Skip to content

ദേവഭദ്ര – ഭാഗം 22

devabhadhra-novel

ഇത്രയും കാലം അവൾ കണ്ട അരുൺ ആയിരുന്നില്ല ഇത്… അവന്റെ നോട്ടവും ഭാവവും എല്ലാം അവൻ മറ്റൊരാളാണെന്ന തോന്നൽ അവളിൽ ജനിപ്പിച്ചു…. അവൻ അവൾക്ക് അരികിലേക്ക് അടുക്കും തോറും അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി തുടങ്ങി…

“എന്താടാ…. ഇത്? “

പെട്ടെന്ന് ആണ് തീർത്തും അപ്രതീക്ഷിതം ആയി വരുൺ അരുണിനും ഗൗരിക്കും ഇടയിലേക്ക് കേറി നിന്നത്….

വരുണിന്റെ ആ വരവിൽ അരുൺ തീർത്തും അസ്വസ്ഥൻ ആയി…

“നീ പേടിച്ചു പോയോ….?  അയ്യേ ഇത്രേ ഒള്ളോ പെണ്ണേ നീ…? “

വരുൺ ചിരിച്ചു കൊണ്ട് ഗൗരിക്ക് നേരെ നിന്ന് കൊണ്ട് ചോദിച്ചു….

“അത്… “

അവൾക്ക് ഒന്നും പറയാനാകുന്ന അവസ്ഥ ആയിരുന്നില്ല…

“സാരമില്ലാട്ടോ നീ റൂമിൽ പോയ്‌ക്കോ…. “

അവൻ അവളുടെ മൂർദാവിൽ വാത്സല്യത്തോടെ തടവി കൊണ്ട് പറഞ്ഞു…

എവിടെ നിന്നോ ലഭിച്ച ഒരു ധൈര്യത്തിൽ അവൾ മുറിയിലേക്ക് ഓടി കേറി അപ്പോഴും അരുൺ അവളെ വന്യമായി വീക്ഷിക്കുക ആയിരുന്നു… 

“എന്താ നിന്റെ ഉദ്ദേശം….? “

വരുണിന് നേരെ തിരിഞ്ഞു കൊണ്ട് അരുൺ ചോദിച്ചു…

“എന്ത് ഉദ്ദേശം… “

വരുൺ ഒട്ടും പതറാതെ തിരിച്ചു ചോദിച്ചു…

“ഞങ്ങൾക്ക് ഇടയിൽ  വരാൻ നീ ആരാ…? “

അത് ചോദിക്കുമ്പോൾ അരുണിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു…

“ഞാനോ…. അന്നും ഇന്നും ഞങ്ങൾക്ക് ഇടയിലേക്ക് വരുന്നവൻ നീ ആണ്…. “

അരുണിന്റെ കോപം കൊണ്ട് ചുവന്ന കണ്ണുകൾ നോക്കി വരുൺ പറഞ്ഞു…

“വേണ്ട വരുൺ നീ അവളെ മറക്കുന്നത് ആണ് നിനക്ക് നല്ലത്…. ഇല്ലെങ്കിൽ…. “

“നിനക്ക് ഒന്നും ചെയ്യാൻ പറ്റില്ല… അവൾ എനിക്ക് വേണ്ടി പിറന്നവൾ ആണ് നിനക്ക് വേണമെങ്കിൽ ഞങ്ങളെ പിരിക്കാൻ ശ്രമിക്കാം… പക്ഷേ അതിൽ കാര്യം ഇല്ല…. “

അത്രയും പറഞ്ഞു കൊണ്ട് വരുൺ തന്റെ മുറിയിലേക്ക് പോയി… അരുൺ ദേഷ്യം അടക്കാൻ ആകാതെ കൈ ചുരുട്ടി തൂണിൽ ഇടിച്ചു….

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷

“പാച്ചു…. നീ ഇന്ന് തന്നെ ഇളയന്നൂരിൽ പോകണം അവിടുത്തേ ഗുരുകളോട് ചിലത് ചോദിച്ചു അറിയണം…. “

രാവിലെ ചായ കുടിക്കുന്നതിടയിൽ വരുൺ പച്ചിവിനോട് പറഞ്ഞു…

“എന്തിനാടാ ഇപ്പോൾ അദ്ദേഹത്തേ കാണുന്നത്….? “

പാച്ചു അല്പം ചായ കുടിച്ചിറക്കി കൊണ്ട് ചോദിച്ചു….

“വേണം… എന്റെ മനസ്സിൽ തെളിഞ്ഞത് ചിലത് സത്യം ആണോ എന്ന്‌ എനിക്ക് അറിയണം… “

വരുൺ ബാൽക്കണി വഴി പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു….

“എന്ത് കാര്യം…? “

പാച്ചു ആകാംഷയോടെ ചോദിച്ചു….

“നളിനി അമ്മ മരിച്ച ശേഷം അനന്തൻ അതായത് ഞാൻ പോയത് ഇളയന്നൂരിലേക്ക് ആയിരുന്നു… അഥർവം പഠിക്കാത്ത ഞാൻ എങ്ങനെ എല്ലാർക്കും മുൻപിൽ അഥർവം പഠിച്ചവൻ ആയി….?  എനിക്ക് ഇതിനൊക്കെ ഉത്തരം വേണം…. “

വരുൺ അത് പറയുമ്പോൾ അവനിലെ മുഖത്തേ പ്രതേക ചലനങ്ങൾ പാച്ചു ശ്രദ്ധിച്ചു…

“ഞാൻ പോകാം അതും രാവിലെ തന്നെ…. “

പാച്ചു അത് പറഞ്ഞു കൊണ്ട് ബാക്കി ഉണ്ടായിരുന്ന ചായ ഒറ്റ വലിക്ക് കുടിച്ചു…

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷

“എന്താടി മുഖത്ത് ഒരു വാട്ടം.. .? “

ദേവു ഗൗരിയുടെ അരികിൽ ഇരുന്നു കൊണ്ട് ചോദിച്ചു….

“എനിക്ക് അറിയില്ല ദേവു… ആകെ മൊത്തം ഒരു മനപ്രയാസം പോലെ… “

ഗൗരി ദാവണിയുടെ തുമ്പ് വിരലിൽ ചുറ്റിക്കൊണ്ടു പറഞ്ഞു…

“ഏട്ടനുമായി പിണങ്ങിയോ….? “

ദേവു ഗൗരിയുടെ മുഖം വിരൽ കൊണ്ട് പിടിച്ചു ഉയർത്തി …

“ഏയ്‌… ഞങ്ങൾക്ക് അതിനൊന്നും പറ്റില്ല…. “

അത് പറയുമ്പോൾ അവളുടെ ചുണ്ടിൽ ഒരു കള്ള ചിരി വിടർന്നു ….

“ഓഹോ പിന്നെ എന്താ നിന്റെ പ്രശ്നം….? “

ദേവു ഒരു പിരികം ഉയർത്തി കൊണ്ട് ചോദിച്ചു….

“എനിക്ക് അറിയില്ല… “

ഗൗരിയുടെ ആ മറുപടിയിൽ തൃപ്ത ആയില്ലെങ്കിലും ദേവു പിന്നെ ഒന്നും ചോദിച്ചില്ല….

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷

“ദേവു….. “

വരുൺ എങ്ങോട്ടേക്കോ പോകാൻ തയാർ ആയി കൊണ്ട് ദേവൂനെ വിളിച്ചു…

“എന്താടാ…. “

വരുൺ ദേവൂനെ ആണ് വിളിച്ചതെങ്കിലും അവൾക്ക് പകരം എത്തിയത് പാച്ചു ആയിരുന്നു….

“നീ ഇതുവരെ പോയില്ലേ….? “

വരുൺ അല്പം ഗൗരവത്തിൽ ചോദിച്ചു…..

“ഞാൻ പോകാൻ തുടങ്ങുവായിരുന്നു…. “

പാച്ചു ഷർട്ട്‌ ന്റെ കൈ മടക്കി വെച്ചു കൊണ്ട് പറഞ്ഞു…

“എന്താ ഏട്ടാ വിളിച്ചേ….? “

ദേവു വന്ന് ചോദിച്ചു….

“മോളെ ഞാൻ ഒരു ആവിശ്യത്തിന് പുറത്ത് പോവുക ആണ്…. വരാൻ വൈകിയാൽ നീ തുളസിത്തറയിൽ വിളക്ക് വെക്കുന്നതിനു ഒപ്പം ആരും കാണാതെ കുളത്തിന് കരയിലും വിളക്ക് വക്കണം…. പിന്നെ ഒരു കരണവച്ചാലും ഗൗരി യെ കാവിൽ പോകാൻ അനുവദിക്കരുത്…. “

വരുൺ അവൾക്ക് ചെയ്യാനുള്ള ഓരോ കാര്യങ്ങളും പറഞ്ഞു കൊടുത്തു…

“നീ എവിടെ പോകുവാ…..? നീയും വരുന്നുണ്ടോ എനിക്ക് ഒപ്പം….? “

പാച്ചു സംശയരൂപേണ ചോദിച്ചു….

“അല്ല ഞാൻ മറ്റൊരിടത്തു ആണ് പോകുന്നത്…. വന്നിട്ട് എല്ലാം വിശദമായി പറയാം….. “

പാച്ചു അടുത്ത് എന്തെങ്കിലും ചോദിക്കും മുൻപേ അവൻ കാർ ന്റെ കീ എടുത്ത് കൊണ്ട് ഇറങ്ങി….

“പാച്ചു…. ഏട്ടൻ എന്തിനാ കുളത്തിന്റെ കരയിൽ വിളക്ക് വെയ്ക്കാൻ പറഞ്ഞത്…? “

ദേവു വരുൺ പോകുന്നതും നോക്കികൊണ്ട്‌ പാച്ചുനോട് ചോദിച്ചു….

“അത് മായ്ക്ക് വേണ്ടീട്ടാണ്… അവൾ ഇപ്പോൾ ചെപ്പിനു ഉള്ളിൽ ആണെങ്കിലും അവളിലെ പൈശാചിക ശക്തി ഉപയോഗിച്ചു അവൾക്ക് എപ്പോൾ വേണമെങ്കിലും പുറത്ത് വന്നു നമ്മളെ ഒക്കെ നശിപ്പിക്കാം അത് സംഭവിക്കാതെ ഇരിക്കണം എങ്കിൽ അവളിൽ ദൈവീക തേജസ്‌ വരണം അതിനാണ് വിളക്ക് വെയ്ക്കാൻ പറഞ്ഞത്…. “

അതിന് മറുപടി ആയി ദേവു വെറുതെ ഒന്ന് മൂളുക മാത്രം ചെയ്തു….

“അല്ല ഇത് എങ്ങോട്ടാ…..? “

പാച്ചുവും പോകാൻ ഇറങ്ങിയപ്പോൾ ദേവു ചോദിച്ചു…

“നിന്റെ ചേട്ടൻ കുറച്ച് ജോലികൾ ഏല്പിച്ചിട്ടുണ്ട് അത് തീർക്കണം….. “

അത്രയും പറഞ്ഞു കൊണ്ട് പാച്ചുവും പോയി…..

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷

“അച്ഛാ……. “

പത്മ മുത്തശ്ശന്റെ മുറിക്ക് അരികിൽ നിന്ന് കൊണ്ട് വിളിച്ചു…..

“എന്താ മോളെ….? “

മുറിക്കാൻ എടുത്ത വെറ്റില തിരികെ വച്ചു കൊണ്ട് അദ്ദേഹം ചോദിച്ചു…

“അച്ഛാ മാധവേട്ടൻ വരുന്നുണ്ട്…. നാളെ രാവിലെ എത്തും…. “

അത് കേട്ടപ്പോൾ മുത്തശ്ശന്റെയും ശേഖരന്റേയും മുഖങ്ങൾ വിടർന്നു….

“അത് ഒരു കണക്കിന് നന്നായി  .. “

അദ്ദേഹം സന്തോഷത്തോടെ പറഞ്ഞു…

“അദ്ദേഹം വരുന്നത് കുട്ടികളുടെ കാര്യം സംസാരിക്കാൻ ആണ്…. “

പത്മ ചെറിയ ചമ്മലോടെ പറഞ്ഞു….

“അത് എന്തായാലും നന്നായി മോളെ…. അവരെ എത്രയും പെട്ടന്ന് പിടിച്ച് കെട്ടിക്കുന്നതാണ് നല്ലത്…. “

മുത്തശ്ശൻ അത് പറഞ്ഞപ്പോൾ ശേഖരനും അത് അനുകൂലിച്ചു….

ഇതെല്ലാം കേട്ട് കൊണ്ട് അരുൺ പകയെരിയുന്ന കണ്ണുകളുമായി നില്പുണ്ടായിരുന്നു.  ..

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷

യാത്രക്ക് ഇടയിൽ ഒരുപാട് തടസങ്ങൾ നേരിട്ടെങ്കിലും അത് എല്ലാം താണ്ടി പാച്ചു ഇളയന്നൂർ മനയിൽ എത്തി…. പ്രൗഢി വിളിച്ചോതുന്ന പഴയ നാലുകെട്ട്… മുറ്റത്ത് ഒരു തുളസിത്തറ അതിൽ തഴച്ചു വളർന്നു നിൽക്കുന്ന തുളസി… പാച്ചു ചുറ്റും ഒന്ന് വീക്ഷിച്ചു ശേഷം മണി മുഴക്കി തന്റെ വരവ് അറിയിച്ചു….

“മം കേറി വരിക…. “

അകത്തു നിന്ന് അനുമതി ലഭിച്ചതും അവൻ അകത്തേക്ക് ചെന്നു….

“ഇരുന്നൊള്ളു…. “

ഗുരുക്കൾ പാച്ചുവിന് ഇരുപടം കാട്ടി കൊണ്ട് പറഞ്ഞു….

“ഞാൻ പാർത്ഥിപൻ….. “

പാച്ചു സ്വയം പരിചയപ്പെടുത്തി കൊണ്ട് പറഞ്ഞു….

“മം.. എന്താണ് വരവിന്റെ ഉദ്ദേശം….? “

അദ്ദേഹം ഒട്ടും ഗൗരവം വെടിയാതെ ചോദിച്ചു….

“അത്…. അങ്ങേക്ക് മനക്കൽ നടക്കുന്നത് ഒക്കെ അറിയാലോ…. ഇതുവരെയും അരുൺ അനന്തനും വരുൺ ദേവനും ആണെന്നാണ് നിമിത്തങ്ങൾ സൂചിപ്പിച്ചത് ഒപ്പം മുത്തശ്ശൻ പറഞ്ഞത് അനുസരിച് ആണെങ്കിൽ ദേവൻ നായകനും അനന്തൻ വില്ലനും അല്ലേ ഇപ്പോൾ എല്ലാം മാറിയും തിരിഞ്ഞും വന്നത് പോലെ.  .. “

പാച്ചു തന്റെ ഉള്ളിലെ സംശയം പ്രകടിപ്പിച്ചു..

“ചന്ദ്രശേരി മനയിലെ സൂര്യനാരായണന്റെ കൊച്ച് മകന് ഞാൻ പറഞ്ഞാലേ ഇതൊക്കെ മനസിലാകൂ എന്നായോ…..? “

അദ്ദേഹം ഒരു ചെറുപുഞ്ചിരിയോടെ ചോദിച്ചു….

“ഞാൻ….. “

പാച്ചു എന്തോ പറയാൻ വന്നതും അദ്ദേഹം തടഞ്ഞു….

“നീ വന്നപ്പോൾ തന്നെ എനിക്ക് മനസിലായി നീ ആരാണെന്നു…. നിന്റെ മുത്തശ്ശന്റെ കഴിവുകൾ അത് പോലെ ലഭിച്ചിട്ടും നിനക്ക് അത് ഉപയോഗിക്കാൻ അറിയില്ല….. നിന്റെ ചോദ്യത്തിന് ഉത്തരം ഞാൻ പറഞ്ഞേ മതി ആകു എങ്കിൽ പറയാം ഓരോന്നായി ചോദിക്ക്….. “

അദ്ദേഹം വെറ്റില മടക്കി വായിൽ വച്ചു കൊണ്ട് പറഞ്ഞു…. .

“എല്ലാവരും പറഞ്ഞത് ദേവൻ നല്ലവൻ എന്നും അനന്തൻ ആണ് ദേവന്റെയും ഭദ്രയുടെയും വിവാഹം മുടക്കാൻ മായ യെ കൊന്നത് എന്നും ആണ്….. പക്ഷേ മായയുടെ ആത്മാവ് പറഞ്ഞത് അവളെ കൊന്നത് ദേവൻ ആണെന്നും ഇതിൽ ഏതാണ് സത്യം…..? “

പാച്ചു തന്റെ ആദ്യത്തെ സംശയത്തിന്റെ അമ്പ് തൊടുത്തു….

“അന്നത്തെ ആരും ഇന്ന് ജീവിച്ചിരിപ്പില്ല അത്കൊണ്ട് തന്നെ ആർക്കും സത്യവും അറിയില്ല….. പക്ഷേ അനന്തൻ ഒരിക്കലും മായേ കൊല്ലില്ല കാരണം അവന്റെ അമ്മ നളിനിയുടെ മരണത്തിന് മുൻപും ശേഷവും മായ അനന്തന് സ്വന്തം പെങ്ങൾ തന്നെ ആയിരുന്നു…. പിന്നെ ഭദ്രയുടെ പ്രണയം അവരിൽ ആരാണെന്ന് അവൾക്ക് മാത്രേ പറയാൻ ആകു…. “

അദ്ദേഹം കോളാമ്പിയിൽ മുറുക്കി തുപ്പികൊണ്ട് പറഞ്ഞു..

“അനന്തൻ അഥർവ വേദങ്ങളിൽ അഗ്രഗണ്യൻ ആയിരുന്നു എന്ന്‌ കേട്ടു അത് ശരി ആണോ…? “

പാച്ചു തന്റെ ഉള്ളിലെ അവസാനത്തെ സംശയവും ചോദിച്ചു…

“അനന്തൻ അവന്റെ അമ്മയുടെ മരണ ശേഷം കുറെ നാൾ എന്റെ മുത്തശ്ശന്റെ അരികിൽ വേദങ്ങൾ പഠിച്ചതായി കേട്ടിട്ടുണ്ട് പക്ഷേ അത് അഥർവം അല്ല… കാരണം ഇവിടെ ആരും അഥർവ മന്ത്ര തന്ത്രങ്ങൾ ഉപയോഗിക്കാറില്ല… “

അദേഹത്തിന്റെ മറുപടി കേട്ട ശേഷം പാച്ചു എന്തോ ചിന്തയിൽ ആഴ്‍ണ്ടു…

“ഒരു കാര്യം കൂടി….. അനന്തൻ നല്ലവൻ ആണെങ്കിൽ പിന്നെ എന്താ എല്ലാവരും ദേവനെ വാഴ്ത്തുന്നത്..? “

പാച്ചു അത് ചോദിച്ചപ്പോൾ ഗുരുക്കൾ വെറുതെ ഒന്ന് ചിരിച്ചു …

“നമ്മുടെ മണ്ണിനും പെണ്ണിനും വില ഇടാൻ വന്ന പറങ്കികൾ ഇന്ന് ചരിത്രത്തിൽ നല്ലവരാണ് എന്തിന് ഏറെ ഗാന്ധിയെ വധിച്ച ഗോഡ്‌സെയെ ആരാധിക്കുന്ന കാലമാണ് ഇത്…. “

അദേഹത്തിന്റെ മറുപടിയിൽ അവന് ആവിശ്യം ആയ എന്തോ ഒന്ന് ലഭിച്ചത് പോലെ പാച്ചുവിന്റെ കണ്ണുകൾ തിളങ്ങി…

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷

ദേവു വരുൺ പറഞ്ഞത് പോലെ തന്നെ വിളക്ക് വെച്ചപ്പോൾ കുളത്തിന്റെ കരയിലും ഒരു ദീപം തെളിച്ചു…. എല്ലാം നന്നായി മാത്രം അവസാനിക്കാൻ അവൾ മനമുരുകി പ്രാർത്ഥിച്ചു..

“മുത്തശ്ശി ഗൗരിയെ കണ്ടോ  …? “

ദേവു വിളക്ക് വച്ച ശേഷം അകത്തേക്ക് കേറി കൊണ്ട് ചോദിച്ചു….

“ഗൗരി കാവിൽ വിളക്ക് വെക്കാൻ പോയല്ലോ… “

മുത്തശ്ശിയുടെ മറുപടി കേട്ടതും ദേവൂന്റെ കൈയിൽ ഇരുന്ന ദീപം അണഞ്ഞു.. ഒപ്പം കാവിൽ നിന്നും ഒരു നിലവിളിയും ഉയർന്നു….

(തുടരും… )

 

സ്നേഹപൂർവ്വം,

രേവതി ജയമോഹൻ  

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devabhadra written by Revathy

4.2/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!