രണ്ടാം ജന്മം – 5

1691 Views

randam janmam

ഡേവിഡ് സംശയത്തിന്റെ ഒരായിരം വിത്തുകൾ മനസ്സിൽ പാകിയിട്ട് ആണ് പോയത്..

സത്യം അറിയാൻ കാത്തിരിക്കേണ്ടി വരും..

ഹിമയുടെ മനസ്സ് മന്ത്രിച്ചു..

രാത്രി ജോലി എല്ലാം തീർത്തു ഭക്ഷണം കഴിച്ചു ഉറങ്ങാനായി മുറിയിലെത്തിയ ഹിമയുടെ ചിന്തകളിൽ വീണ്ടും ഡേവിഡ് വന്നു നിറഞ്ഞു..

കഴിക്കുന്നതിന് ഇടയിലും ഏട്ടത്തി അയാളെ കുറിച്ച് വാചാല ആയത് ഹിമയുടെ ഉള്ളിൽ തെല്ല് ആശങ്ക പടർത്തിയിരുന്നു….

അയാളെ കുറിച്ച് ഏട്ടത്തിക്ക് ഇത്രയൊക്കെ അറിയാമെങ്കിൽ ഇത് ഇനി ഏട്ടത്തി കൂടെ അറിഞ്ഞു കൊണ്ട് നടക്കുന്ന നാടകം വല്ലതും ആവുമോ..

പറയാൻ പറ്റില്ല എന്നെ ഇവിടെ നിന്ന് ഒഴിവാക്കാൻ ഏട്ടത്തി എന്തിനും മുതിരും….

ഇനിയിപ്പോൾ എന്തായാലും വരുന്നത് വരുന്നിടത്തു വെച്ച് കാണാം എന്നും പറഞ്ഞവൾ മഹാദേവനെയും നാഗത്താന്മാരെയും വിളിച്ചു പ്രാത്ഥിച്ചു കൊണ്ട് ലൈറ്റ് അണച്ചു കിടന്നു….

പതിയെ പതിയെ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു..

നീണ്ടു നിവർന്നു കിടക്കുന്ന മൺപാത..

അതിന്റെ ഇരു വശങ്ങളിലുമായി പല നിറത്തിലുള്ള റോസാ പുഷ്പങ്ങൾ വിരിഞ്ഞു നിൽക്കുന്നു..

അതിൽ പറ്റി പിടിച്ചിരിക്കുന്ന മഞ്ഞ് തുള്ളികൾ വെയിൽ തട്ടി തിളങ്ങുന്നു..

മെല്ലെ ആ പൂക്കളെ തഴുകി ഞാൻ നടന്നു തുടങ്ങി….

ആ നടത്തം ചെന്നവസാനിച്ചത് ഒരു പള്ളിക്ക് മുന്നിലായിരുന്നു..

പഴക്കമേറിയ പള്ളി..

ഞാൻ പള്ളിയുടെ ഭംഗി ആസ്വദിച്ചു അതിന് മുന്നിൽ നിൽകുമ്പോൾ ആരോ എന്നെ അകത്തേക്ക് ക്ഷണിക്കും പോലൊരു തോന്നൽ..

അവിടെ നിന്നിരുന്ന കുറച്ചു റോസാ പുഷ്പങ്ങൾ പറിച്ചെടുത്തു കൊണ്ട് പള്ളിക്ക് അകത്തേക്ക് ഞാൻ പതിയെ നടന്നു കേറി..

അകത്തു കുറച്ചു ആളുകൾ ഉണ്ട്..

എന്തോ ചടങ്ങ് നടക്കുന്നു..

ശ്രദ്ധിച്ചപ്പോൾ അതൊരു വിവാഹ ചടങ്ങാണെന്ന് മനസ്സിലായി..

പള്ളിലച്ഛൻ എന്തൊക്കെയോ പ്രാത്ഥനകൾ ചൊല്ലി കൊണ്ടിരുന്നു..

പെട്ടെന്ന് വരൻ വധുവിന്റെ കഴുത്തിലേക്ക് മിന്ന് ചാർത്തി..

അവരുടെ മുഖം എനിക്ക് വ്യക്തമായി കാണാൻ കഴിയുന്നില്ല..

കൂടി നിന്നവരുടെ മുഖം സന്തോഷം കൊണ്ടു നിറയുന്നു..

അവരിൽ പരിചയമുള്ള മുഖം ഒന്നും കാണാൻ കഴിഞ്ഞില്ല..

എന്റെ ക്ഷമ നശിച്ചു തുടങ്ങി..

അൽപ്പം സമയം കഴിഞ്ഞതും  ആ വരനും വധുവും തിരിഞ്ഞു നിന്നു പുഞ്ചിരിച്ചു..

അവരുടെ മുഖം കണ്ടു ഒരു നിമിഷം ഞാൻ ഞെട്ടി തരിച്ചു നിന്നു..

എന്റെ കൈയിൽ ഇരുന്നിരുന്ന റോസാ പൂവുകൾ താഴേക്ക് നിലം പതിച്ചു..

ഞാനും ഡേവിഡും..

ഒരു ഞെട്ടലോടെ ചാടി എഴുന്നേറ്റ്  ഹിമ ചുറ്റും നോക്കി..

എന്റെ ഈശ്വരാ ഞാൻ സ്വപ്നം കണ്ടത് ആയിരുന്നോ..

എന്താപ്പോ ഇങ്ങനൊക്കെ കാണാൻ..?

അവളുടെ മുഖമാകെ വിളറി വെളുത്തു..

മുറിയിലെ ക്ലോക്കിലേക്ക്  അവൾ നോക്കി

സമയം അഞ്ചര ആയിരിക്കുന്നു..

ഈശ്വരാ നേരം വൈകി എന്നും അഞ്ചു മണിക്ക് എഴുന്നേൽക്കുന്നതാണ്..

ഒരു നൂറു കൂട്ടം പണിയാണെങ്കിൽ ചെയ്യാനുമുണ്ട്..

ധിറുതി വെച്ചവൾ കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ തുടങ്ങിയതും

പെട്ടെന്ന് ആണ് അവളുടെ ഫോൺ ബെല്ലടിച്ചത്..

അവൾ ഫോണെടുത്തു നോക്കി..

സ്‌ക്രീനിൽ തെളിഞ്ഞത് പരിചയം ഇല്ലാത്തൊരു നമ്പർ ആയിരുന്നു..

ഇതാരാവും ഇത്ര വെളുപ്പിനെ എന്നോർത്തവൾ കോൾ അറ്റൻഡ് ചെയ്തു..

“”ഹലോ.. ഗുഡ് മോർണിംഗ് ഹിമ..

ഞാൻ ഡേവിഡ് ആണ്….

“”ഡേവിഡോ.. തനിക്കെങ്ങനെ എന്റെ നമ്പർ കിട്ടി..?

അവൾ ആച്ഛര്യത്തോടെ ചോദിച്ചു..

“”ഹഹഹ തന്റെ വീട് കണ്ടുപിടിച്ചു വന്നു പെണ്ണ് ചോദിക്കാമെങ്കിൽ പിന്നെ തന്റെ നമ്പർ ഒപ്പിക്കാൻ ആണോ എനിക്ക് പാട്….

“””തനിക്കെന്താടോ വേണ്ടത്.. എന്തിനാ എന്നെ വിളിച്ചത്..?

“”എനിക്ക് ഒന്നും വേണ്ടായേ ഒരു ഗുഡ് മോർണിംഗ് പറയാൻ വിളിച്ചത് ആണ്..

അതിനിങ്ങനെ ചൂടാവല്ലേ മാഡം..

ഞാൻ കട്ട്‌ ആക്കിയേക്കാം..

എന്നും പറഞ്ഞു ഡേവിഡ് കോൾ കട്ട്‌ ആക്കി..

ഡേവിഡിന്റെ കോൾ എന്തോ വല്ലാത്ത ഇറിറ്റേഷൻ ആണ് ഹിമയിൽ അപ്പോൾ ഉണ്ടാക്കിയത്….

ഇയാൾക്ക് എന്റെ നമ്പർ  കൊടുത്തത് ആരാവും..?

ഇനി ദേവേട്ടത്തി ആവുമോ..?

ആണോന്ന് ചോദിക്കാൻ ചെന്നാൽ കടിച്ചു കീറാൻ വരും ആ സാധനം..

അതുകൊണ്ട് ചോദിക്കാതെ ഇരിക്കുന്നതാണ് നല്ലത്..

ഇതിപ്പോൾ വല്ലാത്ത മാരണം ആവുന്ന ലക്ഷണം ഉണ്ടല്ലോ ഈശ്വരാ….

ഇതിൽ നിന്ന് ഇനി എങ്ങനെ രക്ഷപ്പെടുമോ എന്തോ….

എന്റെ മഹാദേവ കുഴപ്പം ഒന്നും വരാതെ നീ കാത്തോളണേ..

അതും പറഞ്ഞു  മുടി വാരി കെട്ടി  എഴുന്നേറ്റു അവൾ അടുക്കളയിലേക്ക് പോയി….

പല്ല് തേച്ച് മുഖം കഴുകി വന്നു അടുക്കളയിലെ ജോലികൾ ഓരോന്നായി തീർത്തു വന്നപ്പോൾ ആണ് ഫോൺ വീണ്ടും ബെല്ലടിച്ചത്..

അവളത് എടുത്തു നോക്കിയപ്പോൾ കണ്ടത് നേരത്തെ വന്ന നമ്പർ തന്നെ ആയിരുന്നു..

തെല്ലു ദേഷ്യത്തോടെ അവൾ കോൾ അറ്റൻഡ് ചെയ്തു..

“”ഹലോ ഹിമ വീണ്ടും ഞാൻ ആണേ..

“”തനിക്ക് എന്താടോ വേണ്ടത്..

മേലാൽ എന്നെ വിളിച്ചു പോവരുത്..

“”അയ്യോ ചൂടാവല്ലേ മാഡം.. ഞാൻ ഓഫീസിൽ പൂവാണെന്ന് പറയാൻ വിളിച്ചത് ആണ്….

“”താൻ ഓഫീസിലോ എവിടെങ്കിലുമോ പോ..

അതൊക്ക എന്നോട് എന്തിനാ പറയുന്നത്….

“””അത് പിന്നെ ഞാൻ കെട്ടാൻ പോവുന്ന പെണ്ണിനോട് അല്ലാതെ  പിന്നെ ഞാൻ ആരോടാണ് ഇതൊക്ക വിളിച്ചു പറയേണ്ടത്..?

“””കെട്ടാൻ പോവുന്ന പെണ്ണോ..

അത് താൻ ഒറ്റക്ക് അങ്ങ് തീരുമാനിച്ചാൽ മതിയോ..?

“”പോരാ നീയും കൂടി തീരുമാനിക്കണം..

അതുകൊണ്ട് എത്രയും പെട്ടെന്ന് ആ തീരുമാനം എടുത്തൂടെ..

ഇനിയിപ്പോൾ ആ തീരുമാനത്തിനായി എത്ര കാലം വേണമെങ്കിലും വെയിറ്റ് ചെയ്യാനും ഞാൻ തയ്യാറാണ്….

കൂടുതൽ സംസാരിക്കാൻ ഇപ്പോൾ നേരമില്ല പിന്നെ വിളിക്കാട്ടോ….

എന്നും പറഞ്ഞു അവൻ കോൾ കട്ട്‌ ആക്കി..

ഹിമക്ക് ആണെങ്കിൽ എല്ലാം കേട്ട് ഫോൺ എറിഞ്ഞു പൊട്ടിക്കാൻ ആണ് തോന്നിയത്….

പിന്നെ വിളിക്കാം പോലും..

നമ്പർ ബ്ലോക്ക് ആക്കിയാൽ പിന്നെ എങ്ങനെ വിളിക്കുമെന്ന് കാണാമല്ലോ..

എന്നും പറഞ്ഞു ഹിമ ആ നമ്പർ അങ്ങ്

ബ്ലോക്ക് ആക്കി..

അപ്പോഴേക്കും ഹാളിൽ ഇരുന്നുള്ള ഏട്ടത്തിയുടെ വിളി എത്തി..

“””ഇന്നെന്താടി രാവിലെ കഴിക്കാൻ..

“”ദോശയും ചമ്മന്തിയും..

“”ഓ ഇന്നലെയും ഇത് തന്നെ ആയിരുന്നല്ലോ..

വേറെ ഒന്നും ഉണ്ടാക്കാൻ നിനക്കറിയില്ലേ..

എന്തായാലും വായിനോക്കി നിൽക്കാതെ വേഗം എടുത്തു കൊണ്ട് വാ..

എനിക്കിന്ന് ഇത്തിരി നേരത്തെ ഓഫീസിൽ ചെല്ലണം..

“”ശെരി ഏട്ടത്തി ഇപ്പോൾ എടുത്തു കൊണ്ടു വരാം എന്നും പറഞ്ഞു അവൾ വേഗം പോയി പ്ലേറ്റിൽ ദോശയും ചമ്മന്തിയും എടുത്തു കൊണ്ട് വന്നു ടേബിളിൽ വെച്ചു..

ദേവിക ഒരൽപ്പം ദോശ ചമ്മന്തിയിൽ മുക്കി വായിലേക്ക് വെച്ചു..

എന്നിട്ട് അത് നിലത്തേക്ക് ഒരൊറ്റ തുപ്പായിരുന്നു..

“”ഹാ എന്തോന്നാടി ഈ ഉണ്ടാക്കി വെച്ചേക്കുന്നത്..

മനുഷ്യന് വായ്ക്ക് രുചിയായിട്ട് എന്തെങ്കിലും ഒന്ന് ഉണ്ടാക്കി തന്നൂടെ..?

“”അതുപിന്നെ ഏട്ടത്തി അതിനെന്താ കുഴപ്പം..

“”കുഴപ്പം നീ എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിക്കരുത്….

ഇനി ഇതും നോക്കി നിൽക്കാതെ എനിക്ക് ഉച്ചക്കത്തേക്കുള്ള ചോറൊക്കെ എടുത്തു വെക്കാൻ നോക്ക്..

സ്വരം കടുപ്പിച്ചാണ് ദേവിക അത് പറഞ്ഞത്..

അത് കേട്ടപാടെ ഹിമ അടുക്കളയിലേക്ക് ഓടി….

ഞാൻ എന്തുണ്ടാക്കിയാലും ദേവേട്ടത്തി കുറ്റം പറയും..

ഇല്ലെങ്കിൽ അവർക്ക് ഉറക്കം വരില്ല..

എന്നെ കുത്തിനോവിക്കാൻ ഓരോരോ കാരണങ്ങൾ അവർ ഉണ്ടാക്കി എടുക്കും..

ഇങ്ങനൊക്കെ എന്നോട് ചെയ്യാൻ മാത്രം എന്ത്‌ തെറ്റാണ് ഞാനവരോട് ചെയ്തത് എന്നറിയില്ല..

ഏട്ടത്തിയമ്മയെ ഞാനെന്റെ പെറ്റമ്മയെ പോലെ കണ്ടാണ് സ്നേഹിച്ചത് എന്നിട്ടും..

അറിയാതെ അവളുടെ മിഴികൾ നിറഞ്ഞു..

ഓരോന്ന് പൊറു പൊറുത്തു കൊണ്ടു ഹിമ ചോറ്റ് പാത്രത്തിലേക്ക് ചോറും കറിയും എല്ലാം എടുത്തു വെച്ചു അടച്ചു പാത്രം ബാഗിൽ കൊണ്ടു പോയി വെച്ചു..

അപ്പോഴേക്കും ദേവിക കഴിപ്പും കഴിഞ്ഞു പാത്രം കൊണ്ടുവന്നു അടുക്കളയിൽ വെച്ചു കൈ കഴുകി..

“”ഡി നീയാ നിലത്ത് കിടക്കുന്നത് ഒക്കെ തൂത്തു മാറ്റി ഒന്ന് തുടച്ചേക്കണം..

എന്നും പറഞ്ഞു അവൾ മുറിയിലേക്ക് പോയി..

ഹിമ ചൂലും കോരിയുമായി വന്ന് ഏട്ടത്തി നിലത്ത് തുപ്പി ഇട്ടിരുന്നത് തൂത്തു കോരി എടുത്തു കളഞ്ഞിട്ട് അവിടെ തുണി വെള്ളം മുക്കി തുടച്ചിട്ടു..

കുറച്ചു കഴിഞ്ഞതും ദേവിക ഒരുങ്ങി ഇറങ്ങി ബാഗും തൂക്കി പോവാനായി ഉമ്മറത്തേക്ക് വന്നു….

ഹിമയപ്പോൾ മുറ്റം തൂക്കുവായിരുന്നു..

“””ഓ ഈ നാശം പിടിച്ചവൾ ഇന്നത്തെ എന്റെ ദിവസം കുളമാക്കി..

ഓഫീസിൽ പോവാൻ ഇറങ്ങി നിൽക്കുമ്പോൾ ആണോടി ചൂലും പിടിച്ചു മുന്നിൽ നിൽക്കുന്നത് ..

നെറ്റി ചുളിച്ചു ദേവിക ഹിമക്ക് നേരെ ആക്രോശിച്ചു..

“”ഏട്ടത്തി അത് പിന്നെ ഞാൻ.. ഏട്ടത്തി ഇപ്പോൾ ഇറങ്ങുമെന്ന് വിചാരിച്ചില്ല ..

ഈ മുറ്റത്താകെ ഇലകൾ വീണു കിടക്കുവായിരുന്നു..

അതുകൊണ്ട് ആണ് ഞാൻ….

“””നീ ഇത് മനഃപൂർവം ചെയ്തത് ആണെന്ന് ഒക്കെ എനിക്കറിയാം..

ഇപ്പോൾ സമയമില്ല പോയിട്ട് വന്നിട്ട് ബാക്കി തരാം..

പിന്നെ ഇന്നലെ വന്നവൻ എങ്ങാനും ഇന്ന് വന്നാൽ എന്നെ വിളിച്ചു പറഞ്ഞേക്കണം എന്നും പറഞ്ഞു ദേവിക നടന്നു നീങ്ങി….

ദേവിക പോയതും ബാക്കി കൂടി അടിച്ച് വാരി ഹിമ പോയി കുളിച്ചു വന്നു എട്ടനുള്ള

ഭക്ഷണവുമായി ചെന്നു….

“”എന്റെ കുട്ടി ഇവിടെ കിടന്നു ഒരുപാട് കഷ്ടപ്പെടുന്നുണ്ടല്ലേ….

നിനക്ക് ഇവിടെ നിന്നും രക്ഷപ്പെട്ടു പോയിക്കൂടെ മോളെ..

“””എനിക്കെന്റെ  ഏട്ടനെ വിട്ടിട്ട്  എവിടെയും പോവണ്ട..

ഞാനൊരു ജോലിക്ക് ശ്രമിക്കുന്നുണ്ട് ഏട്ടാ..

അത് ശെരിയായാൽ പിന്നെ ഏട്ടത്തിയുടെ കുത്തുവാക്കുകളിൽ നിന്ന് കുറെയൊക്കെ രക്ഷപ്പെടാം….

ചെറിയൊരു ചിരി ചുണ്ടിൽ വരുത്തി കൊണ്ടവൾ പറഞ്ഞു..

“”ഏട്ടന് ഒന്ന് എഴുന്നേറ്റ് നടക്കാൻ പറ്റിയിരുന്നെങ്കിൽ എന്റെ കുട്ടിക്ക് ഇങ്ങനെ ഒരു ഗതി വരില്ലായിരുന്നു..

ഇടറിയ സ്വരത്തിൽ അവൻ പറഞ്ഞു.

അവന്റെ മുഖത്ത് വിഷാദ ഭാവം പടർന്നു..

“”ഓ എന്റെ ഏട്ടാ.. ഏട്ടൻ ഇങ്ങനെ വിഷമിക്കല്ലേ..

എനിക്കിവിടെ കുഴപ്പം ഒന്നുമില്ല..

ഇങ്ങനെ സ്നേഹിക്കുന്ന ഒരേട്ടൻ ഉള്ളപ്പോൾ മറ്റെന്താണ് എനിക്ക് വേണ്ടത്..

എന്നും പറഞ്ഞു അവന്റെ നെറ്റിത്തടത്തിൽ ഒരുമ്മയും സമ്മാനിച്ചു നിറഞ്ഞൊഴുകിയ അവന്റെ കണ്ണീർ അവൾ തുടച്ചു..

പിന്നെ അവനുള്ള മരുന്നും കൊടുത്തു അവൾ കഴിക്കാനായി ഇറങ്ങി..

പ്ലേറ്റിൽ ഇരുന്ന രണ്ടു ദോശയും കഴിച്ചു കൈ കഴുകി ഉമ്മറത്തേക്ക് വരുമ്പോൾ ആണ് ഒരു കാർ വന്നു നിന്നത്..

അതിൽ നിന്നും ഡോക്ടറുടെ വേഷമിട്ട് മധ്യവയസ്കനായ ഒരാൾ ഇറങ്ങി..

പിന്നാലെ ഒരു നഴ്സും..

ഇവരെന്താ ഇവിടെ?

എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഹിമ അവരെ അത്ഭുതത്തോടെ  നോക്കി നിന്നു..

അവർ നേരെ ഹിമക്ക് അരികിലേക്ക് വന്നു..

“”ഹിമയാണോ..

പരുക്കൻ ശബ്ദത്തിൽ അയാൾ ചോദിച്ചു..

“”അതേ..

“”ഹിമ ഞാൻ ഡോക്ടർ വാസുദേവയ്യർ..

ചെത്തിമറ്റം ആയുർവേദ ഹോസ്പിറ്റലിൽ നിന്നും വരുകയാണ്..

ഇവിടുത്തെ ഹരിയുടെ ചികിത്സക്കായിട്ട് വന്നതാണ്..

“”ഹരിയേട്ടന്റെ ചികിത്സക്കോ പക്ഷേ ഞങ്ങൾ ആരും..

അത് കേട്ടതും ഡോക്ടർ ഒന്ന് പുഞ്ചിരിച്ചു..

“”അതേ മോളെ ഞങ്ങളെ ഇങ്ങോട്ട് അയച്ചത് ചെത്തിമറ്റത്തെ ഡേവിഡ് ആണ്..

ഹരിയെ കണ്ടൊന്ന് പരിശോധിച്ചു നോക്കാൻ അവൻ പറഞ്ഞിരുന്നു ..

മോള് പേടിക്കണ്ട ഞാൻ ഡോക്ടർ തന്നെ ആണ് എന്നും പറഞ്ഞു അയാൾ തന്റെ ഐഡന്റിറ്റി കാർഡ് കാണിച്ചു..

പെട്ടെന്ന് ഹിമയുടെ ഫോൺ ബെല്ലടിച്ചു..

അവൾ ഓടിച്ചെന്നു ഫോൺ എടുത്തു നോക്കി..

ഒരു ലാൻഡ് ലൈൻ നമ്പർ ആയിരുന്നു..

ഹിമ കോൾ അറ്റൻഡ് ചെയ്തു.

“”ഹലോ ഹിമ ഇത് ഞാനാ ഡേവിഡ്..

എന്റെ നമ്പർ ബ്ലോക്ക് ആക്കി കാണും അല്ലേ..

ഞാൻ വിളിച്ചിട്ട് കിട്ടുന്നില്ല..

ഞാൻ ഒരു ഡോക്ടറെ അങ്ങോട്ട് അയച്ചിട്ടുണ്ട്..

എന്നോടുള്ള ദേഷ്യം ആ ഡോക്ടറോട് കാണിച്ചേക്കരുത്..

അങ്ങേര് ഹരിയെ ഒന്ന് നോക്കട്ടെ..

പ്രതീക്ഷക്ക് എന്തെങ്കിലും വകയുണ്ടെങ്കിൽ നമുക്ക് ബാക്കി കാര്യം നോക്കാമെന്നെ..

ഇത് പറയാൻ ആണ് ഞാൻ വിളിച്ചത് അപ്പോൾ ശെരിയെന്നാൽ വെക്കുവാട്ടോ..

എന്നും പറഞ്ഞു അവൻ കോൾ കട്ട്‌ ആക്കി..

അവൾ ഫോണും ആയി ഉമ്മറത്തേക്ക് വന്നു..

“”ആരാ മോളെ ഡേവിഡ് ആണോ..

അവൻ വിളിച്ചു പറയാമെന്നു പറഞ്ഞിരുന്നു..

“””മ്മം.. അതേ..

“”എന്നാൽ പിന്നെ മോളെ  ഹരിയെ ഒന്ന് കാണിച്ചു തരുമോ..

പോയിട്ട് കുറച്ചു തിരക്കുണ്ട്..

“”മ്മ്മം കേറിവാ ..

എന്നും പറഞ്ഞവൾ അകത്തേക്ക് നടന്നു പിന്നാലെ ഡോക്ടറും നഴ്സും ചെന്നു..

ഹരിയുടെ മുറിയിലെത്തി ഡോക്ടർ ഹരിയോട് കാര്യം പറഞ്ഞു..

പിന്നീട് അവന്റെ മെഡിക്കൽ റിപ്പോർട്ട് ഒക്കെ  എടുത്തു നോക്കിയ ശേഷം അവനെ വിശദമായി തന്നെ പരിശോധിച്ചു….

അതിനിടയിൽ ഹിമ ദേവികയെ വിളിച്ചു കാര്യം പറഞ്ഞിരുന്നു..

“”ഹരി.. നൂറുശതമാനം ഉറപ്പൊന്നും ഇല്ലെങ്കിലും നിങ്ങളുടെ അനുവാദം ഉണ്ടെങ്കിൽ ഞങ്ങൾ ഒരു ശ്രമം നടത്തി നോക്കാം..

നല്ല കാശ് ചിലവുള്ള ട്രീറ്റ്മെന്റ് ആണ് ..

പൂർണ്ണമായും ഭേദം ആവുമെന്ന് ഒന്നും പറയുന്നില്ല..എന്നാലും നമുക്കൊന്ന് ശ്രമിച്ചു നോക്കാം

ബാക്കിയൊക്കെ നിങ്ങളുടെ പ്രാത്ഥന പോലെ ഇരിക്കും..

താൻ പാതി ദൈവം പാതി എന്നാണല്ലോ..

ഡോക്ടർ പറഞ്ഞു നിർത്തി.

അത് കേട്ടതും ഹിമയുടെ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കം കണ്ടു..

“”ഡോക്ടർ ഒരുപാട് കാശൊന്നും മുടക്കാൻ ഞങ്ങളെ കൊണ്ട് പറ്റില്ല ..

ഈ വീട് പോലും ഇപ്പോൾ പണയത്തിൽ ആണ്..

എന്റെ ഭാര്യയുടെ ശമ്പളത്തിൽ ആണ് ഇപ്പോൾ ഒരുവിധം വീട്ടിലെ ചിലവും ലോണും ഒക്കെ അടഞ്ഞു പോവുന്നത്..

അതിനിടക്ക് ഇതുകൂടി താങ്ങാൻ ആവില്ല..

“”ഹരി.. എനിക്ക് നിങ്ങളുടെ അവസ്ഥ മനസ്സിലാവും പക്ഷേ ഇപ്പോൾ തന്നെ ചികിത്സ വൈകി..

ഇനിയും താമസിച്ചാൽ പിന്നെ ഈ അവസ്ഥയിൽ നിന്നും ഒരു ചികിത്സക്കും മാറ്റമുണ്ടാക്കാൻ കഴിയില്ല..

അത് കേട്ടതും ഹരി പുഞ്ചിരിച്ചു..

“””സാരമില്ല ഡോക്ടർ എനിക്കിപ്പോൾ ഈ കിടപ്പൊരു ശീലമായി..

എഴുന്നേറ്റു നടക്കാനുള്ള ആഗ്രഹം ഒക്കെ എന്നോ നഷ്ടമായി..

അവന്റെ അവസ്ഥ മനസ്സിലാക്കിയെന്നോണം ഡോക്ടർ ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു..

“””ഹരി ഞാൻ എന്തായാലും ഡേവിഡിനോട് ഒന്ന് സംസാരിച്ചു നോക്കട്ടെ..

അവരുടെ ഹോസ്പിറ്റൽ അല്ലേ..

നിങ്ങളെ അറിയാവുന്ന സ്ഥിതിക്ക് എന്തെങ്കിലും ഇളവ് കിട്ടാതെ ഇരിക്കില്ല..

എന്തായാലും ഞാൻ ഇപ്പോൾ ഇറങ്ങുന്നു ഡേവിഡുമായി സംസാരിച്ചിട്ട് വിവരം ഇവിടെ അറിയിക്കാം എന്നും പറഞ്ഞു ഡോക്ടർ ഹരിയോടും ഹിമയോടും യാത്ര പറഞ്ഞു ഇറങ്ങി….

സന്തോഷം തോന്നിയെങ്കിലും ഹിമയുടെ മനസ്സിൽ അപ്പോഴും സംശയത്തിന്റെ വിത്തുകൾ മുളപൊട്ടി കൊണ്ടിരുന്നു….

എന്തിനാവും ഡേവിഡ് ഏട്ടന്റെ  കാര്യത്തിൽ ഇത്ര ആവേശം കാണിക്കുന്നത് ചെയ്യുന്നത്..

ഇനിയിപ്പോൾ തന്റെ ഇഷ്ടം പിടിച്ചു പറ്റാനുള്ള വെറും തന്ത്രം മാത്രം ആയിരിക്കുമോ ഇത്..

പക്ഷേ ഏട്ടന്റെ ചികിത്സയുടെ കാര്യം ആയത് കൊണ്ട്  അത് എതിർക്കാനും  പറ്റില്ല….

കാരണം എന്റെ ഏട്ടൻ ഒന്ന് എഴുന്നേറ്റു നടക്കുന്നത് കാണാൻ മറ്റാരേക്കാളും ഞാൻ ആഗ്രഹിക്കുന്നുണ്ട്….

ആ കിടപ്പ് ഒരുപാട് വിഷമിക്കുന്നുണ്ട് പാവം..

ഇപ്പോൾ ആണെങ്കിൽ  പ്രതീക്ഷക്ക് ഒരു വകയുണ്ടെന്ന് ഡോക്ടർ പറയുന്നു..

അപ്പോൾ പിന്നെ ഞാനായിട്ട് അത് ഇല്ലാതാക്കില്ല..

എന്റെ ജീവൻ കൊടുക്കേണ്ടി വന്നാൽ പോലും സാരമില്ല ഏട്ടൻ പഴയത് പോലെയൊന്ന് എഴുന്നേറ്റ് നടന്നാൽ മതിയായിരുന്നു..

ഏട്ടനെക്കാൾ വലുതല്ല തനിക്ക് മറ്റൊന്നും….

അവളുടെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു..

പക്ഷേ അപ്പോഴും ഡേവിഡ് ഒരു ചോദ്യ ചിഹ്നമായി തന്നെ അവളുടെ മനസ്സിൽ ഉയർന്നു നിന്നിരുന്നു ….

(തുടരും…)

(സ്നേഹപൂർവ്വം…  ശിവ )

 

 

ശിവ യുടെ മറ്റു നോവലുകൾ

രണ്ടാം താലി

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

മിഴി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Randam Janmam written by Shiva

5/5 - (2 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply