നിന്നിലലിയാൻ – 3

1843 Views

ninnilaliyan novel

“ഇതൾ ….?”

ദിയ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു …

“അതെ ഇതൾ … പ്രണയം കൊണ്ട് എന്നിൽ പൂക്കാലം തീർത്തവൾ .. ഒരുപക്ഷേ ഇതൾ എന്നിലേക്ക് വന്നില്ലായിരുന്നു എങ്കിൽ ഞാൻ ചിലപ്പോൾ ധ്യാമി യുടെ പ്രണയം സ്വീകരിച്ചേനെ .  “

ആര്യൻ ഇതളിന്റെ കാര്യം പറയുമ്പോൾ അവന്റെ കണ്ണുകളിലെ തിളക്കം ദയ ശ്രദ്ധിച്ചു …ആര്യനെക്കുറിച്ച് പറയുമ്പോൾ മാത്രം ധ്യാമിയുടെ കണ്ണുകൾക്കും ഇതേ തിളക്കം ആണെന്ന് നോവോടെ അവൾ ഓർത്തു …

“ആര്യേട്ടാ … ശരിക്കും ഇതൾ എന്നൊരാൾ ഉണ്ടോ അതോ എന്റെ ചേച്ചിയെ ഒഴിവാക്കാൻ പറയുന്നത് ആണോ   ….?”

ദിയ ആര്യന്റെ കണ്ണുകളിൽ നോക്കി ചോദിച്ചു …

“അല്ല മോളെ … ഇതാണ് ഇതൾ  ..”

ആര്യൻ തന്റെ ഫോണിന്റെ വാൾ പേപ്പറിൽ പുഞ്ചിരിയോടെ നിൽക്കുന്ന പെണ്ണിന്റെ ചിത്രം ദിയയെ കാണിച്ചു …

ധ്യാമിയെ പോലെ തന്നെ വിടർന്ന മിഴികളോട് കൂടിയ സുന്ദരി പെണ്ണ് … ഒരുപക്ഷേ ധ്യാമിയെക്കാൾ സുന്ദരി … വെളുത്ത് മെലിഞ്ഞ ഒരുവൾ  ..

“എന്റെ ചേച്ചിയെക്കാൾ സുന്ദരി ആയോണ്ട് ആണോ ആര്യേട്ടൻ ഈ ചേച്ചിയെ സ്നേഹിക്കുന്നത് ?

ദിയ നിഷ്കളങ്കമായി ചോദിച്ചു …

“ഞാൻ ഇപ്പോൾ എന്ത് പറഞ്ഞാലും മോൾക്ക് അത് മനസിലായി എന്ന് വരില്ല … നിന്റെ ഉള്ളിൽ നിന്റെ ചേച്ചിയുടെ പ്രണയം ആണ് ഏറ്റവും നല്ലത് അത് പോലെ എനിക്കും അത്രത്തോളം പ്രിയപ്പെട്ടത് എന്റെ ഇതൾ മാത്രം ആണ്  ….”

ആര്യൻ അത് പറഞ്ഞപ്പോൾ ദിയ ഒന്നും മിണ്ടാതെ ഡ്രിപ്പ് ഇട്ട് കിടത്തിയിരിക്കുന്ന ധ്യാമിയുടെ അരികിൽ പോയിരുന്നു …ധ്യാമി പക്ഷേ അപ്പോഴും മയക്കത്തിൽ  ആയിരുന്നു  ..

അവൾ ധ്യാമിയെ അലിവോടെ നോക്കി … സ്നേഹിക്കാൻ മാത്രം അറിയുന്നവൾ .. അവളിൽ ആദ്യമായി മൊട്ടിട്ട പ്രണയം ഇതാ ഇങ്ങനെ ഇവിടെ കിടത്തുന്ന അവസ്ഥയിൽ വരെ എത്തിച്ചു എന്നോർത്തപ്പോൾ ദിയ ക്ക് സങ്കടം വന്നു …

ദിയ ധ്യാമിയുടെ കൈക്കുള്ളിൽ മെല്ലെ കൈവച്ചു  …  ഇപ്പോഴും അവളുടെ ശരീരം ചുട്ട് പൊള്ളുക ആണെന്ന് തോന്നിയപോലെ ദിയ പെട്ടെന്ന് കൈ വലിച്ചു   …. ആര്യേട്ടൻ അവളുടെ പ്രണയം നിഷേധിച്ചപ്പോൾ തന്നെ ഈ അവസ്ഥയിൽ ആയവളോട്

എങ്ങനെ ആണ് ആ മനസ്സിൽ മറ്റൊരാൾ ഉണ്ടെന്ന് ഓർത്ത് ദിയയുടെ ഉള്ള നീറി …..

അച്ഛനും അമ്മയും ധ്യാമിക്ക് അരികിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു … എത്ര പെട്ടെന്ന് ആണ് വീട്ടിലെ സന്തോഷം കെട്ട് അടങ്ങിയത് എന്ന് ഓർത്തപ്പോൾ ദിയയുടെ കണ്ണ് നിറഞ്ഞു …

ആര്യൻ ധ്യാമിടെ അരികിലേക്ക് വന്നപ്പോൾ ദിയ ക്ക് എന്തോ വല്ലാത്ത ദേഷ്യം തോന്നി എങ്കിലും അവൾ അത് പ്രകടിപ്പിച്ചില്ല … പക്ഷേ ആര്യൻ അതൊന്നും ശ്രദ്ധിക്കാതെ ധ്യാമിയെ തന്നെ നോക്കുക ആയിരുന്നു … അവന്റെ മിഴികൾ അലിവോടെ ആ പെണ്ണിന് നേരെ നീണ്ടു  .. ആ നോട്ടത്തിൽ പ്രണയം ആയിരുന്നില്ല പകരം കുറ്റബോധം ആയിരുന്നു …

“ആര്യാ … ദിയ ഒന്നും കഴിച്ചിട്ടില്ല മോൻ അവളെ കൂട്ടി കൊണ്ട് പോയി കാന്റീനിൽ നിന്നും എന്തെങ്കിലും വാങ്ങി കൊടുക്കാമോ .. ?”.

വാസുദേവൻ ആര്യനെ നോക്കി കൊണ്ട് ചോദിച്ചു …

“അതിന് എന്താ … വാ ദിയ മോളെ നമുക്ക് കഴിച്ചിട്ട് വരാം …”..

ആര്യൻ അവളെ സ്നേഹത്തോടെ ക്ഷണിച്ചെങ്കിലും അവൾ അത് നിരസിച്ചു … പക്ഷേ , സുധ ശകാരിച്ചപ്പോൾ ദിയക്ക് മറ്റ്‌ മാർഗങ്ങൾ ഇല്ലാതായി ….

ധ്യാമി കിടക്കുന്ന കെട്ടിടത്തിന് അപ്പുറം ഉള്ള കെട്ടിടത്തിൽ ആയിരുന്നു കാന്റീൻ .. അങ്ങോട്ടേക്ക് ഉള്ള നടത്തത്തിൽ അവർ പരസ്പരം ഒന്നും മിണ്ടില്ല ….

“മോളെ നിനക്ക് എന്നോട് പിണക്കം ആണോ …?”

ആര്യൻ മൗനത്തെ കീറിമുറിച്ചു കൊണ്ട് ചോദിച്ചു …

“എന്തിന് …? ആദ്യം എന്റെ ചേച്ചിയെ വേണ്ടാ എന്ന് പറഞ്ഞപ്പോൾ കരുതിയത് ഒരു നല്ല ജോലി ഇല്ലാത്തോണ്ട് ആണെന്നാണ് … ഇങ്ങനെ ആവും എന്ന് കരുതിയില്ല …”

ദിയ മറ്റെങ്ങോ നോക്കി കൊണ്ട് പറഞ്ഞു …

“ഒരു പക്ഷേ ഇതൾ ഇല്ലായിരുന്നു എങ്കിൽ ധ്യാമിയോട് ഞാൻ നോ പറയില്ലായിരുന്നു …”

ആര്യൻ അത് പറഞ്ഞപ്പോൾ ദിയ യുടെ ചുണ്ടിൽ പുച്ഛം കലർന്നൊരു ചിരി വിടർന്നു ..

“സത്യത്തിൽ ഇതൾ ആരാണ് …?”

ദിയ വെയ്റ്റെർ കൊണ്ട് വച്ച ചൂട് കാപ്പി ഒരു ഇറക്ക് കുടിച്ചു കൊണ്ട് ചോദിച്ചു …

“ഇവിടെ അടുത്ത് ഉള്ള ഒരു കുട്ടീ … ആദ്യം ആയി കാണുന്നത് അമ്പലത്തിൽ ഉത്സവത്തിനിടയിൽ നടന്ന നൃത്തരങ്ങേറ്റത്തിൽ ആയിരുന്നു  … അന്ന് അവൾക്ക് വേണ്ടി പാടാം എന്ന് ഏറ്റ ഹരികിഷോർ ഏട്ടന് വരാൻ പറ്റിയില്ല ..

എന്തോ ചെറിയ ആരോഗ്യപ്രേശ്നം …പകരം അവൾക്ക് വേണ്ടി ഞാൻ പാടി … എന്റെ ഗാനത്തിനൊത്ത് അവൾ ചുവടുകൾ വക്കുമ്പോൾ അവളുടെ നൃത്തിന് ഒപ്പം അവളും എന്റെ മനസ്സിൽ പതിയുക ആയിരുന്നു ….

ആദ്യം അവൾ എന്നെ അധികം പരിഗണിച്ചില്ലെങ്കിലും , പതിയെ അവളുടെ ഉള്ളിൽ അവൾ എനിക്കൊരു സ്ഥാനം തന്നു   …

നീണ്ട രണ്ട് വർഷത്തെ പ്രണയം … അതിനിടയിൽ ഒരിക്കൽ പോലും അവൾ എന്നോട് വാശി കാണിച്ചിട്ടില്ല .. എന്റെ അമ്മയെ സ്വന്തം അമ്മയെ പോലെ അവൾ കരുതി .. ആര്യമോൾക്ക് നല്ല കൂട്ടുകാരി അങ്ങനെ അവൾ എന്റെ വീട്ടിൽ എല്ലാവർക്കും പ്രിയപെട്ടവൾ ആവുക ആയിരുന്നു ..

ആര്യൻ അത് പറയുമ്പോൾ അവന്റെ കണ്ണുകളിൽ വിരിഞ്ഞ പ്രണയത്തെ ദിയ അത്ഭുതത്തോടെ നോക്കി ഇരുന്നു …

“പക്ഷേ , ആ സന്തോഷം പെട്ടെന്ന് ഒരു ദിവസം മാഞ്ഞു പോയി  .. ഇതൾ ന് ഇടക്ക് ഇടക്ക് ഉണ്ടാകുന്ന ചെറിയ മറവി .. ആരും അധികം അത് കാര്യമാക്കിയില്ല .. പക്ഷേ കുറച്ച് നാൾ കഴിഞ്ഞപ്പോൾ സ്വയം തിരിച്ചറിയാൻ ആകാത്ത അവസ്ഥ     … ഇതിനിടയിൽ അവളുടെ വീട്ടിൽ കാര്യങ്ങൾ അറിഞ്ഞു … ജോലിയും കൂലിയും ഇല്ലാത്ത എനിക്ക് അവളെ തരില്ല എന്ന് പറഞ്ഞു …

സ്വപ്നം കണ്ട ജീവിതം ഒരു നിമിഷം കൊണ്ട് തകർന്നു പോയി … ഇതൾ നെ അവളുടെ അച്ഛൻ അമേരിക്കയിലേക്ക് കൊണ്ട് പോയി … ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ അവൾക്ക് ഞാൻ വെറും ഒരു അപരിചിതൻ മാത്രം ആയി …”

പറഞ്ഞ് നിർത്തിയപ്പോൾ ആര്യന്റെ ശബ്ദം ഇടറിയിരുന്നു …

“പിന്നെ ഒരിക്കലും ആ ചേച്ചി യെ കണ്ടിട്ടില്ലേ …കോൺടാക്ട് ചെയ്യാൻ ശ്രമിച്ചില്ലേ …?”.

ദിയ ആകാംഷയോടെ ചോദിച്ചു …

“ഊവ് .. ഒരുപാട് വട്ടം വിളിച്ചു .. പക്ഷേ അവൾക്ക് ആരും ഫോൺ കൊടുത്തില്ല … അവസാനം ആയി ഞാൻ അവളെ കാണുന്നത് അമ്പലത്തിൽ വച്ചായിരുന്നു … അന്ന് അവളോട് മിണ്ടാൻ ശ്രമിച്ച എന്നെ ഒരു അപരിചിതനെ പോലെ നോക്കി നിന്ന അവളെ എനിക്ക് ഇപ്പോഴും ഓർമ ഉണ്ട് …. പിന്നെ ഒരിക്കൽ പോലും അവളെ കാണാൻ പറ്റിയിട്ടില്ല ….”

അത് പറയുമ്പോൾ അവന്റെ കണ്ണ് കോണിലെ നനവ് അവൾ ശ്രദ്ധിച്ചു ….

“ദിയ മോൾക്ക് അറിയോ .. ഞാൻ വല്യ പാട്ടുക്കാരൻ ആവാൻ നടക്കുന്നത് ഒക്കെ അവൾ എപ്പോഴെങ്കിലും എന്നെ ഒന്ന് തിരിച്ചറിയാൻ വേണ്ടി മാത്രം ആണ് ….”

ദിയ അവനെ അലിവോടെ നോക്കി  ..

പ്രണയം കൊണ്ട് മുറിവേറ്റ മൂന്ന് പേർ … ദിയക്ക് ഒപ്പം തിരികെ നടക്കുമ്പോൾ ആര്യന്റെ ഉള്ള് നിറയെ കണ്ണുകൾ വിടർത്തി തന്നെ നോക്കി പുഞ്ചിരിക്കുന്ന ഇതൾ ന്റെ മുഖം ആയിരുന്നു …

“പെണ്ണേ നീ എന്നെയും ഒരിക്കൽ മറക്കുമോ …?”

“ആര്യേട്ടനെ മറന്നാൽ പിന്നെ ഇതൾ ഇല്ല …”

അവന്റെ ഉള്ളിൽ ഇതളിന്റെ ഓർമകളുടെ വേലിയേറ്റം സൃഷ്ടിക്കപെടുക ആയിരുന്നു …ഒരു നോവോടെ അല്ലാതെ അവളെ ഓർക്കാൻ അവന് ആകുമായിരുന്നില്ല …

ദിയ യുടെ ഉള്ളിലും അപ്പോഴേക്കും ഇതൾ ഒരു നോവായി മാറിയിരുന്നു …

( തുടരും ….)

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

രേവതി ജയമോഹന്റെ എല്ലാ നോവലുകളും വായിക്കുക

ആത്മസഖി

ദേവഭദ്ര

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Ninnilaliyan written by Revathy

4.7/5 - (3 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply