Skip to content

ദേവഭദ്ര – ഭാഗം 24

devabhadhra-novel

“അത് ആരാണ് എന്നത് എന്റെ കാഴ്ചയിൽ തെളിയുന്നില്ല…. പക്ഷേ ഒന്ന് ഉറപ്പാണ് ആ ആത്മാവ് നാശം വിതക്കും…. സൂക്ഷിച്ചില്ലെങ്കിൽ മനയ്ക്കലെ ഒരു ശരീരത്തിൽ അത് കേറി കൂടും…. “

ഗുരുക്കൾ അത് പറയുമ്പോൾ അദേഹത്തിന്റെ മുഖത്തും എന്തെന്ന് ഇല്ലാത്ത പരിഭ്രമം ഉണ്ടായിരുന്നു….

“അത് ആരുടെ ദേഹത്ത് ആകും കയറുക….? “

പാച്ചു ചോദിച്ചു…..

“അതും എനിക്ക് നിശ്ചയമില്ല… സ്ത്രീകളെ ഒന്ന് പ്രേതെകിച്ചു ശ്രദ്ധിക്കുക…. കാരണം അവർ പെട്ടന്ന് ആത്മാക്കൾക്ക് അടിമപ്പെടും…. കുട്ടികൾ, സ്ത്രീകൾ, ഗർഭിണികൾ, മാനസിക വിഭ്രാന്തിയുള്ളവരിൽ ഒക്കെ പെട്ടന്ന് ഒരു ആത്മാവിന് കുടിയേറാൻ സാധിക്കും. . ഇവർ എല്ലാം തന്നെ പെട്ടന്ന് ഭയപ്പെടും എന്നത് തന്നെ ഒരു പ്രധാന കാരണം ആണ്…. “

ഗുരുക്കൾ തന്റെ കൈകൾ കൂട്ടി തിരുമ്മികൊണ്ടു പറഞ്ഞു…..

“ഇതിൽ നിന്നും രക്ഷപെടാൻ ആവില്ലേ …. “

പാച്ചു ആവലാതിയോടെ ചോദിച്ചു..

“കഴിയും പക്ഷേ അതിന് ആദ്യം ആ ദുരാത്മാവിന്റെ ഉറവിടം കണ്ടെത്തുക….. “

അദ്ദേഹം പാച്ചുവിനോടായി പറഞ്ഞു….

“അങ്ങേക്ക് പോലും ദൃശ്യം ആകാത്ത ആ ആത്മാവിനെ നമ്മൾ എങ്ങനെ തിരിച്ചറിയും….? “

പാച്ചു സംശയത്തോടെ ചോദിച്ചു….

“മനക്കലിനെ ഏത് ആപത്തിൽ നിന്നും രക്ഷപെടുത്താൻ സാധിക്കുന്നത് ഭദ്രക്ക് മാത്രം ആണ്…. അവളുടെ പ്രാണനാഥന് ഒപ്പം അവൾ ചേർന്നാൽ…. അവർ ഒരുമിച്ച് നിന്നാൽ നേരിടാൻ കഴിയാത്ത ഒന്നും ഇല്ല…. “

ഗുരുക്കൾ അത് പറയുമ്പോൾ പാച്ചുവിന്റെ കണ്ണുകൾ തിളങ്ങി…..

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷

“പത്മ…. “

അടുക്കളയിൽ തിരക്ക് ഇട്ടുള്ള ജോലിക്ക് ഇടയിൽ ആണ് അവൾ ആ വിളി കേട്ടത്…..

“ഏട്ടൻ…. “

അവൾ ആ വിളിയുടെ ഉറവിടം തിരിച്ചറിഞ്ഞ പോലെ പറഞ്ഞു…. ഗണേശനെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി….

“അയ്യേ എന്റെ കുട്ടി കരയുവാണോ….? “

ഗണേശൻ ചുണ്ട് വിരൽ കൊണ്ട് അവളുടെ മുഖം ഉയർത്തി കൊണ്ട് ചോദിച്ചു….

“ഏട്ടന് എന്നോട് ദേഷ്യം ഇല്ലേ….? “

പത്മ ഇടറിയ ശബ്ദത്തിൽ ചോദിച്ചു….

“പണ്ട് ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ ഇല്ല….  കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലന്ന് അല്ലേ പറയാറ്…. “

അയാൾ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു….

÷÷÷÷÷÷÷÷÷÷÷•÷••••÷÷÷÷

തിരിച്ചു വീട്ടിലേക്ക് ഉള്ള യാത്രയിൽ ഉടനീളം പാച്ചുവിന്റെ മനസ്സ് അസ്വസ്ഥം ആയിരുന്നു…. മായേക്കാൾ ശക്തി ആർജിച്ച ആത്മാവ് ആരുടെ ആയിരിക്കും എന്ന് എത്ര ആലോചിച്ചിട്ടും അവന് മനസിലായി…. ഇത്രയും ദിവസം താൻ ആ വീട്ടിൽ ഉണ്ടായിട്ടും ഒരിക്കൽ പോലും തനിക്ക് അതിന്റെ സാനിധ്യം അനുഭവപ്പെട്ടില്ല എന്നുള്ളത് അവനെ ഒരേ സമയം അത്ഭുതപ്പെടുത്തുകയും ആശങ്ക പെടുത്തുകയും ചെയ്തു….

പാച്ചു മനക്കൽ എത്തിയപ്പോൾ അവനെ കാത്ത് നിൽക്കുന്നത് പോലെ വരുൺ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു….

“വരുൺ…. നീ ഇങ്ങു വന്നേ എനിക്ക് വളരെ പ്രധാനപെട്ട ഒരു കാര്യം പറയാൻ ഉണ്ട്…. “

പാച്ചു കാറിൽ നിന്നും ഇറങ്ങി തിടുക്കപ്പെട്ട് അവന്റെ അരികിൽ എത്തികൊണ്ട് പറഞ്ഞു….

“ഡാ…. അതൊക്കെ പിന്നെ പറയാം…. ഇവിടെ അച്ഛനും അമ്മയും എത്തീട്ടുണ്ട്. .. “

വരുൺ അവന്റെ കൈയിൽ പിടിച്ചുകൊണ്ടു പറഞ്ഞു…..

“അയ്യോ അവർ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത് . ..? “

പാച്ചു ഒന്നും മനസിലാകാതെ ചോദിച്ചു….

“അറിയില്ല…. എനിക്ക് എന്തോ ഒരു ആപത്ത് വരാൻ പോകുന്ന പോലെ ഒരു ഫീൽ…. “

വരുൺ ടെന്ഷനോടെ പറഞ്ഞു…..

“വരുൺ…. നമ്മൾ കരുതിയ പോലെ കാര്യങ്ങൾ അത്ര എളുപ്പം അല്ല…. ഈ വീട്ടിൽ മായേ കൂടാതെ മറ്റൊരു ദുരാത്മാവ് കൂടി ഉണ്ടെന്ന ഗുരുക്കൾ പറഞ്ഞത്….. “

പാച്ചു കിതച്ചു കൊണ്ട് പറഞ്ഞു….

“ഞാൻ അത് അറിഞ്ഞു പാച്ചു…. ഇന്ന് ഗൗരി യെ അത് ഉപദ്രവിക്കാൻ ശ്രമിച്ചു….. നമ്മൾ വല്യ അപകടത്തിൽ ആണെന്ന് എന്റെ മനസ്സ് പറയുന്നു….. “

വരുൺ ചാരു കസേരയിൽ പിടിച്ച് കൊണ്ട് പറഞ്ഞു….

“ഇതിൽ നിന്നും രക്ഷപെടാൻ ഒരു വഴിയെ ഒള്ളു….. ഗൗരി എത്രയും പെട്ടെന്ന് അവളുടെ പ്രണയം നേടണം…. ഒപ്പം അവൾ ആരാണെന്ന് തിരിച്ചറിയുകയും വേണം…. “

പാച്ചു വരുണിന്റെ തോളിൽ കൈ വച്ചുകൊണ്ട് ഒരു ഉപായം പറഞ്ഞു….

“ആഹാ നീ ഇത് എവിടായിരുന്നു…. ഞങ്ങൾ വന്നപ്പോൾ തൊട്ട് നിന്നെ അനേഷിക്കുക ആണ്…. “

ഗണേശൻ അവർക്കിടയിലേക്ക് കടന്നു വന്ന് കൊണ്ട് പറഞ്ഞു….

“അങ്കിൾ വന്ന കാര്യം ഞാൻ അറിഞ്ഞു അത് അല്ലേ പെട്ടെന്ന് തന്നെ വന്നത്…. അമ്മ വന്നില്ലേ….? “

പാച്ചു ഗണേശനെ കെട്ടിപിടിച്ചു കൊണ്ട് ചോദിച്ചു….

“ഞാൻ ഇവിടെ ഉണ്ടെടാ….. “

നന്ദിത അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു….

“അല്ല നീ ആകെ ക്ഷീണിച്ചു പോയല്ലോ…. “

ഗണേശൻ പാച്ചുവിന്റെ കുഞ്ഞി കുടവയറിൽ മെല്ലെ ഇടിച്ചു കൊണ്ട് കളി ആയി ചോദിച്ചു….

“അത് എങ്ങനെയാ ഇവിടെ നോൺ വെജിറ്റേറിയൻ കിട്ടുലല്ലോ…. പിന്നെ കിട്ടുന്നത് വച്ചു അഡ്ജസ്റ്റ് ചെയുന്നു….”

പാച്ചു ഒരു കള്ള ചിരിയോടെ പറഞ്ഞു….

“അയോടാ അത് കൊണ്ട് നീ ഒന്നും കഴിക്കാറില്ലല്ലേ…. “

അരുൺ വന്ന് പാച്ചൂന്റെ തോളിൽ കൈ ഇട്ട് കൊണ്ട് അവനെ കളിയാക്കി….

അരുണിന്റെ ആ വർത്തമാനവും രീതിയും എല്ലാം അത് പഴയ അരുൺ തന്നെ ആണെന്ന് വിളിച്ചോതുന്നത് ആയിരുന്നു…. അവന്റെ ആ പെരുമാറ്റത്തിൽ പാച്ചു സന്തോഷികുപ്പോഴും വരുണിന്റെ മനസ്സ് അസ്വസ്ഥം ആയിരുന്നു…. ഇന്നലെ ഗൗരിയോട് മോശം ആയി പെരുമാറാൻ ശ്രമിച്ച അരുൺ ഇതിൽ നിന്നും തീർത്തും വത്യസ്തൻ ആയിരുന്നു എന്നവൻ ഓർത്തു….

÷÷÷÷÷÷÷•÷÷÷÷÷÷÷÷÷÷÷•÷÷÷÷÷÷÷÷÷÷÷÷

രാത്രി എല്ലാവരും ഭക്ഷണം കഴിക്കാനായി ഇരുന്നു….

“ആഹാ…. അമ്മടെ കൈപ്പുണ്യം അത് പോലെ പത്മക്ക് കിട്ടിയിട്ടുണ്ട് അല്ലേ അച്ഛാ…. “

ഗണേശൻ  ചോറിൽ മാങ്ങാപുളിശേരി കൂട്ടി കുഴച്ചു കൊണ്ട് പറഞ്ഞു….

“അതെ… അതെ…. “

മുത്തശ്ശനും ഗണേശനെ  അനുകൂലിച്ചു….

“അതെന്താ….. ഞാൻ വെക്കുന്ന ആഹാരത്തിനു രുചി ഇല്ലേ…. “

നന്ദിത ശേഖരന്റെ കൈയിൽ ആരും കാണാതെ നുള്ളികൊണ്ട് ശബ്ദം താഴ്ത്തി ചോദിച്ചു…..

“എന്താ അമ്മേ ഒരു സ്വകാര്യം…..? “

പാച്ചു കടുമാങ്ങ അച്ചാർ തൊട്ട് നാവിൽ വച്ച് കൊണ്ട് നന്ദിതയോട് ചോദിച്ചു ….

“അത് വേറെ ഒന്നും ആവില്ലടാ…. അമ്മായിയെ അച്ഛൻ പുകഴ്ത്തി പറഞ്ഞതിൽ ഉള്ള കുശുമ്പ് ആകും…. “

അരുൺ അത് പറഞ്ഞതും എല്ലാവരും ചിരിച്ചു….

“ഈ ചെറുക്കൻ വെറുതെ ഓരോന്ന് പറയുകയാണ്….. “

നന്ദിത ചമ്മൽ മറച്ചുകൊണ്ട് പറഞ്ഞു….

”   ഞങ്ങളുടെ ഈ വരവിന് ഒരു ഉദ്ദേശം ഉണ്ട് കേട്ടോ…  “

ഗണേശൻ എല്ലാവരോടും ആയി പറഞ്ഞു.. .

“എന്ത് ഉദ്ദേശം….? “

മുത്തശ്ശൻ ആകാംഷയോടെ ചോദിച്ചു..

“അരുണിനെയും വരുണിനെയും ഇങ്ങനെ വിട്ടാൽ പറ്റില്ല…. അവർക്ക് പത്തിരുപത്തേഴ് വയസ്സ് ആയില്ലേ…. ഇനി പിടിച്ചു അങ്ങ് കെട്ടിക്കണം … “

ഗണേശൻ അത് പറഞ്ഞതും എല്ലാവരുടെയും മുഖം കറുത്തു….

“അതിന് പെൺകുട്ടികളെ കിട്ടണ്ടേ…. നിങ്ങൾ എന്തെങ്കിലും ഉറപ്പിച്ചോ? “

ശേഖരൻ ചോദിച്ചു.. .

“ഞങ്ങൾക്ക് ഒരു ആഗ്രഹം ഉണ്ട്…. പത്മയുടെ മക്കളെ കൊണ്ട് കെട്ടിക്കാൻ…. എനിക്ക് ആണേൽ ഗൗരിയേയും ദേവൂനെയും ഒരുപാട് ഇഷ്ടായി….. “

അത് കേട്ടതും ഗൗരിയുടെയും വരുണിന്റേയും മുഖത്ത് പ്രണയവർണങ്ങൾ മിന്നി മാഞ്ഞപ്പോൾ ദേവൂന് ഞെട്ടലും ഒപ്പം പാച്ചൂന്റെ മണ്ടയിൽ ചോറും കേറി ചുമക്കാൻ തുടങ്ങി….

“പതുകെ കഴിക്ക് എന്റെ പാച്ചു….. “

അരുൺ പാച്ചൂന്റെ തലയിൽ തട്ടിക്കൊണ്ടു പറഞ്ഞു….

“അതിന് പത്മയുടെ മകൾ അല്ലല്ലോ ദേവു…. “

സുമംഗല അത് പറഞ്ഞപ്പോൾ പാച്ചൂന്റെ മുഖം വിടർന്നു….

“സ്വന്തം മകൾ അല്ലെങ്കിൽ എന്താ ദേവൂനെ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു..   “

ഗണേശൻ അത് പറഞ്ഞതും പാച്ചുവിന്റെ മുഖം വീണ്ടും മങ്ങി….

“എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് . … “

ഇപ്പോൾ സത്യം തുറന്ന് പറഞ്ഞില്ലെങ്കിൽ എല്ലാം അവതാളത്തിൽ ആകും എന്ന്‌ തോന്നിയത് കൊണ്ട് പാച്ചു എല്ലാവരോടുമായി എല്ലാം പറയാൻ തീരുമാനിച്ചു……

“എന്താ പാച്ചു…. നിനക്ക് കറികൾ എന്തെങ്കിലും വേണോ….? “

നന്ദിത ഒരു പപ്പടം എടുത്ത് പാച്ചുവിന്റെ പാത്രത്തിലേക്ക് വച്ച് കൊടുത്ത് കൊണ്ട് ചോദിച്ചു…….

“അയ്യേ…. അതൊന്നും അല്ല … ഞാനും ദേവും ആയിട്ട് ഇഷ്ടത്തിൽ ആണ്…. ഞാൻ മെറ്റാർക്കും അവളെ വിട്ട് നൽകില്ല. …. “

അത്രയും പറഞ്ഞു കൊണ്ട് നന്ദിത കൊടുത്ത പപ്പടവും എടുത്ത് കൊണ്ട് പാച്ചു എഴുന്നേറ്റ് മുറിയിലേക്ക് നടന്നു….

പാച്ചു ആർക്കും ഒന്നും ചോദിക്കാനും പറയാനും അവസരം കൊടുക്കാതെ അവിടെ നിന്നും മുങ്ങിയതും എല്ലാവരുടെയും നോട്ടം ദേവുവിൽ ആയി….

“നീയും ആളു കൊള്ളാല്ലോ കൊച്ചേ….. നിന്റെ കൂട്ടുകാരി ഗൗരി വരുണിനെ വളച്ചപ്പോൾ നീ അവന്റെ കൂട്ടുകാരനെ വളച്ചു…. “

സുമംഗല അത് പറഞ്ഞതും ശേഖരന്റെ കൈ സുമംഗല യുടെ കവിളിൽ പതിഞ്ഞു…  അടി കൊണ്ടതും സുമംഗല കരഞ്ഞു കൊണ്ട് മുറിയിലേക്ക് പോയി….

“എന്താ ഇത്….. സുമംഗല പറഞ്ഞത് സത്യാണോ? “

ഗണേശൻ ഗൗരവത്തോടെ ചോദിച്ചു….

“സോറി അച്ഛാ. .. വല്യമ്മ പറഞ്ഞത് സത്യമാണ് ഞാനും ഗൗരിയും ഇഷ്ടത്തിൽ ആണ്  .. “

വരുൺ തലകുനിച്ചു കൊണ്ട് പറഞ്ഞു….

“അതിന് നീ എന്തിനാ തല കുനിക്കുന്നത്? ഗൗരി ഞങ്ങളുടെ മരുമകൾ ആകുന്നതിൽ ഞങ്ങൾക്ക് സന്തോഷമേ ഒള്ളു  .. പിന്നെ പാച്ചുവും ഞങ്ങൾക്ക് മകനെ പോലെ അല്ലേ അത്കൊണ്ട് ദേവൂന്റെ പേരെന്റ്സ് നോട് ഞങ്ങൾ തന്നെ സംസാരിക്കാം….. “

ഗണേശൻ അത് പറഞ്ഞതും എല്ലാവരിലും സന്തോഷം തിരതല്ലിയപ്പോൾ അരുണിന്റെ മുഖം മങ്ങിയത് വരുൺ ശ്രദ്ധിച്ചു… പക്ഷേ അവരെ എല്ലാവരെയും പകയോടെ നോക്കുന്ന ആ കണ്ണുകളെ ആരും കണ്ടില്ല ….

(തുടരും….. )

 

സ്നേഹപൂർവ്വം,

രേവതി ജയമോഹൻ  

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devabhadra written by Revathy

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!