ഡേവിഡിന്റെ ചുണ്ടുകൾ ഹിമയുടെ നെറ്റിത്തടത്തിൽ മെല്ലെ ചുംബനം കൊണ്ട് മൂടുമ്പോൾ നേർത്തൊരു മഞ്ഞ് കണം നെറ്റിയിൽ വന്നു സ്പർശിക്കും പോലെ അവൾക്ക് തോന്നി ..
അവളുടെ ശരീരമാകെ വിറകൊണ്ടു..
തൊണ്ട വരണ്ടു പോവുമ്പോലെ തോന്നി..
പെട്ടെന്നവൾ ചാടി എഴുന്നേറ്റ് ബെഡ് സ്വിച്ച് ഓൺ ആക്കി..
മുറിയാകെ പ്രകാശം പരന്നതും ഇഞ്ചി കടിച്ച അണ്ണാനെ പോലെ ഡേവിഡ് ഇരിക്കുന്നത് കണ്ടു..
ഞാൻ ഉറങ്ങി എന്നോർത്താവും പാവം ഉമ്മ
തന്നത്..
ഹിമ മനസ്സിൽ പറഞ്ഞു..
ഡേവിഡിന്റെ ഇരുപ്പ് കണ്ടപ്പോൾ ദേഷ്യത്തിന് പകരം ചിരിയാണെനിക്ക് വന്നത്..
എങ്കിലും പെട്ടെന്ന് ഒരു കുസൃതി തോന്നി കള്ള ദേഷ്യം നടിച്ചു..
പുരികം ഉയർത്തി ചുണ്ടുകൾ കൂർപ്പിച്ചു ഡേവിഡിനെ ഞാൻ ദേഷ്യത്തോടെ നോക്കി..
ആള് ചമ്മലും ഭയവും ഒക്കെ കലർന്ന ഭാവത്തിൽ എന്നെ നോക്കി ഇരിക്കുവാണ്..
ഞാൻ എങ്ങനെ റിയാക്ട് ചെയ്യും എന്നൊരു പേടി ആളുടെ ഉള്ളിൽ ഉണ്ടെന്ന് തോന്നി..
“”എന്താ ഇത്.. എന്താ ഈ കാണിച്ചത്..?
“”അതുപിന്നെ ഞാൻ ലൈറ്റ് ഇടാൻ വന്നപ്പോൾ അറിയാതെ.. അങ്ങനെ ഇങ്ങനെ എങ്ങനെയോ..
ഡേവിഡ് കിടന്നു ഉരുണ്ടു കളിച്ചു വെപ്രാളത്തോടെ പറഞ്ഞു ഒപ്പിച്ചു..
ഞാൻ ചിരി കടിച്ചമർത്തി..
“”എന്റെ നെറ്റിയിൽ ഉമ്മ
വെച്ചാണോ ലൈറ്റ് ഇടുന്നത്..
എന്റെ നെറ്റിയിൽ ആണോ അതിന്റെ സ്വിച്ച് ഇരിക്കുന്നത്..
നിങ്ങൾ ആള് ഡീസന്റ് ആണെന്നാണ് ഞാൻ വിചാരിച്ചത്..
പക്ഷേ എനിക്ക് തെറ്റി….
ഇനി നിങ്ങളെ പോലൊരാളെ വിശ്വസിച്ചു ഞാൻ എങ്ങനെ ഈ മുറിയിൽ കിടക്കും..
“”അതിന് മാത്രം ഇപ്പോൾ എന്തുണ്ടായി..
പെട്ടെന്ന് ഒരുമ്മ തരാൻ തോന്നി തന്നു പോയി..
ഒന്നുമില്ലെങ്കിലും ഞാൻ നിന്റെ ഭർത്താവല്ലേ..
“”ഭർത്താവ് ആണെന്ന് കരുതി എന്തും ആവാമോ….
ഒന്ന് പറഞ്ഞേക്കാം എന്റെ അനുവാദം ഇല്ലാതെ എന്റെ ശരീരത്തിൽ തൊടുന്നത് എനിക്കിഷ്ടമല്ല..
ഇനി മേലാൽ ഇങ്ങനെ ഉണ്ടാവരുത്..
അത് കേട്ടതും ആളുടെ മുഖഭാവം മാറി..
സങ്കടഭാവത്തോടെ എന്നെ നോക്കി പിന്നെ എന്നോട് സോറി പറഞ്ഞു കിടന്നു കൊണ്ടു ആള് ആമ തോടിനുള്ളിലേക്ക് തല വലിക്കും പോലെ പുതപ്പിനുള്ളിലേക്ക് വലിഞ്ഞു..
കുറച്ചു നേരം കഴിഞ്ഞു പുതപ്പ് അൽപ്പം മാറ്റി എന്നെ നോക്കി..
ഇങ്ങനെ ഒരു നോട്ടം ഉണ്ടാവുമെന്ന് ഊഹിച്ചത് കൊണ്ടു ഞാൻ തറപ്പിച്ചു നോക്കി തന്നെ ഇരുന്നിരുന്നു..
അതോടെ ആള് വീണ്ടും പുതപ്പിനുള്ളിലേക്ക് തല വലിച്ചു..
എന്നിട്ടൊരു പാട്ടും മൊബൈലിൽ വെച്ചു..
“””പൊട്ടിക്കരഞ്ഞു കൊണ്ടോമനെ
ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം..
മനസ്സിനെ താമരയാക്കിയ ലക്ഷ്മീ
മാപ്പ് തരൂ.. എനിക്ക് നീ മാപ്പ് തരൂ….
അത് കേട്ടതും ചിരിയടക്കാനാവാതെ ഞാൻ ലൈറ്റ് കെടുത്തി തലയിണയിലേക്ക് മുഖം പൂഴ്ത്തി ചിരിച്ചു ..
ചിരിക്കുന്ന ശബ്ദം പുറത്തേക്ക് വരാതെ ഇരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു..
അൽപ്പം കഴിഞ്ഞതും ഡേവിഡ് പാട്ട് നിർത്തി..
ചിരി നിർത്തി ഞാൻ നോക്കുമ്പോൾ ആള് പുതച്ചു മൂടി തന്നെ കിടക്കുവായിരുന്നു..
അവനെ നോക്കി കിടന്നു കൊണ്ടു നെറ്റിത്തടത്തിൽ അവൻ നൽകിയ ചുംബനത്തിന്റെ നിമിഷം ഹിമ വെറുതെ ഓർത്തെടുത്തു നോക്കി..
ഡേവിഡിന്റെ ചുംബനം അവാച്യമായ ഒരനുഭൂതിയാണ് എന്റെ ഉള്ളിൽ ഉണർത്തിയത്..
ആ ചുംബനത്തിലെന്റെ ശരീരം മഞ്ഞു കട്ട പോലെ അലിഞ്ഞു പോയിരുന്നു..
ഹൃദയതാളം പോലും നിലച്ചു പോയത് പോലെ തോന്നി..
പ്രണയത്തിന്റെ ഒരായിരം പനിനീർ പുഷ്പങ്ങൾ എന്റെ ഉള്ളിൽ മൊട്ടിട്ടത് ഞാനറിഞ്ഞു..
ഡേവിഡ്..നിങ്ങളുടെ ഭ്രാന്തമായ പ്രണയം എന്റെ മനസ്സിനെ ഓരോ നിമിഷവും കീഴ്പ്പെടുത്തി കൊണ്ടിരിക്കുകയാണ്…
നിങ്ങളെ പ്രണയിക്കാതെ ഇരിക്കാൻ എനിക്ക് ആവുന്നില്ല..
ഹിമയുടെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു..
ജനൽ പാളിയുടെ നേർത്ത ഇടയിലൂടെ മഞ്ഞ് അകത്തേക്ക് അരിച്ചിറങ്ങി ഹിമയെ വന്നു പൊതിഞ്ഞു..
അവളുടെ ശരീരം ചെറുതായി വിറ കൊണ്ടു..
മെല്ലെ പുതപ്പിനുള്ളിലേക്ക് ഊളിയിട്ട് മധുരമൂറുന്ന പ്രണയനിമിഷങ്ങളെയും താലോലിച്ചവൾ ഉറക്കത്തിലേക്ക് വഴുതി വീണു….
ഡേവിഡിന് ആണെങ്കിൽ ഉറക്കം വരുന്നുണ്ടായിരുന്നില്ല..
“”പണ്ടാരമടങ്ങാൻ ഏത് നേരത്താണോ എനിക്ക് ഉമ്മ
കൊടുക്കാൻ തോന്നിയത്..
അവളുടെ മുന്നിൽ എന്റെ സകല ഇമേജും പോയല്ലോ കർത്താവെ..
എന്നാലും നിനക്കിത്ര കണ്ട്രോൾ ഇല്ലാതെ പോയല്ലോ ഡേവിഡേ എന്നവൻ സ്വയം പറഞ്ഞു..
ഒന്നാമത് അവളെന്നെ നേരെ ചൊവ്വേ സ്നേഹിച്ചു തുടങ്ങിയിട്ടില്ല..
അതിനിടയിൽ ഇതും കൂടി ആവുമ്പോൾ എല്ലാം പൂർത്തിയാവും..
ഹാ ഇനിയിപ്പോൾ പറഞ്ഞിട്ട് കാര്യമില്ല നടക്കാനുള്ളത് നടന്നു..
ഇനിയെങ്കിലും ഇങ്ങനെ ഉണ്ടാവാതെ നോക്കണം..
കർത്താവെ കണ്ട്രോൾ തന്നേക്കണേ
എന്നും പറഞ്ഞു കുരിശും വരച്ചവൻ തിരിഞ്ഞു കിടന്നു..
പതിയെ പതിയെ അവനും ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് പതിച്ചു..
——————————————————–
പുലർച്ചെ കിളികൾ ചിലക്കുന്ന ശബ്ദം കേട്ടാണ് ഹിമ ഉണർന്നത്..
തണുപ്പ് കൊണ്ടു എഴുന്നേൽക്കാൻ തോന്നിയില്ലെങ്കിലും മഞ്ഞു മൂടിയ പുലരിയുടെ ഭംഗി ആസ്വദിക്കാൻ തോന്നി അവൾ എഴുന്നേറ്റു..
ഡേവിഡ് നല്ല ഉറക്കത്തിൽ ആണ്..
ഡേവിഡിനെ ഉണർത്താതെ നടന്നു ചെന്നവൾ ജനൽ പാളി മെല്ലെ തുറന്നു..
പ്രണയിനിയെ ആലിംഗനം ചെയ്യാൻ കൊതിച്ചു നിന്ന കാമുകനെ പോലെ മഞ്ഞു നനവാർന്ന കാറ്റ് അവളെ ആവേശത്തോടെ പൊതിഞ്ഞു..
വല്ലാത്തൊരു കുളിർ ശരീരം ആകെ പടരുന്നത് പോലെ അവൾക്ക് തോന്നി..
അവൾ ഇരു കൈകളും കൊണ്ടു ശരീരം പൊതിഞ്ഞു പിടിച്ചു കൊണ്ടു പുറം കാഴ്ചകളിലേക്ക് മിഴിനട്ടു..
മുറ്റത്ത് നിറയെ പനിനീർ പുഷ്പങ്ങൾ വിരിഞ്ഞു നിൽക്കുന്നു..
മരച്ചില്ലകൾക്ക് ഇടയിലൂടെ അരിച്ചിറങ്ങുന്ന പ്രഭാത കിരണങ്ങൾ ആ പനിനീർ പുഷ്പങ്ങളിൽ ഇരിക്കുന്ന മഞ്ഞ് കണങ്ങളിൽ തട്ടി കുഞ്ഞു കുഞ്ഞു മുത്തുകൾ തിളങ്ങുന്നു.
തേയില തോട്ടങ്ങൾ മഞ്ഞ് കമ്പളം പുതച്ചു കിടക്കുന്നു….
കോടമഞ്ഞിന്റെ ആ വശ്യമനോഹാരിത ആസ്വദിച്ചു നിൽക്കവേ പെട്ടെന്ന് പിന്നിൽ നിന്നും രണ്ടു കരങ്ങൾ പുതപ്പ് കൊണ്ടു എന്നെ മൂടി..
ഞാൻ തല വെട്ടിച്ചു പിന്നിലേക്ക് നോക്കി
“ഡേവിഡ്..”
ആളുടെ മുഖത്ത് ഇന്നലത്തെ കാര്യം ഓർത്താവണം ഒരു ചമ്മൽ ഉണ്ട്..
“”നല്ല തണുപ്പാണ് പുതച്ചോളൂ..
ചെറിയൊരു പുഞ്ചിരിയോടെ ഡേവിഡ് പറഞ്ഞു..
ഞാനും ചെറുതായി പുഞ്ചിരിച്ചു..
“”അല്ല താൻ എഴുന്നേറ്റിട്ട് എന്താ എന്നെ വിളിക്കാഞ്ഞത്..?
“”നല്ല ഉറക്കം ആണെന്ന് തോന്നി..
“”മ്മം എന്നാൽ പോയി ഫ്രഷ് ആയി വാ നമുക്ക് താഴെ ചെന്നൊരു കാപ്പി കുടിക്കാം..
“”ഇപ്പോൾ വേണ്ട അവർ ഉറക്കമായിരിക്കും.. വെറുതെ ശല്യപ്പെടുത്തണ്ട..
“”ഹേയ് അവരിപ്പോൾ എഴുന്നേറ്റു കാണും.. അപ്പു രാവിലെ എഴുന്നേൽക്കും..
അവൻ എഴുന്നേറ്റു കഴിഞ്ഞാൽ പിന്നെ അവരെ ആരെയും ഉറങ്ങാൻ സമ്മതിക്കില്ല..
അതുകൊണ്ട് താൻ പോയി ഫ്രഷ് ആയി വാ..
“”മ്മ്മ്മം.. എന്ന് ഇരുത്തി മൂളി കൊണ്ട് ഡേവിഡ് പറഞ്ഞത് കേട്ട് ഹിമ നേരെ പോയി പല്ല് തേച്ചു ഫ്രഷായി വന്നു..
അപ്പോഴേക്കും ഡേവിഡ് താഴെ പോയി പല്ല് തേച്ചു മുഖം കഴുകി വന്നിരുന്നു..
പിന്നെ ഞങ്ങൾ ഒരുമിച്ചു താഴെക്ക് ചെന്നു..
കാപ്പിയും കുടിച്ചു പ്രഭാത ഭക്ഷണവും കഴിച്ചു അപ്പുവിന്റെ കൂടെ കുറച്ചു നേരം കളിച്ചിരുന്നു….
പിന്നെ മൂന്നാറിലെ കാഴ്ചകൾ കാണാനായി ഞങ്ങൾ രണ്ട് പേരും ഒരുങ്ങി ഇറങ്ങി..
അപ്പുവും ഞങ്ങൾക്കൊപ്പം കൂടി..
അവനെ കൊണ്ടു പോവണ്ട നിങ്ങൾക്ക് സ്വസ്ഥത തരില്ല എന്നൊക്ക ചേട്ടനും ചേച്ചിയും പറഞ്ഞെങ്കിലും ഞങ്ങൾ അവനെ കൂടെ കൂട്ടി..
പച്ച പുതച്ചു നിൽക്കുന്ന തേയില തോട്ടങ്ങളുടെ നടുവിലൂടുള്ള വളഞ്ഞു പുളഞ്ഞ വഴിയിലൂടെ കോടമഞ്ഞിനെ വകഞ്ഞു മാറ്റി കൊണ്ടു കാർ മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു….
കുന്നുകളെ തഴുകി അപ്പൂപ്പൻ താടിപോലെ കോട മഞ്ഞ് ഒഴുകി നടക്കുന്നു..
തട്ടു തട്ടായുള്ള കുന്നിൻ ചെരുവുകളിൽ സ്ട്രോബെറി ചുവന്നു തുടുത്തു വിളഞ്ഞു നിൽക്കുന്നു..
ക്യാരറ്റ് അടക്കം പലതും ചെയ്യുന്ന കൃഷിയിടങ്ങൾ കണ്ണിന് കുളിർമ്മയേക്കുന്ന കാഴ്ച്ച സമ്മാനിച്ചു..
റോഡരികെ ഇടക്കിടെ ചെറിയ കോവിലുകൾ കാണാം..
തമിഴ് വാസ്തു വിദ്യ വിളിച്ചോതുന്ന ദേവി ദേവന്മാരുടെ കൊത്തു പണികളാൽ സമ്പന്നമാണത്..
എല്ലാം കൊണ്ടും പ്രകൃതി വിരുന്നൊരുക്കിയ ഒരുക്കിയ സ്വർഗ്ഗം പോലൊരു സ്ഥലം..
മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ മൂന്നു നദികളുടെ സംഗമസ്ഥലമാണ് മൂന്നാർ .
മൂന്നാർ എന്ന് പേര് വരാൻ തന്നെ കാരണം അതാണ്..
ഇടക്ക് കാറിൽ ഇരുന്ന് ഡേവിഡ് അത് പറയുമ്പോൾ എനിക്കതൊരു പുതിയ അറിവായിരുന്നു..
അപ്പു കൂടെ ഉണ്ടായിരുന്നത് കൊണ്ടു കാറിൽ ബഹളത്തിന് ഒരു കുറവും ഇല്ലായിരുന്നു..
അവന്റെ ചിരിയും കളിയും കൊണ്ട് ആകെ ബഹളമയം..
ഡേവിഡ് വണ്ടി നിർത്തി ഇറക്കി ഓരോ കാഴ്ചകളും കാട്ടി തന്നു….
കൗതുകവും അത്ഭുതവും നിറച്ചാണ് ഓരോ കാഴ്ചകളും എന്റെ കണ്മുന്നിൽ കൂടി കടന്നു പോയത്..
കുട്ടികളുമായി എത്തിയ കുടുംബങ്ങളും യുവ മിഥുനങ്ങളും ഒക്കെ കൊണ്ടു എല്ലായിടവും നിറഞ്ഞു നിൽക്കുന്നു.
പലരും സെൽഫി എടുക്കുന്ന തിരക്കിൽ ആണ്..
കെട്ടിപിടിച്ചും കവിളിൽ ഉമ്മ
നൽകിയും ഒക്കെയുള്ള സെൽഫികൾ..
അതെല്ലാം കണ്ട് നിരാശയോടെ തന്നെ നോക്കുന്ന ഡേവിഡിന്റെ മുഖം കണ്ടപ്പോൾ ഹിമക്ക് ചിരി വന്നു..
പാവം കൊച്ചിനെയും കെട്ടിപിടിച്ചു നിന്ന് സെൽഫി എടുക്കുവാണ്..
“”അതേ നമുക്ക് ഒരുമിച്ചൊരു സെൽഫി എടുത്താലോ..?
മടിച്ചു മടിച്ചാണ് ഡേവിഡ് എന്റെ അടുത്ത് വന്നത് ചോദിച്ചത്..
ആയിക്കോട്ടെ എന്ന മട്ടിൽ ഞാൻ തലയാട്ടി..
അതോടെ അവന്റെ മുഖത്തൊരു സന്തോഷം വിടരുന്നത് അവൾ കണ്ടു..
കുഞ്ഞിനെയും ഒക്കത്തു ഇരുത്തി ഞങ്ങൾ ഒരുമിച്ചു നിന്ന് രണ്ട് മൂന്നു ഫോട്ടോ എടുത്തു..
പിന്നെ അവനെ താഴെ നിർത്തി..
ഫോട്ടോ എടുക്കുന്നതിന്റെ ആവേശം കൂടിയിട്ടാവാം ഡേവിഡ് എന്റെ തോളിലേക്ക് കൈയിട്ടു എന്നെ ചേർത്തു പിടിച്ചു ഫോട്ടോ എടുക്കാനായി നോക്കിയതും ഞാൻ ഒന്ന് തറപ്പിച്ചു നോക്കി..
അതോടെ ആശാൻ പതിയെ കൈ അയച്ചു..
“”അതുപിന്നെ ഞാൻ വെറുതെ നമ്മൾ കുറച്ചു ക്ലോസ് ആയി നിൽക്കുന്ന ഫോട്ടോ എടുക്കാമെന്ന് ഓർത്തു ചെയ്തത് ആണ്….
എടുത്തോട്ടെ.. തനിക്ക് ഇഷ്ടമല്ലെങ്കിൽ വേണ്ട..
ഹിമയുടെ മുഖഭാവം കണ്ട് ചെറിയൊരു പരിഭ്രമത്തോടെ ഡേവിഡ് പറഞ്ഞു..
അവന്റെ മുഖത്തെ പരിഭ്രമം അവളുടെ ഉള്ളിൽ ചിരി ഉണർത്തിയെങ്കിലും അത് പുറത്തു കാട്ടാതെ അവൾ ഓക്കേ പറഞ്ഞു..
ഹിമയുടെ വാക്കുകൾ വിശ്വസിക്കാനാവാതെ ഡേവിഡ് കണ്ണ് മിഴിച്ചു നിന്നു..
അവളവനെ നോക്കി പുഞ്ചിരിച്ചതും അവന്റെ ഉള്ളിൽ കുറച്ചു ധൈര്യം വന്നു..
അതോടെ അവളുടെ അരക്കെട്ടിൽ തന്റെ ഇടം കൈ കൊണ്ടു വട്ടം ചുറ്റി തന്നിലേക്ക് ചേർത്തു പിടിച്ചു കൊണ്ടു നിറയെ ഫോട്ടോസ് എടുത്തു ..
ആ കൈക്കുള്ളിൽ ഡേവിഡിനോട് ചേർന്നു നിൽക്കുമ്പോൾ അവളുടെ മനസ്സ് ഒരു വർണ്ണ ശലഭത്തെ പോലെ പാറി പറക്കുകയായിരുന്നു..
ഇളം കാറ്റിനൊപ്പം കോടമഞ്ഞിൽ പാറി പറന്നു പ്രണയിക്കുന്ന രണ്ടു ചിത്രശലഭങ്ങളാണ് ഞങ്ങളെന്ന് എനിക്ക് തോന്നി..
ഡേവിഡ് കൈ അയച്ചു പിടിച്ചിട്ടും അവനിൽ നിന്നും അകന്നു മാറാനാവാതെ അവനോടു പറ്റിച്ചേർന്നു തന്നെ നിൽക്കാൻ
എന്റെ മനസ്സ് വെമ്പൽ കൊണ്ടു..
സമയം മുന്നോട്ട് പോവരുതേ എന്നവളുടെ മനസ്സാഗ്രഹിച്ച നിമിഷങ്ങൾ..
ഡേവിഡിനും തനിക്കും ഇടയിൽ താൻ തീർത്ത അകലം മഞ്ഞുരുകും പോലെ ഉരുകി ഉരുകി പ്രണയത്തിന് വഴിമാറുന്നത് അവളറിഞ്ഞു ..
അവൻ കെട്ടിയ താലി അവളുടെ നെഞ്ചോരം പറ്റി ചേർന്ന് കിടന്നു..
ഒരു താലി ചരടിൽ അവനെന്റെ ഉള്ളിലെ പ്രണയത്തെ പതിയെ പതിയെ സ്വന്തമാക്കുകയാണ് എന്നെനിക്ക് തോന്നി….
പരസ്പരം നോട്ടങ്ങൾ കൊണ്ടും മൗനം കൊണ്ടും പ്രണയം ഞങ്ങൾ കൈമാറി..
കാഴ്ചകളും കണ്ടു ഉച്ച ഭക്ഷണവും കഴിച്ചു ബോട്ടിങ്ങും നടത്തി ആനയിറങ്ങുന്നതും കണ്ടു സന്ധ്യയോടെയാണ് ഞങ്ങൾ തിരികെ എത്തിയത്..
ഒരിക്കലും അവസാനിക്കരുതേ എന്നാഗ്രഹിച്ച എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൂടെ ആണ് ഞാൻ കടന്നു പോവുന്നത് എന്നെനിക്ക് തോന്നി..
ഒഴിഞ്ഞു മാറാൻ പലപ്പോഴും ശ്രമിച്ചിരുന്നതാണ് പക്ഷേ ഇപ്പോൾ ഡേവിഡ് എന്നിൽ പ്രണയമായി പെയ്തിറങ്ങുകയാണ്..
ഞാൻ പോലും അറിയാതെ ഞാൻ അവനിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്….
അവളുടെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു….
മൂന്നാറിലെ മൂന്ന് ദിവസങ്ങൾ കണ്ണീരിന്റെ നനവോർമ്മകൾ നിറഞ്ഞ എന്റെ ജീവിതത്തിനെ മറക്കാൻ തക്കവണ്ണം സന്തോഷം നിറഞ്ഞതായിരുന്നു..
ബിനു ചേട്ടനും സോഫി ചേച്ചിയും അപ്പുവും എല്ലാം എന്റെ സ്വന്തക്കാർ ആയി മാറി..
അതിനേക്കാൾ ഉപരിയായി ഡേവിഡ് എന്റെ ഉള്ളിലൊരു പ്രണയമായി ചേക്കേറി..
അവനടുത്തു അടുത്ത് വരുമ്പോൾ പ്രാവുകൾ ചിറകടിച്ചുയരും പോലെ എന്റെ നെഞ്ചിടുപ്പ് എറും..
പക്ഷേ എന്റെ ഉള്ളിലെ സ്നേഹം പുറത്ത് കാട്ടാൻ എനിക്കെന്തോ ഒരു ചമ്മൽ ആയിരുന്നു….
പിന്നെ ചെറിയ കുസൃതിയോടെ ഡേവിഡിനെ വെറുതെ ഇങ്ങനെ ഇട്ടു കളിപ്പിക്കുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല..
തുറന്നു പറയാതെയുള്ള പ്രണയത്തിന്റെ മാധുര്യം ഹിമ അറിയുകയായിരുന്നു..
അവരോടൊക്കെ യാത്ര പറഞ്ഞു ഞങ്ങൾ മൂന്നാറിൽ നിന്നും തിരികെ വീട്ടിലേക്ക് യാത്ര തിരിച്ചു ..
ഇതുവരെ ഉള്ള എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നല്ല നിമിഷങ്ങളെയും താലോലിച്ചു ഞാൻ സീറ്റിലേക്ക് തല ചായ്ച്ചിരുന്നു..
ഇടക്കിടെ ഞങ്ങൾ മിഴികൾ കൊണ്ടു പരസ്പരം പ്രണയം കൈമാറി….
കുറെ ദൂരം കാർ പിന്നീട്ടതും ഡേവിഡിന്റെ ഫോണിലേക്ക് ഡെന്നിസിന് ആക്‌സിഡന്റ് പറ്റി എന്നും പറഞ്ഞൊരു കോൾ വന്നു…..
അതോടെ ഡേവിഡിന്റെ മുഖം വാടുന്നതും ആ മുഖത്ത് വല്ലാത്തൊരു ടെൻഷനും സങ്കടവും ഒരുപോലെ നിറയുന്നതും അവൾ കണ്ടു …..
അവളുടെ നെഞ്ച് ഒന്ന് പിടഞ്ഞു.
“”എന്റെ മഹാദേവ കഴിഞ്ഞ ദിവസങ്ങളിൽ നീ എനിക്കേകിയ സന്തോഷത്തിന് പകരമായി വീണ്ടുമെന്നേ ദുഃഖത്തിലേക്ക് തള്ളി വിടനാണോ നിന്റെ ഉദ്ദേശം…..
ഡെന്നിസിന് ഒരാപത്തും വരുത്തരുതേ ദേവാ..
മനസ്സുരുകി അവൾ മഹാദേവനെ വിളിച്ചു പ്രാത്ഥിച്ചു കൊണ്ടിരുന്നു….
(തുടരും…)
(സ്നേഹപൂർവ്വം… ശിവ )
ശിവ യുടെ മറ്റു നോവലുകൾ
രണ്ടാം താലി
വൃന്ദാവനം
ശ്രീലക്ഷ്മി
ജാതകം
മിഴി
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Randam Janmam written by Shiva
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Really heart touching story aan tto evide okkeyo nte lifum aayi ntho oru connection vaayichappo chumma irunn nokkiyappo ingane oru website kandathu shivatmika enn novel vaayichu kayinnu ithuvare but ee stry life um aayi ntho connection ulla pole
Nthokke hopes elllam varunnund
Officil irunna nan vaayikkar but own phniln comment cheyyanm enn thonni ee stry full vaayichattilla ichayamm himayum sneham nan kandu
Will continue reading and after that will guve you reply