നിന്നിലലിയാൻ – 7 (അവസാനിച്ചു )

1558 Views

ninnilaliyan novel

അവൾ ഇതളിന്റെ ഫോട്ടോയിൽ വെറുതെ വിരലോടിച്ചു….

“ഇത് ഇതൾ അല്ലേ…?”

ധ്യാമി ഇതളിന്റെ ഫോട്ടോയിലേക്ക് നോക്കി ഇരിക്കുന്നത് കണ്ട കാർത്തിക്ക് ചോദിച്ചു…

“കാർത്തിയേട്ടന് ഇതളിനെ അറിയോ?”

പെണ്ണ് പിടഞ്ഞെഴുന്നേറ്റ് കൊണ്ട് ചോദിച്ചു…

“അറിയാം….”

അവൻ നിസാരമായി പറഞ്ഞു…

“എന്താ ഇവിടെ…?”

അവർക്ക് ഇടയിലേക്ക് വന്ന് കൊണ്ട് ദിയ ചോദിച്ചു….

“ആര്യേട്ടന്റെ ഇതൾ ….”

അവൾ തന്റെ ഫോണിലെ ചിത്രം ദിയക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു… വെളുത്ത് മെലിഞ്ഞ ഒരു പെൺകുട്ടി…. ദിയ അതിലേക്ക് തന്നെ അല്പ നേരം നോക്കി നിന്നു ..

“കാർത്തിയേട്ടന് എങ്ങനെ ഇതളിനെ അറിയാം…?”

ധ്യാമി അത്ഭുതത്തോടെ ചോദിച്ചു …

“ഇതൾ എന്റെ സുഹൃത്ത്‌ ആണ്… ഞങ്ങളുടെ കമ്പനി ടെ ആനുവൽ ഡേ പ്രോഗ്രാം ന് പരിചയപ്പെട്ടതാ…. നല്ല ഡാൻസർ ആണ്… “

കാർത്തിക്ക് പറഞ്ഞത് കേട്ടപ്പോൾ ധ്യാമിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു …

“ഈ ചേച്ചി ഇപ്പോൾ എവിടെയാ ഉള്ളത്…?”

ധ്യാമിക്ക് ചോദിക്കാൻ ഒരു അവസരം കൊടുക്കാതെ ദിയ ഇടക്ക് കേറി ചോദിച്ചു…

“ഇതൾ ഇപ്പോൾ ഇവിടെ നാട്ടിൽ ഉണ്ട്  …. ഞങ്ങൾ ഒരു ഫ്ലൈറ്റ് ൽ ആണ് വന്നത് ….”

കാർത്തി അത് പറഞ്ഞതും പെണ്ണ് അവന്റെ കൈയിൽ പിടിച്ച് നന്ദി പറഞ്ഞു കൊണ്ട് ആര്യനെ വിളിക്കാൻ ഫോൺ ദിയയിൽ നിന്നും വാങ്ങി….

“ചേച്ചി എന്താ ചെയ്യാൻ പോകുന്നേ…?”

ദിയ സംശയത്തോടെ ചോദിച്ചു…

“ആര്യേട്ടനോട് പറയണ്ടേ…”

അവൾ ആവേശത്തോടെ പറഞ്ഞു….

“മണ്ടത്തരം കാണിക്കല്ലേ ചേച്ചി… ആര്യേട്ടൻ അന്ന് പറഞ്ഞത് നിനക്ക് ഓർമയില്ലേ ഈ ചേച്ചിക്ക് ആര്യേട്ടൻ ആരാ എന്ന് പോലും ഓർമ്മയില്ല എന്ന്… അങ്ങനെ ഉള്ളപ്പോൾ ആര്യേട്ടൻ പോയി കണ്ടാൽ ആ ചേച്ചി തിരിച്ചറിയോ… നമുക്ക് ആദ്യം പോയി ചേച്ചിയോട് സംസാരിക്കാം എന്നിട്ട് ആര്യേട്ടനെ കൊണ്ട് പോകാം ….”

ദിയ പറഞ്ഞതിനോട് കാർത്തിക്കും യോജിച്ചപ്പോൾ ധ്യാമിക്കും അതാണ് നല്ലത് എന്ന് തോന്നി  ….

അത്കൊണ്ട് കാർത്തിക്ക് വഴി തന്നെ ഇതളിനെ കാണാം എന്ന് ധ്യാമിയും ദിയയും തീരുമാനിച്ചു …

ഇതളിനെ വിളിച്ചു കാർത്തിക്ക് കാണാം എന്ന് പറഞ്ഞപ്പോൾ, അടുത്ത ദിവസം തന്നെ കാണാം എന്ന് ഇതളും അറിയിച്ചു….

അപ്പോഴൊക്കെ ദിയ ധ്യാമിയെ ശ്രദ്ധിക്കുക ആയിരുന്നു… അവളിൽ നിറഞ്ഞ് നിന്നത് സങ്കടമോ നഷ്ടബോധമോ ആയിരുന്നില്ല ഒരുതരം ആത്മസംതൃപ്തി ആയിരുന്നു….

വൈകുന്നേരം ആയപോഴേക്കും മറ്റൊരു സന്തോഷ വാർത്ത കൂടി അവരെ തേടിയെത്തി.. ആര്യന്റെ ശബ്ദം മ്യൂസിക് ഡയറക്ടർ ജിഷ്ണു വിന് ഒരുപാട് ഇഷ്ട്ടപ്പെട്ടു  …. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിലെ രണ്ട് പാട്ടുകൾ ആലപിക്കാൻ പോകുന്നത് ആര്യൻ ആണ് …

അന്ന് രാത്രി മുഴുവൻ ആര്യൻ ചിന്തിച്ചത് ധ്യാമിയെ കുറിച്ച് ആയിരുന്നു…. തനിക്ക് പ്രണയം മറ്റൊരുവളോട് ആണെന്ന് അറിഞ്ഞിട്ടും തന്നെ ഇത്രത്തോളം സപ്പോർട്ട് ചെയ്യാൻ കാരണം എന്താണെന്ന് അവൻ എത്ര ചിന്തിച്ചിട്ടും അവന് മനസിലായില്ല ….

അടുത്ത ദിവസം രാവിലെ തന്നെ കാർത്തിക്കും ധ്യാമിയും ദിയയും കൂടി ഇതളിനെ കാണാൻ പോകാൻ റെഡി ആയി… ഇതളിനെ അടുത്തുള്ള കോഫീ ഷോപ്പിലേക്ക് ആണ് അവർ ക്ഷണിച്ചത്  ….

പറഞ്ഞ സമയത്ത് തന്നെ ഇതൾ അവിടെ എത്തി   …. ഒരു കടും നീല നിറത്തിലുള്ള കോട്ടൺ ചുരിദാറിൽ അവൾ വല്ലാതെ സുന്ദരി ആയിരുന്നു…

“ഹായ് കാർത്തിക്ക്….”

അവൾ ഒരു പുഞ്ചിരിയോടെ അവനോട് പറഞ്ഞു…

“ഹായ്… കാണണം എന്ന് പറഞ്ഞത് ബുദ്ധിമുട്ട് ആയോടോ??”

കാർത്തിക്ക് അവൾക്ക് ഇരിക്കാൻ ഉള്ള ചെയർ കാണിച്ചു കൊണ്ട് ചോദിച്ചു…

“ഹെയ് ഇല്ല… ഞാൻ ആകെ ബോർ അടിച്ച് ഇരിക്കുവായിരുന്നു…. അല്ല, ഇവരൊക്കെ ആരാ?”

ഇതൾ ധ്യാമിയെയും ദിയയെയും നോക്കി കൊണ്ട് കാർത്തിക്കിനോട് ചോദിച്ചു ..

“ഇത് എന്റെ അനിയത്തി ദിയ…. പിന്നെ ഇത്….”

കാർത്തി ദിയ യെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞെങ്കിലും ധ്യാമിയെ എങ്ങനെ പരിചയപ്പെടുത്തണം എന്ന് അവന് അറിയില്ലായിരുന്നു ….

“ഇത് എന്റെ ചേച്ചി ധ്യാമിക…. “

കാർത്തിക്ക് പറഞ്ഞ് നിർത്തിയ ഇടത്ത് ദിയ ഇടക്ക് കേറി പറഞ്ഞു … ഇതൾ അവരെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു… അതിന് ശേഷം അവർ നാല് പേരും കുടിക്കാൻ എസ്പ്രേസോ ഓർഡർ ചെയ്തു  ….

ആര്യനെക്കുറിച്ച് എങ്ങനെ പറയണം എന്ന കാര്യത്തിൽ ആർക്കും ഒരു പ്ലാനും ഇല്ലായിരുന്നു….

“ഇതൾ… തനിക്ക് ഇയാളെ അറിയാമോ?”.

കാർത്തിക്ക് ആര്യന്റെ ഫോട്ടോ കാണിച്ച് കൊണ്ട് ചോദിച്ചു …

“എവിടെയോ കണ്ട് മറന്ന പോലെ… ആരാ ഇത്..?”..

അൽപനേരം ആര്യന്റെ ഫോട്ടോയിലേക്ക് നോക്കി ഇരുന്ന ശേഷം ഇതൾ ചോദിച്ചു… അവളുടെ ചോദ്യം കേട്ടതും ഇനി നിന്നിട്ട് കാര്യമില്ല എന്ന് ദിയക്കും കാർത്തിക്കിനും തോന്നി…

“ഇതൾ മറന്നു പോയ ഒരാൾ തന്നെ ആണ്…. ആര്യൻ… ഇതളിന്റെ നൃത്ത അരങ്ങേറ്റം ഓർമ ഉണ്ടോ അന്നാണ് നിങ്ങൾ ആദ്യം കാണുന്നത്… പിന്നെ പരസ്പരം അടുത്തു… പ്രണയിച്ചു…. ഇതളിന് ഓർമ നഷ്ടമാകാൻ തുടങ്ങിയപ്പോൾ ഇദ്ദേഹവും ഓർമയിൽ നിന്നും ഇല്ലാതായി ….”

ധ്യാമി അത് പറഞ്ഞതും ഇതൾ കോപത്തോടെ നിർത്താൻ അലറി….

“നോക്ക് കാർത്തിക്ക്, താൻ എന്റെ നല്ല സുഹൃത്തായത് കൊണ്ടാണ് വിളിച്ച ഉടനെ ഞാൻ വന്നത് ….  പക്ഷേ ഇത് പോലെ കഥ പറയാൻ ആണോ എന്നെ വിളിച്ചത് ….”

ഇതളിന്റെ ദേഷ്യത്തോടെ ഉള്ള ചോദ്യത്തിന്റെ മുൻപിൽ കാർത്തിക്ക് ചെറുതായി ഒന്ന് പതറി  …..

“കഥ അല്ല ചേച്ചി…. ചേച്ചിയെ മാത്രം ഇന്നും മനസ്സിൽ കൊണ്ട് നടക്കുന്ന ആളാണ് ആര്യേട്ടൻ…. ചേച്ചിക്ക് അറിയോ ചേച്ചി മറന്നിട്ടും ചേട്ടൻ ചേച്ചിയെ മറന്നിട്ടില്ല…. ചേച്ചി ഇപ്പോൾ പറഞ്ഞല്ലേ ഒള്ളു കണ്ട് മറന്ന മുഖം പോലെ എന്ന്…. ഒന്നോർത്ത് നോക്ക് പ്ലീസ്…”

ദിയ അവൾക്ക് മുൻപിൽ അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞപ്പോൾ ഇതൾ ഒരു നിമിഷം എന്താ ചെയ്യേണ്ടത് എന്നോ പറയേണ്ടതെന്നോ അറിയാതെ നിന്നു…

“ഇതൾ… താൻ എന്റെ സുഹൃത്ത്‌ ആണ്… എന്നോട് തനിക്ക് ഉള്ള വിശ്വാസം ഞാൻ മുതലെടുത്തത് അല്ല… ഇവർ പറഞ്ഞതൊക്കെ സത്യം ആണ്… ഇങ്ങനെ ഒക്കെ കള്ളം പറഞ്ഞിട്ട് ഞങ്ങൾക്ക് എന്ത് കിട്ടാൻ ആണ്??? ഒന്ന് ഓർത്ത് നോക്ക്… നിന്റെ ഓർമകളിൽ എവിടെ എങ്കിലും ആര്യൻ ഉണ്ടാകും ഉറപ്പ്…”

അത്രയും പറഞ്ഞ് കാർത്തിക്ക് ധ്യാമിയെയും ദിയയും കൂട്ടി അവിടെ നിന്നു ഇറങ്ങുമ്പോൾ ഇതൾ ഒരു ശില പോലെ നിന്നു….

ദിനങ്ങൾ വേഗത്തിൽ കൊഴിഞ്ഞു  …. ആര്യന്റെ സോങ്‌സ് ന്റെ റെക്കോർഡിങ്ങും മറ്റും തകൃതിയായി നടന്നു… ഇതിനിടയിൽ പലപ്പോഴും ധ്യാമി ആര്യന് ധൈര്യമായി… അവന്റെ ചുവടുകൾ ഇടറുമ്പോൾ കൂട്ടായി താങ്ങായി അവൾ അവനൊപ്പം തന്നെ നിന്നു… ഈ ബന്ധം പലപ്പോഴും കാർത്തിക്ക് നോവ് പടർത്തിയെങ്കിലും തന്റെ പ്രണയം അവൻ പുഞ്ചിരിയാൽ മറച്ചു….

                    ÷•÷•÷•÷

“ഹായ് കാർത്തിക്ക്.. സുഖമാണോ…. തനിക്ക് എന്നോട് ദേഷ്യം ഉണ്ടോ ….?”

അന്നത്തെ സംഭവത്തിന്‌ ശേഷം ഏകദേശം മൂന്നാഴ്ച്ച കഴിഞ്ഞാണ് ഇതളിന്റെ ആ മെസ്സേജ് കാർത്തിക്കിനെ തേടി എത്തിയത് …

“സുഖം … തനിക്കോ…?

ഞാൻ എന്തിനാടോ ദേഷ്യം കാണിക്കുന്നത്…?  അങ്ങനെ ഒരാൾ ജീവന് തുല്യം തന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ അയാളെ താൻ ഒരിക്കലും മിസ്സ്‌ ചെയ്യാൻ പാടില്ല എന്ന് തോന്നി അതാ ഞങ്ങൾ… അതൊക്കെ പോട്ടെ.. താൻ എന്ത് ചെയുവാ?”

കാർത്തിക്ക് ന്റെ മെസ്സേജ് കണ്ടതും ഇതൾ ന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു…

“ഡയറി എഴുതുവായിരുന്നെടോ…. താനോ?”

ഇതൾ അപ്പോൾ തന്നെ റിപ്ലൈ അയച്ചു….

“ഞാൻ ചുമ്മാ ദിയടെ കൂടെ കത്തി….”

കാർത്തിക്ക് അങ്ങനെ മെസ്സേജ് അയച്ചത് കണ്ടതും ദിയ അവന്റെ കൈയിൽ ഒരു നുള്ള് വച്ച് കൊടുത്തു…

“ആഹ്… പതുകെ നുള്ള് പെണ്ണേ…”

കാർത്തിക്ക് നുള്ള് കിട്ടിയ ഇടത്ത് ഒന്ന് തടവി കൊണ്ട് പറഞ്ഞു…

“എടാ ഏട്ടാ… ഞാൻ ഇപ്പോഴാ ഒരു കാര്യം ഓർത്തെ.. നമുക്ക് മെമ്മറി ലോസ് ഉണ്ടായാലും നമ്മുടെ ചില ശീലങ്ങൾ മാറില്ല… ഒരു ബുക്കിൽ വായിച്ചതാ ശരി ആണോ എന്നൊന്നും അറിയില്ല… ഇതൾ ചേച്ചി അങ്ങനെ പണ്ട് ഡയറി എഴുതുമായിരുന്നേൽ അതിൽ ഉറപ്പായും ആര്യേട്ടൻ ഉണ്ടാവില്ലേ…?”

ദിയ അത് ചോദിച്ചപ്പോൾ കാർത്തിക്കിനും അത് ശരി ആയി തോന്നി…

“എടോ താൻ പണ്ടേ ഡയറി എഴുതുമോ… എങ്കിൽ പണ്ടത്തെ ഡയറി നോക്കിയാൽ പോരെ ആര്യാനെക്കുറിച്ചുള്ള സത്യങ്ങൾ അറിയാൻ …”

കാർത്തിക്കിന്റെ ആ മെസ്സേജ് ന് ഇതൾ മറുപടി കൊടുക്കാത്തത്തിൽ കാർത്തിക്കും ദിയയും നിരാശരായി… പക്ഷേ ആ സമയം മുഴുവൻ ഇതളിന്റെ ഉള്ളം അശാന്തമായിരുന്നു… ഓർമകളിൽ എവിടെയോ അമ്പലത്തിൽ ആലിന്റെ തണലിൽ കാത്ത് നിൽക്കുന്ന ഒരു ചെറുപ്പക്കാരന്റെ മുഖം അവളുടെ മനസ്സിൽ അവ്യക്തമായി തെളിഞ്ഞു…

അന്ന് കാർത്തിക്കിനെ കണ്ട ശേഷം തനിക്ക് അങ്ങനെ ഒരു പാസ്റ്റ് ഉണ്ടോ എന്ന് അറിയാൻ ഒരുപാട് ശ്രമിച്ചെങ്കിലും ഇല്ല എന്ന ഉത്തരം മാത്രേ കിട്ടിയൊള്ളു .. ഒരു അവസാന ശ്രമം എന്ന പോലെ അവൾ പഴയ സാധനങ്ങൾക്ക് ഇടയിൽ പഴയ ഡയറി ഉണ്ടോ എന്ന് തിരഞ്ഞു… ഒടുവിൽ അത് ആക്രിക്ക് കൊടുക്കാൻ വച്ചിരുന്ന സാധനങ്ങൾക്ക് ഒപ്പം കിട്ടിയപ്പോൾ പെണ്ണ് വിറക്കുന്നു വിരലുകളാൽ ഓരോ താളുകളും മറിച്ചു…

അതിൽ ഓരോന്നിലും വ്യക്തമായി എഴുതിയിരുന്നു… ആര്യന് ഒപ്പം ഉള്ള ഓരോ നിമിഷവും  …. ആദ്യം അത്ഭുതവും പിന്നെ സന്തോഷവും ഏറ്റവും ഒടുവിൽ കണ്ണീരും ആ കണ്ണുകളിൽ നിറഞ്ഞു… വായിച്ച് തീർന്ന ശേഷം ഡയറി തന്റെ നെഞ്ചോട് ചേർത്ത് വച്ചവൾ പൊട്ടി കരഞ്ഞു    ….

പിന്നെ കാർത്തിക്കിനെ വിളിച്ചു കാര്യം പറഞ്ഞു  …. അവന് സന്തോഷം കൊണ്ട് വല്ലാത്തൊരു അവസ്ഥ ആയിരുന്നു..   നാളെ ഇതളിന് വേണ്ടി ആര്യനെ അമ്പലത്തിൽ കൊണ്ട് വരാം എന്ന് കാർത്തിക്ക് അവൾക്ക് വാക്ക് നൽകി ….

അന്ന് രാത്രി ഇതളിന് കിടന്നിട്ട് ഉറക്കം വന്നില്ല .. അവൾ പിന്നെയും പിന്നെയും ഡയറി വായിച്ച് സമയം നീക്കി…. ഇതേ അവസ്ഥയിൽ തന്നെ ആയിരുന്നു കാർത്തിക്കും… പക്ഷേ കാർത്തിക്ക് ഇതളിന് ഓർമ കിട്ടിയത് ഒന്നും ധ്യാമിയോടും ദിയയോടും പറയാതെ തന്നെ ആര്യനെ അമ്പലത്തിൽ എത്തിക്കാനുള്ള കരുക്കൾ നീക്കി…

അടുത്ത പ്രഭാതം പുലർന്നത് പോലും തനിക് വേണ്ടി ആകും എന്നോർത്ത് ഇതളും ആ രാത്രി തള്ളി നീക്കി … അടുത്ത ദിവസം ധ്യാമി പറഞ്ഞ പോലെ ആര്യൻ അമ്പലത്തിൽ എത്തി   … പ്രാർത്ഥിച്ചു തിരിഞ്ഞതും തന്റെ കണ്മുൻപിൽ നിൽക്കുന്ന ഇതളിനെ കണ്ടവൻ ഒന്ന് ഞെട്ടി    …

ഇതൾ ….

അവൻ അവളുടെ പേര് വിളിച്ചതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി… ഇതേ സമയം ധ്യാമിടെ കണ്ണുകളിൽ അത്ഭുതം ആയിരുന്നു….

ഒരുപാട് നേരത്തെ സങ്കടം പറച്ചിലും പ്രണയം പങ്ക് വക്കലും ഒക്കെ ആയി ആര്യനും ഇതളും അമ്പല കുളപടവിൽ ഇരുന്നു… ഒരുപാട് നാളിന് ശേഷം കണ്ടത് കൊണ്ട് തന്നെ പറയാൻ അവർക്ക് ഒരുപാട് ഉണ്ടായിരുന്നു …

“ഇതൾന്റെ വീട്ടുകാരെ നമ്മൾ എങ്ങനെ ഇനി പറഞ്ഞ് ഒക്കെ ആക്കും…?”

ധ്യാമി ആൽമര തണലിൽ ഇരുന്നു കൊണ്ട് ചോദിച്ചു ..

“അന്ന് എതിർക്കാൻ കാരണം ആര്യന് ഒരു ജോലി ഇല്ലാതിരുന്നത് അല്ലേ  … ഇന്ന് അവൻ അറിയപ്പെടുന്ന സിങ്ങർ അല്ലേ ….? “

കാർത്തിക്ക് ധ്യാമിക്ക് ഒപ്പം ഇരുന്ന് കൊണ്ട് ചോദിച്ചു  ….

“ദേ നോക്കിയേ… രാവിലെ റിലീസ് ആയ ഏട്ടന്റെ പാട്ടിന് എത്ര കെ വ്യൂ ആണെന്ന് …”

ദിയ ഫോൺ അവർക്ക് നേരെ നീട്ടി കൊണ്ട് അത് പറഞ്ഞപ്പോൾ ധ്യാമിടെ മുഖത്ത് വല്ലാത്തൊരു സംതൃപ്തി തെളിഞ്ഞു….

ഇതളും ആര്യനും ദൂരെ നിന്നു വരുന്നത് കണ്ടതും ദിയ ഫോണും കൊണ്ട് അവർക്ക് അരികിലേക്ക് ഓടി  ….

“അന്ന് ഇതളിനെ കാണാൻ പോയപ്പോൾ എന്നെ ആരാ എന്ന് പരിചയപെടുത്താൻ മടിച്ചപ്പോൾ സംശയം തോന്നി…. പിന്നെ ദിയ യോട് ചോദിച്ചപ്പോൾ അവൾ പറഞ്ഞു…. പറയാമായിരുന്നില്ലേ…. “

ദിയ പോകുന്നതും നോക്കി നിൽകുമ്പോൾ ആണ് ധ്യാമി അവന് നേരെ ചോദ്യശരം എയ്തത് ….

പെണ്ണിന്റെ ചോദ്യം കേട്ടതും അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു….

“പറയാൻ ആണ് വന്നത്… തിരിച്ചു പോകുമ്പോൾ നിന്നെ എന്റേതാക്കി കൊണ്ട് പോകാൻ…. പക്ഷേ അപ്പോഴേക്കും ആര്യൻ… അത് അറിഞ്ഞപ്പോൾ എന്ത് ചെയ്യണം എന്ന് അറിയാതെ ആയി…

ഇപ്പോൾ ആര്യന് ഇതൾ ഇല്ലേ… ഇനി എന്റെ പെണ്ണായി വന്നു കൂടെ …”

കാർത്തിക്ക് അത് ചോദിച്ചതും ഇതളും ആര്യനും ദിയയും അവർക്ക് അരികിൽ എത്തിയിരുന്നു….

“ധ്യാമി, എന്റെ സോങ് ഹിറ്റ്‌ ആയടോ… തന്നോടാ നന്ദി പറയേണ്ടത്… എന്റെ പെണ്ണിനേയും ആഗ്രഹങ്ങളെയും സ്വന്തം ആക്കാൻ സഹായിച്ചതിന്… കാർത്തിക്കും നീയും ഇല്ലായിരുന്നു എങ്കിൽ എനിക്ക് ചിലപ്പോൾ ഒന്നും നേടാൻ ആകില്ലായിരുന്നു…”

ആര്യൻ ഇടറിയ ശബ്ദത്തോടെ പറഞ്ഞു…

“സെന്റി അടിക്കാതെ മനുഷ്യ  …. ഇനി എന്താണ് പ്ലാൻ…?”

ധ്യാമി പുഞ്ചിരിയോടെ ചോദിച്ചു  …

“നാളെ തന്നെ ഇതളിന്റെ വീട്ടിൽ പോയി പെണ്ണ് ചോദിക്കണം വേറെ എന്താ…?”

ആര്യൻ അത് പറഞ്ഞപ്പോൾ ഇതളിന്റെ മുഖം നാണത്താൽ ചുവന്നു …

അവർ തിരികെ അമ്പലത്തിൽ നിന്നും വീട്ടിലേക്ക് നടക്കുന്നതിന് ഇടയിൽ പെണ്ണ് മെല്ലെ കാർത്തിയുടെ കൈകളിൽ കൈകോർത്ത് പിടിച്ചു   …. അവൻ അത്ഭുതത്തോടെ അവളെ നോക്കുമ്പോൾ, പെണ്ണിന്റെ കണ്ണുകളിൽ തെളിഞ്ഞ പ്രണയം അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ആയി വിടർന്നു  ….. അത് കണ്ടപ്പോൾ ദിയയിലും ഒരു സന്തോഷം പൂത്തു….

(അവസാനിച്ചു )

എന്തോ ഈ കഥ എനിക്ക് വലിച്ചു നീട്ടാൻ തോന്നിയില്ല … രണ്ട് മൂന്ന് തവണ ഞാൻ ക്ലൈമാക്സ്‌ എഴുതി അതിൽ രണ്ടെണ്ണവും സാഡ് എൻഡിങ് ആയിരുന്നു… നിങ്ങൾക്ക് അത് ഇഷ്ടപ്പെടാൻ ചാൻസ് ഇല്ലാത്തോണ്ട് ആണ് ഇങ്ങനെ അവസാനിപ്പിച്ചത്  … ഇതുവരെ കൂടെ നിന്ന എല്ലാവർക്കും നന്ദി…. എന്തായാലും എല്ലാവരും ഇനി എങ്കിലും എനിക്കുവേണ്ടി ബല്യ കമന്റ് ഇടണം …

സ്നേഹത്തോടെ,

©രേവതി ജയമോഹൻ

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

രേവതി ജയമോഹന്റെ എല്ലാ നോവലുകളും വായിക്കുക

ആത്മസഖി

ദേവഭദ്ര

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Ninnilaliyan written by Revathy

4.7/5 - (3 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply