സുധി തിരികെ വീട്ടിൽ എത്തിയപ്പോൾ മിത്രയും അമ്മയും ഉമ്മറത്തു ഉണ്ടായിരുന്നു.
അവൻ കാർ പാർക്ക് ചെയ്തിട്ട് അവരുടെ അടുത്തേക്ക് ചെന്നു.
ഏട്ടാ നാളെ എപ്പോൾ ആണ് നമ്മൾ അനുചേച്ചിയുടെ എൻഗേജ്മെന്റ്നു പോകുന്നത്. മിത്ര ഏട്ടനെ നോക്കി എഴുനേറ്റു.
കാലത്തെ 8.30കഴിഞ്ഞു നാമംൾക്കിറങ്ങണം മോനേ, അമ്പലത്തിൽ ഒന്ന് തൊഴുതു വരുമ്പോൾ ഏകദേശം മുഹൂർത്തം ആകും.
സുധി എന്തെങ്കിലും പറയും മുൻപ്, അമ്മ ഇടക്ക് കയറി പറഞ്ഞു.
മ്… പോകാം അമ്മേ.. അവൻ അമ്മയെ നോക്കി.
ഏട്ടാ ഒരു കൂട്ടം കാണിക്കട്ടെ.. അവൾ അകത്തേക്ക് ഓടി.
ഒരു കവറും ആയി അവൾ തിരികെ എത്തി..
എന്താണ് എന്ന് കാണണ്ടേ… മിത്ര അതു അവനെ തുറന്നു കാണിച്ചു.
ഏട്ടാ ഈ വേഷം ആണ് ഞാൻ നാളെ ഇടുന്നത് കെട്ടോ.. അവൾ ഏതോ മുന്തിയ രീതിയിൽ ഉള്ള വേഷം എടുത്തു അവനെ കാണിച്ചു.
ഇത് എന്താ മിത്ര ഇങ്ങനെ… നാളെ നിന്റെ വിവാഹനിശ്ചയം ആണോ നടക്കുന്നത്… അവൻ അവളെ നോക്കിയിട്ട് അകത്തേക്ക് കയറി പോയി.
മിത്രയും അമ്മയും കൂടി അത് കേട്ട് ഉറക്കെ ചിരിച്ചു.
സുധി തന്റെ മുറിയിൽ കയറി വാതിൽ അടച്ചു.
അനുവിന്റെ തേങ്ങൽ ഇപ്പോളും അവന്റെ കാതിൽ മുഴങ്ങുകയാണ്.
ഒരുതവണ എങ്കിലും എന്നോട് പറഞ്ഞിരുന്നു എങ്കിൽ….. അവളുടെ ആ വാക്കുകൾ ഓർത്തപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു….
ഒരു പക്ഷെ അവളോട് പറഞ്ഞിരുന്നു എങ്കിൽ അവൾ തന്റേത് ആകുമായിരുന്നു എന്ന് അവൻ ഓർത്തു.
അനുവിന്റെ ഫോണിൽ വിളിച്ചു മാധവിന്റെ നമ്പർ വാങ്ങിയാലോ… അയാളോട് എല്ലാം പറഞ്ഞാലോ.. ഒരുമാത്ര അവൻ ചിന്തിച്ചു.
കുറേ സമയം അവൻ കൂട്ടിയും കിഴിച്ചും ആലോചിച്ചു,,
ഓഹ് വേണ്ട….
അതിനുള്ള ധൈര്യം ഇല്ലാഞ്ഞിട്ടാണോ..
.ഒരുപക്ഷേ….. മാധവ് തന്റെ വാക്കുകൾ കേൾക്കാതെ വീണ്ടും അനുവിനെ വിവാഹം ചെയ്താൽ… നാളെ അവൾക്ക് അതിന്റെ പേരിൽ ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത്. അവളുടെ ജീവിതം തരുവാൻ താനായിട്ട് വഴി വയ്ക്കരുത്.
നാളെ അനുവിനെ വിവാഹത്തിന് താൻ പോകില്ലെന്ന് അവൻ തീരുമാനിച്ചു.
മിത്ര യോടും അമ്മയോടും എന്തെങ്കിലും കളവു പറഞ്ഞ് രാവിലെ ഹോസ്പിറ്റലിൽ പോകണം എന്നവൻ ഉറപ്പിച്ചു.
**********************
അനുമോളെ….
അമ്മ തോളിൽ തട്ടി വിളിച്ചപ്പോൾ അനു ചാടി എഴുനേറ്റു.
മോളേ… 5മണി കഴിഞ്ഞു..
എഴുനേറ്റ് കുളിക്ക്…
ഒരുങ്ങുവാനായി പോകണ്ടേ…
അമ്മ മുറിയിൽ ലൈറ്റ് ഇട്ടു കൊണ്ട് അവളോട് പറഞ്ഞു.
അവൾ വേഗം കട്ടിലിൽ നിന്ന് എഴുനേറ്റു.
വേഗം പല്ല് തേച്ചു അവൾ കുളിക്കുവാനായി ബാത്‌റൂമിൽ കയറി.
കുളികഴിഞ്ഞു അവൾ നീലക്കണ്ണാടിയിടെ മുൻപിൽ വന്നു നിന്നു.
ഒരു പെണ്ണിന്റ ജീവിതത്തിൽ ഏറ്റവും സന്തോഷിക്കേണ്ട നിമിഷം ആണ്… പക്ഷേ താൻ…. താൻ മാത്രം…
അനു കുളിച്ചു ഇറങ്ങിയോ… അമ്മായിയുടെ ശബ്ദം കേട്ടതും അവൾ വേഗം താഴേക്ക് ഇറങ്ങി ചെന്നു.
സമയം പെട്ടന്ന് പോകും കെട്ടോ, വേഗം ആയിക്കോട്ടെ.. അച്ഛൻ പറഞ്ഞു.
സുധി രാവിലെ എഴുനേറ്റു റെഡി ആയി വന്നു.
അമ്മേ… ഞാൻ ഹോസ്പിറ്റലിൽ വരെ അത്യാവശ്യം ആയിട്ട് പോകുവാണെ, നിങ്ങൾ അമ്പലത്തിൽ പൊയ്ക്കോളൂ, ഞാൻ അവിടേക്ക് എത്തിക്കൊള്ളാം അവൻ അമ്മയോട് പറഞ്ഞത് കേട്ടുകൊണ്ട് മിത്ര അവിടേക്ക് വന്നു.
ആഹ് അതു വേണ്ട…. ഇന്ന് എന്ത് തിരക്കാണെങ്കിലും ഏട്ടൻ എവിടേക്കും പോകണ്ട… മിത്ര അവനെ തടഞ്ഞു കൊണ്ട് പറഞ്ഞു.
മിത്തു…. ഞാൻ ആ ടൈമിൽ അവിടെ കാണും,, ഉറപ്പ്.. ഇന്ന് എനിക്ക് ഒരു അടിയന്തര മീറ്റിംഗ് ഉണ്ട്.. അവൻ അവളെ നോക്കി.
ഒരു മീറ്റിങ്ങും വേണ്ട,,, ഏട്ടാ ഇപ്പോൾ തന്നെ എട്ടു മണി ആകാറായി, അരമണിക്കൂറിനുള്ളിൽ നമ്മൾ ഇവിടെ നിന്ന് ഇറങ്ങും, പിന്നെ എന്ത് മീറ്റിങ് ആണ്.. അവൾ ഏട്ടന്റെ മുൻപിൽ വന്നു എളിയ്ക്ക് കയ്യും കൊടുത്ത് നിന്നു.
മോനേ ഇപ്പോൾ പോകേണ്ട.. ആ കുട്ടി നമ്മുടെ ഹോസ്പിറ്റലിൽ ഒരു അംഗം അല്ലേ.. നമ്മൾക്ക് നേരത്തെ ചെല്ലണം.. അമ്മയും കൂടി തടഞ്ഞപ്പോൾ അവൻ നിസഹായനായി.
അവൻ തിരികെ മുറിയിലേക്ക് പോയി.
കുറച്ചു സമയം കഴിഞ്ഞതും മിത്ര അവന്റെ അരികിലേക്ക് വന്നു.
ഏട്ടാ… ഏട്ടൻ ഈ ഡ്രസ്സ് ഇട്ടാൽ മതി കെട്ടോ.. അവൾ അവന്റെ കൈയിൽ ഒരു കവർ കൊടുത്തു.
ഞാൻ അമ്മക്കും മുത്തശ്ശിക്കും എടുത്തപ്പോൾ ഏട്ടനും കൂടി എടുത്തതാണ്..
ഏട്ടൻ ഈ ഡ്രസ്സ് ഇട്ടാൽ മതി. അവൾ പറഞ്ഞു.
നിനക്ക് എന്താ…. നമ്മുടെ ആരുടെ എങ്കിലും വിവാഹം ആണോ മിത്ര… ഇതിനു മാത്രം ആഘോഷം വേണോ.. അവൻ താല്പര്യം ഇല്ലാത്ത മട്ടിൽ അവളോട് ചോദിച്ചു.
നമുടെ ആരും അല്ല… ശരിയാ.. പക്ഷേ ഞാൻ ആഗ്രഹിച്ചിരുന്നു എന്റെ ഏട്ടന്റെ ഭാര്യയായി ഈ വീട്ടിലേക്ക് അനുചേച്ചി വരണം എന്ന്.
ഏട്ടന് എപ്പോളെങ്കിലും അനുചേച്ചിയോട് ഇഷ്ടം തോന്നിയിരുന്നോ.. മിത്ര അവളുടെ ഏട്ടന്റെ കണ്ണുകളിലേക്ക് നോക്കി.
നീ വെറുതെ അനാവശ്യ ചോദ്യങ്ങൾ ചോദിക്കേണ്ട മിത്ര…. പോകുന്നുണ്ടെങ്കിൽ റെഡി ആകു… അവൻ മിത്രയുടെ മുൻപിൽ നിന്നു ഒഴിഞ്ഞു മാറി..
അമ്മയും മിത്രയും മുത്തശ്ശിയും അല്പസമയം കഴിഞ്ഞതും പോകുവാനായി ഇറങ്ങി വന്നു.
സുധി വെറുതെ ഫോണിലേക്ക് നോക്കി ഇരിക്കുക ആണ്..
ഏട്ടാ… പോകാം… മിത്ര അവനോട് പറഞ്ഞു
മിത്രയെ അവൻ അടിമുടി നോക്കി.
ഇതെന്തിനാ നീ ഇത്രയും അണിഞ്ഞൊരുങ്ങുന്നത്…. അവൻ ചോദിച്ചു.
എന്താ ഏട്ടാ…. ഓവർ ആയിട്ടുണ്ടോ മേക്കപ്പ്… അവൾക്ക് സംശയം തോന്നി.
ഇല്ലാ… കുറഞ്ഞു പോയതേ ഒള്ളൂ.. അവൻ കാറിന്റെ ചാവി എടുത്തു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി.
അമ്പലത്തിൽ എത്തിയപ്പോൾ അനുവിന്റെ വീട്ടിൽ നിന്നു ആരും എത്തിയിട്ടില്ല…
വരു അമ്മേ.. നമ്മൾക്ക് വേഗത്തിൽ തൊഴുത്തിറങ്ങാം… ഗീതാദേവി മുത്തശ്ശിയുടെ കൈയിൽ പിടിച്ചു കൊണ്ട് കോവിലിലേക്ക് കയറി.
ന്റെ കണ്ണാ.. അനുവിന് നല്ലത് വരുത്തണമേ…. സുധിക്ക് ആ ഒരു പ്രാർത്ഥന മാത്രം ഒള്ളു..
അങ്ങനെ അവർ എല്ലാവരും കൂടി ക്ഷേത്രത്തിൽ കയറി പ്രാർത്ഥിച്ചിട്ട് പതിയെ വെളിയിലേക്ക് ഇറങ്ങി.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഹോണ്ടസിറ്റി കാർ വന്നു നിന്നു..
അതിൽ നിന്നു ഇറങ്ങിയ ചെറുപ്പക്കാരൻ അന്ന് അനുവിനെ കൂട്ടികൊണ്ട് പോയത് എന്ന് സുധിക്ക് മനസിലായി.
അവന്റെ അമ്മയും കൂടെ ഒരു പെൺകുട്ടിയും, അതു അവന്റെ സഹോദരി ആയിരിക്കും.. അവരും കാറിൽ നിന്ന് ഇറങ്ങി,,, അവർ അമ്പലത്തിലേക്ക് vannu.
കുറച്ചു കഴിഞ്ഞതും അനുവും വരുന്നത് സുധി കണ്ടു.
സുധി അവളെ നോക്കി..
അവൾ ഇന്ന് സുന്ദരി ആയിട്ടുണ്ട്…
മിത്ര ഓടിച്ചെന്നു അവളുടെ കരം ഗ്രഹിച്ചു.
ചേച്ചി, യൂ ലുക്ക് സൊ സ്വീറ്റ്… അവൾ അനുവിന്റെ കാതിൽ പറഞ്ഞു.
അനു അവളെ നോക്കി ചിരിച്ചു. പക്ഷേ ഒരു വിഷാദഭാവം അവളിൽ നിഴലിച്ചു.
സുധിയെ നോക്കുവാനുള്ള ശക്തി അനുവിന് ഇല്ലായിരുന്നു.
വരു ..മോളേ.. സമയം ആയി… സുലോചനമ്മ തിടുക്കത്തിൽ അനുവിന്റെ കൈയിൽ പിടിച്ചു..
എല്ലാവരും കൂടി അകത്തേക്കു കടന്ന്.
ഏട്ടാ… വരൂ.. മിത്ര സഹോദരന്റെ കൂടെ മുൻപോട്ട് കയറി.
അനുവിന്റെ അടുത്തായി മിത്ര നിന്നു. പ്രാർത്ഥനയും പൂജയും കഴിഞ്ഞു മോതിരങ്ങൾ രണ്ടും ഒരു താലത്തിൽ
തിരുമേനി വെളിയിലേക്ക് കൊണ്ട് വന്നു. അതു ഗീതാദേവിയുടെ കയ്യിൽ കൊടുത്തു.
അടുത്തത് ഇപ്പോൾ തരാം… തിരുമേനി വീണ്ടും അകത്തേക്ക് നടന്നു.
മിത്ര ഒരു മോതിരം കൈയിൽ എടുത്തു..
ഏട്ടാ… അവൾ അത് സുധിയുടെ കൈയിൽ കൊടുത്ത്..
ഇതെന്താ മിത്ര…. അവൻ അസ്വസ്ഥനായി.
ഈ മോതിരം ഈ പെൺകുട്ടിടെ കൈയിൽ അണിയിക്കു…. മിത്ര അല്പം ഗൗരവത്തോടെ നിർദ്ദേശിച്ചു.
സുധിയും അനുവും നടക്കുന്നത് എന്താണെന്നു മനസിലാകാതെ എല്ലാവരെയും നോക്കി.
വേഗം ആകട്ടെ.. മുഹൂർത്തം തെറ്റിക്കേണ്ട… ഗീതാദേവി ദൃതി കാട്ടി.
അനു അവളുടെ അച്ഛനെ നോക്കി.
അയാൾ സമ്മതഭാവത്തിൽ തലകുലുക്കി.
ദേ.. ഇനിയും ചടങ്ങുകൾ ബാക്കി ഉണ്ട്.. സുലോചനനാമ്മ പറഞ്ഞു.
സുധി അനുവിന്റെ മോതിരവിരലിൽ അവിനാശ് എന്ന് എഴുതിയ മോതിരം അവളെ അണിയിച്ചു.
അനു തിരിച്ചുo.
എന്റെ കണ്ണാ ഇത് സത്യം ആണോ അതോ സ്വപ്നമോ… അവൾ വീണ്ടും വീണ്ടും സുധിയെ നോക്കി.
തിരുമേനി അകത്തു നിന്നും ഇറങ്ങിവന്നു.
മാധവ്… മിത്ര…. തിരുമേനി വിളിച്ചു..
ഇതാ…സുലോചനമ്മയുടെ കൈയിലേക്ക് അതു കൊടുത്തു.
മാധവും മിത്രയും പരസ്പരം മോതിരം മാറുന്നതും നോക്കി സുധിയും അനുവും നിന്നു.
വരും.. ഏട്ടാ… എന്റെ ഏടത്തി അമ്മേ… മിത്ര ചിരിച്ചു കൊണ്ട് സുധിയുടെ അടുത്തേക്ക് വന്നു.
അപ്പോൾ ഇനി എല്ലാവർക്കും കൂടി ഓഡിറ്റോറിയത്തിൽ പോയാലോ..ഗീതാദേവി എല്ലാവരോടും പറഞ്ഞു.
പോകാം അമ്മേ.. പക്ഷേ ഇവിടെ രണ്ടാളുകൾ ഒന്നും മനസിലാകാതെ നിൽപ്പുണ്ട്.. അവരോട് കാര്യങ്ങൾ ഒന്ന് പറയട്ടെ അല്ലേ മാധവ്.. മിത്ര ചിരിച്ചു.
ഏട്ടാ…. മായചിറ്റ കൊണ്ടുവന്ന ആലോചന ആണ് മാധവിന്റേത്..
എനിക്ക് ഏട്ടന്റെ കല്യാണം കഴിഞ്ഞു മതി എന്നായിരുന്നു പ്ലാൻ..
അതുകൊണ്ട് ഞാൻ ഇത് വേണ്ടെന്നു വെച്ചു.
ഒരു ദിവസം എന്റെ മെസ്സേൻജെറിൽ മാധവ് ഹായ് എന്ന് അയച്ചു. എനിക്ക് ആളെ പിടികിട്ടിയില്ല. മായചിറ്റ പറഞ്ഞ ആളാണ് എന്ന് പറഞ്ഞു മാധവ് വീണ്ടും മെസേജ് അയച്ചു.
പിന്നെ ഈ ചുള്ളൻ ചെക്കനെ കണ്ടപ്പോൾ എനിക്കു വല്ലാതെ ഇഷ്ടപ്പെട്ടു പോയി.
പക്ഷേ ചേട്ടന്റെ കല്യാണം. അതു കഴിഞ്ഞു മതി എന്ന് ഞാൻ പറഞ്ഞു.
അങ്ങനെ ഞങ്ങൾ ഇടയ്ക്ക് ഫോൺ വിളിച്ചു കൊണ്ടിരുന്നപ്പോൾ, ഒരുദിവസം അനു ചേച്ചിയുടെ കാര്യം ഞാൻ മാധവനോട് പറഞ്ഞു, എന്റെ ഏട്ടന്റെ ഭാര്യയായി അനുചേച്ചി വരണം എന്ന് ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു എന്ന് മാധവിനു മനസ്സിലായി.
പക്ഷേ ചേട്ടനും ചേച്ചിക്കും തമ്മിൽ ഇഷ്ടമാണോ എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു.
എന്തായാലും നോക്കാം എന്നും പറഞ്ഞ് ഞാനും മാധവും തമ്മിൽ പ്ലാൻ ചെയ്ത ഡ്രാമ ആയിരുന്നു ഇത്.
മാധവൻ ചേച്ചിയെ പെണ്ണുകാണാൻ ചെല്ലുന്നതിനു മുൻപ് അനുചേച്ചിയുടെ വീട്ടിൽ എത്തി കാര്യങ്ങൾ എല്ലാം ഞാൻ പറഞ്ഞു.
അനുചേച്ചിയുടെ നിസഹകരണം കണ്ടപ്പോൾ തന്നെ ചേച്ചിയുടെ അച്ഛനും അമ്മയ്ക്കും ഒക്കെ മനസിലായി ചേച്ചിക്ക് ഈ ബന്ധം ഇഷ്ടമല്ലെന്ന്.
അതുപോലെതന്നെ ആനി ചേച്ചിയുടെ വിവാഹം ഉറപ്പിച്ചു എന്ന് അറിഞ്ഞപ്പോൾ, ഏട്ടനിൽ ഉണ്ടായ മാറ്റങ്ങൾകൂടി കണ്ടപ്പോൾ ഞാൻ ഉറപ്പിച്ചു ഏട്ടനും അനുചേച്ചി ഇല്ലാതെ പറ്റില്ല എന്ന്.
മാധവ് അനുചേച്ചിയുമായി പോയ അന്ന് സുധിയേട്ടൻ ആകെ തകർന്നു പോയത് ഞാൻ കണ്ടു.
പക്ഷെ ഏട്ടനെ കൊണ്ട് പലതവണ ഞാൻ പറയിപ്പിക്കാൻ ശ്രമിച്ചു, അനുചേച്ചിയെ ഇഷ്ടം ആണെന്ന.
ഏട്ടൻ ഒരിക്കൽ പോലും എന്നോട് പറഞ്ഞില്ല…
അതുകൊണ്ടാണ് നിങ്ങളെ കുറച്ചു വിഷമിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചത് അല്ലേ മാധവ്.. മിത്ര അവന്റെ കയ്യിൽ നുള്ളി.
സുധിയും അനുവും തരിച്ചിരുന്നു പോയി.
ഈശ്വരാ… തന്റെ അനുജത്തി…തന്റെ കൂടപ്പിറപ്പിനോടുള്ള സ്നേഹം അവന്റെ ഹൃദയത്തിൽ പൊന്തി വന്നു.
എന്ത് തോന്നുന്നു ഏട്ടാ എന്നെക്കുറിച്ചു.. മിത്ര സുധിയെ നോക്കി..
മിത്ര….. ഇത്രയും ബുദ്ധിയുള്ള നിന്നെ ഐ സ് ആർ ഓ യുടെ തലപ്പത്തു എത്തിക്കുന്ന കാര്യം ഞാൻ ഏറ്റു..
മാധവ് അതു പറയുമ്പോൾ എല്ലാവരും ചിരിച്ചു.
അനുചേച്ചി എന്താ മിണ്ടാത്തത്.. മിത്ര ചോദിച്ചു.
ഒരു കോടി നന്ദിവാക്കുകൾ അവളെ കെട്ടിപിടിച്ചു പറയണം എന്നുണ്ടായിരുന്നു അവളുടെ മനസ്സിൽ…
തനിക്കു പിറക്കാതെ പോയ തന്റെ കൂടപ്പിറപ്പ്…. അതാണ് മിത്ര… അനു അങ്ങനെ ആണ് ഓർത്തത്.
സുധി അനുവിനെ നോക്കി.. അവളുടെ കൈയിൽ അവൻ അണിഞ്ഞ മോതിരത്തെയും…. തന്റെ മാത്രമായി ഈശ്വരൻ തനിക്ക് തന്ന തന്റെ പെണ്ണ്..
തനിക്ക് തണലായി , തന്റെ അമ്മക്ക് ആശ്രയമായി, തന്റെ മക്കൾക്ക് അമ്മയായി… കള്ള കണ്ണൻ തന്ന തന്റെ പെണ്ണ്.
ഒരായിരം മുത്തങ്ങൾ അവളുടെ നെറുകയിൽ വെയ്ക്കുവാൻ അവന്റെ മനസ് വെമ്പി..
അങ്ങനെ വിവാഹനിശ്ചയം ചെറിയ ചടങ്ങായി കഴിഞ്ഞു എങ്കിലും വിവാഹം വളരെ ആർഭാടപൂർണം ആയിരുന്നു.
ആരവങ്ങളും ആർപ്പുവിളികളും കഴിഞ്ഞു.. അനു അങ്ങനെ സുധിയിടെതായി… മിത്ര മാധവിന്റെയും.
വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം പിന്നിട്ടു.
എല്ലാവരുടെയും തിരക്കുകൾ ഒക്കെ കഴിഞ്ഞു, ഇന്ന് ആണ് നവദമ്പതികൾ എല്ലാവരും കൂടി ഹണി മൂൺ ആഘോഷിക്കുവാനായി പാരിസിലേക്ക് പുറപ്പെടുന്നത്.
അനു എല്ലാം പായ്ക്ക് ചെയ്തു കഴിഞ്ഞു.
മിത്രയും മാധവും രണ്ട് മണിക്ക് എത്തി ചേരും.
ഏഴ് മണിക്കുള്ള ഫ്ലൈറ്റിനു ആണ് എല്ലാവരും കൂടി പുറപ്പെടുന്നത്.
സമയം ഏകദേശം 12 മണി ആയിക്കാണും.
സുധി കുളിക്കുവാൻ കയറി ഇരിക്കുക ആണ്.
അവൻ ഇറങ്ങി വന്നപ്പോൾ അനു അവനു ഭക്ഷണം വിളമ്പാനായി താഴേക്ക് പോയി.
മോനേ…. അമ്മയുടെ അലർച്ച കേട്ടതും സുധി ഓടിവന്നു.
അനു ബോധം ഇല്ലാതെ കിടക്കുന്നു.
അവൻ വേഗം അവളെ ഹോസ്പിറ്റലിൽ എത്തിച്ചു.
കുറച്ചു കഴിഞ്ഞതും ഡോക്ടർ സൂസൻ പതിയെ സുധിയുടെ അരികിലേക്ക് വന്നു.
ഡോക്ടർ അവിനാശ് ഇന്നു നിങ്ങൾ പാരിസിലേക്ക് പോകുന്നത് എപ്പോൾ ആണ്.. അവർ ചോദിച്ചു.
വൈകിട്ടു ഏഴ് മണി… എന്താണ് ഡോക്ടർ.. അവൻ ആകാംഷയോടെ അവരെ നോക്കി.
അവിനാശ് തനിയെ ഹണി മൂൺ ആഘോഷിക്കുവാൻ ആയി പോകാൻ പറ്റുമോ, അവൾ സംശയത്തോടെ സുധീയെ നോക്കി
എന്തു പറ്റി ഡോക്ടർ.. അവൾക്കെന്തെങ്കിലും. അവനെ ഡോക്ടർ സൂസന്റെ മുഖത്തേക്ക് കണ്ണുനട്ടു.
ഡോക്ടർ അനുഗ്രഹക്ക് ഇപ്പോൾ വേണ്ടത് റസ്റ്റ് ആണ്… അവർ ഒരു അമ്മയാകുവാനുള്ള തയ്യാറെടുപ്പിൽ ആണ്… ഡോക്ടർ സൂസന്റെ വാക്കുകളെ അവനു വിശ്വസിക്കുവാൻ ആയില്ല.
അവൻ അവളുടെ അടുത്തേക്ക് ഓടി.
അമ്മ അവളുടെ അടുത്ത് ഉണ്ടായിരുന്നു.
ആഹ് യാത്ര ഒക്കെ മാറ്റി വെച്ചോളൂ.. ഞാൻ മിത്രയെ ഒന്ന് വിളിക്കട്ടെ.. അമ്മ എഴുനേറ്റു.
അവൻ അവളുടെ അടുത്ത് ചെന്നു,
കുറച്ചു നേരത്തെ ആയി പോയോ.. അവൻ സംശയത്തോടെ അവളെ നോക്കി.
അനു അവനെ നോക്കി ചിരിച്ചു.
എന്ത് പണിയാ ഏട്ടാ ഈ കാണിച്ചത്.
നിങ്ങൾക്ക് ഇത്തിരി കൂടി കാത്തിരിക്കുവാൻ മേലായിരുന്നോ… മിത്രയുടെ ശബ്ദം കേട്ടതും സുധി പുറത്തേക്ക് നോക്കി.
മിത്രയും മാധവും കൂടി അകത്തേക്ക് കയറി വന്നു.
കൺഗ്രാറ്റ്സ് ഏട്ടാ… മാധവ് സുധിയുടെ കയ്യിൽ പിടിച്ചു.
എന്റെ ഏടത്തി.. ഇനി ഞങൾ ഒറ്റക്ക് പോയിട്ട് വരണ്ടേ…. കഷ്ടം.. മിത്ര അനുവിന്റെ അടുത്തേക്ക് വന്നു പറഞ്ഞു.
അനു ചിരിച്ചു.. നിങ്ങൾ രണ്ടാളും പോയി വരു മിത്ര.. അവൾ പറഞ്ഞു.
കുറച്ചു സമയം കഴിഞ്ഞതും മിത്രയും മാധവും കൂടി അവരോടു യാത്ര പറഞ്ഞു പോയി.
സുധി അനുവിനെ ചേർത്തുപിടിച്ചു… നമ്മൾക്ക് നമ്മുടെ മോളെയും കൂട്ടി ഹണി മൂൺ ആഘോഷിക്കാൻ പോകാം… നിനക്ക് സമ്മതം ആണോ.. അവൻ അവളെ നോക്കിഅവന്റെ കൈ നീട്ടി.
സമ്മതം… അവൾ ചിരിച്ചു കൊണ്ട് അവന്റെ കൈയിൽ തന്റെ കൈ ചേർത്തു..
അവസാനിച്ചു
(ഹായ്… നിങ്ങൾ ആഗ്രഹിച്ചത് പോലെ അനു sudhiyidethayi…എല്ലാവർക്കും കഥ ഇഷ്ടം ആയിന്നു വിശ്വസിക്കുന്നു. നിങ്ങളുടെ അഭിപ്രായം അറിയിക്കണം., പുതിയ കഥയുമായി വീണ്ടും കാണാം… )
ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക
മേഘരാഗം
പ്രേയസി
ഓളങ്ങൾ
പരിണയം
മന്ദാരം
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Kaavyam written by Ullas OS
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Adipoliiii……..ingane oru twist mitrayude budhiyilundaavumenn karuthiyillaaaa……..nalla story aayirunnuuu…..iniyum ithupole ulla stories pratheekshikkunnuuu…..keep welll….
Super adipwoli