വീട്ടിൽ എത്താറായതും ഒരു കാർ ധ്യാമിടെ വീടിന്റെ ഗേറ്റ് കടന്ന് ഉള്ളിലേക്ക് പോകുന്നത് അവർ കണ്ടു …. ആര്യൻ ധ്യാമിയെ ഗേറ്റ് ന്റെ മുൻപിൽ ഇറക്കിയതും കാർ തുറന്ന് ഒരാൾ പുറത്തേക്ക് വന്നതും ഒരുമിച്ച് ആയിരുന്നു…
” കാർത്തിയേട്ടൻ ….. “
കാറിൽ നിന്ന് ഇറങ്ങിയ ആളെ കണ്ടതും ധ്യാമിടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു, ഒപ്പം ആ പേരും …..
“ആരാ ധ്യാമി അത്….?”
പെണ്ണിന്റെ മുഖത്തേ സന്തോഷം കണ്ട് കൊണ്ട് ആര്യൻ ചോദിച്ചു…
” കാർത്തിയേട്ടൻ …. അച്ഛൻ പെങ്ങളുടെ മോനാ… വിദേശത്ത് ആയിരുന്നു….”
അവൾ ആവേശത്തോടെ പറഞ്ഞു…. ഇതിനിടയിൽ കാർത്തിക്കും അവർ ഇരുവരെയും ശ്രദ്ധിച്ചിരുന്നു … അവൻ ധ്യാമിക്ക് അരികിൽ ബൈക്കുമായി നിൽക്കുന്ന ആര്യനെ നോക്കി വെറുതെ ഒന്ന് പുഞ്ചിരിച്ചു… ആര്യനും പകരം ഒരു പുഞ്ചിരി നൽകിയ ശേഷം ധ്യാമിയോട് യാത്ര പറഞ്ഞ് തന്റെ വീട്ടിലേക്ക് പോയി….
പോകും മുൻപ് ആര്യൻ കാർത്തിക്കിനെ ഒന്നുകൂടി ഒന്ന് നോക്കി …. ഏകദേശം പത്തിരുപത്തിയേട്ട് വയസ്സ് തോന്നിക്കുന്ന ചെറുപ്പക്കാരൻ …. വെളുത്ത നിറം… ഭംഗിയിൽ വെട്ടിയിരിക്കുന്ന കട്ടി മീശ… നല്ല ഉറച്ച ശരീരം…. കാണാൻ തന്നെ ഒരു പ്രേത്യേക ഭംഗി…
“കാർത്തിയേട്ടാ… എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ ….?”
വണ്ടിയുടെ ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങി വന്ന ദിയ കാർത്തിക്കിനെ നോക്കി അതിശയത്തോടെ ചോദിച്ചു ….
“മുന്നറിയിപ്പ് തന്നിട്ട് വരാൻ ഞാൻ എന്താ ഓഖി വല്ലതും ആണോ…?”
കാർത്തിക്ക് വെറുതെ ദിയയെ ഉഷാർ ആക്കാനായി പറഞ്ഞു …
“ഹെയ്, എല്ലാ ദുരന്തങ്ങളും മുന്നറിയിപ്പ് തരില്ല എന്നതിന് ഉദാഹരണം ആണല്ലോ കാർത്തിയേട്ടന്റെ മുന്നറിയിപ്പ് ഇല്ലാത്ത ഈ വരവ്….”
ദിയയും അതെ നാണയത്തിൽ മറുപടി പറഞ്ഞു …..
“വന്ന് കേറിയില്ല, അതിന് മുൻപേ രണ്ടും കൂടി തുടങ്ങിയോ …..?”
ധ്യാമി അവർക്ക് അരികിലേക്ക് എത്തി കളിയായി ചോദിച്ചു ….
“ഞങ്ങള് ആങ്ങള യും പെങ്ങളും തമ്മിൽ പലതും കാണും… അത് ചോദിക്കാൻ നീ ഏതാ …?”
കാർത്തിക്ക് തന്റെ ഒരു പിരികം പൊക്കി കൊണ്ട് ചോദിച്ചു ….
“അതെ… അതിന് ഇടയിൽ നീ എന്തിനാടി ചേച്ചി …?”
ദിയയും കാർത്തിക്കിന് ഒപ്പം ചേർന്ന് കൊണ്ട് ചോദിച്ചു ….
“എന്റെ പൊന്നോ ഞാൻ ഇല്ലേ ആങ്ങളക്കും പെങ്ങൾക്കും ഇടയിൽ ….”
ധ്യാമി കൈകൂപ്പി കൊണ്ട് പറഞ്ഞു….
“ആഹാ ഇതാരാ കാർത്തിക്കോ…?”
സുധ സംസാരം കേട്ട് പുറത്തേക്ക് വന്ന് കൊണ്ട് ചോദിച്ചു….
“അമ്മായി ….”
സുധയെ കണ്ടതും കാർത്തിക്ക് അവരെ സ്നേഹത്തോടെ കെട്ടിപിടിച്ചു …
“നീ അങ്ങ് ക്ഷീണിച്ചു പോയല്ലോ ചെക്കാ….”
സുധ അവന്റെ മുടിയിൽ വാത്സല്യത്തോടെ തഴുകി കൊണ്ട് ചോദിച്ചു …
“എന്റെ അമ്മേ, ഇമ്മാതിരി ക്ലിഷേ ഡയലോഗ് ഒക്കെ ഒന്ന് മാറ്റി പിടിച്ചൂടെ…. ആരെങ്കിലും കുറച്ച് നാളിന് ശേഷം ആണ് കാണുന്നത് എങ്കിൽ പിന്നെ ഈ ഡയലോഗ് മസ്റ്റ് ആണ്… “
ദിയ ചെറിയ വായിൽ വല്യ വർത്താനം പറയാൻ തുടങ്ങിയതും സുധ അവളുടെ ചെവിക്ക് പിടിച്ചു..
“കുരുത്തംകെട്ട പെണ്ണ് .. നീ വാടാ ഞാൻ നിനക്ക് നല്ല ചോറും മാമ്പഴപുള്ളിശ്ശേരിയും, ഉരുളക്കിഴങ്ങ് ഉപ്പേരിയും പപ്പടവും കടുമാങ്ങ അച്ചാറും ഒക്കെ ചേർത്ത് നല്ലൊരു നാടൻ ഊണ് തരാം…”
സുധ അത് കാർത്തിക്കിനോട് ആണ് പറഞ്ഞതെങ്കിലും ദിയക്ക് അത് കേട്ടപ്പോൾ തന്നെ വായിൽ വെള്ളം ഊറി… അത്കൊണ്ട് തന്നെ കാർത്തിക്കിനെ തള്ളി മാറ്റി അവൾ ആദ്യം അകത്തേക്ക് ഓടി…. അത് കണ്ട് ധ്യാമിയും സുധയും കാർത്തിക്കും ചിരിയോടെ അവളെ കളിയാക്കി….
÷•÷•÷•÷•÷
“ഇതാ പിടിച്ചോ എന്റെ കാന്താരി പെണ്ണിന്…”
ഒരു ടാബ് ദിയക്ക് നേരെ നീട്ടി കൊണ്ട് കാർത്തിക്ക് അത് പറഞ്ഞതും അവൾ സ്നേഹത്തോടെ അവനെ കെട്ടിപിടിച്ചു …
“താങ്ക്യൂ ഏട്ടാ …”
ദിയ കാർത്തിക്ക് ഒരു നുള്ള് നൽകി കൊണ്ട് പറഞ്ഞു ….
“സമ്മാനം തന്നാലും നുള്ളുന്നോടി കുരുപ്പേ ….”
കാർത്തിക്ക് തന്റെ കവിളിൽ തടവി കൊണ്ട് പറഞ്ഞു….
“സ്നേഹം കൊണ്ടല്ലേ കാർത്തിയേട്ടാ….”
അവൾ അത് പറഞ്ഞു കൊഞ്ചിയപ്പോൾ അവന് ചിരിയാണ് വന്നത് ….
കാർത്തിക്ക് ന് ചെറുപ്പത്തിൽ തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ടത് കൊണ്ട് വാസുദേവനും സുധയും ആണ് അവനെ വളർത്തിയത്…. പ്ലസ് ടു കഴിഞ്ഞപ്പോൾ കാർത്തിക്ക് ന്റെ ആഗ്രഹത്തിന് അവനെ അവർ വിദേശത്ത് പഠിക്കാൻ അയച്ചു…
പഠന ശേഷം ജോലിയും മെറ്റുമായി അവൻ പിന്നെ നാട്ടിലേക്ക് വരുന്നത് കുറഞ്ഞു… നാട്ടിൽ വരുമ്പോൾ കാർത്തിക്കിന്റെ വലം കൈ ദിയ ആണ്…. ബോബനും മോളിയും പോലെ ഫുൾ ടൈം രണ്ടും ഒരുമിച്ച് ആണ്… ഇടക്ക് അടി ഇട്ടാലും മറ്റാരെങ്കിലും അതിൽ ഇടപെട്ടാൽ അവർ ഒന്നായി ഇടപെടുന്ന ആളിനെ ഓടിക്കും….
“അല്ല കാർത്തിയേട്ടൻ ചേച്ചി ക്ക് ഒന്നും കൊണ്ട് വന്നില്ലേ….?”
ദിയ തനിക്ക് കിട്ടിയ സമ്മാനം നോക്കുന്നതിന് ഇടയിൽ പറഞ്ഞു….
“അവൾക്ക് ഒരല്പം സ്പെഷ്യൽ സമ്മാനം ആണ്… സമയം ആവട്ടെ കൊടുക്കാം… “
അത് പറയുമ്പോൾ അവന്റെ ചുണ്ടിൽ ഒരു കള്ള ചിരി ഉണ്ടായിരുന്നു….
“അത് എന്ത് സമ്മാനം?”
ദിയ സംശയത്തോടെ കാർത്തിക്കിനെ നോക്കി….
“അതൊക്കെ ഉണ്ട്, സമയം ആകുമ്പോൾ പറയാട്ടോ…. അല്ലെടോ യക്ഷി പെണ്ണേ ഇന്ന് നിന്റെ ചേച്ചി ഏതോ ഒരാൾക്ക് ഒപ്പം ബൈക്കിൽ വന്നത് കണ്ടല്ലോ… ആരാ അത്?”
കാർത്തിക്ക് സ്നേഹം കൂടുമ്പോൾ ദിയയെ വിളിക്കുന്ന പേരാണ് യക്ഷി… പക്ഷേ അത് വേറെ ആരെങ്കിലും വിളിച്ചാൽ അവൾ അവരെ ശരിയാക്കും….
“ഓഹ് അതോ… അതാണ് ആര്യേട്ടൻ.. ദേ ആ കാണുന്ന വീട്ടിൽ ഉള്ളതാ… കാർത്തിയേട്ടൻ ഞങ്ങൾ ഇങ്ങോട്ട് താമസം മാറിയ ശേഷം ആദ്യമായിട്ടല്ലേ വരുന്നത് അതാ ആര്യേട്ടനെ അറിയാത്തെ.. എന്ത് സഹായത്തിനും വരും…. വല്യ പാട്ടുക്കാരൻ ആകാനായി ട്രൈ ചെയുവാ…. പിന്നെ….”
പെട്ടെന്ന് എന്തോ പറയാൻ വന്ന ശേഷം പറയാതെ ദിയ അത് പാതിക്ക് നിർത്തി…
“പിന്നെ എന്താ… പറയടോ യക്ഷി എന്നോട് അല്ലേ… നമ്മുക്ക് ഇടയിൽ എന്തിനാ സീക്രെട്?”
കാർത്തിക്ക് ബാക്കി അറിയാനുള്ള ആകാംഷയോടെ ചോദിച്ചു….
“അത്…. നമ്മുടെ ധ്യാമി ചേച്ചി ക്ക് പുള്ളിയോട് ഒരു ഇഷ്ടം…. “
ദിയ അത് പറഞ്ഞതും കാർത്തിക്കിന്റെ മുഖം വാടി …. ദിയ എല്ലാം വിശദമായി തന്നെ പറഞ്ഞതും കാർത്തിക്കിന്റെ ഉള്ളിൽ വല്ലാത്തൊരു ഭാരം തോന്നി…. അവൻ ദിയയോട് ഒന്നും മിണ്ടാതെ മുറിയിൽ നിന്നും ഇറങ്ങി പോയി….
ദിയ ഒത്തിരി വട്ടം വിളിച്ചെങ്കിലും അവൻ നിൽക്കാതെ പോകുന്നത് കണ്ടതും അവൾക്ക് ഉള്ളിൽ പല സംശയങ്ങളും മുളപൊട്ടി ….
രാത്രി ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴും കാർത്തിക്കിന്റെ മുഖത്ത് തീരെ ഉത്സാഹം ഇല്ലായിരുന്നു … യാത്ര ക്ഷീണം ആവും എന്ന് കരുതി മറ്റുള്ളവർ അത് തള്ളി കളഞ്ഞെങ്കിലും ദിയ അത് വിശ്വസിച്ചില്ല….
വെറുതെ കഴിച്ചു എന്ന് വരുത്തി കാർത്തിക്ക് എഴുന്നേറ്റ് പോയപ്പോൾ ദിയയും അവനൊപ്പം എഴുന്നേറ്റു ….
“മോനെ നിരാശ കാമുകാ….”
ദിയടെ വിളി കേട്ടതും കാർത്തിക്ക് കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു…
“നിനക്ക് എന്താ പെണ്ണേ..?”
അവൻ അവളുടെ മുഖത്ത് നോക്കാതെ ചോദിച്ചു ..
“എനിക്ക് ഒന്നുമില്ല…. പക്ഷേ എന്റെ ഏട്ടന് ഈ നിരാശ കാമുകന്റെ ഭാവം ഒട്ടും ചേരുന്നില്ല…”.
ദിയ അവന്റെ അരികിലായി ഇരുന്ന് കൊണ്ട് പറഞ്ഞു….
“നീ എന്തൊക്കെയാ പെണ്ണേ പറയുന്നത് ….?”
കാർത്തിക്ക് കപട ദേഷ്യത്തിൽ ചോദിച്ചു….
“ദേ എന്റെ മുൻപിൽ വേണ്ടാട്ടോ ഈ അഭിനയം… ഞാൻ പലപ്പോഴും കണ്ടിട്ടുള്ളതാ ഈ കണ്ണിൽ എന്റെ ചേച്ചിയോട് ഉള്ള ഇഷ്ടം… പിന്നെ വിദേശത്തൊക്കെ പോയ ശേഷം ഇങ്ങോട്ടുള്ള വരവ് ഒക്കെ കുറഞ്ഞപ്പോൾ ഞാൻ കരുതി ഏട്ടൻ അത് വിട്ടു എന്ന്….
പക്ഷേ ഞാൻ ഇന്നും ഈ കണ്ണുകളിൽ കണ്ടതാ അവളോട് ഉള്ള സ്നേഹം…. ആര്യേട്ടന്റെ കാര്യം പറഞ്ഞപ്പോൾ അല്ലേ മൂഡ് ഓഫ് ആയത്….
എന്നോട് എങ്കിലും പറയാമായിരുന്നില്ലേ ഏട്ടന്…?”
ദിയ അത് ചോദിച്ചപ്പോൾ കള്ളം പിടിക്കപ്പെട്ടപോലെ കാർത്തിക്ക് അവൾക്ക് മുൻപിൽ തലകുനിച്ചു നിന്നു….
“ഈ വരവിന് സ്വന്തം ആക്കി കൂടെ കൊണ്ട് പോകാൻ ആഗ്രഹിച്ച് തന്നെയാ വന്നേ… പക്ഷേ അവളുടെ കാര്യങ്ങൾ കേട്ടപ്പോൾ എന്തോ ഞാൻ അവർക്ക് ഇടയിൽ അധികപറ്റ് ആകുമോ എന്നൊരു ഭയം… ഇപ്പോൾ തന്നെ ധ്യാമിക്ക് ഒരുപാട് സങ്കടങ്ങൾ ഉണ്ട്… ഇനി ഇത് കൂടി അറിഞ്ഞിട്ടവൾ വിഷമിക്കുന്നത് എന്തിനാ?”
കാർത്തിക്കിന്റെ വാക്കുകൾ കേൾക്കുമ്പോൾ ദിയക്ക് അത്ഭുതം ആണ് തോന്നിയത് …. ധ്യാമിയെ പോലെ തന്നെ ആണ് കാർത്തിക്കും .. പ്രണയം കൊണ്ട് മുറിവേറ്റിട്ടും അതെ പ്രണയത്തെ സംരക്ഷിക്കുന്ന രണ്ട് പേർ….
സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവയെ സ്വതന്ത്രമായി വിടുക, തിരിച്ചു വന്നാൽ അത് നിങ്ങളുടേതാണ് അല്ലെങ്കിൽ അത് വേറാരുടെയോ ആണ്…!”
(കടപ്പാട് : മാധവികുട്ടി)
÷•÷•÷•÷•÷•÷
“താൻ ബിസി ആണോ….?”
ആര്യൻ ധ്യാമിയെ ഫോണിൽ വിളിച്ച് ചോദിച്ചു…
“അല്ല എന്താ ആര്യേട്ടാ…?”
പതിവില്ലാതെ ഉള്ള അവന്റെ വിളി കണ്ട് അവൾ ചോദിച്ചു…
“ഹെയ് ഒന്നുമില്ല… ഞാൻ തനിക്ക് വാട്സ്ആപ്പ് ൽ ഇതളിന്റെ ഫോട്ടോ അയച്ചിട്ടുണ്ട് … കഴിഞ്ഞ ദിവസത്തെ പോലെ എന്തേലും ഉണ്ടേൽ ഉറപ്പാണെൽ മാത്രം എന്നോട് പറയാൻ വേണ്ടിട്ടാ…
പിന്നെ താൻ പറഞ്ഞ മ്യൂസിക് ഡയറക്ടർ നെ കാണാൻ പോകുവാ …. പോകും മുൻപ് പറഞ്ഞിട്ട് പോകാം എന്ന് കരുതി….”
ആര്യൻ അത് പറഞ്ഞതും ധ്യാമി അവന് ഒരു ഓൾ ദി ബെസ്റ്റ് പറഞ്ഞിട്ട് ഫോൺ വച്ചു… പിന്നെ തിടുക്കത്തിൽ വാട്സ്ആപ്പ് തുറന്ന് നോക്കി… അതിൽ വളരെ മനോഹമായി പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന ഒരു സുന്ദരി പെണ്ണിന്റെ ചിത്രം തെളിഞ്ഞു…
അവൾ ഇതളിന്റെ ഫോട്ടോയിൽ വെറുതെ വിരലോടിച്ചു….
“ഇത് ഇതൾ അല്ലേ…?”
ധ്യാമി ഇതളിന്റെ ഫോട്ടോയിലേക്ക് നോക്കി ഇരിക്കുന്നത് കണ്ട കാർത്തിക്ക് ചോദിച്ചു…
“കാർത്തിയേട്ടന് ഇതളിനെ അറിയോ?”
പെണ്ണ് പിടഞ്ഞെഴുന്നേറ്റ് കൊണ്ട് ചോദിച്ചു…
“അറിയാം….”
(തുടരും…..)
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
രേവതി ജയമോഹന്റെ എല്ലാ നോവലുകളും വായിക്കുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ninnilaliyan written by Revathy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission