Skip to content

ദേവഭദ്ര – ഭാഗം 26

devabhadhra-novel

“ഈ നേരത്ത് ഇത് ആരാവും….? “

വരുൺ പാച്ചുവിനോട് ചോദിച്ചു…

“നമുക്ക് താഴെ പോയി നോക്കാം ഇവിടെ നിന്നിട്ട് ആരാണെന്ന് മുഖം കാണാൻ പറ്റുന്നില്ല…. “

പാച്ചു ഒന്നൂടെ എത്തി നോക്കി കൊണ്ട് പറഞ്ഞു…..

വരുൺ അത് ശരി വെക്കും പോലെ ഒന്ന് മൂളുക മാത്രം ചെയ്തു….

അവർ ഇരുവരും താഴത്തെ നിലയിലേക്ക് നടന്നു….

വരുൺ മെല്ലെ മുൻ വാതിൽ തുറന്നതും ആ പെൺരൂപം പെട്ടെന്ന് മുൻപിലേക്ക് ചാടി…

“സർപ്രൈസ്…. “

മുന്നിലേക്ക് വന്ന ആ പെൺരൂപം തലയിൽ നിന്നും തൊപ്പി ഊരി കൊണ്ട് പറഞ്ഞു….

“പവിത്ര….. “

വരുണിന്റെ ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു….

“ഡീ നീ എന്താ ഇവിടെ  ..? “

ഉള്ളിലെ ഞെട്ടൽ മറച്ചു വെച്ചുകൊണ്ട് പാച്ചു ചോദിച്ചു….

“എനിക്ക് എന്റെ പൊന്നാങ്ങളെ കാണാൻ തോന്നി ഞാൻ വന്നു…. “

അത്രയും പറഞ്ഞു കൊണ്ട് പവിത്ര പാച്ചുവിനെ കെട്ടിപിടിച്ചു….

“പവി…. നീ എന്താ മോളെ ഈ നേരത്ത്…? “

വരുൺ അവളോടായി ചോദിച്ചു….

“ആഹാ വരുണേട്ടൻ ഓർ അരുണേട്ടൻ…?ആരായാലും കുഴപ്പം ഇല്ല…  എന്തായാലും എന്നെ കണ്ടപ്പോഴേ മനസിലായി അല്ലേ…. ഞാൻ നേരത്തെ പുറപെട്ടതാ പക്ഷേ വണ്ടി ഇടക്ക് കേടായി അതാ ലേറ്റ് ആയത്…. “

പവിത്ര അവളുടെ പതിവ് രീതിയിൽ സംസാരിച്ചു….

“ആരാ അത്…..? “

മുത്തശ്ശൻ ചോദിച്ചു

അപ്പോഴേക്കും ശബ്ദം കേട്ട് എല്ലാവരും ഉണർന്നിരുന്നു….. ഉറക്കപിച്ചിൽ എഴുന്നേറ്റ് വന്ന ദേവു കണ്ടത് പാച്ചുവിന്റെ തോളിൽ ചാരി നിൽക്കുന്ന ഒരു പരിഷ്കാരി പെണ്ണിനെ ആണ്…. അവൾക്ക് ഉള്ളിൽ വല്ലാത്തൊരു നീറ്റൽ അനുഭവപെട്ടു…. അവൾ നിറ കണ്ണുകളുമായി മുറിയിലേക്ക് ഓടി…. എന്നാൽ പാച്ചുവോ വരുണോ അത് ശ്രദ്ധിച്ചില്ല.  .

“ഇത് എന്റെ അനിയത്തി ആണ് മുത്തശ്ശാ…. “

പാച്ചു പവിത്രയെ മുത്തശ്ശന് പരിചയപ്പെടുത്തി കൊടുത്തു….

“മോളുടെ പേര് എന്താ….? “

മുത്തശ്ശൻ അവളോട്‌ വാത്സല്യത്തോടെ ചോദിച്ചു…..

“എന്റെ പേര് പവിത്ര…. മുത്തശ്ശൻ എന്നെ പവി എന്ന്‌ വിളിച്ചോ…. “

അവൾ മുത്തശ്ശന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി കൊണ്ട് പറഞ്ഞു….

“മോള് എന്താ ഈ അസമയത്ത്….? “

ശേഖരൻ അവളോട്‌ ചോദിച്ചു….

“ഒന്നും പറയണ്ട അങ്കിൾ…. വണ്ടി ഇടക്ക് ഒന്ന് കേടായി അതാ…. “

പവി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു….

“പത്മേ….നീ മോളെ നിന്റെ റൂമിൽ കിടത്തിക്കോ….പരിചയം ഇല്ലാത്ത സ്ഥലം അല്ലേ ഒറ്റയ്ക്ക് കിടത്തണ്ട…. ഇനി വിശേഷങ്ങൾ ഒക്കെ നാളെ പറയാം എല്ലാവരും പോയി കിടക്കു…. “

അത് കേൾക്കാൻ കാത്ത് നിന്നത് പോലെ പത്മ പവിയേയും കൂട്ടി മുറിയിലേക്ക് പോയി…. എല്ലാവരും അവരവരുടെ മുറിയിലേക്ക് പോയി…..

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷

“ഡാ…. പവി എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ….,? “

വരുൺ കട്ടിലിൽ ഇരുന്ന് കൊണ്ട് ചോദിച്ചു  ..

“അതാണ് ഞാനും ആലോചിക്കുന്നത്…. അവൾ എന്തിനാവും വന്നത്….? “

പാച്ചു മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് കൊണ്ട് ചോദിച്ചു ..

“എനിക്ക് എന്തോ അവളുടെ വരവിന്റെ പിന്നിൽ എന്തൊക്കെയോ കാരണങ്ങൾ ഉള്ളത് പോലെ..   “

വരുൺ അവന്റെ താടിയിൽ മെല്ലെ തടവി കൊണ്ട് പറഞ്ഞു  ..

“എനിക്കും എന്തോ ഒരു പേടി പോലെ… നമുക്ക് നേരം വെളുക്കുമ്പോൾ അവളോട്‌ ഇതിനെ കുറച്ചു സംസാരിക്കാം…. “

അത്രയും പറഞ്ഞുകൊണ്ട് ചർച്ച അവസാനിപ്പിച്ചു കൊണ്ട് പാച്ചുവും വരുണും ഉറങ്ങാൻ കിടന്നെങ്കിലും…. അഗാധമായ ഒരു ഭയം പാച്ചുവിനെ അടിമപ്പെടുത്തി….

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷

അടുത്ത ദിവസം സൂര്യന്റെ പ്രഭാതകിരണങ്ങൾ മുഖത്ത് പതിച്ചപ്പോൾ ആണ് പാച്ചു ഉണർന്നത് . …..

അവൻ എഴുന്നേറ്റ് കുറച്ചു നേരം കട്ടിലിൽ അങ്ങനെ തന്നെ ഇരുന്നു… അപ്പോഴാണ് രാത്രി പവി വന്ന കാര്യം അവൻ ഓർത്തത്…. അപ്പോൾ തന്നെ അവൻ ഫോൺ എടുത്ത് സൂര്യനാരായണനെ (പാച്ചൂന്റെ മുത്തശ്ശൻ )വിളിച്ചു….

അല്പ നേരത്തേ റിംഗ് ന് ശേഷം കാൾ അറ്റൻഡ് ചെയ്യപ്പെട്ടു….

“എന്താ മോനെ നീ ഈ വെളുപ്പാൻ കാലത്ത്…. “

പതിവില്ലാതെ പാച്ചുവിന്റെ വെളുപ്പിനെ ഉള്ള കാൾ കണ്ട് സത്യനാരായണൻ ചോദിച്ചു….

“അത്….  മുത്തശ്ശാ…. പവി ഇന്നലെ രാത്രി ഇവിടെ എത്തി അത് പറയാനായിട്ട് വിളിച്ചതാ… “

പാച്ചു പവി സുരക്ഷിത ആയി എത്തി എന്ന വിവരം അറിയിച്ചു….

“അവൾ അങ്ങോട്ട്‌ വന്നോ…. എന്നോട് ഒന്നും പറഞ്ഞില്ലല്ലോ…. ഹാ അല്ലെങ്കിലും അവൾക്ക് ഇത്തിരി എടുത്ത് ചാട്ടം കൂടുതൽ ആണ്…. ഇങ്ങു വരട്ടെ ആ കാന്താരിക്ക് ഞാൻ വച്ചിട്ടുണ്ട്… നീ എന്തായാലും അവളോട്‌ ഇതിനെ കുറിച്ച് ഒന്നും ചോദിക്കണ്ട പിന്നെ അവളുടെ മുത്തശ്ശിയെ അവൾ നേരത്തേ സോപ്പ് ഇടും….

മുത്തശ്ശൻ അല്പം കുസൃതിയോടെ പറഞ്ഞു….

മറ്റ് വിശേഷങ്ങൾ ചോദിച്ചു പാച്ചു ഫോൺ വച്ചു…. അപ്പോഴും അവന്റെ മനസ്സ് മുഴുവൻ പവി ആയിരുന്നു…. കുഞ്ഞിലേ അവൾ അങ്ങനെ ആണ് ഒരു കുസൃതി കുടുക്ക…..

അവരുടെ കുട്ടിക്കാലത്തേക്ക് ഒരു നിമിഷം പാച്ചുവിന്റെ ഓർമ്മകൾ എത്തി നോക്കി…. പണ്ടും പവി ഇങ്ങനെ തന്നെ ആയിരുന്നു…. ആരോടും ഒന്നും ചോദിക്കില്ല അവൾക്ക് ശരി എന്ന്‌ തോന്നുന്നത് ചെയ്യും… ആരെങ്കിലും വഴക്ക് പറഞ്ഞാൽ പിന്നെ മുത്തശ്ശിയെ കെട്ടിപിടിച്ചു കരയും…. അവളുടെ എല്ലാ കുരുത്തക്കേടുകൾക്കും പഴി തനിക്ക് ആയിരുന്നു എന്ന്‌ ഓർത്തപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…..

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷

“എന്ത് കോലമാണ് ദേവു ഇത്….? “

കരഞ്ഞു വീർത്ത മുഖത്തോടെ ഇരിക്കുന്ന ദേവൂനെ ആണ് ഗൗരി ഉറക്കം ഉണർന്നപ്പോൾ കണ്ടത്…..

“നീ ഇന്നലെ ഇവിടെ നടന്നത് ഒന്നും അറിഞ്ഞില്ലേ….? “

ദേവു ഇടറിയ സ്വരത്തിൽ ചോദിച്ചു….

“ഇന്നലെ എന്ത് പറ്റി….? നല്ല തലവേദന ആയത് കൊണ്ട് ഞാൻ മരുന്ന് കഴിച്ചിട്ട് ഉറങ്ങി…. എന്തേലും പ്രശ്നം ഉണ്ടോടാ…? “

മായ വീണ്ടും ദേവൂനെ ഭയപ്പെടുത്തി കാണും എന്ന്‌ കരുതി ഗൗരി ചോദിച്ചു…

“ഇന്നലെ രാത്രി അയാൾക്ക്‌ ഒപ്പം ഒരു പെണ്ണ്… “

പറയാൻ വന്നത് പൂർത്തിയാക്കാൻ ആകാതെ ദേവു ഏങ്ങലടിച്ചു….

“ഏത് ആളിന്റെ കൂടെ…? നീ ഒന്ന് തെളിച്ചു പറ ദേവു…. “

ഗൗരി ആശയകുഴപ്പത്തോടെ ചോദിച്ചു….

“അയാൾ എന്നെ പറ്റിക്കുക ആയിരുന്നു ഗൗരി…. ഇന്നലെ രാത്രി അയാളും ഒരു പെണ്ണും കെട്ടിപിടിച്ചു നിൽക്കുന്നത് ഞാൻ കണ്ടു…. “

അത്രയും പറഞ്ഞു കൊണ്ടവൾ ഗൗരിയെ കെട്ടിപിടിച്ചു കരഞ്ഞു…

“നീ പാച്ചുവേട്ടനെ കുറിച്ച് ആണോ പറയുന്നത്… “

ഗൗരി വീണ്ടും ചോദിച്ചു….

അതിന് മറുപടി ആയി ദേവു ഒന്ന് മൂളുക മാത്രം ചെയ്തു…

“നീ ശരിക്കും കണ്ടോ ചിലപ്പോൾ നിന്റെ തോന്നൽ ആകും…. “

കേട്ടത് ഒന്നും വിശ്വസിക്കാൻ ആകാതെ ഗൗരി പറഞ്ഞു….

“ഞാൻ എന്റെ കണ്ണുകൾ കൊണ്ട് കണ്ടത് ആണ്….. “

ദേവു ഗൗരിയിൽ നിന്നും അടർന്നു മാറി കൊണ്ട് പറഞ്ഞു….

ഗൗരിക്ക് എന്തോ അത് വിശ്വസിക്കാൻ ആയില്ല…. കാരണം പാച്ചുവിന് ദേവുനോടുള്ള സ്നേഹം അവൾക്ക് അറിയാവുന്നത് ആണ്… ഇന്നലെ അത്രയും പേരുടെ മുൻപിൽ വച്ചു അവൾ തന്റെ പെണ്ണാണ് എന്ന്‌ പറഞ്ഞ പാച്ചു മറ്റൊരു പെണ്ണുമായി ചേർന്നു ദേവൂനെ ചതിക്കുമോ എന്ന ചോദ്യം അവളെ വല്ലാതെ കുഴച്ചു…..

“നീ എന്തായാലും എഴുന്നേൽക്ക് നമുക്ക് നേരിട്ട് പോയി ചോദിക്കാം…. “

ഗൗരി ദേവൂന്റെ കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു…

ആദ്യം അവൾ അതിന് കൂട്ടാകില്ലെങ്കിലും ഗൗരിയുടെ നിർബന്ധത്തിനു ദേവു അവൾക്ക് ഒപ്പം പാച്ചുവിനെ കാണാൻ പോയി….

÷÷÷÷÷÷÷÷÷÷÷÷÷÷÷÷•÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷

ഗൗരിയും ദേവും കൂടി പാച്ചുവിനെ നോക്കി നടന്നപ്പോൾ ആണ് അവരുടെ മുൻപിലേക്ക് പവി വന്ന് ചാടിയത്….

“ഹായ്… ഗുഡ് മോർണിംഗ്… “

വ്യായാമം ചെയുന്നതിനിടയിലാണ് പവി അവർ ഇരുവരെയും കണ്ടത്….

“ഇത് ഏതാ സാധനം….? “

ഗൗരി ദേവുനോട് ശബ്ദം താഴ്ത്തി ചോദിച്ചു….

“ഇതാ ഞാൻ പറഞ്ഞ മറ്റവൾ…. “

സങ്കടവും ദേഷ്യവും കടിച്ചമർത്തി കൊണ്ട് ദേവു പറഞ്ഞു….

“നിങ്ങൾ എന്താ മിണ്ടില്ലേ… ഊമകൾ ആണോ…? “

പവി ഒരു ടവൽ എടുത്ത് മുഖത്തേ വിയർപ്പ് തുടച്ചു കൊണ്ട് ചോദിച്ചു…

“നീ ആരാ…? നീ എന്തിനാ ഇന്നലെ അയാളെ കേറി കെട്ടിപിടിച്ചത്?”

അത് പറയുമ്പോൾ ദേവൂന്റെ ചുണ്ടുകൾ ദേഷ്യം കൊണ്ട് വിറകുന്നുണ്ടായിരുന്നു….

“ഈ കുട്ടി എന്തൊക്കെയാ ചോദിക്കുന്നേ….? ആരെ കെട്ടിപിടിച്ചു എന്ന്…? “

പവി ദേവൂന്റെ മുൻപിൽ ആകെ കിളി പോയത് പോലെ നിന്നു…

“പാച്ചുവേട്ടന്റെ ആരാ താൻ….? “

ദേവു ദേഷ്യം കൊണ്ട് വിറച്ചപ്പോൾ ഗൗരി സൗമ്യതയോടെ ആണ് ചോദിച്ചത്…

“നിങ്ങൾക്ക് ഇപ്പോൾ എന്തൊക്കെയാ അറിയേണ്ടത്….? “

പവി ഒരു കൈ ഇടുപ്പിൽ വച്ചു കൊണ്ട് ചോദിച്ചു…

“പവി….. “

പെട്ടെന്ന് ആണ് അവർക്ക് ഇടയിലേക്ക് പാച്ചു കേറി വന്നത്….

“ആ വിളിയിൽ എന്താ ഒരു സ്നേഹം…. ഹ്മ്മ് “

ദേവു ദേഷ്യത്തോടെ ഗൗരിയോട് പറഞ്ഞു….

“ഹാ നിങ്ങൾ ഇവിടെ ഉണ്ടായിരുന്നോ….? “

പാച്ചു ഗൗരിയേയും ദേവൂനെയും നോക്കി ചോദിച്ചു..

“എന്താ ഞങ്ങൾ ഇങ്ങോട്ട് വന്നത് ഇഷ്ടമായില്ലേ..? “

ഇത്തവണ ദേവു ഒരു അല്പം ഉറക്കെ ആണ് ചോദിച്ചത്…

“നിങ്ങൾ ഇങ്ങോട്ട് വന്നത് നന്നായി… ഇത് പവിത്ര എന്റെ അനിയത്തി… പവിത്രേ ഇതാണ് ഞാൻ നിന്നോട് പറഞ്ഞ നിന്റെ ഏടത്തി അമ്മ… “

പാച്ചു അവരെ പരസ്പരം പരിചയപ്പെടുത്തിയതും ദേവു ആകെ ഷോക്ക് അടിച്ചത് പോലെ ആയി..

പവി ദേവൂനെ വന്ന് കെട്ടിപിടിച്ചു….

“എന്റെ ഏട്ടത്തി ഇത്രയും പോസ്സസീവ് ആണോ….? “

പവി ദേവൂന്റെ കവിളിൽ പിടിച്ചു വലിച്ച് കൊണ്ട് ചോദിച്ചു..

“പവി നിന്റെ കൈയിൽ കിടന്ന വള എവിടെ….? മുത്തശ്ശൻ പറഞ്ഞിട്ട് ഉള്ളത് അല്ലേ അത് ഊരരുത് എന്ന്….? “

പാച്ചു അവളെ സ്നേഹത്തോടെ ശാസിച്ചു….

“അത് പെട്ടിയിൽ ഉണ്ട് ഏട്ടാ …. “

അവരുടെ സംഭാഷണത്തിന് ഇടയിൽ തനിക്ക് പറ്റിയ അമളി ആരും അറിഞ്ഞില്ലല്ലോ എന്ന സമാധാനത്തിൽ ആയിരുന്നു ദേവു  .. ഗൗരിക്ക് ആണെങ്കിൽ ദേവൂന്റെ മണ്ടത്തരം ഓർത്ത് ചിരിക്കാനും വയ്യ ചിരിക്കാതെ ഇരിക്കാനും വയ്യ എന്ന അവസ്ഥയിൽ ആയിരുന്നു….

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷•÷÷÷÷÷÷÷÷÷÷÷÷÷÷÷÷

പാച്ചു വരുണിനെ തിരക്കി വീട് മുഴുവൻ നടന്നെങ്കിലും അവനെ കണ്ടില്ല….

“അങ്കിൾ വരുണിനെ കണ്ടോ…? “

പത്രം വായിച്ചുകൊണ്ടിരുന്ന ഗണേശനോട് പാച്ചു ചോദിച്ചു…

“അവൻ രാവിലെ കാവിലേക്ക് പോകുന്നത് കണ്ടു…. “

ഗണേശൻ പത്രത്തിൽ നിന്നും നോട്ടം പാച്ചുവിലേക്ക് ആക്കികൊണ്ട് പറഞ്ഞു…

“ഞാൻ ഒന്ന് നോക്കിട്ട് വരാവേ…. “

അത്രയും പറഞ്ഞു കൊണ്ട് പാച്ചു കാവിലേക്ക് പോകാൻ ഒരുങ്ങിയതും ഗണേശൻ അവനോട് നില്കാൻ പറഞ്ഞു…

“എന്താ അങ്കിൾ? “

അവൻ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു..

“അരുണും വരുണും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ? ഞങ്ങൾ വന്നിട്ട് ഇതുവരെ അവർ പരസ്പരം മിണ്ടുന്നത് പോലും കണ്ടില്ല…. “

വായിച്ചു കൊണ്ടിരുന്ന പത്രം മടക്കി മേശയിൽ വച്ചുകൊണ്ട് ഗണേശൻ പറഞ്ഞു..

“അവർ തമ്മിൽ പ്രശ്നം ഒന്നുല്ല… അങ്കിൾ ന് വെറുതെ തോന്നുന്നത് ആവും ഞാൻ പോയി അവനെ നോക്കിട്ട് വരാം… “

അത്രയും പറഞ്ഞു കൊണ്ട് പാച്ചു അവിടെ നിന്നും മുങ്ങി… ഇനിയും അവിടെ നിന്നാൽ സത്യങ്ങൾ എല്ലാം പറഞ്ഞു പോകും എന്ന്‌ പേടിച്ചാണ് പാച്ചു മുങ്ങിയത്.. പാച്ചുവിന്റെ ഉത്തരത്തിൽ തൃപ്തൻ ആകാതെ അപ്പോഴും ഗണേശൻ അവനെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു..

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷•÷÷÷÷÷÷÷÷÷÷÷÷÷

“ഡാ നീ എന്താ രാവിലെ ഒന്നും മിണ്ടാതെ കാവിലേക്ക് വന്നത്… “

പാച്ചു വരുണിന് അരികിൽ വന്ന് കൊണ്ട് ചോദിച്ചു..

“എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട് നീ സമാധാനത്തോടെ കേൾക്കണം… “

വരുൺ ഒരു മുഖവര എന്ന രീതിയിൽ പറഞ്ഞു..

“എന്താടാ.. നീ കാര്യം പറ.. “

പാച്ചു അല്പം ടെന്ഷനോടെ പറഞ്ഞു..

“ഇന്നലെ ഇവിടെ വന്നത് പവി അല്ല.. “

വരുൺ പാച്ചുവിനോട് പറഞ്ഞു..

“വാട്ട്‌…? നീ എന്താ തമാശ പറയുക ആണോ..? “

പാച്ചു ആകുലതയോടെ ചോദിച്ചു….

“ഞാൻ പറഞ്ഞത് സത്യമാണ്.. അവളുടെ രൂപത്തിൽ വന്നിരിക്കുന്നത് ഒരു ആത്മാവ് ആണ്.. ഒരുപക്ഷേ ഗുരുക്കൾ പറഞ്ഞ ആത്മാവ് ആകും.. നിനക്ക് ഞാൻ പറഞ്ഞത് വിശ്വാസം ആയില്ലെങ്കിൽ നീ പവിയേ ഒന്ന് ഫോൺ ചെയ്തു നോക്ക്… “

വരുൺ അത് പറഞ്ഞതും പാച്ചു ഫോൺ എടുത്ത് പവിത്രക്ക് കാൾ ചെയ്തു….

“പവി മോളെ നീ എവിടെയാ….? “

കാൾ എടുത്ത ഉടനെ പാച്ചു പവിയോട് ചോദിച്ചു..

“ഞാൻ ബംഗ്ലൂരിൽ ഉണ്ടല്ലോ എന്താ ഏട്ടാ…? “

പവിയുടെ മറുപടി കേട്ടതും പാച്ചു വരുണിനെ നോക്കി… ശേഷം ഒന്നുല്ല എന്ന്‌ പറഞ്ഞവൻ കാൾ കട്ട്‌ ചെയ്തു…

“ഡാ അപ്പോൾ ഇവിടെ ഉള്ളത്? “

പാച്ചു ആശങ്കയോടെ വരുണിനോട് ചോദിച്ചു…

“അവൾ ഇന്നലെ വന്നപ്പോൾ തന്നെ എനിക്ക് എന്തോ ഒരു അസ്വസ്ഥത തോന്നി അത്കൊണ്ട് ആണ് ഞാൻ രാവിലെ തന്നെ കാവിലേക്ക് വന്നത്… നമുക്ക് എത്രയും പെട്ടന്ന് മനക്കൽ എത്തണം വാ…. “

വരുൺ പാച്ചുവിന്റെ കൈയും പിടിച്ച് മനക്കലേക്ക് ധിറുതിയിൽ നടന്നു..

“അല്ല രണ്ടാളും എന്താ ഇങ്ങനെ സ്പീഡിൽ പോകുന്നേ…? “

മനക്കലിന്റെ മുറ്റത്ത് എത്തിയതും ശേഖരൻ അവർ ഇരുവരോടുമായി ചോദിച്ചു..

“വലിയച്ഛ…. ഇവന്റെ പെങ്ങൾ പവിത്രയെ കണ്ടോ? “

വരുൺ കിതച്ചുകൊണ്ട് ചോദിച്ചു…

“ആ കുട്ടി നമ്മുടെ അപ്പുനെയും വിളിച്ചു കൊണ്ട് കുളം ഒക്കെ കാണാൻ ആയിട്ടാണ് എന്നും പറഞ്ഞു അങ്ങോട്ടേക്ക് പോയി.. “

ശേഖരൻ കുളത്തിന്റെ സൈഡിലേക്ക് വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു…

പെട്ടെന്ന് അപ്പുവിന്റെ ഉറക്കെ ഉള്ള കരച്ചിൽ അവിടെ ആകെ മുഴങ്ങി.. 

തുടരും…

 

സ്നേഹപൂർവ്വം,

രേവതി ജയമോഹൻ  

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devabhadra written by Revathy

4.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!