ദേവഭദ്ര – ഭാഗം 25

1729 Views

devabhadhra-novel

“എന്നാലും എന്റെ പാച്ചു നിന്റെ ധൈര്യം സമ്മതിച്ചു…. “

വരുൺ പാച്ചൂന്റെ തോളിൽ തട്ടി അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു… 

“തേങ്ങ ആണ്…. ഇനിയും അവിടെ നിന്നാൽ അടി കിട്ടുവോ എന്ന്‌ പേടിച്ചാ ഞാൻ മുങ്ങിയത്….. “

പാച്ചു പപ്പടം കടിച്ചു കൊണ്ട് പറഞ്ഞു….

“ആഹ് ബെസ്റ്റ്…. എന്തായാലും നീ ദേവൂനെ ഇഷ്ടമാണെന്നു പറഞ്ഞത് പോലെ ഞാനും പറഞ്ഞു അവളെ ഇഷ്ടം ആണെന്ന്…. “

വരുൺ കട്ടിലേക്ക് ചാഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു.   

“ഡാ ദുഷ്ട…. അവൾ നിന്റെ പെങ്ങളെ പോലെ ആണെന്ന് പറഞ്ഞിട്ട്? “

പാച്ചു ദേഷ്യത്തോടെ ചാടി എഴുന്നേറ്റു….

“പെങ്ങളോ….? നിനക്ക് എന്താടാ ഭ്രാന്ത് ആയോ ഞാൻ ഗൗരി ടെ കാര്യമാണ് പറഞ്ഞത് …”

വരുൺ എഴുന്നേറ്റ് ഇരുന്നു കൊണ്ട് പറഞ്ഞു….

“ഞാൻ പെട്ടെന്ന് ദേവൂനെ ആണെന്ന് കരുതി… “

പാച്ചു ഒരു ഇളി പാസ്സ് ആക്കികൊണ്ട് പറഞ്ഞു. ..

“ഹ്മ്മ്..  നീ അവളെ ഇഷ്ടം ആണെന്ന് പറഞ്ഞതിന് വല്യമ്മ അവളെ കുറെ വഴക്ക് പറഞ്ഞു .. ”

വരുൺ അവിടെ നടന്നത് ഓരോന്നായി വിശദികരിക്കാൻ തുടങ്ങി…..

“നിന്റെ വല്യമ്മക്ക് ഇത് എന്തിന്റെ കേടാ…. ഞങ്ങൾ സ്നേഹിക്കുന്നതിൽ അവർക്ക് എന്താ കുഴപ്പം….? “

.

പാച്ചു അല്പം ദേഷ്യത്തോടെ ചോദിച്ചു….

“എന്തായാലും അതിനുള്ള മറുപടി വല്യച്ഛൻ കൊടുത്തു…. നീ ഇനി അതോർത്തു വിഷമിക്കണ്ട…. “

വരുൺ പറഞ്ഞു….

”ഡാ ഞാൻ ഒരു സംശയം ചോദിക്കട്ടെ…. ഇളയന്നൂർ ഗുരുക്കൾ പറഞ്ഞത് പോലെ ഒരു ദുരാത്മാവ് ഇവിടെ ഉണ്ടെങ്കിൽ എന്ത് കൊണ്ട് നമ്മുക്ക് അതിന്റെ സാന്നിധ്യം അനുഭവപ്പെട്ടില്ല? “

പാച്ചു പപ്പടത്തിന്റെ അവസാന കഷ്ണവും വായിൽ ഇട്ട് കൊണ്ട് ചോദിച്ചു…..

“ചിലപ്പോൾ ആ ആത്മാവ് ഇതുവരെ ശാന്തമായി ഇരിക്കാൻ എന്തെങ്കിലും ഒരു കാരണം ഉണ്ടാകും…. അല്ലെങ്കിൽ ചിലപ്പോൾ ഇത്രയും കാലം അത് ബന്ധനത്തിൽ ആയിരുന്നിരിക്കും ഇപ്പോൾ ആരെങ്കിലും മോചിപ്പിച്ചത് ആകാം…. “

വരുൺ എഴുന്നേറ്റ് ഒരു റുബിക്സ് ക്യൂബ് എടുത്തു കൈയിൽ വച്ച് കളിച്ചു കൊണ്ട് പറഞ്ഞു….

“നീ പറഞ്ഞ രണ്ടാമത്തെ സാധ്യത ഒക്കെ ആണ്… പക്ഷേ ആദ്യത്തെ എങ്ങനെ സംഭവിക്കും. ..? ഇത്രയും കാലം ശാന്തമായിരുന്ന ഒരു ആത്മാവിനെ എങ്ങനെ  ഇപ്പോൾ രൗദ്രത്തിലേക്ക് ആകും…. “

പാച്ചു തന്റെ സംശയം ചോദിച്ചു…..

“പാച്ചു…. നീ കേട്ടിട്ടില്ലേ പണ്ട് അഥർവ്വ വേദങ്ങളിൽ അഗ്രഗണ്യൻ ആയിരുന്നവർ… ശാന്ത സ്വഭാവം ഉള്ള ആത്മാക്കളെ ആവാഹിച്ചു അവർക്ക് അഥർവം വഴി ദുഷ്ട ശക്തികൾ നൽകും അത് പ്രകാരം ഈ ആത്മാക്കൾ അവർക്ക് വേണ്ടി എന്തും ചെയുന്ന ദുരാത്മാവായി മാറും…. “

വരുൺ റുബിക്സ് ക്യൂബയിൽ കളിച്ചു കൊണ്ട് തന്നെ പറഞ്ഞു….

“പക്ഷേ ഇപ്പോൾ അങ്ങനെ ചെയ്യുന്നവർ ഉണ്ടോ…? “

വീണ്ടും പാച്ചു തന്റെ സംശയം ഉന്നയിച്ചു…

“അറിയില്ല…. പക്ഷേ ഇന്ന് അരുൺ അഥർവ മന്ത്രങ്ങൾ ജപിച്ചതായി എനിക്ക് പലപ്പോഴും അനുഭവപെട്ടു…. “

വരുൺ റുബിക്സ് ക്യൂബ് മേശ പുറത്ത് വച്ചുകൊണ്ട് പറഞ്ഞു….

“ഹേയ്…. അവൻ ആവില്ല… അവന്റെ ഇപ്പോഴത്തെ രീതികൾ എല്ലാം തന്നെ നമ്മുടെ പഴയ അരുണിനെ പോലെ തന്നെ ആയിരുന്നു…. “

പാച്ചു എന്തോ ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു….

“അവന് എങ്ങനെ പെട്ടന്ന് ഒരു മാറ്റം വരും…? അതുമാത്രം അല്ല ഗൗരിയുടെയും എന്റെയും വിവാഹം ഉറപ്പിച്ചു എന്ന്‌ പറഞ്ഞപ്പോൾ അവന്റെ മുഖഭാവം ഞാൻ ശ്രദ്ധിച്ചത് ആണ്…. “

വരുൺ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് കൊണ്ട് പറഞ്ഞു…. അത് കേട്ടതും പാച്ചു ഗാഢമായി എന്തോ ആലോചനയിൽ മുഴുകി….

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷

“പത്മ അമ്മേ…. “

ദേവു കുറ്റബോധത്താൽ തല കുനിച്ചു നിന്നും കൊണ്ട് പത്മേ വിളിച്ചു…. പക്ഷേ പത്മ അവളെ നോക്കിയത് അല്ലാതെ ഒന്നും മിണ്ടില്ല….

“പത്മമ്മക്ക് എന്നോട് ദേഷ്യം ആണോ….? “

അവൾ ഇടറിയ സ്വരത്തിൽ ചോദിച്ചു…

“”നിന്നെയും ഗൗരിയേയും ഞാൻ വേർതിരിച്ചു കണ്ടിട്ടില്ല … രണ്ടാൾക്കും ഒരുപാട് സ്വാതന്ത്ര്യം തന്നു…. എന്നിട്ടും നിങ്ങളുടെ ഇഷ്ടങ്ങൾ ഞാൻ മറ്റൊരാൾ പറഞ്ഞു അറിയണം അല്ലേ….? “

പത്മ ദേഷ്യത്തോടെ ചോദിച്ചു….

“ഞങ്ങൾ പത്മ അമ്മയോട് പറയണം എന്ന്‌ കരുതിയതാണ്…. ഞാൻ ഈ നിമിഷം വരെ പാച്ചു നോട് ഇഷ്ടം ആണെന്ന് പറഞ്ഞിട്ടില്ല… പത്മ അമ്മക്ക് ഈ ബന്ധം ഇഷ്ടം അല്ലെങ്കിൽ ഇനിയും അത് പറയില്ല… എന്നോട് പിണങ്ങല്ലേ പത്മ അമ്മേ…. ”

ദേവു അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു….

“നീ ആദ്യം കണ്ണ് തുടക്ക്…. എനിക്ക് നിന്നോട് പിണക്കം ഒന്നുമില്ല…. നീ എന്നോട് പറയാത്തതിൽ സങ്കടം ഉണ്ട് അത്രേ ഒള്ളു…. “

പത്മ എഴുന്നേറ്റ് ചെന്നു ദേവൂന്റെ കണ്ണ് തുടച്ചു കൊടുത്തു കൊണ്ട് പറഞ്ഞു…..

“നീയും ഗൗരി യും എനിക്ക് ഒരുപോലെ ആണ് മോളെ…. പാച്ചു നല്ല പയ്യൻ ആണ്… ഞാൻ നിന്റെ അച്ഛനോടും അമ്മയോടും സംസാരിക്കാം…. “

അത്രയും പറഞ്ഞു കൊണ്ട് പത്മ അവളെ നെഞ്ചോട് ചേർത്തു…..

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷

“ഭദ്രേ….. “

പെട്ടന്ന് പുറകിൽ നിന്നും ഉള്ള ആ വിളി കേട്ടതും ഗൗരി ഞെട്ടി പുറകിലേക്ക് നോക്കി..

“ഹോ… അരുണേട്ടൻ ആയിരുന്നോ ഞാൻ പേടിച്ചു പോയി…. “

ഗൗരി തന്റെ നെഞ്ചിൽ കൈ വച്ച് കൊണ്ട് പറഞ്ഞു…

“നീ എന്താ ഭദ്രേ എന്നെ ഒഴിവാക്കി അവനെ സ്നേഹിച്ചത്…..? “

അരുണിന്റെ ആ ചോദ്യം ഗൗരിയിൽ എന്തോ ഒരു അസ്വസ്ഥത ഉണ്ടാക്കി….

“അരുണേട്ടാ…. ഞാൻ ഭദ്ര അല്ല ഗൗരി ആണ് … “

അവൾ തന്റെ കൈയിൽ ഇരുന്ന പുസ്തകം മേശ മേൽ വച്ചു കൊണ്ട് പറഞ്ഞു….

“എനിക്ക് അറിയേണ്ടത് നീ എന്തിനാണ് അവനുമായി ഉള്ള വിവാഹത്തിന് സമ്മതിച്ചത്….?  ഞാനും നിന്നെ ജീവന് തുല്യം സ്നേഹിക്കുന്നത് നീ അറിയുന്നില്ലേ….?നിനക്ക് വേണ്ടി അല്ലേ ഞാനും പുനർജനിച്ചത്? നിനക്ക് എന്താ നിന്റെ യഥാർത്ഥ പ്രണയം മനസിലാക്കാൻ പറ്റാത്തത്? “

അരുണിന്റെ ചോദ്യ ശരങ്ങൾ ഓരോന്നായി അവളിലേക്ക് പതിച്ചു .  

“അരുൺ….. നിന്നെ ഏട്ടത്തി വിളിക്കുന്നു…. “

ശേഖരൻ അരുണിനെ വന്ന് വിളിച്ചു …

“ഞാൻ വന്നോളാം അമ്മാവൻ പോയ്‌ക്കോ…. “

അരുണിന് ഗൗരിയുടെ മറുപടി ആയിരുന്നു പ്രധാനം….

“അതൊന്നും പറ്റില്ല…. ഇങ്ങ് വന്നേ…. “

ശേഖരൻ അവന്റെ കൈയിൽ പിടിച്ച് അവനെ ബലമായി അവിടെ നിന്നും കൊണ്ട് പോയി..  .

അപ്പോഴും ഗൗരിയുടെ മനസ്സ് അശാന്തമായ കടൽ പോലെ ഇരമ്പിക്കൊണ്ടിരുന്നു… അരുൺ പറഞ്ഞ ഓരോ വാക്കുകളും അവളിൽ അത്രമേൽ ആഴത്തിൽ പതിഞ്ഞിരുന്നു. . അവന്റെ ഒരു ചോദ്യത്തിന് പോലും തനിക്ക് ഉത്തരം ഇല്ലല്ലോ എന്ന തിരിച്ചറിവ് അവളെ ആകെ അസ്വസ്ഥ ആക്കി.  . അവൾ മേശയിൽ വച്ച ആ പുസ്തകം എടുത്തു…. ശേഷം അതിലെ ഒരു താൾ തുറന്നു… കാവിൽ പ്രാർത്ഥനയോടെ നിൽക്കുന്ന ഭദ്ര ക്ക് പുറകിൽ മൂർച്ച ഏറിയ ആയുധവും ആയി നിൽക്കുന്ന ഒരാൾ…. അതായിരുന്നു ആ താളിൽ അവൾ കണ്ട ചിത്രം……

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷

“എന്താടോ…. മുഖത്ത് ഒരു വാട്ടം…? “

ഗണേശൻ നന്ദിത യുടെ അരികിൽ വന്ന് ഇരുന്ന് കൊണ്ട് ചോദിച്ചു….

“ഗണേശേട്ടന് നമ്മുടെ മക്കളുടെ പെരുമാറ്റം കണ്ടിട്ട് ഒന്നും തോന്നില്ലേ….? “

നന്ദിത ആകുലതയോടെ ചോദിച്ചു …

“എന്ത് തോന്നാൻ….?  ഓഹ് എല്ലാം തന്നോട് പറയുന്ന വരുൺ ഗൗരിയും ആയിട്ടുള്ള അടുപ്പത്തേക്കുറിച്ച് പറയാത്തത് ആണോ….? “

ഗണേശൻ ഒരു കുസൃതി ചിരിയോടെ ചോദിച്ചു….

“അതും ഒരു കാരണം ആണ് പക്ഷേ അരുണിനും വരുണിനും എന്തോ മാറ്റം ഉള്ളത് പോലെ…. “

നന്ദിത സാരിയുടെ  മുന്താണി കൈയിൽ മുറുകെ വിരലിൽ  ചുറ്റിച്ചു കൊണ്ട് പറഞ്ഞു…

“എന്ത് മാറ്റം….? സത്യം പറ പാച്ചു ദേവൂനെ ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ തനിക്ക് സങ്കടം തോന്നില്ലേ… താൻ ഒരുപാട് ആഗ്രഹിച്ചത് അല്ലേ അവളെ തന്റെ മരുമകൾ ആക്കാൻ…. “

ഗണേശൻ തലവണ്ണയിൽ ചാരി ഇരുന്ന് കൊണ്ട് പറഞ്ഞു….

“ചെറിയ വിഷമം തോന്നി എന്നത് സത്യം ആണ്..   പക്ഷേ പാച്ചുവും എനിക്ക് മോനെ പോലെ അല്ലേ…അവന്റെ ആഗ്രഹം അതാണ് എങ്കിൽ എനിക്ക് സന്തോഷമേ ഒള്ളു  പക്ഷേ ഇത് അതൊന്നും അല്ല…. വരുണിനും അരുണിനും ഇടയിൽ എന്തോ സംഭവിച്ചിട്ട് ഉണ്ട്…. “

നന്ദിത ഗണേശനോടായി പറഞ്ഞു.. 

“എന്ത് സംഭവിക്കാനാടോ…? “

ഗണേശൻ നിവർന്നു ഇരുന്നുകൊണ്ട് ചോദിച്ചു.   

“നമ്മൾ വന്നിട്ട് ഇത്രയും നേരം ആയി പക്ഷേ അവർ രണ്ട് പേരും ഇതുവരെ ഒരുമിച്ച് ഇരികുന്നതോ സംസാരിക്കുന്നതോ നമ്മൾ കണ്ടോ…… അത്താഴം കഴിക്കാൻ ഇരുന്നപ്പോൾ പോലും അവർ അടുത്ത് അടുത്ത് അല്ല ഇരുന്നത്….. വരുണിന്റേയും ഗൗരിയുടെ ഉം വിവാഹക്കാര്യം പറഞ്ഞപ്പോൾ അരുണിലെ മാറ്റം ഞാൻ വ്യക്തമായി കണ്ടത് ആണ്….. എനിക്ക് എന്തോ പേടി ആകുന്നു…. “

നന്ദിത ഇടറിയ സ്വരത്തിൽ പറഞ്ഞു….

“എന്റെ മണ്ടുസേ അവർ തമ്മിൽ ഒരു പ്രേശ്നവുമില്ല  .. “

ഗണേശൻ നന്ദിതയെ ആശ്വസിപ്പിക്കാൻ അങ്ങനെ പറഞ്ഞെങ്കിലും അയാളുടെ മനസിലും സംശയങ്ങൾ പുകയുവാൻ തുടങ്ങി …

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷

“നീ എന്താടി ഈ ചിന്തിച്ചു ഇരിക്കുന്നത്…? “

ദേവു കിടക്ക കുടഞ്ഞു വിരിച്ചുകൊണ്ടു ചോദിച്ചു….

“ഡീ ഞാൻ ചോദിച്ചത് നീ കേട്ടില്ലേ…? “

ദേവു ഗൗരി യുടെ തോളിൽ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു…

“ങേ…. എന്താടി….? “

ദേവു ഒരു സ്വപ്നലോകത്തിൽ നിന്ന് എന്ന പോലെ ഉണർന്നു…..

“കുന്തം… നീ എന്താ കണ്ണ് തുറന്നു വച്ച് സ്വപ്നം കാണുവാണോ….? ഓഹ് ഞാൻ മറന്നു കല്യാണം ഉറപ്പിച്ചതിന്റെ ആകും അല്ലേ….. “

ദേവു കളിയാക്കുംപോലെ ചോദിച്ചു….

“ഹേയ് അതൊന്നും അല്ലേടി… എനിക്ക് എന്തോ ഇവിടെ ആർക്കോ എന്തോ ആപത്ത് വരാൻ പോകുന്നത് പോലെ ഒരു തോന്നൽ…. “

ഗൗരി ഇടറിയ സ്വരത്തിൽ പറഞ്ഞു…

“എന്താ നിനക്ക് ഇപ്പോൾ അങ്ങനെ തോന്നാൻ….?”

ദേവു ഗൗരിക്ക് അരികിൽ ഇരുന്ന് കൊണ്ട് ചോദിച്ചു….

“അറിയില്ല ദേവു…. ഒരു സമാധാനവും ഇല്ല… “

ഗൗരി ദേവൂന്റെ തോളിൽ ചാരി കൊണ്ട് പറഞ്ഞു….

“നീ വിഷമിക്കണ്ട…. ഒന്നും സംഭവിക്കില്ല…. “

ദേവു അവളെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു…..

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷

സർപ്പക്കാവിൽ പൂജക്ക്‌ ശേഷം പ്രാർത്ഥനയിൽ മുഴുകി നിൽക്കുന്ന ഭദ്ര…. ഉദിച്ചു നിന്ന ചന്ദ്രൻ ആരെയോ ഭയന്ന് എന്ന പോലെ മേഘങ്ങൾക്ക് ഇടയിലേക്ക് ഓടി ഒളിച്ചു…. മഞ്ഞളിന്റെയും സാംബ്രാണി കട്ടയുടെയും നറു മണം രക്തത്തിന്റെ രൂക്ഷ ഗന്ധത്തിനു വഴി മാറി….. പ്രകൃതി മെല്ലെ അതിന്റെ രൗദ്ര ഭാവത്തിലേക്ക് കുതിച്ചു….

പെട്ടെന്ന് ഒരാൾ ഭദ്രയുടെ അരികിൽ എത്തി അയാളുടെ കൈയിൽ ഉണ്ടായിരുന്ന മൂർച്ച ഏറിയ വസ്തു കൊണ്ട് അയാൾ അവൾക്ക് നേരെ വെട്ടാൻ ആഞ്ഞു…..

“ഭദ്രേ…… “

വരുൺ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു…. അവൻ ആകെ വിയർത്തു കുളിച്ചിരുന്നു….

“എന്താടാ…. എന്ത് പറ്റി….? “

പാച്ചു അവന് അരികിൽ ഇരുന്ന് കൊണ്ട് ചോദിച്ചു…..

രാത്രി ഏറെ വൈകിയും സംസാരിച്ചു ഇരുന്ന വരുൺ പാച്ചുവിന്റെ മുറിയിൽ കിടന്നാണ് ഉറങ്ങിയത് …

“ഭദ്ര….. അവളെ ആരോ….”

വരുൺ കിതച്ചു കൊണ്ട് പറഞ്ഞു…..

“അവൾക്ക് ഒന്നും ഇല്ല…. നീ എന്തോ ദുസ്വപ്നം കണ്ടത് ആണ്….. നീ ഈ വെള്ളം കുടിക്ക്…. “

പാച്ചു വരുണിന് ജഗ്ഗിൽ ഇരുന്ന വെള്ളം നീട്ടി കൊണ്ട് പറഞ്ഞു….

“എനിക്ക് അവളെ ഇപ്പോൾ കാണണം…. “

വരുൺ പാച്ചുവിന്റെ കൈയിൽ നിന്നും വെള്ളം വാങ്ങി ഒറ്റ വലിക്ക് കുടിച്ചുകൊണ്ട് പറഞ്ഞു….

“ഡാ സമയം എന്തായി എന്ന്‌ അറിയോ . .? “

പാച്ചു വരുണിൽ നിന്നും ജഗ് വാങ്ങി തിരികെ വച്ച് കൊണ്ട് പറഞ്ഞു…..

“എനിക്ക് അവളെ കാണണം… അവൾ സേഫ് ആണെന്ന് അറിയാതെ എനിക്ക് ഇനി സമാധാനം കിട്ടില്ല…. “

വരുൺ വിഷമത്തോടെ പറഞ്ഞു …

“നീ എന്നെ തല്ല് മേടിപ്പിക്കും…. വാ പോകാം… “

പാച്ചു പാതി മനസോടെ വരുണിന് ഒപ്പം നടന്നു….

അവർ ഇരുവരും ശബ്ദം ഉണ്ടാകാതെ കതക് തുറന്ന് നടന്നു…. വരുൺ ഗൗരിയെ കാണാൻ ഉള്ള തിടുക്കത്തിൽ വേഗത്തിൽ നടന്നപ്പോൾ പാച്ചു പൂച്ചയെ പോലെ പതുങ്ങി പതുങ്ങി നടന്നു…. വരുൺ ഗൗരിയുടെ മുറിയുടെ വാതിലിൽ മുട്ടാൻ ആഞ്ഞതും പാച്ചു അത് തടഞ്ഞു.    ശേഷം ആ മുറിയുടെ തന്നെ ജനൽ പാളി തുറക്കാൻ ശ്രമിച്ചു…. അത് ചെറിയ ശബ്ദത്തോടെ തുറന്നു…

വരുൺ ആ ജനലിലൂടെ അകത്തേക്ക് നോക്കി…… ശാന്തമായി ഉറങ്ങുന്ന ഗൗരിയെ കണ്ടതും വരുണിന്റെ മുഖം വിടർന്നു … അവർ ആ ജനൽ പാളി പഴയ പോലെ അടച്ചു വെച്ച ശേഷം തിരികെ റൂമിലേക്ക്‌ പോയി….

അവർ മുറിയിൽ എത്താറായതും ഒരു കാർ മുറ്റത്ത് വന്ന ശബ്ദം കേട്ടു…ഈ സമയത്ത് വന്നത് ആരാണെന്ന് അറിയാൻ പാച്ചുവും വരുണും ആകാംക്ഷയോടെ മുറിയോട് ചേർന്നുള്ള ബാൽക്കണിയിൽ നിന്നും എത്തി നോക്കി….. ആ കറുത്ത നിറത്തിൽ ഉള്ള കാറിൽ നിന്നും ഒരു പെൺരൂപം പുറത്തേക്ക് ഇറങ്ങി….

(തുടരും…. )

 

 

സ്നേഹപൂർവ്വം,

രേവതി ജയമോഹൻ  

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devabhadra written by Revathy

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply