Skip to content

ദേവഭദ്ര – ഭാഗം 29

devabhadhra-novel

വരുണിന്റെ ശ്രദ്ധ മുഴുവൻ കതക് തുറക്കുന്നതിൽ മാത്രം ആയപ്പോൾ അവന്റെ ജീവനെടുക്കാൻ എത്തിയ ശത്രുവിനെ അവൻ അറിഞ്ഞില്ല…..

÷÷÷÷÷÷÷÷÷÷÷÷•÷÷÷÷÷÷÷÷÷÷•÷÷÷÷÷÷÷÷÷÷÷

“വരുണേട്ടാ….. “

അപ്പുനെ കിടത്തിയിരുന്ന കട്ടിലിന് അരികിൽ ഇരുന്ന് മയങ്ങുക ആയിരുന്ന ഗൗരി പെട്ടെന്ന് എന്തോ ദുസ്വപ്നം കണ്ടവൾ ഉറക്കെ നിലവിളിച്ചു….

അവളുടെ കണ്ണുകൾ രണ്ടും കരഞ്ഞു കലങ്ങിയത് പോലെ ആയിരുന്നു . .. അവളുടെ ശരീരം ആകെ വിയർത്തു….

“മോളെ ഗൗരി … എന്ത് പറ്റി….? “

പത്മ അവളുടെ തലയിൽ തടവി കൊണ്ട് ചോദിച്ചു…

“വരുണേട്ടൻ …. “

അവൾ കിതച്ചു കൊണ്ട് പറഞ്ഞു  …

“എന്താ ഗൗരി… നീ എന്തെങ്കിലും ദുസ്വപ്നം കണ്ടോ ..? “

ദേവു ഗൗരിക്ക് അരികിൽ ഇരുന്നുകൊണ്ട് ചോദിച്ചു …

“എനിക്ക് വരുണേട്ടനെ കാണണം  ….”

ഗൗരി വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു…

“എന്താ ഇവിടെ ഒരു ശബ്ദം കേട്ടത്  ……? “

പാച്ചുവും മുത്തശ്ശനും മുറിയിലേക്ക് വന്ന് കൊണ്ട് ചോദിച്ചു ..

“ഗൗരി എന്തോ സ്വപ്നം കണ്ടത് ആണെന്ന് തോന്നുന്നു …. “

ദേവു ആയിരുന്നു മറുപടി പറഞ്ഞത് ….

“എന്ത് പറ്റി ഗൗരി…? “

പാച്ചു അവൾക്ക് അരികിൽ ഇരുന്ന് കൊണ്ട് ചോദിച്ചു…..

“ഏട്ടാ…. വരുണേട്ടന് എന്തോ ആപത്ത് പറ്റിയിട്ടുണ്ട്. .. “

അവൾ വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു….

“എന്താ മോളെ നീ ഈ പറയുന്നത് അവന് എന്ത് പറ്റാനാണ്? “

മുത്തശ്ശൻ ആശങ്കയോടെ ചോദിച്ചു….

“ഞാൻ സ്വപ്നം കണ്ടതാ മുത്തശ്ശാ…. പണ്ട് ഇത് പോലെ ഞാൻ സ്വപ്നം കണ്ട അന്നാണ് മായ വരുണേട്ടനെ ഉപദ്രവിച്ചത്…. “

അവൾ അത് പറഞ്ഞപ്പോൾ പാച്ചുവിന്റെ ഓർമയിലേക്ക് അവൻ വന്ന ദിവസം കടന്ന് വന്നു…. അന്ന് വരുണിനെ മായ ഉപദ്രവിക്കാൻ തുനിഞ്ഞപ്പോൾ ഗൗരി അവനെ രക്ഷപെടുത്തിയത് പാച്ചു ഓർത്ത് എടുത്തു…..

“നീ ഇപ്പോൾ എന്താ കണ്ടത് ഗൗരി…? “

പാച്ചു പെട്ടെന്ന് തിടുക്കപ്പെട്ട് ചോദിച്ചു ..

“പഴയ മനക്കൽ തറവാട്ടിൽ നിൽക്കുന്ന വരുണേട്ടനെ ആരോ ഉപദ്രവിക്കാൻ ശ്രമിക്കുന്നത്   ..”

ഗൗരി അവൾ കണ്ട സ്വപ്നത്തെ കുറിച്ച് പറഞ്ഞു….

“വരുൺ പഴയ മനക്കലേക്കാണ് പോയത്…. “

പാച്ചു അത് പറഞ്ഞതും ഗൗരിയുടെ മുഖത്ത് ഭയം പടർന്നു….

“നമുക്ക് അങ്ങോട്ട്‌ പോകാം…. “

പാച്ചുവിന്റെ കൈകളിൽ പിടിച്ച് കൊണ്ട് ഒരു അപേക്ഷയുടെ സ്വരത്തിൽ ഗൗരി പറഞ്ഞു….

മുത്തശ്ശനും ഗൗരിയും പാച്ചുവും കൂടി പഴയ മനക്കലേക്ക് പോയി….

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷•÷÷÷÷÷÷÷÷÷÷÷÷÷÷

വരുണിന്റെ നേർക്ക് മൂർച്ച ഏറിയ കത്തി കൊണ്ട് കുത്താൻ ആയി അയാൾ ആഞ്ഞതും വരുൺ തിരിഞ്ഞതും ഒരുമിച്ച് ആയിരുന്നു….

വരുണിന്റെ കൈയിൽ കത്തി പോറി ചോര പൊടിഞ്ഞു… ഒരു നിമിഷം എന്ത് ചെയ്യണം എന്ന്‌ അറിയാതെ വരുൺ പകച്ചു നിന്നു….

വീണ്ടും അക്രമി കത്തി ആഞ്ഞതും വരുൺ അയാളെ ചവിട്ടി തള്ളി ഇട്ടു…

വരുണിന്റെ കൈയിൽ നിന്നും പൊടിഞ്ഞ രക്തത്തുള്ളികൾ തറയിൽ വീണു…

വീണിടത്ത് നിന്നും അക്രമി പൂർവാധികം ശക്തിയോടെ ഓടി വന്ന് വരുണിന്റെ നെഞ്ചിൽ ഇടിച്ചു…. ഇടിയുടെ ആഘാതത്തിൽ വരുൺ പുറകിലേക്ക് വീണു….

വരുൺ നെഞ്ചിൽ തടവി കൊണ്ട് ഒന്ന് ചുമച്ചു….

അക്രമി വീണ്ടും വരുണിന് അരികിലേക്ക് വന്ന് അവനെ ഷർട്ട്‌ ന്റെ കോളറിൽ പിടിച്ചു പുറത്തേക്ക് എറിഞ്ഞു….

വീണിടത്ത് നിന്നും വരുൺ എഴുനേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ അക്രമി വീണ്ടും കത്തിയും ആയി അവന് നേരെ കുതിച്ചു….

÷÷÷÷÷÷÷÷÷÷÷÷÷÷÷÷•÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷

മനക്കലേക്ക് നടക്കുമ്പോൾ പലപ്പോഴും ഗൗരിയുടെ കണ്ണുകൾ നിറഞ്ഞ് വന്നു….

വരുണിന് ഒരു ആപത്തും ഉണ്ടാകാതെ ഇരിക്കാൻ അവൾ മനമുരുകി പ്രാർത്ഥിച്ചു….

പാച്ചുവും ഗൗരിയും മുത്തശ്ശനും കാവിലേക്ക് കടന്നതും ഒരു കരിനാഗം അവർക്ക് നേരെ ഇഴഞ്ഞു വന്നു…

പെട്ടെന്ന് അന്തരീക്ഷം മാറി മറിഞ്ഞു….

ആകാശം ആകെ കാർമേഘം മൂടി….

അതി ശക്തമായി കാറ്റ് വീശാൻ തുടങ്ങി…

കാറ്റിന്റെ ശക്തിയിൽ കരിയിലകൾ കാറ്റിൽ പറക്കാൻ തുടങ്ങി……

പെട്ടെന്ന് കരിനാഗം വളർന്നു വലുതായി ഗൗരിക്ക് നേരെ പത്തി വിടർത്തി….

അത് കൊത്താൻ ആയി ആഞ്ഞു…..

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷•÷÷÷÷÷÷÷÷÷÷÷÷÷÷÷

“അമ്മേ..  എനിക്ക് എന്തോ പേടി ആകുന്നു…. “

പത്മ മുത്തശ്ശിയോട് പറഞ്ഞു…

“ഓഹ് ഇനി ഇപ്പോൾ പേടി എന്നൊക്കെ പറഞ്ഞാൽ മതിയല്ലോ… നീയും നിന്റെ മോളും വന്നേ പിന്നെ ഈ തറവാട്ടിൽ ആർക്കും സമാധാനം കിട്ടിയിട്ട് ഇല്ല… “

സുമംഗല പതിവ് പോലെ പത്മയെ കുത്തി പറയാൻ തുടങ്ങി….

“മിണ്ടാതെ ഇരിക്ക് സുമംഗലേ….നിന്നെ ആരെങ്കിലും ഇപ്പോൾ ഇങ്ങോട്ട് ക്ഷണിച്ചോ….?അവൾ എന്നോട് അല്ലേ സംസാരിച്ചത്…? “

മുത്തശ്ശി ഒരു ശാസനത്തിന്റെ സ്വരത്തിൽ പറഞ്ഞു…..

“അമ്മ സുമംഗലയെ വഴക്ക് പറയണ്ട…. അവൾ പറഞ്ഞതും കാര്യമാണ്… പത്മയുടെ മോള് കാരണം ആണ് ഈ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാവുന്നത്… “

നന്ദിത സുമംഗലയുടെ പക്ഷം ചേർന്ന് സംസാരിച്ചത് പത്മയെ ആകെ തളർത്തി…

“ഗൗരി എന്ത് പ്രശ്നം ഉണ്ടാക്കിയെന്നാണ് നിങ്ങൾ പറയുന്നത്? “

മുത്തശ്ശി അല്പം ദേഷ്യത്തോടെ ചോദിച്ചു…

“അന്ന് കൈനോട്ടക്കാരൻ പറഞ്ഞത് ആണ് അരുണും വരുണും തമ്മിൽ അടിക്കും എന്നും അത് ഒരു പെണ്ണ് കാരണം ആകും എന്ന് ഇപ്പോൾ ആ പെണ്ണ് ഗൗരി ആണെന്ന് തെളിഞ്ഞില്ലേ… “

വീണ്ടും സുമംഗല തന്റെ കുശാഗ്രബുദ്ധി പ്രയോഗിച്ചു….

“എന്ത് തെളിഞ്ഞുന്നു…. അതിന്  അരുണും വരുണും തമ്മിൽ എന്ത് പ്രശ്നം ആണ് ഉള്ളത്….? “

മുത്തശ്ശി വീണ്ടും ദേഷ്യത്തോടെ ചോദിച്ചു..

“അവർ തമ്മിൽ പഴയ പോലെ അല്ല അവർക്ക് ഇടയിൽ ഉള്ള അകൽച്ച മേറ്റ്‌ ആരെക്കാളും എനിക്ക് മനസിലാകും ഞാൻ അവരുടെ അമ്മയാണ്…. “

അത് പറയുമ്പോൾ നന്ദിതയുടെ വാക്കുകൾ ഇടറുന്നത് പത്മ അറിയുന്നുണ്ടായിരുന്നു….

“ഏട്ടത്തി വിഷമിക്കണ്ട ഞാനും എന്റെ മക്കളും കാരണം ഇവിടെ ഇനി ഒരു പ്രശ്നം ഉണ്ടാവില്ല… ഗൗരി വരുണും ആയി തിരികെ വരും അവൾ വന്ന ഉടനെ ഞങ്ങൾ പൊയ്ക്കൊള്ളാം…. “

നിറഞ്ഞ് തുളുമ്പിയ കണ്ണീർ തുടച്ചു  അത്രയും പറഞ്ഞ ശേഷം പത്മ മുറിയിലേക്ക് പോയി….

“നന്ദിതേ… നീ സുമംഗലയുടെ കളി പാവ ആകരുത് .. അതിന് പകരം നീ നിന്റെ മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിച്ചാൽ അതിന്റെ പുണ്യം എങ്കിലും അവർക്ക് കിട്ടും… “

അത്രയും പറഞ്ഞ് കൊണ്ട് മുത്തശ്ശിയും പൂജാമുറിയിലേക്ക് പോയി….

`•´`•´•`´•`´•`´•`´•`´•`´•`´•`´•`´•`´•`´•`´•`´•`´•`´•`´•`´•`

കരിനാഗത്തെ കണ്ട് ഗൗരി പുറകിലേക്ക് ചുവടുകൾ വച്ചു….

അവളുടെ കണ്ണുകളിലെ കൃഷ്ണമണിയിൽ കരിനാഗത്തിന്റെ രൂപം നിറഞ്ഞ് നിന്നു…

മുത്തശ്ശൻ ഒരു അഭയത്തിന് എന്ന പോലെ പാച്ചുവിനെ നോക്കി….

അവൻ തന്റെ ഒറ്റ രുദ്രാക്ഷമാലയിൽ പിടിച്ച് കൊണ്ട് എന്തൊക്കെയോ മന്ത്രങ്ങൾ ജപിക്കുന്നുണ്ടെങ്കിലും അതൊന്നും തന്നെ യാതൊരു മാറ്റങ്ങളും ഉണ്ടാകുന്നില്ല എന്ന തിരിച്ചറിവ് മുത്തശ്ശനെ തളർത്തി…..

കരിനാഗം അവളെ ദംശിക്കാൻ ഉള്ള തയാറെടുപ്പുകൾ എടുക്കുന്നത് കണ്ടപ്പോൾ ഗൗരി കണ്ണുകൾ ഇറുക്കി അടച്ചു…. മരണം തന്റെ മുൻപിൽ എത്തിയപ്പോഴും അവളുടെ ഉള്ളിൽ വരുൺ ആയിരുന്നു…. അവനെ അവസാനം ആയി ഒരിക്കൽ കൂടി കാണണം എന്ന്‌ അവളുടെ ഹൃദയം തുടിച്ചു….

ആ കരിനാഗം കൊത്താൻ ആയി മുന്നിലേക്ക് ആഞ്ഞതും ഗൗരിക്ക് മുൻപിലേക്ക് അരുൺ കേറി നിന്നു….

“നിനക്ക് ഒരു ജീവൻ മതി എങ്കിൽ എന്റെ ജീവൻ എടുത്തോളു… “

അരുണിനെ ആ സമയം അവിടെ ആരും പ്രതീക്ഷിച്ചിരുന്നില്ല….

“അത് അല്ല അവളുടെ ജീവൻ ആണ് നിനക്ക് വേണ്ടതെങ്കിൽ അപ്പോഴും നീ എന്നെ നേരിടേണ്ടി വരും… നാഗങ്ങൾക്ക് മുടങ്ങാതെ വിളക്ക് വെക്കുന്ന ഇവളുടെ ജീവൻ എടുത്തിട്ട് വേണോ നിന്റെ പകപോക്കൽ….? “

അരുണിന്റെ ശബ്ദം കേട്ടാണ് ഗൗരി കണ്ണ് തുറന്നത്…. തനിക്ക് സംരക്ഷണ കവചം ആയി നിൽക്കുന്ന അരുണിനെ കണ്ട്  ഗൗരി ഞെട്ടി… ഒപ്പം അവൾക്ക് ഉള്ളിൽ എവിടെ നിന്നോ ഒരു ആശ്വാസത്തിന്റെ തെന്നൽ അവളെ തഴുകി കൊണ്ട് കടന്നു പോയി….

പാച്ചു പക്ഷേ അപ്പോഴും നാമങ്ങൾ ഉരുവിടുക ആയിരുന്നു….

അൽപനേരം കൂടി അരുണിനെയും ഗൗരിയേയും തീഷ്ണമായി നോക്കിയ ശേഷം കരിനാഗം ഇഴഞ്ഞു അവിടെ ഉണ്ടായിരുന്ന ഒരു പൊത്തിലേക്ക് കേറി പോയി…

പ്രകൃതി മെല്ലെ ശാന്തമായി….

അപ്പോഴേക്കും പാച്ചു മന്ത്രങ്ങൾ ഉരുവിട്ട് കഴിഞ്ഞിരുന്നു….

“മോനെ നീ വന്നില്ലായിരുന്നെങ്കിൽ … എനിക്ക് ആ അവസ്ഥ ഓർക്കാൻ കൂടി വയ്യ…. “

മുത്തശ്ശൻ നന്ദിയോടെ അരുണിനെ നോക്കി കൊണ്ട് പറഞ്ഞു…

“ഞാൻ അല്ല മുത്തശ്ശാ… നമ്മുടെ പരദൈവങ്ങളും പാച്ചു ജപിച്ച മന്ത്രങ്ങളുമാണ് ഗൗരി യെ രക്ഷിച്ചത്… “

അരുൺ വിനയപൂർവം പറഞ്ഞു…

അത് കേട്ടതും മുത്തശ്ശനും ഗൗരിയും നന്ദിയോടെ പാച്ചുവിനെ നോക്കി…

“നമ്മുക്ക് മുൻപിൽ കളയാൻ തീരെ സമയം ഇല്ല…. വരുൺ ആപത്തിൽ ആണ്… “

പാച്ചു അതും പറഞ്ഞ് മുൻപിലേക്ക് നടന്നു അവനെ പിന്തുടർന്നു ഗൗരിയും മുത്തശ്ശനും അരുണും നടന്നു….

´•`´•`´•`´•`´•`´•`´•`´•`´•`´•`´•`´•`´•`´•`´•`´•`´•`´•`´•`´•`

വരുൺ തനിക്ക് നേരെ കത്തിയും ആയി പാഞ്ഞു അടുത്ത അയാളെ കാല് ഉയർത്തി തൊഴിച്ചു…

അയാൾ സൈഡിലേക്ക് വീണതും വരുൺ എഴുന്നേറ്റ് അയാളുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി…

അയാൾ വരുണിന്റെ കാലിൽ പിടിച്ചു വലിച്ച് അവനെ മറിച്ചിട്ടു…

വരുൺ പെട്ടെന്ന് കുറച്ച് മണ്ണ് എടുത്ത് അയാളുടെ കണ്ണിലേക്കു എറിഞ്ഞു….

കണ്ണിൽ മണ്ണ് വീണതും അയാൾക്ക്‌ ഒന്നും കാണാൻ പറ്റാതെ ആയി…

വരുൺ അവിടെ നിന്നും എഴുനേൽക്കാൻ തുടങ്ങിയതും  ആരോ ഒരാൾ അവന്റെ തലക്ക് പുറകിൽ ശക്തമായി പ്രഹരിച്ചു…

പ്രഹരത്തിന്റെ ആഘാതത്തിൽ വീഴും മുൻപ് വരുൺ തന്നെ പ്രഹരിച്ച ആളെ ഒന്ന് നോക്കി….

കണ്ണിൽ ഇരുട്ട് കേറും മുൻപ് അവൻ അയാളെ വ്യക്തമായി കണ്ടു….

“വല്യച്ഛൻ…. “

അവന്റെ ചുണ്ടുകൾ മന്ത്രിച്ചു….

(തുടരും….. )

 

 

സ്നേഹപൂർവ്വം,

രേവതി ജയമോഹൻ  

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devabhadra written by Revathy

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!