Skip to content

രണ്ടാം ജന്മം – 4

randam janmam

മുണ്ടിന്റെ ഒരു തലപ്പ്  ഇടം കൈയിൽ പിടിച്ചു ഹിമയുടെ നേരെ അയാൾ പുഞ്ചിരിയോടെ നടന്നടുത്തു..

“”ഹിമയല്ലേ..?

ചുണ്ടിൽ ചെറു പുഞ്ചിരിയോടെ അയാൾ ചോദിച്ചു.

“”അതേ.. ആരാ..? എനിക്ക് മനസ്സിലായില്ല..

“”ഹിമക്ക് എന്നെ അറിയാൻ വഴിയില്ല..

പക്ഷേ എനിക്ക് ഹിമയെ നന്നായറിയാം….

അയാളുടെ മറുപടി കേട്ടവൾ അത്ഭുതത്തോടെ നോക്കി..

“”എനിക്ക് ഹരിയെ ഒന്ന് കാണണം..

ഹരിയോട് ഒരു കാര്യം സംസാരിക്കാൻ ഉണ്ടായിരുന്നു.

“”ഏട്ടനെ അറിയുമോ..

ഇനി ഏട്ടന്റെ കൂട്ടുകാരൻ വല്ലതും ആണോ..?

“”അല്ലെടോ.. പക്ഷേ എനിക്ക് നിങ്ങൾ രണ്ടു പേരെയും അറിയാം….

താൻ ഇങ്ങനെ ധിറുതി കാണിക്കല്ലേ..

ഞാൻ എല്ലാം പറയാടോ..

താനിപ്പോൾ ഇപ്പോൾ ഹരി എവിടാണെന്ന് പറ..

“”ഏട്ടൻ അകത്തുണ്ട്.. കേറി വാ എന്നും പറഞ്ഞവൾ ഹരിക്ക് അരികിലേക്ക് നടന്നു..

പിന്നാലെ അവനും..

മുറിയിലെത്തിയതും ഹരി ഒരു ബുക്കും വായിച്ചു കിടക്കുന്നതാണ് അവർ കണ്ടത്.

“”ഹരിയേട്ടാ…. ദേ ഏട്ടനെ കാണാൻ വന്നതാണ്..

“”ആരാ മോളെ ഇത്..?

“”ഹരി.. എന്റെ പേര് ഡേവിഡ്..

ഇവിടെ നിന്ന് കുറച്ചു ദൂരെയുള്ള ചെത്തിമറ്റം തറവാട്ടിലെ ജോണിന്റെ മോനാണ് ആണ്..

വന്നയാൾ മറുപടി നൽകി.

“”ചെത്തിമറ്റം തറവാട്ടിലെ ഡേവിഡോ..?

“”മ്മം അതേ.. ഹരിക്ക് എന്നെ പരിചയം കാണാൻ വഴിയൊന്നുമില്ല..

എന്തായാലും വളച്ചൊടിക്കാതെ വന്ന കാര്യം ഞാൻ പറഞ്ഞേക്കാം..

എനിക്ക് ഈ നിൽക്കുന്ന ഹിമയെ ഇഷ്ടമാണ്..

ഞാൻ പലയിടത്തു വെച്ചും ഹിമയെ കണ്ടിട്ട് ഉണ്ട്..

കണ്ടപ്പോൾ ഇഷ്ടം തോന്നി..

പിന്നെ ഇപ്പോൾ ഹിമയുടെ ലൈഫിൽ ഉണ്ടായ ട്രാജഡികൾ ഒക്കെ ഇപ്പോൾ ഞാനറിഞ്ഞു..

അതുകൊണ്ട് തന്നെ ആണ് നേരിട്ട് വന്നു സംസാരിക്കാം എന്ന് വിചാരിച്ചത്..

ഹരിക്ക് സമ്മതം ആണെങ്കിൽ..

ഹിമക്ക് എതിർപ്പ് ഒന്നുമില്ലെങ്കിൽ ഞാൻ ഹിമയെ കല്യാണം കഴിച്ചോളാം…

ഡേവിഡ് പറഞ്ഞത് കേട്ട് ഹരിയും ഹിമയും ഷോക്ക് അടിച്ച അവസ്ഥയിൽ ആയി..

ഒരു പരിചയവും ഇല്ലാത്ത ഒരാൾ പെട്ടെന്ന് കേറി വന്ന് ഇങ്ങനൊക്കെ ചോദിക്കുമ്പോൾ ആരായാലും ഒന്ന് അമ്പരന്ന് പോവും..

ഹരിയും ഹിമയും പരസ്പരം ഒന്ന് നോക്കി..

അവരുടെ അമ്പരപ്പ് കണ്ട് ഡേവിഡ് പുഞ്ചിരിച്ചു..

“”അതേയ്..നിങ്ങളെന്നെ തെറ്റിധരിക്കേണ്ട..

പെട്ടെന്ന് ഒരാൾ വന്ന് ഇങ്ങനൊക്കെ പറയുമ്പോൾ സ്വാഭാവികമായും ഡൌട്ട് തോന്നാം…..

പക്ഷേ എന്റെ കാര്യത്തിൽ അത് വേണ്ടാട്ടോ..

അടുത്താഴ്ച ഞാനെന്റെ അമ്മയെയും അച്ഛയെയും ഒക്കെ കൂട്ടി വരാം അപ്പോൾ നിങ്ങളൊരു  മറുപടി തന്നാൽ മതി..

പിന്നെ ഇതൊന്ന് ആദ്യമേ വന്നു പറഞ്ഞിട്ട് അവരെയും കൂട്ടി വരാം  എന്ന് കരുതി കേറിയതാണ് ഇങ്ങോട്ട്….

“”അല്ല ഡേവിഡ്.. വെറുതെ അവരെയും കൂട്ടി വരണ്ട..

ഇത് നടക്കില്ല….

ഹരി എടുത്തടിച്ച പോലെ മറുപടി പറഞ്ഞു..

“”അതെന്താ ഹരി എന്റെ ജാതിയും മതവും ഒക്കെയാണോ നിങ്ങൾക്ക് പ്രശ്നം..?

“”അതല്ല.. എല്ലാം അറിഞ്ഞു എന്ന് പറയുബോൾ..

ഹരി വാക്കുകൾ പൂർത്തിയാക്കിയില്ല.

“”എല്ലാം എന്ന് പറഞ്ഞാൽ ഹിമയുടെ ജാതകദോഷ കഥകൾ തൊട്ടു ഭർത്താവിന്റെ മരണം വരെ ഉള്ള കാര്യങ്ങൾ ഒക്കെ എനിക്ക് അറിയാം..

പിന്നെ എനിക്ക് ഈ ജാതകത്തിലോ അതിന്റെ ദോഷത്തിലോ ഒന്നും ഒട്ടും വിശ്വാസമില്ല.

അതുകൊണ്ട് തന്നെ എനിക്ക് അതൊരു പ്രശ്നം അല്ല..

പിന്നെ ഹിമ ഒന്ന് കെട്ടിയത് ആണ് പ്രശ്നം ആയി കാണുന്നത് എങ്കിൽ എനിക്കത് ഒരിക്കലും ഒരു കുറവായി തോന്നുന്നില്ല..

ഡേവിഡ് പറയുന്നത് കേട്ട് ഹരി ഹിമയെ ഒന്ന് നോക്കി….

അവളാകെ അമ്പരന്ന് തന്നെ നിൽക്കുകയാണ്..

താൻ വല്ല സ്വപ്നവും കാണുവാണോ എന്ന് പോലും ഒരു നിമിഷം അവൾക്ക് തോന്നിപ്പോയി..

മുറ്റത്തു ഒരു കാർ വരുക.. അതിൽ നിന്ന് ഒരു പരിചയവും ഇല്ലാത്ത ഒരാൾ ഇറങ്ങി വരുന്നു..

എന്നെ കല്യാണം കഴിച്ചു തരുമോ ഏട്ടനോട് ചോദിക്കുന്നു..

ഒന്നും മനസ്സിലാവാതെ അവൾ അന്തം വിട്ട് നിന്നു..

“”ഹലോ ഹിമ എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്..?

ഹിമക്ക് എതിർപ്പ് വല്ലതും ഉണ്ടോ..?

ഡേവിഡ് ഹിമയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു..

ഹിമയുടെ മുഖം പതിയെ കാർമേഘം പോലെ ഇരുണ്ടു  മൂടി..

ഒരായിരം ചോദ്യങ്ങൾ അവളുടെ മനസ്സിൽ മിന്നൽ പിണരുകളായി മാറി..

നിശബ്ദയായി നിൽക്കുന്ന ഹിമയോട് അവളുടെ മറുപടി പ്രതീക്ഷിച്ചു കൊണ്ടാവണം ഡേവിഡ് ഒരിക്കൽ കൂടി ചോദ്യം ആവർത്തിച്ചു..

“”ഇനിയും ഒരു ദുർവിധി തലയിലേറ്റാൻ ഞാനില്ല..

ഇനിയൊരു കല്യാണം എന്റെ ജീവിതത്തിൽ ഉണ്ടാവില്ല..

അതും പറഞ്ഞവൾ മുറിക്ക് പുറത്തേക്ക് പോയി..

അത് കേട്ടതും ഡേവിഡിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു….

“”ഹരി ഞാൻ ഇറങ്ങുവാണ്..

എന്തായാലും  ഞാൻ അവരുമായി വരുന്നുണ്ട്..

അവളുടെ സമ്മതത്തിനായി ഇനി എത്രനാൾ വേണമെങ്കിലും കാത്തിരിക്കാനും ഞാൻ തയ്യാറാണ്..

കാരണം എനിക്ക് അത്രക്ക് ഇഷ്ടമാണ് അവളെ..

ഇടറിയ സ്വരത്തിൽ അവൻ പറഞ്ഞു..

പിന്നെ പതിയെ അവിടെ നിന്നും ഇറങ്ങി മുറ്റത്തെത്തി..

കാറിൽ കേറും നേരമവൻ ചുറ്റും നോക്കിയെങ്കിലും ഹിമയെ അവിടെങ്ങും കണ്ടില്ല..

നിരാശയോടെ അവൻ  വണ്ടി സ്റ്റാർട്ട്‌ ചെയ്തു പോയി..

ജനലിന്റെ ഓരം പറ്റി നിന്ന് ഡേവിഡ് കാണാത്ത വിധം ഹിമ ഡേവിഡിനെ നോക്കി നിന്നിരുന്നു..

“”മോളെ ഹിമേ..

ഹരി മുറിക്കുള്ളിൽ കിടന്നു കൊണ്ട് നീട്ടി വിളിച്ചു..

ഹരിയുടെ വിളി കേട്ടവൾ മുറിയിലേക്ക് ഓടിയെത്തി..

“”എന്താ ഏട്ടാ..?

“”അയാൾ പോയോ..?

“”മ്മം പോയി….

“”മോൾക്ക് അയാളെ കണ്ട് വല്ല പരിചയവും ഉണ്ടോ..?

“”ഇല്ല ഏട്ടാ..  ഞാൻ അയാളെ ആദ്യമായിട്ടാണ് കാണുന്നത്..

“””മ്മം..എനിക്കെന്തോ ഒരു പന്തികേട് തോന്നുന്നു..

അയാളുടെ ആ വരവും പെണ്ണ് ചോദിക്കലും ഒക്കെ ആകെ ഒരു മിസ്റ്റേക്ക് പോലെ….

നീ എന്തായാലും ഒന്ന് സൂക്ഷിക്കണം.

ആരെയും വിശ്വസിക്കാൻ പറ്റില്ല മോളെ..

കാലം അത്രക്ക് മോശമാണ്..

“”മ്മ്മം എനിക്കും അങ്ങനെ തോന്നി ഏട്ടാ..

എന്തായാലും ഞാൻ ശ്രദ്ധിച്ചോളാം..

ഏട്ടൻ ഇനി അതൊന്നും ഓർത്തു ടെൻഷൻ ആവാൻ നിൽക്കേണ്ട..

അതും പറഞ്ഞവൾ പുറത്തേക്ക് ഇറങ്ങി.

അവളുടെ മനസ്സിൽ ഡേവിഡിന്റെ പുഞ്ചിരിക്കുന്ന മുഖം മിന്നി മറഞ്ഞു..

“ഡേവിഡ് “

അവളുടെ ചുണ്ടുകൾ ആ പേര് മന്ത്രിച്ചു..

എന്തായിരിക്കും അയാളുടെ ഉദ്ദേശം..

അയാളെന്നെ എവിടെ വെച്ചാവും കണ്ടിരിക്കുക..

എല്ലാം അറിഞ്ഞു എന്നെ സ്വീകരിക്കാൻ വന്നെന്ന് പറയുന്നത് എനിക്കെന്തോ ഉൾകൊള്ളാൻ ആവുന്നില്ല..

എന്റെ മഹാദേവാ.. നിനക്കെന്നെ പരീക്ഷിച്ചു ഇനിയും മതിയായില്ലേ..

പിന്നെയും എന്നെ വേദനിപ്പിക്കാൻ ആണോ നിന്റെ പുറപ്പാട്..

എന്റെ കണ്ണീര് കാണുന്നത് നിനക്ക് അത്രക്ക് ഇഷ്ടമാണോ..

നിറ കണ്ണുകളോടെ അവൾ മനസ്സിൽ പറഞ്ഞു….

കുത്തി നോവിക്കുന്ന ഒരായിരം ഓർമ്മകളും അവൾക്കപ്പോൾ കൂട്ടു വന്നു..

വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ ദേവികയോട് ഹരി നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു..

“”ചെത്തിമറ്റം തറവാട്ടിലെ ഡേവിഡോ..?

ഒരു അമ്പരപ്പോടെ കേട്ടത് വിശ്വസിക്കാനാവാതെ അവൾ ചോദിച്ചു..

“”അതേ അങ്ങനെ ആണ് പറഞ്ഞത്..

എന്താ നിനക്ക് അയാളെ അറിയുമോ..

“”പിന്നെ അറിയാതെ..

എന്റെ ഹരിയേട്ടാ ഈ ചെത്തിമറ്റം തറവാട്ടുകാരുടെ റിലേറ്റീവിന്റെ ഓഫീസിൽ ആണ് എനിക്ക് ജോലി….

അവരൊക്കെ വലിയ കുടുംബക്കാരാണ്..

ഇഷ്ടം പോലെ കാശും സ്വത്തും ഒക്കെ ഉള്ളവർ..

അത് കേട്ടു ഹരിയും ഒന്നമ്പരന്നു..

“”ഡി നീ പറയുമ്പോലെ അത്ര വലിയ ആൾക്കാർ ആണെങ്കിൽ പിന്നെ അവരെന്തിന് ഇവിടെ പെണ്ണ് ചോദിച്ചു വരണം..

അതും ഒരു ഹിന്ദു കുടുംബത്തിൽ..

“”അതാണ് എനിക്കും മനസ്സിലാവാത്തത്..

പിന്നെ ഞാൻ അറിഞ്ഞിടത്തോളം നിങ്ങൾ ഈ പറഞ്ഞ ഡേവിഡ് ആളത്ര ചില്ലറക്കാരൻ അല്ല..

അവനെന്തെങ്കിലും ആഗ്രഹിച്ചാൽ അതവൻ നേടി എടുത്തിരിക്കും..

ചങ്കൂറ്റവും പ്രയത്നവും കൊണ്ടവൻ കെട്ടി പടുത്തത് ആണ് ഇപ്പോഴത്തെ അവരുടെ ബിസിനസ് സാമ്രാജ്യം തന്നെ ..

എല്ലാം കേട്ടറിവാണ്….

പക്ഷേ അവൻ ഇവിടെ വന്ന് ഹിമയെ കെട്ടണം എന്ന് പറഞ്ഞതിന്റെ ഉദ്ദേശം മാത്രം എനിക്കൊരെത്തും പിടിയും കിട്ടുന്നില്ല..

അവൻ മനസ്സ് വെച്ചാൽ നല്ല കാശുള്ള കുടുംബത്തിൽ നിന്ന് അവരുടെ മതത്തിൽ പെട്ട തന്നെയുള്ള പെമ്പിള്ളേരെ കിട്ടും..

എന്നിട്ടും അവൻ ഇവിടെ വന്നെങ്കിൽ..

സംശയത്തോടെ ദേവിക വാക്കുകൾ അവസാനിപ്പിച്ചു..

“”ഡി നീ പറയുന്നതൊക്ക ശെരിയായിരിക്കാം..

പക്ഷേ ഇവിടെ വന്നവൻ  നീ ഈ പറയുന്ന ഡേവിഡ് തന്നെ ആണോ എന്ന് ആർക്കറിയാം..

“”അതും ശെരിയാ..

ഒരുമിനിറ്റ് ഞാൻ ഫേസ്ബുക്കിൽ കേറി അവന്റെ പ്രൊഫൈൽ കിട്ടുമോന്നു നോക്കട്ടെ..

അതിൽ ചിലപ്പോൾ അവന്റെ ഫോട്ടോ കാണും..

അതും പറഞ്ഞു ദേവിക വേഗം ഫോൺ എടുത്തു നെറ്റ് ഓൺ ആക്കി ഫേസ്ബുക്കിൽ കേറി ഡേവിഡിന്റെ പ്രൊഫൈൽ സെർച്ച്‌ ചെയ്തു നോക്കി..

ഒടുവിൽ ഡേവിഡിന്റെ പ്രൊഫൈൽ അവൾക്ക് കിട്ടി..

മുണ്ടും ബ്ലൂ കളർ ഷർട്ടും അണിഞ്ഞു കാറിനു മുന്നിൽ നിൽക്കുന്ന പ്രൊഫൈൽ പിക് ആയിരുന്നു ഇട്ടിരുന്നത്..

അവൾ അതെടുത്തു ഹരിക്ക് കാണിച്ചു കൊടുത്തു..

“”ദേ ഹരിയേട്ടാ.. ഇതാണ് ഡേവിഡ്.. ഇയാൾ ആണോ ഇവിടെ വന്നത്..?

ആകാംഷ അടക്കാനാവാതെ ദേവിക ചോദിച്ചു..

ആ ഫോട്ടോ കണ്ടതും ഹരിയുടെ കണ്ണുകൾ വിടർന്നു….

അവന്റെ മുഖത്ത് വല്ലാത്തൊരു അമ്പരപ്പ് ഉണ്ടായി..

“”ഡി.. ഇത്.. ഇതവൻ തന്നെയാണ്.. ഇവനാണ് വന്നത്..

“””ശെരിക്കും ഇയാളാണോ.. ഒന്നൂടി സൂക്ഷിച്ചു നോക്കേട്ടാ..

വിശ്വാസം വരാതെ ദേവിക ഒന്നൂടി ചോദിച്ചു..

“”അതേടി ഇവൻ തന്നെയാണ് വന്നത്.. എനിക്ക് തെറ്റില്ല..

എന്ത്‌ പറയണം എന്നറിയാതെ ശ്വാസം എടുക്കാൻ ആവാതെ ഒരുനിമിഷം ദേവിക അമ്പരന്ന് ഇരുന്നു..

പിന്നെ എന്തൊക്കെയോ കണക്ക് കൂട്ടലുകൾ മനസ്സിൽ നടത്തിയെന്നോണം അവളുടെ മുഖത്ത് സന്തോഷത്തിന്റെ പല ഭാവങ്ങൾ മിന്നി മറഞ്ഞു….

“”എന്റെ ഏട്ടാ അങ്ങനെ ആണെങ്കിൽ നമ്മൾ രക്ഷപെട്ടു..

ഡേവിഡ് എങ്ങാനും ഹിമയെ കെട്ടിയാൽ പിന്നെ നമ്മുടെ ജീവിതം വേറെ ലെവൽ ആയിരിക്കും..

വളരെ കാലത്തിനു ശേഷം ദേവികയുടെ മുഖത്ത് സന്തോഷത്തിന്റെ പൂക്കൾ വിടരുന്നത് ഹരി കണ്ടു..

“”ഡി അതിന് ആദ്യം അവളുടെ സമ്മതം വേണ്ടേ..

പിന്നെ ഇത്രയും വലിയ കുടുംബത്തിൽ നിന്നൊരുത്തൻ വന്ന് പെണ്ണ് ചോദിച്ചെന്നും പറഞ്ഞു ഉടനെ കെട്ടിച്ചു കൊടുക്കാൻ പറ്റുമോ..

അവന്റെ ഉദ്ദേശം എന്താണെന്ന് ഒക്കെ അറിയണ്ടേ..

ഒരു ദുരന്തം ഏറ്റു വാങ്ങിയിട്ട് ഇരിക്കുവാ എന്റെ കുട്ടി..

ഇനിയും മറ്റൊരു ദുരന്തത്തിലേക്ക് അവളെ തള്ളി വിടാൻ എനിക്കാവില്ല..

“”ഓ അല്ലെങ്കിലും നല്ലതൊന്നും നായ്ക്കു പിടിക്കില്ലല്ലോ….

എന്നും ഇങ്ങനെ കഷ്ടപ്പെടാൻ ആണെന്റെ വിധി..

ഒരൽപ്പം ദേഷ്യം കലർത്തി പറഞ്ഞു കൊണ്ട് ദേവിക കുളിക്കാനായി പോയി..

കുളി കഴിഞ്ഞവൾ അടുക്കളയിൽ എത്തുമ്പോൾ അവൾക്കുള്ള ചായ ഇടുവായിരുന്നു ഹിമ..

“”ഡി പെണ്ണേ ഇങ്ങനെ എത്രനാൾ ജീവിക്കാൻ ആണ് നിന്റെ പ്ലാൻ..

നിനക്ക് വന്ന ആലോചനയുടെ കാര്യം ഏട്ടൻ പറഞ്ഞു ഞാൻ അറിഞ്ഞു..

നല്ല ആലോചന ആണ്..

അത് നിന്റെ ഭാഗ്യമായി കൂട്ടിയാൽ മതി വെറുതെ വന്നു കേറിയ മഹാലക്ഷ്മിയേ ഓരോന്ന് പറഞ്ഞു തട്ടി തെറുപ്പിക്കരുത്..

“”ഏട്ടത്തി..

ഏട്ടത്തി എന്തൊക്കെയാണ് ഈ പറയുന്നത്..

വിശാലേട്ടൻ മരിച്ചിട്ട് ഇപ്പോൾ ഒരു വർഷം ആവുന്നല്ലേ ഒള്ളൂ അപ്പോഴേക്കും ഒരു കല്യാണം എന്നെ കൊണ്ട് ആവില്ല..

“”അവൻ ചത്തത് നന്നായെന്ന് കൂട്ടിയാൽ മതി..

അല്ലെങ്കിൽ തന്നെ അവനെ ഒഴിവാക്കാൻ ഇരുന്നതല്ലേ നീ പിന്നെന്താ പ്രശ്നം..?

“”അതൊക്ക ശെരിയാണ് ഏട്ടത്തി പക്ഷേ ഞങ്ങൾ ഡിവോഴ്സ് ആയില്ലല്ലോ..

പിന്നെ വന്ന ആളിന്റെ പെരുമാറ്റത്തിൽ ആണെങ്കിൽ എനിക്ക് എന്തോ ഒരു പന്തികേട് തോന്നുന്നു..

“”ഓ നിനക്ക് തോന്നും.. തോന്നും

അല്ലെങ്കിലും ഈ നാശം പിടിച്ചവൾ മനുഷ്യനെ രക്ഷപ്പെടാൻ സമ്മതിക്കില്ല..

പിന്നെ ഒരു കാര്യം പറഞ്ഞേക്കാം നീ ഇനി ഇഷ്ടപ്പട്ടാലും ഇല്ലെങ്കിലും നിന്നെ കെട്ടണമെന്ന് അവൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അതവൻ നടത്തി ഇരിക്കും….

അതാണ് ഡേവിഡ്..

അതുകൊണ്ട് വെറുതെ ഓരോന്ന് പറഞ്ഞു എതിർക്കാൻ നിൽക്കേണ്ട എന്നും പറഞ്ഞു ചായയും വാങ്ങി ദേവിക പോയി..

ദേവികയുടെ വാക്കുകൾ ഹിമയുടെ ഉള്ളിൽ മുഴങ്ങി നിന്നു..

ഡേവിഡ്..

അവളുടെ ചുണ്ടുകൾ ആ പേര് ഉച്ചരിച്ചു..

പുഞ്ചിരിക്കുന്ന ആ മുഖത്തിന്‌ പിന്നിൽ അയാൾ എന്തെങ്കിലും മറച്ചു പിടിക്കുന്നുണ്ടാവുമോ..?

എന്റെ ജീവിതത്തിലേക്കുള്ള അയാളുടെ ഈ വരവിന്റെ ഉദ്ദേശം എന്തായിരിക്കാം ..

ഒരായിരം ചോദ്യങ്ങൾ അവളുടെ മനസ്സിൽ ഉയർന്നു വന്നു..

അവിചാരിതമായാണ് അവളുടെ കണ്ണുകൾ ഭിത്തിയിൽ തെളിഞ്ഞു കത്തുന്ന ബൾബിനു ചുറ്റും അനേകം ചെറു പ്രാണികൾക്ക് ഒപ്പം  പാറി കളിക്കുന്ന ഈയാമ്പാറ്റയിൽ പതിഞ്ഞത് ….

സ്വയം മറന്നത് വെളിച്ചത്തിനു ചുറ്റും അൽപ്പനേരം വട്ടമിട്ടു പറക്കും പിന്നെ ക്ഷീണിച്ചെന്ന പോലെ ഭിത്തിയിൽ ചെന്നിരിക്കും..

ഇത് തുടർന്ന് കൊണ്ടിരുന്നു..

പക്ഷേ എന്റെ കണ്ണുകൾ കൂടാതെ മറ്റു രണ്ടു കണ്ണുകൾ കൂടി ഈയാമ്പാറ്റയെ പൊതിഞ്ഞിരുന്നു..

പമ്മി പതുങ്ങി തന്റെ അവസരത്തിനായി കാത്തിരിക്കുന്ന പല്ലിയുടെ ഉരുണ്ട കണ്ണുകൾ..

പെട്ടെന്ന് ഒരു മിന്നൽ പോലെ അവളുടെ മനസ്സിലേക്ക് തന്റെ ജീവിതവും ഡേവിഡിന്റെ വരവും എല്ലാം കടന്നു വന്നു..

അടുപ്പിൽ കത്തി ജ്വലിക്കുന്ന തീ പോലെ അവളുടെ ചിന്തകൾക്കും തീ പിടിച്ചു..

(തുടരും…)

(സ്നേഹപൂർവ്വം… ശിവ )

 

 

ശിവ യുടെ മറ്റു നോവലുകൾ

രണ്ടാം താലി

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

മിഴി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Randam Janmam written by Shiva

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!