“എന്താടോ… എന്തിനാ ഇങ്ങനെ വിഷമിച്ചു ഇരിക്കുന്നത്….? “
ഗണേശൻ നന്ദിതയുടെ ചോദിച്ചു….
“വരുൺ പോയിട്ട് ഇതുവരെ വന്നില്ല…. “
നന്ദിത ആശങ്കയോടെ പറഞ്ഞു….
“അവൻ എവിടെ പോയതാ…? “
ഗണേശൻ ചോദിച്ചു….
“പഴയ മനക്കലിലേക്ക് ആണെന്ന പറഞ്ഞത്… അവനെ അനേഷിച്ചു പോയ പാച്ചൂനെ യും അരുണിനെയും ഗൗരിയേയും കാണാൻ ഇല്ല…. അവർക്ക് ഒപ്പം പോയ അച്ഛൻ ആണെങ്കിൽ ഒന്നും മിണ്ടാതെ പൂജാമുറിയിൽ കേറി കതക് അടച്ചു…. എനിക്ക് എന്തോ പേടി ആക്കുന്നു… “
ആകുലതയോടെ നന്ദിത അത് പറയുമ്പോൾ അവളുടെ ശബ്ദം ഇടറിയത് ഗണേശൻ ശ്രദ്ധിച്ചു…
“നീ വിഷമിക്കണ്ട…. ഞാൻ ഒന്ന് പോയി നോക്കിട്ട് വരാം…. “
അത്രയും പറഞ്ഞ് കൊണ്ട് ഗണേശൻ പോകാൻ തയാറായി…
“ആരും ഒരിടത്തും പോകണ്ട…. “
പൂജാമുറിയിൽ നിന്നും പുറത്ത് ഇറങ്ങിയ മുത്തശ്ശന്റെ വാക്കുകൾ ആയിരുന്നു അത്…
“അത് അച്ഛാ വരുൺ…. “
ഗണേശൻ പറയാൻ തുടങ്ങിയതും മുത്തശ്ശൻ ഗണേശനെ തടഞ്ഞു…
“വരുണിന് ചെറിയൊരു അപകടം പറ്റി അവനെയും കൊണ്ട് പാച്ചുവും അരുണും ഗൗരിയും ആശുപത്രിയിൽ പോയിരിക്കുകയാണ്… “
അത് പറയുമ്പോൾ നിറഞ്ഞ കണ്ണുകൾ മറ്റുള്ളവരിൽ നിന്നും മറച്ചു പിടിക്കാൻ മുത്തശ്ശൻ ശ്രമിക്കുന്നുണ്ടായിരുന്നു….
“അയ്യോ എന്റെ കുഞ്ഞ്…. ഗണേശേട്ടാ നമുക്ക് വേഗം ആശുപത്രിയിൽ പോകണം…. “
നന്ദിത യുടെ ഉള്ളിലെ മാതൃ വാത്സല്യം അവളുടെ മിഴികളെ പെയ്യിച്ചു…..
“തല്ക്കാലം ആരും പോകണ്ട…. “
അത്രയും പറഞ്ഞു കൊണ്ട് മുത്തശ്ശൻ പൂജാമുറിയിലേക്ക് നടന്നു… അദ്ദേഹത്തിന് ഉറപ്പ് ഉണ്ടായിരുന്നു വരുണിന്റെ അവസ്ഥ നേരിൽ കണ്ടാൽ അത് നന്ദിതക്ക് താങ്ങാൻ ആവില്ല എന്ന് അത്കൊണ്ട് തന്നെ ആണ് അദ്ദേഹം അങ്ങനെ ഒരു തീരുമാനം എടുത്തത്…..
“ഗണേശേട്ടാ… എനിക്ക് എന്റെ മോനെ കാണണം…. “
നന്ദിത കരഞ്ഞു കൊണ്ട് ഗണേശനോട് പറഞ്ഞെങ്കിലും അയാൾ ക്ക് മുത്തശ്ശന്റെ വാക്കുകളെ ധിക്കരിക്കാൻ ധൈര്യം ഉണ്ടായിരുന്നില്ല….
ഒടുവിൽ കരഞ്ഞു കരഞ്ഞു നന്ദിത തളർന്നു വീണു….
- •••••••••••••••••••••••••••••••••••••••••••••••••••••••
“ഈ ചായ എങ്കിലും കുടിക്ക്…. എത്ര നേരം നീ ഇങ്ങനെ ഇരിക്കും. . “
പാച്ചു അരുണിനെ സ്നേഹത്തോടെ ശാസിച്ചു….
“എനിക്ക് വേണ്ടടാ…. അവൻ ഇങ്ങനെ കിടക്കുമ്പോൾ എന്നെ കൊണ്ട് പറ്റില്ല…. “
അരുൺ അത് പറയുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു. …
“അവന് ഒന്നും പറ്റില്ല…. ഇപ്പോൾ ഒബ്സെർവഷനിൽ അല്ലേ നീ ഇങ്ങനെ വിഷമിക്കാതെ…. “
പാച്ചു അരുണിനെ ആശ്വസിപ്പിക്കാനായി ഓരോന്ന് പറഞ്ഞ് കൊണ്ടിരുന്നു …..
“അവൻ ഇല്ലെങ്കിൽ ഞാൻ ഉണ്ടോടാ… ഈ ലോകത്ത് അവനില്ലാതെ എനിക്ക് പറ്റുമോ .. .? ജനിച്ചനാൾ മുതൽ ഇന്നുവരെ ഞങ്ങൾ പിരിഞ്ഞു ഇരുന്നിട്ടില്ല . “
അരുണിന്റെ മിഴികൾ പെയ്യുവാൻ വെമ്പി നിൽക്കുക ആയിരുന്നു….
“നീ കൂടെ ഇങ്ങനെ തളർന്നാൽ ഗൗരിക്ക് ആര് ധൈര്യം കൊടുക്കും….? “
പാച്ചുവിന്റെ ചോദ്യം കേട്ടപ്പോൾ ആണ് അരുണും ഗൗരിയെ കുറിച്ച് ഓർത്തത്….
“അവൾ എവിടെ…? “
അരുൺ ഗൗരിയെ അനേഷിച്ചു….
“അവൾ ദേ അവിടെ കരഞ്ഞു തളർന്ന് ഇരിപ്പുണ്ട്…. “
പാച്ചു ഗൗരി ഇരുന്നിടത്തേക്ക് കൈ ചൂണ്ടി കൊണ്ട് പറഞ്ഞു…
അരുൺ അങ്ങോട്ടേക്ക് നോക്കിയതും അവന്റെ നെഞ്ച് പിടഞ്ഞു…. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇരിക്കുന്ന ഗൗരിയുടെ രൂപം അവനെ തളർത്തി….
“ഇവൾ ഇത്രയും അധികം അവനെ സ്നേഹിക്കുന്നുണ്ടോ….? “
അരുൺ സ്വയമറിയാതെ ചോദിച്ചു…
“അരുൺ…. ഗൗരി വരുണിനായി പിറന്നവൾ ആണ്…. അവരുടെ പ്രണയം അനന്തമാണ്…. നമ്മൾ കരുതുന്നതിലും എത്രയോ ദൃഢമാണ് അതെന്നു അറിയോ…? കാവിൽ വച്ചു ഗൗരി തലവേദനിക്കുന്നു എന്ന് പറഞ്ഞ് കരഞ്ഞില്ലേ… അത് ശരിക്കും വരുണിന്റെ മുറിവ് കാരണം മാത്രം ആയിരുന്നു…. അവരിൽ ആർക്ക് അപകടം സംഭവിച്ചാലും മെറ്റെ ആൾ അത് അറിയും… അത്രയും ആഴത്തിൽ ഉള്ള ബന്ധം ആണ് അവർ തമ്മിൽ….. “
പാച്ചുവിന്റെ വാക്കുകൾ സത്യത്തിൽ അരുണിന് അത്ഭുതം ആയിരുന്നു… അവർ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് അറിയാമെങ്കിലും അത് ഇത്രയും തീവ്രമാണെന്ന് അവൻ ഒരിക്കലും കരുതിയില്ല…
എന്തൊക്കെയോ ആലോചിച്ചു കൊണ്ടാണ് അരുൺ അവൾക്ക് അരികിലേക്ക് നടന്നത്..
“സാർ…….. “
ആ വിളി കേട്ടതും അരുൺ തിരിഞ്ഞു നോക്കി…. ഒരുപക്ഷേ ആ വിളിയാണ് അവനെ ചിന്തകളിൽ നിന്നും ഉണർത്തിയത് എന്ന് തന്നെ പറയാം……
“നിങ്ങൾ…..? “
എന്നോ കണ്ട് മറന്ന മുഖം…. അവൻ അയാളെ തന്റെ ഓർമകളിൽ തേടി… അന്ന് വീട്ടിൽ വന്ന കൈനോട്ടക്കാരൻ…
“ഉങ്കൾക്ക് എന്നെ ജ്ഞാപകം ഉണ്ടോ….? “
തമിഴും മലയാളവും കൂട്ടി കലർത്തിയത് ആണ് അയാളുടെ സംസാരശൈലി….
“നിങ്ങൾ ആ കൈനോട്ടക്കാരൻ അല്ലേ….? “
അരുൺ അത് ചോദിക്കുമ്പോഴേക്കും പാച്ചു ഗൗരിയേയും കൂട്ടി അവർക്ക് അരികിൽ എത്തിയിരുന്നു….
“അതെ സാർ…നീങ്ക എന്താ ഇവിടെ… റൊമ്പ നാളായി നാൻ ഉങ്കള തേടുന്നു… “
അയാളെ ആരെയോ ഭയപ്പെടുന്ന പോലെ ചുറ്റും നോക്കി കൊണ്ട് പറഞ്ഞു….
“എന്നെ എന്തിനാ താൻ അനേഷിക്കുന്നത്….? “
അരുൺ അല്പം സംശയത്തോടെ ചോദിച്ചു…
‘ഉങ്ക കിട്ട ഒരു രഹസ്യം സൊല്ലണം.. “
അയാൾ ഒന്ന് കൂടി ചുറ്റും ഭയത്തോടെ നോക്കി കൊണ്ട് പറഞ്ഞു…
“ശരി എന്താണെങ്കിലും പറയു…. “
അരുൺ അയാൾക്ക് പറയാനുള്ളത് കേൾക്കാൻ തയാറായി….
“ഇങ്ക വേണ്ട സാർ വെളിയിൽ പോയി പെസാം… “
അയാളുടെ കണ്ണുകളിലെ ഭയം കൂടി വരുന്നത് വരുൺ ശ്രദ്ധിച്ചു….
“പാച്ചു…, നീ ഗൗരിയെ ശ്രദ്ധിക്കണം… ഞാൻ ഇപ്പോൾ വരാം…. “
അത്രയും പറഞ്ഞ് അരുൺ അയാൾക്ക് ഒപ്പം പോകാൻ തയ്യാറായപ്പോൾ പാച്ചു ശരിക്കും അത്ഭുതപ്പെട്ടു പോയി… കാരണം ഇത്രയും കാലം അരുണിന് ഇതിൽ ഒന്നും വിശ്വാസമില്ലായിരുന്നു…. ഒരുപക്ഷേ അവനെ സാഹചര്യങ്ങൾ ആകും മാറ്റിയത് എന്ന് പാച്ചുവിന് തോന്നി….
അരുൺ അയാൾക്ക് ഒപ്പം ഹോസ്പിറ്റൽ കവാടം കടന്നു പുറത്തേക്ക് പോയി… ഗൗരിയും പാച്ചുവും അത് നോക്കി നിന്നു…
- •••••••••••••••••••••••••••••••••••••••••••••••••••••••
“എനിക്ക് എന്റെ കുഞ്ഞിനെ ഒന്ന് കാണണം… “
ബോധം വീണപ്പോഴും നന്ദിതയുടെ ഉള്ളു മുഴുവൻ വരുൺ ആയിരുന്നു….
“ശരി നമുക്ക് പോകാം നീ വിഷമിക്കണ്ട…. “
ഗണേശൻ നന്ദിതയെ ആശ്വസിപ്പിക്കാൻ പറഞ്ഞത് ആണെങ്കിലും അവൾ ഒരു കുഞ്ഞിനെ പോലെ വാശി പിടിച്ചപ്പോൾ അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ അയാൾ നിര്ബന്ധിതൻ ആയി…
ഗണേശൻ പാച്ചുവിനെ വിളിച്ച് ഏത് ഹോസ്പിറ്റലിൽ ആണ് അവർ പോയതെന്നും എല്ലാം അന്വേഷിച്ചു….
- •••••••••••••••••••••••••••••••••••••••••••••••••••••••
ഗണേശൻ നന്ദിതയും കൂട്ടി ഹോസ്പിറ്റലിൽ എത്തുമ്പോൾ പാച്ചു അവരെയും കാത്ത് പുറത്ത് തന്നെ നില്പുണ്ടായിരുന്നു….
“പാച്ചു… വരുണിന് ഇപ്പോൾ എങ്ങനെ ഉണ്ട് …? “
ഗണേശൻ അത് ചോദിക്കുമ്പോൾ നന്ദിതയുടെ മനസ്സ് മുഴുവനും വരുണിന് വേണ്ടിയുള്ള പ്രാർത്ഥനകൾ ആയിരുന്നു…
“പേടിക്കാൻ ഒന്നുല്ല… കുറച്ചധികം രക്തം പോയിട്ടുണ്ട്.. . ഇപ്പോൾ ഒബ്സെർവഷനിൽ ആണ്… “
പാച്ചു അവരെ സമാധാനിപ്പിക്കാൻ ആയി പറഞ്ഞു…
“എനിക്ക് എന്റെ കുഞ്ഞിനെ ഒന്ന് കാണണം…. “
നന്ദിത ഇടറിയ സ്വരത്തിൽ പറഞ്ഞു…
“അമ്മേ, അത്…. അവനെ ഇപ്പോൾ കാണാൻ പറ്റില്ല.. നാളെ റൂമിലേക്ക് മാറ്റുമ്പോൾ കാണാല്ലോ.. “
വരുണിന്റെ ആരോഗ്യനില വഷളാണെന്നു അറിയാമെങ്കിലും പാച്ചു അവരെ ആശ്വസിപ്പിക്കാനായി ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു…
“എനിക്ക് ഒന്ന് കണ്ടാൽ മതി….”
അത്രയും പറഞ്ഞ് നന്ദിത പൊട്ടിക്കരഞ്ഞപ്പോൾ പാച്ചുവിനും അത് കണ്ട് നിൽക്കാനായില്ല….
ഗണേശൻ നന്ദിത യെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും വിജയം കണ്ടില്ല… ഒടുവിൽ ഒബ്സെർവഷൻ റൂമിന്റെ പുറത്ത് നിന്ന് വരുണിനെ കാണിക്കാം എന്ന് പറഞ്ഞ് പാച്ചു നന്ദിതയെയും കൂട്ടി ഹോസ്പിറ്റലിനകത്തേക്ക് നടന്നു…
ഒബ്സെർവഷൻ റൂമിന്റെ വാതിലിന്റെ വിടവിലൂടെ ഒരു നോട്ടം മാത്രേ നന്ദിത നോക്കിയൊള്ളു… പിന്നെ നോക്കാൻ അവർക്ക് ആയി. . വരുണിന്റെ അവസ്ഥ അത്രത്തോളം അവരെ തകർത്തു കളഞ്ഞു….
പാച്ചുവും ഗണേശനും കൂടിയാണ് നന്ദിതയെ താങ്ങി പിടിച്ച് അടുത്തുള്ള കസേരയിൽ ഇരുത്തിയത്… അപ്പോഴാണ് നന്ദിതയും ഗണേശനും അവിടെ ഇരിക്കുന്ന ഗൗരിയെ ശ്രദ്ധിച്ചത്…
അവൾ അവർ ഇവിടെ വന്നതോ ഒന്നും അറിയാതെ ഇരിക്കുക ആണ്… അവളുടെ ചിന്തകളിൽ വരുൺ മാത്രം ആയിരുന്നു… തനിക്ക് ചുറ്റും ഉള്ളത് ഒന്നും തന്നെ അവൾ അറിയുന്നുണ്ടായിരുന്നില്ല…
ഗൗരിയുടെ കോലം നന്ദിതയിലും ഗണേശനും വേദന നിറച്ചു….അത്രയും നാൾ സുമംഗലയുടെ വാക്കുകളിൽ നിന്നും നന്ദിതയിലേക്ക് പടർന്ന ഗൗരിയോടുള്ള വെറുപ്പ് അവർ പോലും അറിയാതെ എങ്ങോട്ടോ ഓടിയൊളിച്ചു…
അവളുടെ അപ്പോഴത്തെ അവസ്ഥ അത്രയും ദയനീയം ആയിരുന്നു. .. അത് കാണുന്ന ഏതൊരാൾക്കും മനസിലാകും അവൾ എത്രത്തോളം വരുണിനെ പ്രണയിക്കുന്നുണ്ടെന്ന്…
- •••••••••••••••••••••••••••••••••••••••••••••••••••••••
“അമ്മേ ഞാൻ ഗണേശൻ അങ്കിൾ നെ ഒന്ന് വിളിച്ച് നോക്കട്ടെ… ഹോസ്പിറ്റലിലെ വിവരങ്ങൾ ഒന്ന് അറിയാല്ലോ…. “
ദേവു അപ്പുവിന്റെ അരികിൽ ഇരിക്കുന്ന പത്മയോട് പറഞ്ഞു…
“മ്മ് .. “
അവർ ഒരു മൂളലിൽ ഉത്തരം ഒതുക്കി ..
നമ്പർ ഡയൽ ചെയ്‌തെങ്കിലും കാൾ പോകാത്തത് കൊണ്ട് ദേവു റേഞ്ച് കിട്ടാൻ പുറത്തേക്ക് ഇറങ്ങി… അവൾ നടന്ന് നടന്ന് സ്വയം അറിയാതെ കുളത്തിന് അരികിൽ എത്തി…
പെട്ടെന്ന് ആണ് ആരുടെയോ ബലിഷ്ഠമായ കൈകൾ അവളെ കടന്നു പിടിച്ചത്…
അവൾ ആ കൈകളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കും തോറും അയാൾ അവളിൽ കൂടുതൽ ബലം പ്രയോഗിച്ചു….
ഒരു കൈ കൊണ്ട് അയാൾ അവളുടെ വാ പൊത്തി പിടിക്കുകയും മെറ്റെ കൈ കൊണ്ട് അവളുടെ കൈകളെ അയാൾ കൂട്ടി പിടിച്ചു…
അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി… ഒന്ന് ഉറക്കെ കരയാൻ പോലും ആവാതെ അവൾ അയാളുടെ കൈകളിൽ കിടന്നു പിടഞ്ഞു….
- •••••••••••••••••••••••••••••••••••••••••••••••••••••••
ഈ സമയം കൈനോട്ടക്കാരനിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ ഉണ്ടാക്കിയ നടുക്കത്തിൽ ആയിരുന്നു അരുൺ …..
(തുടരും… )
സ്നേഹപൂർവ്വം,
രേവതി ജയമോഹൻ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Devabhadra written by Revathy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission