൂന്റെ ശബ്ദംകെട്ടപ്പോൾ അവളുടെ തൊണ്ടയിലെ വെള്ളം വറ്റിയതായിരുന്നു.
“ഹലോ… ഇതാരാ” ഉറക്കത്തിനിടയിലെ അജുവിന്റെ ഇടറിയ ശബ്ദം ഷാനയുടെ കാതുകളിലെത്തി.
“ഇക്കാ ഞാൻ ഷാനയാണ്”
“ഹാ നീയായിരുന്നോ. നേരിട്ട് കേൾക്കുന്നപോലല്ല ഫോണിലൂടെ കേൾക്കുമ്പോൾ ശബ്ദം മാറ്റമുണ്ട്”
ഷാന ഒന്നുമൂളി.
“ഇക്കാ ഇന്നെന്റെ ബർത്ത്ഡേയാണ്. അപ്പൊ ഇന്ന് നിങ്ങൾ രണ്ടുപേരും ഉച്ചക്ക് ഇവിടെവേണം”
“ഓ… ഞാനത് മറന്നു” അജു അവളെ വിഷ്ചെയ്യുന്നത് ചെവി കൂർപ്പിച്ചുവെച്ച് ഷാന കേട്ടു.
“പിന്നെ ഉച്ചക്കൽത്തെ കാര്യം. എനിക്കിന്ന് ഒരിടംവരെ പോകാനുണ്ട്. അതുകൊണ്ട് ഞാനുണ്ടാകില്ല”
ഷാന ഒരുപാട് ആഗ്രഹിച്ചത് ഒരുനിമിഷംകൊണ്ട് ഇല്ലാതെയായി.
മറുപടി ഒരു മൂളലിൽ ഒതുക്കി ഷാന ഫോൺ കട്ടാക്കി.
“ഈ ഇക്കയെന്താ ഇങ്ങനെ. ഒരു മുരടൻ സ്വഭാവം. അസി ഒരിക്കൽപോലും ഇങ്ങെനെയൊരു സ്വഭാവം ഉള്ളത് പറഞ്ഞിട്ടില്ലല്ലോ” അവൾ എന്തൊക്കെയോ ആലോചിച്ചങ്ങനെ ഇരിക്കുമ്പോഴാണ് ഉമ്മ വീണ്ടും ഒരു യുദ്ധത്തിനായി വന്നത്.
“ഷാനാ… നിനക്കിന്ന് ക്ലാസ്സിൽപോണ്ടേ… നീയെന്താ ആലോചിച്ചിരിക്കൂന്നേ. എണീറ്റ് പണികളൊക്കെ തീർക്കാൻ നോക്ക്”
ഉമ്മ ചീത്ത പറഞ്ഞുതുടങ്ങുംമുൻപ് അസി എഴുനേറ്റ് അടുക്കളയിലേക്ക് നടന്നു.
അടുക്കളയിൽ ഉമ്മയെ സഹായിക്കുമ്പോഴും ഷാന ചിന്തയിലായിരുന്നു.
ഇടയ്ക്കിടെ ഉമ്മ ചിന്തയിൽനിന്ന് ഉണർത്തുന്നതുകൊണ്ട് ജോലികൾ മുന്നിട്ടുപോയി.
ഒടുക്കം പണികളൊക്കെ തീർത്ത് ഷാന അസിയെ കാത്തുനിന്നു.
അജുവിന്റെ കാർ വന്നതും പതിയെനടന്ന് കാറിൽയറി.
കാറിൽകയറിയ ഷാനയെ അസി വിഷ്ചെയ്തു.
പക്ഷെ അജു ഒന്നും മിണ്ടാതെ വണ്ടിയിൽ ഇരുന്നു.
സ്കൂളിലെത്തി കാറിൽനിന്നിറങ്ങി ക്ലാസ്സിലേക്ക് നടക്കുമ്പോൾ
“കാലത്ത് വിളിച്ചപ്പോൾ നീ എവിടെയായിരുന്നു. ഇക്കയാണല്ലോ ഫോണെടുത്തത്” ഷാന അസിയോട് ചോദിച്ചു.
“ഫോൺ റൂമിലായിരുന്നു. ഞാൻ അടുക്കളയിലും”
ഷാനയൊന്ന് മൂളി.
“ഇന്ന് നല്ലൊരുദിവസമായിട്ട് എന്തുപറ്റി എന്റെ നാത്തൂന്. ഒരു ഉഷാറില്ലല്ലോ”
“ഒന്നുല്ല അസീ”
ഷാനയുടെ ആ മറുപടിയിൽ അസി ഒട്ടും തൃപ്തയല്ലായിരുന്നു.
“ഏയ് അതുവിട്. എന്റെ നാത്തൂന് എന്തോ കാര്യമായി പറ്റിയിട്ടുണ്ട്. എന്താണെങ്കിലും പറ നാത്തൂനെ”
അസി ഷാനയുടെ തോളിലൂടെ കയ്യിട്ട് ചോദിച്ചതും ക്ലാസ്സിലുള്ള നിഹാദ് വർണ്ണക്കടാലാസിൽ പൊതിഞ്ഞ ഒരു ബോക്സുമായി അവരുടെ അടുത്തേക്ക് വന്നു.
“ഹാപ്പി ബർത്ഡേ ഷാനാ” നിഹാദ് അവന്റെ കയ്യിലിരുന്ന ഗിഫ്റ്റ് നീട്ടിക്കൊണ്ട് പറഞ്ഞു.
ഷാന അതുവാങ്ങി “താങ്ക്സ്” പറഞ്ഞ് മുന്നോട്ടുനടന്നതും
“താങ്ക്സ് മാത്രമേയുള്ളു… ചിലവൊന്നുല്ലേ ഷാനാ” നിഹാദ് ചോദിച്ചു.
“എക്സാം ആയതുകൊണ്ട് ഒന്നും വാങ്ങിയില്ല. നാളെതരാം” ഷാന മറുപടിപറഞ്ഞു.
നിഹാദിന്റെ മുഖത്ത് പതിവില്ലാത്ത ഒരു പുഞ്ചിരിയുള്ളത് ഷാനയും അസിയും അറിയുന്നുണ്ടായിരുന്നു.
“നാത്തൂനേ… നിഹാദിന് ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉള്ളപോലെ തോന്നുന്നല്ലോ…?”
“എനിക്കും തോന്നി”
“അത് നമുക്ക് പിന്നീട് ആലോചിക്കാം. ഇപ്പൊ നിനക്ക് എന്തുപറ്റി എന്നുപറ” അസി ഷാനയോട് വീണ്ടും ചോദിച്ചു.
“ഒന്നുല്ല അസീ. നിനക്ക് വെറുതെ തോന്നുന്നതാ”
ഷാന ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.
പക്ഷെ.
“അല്ല മോളെ ഷാനാ… നീയിന്ന് കാറിൽകേറിയതുതൊട്ട് ഞാൻ ശ്രദ്ധിക്കുകയാണ്. നിനക്ക് എന്തോ ഒരുമാറ്റം. സ്വാതന്ത്ര്യം കിട്ടിയതുകൊണ്ടാണോ”
“ചിലപ്പോൾ അതായിരിക്കും” എന്ന് അസി മറുപടി നൽകിയതും ബെല്ലിന്റെ ശബ്ദം അവിടെയെങ്ങും മുഴങ്ങി.
രണ്ടുപേരും എക്സാം ഹോളിൽ കയറി.
എക്സാം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും ഷാനയിൽ മാറ്റമൊന്നും കണ്ടില്ല.
അസി കാരണമറിയാതെ ഷാനയെ വിടാനും ഒരുക്കമല്ലായിരുന്നു.
അജുവാണെങ്കിൽ എത്തിയിട്ടുമില്ല.
ഗ്രിണ്ടിന് സൈഡിലുള്ള വലിയ തണൽമരത്തിന്റെ ചുവട്ടിലേക്ക് ഇരുവരും നടന്നുച്ചെന്ന് അവിടെ സ്ഥാനമുറപ്പിച്ചു.
“നാത്തൂനെ…” അസി ഷാനയെ വിളിച്ചു.
ഷാനയൊന്ന് മൂളിക്കൊടുത്തു.
“പറ നാത്തൂനെ എന്താണ് പ്രശ്നമെന്ന്. കാലത്ത് വിളിച്ചപ്പോൾ ഇക്ക എന്തെങ്കിലും പറഞ്ഞോ എന്റെ നാത്തൂനെ” തലകുനിച്ച് മണ്ണിലേക്ക് നോക്കിയിരുകുന്ന ഷാനയുടെ മുഖത്തേക്ക് തലചെരിച്ച്നോക്കിക്കൊണ്ട് അസി ചോദിച്ചു”
“നീയത് വിട് അസീ. പിന്നേ… ഈ നാത്തൂനേ എന്നുള്ളവിളി ഒന്ന് നിർത്താമോ”
ഷാന അസിയെ നോക്കി.
“നിർത്തണോ…? നിർത്താം… പക്ഷെ എന്താണ് എന്റെ നാത്തൂന്റെ പ്രശ്നമെന്ന് എന്നോട് പറയണം. അല്ലാതെ നാത്തൂനെ എന്നുള്ളവിളി ഞാൻ നിർത്തില്ല” അസി ഷാനയെനോക്കി പല്ലിളിച്ചു.
“ഇക്ക ഇന്ന് എവിടെക്കാ പോകുന്നെ..?”
ഷാനയുടെ ചോദ്യം കേട്ട അസിയുടെ കണ്ണുകൾ ചുളിഞ്ഞു.
“ഇക്ക എവിടെയും പോണില്ലല്ലോ… എന്തുപറ്റി..?”
“കാലത്ത് വിളിച്ചപ്പോൾ പറഞ്ഞല്ലോ ഉച്ചക്ക് ഉണ്ടാവില്ല എന്ന്. വേറെ എവിടേക്കോ പോവുകയാണ് എന്ന്”
“അത് നിന്നെ പറ്റിക്കാൻ പറഞ്ഞതായിരിക്കും” അസി പറഞ്ഞുതീർന്നില്ല അപ്പോഴേക്കും അജൂന്റെ കാറെത്തി.
ഷാന ഗ്ലാസ്സിലൂടെ കാറിനകതിരിക്കുന്ന ആളെയൊന്ന് നോക്കി.
“ഇക്ക” അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു.
“അതേ ഇക്ക. വാ നാത്തൂനെ നമുക്ക് വീട്ടിൽപോകാം”
“ഷാനാ… പ്ലീസ് നാത്തൂനെന്ന് വിളിക്കല്ലേ” ബാഗ് കയ്യിലെടുക്കുമ്പോൾ ഷാന പറഞ്ഞു.
“ഇല്ല വിളിക്കില്ല. എന്റെ ഇക്കയുടെ പെണ്ണ് എന്റെ ബാബി. നാത്തൂന് പകരം ഇനി ബാബി എന്നുവിളിക്കാം”
അസി നേരെ കാറിലേക്ക് ഓടി.
“എടീ തെണ്ടീ…” അസിക്കുപുറകെ ഷാനയും.
ഇരുവരും കാറിൽകയറി ഷാനയുടെ വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കെ
“ഇക്കയിന്ന് എവിടെക്കാ പോകുന്നെ…?” അസി അജുവിനോട് വെറുതെ ചോദിച്ചു.
“അത്… എനിക്കിന്ന് എന്റെയൊരു കൂട്ടുകാരനെ കാണാൻപോകണം” അജു പറഞ്ഞു.
“എങ്കിൽ ഇക്കയിന്ന് പോകില്ല. ഇവളുടെ വീട്ടിൽ ചെറിയൊരു പ്രോഗ്രാം ഉണ്ട്. അത് കഴിഞ്ഞിട്ട് സമയമുണ്ടെങ്കിൽ പോയാമതി. അല്ലാതെ പോവില്ല”
മറുപടിയായി അജു ഒന്ന് മൂളിയപ്പോൾ അസി ഷാനയെനോക്കി കണ്ണിറുക്കികാണിച്ചു.
പിൻസീറ്റിലിരുന്ന് മുൻസീറ്റിലെ അജുവിനെതന്നെ കണ്ണെടുക്കാതെ നോക്കിയിരിക്കുകയായിരുന്നു ഷാന.
അങ്ങനെ ആ മൂന്നുപേരും ഷാനയുടെ വീട്ടിലെത്തി.
വീടിനകത്തേക്ക് കയറിയ ഷാന ഒന്നുഞെട്ടി.
ഓർമവെച്ചതിനുശേഷം ഷാന കേക്കുമുറിച്ച് അവളുടെ ജന്മദിനം ആഘോഷിച്ചിട്ടില്ല.
“എല്ലാം ഇവളുടെ… അസിമോളുടെ പ്ലാനാണ്” എന്ന് റെസിയാത്ത പറഞ്ഞപ്പോൾ ഷാനയുടെ കണ്ണുനിറഞ്ഞു. അവൾ അസിയെ കെട്ടിപ്പിടിച്ചു.
“ഷാനാ… വാ. കേക്ക് മുറിക്ക്” എന്ന് അസി പറഞ്ഞപ്പോൾ ഷാന അസിയിലെ പിടുത്തംവിട്ടു.
ഷാനയുടെ അരികിൽ അസിയും മജീദ്ക്കയും റസിയാത്തയും നിന്നു. ഷാന കേക്ക് മുറിച്ച് അവർക്ക് നൽകുന്ന ചിത്രം അജു അവന്റെ മൈബൈൽകമറയിൽ ഒപ്പിയെടുത്തു.
എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണവും കഴിച്ച് അജുവും മജീദ്ക്കയും മില്ലിലേക്ക് പുറപ്പെട്ടു.
“ഷാനാ ഇപ്പൊ സന്തോഷായോ നിനക്ക്” അസി ചോദിച്ചു.
“ഒരുപാട്. എന്താപറയേണ്ടത് എന്നറിയില്ല അസീ” ഷാനയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞപ്പോൾ അസി ചാനൽ മാറ്റി.
“അതേ… നീ നിഹാദ് തന്ന ഗിഫ്റ്റ് തുറക്ക്. എന്താന്ന് നോക്കാം നമുക്ക്”
ഷാന റൂമിലെ ടേബിളിൽനിന്നും ആ സമ്മാനപ്പൊതിയെടുത്ത് കട്ടിലിൽ അസിക്ക് നേരെ ഇരുന്നു.
വളരെ ശ്രദ്ധയോടെ ഷാന സമ്മാനപ്പൊതി തുറന്നു.
നിറയെ ചോക്ലേറ്റ്. അതിനിടക്ക് ഒരു പേപ്പറും”
ആ പേപ്പർ കണ്ടതും അസി അത് കയ്യിലാക്കി തുറന്ന് അവർക്ക് കേൾക്കാവുന്ന ശബ്ദത്തിൽ വായിച്ചു.
“പ്രിയപ്പെട്ട ഷാനാ…
എന്താണ് എഴുതേണ്ടത് എന്നെനിക്കറിയില്ല.
എന്നാലും വൈകിയവേളയിൽ ഇനിയും നിന്നോടിത് പറഞ്ഞില്ലെങ്കിൽ എനിക്കത് ഒരു തീരാ നഷ്ടമായിരിക്കും. കൂടുതൽ വർണിച്ച് പ്രേമലേഖനം എഴുതാനൊന്നും എനിക്കറിയില്ല.
എങ്കിലും പറയാം…
കഴിഞ്ഞ രണ്ടുവർഷമായി മുടങ്ങാതെ ഞാൻ നമ്മുടെ ക്ലാസ്സിലേക്ക് വരുന്നത് നിന്നെ കാണാൻവേണ്ടി മാത്രമാണ്.
എന്തോ എനിക്ക് ഒരുപാട് ഇഷ്ടമാണ് നിന്നെ.
ലവ് യു ഷാനാ”
കാത്തുവായിച്ചുകഴിഞ്ഞതും അസിയും ഷാനയും ഉറക്കെചിരിച്ചു.
“ഇനിയെന്താ പ്ലാൻ” അസി ചോദിച്ചു.
“പ്രത്യേകിച്ച് ഒന്നുമില്ല അസീ. ഇത് ഇതുപോലെ നാളെനമ്മൾ നിഹാദിന് തിരികെ കൊടുക്കുന്നു”
അസി നീട്ടിയൊന്ന് മൂളി.
“എന്നാലൂം അജുക്ക എനിക്കൊരു ഗിഫ്റ്റ് തന്നില്ല. നല്ല സങ്കടമുണ്ട്”
ഷാന ഉള്ളുതുറന്ന് അങ്ങനെ പറഞ്ഞപ്പോൾ അസി അവൾക്കുമുന്നിലിരുന്ന ആ ഗിഫ്റ്റ്ബോക്സ് അറിയാത്ത രീതിയിൽ തട്ടി താഴേക്കിട്ടു.
“എന്റെ അസീ… നാളെ തിരികെ കൊടുക്കാനുള്ള നിഹാദിന്റെ ഹൃദയമാണ്. അത് നീ തട്ടിക്കളിക്കല്ലേ…” എന്നുപറഞ്ഞ് ഷാന തറയിൽ വീണുകിടന്ന ചോക്ലേറ്റ് പെറുക്കിയെടുക്കാൻ തുടങ്ങിയതും കട്ടിലിനടിയിലിരിക്കുന്ന ആ വലിയ ബോക്സ് അവളുടെ കണ്ണിലുടക്കി.
ആ ബോക്സിൽനിന്ന് കണ്ണെടുത്ത് ഷാന അസിയെ നോക്കിയപ്പോൾ അസി ഒന്നുമറിയാത്തമട്ടിൽ മുകളിലേക്ക് നോക്കിയിരുന്നു.
ഷാന ആ ബോസ്ക് വലിച്ച് പുറത്തെടുത്ത് അസിയെ നോക്കി.
“സത്യം പറ അസീ… ഇതും നിന്റെപണിയാണോ” എന്ന് ഷാന ചോദിച്ചപ്പോൾ മുകളിലേക് നോക്കിയിരുന്ന കണ്ണുകൾ അസി ഷാനയിലേക് പതിപ്പിച്ചു. ഷാനയിൽനിന്നും കണ്ണെടുത്ത് ഗിഫ്റ്റ് ബോക്സിലേക്ക് നോക്കിയപ്പോൾ അസിയുടെ കണ്ണുകൾ വിടർന്നു.
“എന്റെ റബ്ബേ…” അസി അറിയാതെ പറഞ്ഞുപോയി.
“പറ അസീ… നീയാണോ ഈ പണി ചെയ്‌തത്”
ഷാന വീണ്ടും ചോദിച്ചു.
“പടച്ചോനാണെ സത്യം. നിനക്കൊരു സർപ്രൈസ് ഗിഫ്റ്റ് നൽകണമെമെന്നും അത് കട്ടിലിനടിയിൽ ഉപ്പയെകൊണ്ടോ ഉമ്മയെകൊണ്ടോ വെപ്പിക്കണമെന്നും ഞാൻ ഇക്കയോട് പറഞ്ഞിരുന്നു. പക്ഷെ അത് ഇത്രയും വലുതാകുമെന്ന് ഞാൻ സ്വപ്നത്തിൽപോലും കരുതിയതല്ല.
എന്തായാലും നീ തുറക്ക്” അസി പറഞ്ഞതും ഒരുപാട് സന്തോഷത്തോടെ ഷാന ആ വലിയ പെട്ടി തുറക്കാൻ തുടങ്ങി.
പെട്ടിത്തുറന്ന് ഷാന നോക്കിയപ്പോൾ നിറയെ ചെറുതായി കഷ്ണങ്ങളാക്കിയ കടലാസുകൾ. അതിന്റെ അകത്തളത്തിലേക്ക് ഷാന കൈകൾ ഇറക്കിയപ്പോൾ അവളുടെ കയ്യിൽ മറ്റൊരു ബോക്സ് തടഞ്ഞു.
അവളത് പുറത്തെടുത്തു.
ആ ബോക്സും തുറന്നപ്പോൾ കണ്ടത് നിറയെ ചോക്ലേറ്റ്.
വീണ്ടും വലിയ ബോക്സിലേക്ക് കയ്യിട്ടു.
വീണ്ടുമൊരു ബോക്സ് തടഞ്ഞു.
അതും പുറത്തെടുത്ത് തുറന്നുനോക്കിയപ്പോൾ അതിൽ ഒരുജോഡി ഡ്രസ്സ്.
വീണ്ടും ആ പെട്ടിയിൽ പരതിയപ്പോൾ പിന്നീടൊന്നും തടഞ്ഞില്ല.
എങ്കിലും ഷാന ഒരുപാട് സന്തോഷത്തിൽ ആയിരുന്നു.
“ഷാനാ.. കുളിച്ചിട്ട് ആ ഡ്രസ്സ് ഇട്ടുനോക്ക്. എങ്ങനെയുണ്ട് എന്റെ ഇക്കയുടെ സെലക്ഷൻ എന്ന് ഞാനും ഒന്ന് കാണട്ടെ”
ഷാന കുളിക്കാൻ കയറിപ്പോൾ അസി നിഹാദ് നൽകിയ കത്ത് ഒരിക്കൽകൂടിവായിച്ച് അത് പഴയരൂപത്തിലേക്ക് കെട്ടിപ്പൊതിഞ്ഞ് എത്തിച്ചു. അപ്പോഴേക്കും ഡ്രസ്സ് മാറി ഷാനയുമെത്തി.
“കൊള്ളാം നന്നായിട്ടുണ്ട്. എന്റെ ഇക്കയുടെ സെലക്ഷൻ ഒന്നുമങ്ങനെ തെറ്റാറില്ല”
“അങ്ങനെ പറയരുത് അസീ. തെറ്റിയ ഒന്ന് എനിക്കറിയാം”
“ഏതാ…?” അസി ചോദിച്ചു.
“ഫാത്തിമ” ഷാന ഒന്ന് ചിരിച്ചു.
“അത്… അത് ശെരിയാണ്. ഇക്കയുടെ ജീവിതത്തിൽ പറ്റിപ്പോയൊരു തെറ്റ്. അവൾക്ക് ഭാഗ്യമില്ല. അതുകൊണ്ട് എന്താ… ആ ഭാഗ്യം നിനക്ക് കിട്ടിയില്ലേ” അസി ചിരിച്ചു.
“ഭാഗ്യം… ഉപ്പ സമ്മതിക്കുമോ അസീ” ഷാനയുടെ മുഖം ചുളിഞ്ഞു.
മറുപടിയൊന്നും പറയാതേ അസി ഷാനയുടെ കൈപിടിച്ച് ഹാളിൽ തനിച്ചിരിക്കുന്ന റസിയാത്തയുടെ അടുത്തേക്ക് നടന്നു.
ഷാന ഇട്ടിരിക്കുന്ന പുതിയ ഡ്രസ്സ് കണ്ടപ്പോൾ
“കൊള്ളാം നന്നായിട്ടുണ്ട്” എന്ന് ആദ്യമേ ഉമ്മയുടെ കമന്റ് വന്നു.
ഷാനയുടെ ഉമ്മയായ റസിയാത്തയുടെ അരികിൽ അസി ഇരുന്നു.
“റസിയമ്മാ… എന്നെയും എന്റെ ഇക്കയെയു നിങ്ങൾക്ക് അറിയില്ലേ. ഞങ്ങൾ അനാദരാണ്. ആ വീട്ടിൽ ഞങ്ങളല്ലാതെ മാറ്റാരുമില്ല. കുറച്ച് കഴിയുമ്പോൾ എന്നേ ഇക്ക ആർക്കെങ്കിലും കെട്ടിച്ചുകൊടുക്കും. അപ്പൊ എല്ലാവരുമുള്ള ഏതെങ്കിലും ഒരുവീട്ടിലേക്ക് എന്റെ സ്ഥാനം മാറും. പക്ഷെ അങ്ങനെ ഞാൻ പോകുന്നനിമിഷംതൊട്ട് എന്റെ അജുക്ക തനിച്ചാകും. അജുക്കക്ക് രണ്ടുമാസം കഴിഞ്ഞാൽ ഇരുപത്തിയഞ്ച് വയസ്സാകും. ഒരു കൂട്ട് വേണ്ട പ്രായം തന്നെയാണ് അത്. ഇക്കാക്ക് കൂട്ടിന് ഈ ഷാനയെ കൊടുക്കുമൊ. എന്റെ നാത്തൂനായി എന്റെ കൂട്ടുകാരിയായ നിങ്ങളുടെ മകളെ എനിക്ക് തരുമോ…?”
അസി പറഞ്ഞതൊക്കെ കേട്ട് വാപോളിച്ച് കിളിപോയി നിൽക്കുകയായിരുന്നു ഷാന.
പക്ഷെ റസിയാത്തക്ക് അതൊക്കെ കേട്ടപ്പോൾ സങ്കടവും സന്തോഷവും ഒപ്പം ചിരിയുംവന്നു.
“ചിരിക്കാൻ വേണ്ടിയല്ല റസിയമ്മാ പറഞ്ഞത്.. ഇക്ക എന്റെ നിക്കാഹിന് ശേഷമേ നിക്കാഹ് ചെയ്യൂഎന്ന വാശിയിലായിരുന്നു. പക്ഷെ അത് ഞാൻ പൊളിച്ചു. ഒടുക്കം ഞാൻ പറയുന്ന കുട്ടിയെതന്നെ കേട്ടാമെന്നും വാക്കുതന്നതാണ്. എന്റെ ഇക്കാക്കുവേണ്ടി പെണ്ണുചോദിക്കാൻ എന്റെവീട്ടിൽ മാറ്റാരുമില്ല. ഉപ്പ വരുമ്പോൾ ഉപ്പയോട് സംസാരിച്ച് സമ്മതമാണെങ്കിലും അല്ലെങ്കിലും എന്നോടുതന്നെ പറഞ്ഞാൽമതി”
ഇതൊക്കെ കേട്ടുനിൽക്കാൻ ഷാനക്ക് ഒരു ബുദ്ധിമുട്ട് തോന്നി.
ഷാന റൂമിലേക്ക് ഓടിപ്പോയപ്പോൾ റസിയാത്ത അസിയുടെ കൈകൾ കോർത്തുപിടിച്ച് പറഞ്ഞുതുടങ്ങി.
“മോളെ അസീ… അജുവിന്റെ കയ്യിൽനിന്നും ശമ്പളംവാങ്ങുന്ന ആളാണ് ഷാനയുടെ ഉപ്പ. മാത്രമല്ല നിങ്ങളെപ്പോലുള്ള സമ്പത്തുള്ള വീട്ടിലേക്ക് ഈ വാടകക്ക് കഴിയുന്ന വീട്ടിൽനിന്നും ഞങ്ങളുടെ ഷാന എന്നത് നിങ്ങൾക്ക് ഒരു കുറച്ചിലായിരിക്കും”
“അതെല്ലാം മാറ്റിനിർത്തി എന്റെ ഇക്കാക്ക് ഷാനയെ കൊടുക്കുമൊ എന്നുമാത്രം അറിഞ്ഞാമതി”
“എനിക്ക് സന്തോഷമേയുള്ളു അസീ. എന്തായാലും ഉപ്പ വരുമ്പോൾ ഞാനൊന്ന് സംസാരിച്ചുനോക്കാം. എന്നിട്ട് മോളോട് പറയാം”
“ആ അതുമതി” അസി ചിരിച്ചുകൊണ്ട് അവിടെനിന്നും എഴുനേറ്റ് ഷാനയുടെ റൂമിലേക്ക് നടന്നു.
ഷാന വാതിലിന് മറവിൽനിന്ന് എല്ലാം ഒളിഞ്ഞുകേൾക്കുന്നുണ്ടായിരുന്നു.
അസിയെ കണ്ടതും ഷാന അസിയെ കെട്ടിപ്പിടിച്ചു.
“ഇപ്പൊ ആ ടെൻഷനും തീർന്നില്ലേ ഷാനാ” അസി ചോദിച്ചപ്പോൾ
“ഇല്ല… ഇനിയാണ് ടെൻഷൻ. ഉപ്പ എന്താണ് തീരുമാനിക്കുക എന്ന് പറയാൻപറ്റില്ലല്ലോ” എന്ന് ഷാന.
“ഉമ്മാക്ക് ഇഷ്ടക്കേട് ഒന്നുമില്ല. ഉപ്പയെക്കൊണ്ട് ഉമ്മ സമ്മതിപ്പിച്ചോളും. നീ അതോർത്ത് ഇനി ടെൻഷനടിച്ച് എക്സാം അലമ്പാക്കണ്ട”
വീട്ടിൽനടക്കുന്ന കഥകളൊന്നുമറിയാതെ അജു ഓഫിസിൽ ഇരിക്കുകകയാണ്.
അന്നത്തെ ജോലിയൊക്കെ തീർത്ത് ജോലിക്കാർ ഓരോരുത്തരായി വീട്ടിലേക്ക് പുറപ്പെട്ടു.
മജീദ്ക്ക മെഷീൻസ് എല്ലാം ഓഫാണോ എന്ന് ഒരിക്കൽക്കൂടി പരിശോധിച്ച് ഓഫിസിലേക്ക് കയറി.
“ഇനിയെന്താ… പോവുകയല്ലേ അജു” മജീദ്ക്ക ചോദിച്ചു.
“പോവാം” ഉപ്പയുടെ ആ ബാഗും കയ്യിലെടുത്ത് അജു ആദ്യം പുറത്തിറങ്ങി.
ഓഫിസ് പൂട്ടി മജീദ്ക്ക അയാളുടെ ബൈക്കിലും അജു കാറിലുമായി മജീദ്ക്കയുടെ വീട് ലക്ഷ്യമാക്കി വാഹനമോടിച്ചു.
ആ യാത്രക്കിടയിൽ ഗ്രൗണ്ടിൽ ഫുട്‌ബോൾ കളിച്ചുകൊണ്ടിരിക്കുന്ന പഴയ കൂട്ടുകാർ അജൂന്റെ കണ്ണിലുടക്കി.
അജു റോഡരികിൽ വണ്ടിനിർത്തി കാറിൽനിന്നും പുറത്തിറങ്ങി കളിക്കാതെ കളികണ്ടുകൊണ്ടിരിക്കുന്നവരുടെ അടുത്തേക്ക് നടന്നു.
“ആരാത് അജ്മലോ… നീ ഇപ്പോഴും ജീവനോടെ ഉണ്ടല്ലേ” മിഥു ചോദിച്ചു.
“ടാ മിഥു. മിണ്ടാതിരിക്ക്” എന്ന് അനസും.
“ആരെയും മറന്നിട്ടില്ല. നിങ്ങളോടൊപ്പം കളിച്ചുനടക്കാൻപറ്റിയ മാനസികാവസ്ഥയില്ലായിരുന്നു ഞാൻ. അതുകൊണ്ടാണ് വരാതിരുന്നത്” എന്ന് അജു.
“എല്ലാമറിയാടോ അജു. ഞാൻ വെറുതെ പറഞ്ഞതാ…” മിഥു പറഞ്ഞു.
“ഒന്ന് കളിക്കുന്നോ നീ” അനസ് ചോദിച്ചു.
“ഇല്ലടാ… അനിയത്തി ഒറ്റക്കാണ്. നിങ്ങളെ കണ്ടപ്പോൾ നിർത്തിയതാണ്. ഞാൻ പിന്നെ വരാം” അജു അവിടെ അധികസമയം നിന്നില്ല. കാറുമെടുത്ത് അസിയെ വിളിക്കാനായി പുറപ്പെട്ടു.
“അജു വല്ലാതെ മാറിപ്പോയല്ലേ അനസേ”
“നിനക്ക് ഓർമ്മയുണ്ടോ മിഥു. വർഷങ്ങൾക്ക് മുൻപ് ഈ ഗ്രൗണ്ടിൽ കളിക്കാനായി ആദ്യമെത്തുന്നത് അവനായിരുന്നു. ക്രിക്കറ്റിലും ഫുട്ബാളിലും അവന്റെ കഴിവ് അപാരമായിരുന്നു. എന്തുചെയ്യാനാ വിധി അവനെ ഇങ്ങനെയൊക്കെയാക്കി” അനസ് നിരാശയോടെ പറഞ്ഞു.
“നബീലിനെപോലും വിളിക്കാറില്ല അജു. ഒന്നുല്ലേലും നമ്മളെക്കാളും അജുവിന് വലുത് നബീലായിരുന്നു”
“അവനെ നമുക്ക് മാറ്റിയെടുക്കണം. ആ പഴയ അജു… അതാണ് അവനുചേർച്ച”
“ശെരിയാണ്. പക്ഷെ… അവനിപ്പോ ഉപ്പയുടെ മില്ലും പിന്നെ ആ വണ്ടികളും അതുകഴിഞ്ഞാൽ അവന്റെ അനിയത്തിയിലുമായി ഒതുങ്ങിക്കൂടി. പഴയ അജുവിലേക്ക് അവനെ കൊണ്ടുവരിക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്”
[തുടരും…]
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
F_B_L ന്റെ മറ്റു നോവലുകൾ
അകലെ
മനമറിയാതെ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission