Skip to content

രണ്ടാം ജന്മം – 2

randam janmam

“”മോളെ ഹിമേ ആരാടി വന്നത്.. വിശാലാണോ..?

അകത്ത് നിന്നുള്ള ഏട്ടന്റെ ചോദ്യം കേട്ടതും അവൾ കൈ കൊണ്ടു കണ്ണീർ തുടച്ചു  എഴുന്നേറ്റു..

അകത്തേക്ക് നടന്നു തോർത്ത്‌ കൊണ്ടു മുഖം തുടച്ചവൾ ഏട്ടന്റെ അരുകിലേക്ക് ചെന്നു..

“””എന്താ മോളെ എന്തുപറ്റി..

നിന്റെ മുഖം എന്താ വല്ലാതെ ഇരിക്കുന്നത്..?

“”ഒന്നുമില്ല ഏട്ടാ..

ഉള്ളിലെ വിഷമം മറച്ചു പിടിച്ചവൾ പറഞ്ഞു..

“””നീ എന്നോട് കള്ളം പറയണ്ട..

ആരാ വന്നത്.. വിശാൽ ആണോടി ..?

“””മ്മ്മം..

അവൾ പതിയെ മൂളി..

“”ആ ചെറ്റ നിന്നെ എന്തെങ്കിലും ചെയ്തോ ..?

ഹരിയുടെ ചോദ്യത്തിന് മുന്നിൽ മൗനം പാലിച്ചവൾ തല കുനിച്ചു നിന്നു..

ഉള്ളിലെ നോവിനെ പിടിച്ചു നിർത്താനാവാതെ ആ കണ്ണുകൾ നിറയാൻ തുടങ്ങി..

“”പറ മോളെ.. അവനെന്റെ മോളെ ഉപദ്രവിച്ചോ..?

ഹരിയുടെ ചോദ്യം കേട്ടവൾ പൊട്ടി.. പൊട്ടി കരഞ്ഞു..

“”എനിക്ക് മടുത്ത് ഏട്ടാ..ഇനിയും ഇങ്ങനെ ജീവിക്കാൻ വയ്യ..

ഇതിലും ഭേദം ഞാൻ മരിക്കുന്നത് ആയിരുന്നു ..

എന്നും പറഞ്ഞു പൊട്ടി കരഞ്ഞു കൊണ്ടവന്റെ കട്ടിലിന് അരികിലായി അവൾ ഇരുന്നു….

അവന്റെ കാൽപാദങ്ങളിലേക്ക് അവൾ പതിയെ മുഖം ചേർത്ത് പിടിച്ചു…..

അവളുടെ കണ്ണീർ തുള്ളികൾ അവന്റെ കാലുകളെ നനച്ചു….

‘””കരയല്ലേ മോളെ.. ഏട്ടനില്ലേ മോൾക്ക്..

എനിക്ക് ഒന്ന് നേരെ നിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ ഒരു പട്ടിയും ഈ മുറ്റത്ത്‌ വന്നു കുരക്കില്ലായിരുന്നു….

എന്റെ മോളുടെ ദേഹത്ത് വെക്കുന്ന കൈ ഞാൻ വെട്ടി എറിഞ്ഞേനെ..

ഇതിപ്പോൾ എല്ലാം കണ്ടും കേട്ടും കിടക്കാൻ മാത്രം ആണല്ലോ എന്റെ വിധി..

ഇങ്ങനെ  ചത്ത ശവം പോലെ ആർക്കും ഉപകാരമില്ലാതെ എല്ലാവർക്കും ഒരു ബാധ്യത ആയി ജീവിക്കാൻ എനിക്കും വയ്യ  പറ്റുമെങ്കിൽ മോളെ ഇത്തിരി വിഷം തന്ന് ഏട്ടനെ ഒന്ന് കൊന്നു തരാമോ നിനക്ക്..?

നിറ കണ്ണുകളോടെ അവനത് പറയുമ്പോൾ അവളുടെ നെഞ്ച് പിടഞ്ഞു..

വേഗം എഴുന്നേറ്റവൾ ഏട്ടന്റെ കണ്ണീർ തുടച്ചു..

“”ഇങ്ങനെ ഒന്നും പറയല്ലേ ഏട്ടാ..

എനിക്ക് ആകെയുള്ള ആശ്വാസം ഏട്ടനാണ്..

ആ ഏട്ടനിങ്ങനെ തുടങ്ങിയാൽ പിന്നെ എന്റെ അവസ്ഥ ഓർത്ത് നോക്ക്..

എനിക്കെന്റെ ഏട്ടൻ കൂടെ ഉണ്ടായാൽ മതി..

എന്തൊക്കെ സങ്കടങ്ങൾ വന്നാലും ഞാൻ സഹിച്ചോളാം..

അതും പറഞ്ഞവൾ ഏട്ടന്റെ മാറിലേക്ക് മുഖം പൂഴ്ത്തി ഇരുന്നു….

ഇരുവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി..

അവരുടെ മനസ്സുകൾ പരസ്പരം ആശ്വാസം പകർന്നു..

ഹരി തന്റെ വലതു കൈ വിരലുകൾ കൊണ്ടവളുടെ മുടിയിലൂടെ തഴുകി..

അൽപ്പനേരം അവളങ്ങനെ തന്നെ കിടന്നു….

പിന്നവൾ എഴുന്നേറ്റു പോയി തന്റെ ജോലികൾ ഓരോന്നായി ചെയ്തു തുടങ്ങി….

വൈകുന്നേരം ജോലിയും കഴിഞ്ഞു ഏട്ടത്തി വരും മുൻപ് ഇവിടുത്തെ പണികൾ തീർത്തില്ലെങ്കിൽ പിന്നെ അതും പറഞ്ഞാവും ഇനി വഴക്ക്..

ഹിമ വേഗം തന്നെ ഓരോരോ ജോലികൾ തീർത്തു..

വൈകുന്നേരം ആയതോടെ കുളിച്ചൊരുങ്ങി അമ്പലത്തിലേക്ക് പോവാനായി മുറ്റത്തേക്ക് ഇറങ്ങുമ്പോൾ ആണ് മുഖവും വീർപ്പിച്ചുള്ള ഏട്ടത്തിയുടെ വരവ്..

“””എങ്ങോട്ടാടി ഒരുങ്ങി കെട്ടി എഴുന്നള്ളുന്നത്..?

“”ഞാൻ ഒന്ന് അമ്പലത്തിലേക്ക്..

സ്വരം താഴ്ത്തി ഹിമ മറുപടി നൽകി.

“”ഓ നീയൊക്കെ അമ്പലത്തിലേക്ക് ചെന്നാൽ അവിടുള്ള ദൈവങ്ങളും കൂടെ ഇറങ്ങി ഓടും ….

അവളുടെ ഒരു അമ്പലത്തിൽ പോക്ക്..

ഇവിടുത്തെ പണികൾ ഒക്കെ തീർത്തിട്ട് ആണോ തമ്പുരാട്ടി അമ്പലത്തിലേക്ക് എഴുന്നള്ളുന്നത്..?

“”മ്മം.. എന്തിനാ ഏട്ടത്തി ഇങ്ങനൊക്കെ പറയുന്നത്..

ഒരൽപ്പം മനസ്സമാധാനം കിട്ടാൻ വേണ്ടിയാണ് അമ്പലത്തിലേക്ക് പോവുന്നത്..

അത് കൂടെ ഇല്ലാതാക്കല്ലേ..

“”ഓ അപ്പോൾ ഞാൻ നിനക്ക് മനസ്സമാധാനം തരുന്നില്ല എന്നാവും അല്ലേ….

കൊള്ളാം നീ ഒറ്റൊരുത്തി കാരണം ആണ് എന്റെ സമാധാനം പോയത്..

“””ഞാൻ എന്ത്‌ ചെയ്‌തെന്ന ഏട്ടത്തി ഈ പറയുന്നത്….

“””എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിക്കരുത്….

കെട്ടിച്ചു വിട്ടാൽ കെട്ടിയോന്റെ വീട്ടിൽ ആണ് പെണ്ണ് ജീവിക്കേണ്ടത്..

അല്ലാതെ ഓടി പിടിച്ചു ഇങ്ങോട്ടല്ല വരേണ്ടത്..

“”ഇങ്ങോട്ട് അല്ലാതെ പിന്നെ ഞാൻ  എങ്ങോട്ട് പോണമെന്ന ഏട്ടത്തി പറയുന്നത്..?

അത്രക്ക് സഹികെട്ടിട്ട് ആണ് ഞാൻ ഇറങ്ങി വന്നത്..

“”അതിന് മാത്രം എന്ത്‌ പ്രശ്നം ആണ് അവിടെ ഉണ്ടായത്..

ആണുങ്ങൾ ആയാൽ അൽപ്പം കുടിച്ചെന്ന് ഒക്കെ ഇരിക്കും അത് അത്ര വലിയ കുറ്റമൊന്നും അല്ല..

“”കുടിമാത്രം ആണോ ഏട്ടത്തി ദേഹോപദ്രവവും  ഞാൻ ഒരുപാട് സഹിച്ചു ..

“”നീ അവനോട് മോശമായി വല്ലതും പറഞ്ഞപ്പോൾ അവൻ തല്ലി കാണും.. അതിന് ഇറങ്ങി പോരേണ്ട കാര്യമില്ല..

“”എന്റെ കൈയിലൊക്കെ കാണുന്ന ഈ പൊള്ളിയ പാടുകൾ ഒക്കെ കണ്ടിട്ടും ഏട്ടത്തിക്ക് എങ്ങനെ ഇങ്ങനൊക്ക പറയാൻ തോന്നുന്നു…..

ഇതെല്ലാം ഏട്ടത്തി ഇപ്പോൾ ന്യായികരിക്കുന്ന ആളുടെ സംഭാവന ആണ്….

കിടപ്പറയിൽ മദ്യപിച്ചു ലക്ക് കെട്ട് വന്നു ഒരു ഭ്രാന്തനെ പോലെ  ശരീരത്തെ മുറിവേൽപ്പിച്ചു കൊണ്ട് കീഴ്പ്പെടുത്താൻ നോക്കിയാൽ സ്വന്തം ഭർത്താവ് ആണെങ്കിലും അയാളോട് ക്ഷെമിക്കാൻ ഏട്ടത്തിക്ക് ആവുമോ….

കഴിയില്ല ഏട്ടത്തി..

ഒരു പെണ്ണായിട്ടും ഇതെല്ലാം അറിഞ്ഞിട്ടും ഇങ്ങനെ അറിയാത്ത ഭാവം നടിക്കല്ലേ..

“”ഓ നീ കൂടുതൽ ഒന്നും പറയണ്ട..

എനിക്ക് അറിയാം അവനെ..

അവൻ നല്ല പയ്യൻ ആയിരുന്നു..

ശാപം പിടിച്ച നിന്നെ കെട്ടിയതോടെ ആണ് അവനിങ്ങനെ ആയത്..

ഹിമയുടെ നെഞ്ച് പിളർത്തുന്ന വാക് പ്രയോഗം തന്നെ ദേവിക പിന്നെ നടത്തി..

“”നീ എവിടെ ചെന്നു കേറിയാലും അവിടം മുടിയും..

ശാപം പിടിച്ച ജന്മം..

ദേവിക അത് പറയുമ്പോൾ ഹിമ മുഖം താഴ്ത്തി നിന്നു..

ദേവികയുടെ വാക്കുകൾ അവളുടെ ഹൃദയത്തെ മുറിവേൽപ്പിച്ചു..

കുത്തിനോവിക്കലിന്റെ മുള്ളുകൾ കൊണ്ടവളുടെ ഹൃദയം പിടഞ്ഞു..

പതിയെ അവളുടെ മിഴികൾ ഈറനണിഞ്ഞു..

“”ഓ തുടങ്ങി അവളുടെ മുതലക്കണ്ണീർ ഒഴുക്കൽ..

എന്ത്‌ പറഞ്ഞാലും ഉടനെ തുടങ്ങിക്കോളും മോങ്ങാൻ..

ഇനി ഇവിടെ നിന്ന് കരഞ്ഞു നാട്ടുകാരെ കാണിക്കാൻ ആയിരിക്കും..

എന്തായാലും ഒരുങ്ങി കെട്ടി ഇറങ്ങിയതല്ലേ     അമ്പലത്തിൽ പോയി വാ..

വന്നിട്ട് ബാക്കി പണി ചെയ്യാൻ നോക്ക് എന്നും പറഞ്ഞു ദേവിക അകത്തേക്ക് കേറി പോയി..

ഉടുത്തിരുന്ന സാരിയുടെ തലപ്പ് കൊണ്ട് മുഖം തുടച്ചു കൊണ്ട് ഹിമ അമ്പലത്തിലേക്ക് നടന്നു..

വഴിയിൽ കേട്ട പരിഹാസവും സഹതാപവും കലർന്ന വാക്കുകൾക്ക് ചെവി കൊടുക്കാതെ അവൾ നടന്നു അമ്പലത്തിൽ എത്തി..

ദീപപ്രഭയിൽ മുങ്ങി കുളിക്കുവാനൊരുങ്ങുന്ന അമ്പലത്തിലേക്ക് അവൾ കാലെടുത്തു വെച്ചു..

ശ്രീകോവിലിനു മുന്നിലെത്തി ദേവാധി ദേവനായ മഹാദേവനെ തൊഴുതു നിന്ന് നിറ കണ്ണുകളോടെ പ്രാത്ഥിക്കുമ്പോൾ ആശ്വാസത്തിന്റെ നേരിയ കണം മനസ്സിൽ തൊട്ടു..

കർപ്പൂരഗന്ധം പേറുന്ന കാറ്റ് അവളെ തഴുകി കടന്നു പോയി..

ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ നിൽക്കുമ്പോൾ സകല ദുഃഖങ്ങളും മാഞ്ഞു പോവുമ്പോലെ അവൾക്ക് തോന്നി..

സമയം മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു..

ഇനിയും താമസിച്ചാൽ ഏട്ടത്തിയുടെ വഴക്ക് കേൾക്കേണ്ടി വരും..

അവൾ വേഗം തന്നെ അമ്പലത്തിൽ നിന്നും ഇറങ്ങി നടന്നു..

വീടിന്റെ മുറ്റത്ത് എത്തിയതും ഏട്ടനും ഏട്ടത്തിയും തമ്മിലുള്ള വഴക്കിന്റെ ശബ്ദം കേട്ടു..

“”എന്റെ പെങ്ങളെ ഇനി അവന്റെ കൂടെ പറഞ്ഞു വിടില്ല ഞാൻ..

ഇനിയും അവളെ നരകിക്കാൻ ഞാൻ വിടില്ല..

ഡിവോഴ്സ് ചെയ്തു ആ ബന്ധം തന്നെ വേണ്ടെന്ന് വെക്കും..

ഏട്ടന്റെ ശബ്ദം ഉയർന്നു..

“””ഓ എന്നിട്ട് പുന്നാര പെങ്ങളെയും കെട്ടിപിടിച്ചു ഇവിടെ ഇരുന്നാൽ മതിയല്ലോ..

ചിലവിന് ഞാൻ കൊണ്ട് വന്നു ഉരുട്ടി തരുമല്ലോ അല്ലേ..?

“”അതിന്റെ ആവശ്യമില്ല അവളെന്തെങ്കിലും ജോലിക്ക് പോയി അവളുടെ കാര്യം നോക്കി ജീവിച്ചോളും..

നീ അവൾക്കിത്തിരി സമാധാനം കൊടുത്താൽ മതി.

“”ഓ അപ്പോൾ ഞാനാണീ വീട്ടിലെ സമാധാനക്കേട് അല്ലേ..

എന്നാൽ പിന്നെ ഞാൻ അങ്ങ് പോയി തരാം നിങ്ങൾ നിങ്ങളുടെ പെങ്ങളെയും കെട്ടിപിടിച്ചു ഇരുന്നോ..

എന്നും പറഞ്ഞു ഏട്ടത്തി കലി തുള്ളി ഉമ്മറത്തേക്ക് വരുമ്പോൾ ആണ് മുറ്റത്തു നിൽക്കുന്ന എന്നെ കണ്ടത്..

“”ഓ അമ്പലത്തിൽ നിന്ന് ദേവി ഇപ്പോൾ ആണോ എഴുന്നള്ളുന്നത്..

എന്താ നിന്റെ ഉദ്ദേശം നിന്റെ ഏട്ടൻ പറയുന്നത് പോലെ ഡിവോഴ്സ് ചെയ്യാൻ തന്നെ ആണോ നിന്റെയും തീരുമാനം..

“”അതുപിന്നെ ഏട്ടത്തി.. ഞാൻ പിന്നെ എന്ത് വേണം..

സഹിക്കുന്നതിനും ഒരു പരിധി ഇല്ലേ..

കുടിക്കാനായി ഇന്ന് വന്ന് കെട്ട് താലിയും പൊട്ടിച്ചാണ് പോയത്..

ഇങ്ങനെ ഒരാൾ നാളെ എന്നെയും..

വാക്കുകൾ അവൾ പൂർത്തിയാക്കിയില്ല..

“”പെണ്ണുങ്ങൾ ആയാൽ കുറച്ചു ഒക്കെ സഹിക്കണം..

പിന്നെ ഡിവോഴ്സ് വാങ്ങി ഇവിടെ സുഖിച്ചു കഴിയാമെന്ന് നീ വിചാരിക്കേണ്ട..

എന്നും പറഞ്ഞു ഏട്ടത്തി അകത്തേക്ക് കേറി പോയി പിന്നാലെ ഞാനും അകത്തേക്ക് കേറി ..

രാത്രി ഏട്ടനും ഏട്ടത്തിക്കും ഉള്ള ഭക്ഷണം കൊടുത്തു..

അവർ കഴിച്ചതിനു ശേഷം അവൾ  കഴിക്കാൻ ഇരുന്നു….

അപ്പോഴേക്കും കുത്തുവാക്കുകളുമായി ഏട്ടത്തി വീണ്ടുമെത്തി..

വായിലേക്ക് വെച്ച ഒരുരുള ചോറ് ഇറക്കാൻ അവൾക്കായില്ല….

ഏട്ടത്തിയുടെ കുത്തുവാക്കുകൾ കേട്ടാൽ പിന്നെ ഒരിറ്റ് വറ്റു പോലും തൊണ്ടയിൽ നിന്ന് ഇറങ്ങില്ല….

ഭക്ഷണം കഴിക്കാതെ നിറകണ്ണുകളോടെ എഴുന്നേറ്റവൾ കൈ കഴുകി….

മുറിവേറ്റ മനസ്സുമായി ഹിമ അടുക്കള പടിയിൽ ചെന്നിരുന്നു….

പകൽ മുഴുവൻ കഷ്ട്ടപ്പെട്ടിട്ടും സ്വന്തം വീട്ടിൽ നിന്ന് ഒരിറ്റ് വറ്റു പോലും സമാധാനത്തോടെ കഴിക്കാൻ കഴിയാത്ത തന്റെ ദുരവസ്ഥ ഓർത്തവൾ വിങ്ങി പൊട്ടി കരഞ്ഞു..

കുറച്ചു സമയം കഴിഞ്ഞതും തന്റെ ഭക്ഷണം അടുക്കള പുറകിൽ വന്ന് നിന്ന് കരഞ്ഞ പൂച്ചക്കും അതിന്റെ കുഞ്ഞുങ്ങൾക്കുമായി കൊടുത്തു കൊണ്ടവൾ വെള്ളം കുടിച്ചു വയർ നിറച്ചു..

പിന്നീട് എല്ലാം ഒതുക്കി വെച്ച് കിടക്കാനായി മുറിയിലേക്ക് എത്തി.

പതിവ് പോലെ ജനൽ പാളികൾ തുറന്നിട്ട്‌ പുറത്തേക്ക് നോക്കി ജനലരുകിൽ ഇരുന്നു..

പാതി മാഞ്ഞു നിന്ന ചന്ദ്രനെ കാർമേഘം വിഴുങ്ങി..

തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും പിഴുതെടുത്ത വിധിയെ പോലെ….

ഇങ്ങനെ ഒരു ജന്മം എന്തിന് വേണ്ടി.. ആർക്ക് വേണ്ടിയാണ് മഹാദേവാ..

അറിഞ്ഞോ അറിയാതെയോ ഇന്നേവരെ ഒരു ദ്രോഹവും ഞാൻ ആർക്കും ചെയ്തിട്ടില്ല….

എന്നിട്ടും മുൻ ജന്മത്തിൽ ചെയ്തു പോയ പാപത്തിന്റെ പേരിൽ ഈ ജന്മത്തിൽ എന്നെ ശിക്ഷിക്കുന്നത് എന്തിനാണ്..

എനിക്ക് നാഗദോഷം വിധിച്ച നാഗങ്ങൾക്ക് എന്നെ അങ്ങ് കൊന്നാൽ പോരായിരുന്നോ..

എന്തിനാണ് ഇത്രയേറെ വേദനകൾ എനിക്ക് സന്മാനിച്ചത്..?

അവളുടെ മനസ്സിൽ നിന്ന് ഉയർന്നു വന്ന ചോദ്യങ്ങൾക്ക് ഒപ്പം കണ്ണുകളും നിറഞ്ഞൊഴുകി കൊണ്ടിരുന്നു..

സിഗരറ്റ് പൊള്ളലേറ്റ കൈകളിലേക്ക് അവൾ നോക്കി..

പൊള്ളലേറ്റ ഭാഗം കരിഞ്ഞുണങ്ങി പാടുകൾ അവശേഷിപ്പിച്ചിരിക്കുന്നു..

പക്ഷേ വിശാൽ വാക്കുകളും പ്രവർത്തികളും കൊണ്ട് ഹൃദയത്തിന് ഏൽപ്പിച്ച മുറിവ് ചോര പൊടിച്ചു കൊണ്ടേ ഇരിക്കുന്നു….

അവ ഒരിക്കലും മനസ്സിൽ നിന്നും മായില്ല..

കരഞ്ഞു കണ്ണീർ വറ്റിയവൾ മിഴികൾ ഒന്നടച്ചു..

പെട്ടെന്ന് ആണ് അവളുടെ ഫോൺ ബെല്ലടിച്ചത്..

ഈ രാത്രി ഇതാരാവും എന്നോർത്ത് കൊണ്ട് അവൾ ഫോൺ എടുത്തു നോക്കി..

പരിചയം ഇല്ലാത്ത നമ്പർ..

അവൾ കോൾ അറ്റൻഡ് ചെയ്തു.

“”ഹലോ ഹിമ ഞാൻ സുരേഷാണ്..

വിശാലിന്റെ കൂട്ടുകാരൻ.

ഞാൻ പറയാൻ പോവുന്ന കാര്യം കേട്ടു നീ ടെൻഷൻ ആവരുത്..

നീ വേഗം മെഡിക്കൽ കോളേജ് വരെ ഒന്ന് വരണം..

വിശാലിനു ഒരു ആക്‌സിഡന്റ് പറ്റി..

കുറച്ചു സീരിയസ് ആണെന്നാണ് പറയുന്നത്..

അതുകൊണ്ട് എത്രയും വേഗം നീ ഇങ്ങോട്ട് ഒന്ന് വരണം..

അതും പറഞ്ഞു സുരേഷ് കോൾ കട്ട്‌ ആക്കി..

ആ വാർത്ത കേട്ടതും ഹിമക്ക് ശരീരം ആകെ തളരുന്നത് പോലെ തോന്നി..

അവളുടെ ഹൃദയമിടിപ്പ്  ഒരു നിമിഷം നിലച്ചത് പോലെ ആയി…..

“”എന്റെ മഹാദേവാ ഏട്ടന് ഒരാപത്തും വരുത്തരുതേ..

എന്നവളുടെ ചുണ്ടുകൾ ഉരുവിട്ടു..

(തുടരും..)

 

 

ശിവ യുടെ മറ്റു നോവലുകൾ

രണ്ടാം താലി

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

മിഴി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Randam Janmam written by Shiva

3/5 - (2 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!