രണ്ടാം ജന്മം – 7

4313 Views

randam janmam

തനിക്ക് വരാൻ പോവുന്നത് ആപത്താണോ അതോ നന്മയോ എന്നറിയാതെ  ആ തീരുമാനവുമായി മുന്നോട്ടു പോവാൻ തന്നെ അവൾ ഉറപ്പിച്ചു..

ഉറക്കമില്ലാതെ ആ രാത്രി അവൾ ജനലോരം വന്നു പുറത്തേക്ക് മിഴിനട്ടിരുന്നു….

ആകാശത്ത് മിന്നി മിന്നി തെളിയുന്ന നക്ഷത്രങ്ങൾ..

അതിനെ അവൾ കൊതിയോടെ നോക്കി ഇരുന്നു..

പണ്ട് ആരോ പറഞ്ഞു കേട്ടിട്ടുണ്ട് ആകാശത്ത് മിന്നി തെളിയുന്ന നക്ഷത്രങ്ങൾ മണ്മറിഞ്ഞ പോയവരുടെ ആത്മാക്കൾ ആണെന്ന്..

അങ്ങനെ എങ്കിൽ ആ നക്ഷത്രങ്ങളിൽ രണ്ടെണ്ണം എന്റെ അച്ഛനും അമ്മയും ആവും..

പക്ഷേ ഒരുപാട് നക്ഷത്രങ്ങൾക്ക് ഇടയിൽ നിന്നും അവരെ എങ്ങനെ കണ്ടു പിടിക്കും..

കുട്ടിക്കാലത്തു സങ്കടങ്ങൾ ഓരോന്ന് വരുമ്പോഴും രാത്രി ആകാശത്തു പുഞ്ചരിച്ചു നിന്നിരുന്ന നക്ഷത്രങ്ങളെ നോക്കി നിൽക്കും..

എന്നിട്ട് അതിൽ കൂടുതൽ തിളക്കത്തോടെ കാണുന്ന രണ്ടു നക്ഷത്രങ്ങളെ അച്ഛനും അമ്മയുമായി കണ്ടു സങ്കടങ്ങളും പരാതികളും ബോധിപ്പിക്കും..

അവരത് കേട്ട് കൺചിമ്മി എന്നെ ആശ്വസിപ്പിക്കുന്നതായി വിചാരിച്ചു കൊണ്ട് ഞാൻ സ്വയം ആശ്വാസം കണ്ടെത്തും..

ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി സംസാരിക്കുന്ന എനിക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്നു വരെ  ആരോക്കെയോ പറഞ്ഞിരുന്നു..

പക്ഷേ അന്നും തന്നെ മനസ്സിലാക്കിയിരുന്നത് ഏട്ടൻ മാത്രം ആയിരുന്നു..

ഓരോന്ന് ചിന്തിച്ചു കൊണ്ട് ഒരു കൊച്ച് കുട്ടിയുടെ കൗതുകത്തോടെ അവൾ ഓരോ നക്ഷത്രങ്ങളെയും സൂക്ഷിച്ചു നോക്കാൻ തുടങ്ങി..

ഒടുവിൽ ഒരിറ്റു കണ്ണീരിന്റെ നനവോടെ അവൾ ആ നോട്ടം അവസ്സാനിപ്പിച്ചു..

അച്ഛനെയും അമ്മയെയും ഒന്ന് നേരെ ചൊവ്വേ കാണാൻ പോലും ഭാഗ്യം ലഭിക്കാത്ത ഭാഗ്യംകെട്ട ജന്മം ആയി പോയല്ലോ എന്നോർത്ത് അവളുടെ നെഞ്ച് നീറി പിടഞ്ഞു..

മനസ്സിനെ കുത്തിനോവിക്കുന്ന നിരവധി ഓർമ്മകൾ ഓടിയെത്തി അവളുടെ കണ്ണുകളെ ഈറനണിയിച്ചു ….

നിനക്ക് ഞങ്ങൾ കൂട്ടിനൊണ്ട് എന്ന് പറഞ്ഞു കൊണ്ടാവും മിഴിനീർ തുള്ളികൾ എന്റെ കവിളുകളെ കൊതിയോടെ ചുംബിച്ചു കൊണ്ടിരുന്നതെന്ന് എനിക്ക് തോന്നി..

സമയം പോയി കൊണ്ടിരുന്നു..പതിയെ മിഴിനീർ തുടച്ചവൾ കിടക്കയിലേക്ക് ചെന്നു കിടന്നു..

നേർത്ത കാറ്റ് അവളെ തഴുകി തുടങ്ങി..

അമ്മ തന്റെ കരങ്ങളാൽ തഴുകുന്ന പോലെ അവൾക്ക് തോന്നി..

പതിയെ പതിയെ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു..

പിറ്റേന്ന് രാവിലെ തന്നെ ഡേവിഡ് ഒരു വണ്ടി അയച്ചിരുന്നു..

ഹിമയും ദേവികയും വന്ന ഡ്രൈവറും ചേർന്ന് ഒരുവിധം ഹരിയെ പിടിച്ചു വണ്ടിയിൽ കയറ്റിയ ശേഷം

പിന്നീട് അവരും കൂടെ അതിൽ കേറി ഹോസ്പിറ്റലിലേക്ക് പോയി..

ഹോസ്പിറ്റലിൽ അവരെ കാത്ത് ഡേവിഡ് നിൽപ്പുണ്ടായിരുന്നു..

വണ്ടി വന്ന ഉടൻ അവിടുത്തെ സ്റ്റാഫ്‌ സ്‌ട്രെചറുമായി വന്നു ഹരിയെ എടുത്തു അതിൽ കിടത്തി ഹോസ്പിറ്റലിനു ഉള്ളിലേക്ക് കൊണ്ട് പോയി..

ഡേവിഡ് ഹിമയെ നോക്കി ചിരിച്ചെങ്കിലും അവൾ കാണാത്ത ഭാവം നടിച്ചു നടന്നു..

ചെന്ന പാടെ തന്നെ ഹരിയെ ചികിത്സ റൂമിലേക്ക് കൊണ്ടു പോയി..

ഹിമയും ഏട്ടത്തിയും റൂമിലേക്ക് പോയി..

ടീവി ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും ഉള്ള മുറിയായിരുന്നു അത്..

എല്ലാം കണ്ട് ദേവികയുടെ മുഖത്ത് ഭയങ്കര സന്തോഷം ആയിരുന്നെങ്കിൽ ഹിമയുടെ മനസ്സ് നിറയെ ടെൻഷൻ ആയിരുന്നു..

ഏട്ടന് എത്രയും വേഗം സുഖം പ്രാപിക്കണേ എന്നവൾ പ്രാത്ഥിച്ചു കൊണ്ടിരുന്നു….

മണിക്കൂറുകൾക്ക് ശേഷം അവർ അന്നത്തെ ചികിത്സ പൂർത്തിയാക്കി  ഏട്ടനെ കൊണ്ടുവന്നു ബെഡിൽ കിടത്തി..

ഞങ്ങൾക്ക് കഴിക്കാനുള്ള ഫുഡും മറ്റും ക്യാന്റീനിൽ നിന്നും അവിടുത്തെ സ്റ്റാഫ്‌ കൊണ്ടു വന്നു തന്നു..

അവിടെ ഒന്നിനും ഒരു കുറവും ഞങ്ങൾക്ക് ഉണ്ടായില്ല..

ഏട്ടത്തി അവിടെ നിന്നു കൊണ്ടു തന്നെ ജോലിക്ക് പോയി തുടങ്ങി..

പിന്നെ ദിവസവും ഡേവിഡ് വന്നു കാര്യങ്ങൾ ഒക്കെ അന്വേഷിച്ചു പോവും..

ഏട്ടത്തിയാണ് മറുപടി കൊടുക്കാറുള്ളത്..

ഞാൻ പരമാവധി അകലം പാലിച്ചു ഒഴിഞ്ഞു മാറും..

അപ്പോഴൊക്കെ ചെറിയൊരു പുഞ്ചിരി എനിക്ക് സമ്മാനിച്ചു കൊണ്ടാണ് ഡേവിഡ് പോവുന്നത് ..

അതിനിടയിൽ പലപ്പോഴും ഡേവിഡിന്റെ അച്ഛനും അമ്മയും ഞങ്ങളെ കാണാൻ വന്നിരുന്നു..

ശെരിക്കും വല്ലാത്തൊരു ആശ്വാസം തന്നെയാണ്  അതെനിക്ക് സമ്മാനിച്ചത്..

ഞങ്ങൾക്ക് ആരൊക്കെയോ ഉണ്ടെന്ന് ഒരു തോന്നൽ ഉള്ളിൽ ഉടലെടുത്തു..

അത്രയേറെ സ്നേഹത്തോടെ ആയിരുന്നു അവരൊക്കെ പെരുമാറിയത്..

അങ്ങനെ രണ്ടു മാസത്തെ ചികിത്സ പൂർത്തിയാക്കി ഞങ്ങൾ അവിടെ നിന്നും വീട്ടിലേക്ക് പോരുമ്പോൾ ഏട്ടന് അത്യാവശ്യം നല്ല മാറ്റങ്ങൾ ഒക്കെ ഉണ്ടായിരുന്നു..

ബാക്കി ചികിത്സ ഒക്കെ വീട്ടിൽ വന്നു ചെയ്തു കൊള്ളാമെന്നും മരുന്നും മറ്റും വീട്ടിൽ അവർ തന്നെ എത്തിച്ചു തരാമെന്നും  ഡേവിഡ് പറഞ്ഞു..

വീട്ടിൽ വന്നതിന് ശേഷം ഏട്ടത്തിയും ഡേവിഡും കല്യാണത്തിന്റെ കാര്യം പലപ്പോഴും എടുത്തിട്ടെങ്കിലും ഞാൻ അതിൽ നിന്നൊക്കെ ഒഴിഞ്ഞു മാറി..

തീരുമാനം എടുത്തിട്ടും മനസ്സ് എന്തോ അതിന് അനുവദിക്കാത്തത് പോലെ….

ദിവസങ്ങൾ പിന്നെയും നീണ്ടു പോവുന്നതിനിടയിൽ ഡേവിഡ് നല്ലവൻ ആണെന്ന് തോന്നിയിട്ടാവണം ഏട്ടനും അവനെ ഇഷ്ടമായെന്നും മോൾക്ക് സമ്മതം ആണെങ്കിൽ ഇനിയും വെച്ച് താമസിപ്പിക്കരുതെന്നും ഏട്ടൻ പറഞ്ഞപ്പോൾ പിന്നെ എനിക്ക് സമ്മതം മൂളാതെ വേറെ തരം ഇല്ലായിരുന്നു..

ഒടുവിൽ ഞാൻ സമ്മതം മൂളി എന്നറിഞ്ഞതും ഡേവിഡ് ആ സന്തോഷത്തിൽ വീട്ടിലേക്ക് വന്നു..

“”ഹിമ സമ്മതിച്ച സ്ഥിതിക്ക് ഇനിയും വെച്ച് താമസിപ്പിക്കാതെ നമുക്ക് ഈ കല്യാണം അങ്ങ് നടത്താം..

ഡേവിഡ് ഹരിയേട്ടനോടും ഏട്ടത്തിയോടുമായി പറഞ്ഞു..

“”അത് തന്നെ ആണ് ഞങ്ങളുടെയും അഭിപ്രായം..

കല്യാണം എന്ന് പറയുമ്പോൾ അതും രണ്ടു മതത്തിൽ പെട്ടവർ..

ഡേവിഡ് ഉദ്ദേശിക്കുന്നത് രജിസ്റ്റർ ഓഫീസിൽ വെച്ചുള്ള ഒരു രജിസ്റ്റർ ചെയ്യാമെന്നാണോ..?

ഹരിയേട്ടൻ ചോദിച്ചു.

“”എനിക്ക് അതായിരുന്നു ഇഷ്ടം..

അധികം ആർഭാടം ഒന്നുമില്ലാതെ ലളിതമായൊരു കല്യാണം..

പക്ഷേ അമ്മക്കും അച്ഛക്കും അതിന് തീരെ താല്പര്യമില്ല..

അവർ ചോദിക്കുന്നത് പള്ളിയിൽ വെച്ച് കെട്ടിക്കൂടെ എന്നാണ്..

“”അതിപ്പോൾ എങ്ങനെ നടക്കും ഞങ്ങൾ ഹിന്ദുക്കൾ അല്ലേ..?

“”അതുപിന്നെ അവർ പറയുന്നത് നിങ്ങൾക്ക് ആർക്കും വിരോധം ഇല്ലെങ്കിൽ ഹിമയെ മാമോദിസ മുക്കി ഞങ്ങളുടെ പള്ളിയിൽ ചേർത്തു അവിടെ വെച്ച് കല്യാണം നടത്താം എന്നാണ്….

അവർ പള്ളിയിൽ ചെന്നു അച്ഛന്റെ ഒക്കെ അനുവാദം വാങ്ങിയിട്ടുണ്ട്..

രണ്ടു മാസത്തോളം എല്ലാ ഞായറാഴ്ചയും സഭാ വിശ്വാസങ്ങളെയും മറ്റും ചെറിയൊരു ക്ലാസ്സ്‌ ഒക്കെ ഉണ്ടാവും അതിൽ പങ്കെടുത്തു കുറച്ചു കാര്യങ്ങൾ പഠിച്ചെടുത്താൽ പിന്നെ മാമോദിസ മുങ്ങാൻ ആവും..

അതിനുള്ള കാര്യം ഒക്കെ ഞങ്ങൾ നോക്കിക്കോളാം..

“”അതുപിന്നെ ഡേവിഡേ ഞങ്ങൾക്ക് വിരോധം ഒന്നുമില്ല പക്ഷേ അവൾ സമ്മതിക്കുമോ എന്നറിയില്ല..

ഹരി പറഞ്ഞു നിർത്തി..

“”എനിക്ക് സമ്മതമല്ല….

ഹിമ ഇടക്ക് കേറി പറഞ്ഞു.

“”ഹിമ.. മാമോദിസ മുങ്ങുന്നു എന്ന് കരുതി ഹിമയുടെ വിശ്വാസങ്ങൾ ഒന്നും മാറ്റണ്ട..

അമ്പലത്തിൽ പോവുന്നതിന് ഒന്നും ഒരു തടസ്സവും ഉണ്ടാവില്ല..

പിന്നെ പള്ളിയിൽ വരാന്നൊന്നും അവിടെ ആരും നിർബന്ധം പിടിക്കുകയും ഇല്ല..

തന്റെ കഴുത്തിൽ ഞാൻ മിന്നു കെട്ടി തന്നെ വീട്ടിൽ കൊണ്ടു ചെല്ലണം എന്ന് എന്റെ അമ്മയും അച്ഛയും ഒരാഗ്രഹം പറയുമ്പോൾ ഞാൻ എങ്ങനെ ആണെടോ പറ്റില്ല എന്ന് പറയുന്നത്..

താലി ഇല്ലാതെ വെറും കഴുത്തോടെ പെണ്ണ് കെട്ടി കേറി വരുന്നത് ശെരിയല്ല എന്നാണ് അവർ പറയുന്നത്..

പഴയ ആളുകൾ അല്ലേ അവരുടെ ഓരോരോ വിശ്വാസങ്ങൾ ആയിരിക്കും..

പിന്നെ ഇതിന് സമ്മതം മൂളി എന്ന് വിചാരിച്ചു തനിക്ക് ഒന്നും നഷ്ടപ്പെടാനില്ല.. അധികം ആരെയും വിളിക്കാതെ ലളിതമായി  നടത്തുന്ന ഒരു ചടങ്ങ് ആണ് ഉദ്ദേശിക്കുന്നത്..

“”അത് നന്നായി അല്ലെങ്കിൽ നൂറു കുറ്റം പറയാൻ ആളുകൾ ഉണ്ടാവും ദേവിക കേറി പറഞ്ഞു..

“”ഹിമ മറുപടി ഒന്നും പറഞ്ഞില്ലല്ലോ..

ഡേവിഡ് ആകാംഷയോടെ ചോദിച്ചു..

ഹിമ എന്തോ ആലോചിച്ചെന്ന പോലെ നിശബ്ദയായി നിൽക്കുവാണ്..

“”ഹിമ തനിക്കു സമ്മതമല്ലെങ്കിൽ വേണ്ടെടോ….

രജിസ്റ്റർ തന്നെ മതി.. ഞാൻ അവരെ പറഞ്ഞു മനസിലാക്കാം..

അവർക്ക് മനസ്സിലാവും..

ഹിമയുടെ മുഖഭാവം കണ്ടു ഡേവിഡ് പറഞ്ഞു..

ഹിമ ഹരിയെ ഒന്ന് നോക്കി..

ഹരിയുടെ കണ്ണുകളിൽ സന്തോഷം അലയടിക്കുന്നത് അവൾക്ക് കാണാമായിരുന്നു..

പിന്നെ ഒന്നും ആലോചിച്ചില്ല അവൾ സമ്മതം മൂളി….

“”പള്ളിയിൽ വെച്ച് തന്നെ കല്യാണം നടത്താം… അതും പറഞ്ഞു ഹിമ അകത്തേക്ക് പോയി..

സന്തോഷം കൊണ്ട് മതി മറണെന്നോണം ചിരിച്ചു കൊണ്ട്  കസേരയിൽ നിന്ന് ചാടി എഴുന്നേറ്റു ഡേവിഡ് ഉമ്മറത്തേക്ക് ഒരൊറ്റ പോക്കായിരുന്നു..

ആരോടും ഒന്നും പറയാതെ വണ്ടിയും എടുത്തു അങ്ങ് പോയി..

പിന്നെ ആ ആഴ്ചയിലെ ഞായറാഴ്ച തന്നെ ഡേവിഡും അമ്മയുമായി വന്നെന്നെ പള്ളിയിലേക്ക് കൂട്ടികൊണ്ട് പോയി..

അന്ന് അങ്ങനെ ഞാൻ ആദ്യമായി അവിടുത്തെ ക്ലാസ്സ്‌ അറ്റൻഡ് ചെയ്തു..

പരിഭ്രമം തോന്നിയിരുന്നെങ്കിലും പള്ളിയിലെ അന്തരീക്ഷം എന്നെ വല്ലാതെ സ്വാധീനിച്ചു….

ക്രൂശിതനായി ചോരവാർന്നു കിടക്കുന്ന ഇശോയുടെ രൂപം ഞാൻ നോക്കി കുറെ സമയം നോക്കി നിന്നു..

എന്റെ ഉള്ളിലെ വിഷമങ്ങൾ ഒക്കെ അകന്നു പോവുമ്പോലെ തോന്നി..

സമാധാനം ഉള്ളിൽ നിറയുമ്പോലെ..

പതിയെ പതിയെ ഇശോയുടെ ആ രൂപം എന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ചു..

പിന്നെ ആഴ്ചകൾ കടന്നു പോയി രണ്ടു മാസത്തോളം ആ ക്ലാസുകൾ ഞാൻ അറ്റൻഡ് ചെയ്തു.

ഡേവിഡും അമ്മയും ആയിരുന്നു എന്നെ പള്ളിയിലേക്ക് കൊണ്ടു പോവുന്നതും കൊണ്ടു വരുന്നതും ഒക്കെ ..

അതിനോട് ഇടക്ക് ഞാനും അമ്മയും തമ്മിൽ നല്ല ഫ്രണ്ട്സിനെ പോലെ ആയി..

പക്ഷേ അപ്പോഴും ഡേവിഡുമായി അടുക്കാൻ എനിക്ക് കഴിഞ്ഞില്ല..

ഡേവിഡ് സംസാരിക്കാൻ അടുത്ത് വരുമ്പോളൊക്കെ ഞാൻ മനഃപൂർവം ഒഴിഞ്ഞു മാറി കൊണ്ടിരുന്നു ..

അപ്പോഴൊക്കെ ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ചതല്ലാതെ എന്നെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കാൻ ഡേവിഡ് നിന്നില്ല..

അതെന്നിൽ പലപ്പോഴും അത്ഭുതം തോന്നിപ്പിച്ചു..

ശെരിക്കും ഒരെത്തും പിടിയും കിട്ടാത്ത ഒരു ക്യാരക്റ്റർ ആണ് ഡേവിഡ് എന്നെനിക്ക് തോന്നി..

—————————————————————

“”ഹലോ ചേട്ടത്തിയെ ഒന്ന് നിന്നെ..

മാമോദിസയും ഒക്കെ കഴിഞ്ഞു കല്യാണത്തിന് ഒരാഴ്ച്ച മുൻപ് അമ്പലത്തിൽ പോയി പ്രാത്ഥിച്ചു തിരികെ വരും വഴി പിന്നിൽ നിന്നുള്ള വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കി..

“”ചേട്ടത്തിക്ക്  എന്നെ മനസ്സിലായോ..?

താടിയും മീശയും ഒക്കെ ട്രിമ് ചെയ്തു ഏകദേശം ഇരുപത്തി മൂന്നു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പയ്യൻ..

ആളെ എവിടെയോ കണ്ട ഓർമ്മയുള്ളത് പോലെ തോന്നി..

“ഡെന്നിസ്”

ഓർമ്മയിൽ നിന്ന് ആ പേര് ചികഞ്ഞെടുത്തു എന്റെ മനസ്സ് മന്ത്രിച്ചു.

“”ചേട്ടത്തി ഞാൻ ഡെന്നിസ്.. ഡേവിഡിന്റെ അനിയൻ..

ചേട്ടത്തി എന്നെ കാണാൻ വഴിയില്ല ഞാൻ ചെന്നൈയിൽ ആയിരുന്നു വന്നിട്ട് ഇപ്പോൾ ഒരാഴ്ച്ച ആയതേ ഒള്ളൂ..

 ഞാൻ പിന്നെ ചേട്ടത്തിയുടെ ഫോട്ടോ ഒക്കെ കണ്ടിട്ടുണ്ടള്ളത് കൊണ്ടു ആളെ പെട്ടെന്ന് മനസ്സിലായി..

“”മ്മ്മം ഡെന്നിസിനെ എനിക്കും അറിയാം അമ്മ ഒരുപാട് പറഞ്ഞിട്ടുണ്ട്..

പിന്നെ ഒരിക്കൽ എന്നെ ഫോട്ടോ കാണിച്ചിരുന്നു..

പക്ഷേ പെട്ടെന്ന് കണ്ടപ്പോൾ എനിക്ക്

മനസ്സിലായില്ല..

“””ആഹാ അപ്പോൾ എന്നെ അറിയാമല്ലെ….

ഞാൻ വെറുതെ ചേട്ടത്തിയെ ഒന്ന് വന്നു കണ്ടു പരിചയപ്പെടാം എന്ന് കരുതി ഇറങ്ങിയതാണ്..

എന്തായാലും ഇവിടെ വെച്ച് കണ്ടത് നന്നായി വീട് വരെ വരേണ്ടി വന്നില്ലല്ലോ..

കണ്ടപ്പോൾ ഒരുപാട് ഇഷ്ടായി..

ചേട്ടന് ചേരും….

ചേട്ടത്തി എന്നവൻ വിളിക്കുബോൾ എനിക്ക് അത്ഭുതം തോന്നി..

എത്ര വേഗമാണ് ഞാൻ ഡേവിഡിന്റെ കുടുംബത്തിൽ ഓരോരുത്തരിലും ഓരോ സ്ഥാനം നേടി എടുത്തത്..

“” അമ്മ പറയുന്നത് കേട്ടു ചേട്ടത്തി ആള് ഭയങ്കര പാവം ആണെന്നൊക്കെ..

എന്റെ പൊന്നു ചേട്ടത്തി ഒരു ഹിറ്റ്ലറിന്റെ കൂടെയാണ് ജീവിക്കാൻ പോവുന്നത്..

അതുകൊണ്ട് അധികം പാവം ആവാൻ ഒന്നും നിക്കരുതേ..

അവൻ ചെറു ചിരിയോടെ പറഞ്ഞു..

“”ഹിറ്റ്ലറോ..?

“””മ്മം അതേ ചേട്ടത്തി ..

ചേട്ടൻ ആള് ഭയങ്കര ദേഷ്യക്കാരൻ ആണ്..

അതുപോലെ തന്നെ വാശിക്കാരനും..

അതുകൊണ്ട് തന്നെ നോക്കിയും കണ്ടുമൊക്കെ നടന്നോണം..

അവൻ പറയുന്നത് കേട്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി..

കാരണം എന്നോട് ഇതുവരെ അങ്ങനെ ഒന്നും പെരുമാറീട്ടില്ല..

ദേഷ്യപെട്ടിട്ടെ  ഇല്ല….

ഇനി അതൊക്കെ എന്നെ സ്വന്തമാക്കാൻ വേണ്ടി നടത്തിയ അഭിനയം ആയിരിക്കുമോ..?

ഉള്ളിൽ ചെറിയൊരു ഭയം തോന്നി..

അതെന്റെ മുഖത്ത് പ്രതിഫലിക്കാൻ തുടങ്ങിയതും അവന്റെ ചിരി ഉയർന്നു..

“”ചേട്ടത്തി പേടിച്ചു പോയോ .. ഞാൻ വെറുതെ പറഞ്ഞതാണ്..

അയ്യേ ഇത്രക്ക് തൊട്ടാവാടി ആണോ എന്റെ ചേട്ടത്തി..

“കഷ്ടം “

എന്നും പറഞ്ഞു അവനെന്നെ കളിയാക്കി..

ഞാൻ ഒരു ചമ്മിയ ചിരി പാസ്സാക്കി..

“””എന്റെ ചേട്ടത്തി ഞാൻ പറഞ്ഞത് പോലെ ചേട്ടന് ദേഷ്യവും വാശിയും ഒക്കെ ഉണ്ടെന്നുള്ളത് സത്യമാണ്..

പക്ഷേ ആള് പാവമാണ്..

ഉള്ളുനിറയെ സ്നേഹം കൊണ്ട് നടക്കുന്ന പാവം..

എന്റെ ചേട്ടനായത് കൊണ്ടു പറയുവല്ല ചേട്ടത്തിയെ  ചേട്ടൻ പൊന്നു പോലെ നോക്കും അതെനിക്ക് ഉറപ്പാണ്..

കാരണം  ചേട്ടന് അത്രക്ക് ഇഷ്ടമാണ് ചേട്ടത്തിയെ ..

ചേട്ടൻ ചേട്ടത്തിയെ കുറിച്ച് ഓരോന്ന്  പറഞ്ഞതിൽ നിന്നും അതെനിക്ക് മനസ്സിലായതാണ്….

അവനത് പറയുമ്പോൾ എനിക്ക് കൗതുകം

തോന്നി..

ഡേവിഡ് എന്നെക്കുറിച്ച് എല്ലാവരോടും ഇത്രയേറെ സംസാരിച്ചിട്ടുണ്ടോ എന്നോർത്ത്….

“” ശെരിയെന്നാൽ ഞാൻ പോവാ.. കുറച്ചു തിരക്കുണ്ട് എന്നവൻ പറയുമ്പോൾ ഞാൻ മൂളിക്കൊണ്ട് തലയാട്ടി..

ചെറു പുഞ്ചിരിയും സമ്മാനിച്ചവൻ പതിയെ നടന്നു ചെന്നു ബൈക്കിൽ കേറി പോവുന്നതും നോക്കി നിന്ന എന്റെ മനസ്സിലേക്ക് ഡേവിഡിന്റെ മുഖം തെളിഞ്ഞു വന്നു..

ശെരിക്കും ഡേവിഡിന് എന്നെ ഇഷ്ടം ആയിരിക്കുമോ..?

അതോ വെറുതെ തോന്നിയ ഒരു അട്രാക്ഷനോ സഹതാപമോ മാത്രം ആയിരിക്കുമോ ഇതിന് പിന്നിൽ ..?

അതോ ഇനി എല്ലാം വെറും അഭിനയമോ..?

ഹിമയെ കുഴക്കുന്ന ചിന്തകൾ വീണ്ടും മനസ്സിലേക്ക് ഓടിയെത്തി..

പക്ഷേ എല്ലാം ഉള്ളിലൊതുക്കി മുന്നോട്ട് പോവാൻ തന്നെ അവൾ തീരുമാനിച്ചു..

അങ്ങനെ കല്യാണ ദിവസം വന്നെത്തി..

എല്ലാവരും പള്ളിയിൽ എത്തി..

അധികം ആളുകൾ ഒന്നുമില്ലാതെ വളരെ ചുരുക്കം ചില ബന്ധുക്കൾ മാത്രമുള്ള കല്യാണം..

സമയമായതും പള്ളിയിൽ അച്ഛൻ മിന്ന് പ്രാത്ഥിച്ചു വാഴ്ത്തി തന്നതും ഡേവിഡ് അതെടുത്തു എന്റെ കഴുത്തിലേക്ക്  കെട്ടി..

ആ ഒരുനിമിഷം കണ്ണടച്ച് ഞാൻ പ്രാത്ഥിക്കുമ്പോൾ എനിക്ക് ചുറ്റും മാലാഖ കൂട്ടം സംഗീതം പൊഴിച്ചു സന്തോഷം പങ്ക് വെക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്..

പക്ഷേ മനോഹരമായ ആ കാഴ്ച പെട്ടെന്ന് തന്നെ മാഞ്ഞു പോയി..

ഞാൻ പതിയെ മിഴികൾ തുറന്നു..

അപ്പോഴേക്കും ഡേവിഡ് എന്നെ മന്ത്രകോടി അണിയിച്ചു..

പൂർണ്ണമായ ആത്മസമർപ്പണത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണ് മന്ത്രകോടി അണിയിക്കുക എന്ന ചടങ്ങ് കൊണ്ടു ഉദ്ദേശിക്കുന്നത്..

വധുവിനു നൽകുന്ന പുടവയോടൊപ്പം വരന്‍ തന്നെത്തന്നെ അവള്‍ക്കായി സമര്‍പ്പിക്കുന്നു….

വരന്‍ സമ്മാനിക്കുന്ന മന്ത്രകോടി സ്വീകരിക്കുന്ന വധു സ്വയം വരനു വിട്ടുകൊടുക്കുകയാണു ചെയ്യുന്നത്..

ഭാര്യയുടെ സംരക്ഷണം ഇവിടെ ഭര്‍ത്താവ് ഏറ്റെടുക്കുന്നു….

ഭാര്യ ഭര്‍ത്താവിനോടു സ്നേഹത്തില്‍ ഒന്നായിത്തീരുന്നു….

പക്ഷേ എന്റെ മനസ്സ് പൂർണ്ണമായും ഡേവിഡിനെ സ്നേഹിക്കാൻ പാകത്തിൽ ആയിരുന്നില്ല..

ഉത്തരങ്ങൾ ബാക്കി വെച്ച ചോദ്യങ്ങൾ ഉള്ളിൽ തിരി കെടാതെ എരിഞ്ഞു കൊണ്ടിരുന്നു..

പക്ഷേ ആഗ്രഹിച്ചത് സ്വന്തമാക്കിയവന്റെ പുഞ്ചിരിയായിരുന്നു ഡേവിഡിന്റെ മുഖത്തപ്പോൾ ഞാൻ കണ്ടത് …..

(തുടരും…)

(സ്നേഹപൂർവ്വം… ശിവ )

 

 

ശിവ യുടെ മറ്റു നോവലുകൾ

രണ്ടാം താലി

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

മിഴി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Randam Janmam written by Shiva

5/5 - (4 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply