“ആരുടെ മരണം….? “
അരുൺ വിറയാർന്ന ശബ്ദത്തോടെ ചോദിച്ചു…..
“ആരുടെയും ആകാം.. .”
വരുൺ പുറത്തേക്ക് നോക്കി കൊണ്ട് മറുപടി പറഞ്ഞു….
” ഇത് തടയാൻ മാർഗം ഒന്നുല്ലേ….? “
പാച്ചു ചോദിച്ചു….
“അറിയില്ല…. “
വരുൺ അപ്പോഴും പുറത്തേക്ക് നോക്കി നിൽക്കുക ആയിരുന്നു….. അവന്റെ അലക്ഷ്യമായ മറുപടി അരുണിൽ വല്ലാത്ത ഭയം ജനിപ്പിച്ചു…..
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷•÷÷÷÷÷÷÷÷÷÷÷÷÷÷÷
“നീ എന്താ നന്ദിത ഈ പറയുന്നത് ….? “
ഗണേശൻ ദേഷ്യത്തോടെ നന്ദിതക്ക് നേരെ അലറി ……
“വരുണിന്റേയും ഗൗരിയുടെയും വിവാഹം നടത്താൻ ഞാൻ സമ്മതിക്കില്ല …. “
നന്ദിത അവളുടെ ഉറച്ച നിലപാട് അറിയിച്ചു…
“നമ്മൾ പത്മക്ക് വാക്ക് കൊടുത്തത് അല്ലേ….? “
ഗണേശൻ കസേരയിൽ നിന്നും എഴുന്നേറ്റ് കൊണ്ട് ചോദിച്ചു….
“കൊടുത്ത വാക്കിലും എനിക്ക് വലുത് എന്റെ മക്കളുടെ ജീവൻ ആണ്… “
നന്ദിത അമർഷത്തോടെ പറഞ്ഞു….
“അവരുടെ ജീവന് എന്ത് സംഭവിക്കും എന്നാണ്….? “
ഗണേശൻ ആശങ്കയോടെ ചോദിച്ചു….
“ഗൗരി കാരണം എന്റെ മക്കൾ തമ്മിൽ തല്ലി ചാകുന്നത് കാണാൻ ഞാൻ തയാറല്ല…. “
നന്ദിത അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു….
“നിന്നോട് ഈ അസംബന്ധം ആരാ പറഞ്ഞത്….? “
ഗണേശൻ അയാളുടെ സംശയത്തിന്റെ ചോദ്യശരം അവൾക്ക് നേരെ എയ്തു….
“എന്നോട് സുമംഗല എല്ലാം പറഞ്ഞു…. എന്തായാലും ഞാൻ ഈ വിവാഹത്തിന് സമ്മതിക്കില്ല. .. “
നന്ദിതയുടെ ഉറച്ച തീരുമാനം ആയിരുന്നു….
“നിനക്ക് അറിയില്ലേ…, സുമംഗലക്ക് മന്ദരയുടെ സ്വഭാവം ആണെന്ന്…. അത് കേട്ട് നീയും കൂടെ ഇങ്ങനെ തുടങ്ങിയാൽ കഷ്ടം ആണ്…. “
ഗണേശൻ അവളെ ആശ്വസിപ്പിക്കാൻ ആയി പറഞ്ഞു….
“എനിക്ക് എന്റെ മക്കളുടെ ജീവൻ ആണ് വലുത്. .. “
അത്രയും പറഞ്ഞുകൊണ്ട് നന്ദിത മുറിക്ക് പുറത്തേക്ക് പോകുന്നതും നോക്കി നിസ്സഹായതയോടെ നിൽക്കാനേ ഗണേശന് ആയുള്ളൂ…… “
÷÷÷÷÷÷÷÷÷÷÷÷÷÷÷÷•÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
“മുത്തശ്ശാ….. “
ചാരു കസേരയിൽ കണ്ണടച്ചു കിടന്നിരുന്ന മുത്തശ്ശൻ വരുണിന്റെ വിളി കേട്ടാണ് കണ്ണ് തുറന്നത് …..
“എന്താ മോനെ ….. “
അദ്ദേഹം ഒന്ന് നേരെ ഇരുന്നുകൊണ്ട് ചോദിച്ചു…..
“അമ്മയും അച്ഛനും പറയുന്നത് കേട്ട് മുത്തശ്ശന് സങ്കടം ആയോ…. ഞങ്ങൾ അങ്ങനെ ഒരിടത്തേക്കും പോകില്ല മുത്തശ്ശാ…. “
വരുൺ മുത്തശ്ശന്റെ കൈപ്പത്തി അവന്റെ കൈകൾ കൊണ്ട് മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു…..
“എനിക്ക് നിങ്ങളെ വിശ്വാസം ആണ് മോനെ ….”
അത്രയും പറഞ്ഞുകൊണ്ട് മുത്തശ്ശൻ അവനെ വാത്സല്യത്തോടെ തലോടി….
“മുത്തശ്ശാ…. “
വരുണിനും മുത്തശ്ശനും ഇടയിലേക്ക് പാച്ചു വും എത്തി…
“മുത്തശ്ശന് എന്നോട് ദേഷ്യം ആണോ…..? “
പാച്ചു കുറ്റബോധത്തോടെ ചോദിച്ചു….
“എനിക്ക് അറിയാം മോനെ…. നിനക്ക് സാധിക്കുമായിരുനെങ്കിൽ നീ അപ്പുവിനെ രക്ഷിക്കാൻ ശ്രമിച്ചെന്നെ എന്ന്…. “
മുത്തശ്ശൻ വാത്സല്യത്തോടെ പറഞ്ഞു….
“അതൊരു ബ്രഹ്മരക്ഷസ്സ് ആയിരുന്നു മുത്തശ്ശാ…. ഞാൻ വേദ പഠനം ഇതുവരെ പൂർത്തിയാക്കിയിട്ടില്ല …. അത്കൊണ്ട് തന്നെ എനിക്ക് ഒന്നും ചെയ്യാൻ ആയില്ല…. “
പാച്ചു വിഷമത്തോടെ പറഞ്ഞു….
“ബ്രഹ്മരക്ഷസ്സോ….. “
മുത്തശ്ശൻ ഭയത്തോടെ ചോദിച്ചു….
“അതെ മുത്തശ്ശാ…. “
വരുൺ മറുപടി പറഞ്ഞു….
“മുത്തശ്ശന് അതിനെ കുറിച്ച് എന്തെങ്കിലും അറിയാമോ …? “
പാച്ചു ആണ് ആ സംശയം ആരാഞ്ഞത്.
“ഇവിടെ പണ്ടൊരു ബ്രഹ്മരക്ഷസിനെ ആവാഹിച്ചു കുടത്തിലാക്കി വച്ചിരുന്നത് ആയി കേട്ടിട്ടുണ്ട്…. ആ കുടത്തിൽ നിന്നും അത് പുറത്ത് വന്നാൽ മനക്കൽ നശിപ്പിക്കാതെ അത് അടങ്ങില്ല എന്ന് പണ്ട് ഉള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്…. “
അല്പ നേരത്തേ ആലോചനക്ക് ശേഷം മുത്തശ്ശൻ പറഞ്ഞു….
“അതിനെ ഇനി ബന്ധിക്കാൻ കഴിയില്ലേ….? “
പാച്ചു സംശയത്തോടെ ചോദിച്ചു…
“കഴിയും…. പക്ഷേ…. “
അത്ര മാത്രം പറഞ്ഞു കൊണ്ട് വരുൺ പുറത്തേക്ക് പോയി…
അത് കണ്ട ആശങ്കയോടെ മുത്തശ്ശനും പാച്ചുവും തമ്മിൽ ഒന്ന് നോക്കി…..
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷•÷÷÷÷÷÷÷÷÷÷÷÷÷÷÷
വരുൺ നേരെ പോയത് പഴയ മനക്കലിലേക്ക് ആയിരുന്നു….
അവൻ മായേ ആവാഹിച്ചു വച്ചിരുന്ന കുങ്കുമ ചെപ്പ് എടുത്തു ശേഷം ഒരു നക്ഷത്ര രൂപത്തിൽ ഉള്ള കളം വരച്ചു അതിന്റെ നടുക്ക് ആയി ആ കുങ്കുമച്ചെപ്പ് വച്ചു….
ശേഷം അതിന്റെ മുൻപിൽ ഇരുന്ന് മന്ത്രങ്ങൾ ഓരോന്നായി ജപിച്ചു തുടങ്ങി….
മന്ത്രങ്ങൾ ജപിച്ചു തീർന്ന ശേഷം അവൻ കുങ്കുമ ചെപ്പ് തുറന്നതും മായ അവന് മുൻപിൽ പ്രത്യക്ഷ ആയി….
“മായ എനിക്ക് നിന്റെ ഒരു സഹായം വേണം…. “
വരുൺ അവളെ നോക്കി പറഞ്ഞു….
“എന്താണ് ഏട്ടാ….? “
മായ സൗമ്യമായി ചോദിച്ചു…..
“മനക്കൽ ഒരു ബ്രഹ്മരക്ഷസ്സിന്റെ സാന്നിധ്യം എനിക്ക് അനുഭവപെട്ടു…. പക്ഷേ അത് ആരുടെ ആത്മാവ് ആണെന്ന് തിരിച്ചറിയാൻ കഴിയുന്നില്ല എനിക്ക്…. “
വരുൺ നിരാശയോടെ പറഞ്ഞു….
അത് കേട്ടതും മായ മെല്ലെ കണ്ണുകൾ അടച്ചു…. അല്പ നേരത്തേ ധ്യാനത്തിന് ശേഷമാണ് അവൾ മിഴികൾ തുറന്നത്..
“ഏട്ടാ അത് ബ്രഹ്മദത്തന്റെ ആത്മാവ് ആണ്…. “
മായ അവൾ മനസിലാക്കിയ കാര്യം വരുണിനെ അറിയിച്ചു….
“ബ്രഹ്മദത്തൻ….? “
വരുൺ സംശയത്തോടെ ചോദിച്ചു…
“ബ്രഹ്മദത്തൻ മനക്കലിലെ ഒരു ആശ്രിതന്റെ മകൻ ആയിരുന്നു…. സ്ത്രീ വിഷയത്തിൽ അതീവ തല്പരൻ ആയിരുന്നു…. മനയ്ക്കലെ സ്ത്രീകൾക്ക് ഒഴികെ ഉള്ള സ്ത്രീകൾക്ക് അയാളെ ഭയം ആയിരുന്നു… മനയ്ക്കലെ പത്മനാഭഗുരുക്കളുടെ വലം കൈ ആയിരുന്നത് കൊണ്ട് തന്നെ മനക്കൽ സർവ്വ സ്വാതന്ത്ര്യവും അയാൾക്ക് ഉണ്ടായിരുന്നു…. ഒരു ദിവസം അയാൾ പത്മനാഭ ഗുരുക്കളുടെ ധർമ്മപത്നി ആയിരുന്ന ഭാർഗവി തമ്പുരാട്ടിയോട് മോശം ആയി പെരുമാറി…. അതിന്റെ പേരിൽ അയാളെ മനക്കൽ നിന്നും പുറത്ത് ആക്കി…. എന്നാൽ അയാൾ ഒരു ദിവസം തിരിച്ചു വന്നു.. അന്ന് മനക്കൽ ഉള്ളവർ എല്ലാം മഹാദേവ ക്ഷേത്രത്തിലെ പൂജക്ക് പോയിരിക്കുക ആയിരുന്നു…. അയാളുടെ ലക്ഷ്യം നളിനി അമ്മ ആയിരുന്നു പക്ഷേ അയാൾ എത്തും മുൻപേ നളിനി അമ്മ മരിച്ചിരുന്നു….. പക്ഷേ ആ മരണത്തിന് ഉത്തരവാദി അയാൾ ആണെന്ന് തെറ്റിദ്ധരിച്ച പത്മനാഭഗുരുക്കൾ ബ്രഹ്മദത്തനെ കൊന്നു…. അധികം വൈകാതെ ബ്രഹ്മദത്തൻ രക്ഷസ്സ് ആയി മാറുകയും മനക്കൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുകയും ചെയ്തു… ശേഷം പത്മനാഭഗുരുക്കളും ഇളയന്നൂർ ഇല്ലത്തെ ഗുരുക്കളും 41 ദിവസത്തെ പൂജ ചെയ്തു ബ്രഹ്മദത്തനെ ഒരു കുടത്തിലേക്ക് ആവാഹിച്ചു മാറ്റിയിരുന്നു… “
മായ തന്റെ അറിവുകൾ എല്ലാം വരുണിന് പകർന്നു നൽകി….
“ഇപ്പോൾ എങ്ങനെ ആണ് ആ ആത്മാവ് പുറത്ത് വന്നത്….? “
വരുൺ സംശയത്തോടെ ചോദിച്ചു…
“മനയ്ക്കലെ കന്യകയുടെ രക്തം ആ കുടത്തിന് മുകളിൽ വീണാൽ മാത്രേ ബ്രഹ്മരക്ഷസ്സിന് മോചിതൻ ആകാൻ സാധിക്കൂ…. “
മായ ഭവ്യതയോടെ മറുപടി പറഞ്ഞു….
മനയ്ക്കലെ കന്യക യെ കുറിച്ചുള്ള ചിന്തകൾ വരുണിനെ കൊണ്ട് എത്തിച്ചത് ഗൗരിയിൽ ആയിരുന്നു…. പക്ഷേ അവളുടെ രക്തം എങ്ങനെ ആ കുടത്തിൽ വീണു എന്ന് അറിയാതെ വരുൺ ആകെ കുഴഞ്ഞു….
“ഇനി എങ്ങനെ ആ ആത്മാവിനെ ആവാഹിക്കും….? “
വരുൺ തന്റെ അവസാനത്തെ സംശയവും ചോദിച്ചു…
“അതിനുള്ള മാർഗം ഇവിടുത്തെ പൂജാമുറിയിലെ എഴുത്തോലയിൽ ഉണ്ടാകും ഇപ്പോൾ മനക്കൽ സംഭവിക്കുന്ന പ്രശ്നങ്ങൾക്ക് ഉള്ള പരിഹാരങ്ങൾ എല്ലാം തന്നെ അതിൽ ഉണ്ട്…. “
മായ മറുപടി പറഞ്ഞു….
“നന്ദി മായ നിന്റെ സഹായത്തിന്…. ഇനി നീ തിരികെ കുങ്കുമച്ചെപ്പിലേക്ക് പോയ്‌കൊള്ളൂ…. “
വരുൺ അത് പറഞ്ഞതും അനുസരണ ഉള്ള കുട്ടിയെ പോലെ അവൾ കുങ്കുമച്ചെപ്പിലേക്ക് തിരിച്ചു പോയി….
വരുൺ ആ കുങ്കുമ ചെപ്പ് തിരികെ ഭദ്രമായി മുറിയിൽ കൊണ്ട് വച്ചു… ശേഷം പൂജാമുറിയിലേക്ക് നടന്നു…. നിറയെ മാറാലയും ചിതലും ആയിരുന്നു…. അവൻ അത് എല്ലാം കൈ കൊണ്ട് തട്ടി കളഞ്ഞ ശേഷം പൂജാമുറിയുടെ വാതിൽ തുറക്കാൻ ശ്രമിച്ചു…. പക്ഷേ അവൻ എത്ര ശ്രമിച്ചിട്ടും അത് തുറക്കാൻ ആയില്ല.. അവന്റെ ശ്രദ്ധ മുഴുവൻ അത് എങ്ങനെ യും തുറക്കണം എന്നുള്ളതിൽ ആയപ്പോൾ തൊട്ട് പുറകെ ഉണ്ടായിരുന്ന ആപത്ത് അവൻ അറിഞ്ഞില്ല…. വരുണിന്റെ ജീവൻ എടുക്കാനായി അവന്റെ ശത്രു തയാറായി കഴിഞ്ഞിരുന്നു…..
(തുടരും…. )
സ്നേഹപൂർവ്വം,
രേവതി ജയമോഹൻ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Devabhadra written by Revathy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission