Skip to content

ദേവഭദ്ര – ഭാഗം 23

devabhadhra-novel

“മുത്തശ്ശി ഗൗരിക്ക് എന്തോ ആപത്തു പറ്റിയിട്ടുണ്ട്…. “

അത്രയും പറഞ്ഞു കൊണ്ട് ദേവു നേരെ കാവിലേക്ക് ഓടി….

“എന്റെ ദേവീ എന്റെ കുട്ടിക്ക് ഒന്നും വരുത്തല്ലേ….. “

മുത്തശ്ശി ഒരു നിമിഷം നെഞ്ചിൽ കൈ വച്ചുകൊണ്ട് പറഞ്ഞു….

“ശേഖരാ…. ഓടി വാ…. “

മുത്തശ്ശിയുടെ വിളി കേട്ടതും ശേഖരൻ അകത്തു നിന്നും ഓടി വന്നു…..

“എന്താ അമ്മേ എന്ത് പറ്റി….? “

ശേഖരൻ കിതച്ചു കൊണ്ട് ചോദിച്ചു….

“കാവിൽ നിന്നും ഗൗരിയുടെ നിലവിളി കേട്ടു നീ പെട്ടന്ന് ഒന്ന് പോയി നോക്ക്…. “

മുത്തശ്ശി പറഞ്ഞത് കേട്ടതും മറുത്തൊന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ ശേഖരൻ കാവിലേക്ക് പാഞ്ഞു…..

÷÷÷÷÷÷÷÷÷÷÷÷÷÷÷÷•÷•÷÷÷÷÷÷÷÷÷÷÷÷÷

ദേവു ഓടി മുറ്റത്തേക്ക് ഇറങ്ങിയതും വരുൺ ബൈക്കിൽ വന്നതും ഒരുമിച്ചായിരുന്നു…..

“എന്താ ദേവു എന്ത് പറ്റി….? നീ എന്തിനാ ഓടുന്നത്….? “

ദേവൂന്റെ മുഖത്തേ പരിഭ്രമം കണ്ടുകൊണ്ട് വരുൺ ചോദിച്ചു….

“അത് ഏട്ടാ…. ഞാൻ കുളത്തിന്റെ കരയിൽ വിളക്ക് വെക്കാൻ പോയപ്പോൾ ഗൗരി കാവിലേക്ക് പോയി…. ഇപ്പോൾ ഒരു നിലവിളിയും കേട്ടു…. “

അവൾ കുറ്റബോധത്തോടെ പറഞ്ഞു….

വരുൺ ഉടനെ തന്നെ കാവിലേക്ക് ഓടി അവന്റെ പുറകെ ദേവും കാവിലേക്ക് പാഞ്ഞു…..

“ഗൗരി…… “

വരുൺ അവളുടെ പേര് ഉറക്കെ വിളിച്ചുകൊണ്ടാണ് കാവിലേക്ക് ഓടി കേറിയത്…..

നാഗങ്ങളുടെ പ്രതിഷ്ഠക്ക് മുൻപിൽ കണ്ട കാഴ്ച കണ്ടു വരുൺ നടുങ്ങി….

കരിനാഗവും സ്വര്ണനാഗവും ആറടിയോളം ഉയർന്നു പത്തി വിരിച്ചു നിൽക്കുന്നു…. അതിന് സമീപത്തായി ബോധം നഷ്ടപ്പെട്ട അവസ്ഥയിൽ ഗൗരിയും….

വരുണിന്റെ പുറകെ ഓടി എത്തിയ ദേവും അതിന് പുറകെ എത്തിയ ശേഖരനും ഭയം കാരണം ഒന്ന് ശബ്ദിക്കാൻ പോലും ആകാതെ നിൽക്കുക ആയിരുന്നു….

ഒരു നിമിഷം ശങ്കിച്ച് നിന്ന വരുൺ ഉടനെ തന്നെ ഒറ്റ കാലിൽ നിന്ന് കൊണ്ട് വലത് കൈ നെഞ്ചോട് ചേർത്ത് തള്ള വിരലും മോതിരവിരലും ചേർത്ത് പിടിച്ച് കൊണ്ട് നാമങ്ങൾ ജപിക്കുവാൻ തുടങ്ങി….

ഓം നമോ ഭഗവതേ മഹാബലായ

നാഗരൂപായ കാമിനേ

സർവ്വത്മനേ സത്യായ ചിത്രായ സാത്വികായ ഹ്രീം നാഗായ മഹാരൂപിണെ മഹാഘോഷയ കാമരൂപിണെ ആകാശാത്മനേ യോഗാരൂഢയാ സത്യായ ഹ്രീം നാഗാത്മനേ നമഃ പാതാള നിവാസിനേ ചിതാന്തസ്ഥയാ ആകാശചരിണെ മേഘനാഥായ നാഗായ മഹാകേശായ നീലാത്മനേ സൂര്യാത്മജയ ബലിനെ ബല പ്രമഥനായ ദേവാത്മ പ്രമഥനായ ചൈതന്യ ഭൂഷത്മനേ യുഗദുദന്തരായ നമഃ നാഗായ നാഗകേശായ വ്യോമിനേ ഹാരാലം കൃതാത്മനേ പരമായ യോഗായ സത്യായ നാഗാഘോഷയാ നമഃ ഭയാനക നാഥഘോഷയാ മഹാനാഗാത്മനേ ഹ്രീം നാഗയാ ഹ്രീം നമഃ

അതുവരെ പരസ്പരം ആക്രമിക്കാൻ തയാറായി നിന്ന നാഗങ്ങൾ ശാന്തരായി…. കരി നാഗം എങ്ങോട്ടേക്കോ ഇഴഞ്ഞു പോയപ്പോൾ സ്വർണനാഗം നാഗ പ്രതിഷ്ഠയിൽ ചുറ്റി കിടന്നു…

വരുൺ മെല്ലെ കണ്ണുകൾ തുറന്നു  സ്വർണ്ണനാഗത്തെ വണങ്ങി പ്രാർത്ഥിച്ച ശേഷം.. ഗൗരിയുടെ അരികിൽ പോയി അവൻ അവളെ കുലുക്കി വിളിച്ചു…

“ഭദ്രേ… എഴുന്നേൽക്ക്…. “

ഗൗരി എന്നതിന് പകരം വരുൺ അവളെ ഭദ്രേ എന്നാണ് വിളിച്ചത്…. അവൾ മെല്ലെ ഉറക്കത്തിൽ നിന്നും ഉണർന്നു….

“മോളെ…. നിനക്ക് ഇപ്പോൾ എങ്ങനെ ഉണ്ട് … “

വരുൺ അവളെ തോളിൽ ചാരി ഇരുത്തികൊണ്ട് ചോദിച്ചു….

“ഇവിടെ ഒരു കരി നാഗം എന്നെ കൊല്ലാൻ നോക്കി…. ഞാൻ…. ഞാൻ പേടിച്ചു പോയി… “

അത്രയും പറഞ്ഞു കൊണ്ടവൾ കരഞ്ഞു കൊണ്ടവന്റെ നെഞ്ചിൽ മുഖം അമർത്തി….

“സാരമില്ലാട്ടോ …. വാ നമുക്ക് മനക്കൽ പോകാം…. “

വരുൺ അത് പറഞ്ഞു കൊണ്ട് അവളെ എഴുനെല്പിക്കാൻ ശ്രമിച്ചു…..

“എനിക്ക് നടക്കാൻ വയ്യ…. ആകെ ഒരു തളർച്ച  … “

ഗൗരി വീണ്ടും അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു.. വരുൺ അവളുടെ മുടി ഇഴകളിൽ വാത്സല്യത്തോടെ ഒന്ന് തടവി….. ശേഷം അവളെ ഒരു കുഞ്ഞിനെ എടുക്കും പോലെ ഇരു കരങ്ങൾ കൊണ്ടും കോരി എടുത്ത് കൊണ്ട് മനക്കലേക്ക് നടന്നു….

അപ്പോഴും ദേവും ശേഖരൻ ഒന്നും മനസിലാകാതെ അവനെ പിന്തുടർന്നു….

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷

വരുൺ ഗൗരിയെ അവളുടെ കട്ടിലിൽ കൊണ്ട് കിടത്തി…. ശേഷം അവൾ ഉറങ്ങും വരെ അവൻ അവളുടെ അരികിൽ ഇരുന്ന് ഒരു കൊച്ച് കുഞ്ഞിനെ എന്ന പോലെ അവളെ പരിചരിച്ചു….

“ഏട്ടാ…. ‘”

ദേവു അവന്റെ അരികിൽ ആയി വന്നു നിന്ന് കൊണ്ട് വിളിച്ചു….

“എന്താ ദേവു. ..? “

അവൻ ഗൗരിയുടെ അരികിൽ നിന്നും എഴുന്നേറ്റ് കൊണ്ട് ചോദിച്ചു….

“ഏട്ടന് എന്നോട് ദേഷ്യം ഉണ്ടോ….? അവൾ പോയത് ഞാൻ അറിഞ്ഞില്ല ഏട്ടാ…. “

ദേവു നിറഞ്ഞ് തുളുമ്പിയ മിഴികൾ തുടച്ചു കൊണ്ട് പറഞ്ഞു….

“സാരമില്ല മോളെ…. നീ വിഷമിക്കണ്ട…. “

വരുൺ ദേവൂന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.. 

“ഏട്ടാ … അവിടെ നമ്മൾ കണ്ട കാഴ്ച ഓർക്കുമ്പോൾ ഇപ്പോഴും എനിക്ക് പേടി ആകുന്നു…. “

അവൾ ഭയത്തോടെ പറഞ്ഞു….

“ഗൗരിയെ ആ കരിനാഗം ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ സ്വർണ്ണനാഗം അവൾക്ക് തുണ ആയതാണ്…. അതോർത്തു നീ വെറുതെ പേടിക്കണ്ട. .. “

വരുൺ അവളെ ആശ്വസിപ്പിക്കാനായി പറഞ്ഞു….

“പക്ഷേ ഏട്ടാ ഞങ്ങൾ ഇവിടെ വന്നപ്പോൾ മുതൽ ഈ കരിനാഗം അവളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നുണ്ട്…. “

അവൾ പഴയ കാര്യങ്ങൾ ഒന്ന് ഓർത്ത ശേഷം പറഞ്ഞു….

“എനിക്ക് അറിയാം മോളെ.. കരിനാഗങ്ങൾ  വരാൻ ഇരിക്കുന്ന വല്യ ആപത്തിന്റെ സൂചന ആണ്….. “

വരുൺ ജനൽ വഴി പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു….

“എന്ത് ആപത്തു….? “

ദേവു വിറയാർന്ന സ്വരത്തിൽ ചോദിച്ചു….

“അറിയില്ല മോളെ…. “

അത്രയും പറഞ്ഞു കൊണ്ട് വരുൺ മുറി വിട്ട് പുറത്തേക്ക് പോയി….

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷

“വല്യഅച്ഛാ  .. “

മുത്തശ്ശനോട് കാവിൽ കണ്ട കാഴ്ചകൾ വിവരിക്കുക ആയിരുന്ന ശേഖരൻ വരുണിന്റെ വിളി കേട്ട് തിരിഞ്ഞു നോക്കി….

‘എന്താ മോനെ….? “

ശേഖരൻ വാതില്കൽ നിന്ന വരുണിനോട് ചോദിച്ചു……

“അടുത്ത പൗർണമി ദിനത്തിൽ ഇവിടെ ഒരു പൂജ നടത്തണം…. അതിനായി എനിക്ക് കുറച്ചു സഹായങ്ങൾ വേണം…. “

വരുൺ മുറിക്ക് അകത്തേക്ക് കേറി കൊണ്ട് പറഞ്ഞു…

“എന്ത് പൂജയാ മോനെ….? “

മുത്തശ്ശൻ വരുണിനോട് ചോദിച്ചു….

“മായയുടെ ആത്മാവിന് ശാന്തി ലഭിക്കണം എങ്കിൽ ഈ പൂജ കൂടിയേ തീരൂ…. “

വരുൺ എന്തോ ചിന്തിച്ചു ഉറപ്പിച്ചത് പോലെ പറഞ്ഞു….

“പക്ഷേ മോനെ അതിന് മുൻപ് അവൾ ആരെങ്കിലും ഉപദ്രവിക്കുമോ… ഇന്ന് നീ വന്നിലായിരുനെങ്കിൽ ഗൗരിയെ അവൾ ഉപദ്രവിച്ചേനെ…”

ശേഖരൻ അല്പം ഭയം കലർന്ന സ്വരത്തിൽ പറഞ്ഞു….

“ഇന്ന് ഗൗരിയെ ഉപദ്രവിച്ചത് മായ അല്ല…. മറ്റൊരു ദുഷ്ട ശക്തി ആണ്…

വരുൺ കോപം ജ്വലിക്കുന്ന കണ്ണുകളോടെ പറഞ്ഞു….

“മറ്റൊരു ദുഷ്ട ശക്തിയോ….? “

മുത്തശ്ശൻ സംശയത്തോടെ ചോദിച്ചു….

“അതെ… അത് വിശദമായി ഞാൻ പിന്നെ പറയാം…. എനിക്ക് ഇപ്പോൾ അരുണിനെ ഒന്ന് കാണണം…. “

വരുൺ മുഷ്ഠിച്ചുരുട്ടി കൊണ്ട് പറഞ്ഞു….

“രാവിലെ നീ പോയത് മുതൽ അരുണിനെ ഞാനും കണ്ടില്ല…. “

ശേഖരൻ പറഞ്ഞു….

“അവൻ എവിടെ ഉണ്ടാകും എന്ന്‌ എനിക്ക് അറിയാം…. “

വരുൺ കോപത്തോടെ പറഞ്ഞു….

“എന്താ മോനെ എന്താണെങ്കിലും നീ തെളിച്ചു പറ…. “

മുത്തശ്ശൻ അവന്റെ തോളിൽ കൈ വച്ചുകൊണ്ട് പറഞ്ഞു…..

“അവൻ ആഭിചാര കർമങ്ങൾക്ക് ഉള്ള ഒരുക്കത്തിൽ ആണ്…. അതിന് ഞാൻ അവനെ അനുവദിക്കില്ല….. “

വരുൺ അത്രയും പറഞ്ഞു കൊണ്ട് ദേഷ്യത്തോടെ ഉമ്മറത്തേക്ക് പോയി…. അപ്പോഴും മുത്തശ്ശനും ശേഖരനും ഒന്നും മനസിലായില്ല….

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷,

വരുൺ മുറ്റത്തേക്ക് ഇറങ്ങിയതും ഒരു വെള്ള കളർ കാർ മുറ്റത്ത് വന്നു നിന്നു….

ആ കാർ കണ്ടതും വരുണിന് ആളെ മനസിലായി…..

കാറിൽ നിന്നും ഗണേശനും ഭാര്യ നന്ദിതയും ഇറങ്ങി….

“അമ്മ…. “

വരുണിന്റെ ചുണ്ടുകൾ അവൻ അറിയാതെ മന്ത്രിച്ചു…..

“എന്താടാ നീ ഇങ്ങനെ അന്തംവിട്ടു നിൽക്കുന്നത്…..? “

വരുണിന്റെ അരികിലേക്ക് വന്നു കൊണ്ട് നന്ദിത ചോദിച്ചു….

“അത്….. നിങ്ങൾ എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ….?? “

വരുൺ ആദ്യം ഉണ്ടായ ഞെട്ടൽ മറച്ചു വച്ചു കൊണ്ട് ചോദിച്ചു…..

‘പിന്നെ എനിക്ക് എന്റെ തറവാട്ടിൽ വരാൻ നേരത്തേ നോട്ടീസ് തരണോ…. നിനക്കും അവനും ഇപ്പോൾ ഞങ്ങളെ വേണ്ടല്ലോ…. “

ഗണേശൻ കള്ള പരിഭവത്തോടെ പറഞ്ഞു….

“അല്ല ഇത് ആര് ഗണേശനോ…..? നിങ്ങൾ എന്താ പുറത്ത് തന്നെ നിൽക്കുന്നത്…..? “

ശേഖരൻ അവരെ കണ്ട സന്തോഷത്തിൽ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു….

“ഞങ്ങൾ അകത്തേക്ക് വരാൻ തുടങ്ങുവായിരുന്നു ഏട്ടാ…. അല്ല അരുൺ എന്തിയെ? സാധാരണ രണ്ടും ഒരുമിച്ച് ആണല്ലോ…. “

ഗണേശൻ അരുണിനെ അനേഷിച്ചതും വരുണിന്റെ മുഖത്ത് ഒരു ആശങ്ക പടർന്നു….

“അവൻ അപ്പുറത്ത് എവിടെയോ ഉണ്ട്….. നിങ്ങൾ അകത്തേക്ക് വാ….. “

വരുണിന്റെ അവസ്ഥ തിരിച്ചറിഞ്ഞത് പോലെ ശേഖരൻ പറഞ്ഞു…. ഗണേശനും നന്ദിതയും അകത്തേക്ക് പോയി…

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷•÷•÷÷÷÷÷÷÷÷

“ഒന്ന് നിൽക്കുക….. “

പാച്ചു ഇളയന്നൂർ ഗുരുകളോട് യാത്ര പറഞ്ഞു പോകാൻ തുടങ്ങിയതും അദ്ദേഹം അവനെ പുറകിൽ നിന്നും വിളിച്ചു…..

“മനക്കൽ തറവാട്ടിൽ മായേ കൂടാതെ ഒരു ദുരാത്മാവിന്റെ സാനിധ്യം കൂടി ഞാൻ കാണുന്നു….  ആ ആത്മാവ് മായേ പോലെ അല്ല അതിലും പൈശാചികമായ ശക്തികൾ ആർജിച്ചത് ആണ്….. സൂക്ഷിച്ചില്ലെങ്കിൽ അത് മനയ്ക്കലെ ഒരാളുടെ ജീവൻ എടുക്കും…. “

ഇളയന്നൂർ ഗുരുക്കൾ ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞു.  .

“ആരുടെ ആത്മാവ് ആണ് അത്…..? “

പാച്ചു ആകാംഷയോടെ ചോദിച്ചു…..

(തുടരും .  .. )

 

സ്നേഹപൂർവ്വം,

രേവതി ജയമോഹൻ  

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devabhadra written by Revathy

4.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!