Skip to content

അച്ചായന്റെ പെണ്ണ് – 1

  • by
achayante-pennu

കാലിത്തൊഴുത്തിൽ പിറന്നവനെ

കരുണ നിറഞ്ഞവനെ…

….

….

അടിയങ്ങൾ നിൻ നാമം വാഴ്ത്തിടുന്നു

ഹല്ലേലൂയാ… ഹല്ലേലൂയാ…

വരുൺ തലവഴി പുതച്ചു കിടന്നിരുന്ന ബ്ലാങ്കറ്റ് പതിയെ എടുത്തു മാറ്റി…

“ഈശോയെ…. മണി 8 ആയിരിക്കുന്നു…. ഇന്നും ലേറ്റ് ആകുമോ… “അവൻ ക്ലോക്കിലേക്കും പിന്നെ ഫോണിലേക്കും നോക്കി…

“മക്കളെ വരുൺകുട്ടാ… എന്നും കാലത്തേ ഓഫീസിലേക്ക് ഇറങ്ങും മുൻപ് പ്രാർത്ഥിച്ചോണം കെട്ടോ…” അമ്മമ്മച്ചി തന്നോട് പറഞ്ഞത് ആ ഒരു ഒറ്റ കാര്യം ആണ്…

അതുകൊണ്ട് 8മണിക്ക് ഭക്തി ഗാനം ഒക്കെ set ചെയ്തു വെച്ചതാണ് ഫോണിൽ…

ബ്രേക്ഫാസ്റ്റും, പ്രാർത്ഥനയും കഴിഞ്ഞു 8.20 ഓട് കൂടി ആണ് താൻ ജോലിക്ക് ഇറങ്ങുന്നത്…

ഇന്ന് ദേ 8 മണി ആയിരിക്കുന്നു..

“എല്ലാത്തിനും കാരണം ആ ജോയിച്ചൻ  അങ്കിൾ ആണ്…. തണ്ണിവണ്ടി കാരണം ആണ് താൻ ലേറ്റ് ആയത്..മൂപ്പര് ആണെങ്കിൽ ഒരു ഫുൾ അടിച്ചു തീർത്തപ്പോൾ ഈ പാവം താൻ ഒരു beer അടിച്ചതിനു പകരം തനിക്കു ഒരു നൂറ്റാണ്ടത്തെ ചരിത്രം ആണ് കേൾക്കേണ്ടി വന്നത്.. “

ബാത്‌റൂമിൽ ഓടി പോയി, എല്ലാം ചടപടേന്ന് നിർവഹിച്ചിട്ടു അവൻ വേഗം റെഡി ആയി..

പെട്ടന്നു ആണ് ഫോൺ റിങ് ചെയ്തത്..

“Helo…ah mummy… its too late… എന്താ വിളിച്ചത് പറ…. “

“മോനേ… ആ പ്രൊപോസൽ കാര്യം വല്ലതും അവൻ പറഞ്ഞോ “

“Ah ബെസ്റ്റ്….. ഇന്നലെ രാത്രി 11.30 ആയി അങ്കിൾ പോയപ്പോൾ… ഡ്രൈവർ താങ്ങി പിടിച്ചു കൊണ്ട് പോയി…അപ്പോളാണ് ഒരു പ്രൊപോസൽ..  മ്… ശരി… ശരി… മമ്മി ഒരു കാര്യം ചെയ്യു…. ഞാൻ വൈകിട്ട് വിളിക്കാം… “

“Da… മോനേ… ഓഫീസിൽ ചെന്നിട്ട് വിളിക്കാൻ നോക്കണേ… വെയ്ക്കുവാ.. “

“Ok… മമ്മി… “

അവൻ ലേറ്റ് ആയി പോയി… വൈകിട്ട് വിളിക്കാം എന്ന് പറഞ്ഞു….

മമ്മി ആണെങ്കിൽ അമ്മമ്മച്ചിയോട് പറയുന്നത് കേട്ടു കൊണ്ട് അവൻ കാൾ cut ചെയ്തു..

കാര്യം പെണ്ണ് കെട്ടുവാണെങ്കിൽ സുഖം ആടാ…. അതും ലണ്ടനിൽ നേഴ്സ്… ഒന്നും അറിയേണ്ട… സൂസന്ന മാസാമാസം പൈസ അയച്ചു തരുന്നത് കൊണ്ട് ഞാൻ ഇങ്ങനെ ജീവിച്ചു പോകുന്നത്.. വീടും പുരയിടവും നോക്കുവാനിനു പറഞ്ഞു ഞാൻ ചുറ്റി നടക്കുവല്ലേ..

അങ്കിൾ പറഞ്ഞത് ഓർത്തുകൊണ്ട് അവൻ വീടിന്റെ ഡോർ ലോക്ക് ചെയ്തു…

താഴത്തെ നിലയിൽ ഒരു ഫാമിലി ഉണ്ട്….ഒരു പട്ടരും ഭാര്യയും ….ഐ സ് ആർ ഓ യിൽ ജോലിക്കാർ ആണ് അവർ രണ്ടാളും… ഒരു മകൾ ഉള്ളത് പുറത്ത് എവിടെയോ ആണ് പഠിക്കുന്നത്…

തന്റെ കാർ സ്റ്റാർട്ട്‌ ചെയ്തു കൊണ്ടു അവൻ പോക്കറ്റ് റോഡിലേക്ക് ഇറങ്ങി..

ഇവനാണ് നമ്മുടെ വരുൺ ….. വരുൺ മാത്യു കൊട്ടാരത്തിൽ..

“ടാ… മച്ചു.. അവിടെ ഒന്ന് നിന്നെ “

ഓഫീസിലേക്ക് വേഗത്തിൽ ഓടി കയറി വരികയാണ് വരുൺ  .. പെട്ടന്ന് ആണ് പിന്നിൽ നിന്ന് ശ്രീനി വിളിച്ചത്..

“ടാ.. ഇന്നും ലേറ്റ് ആണ്…പിന്നെ കാണാം “എന്ന് അവനെ നോക്കി പറഞ്ഞു കൊണ്ടു തിരിയുകയും ഒരു പെൺകുട്ടിയുമായി ഒറ്റ ഇടി ആയിരുന്നു..

ആഹ് പെൺകുട്ടിയുടെ കൈയിൽ ഇരുന്ന ഫയലിൽ നിന്ന് രണ്ടു മൂന്ന് പേപ്പറുകൾ പറന്നതൊഴിച്ചാൽ വലിയ പ്രോബ്ലം ഒന്നും സംഭവിച്ചില്ല..

“ഓഹ്… സോറി… പെങ്ങളെ…മനപ്പൂർവം അല്ല കെട്ടോ.. . “നെറ്റി തിരുമ്മി കൊണ്ടു അവൻ അവളെ നോക്കി..

കരിമഷിപടർന്ന കണ്ണുകളും, നീണ്ടനാസികയും,,  നെറ്റിയിലെ ചന്ദനക്കുറിയും, ഇതൊക്ക പോരാഞ്ഞിട്ട് അവളിൽ നിന്ന് ഉതിർന്നു വന്ന പനിനീരിന്റെ സുഗന്ധവും..

. ഒറ്റനോട്ടത്തിൽ തന്നെ അവനു അവളെ ബോധിച്ചു..

ഏത് നശിച്ച നിമിഷത്തിൽ ആണോ പെങ്ങളെ എന്ന് വിളിച്ചത്.. അവൻ ഓർത്തു.

ഒരു പേപ്പർ അവനും കൂടി കുനിഞ്ഞെടുത്തു…

“Its ok…. “അവൾ നടന്നു പോയപ്പോൾ ഒന്നുകൂടി അവൻ തിരിഞ്ഞു നോക്കി…

നീണ്ടമുടിയിലെ തുളസിക്കതിൽ കാണുമ്പോൾ അറിയാം ഒരു നാട്ടിന്പുറത്തുകാരി ആണെന്ന്….

“Hai bro…. good morning “പിന്നിൽ നിന്ന് അങ്ങനെ ഒരു ശബ്‌ദം അവൻ കേട്ടു…

ശാലിനി ഈപ്പൻ ആണ്.. . മൂവാറ്റുപുഴക്കാരി അസൽ നസ്രാണി പെണ്ണ്..

എനിക്ക് ആവശ്യത്തിൽ കൂടുതൽ പെങ്ങന്മാർ undകെട്ടോ… so എനിക്ക് നിന്റെ broആകാൻ ഇത്തിരി ബുദ്ധിമുട്ട് ഉണ്ട്… “

എന്നും അവളോട് അങ്ങനെ പറയുന്നതാണ്… but now….അവന്റെ mind full blank ആണ്..

“Hei…. വരുൺ …. താൻ ഇന്നും ലേറ്റ് ആണോ… “

“കുറച്ചു ലേറ്റ് ആയി പെങ്ങളെ.. ..പിന്നെ കാണാം.. “അതും പറഞ്ഞു അവൻ നടന്നു നീങ്ങിയപ്പോൾ അവൾ ഒന്ന് ശങ്കിച്ചു..

എന്നും അവൻ ഇത്തിരി പഞ്ചാര അടിക്കുന്നതാണ്… തന്നെയുമല്ല അവൾക്ക് ഒരു നോട്ടവും ഉണ്ട് മച്ചനോട്…

അവൻ വേഗം തന്നെ തന്റെ സീറ്റിൽ പോയി നിലയുറപ്പിച്ചു..

“Da.. എന്താ ലേറ്റ് ആയത്… “അടുത്ത ചെയറിലെ സേതുനാഥ്‌ ചോദിച്ചു..

ഇന്നലെ എന്റെ അങ്കിൾ വന്നിട്ടുണ്ടായിരുന്നു… ചെറുതായൊന്നു കൂടി… so… “

“Oh…. lucky man…. നമ്മൾക്കും ഉണ്ട് മാമനും ചിറ്റപ്പൻ ഒക്കെ…, but ഒറ്റ ഒരെണ്ണം തുള്ളി പോലും വായിലേക്ക് വയ്ക്കില്ല… പക്കാ ഡീസന്റ് ആണെടാ.. “സേതുനാഥ് പുലമ്പി..

“സാരമില്ല…. നമ്മൾക്ക് ഈ അഴച് തന്നെ ഇതിന് പരിഹാരം കാണാം.. “

“എങ്ങനെ “? സേതുവിൻറെ കണ്ണു മിഴിഞ്ഞു..

“എന്റെ അങ്കിൾനെ നിന്റെ ഫ്ലാറ്റിലേക്ക് വിടാം… “

“Da… last month നിന്റെ ഒപ്പം കാറിൽ വന്ന ആ പുള്ളി ആണോടാ.. “

ശബരീഷ് ചെയറിൽ നിന്ന് ഒന്ന് തിരിഞ്ഞു

“കറക്റ്റ്…. നീ അന്ന് കണ്ടില്ലേ.. അത്‌ തന്നെ my തണ്ണിഅങ്കിൾ.. “

“Da… ശബരി… ആളെങ്ങനെ… നമ്മുടെ കൂടെ കട്ടയയ്ക്ക് നിക്കുമോടാ.. “

“മ്…. കട്ടയ്ക്കല്ല… കട്ടപുറത്തു ആണ്.. നമ്മുടെ യാjത്രക്കാരുടെ ശ്രദ്ധക്ക് എന്ന മൂവിയിലെ ശ്രീനിവാസൻ പോലെ ഒരെണ്ണം… “ശബരി ചിരിച്ചു..

“കടവുളേ കാപ്പാത്തുങ്കോ.. “സേതുനാഥ്‌ മുകളിലേക്ക് നോക്കി..

കമ്പ്യൂട്ടറിൽ ഓരോരോ വർക്കുകൾ ചെയുമ്പോളും നമ്മുടെ നായകന്റെ  മനസ്സിൽ നിറയെ ആ പെൺകുട്ടി ആയിരുന്നു..

എന്തൊരു ഐശ്വര്യം തുളുമ്പുന്ന മുഖം ആണ്… ശാലീനത നിറഞ്ഞ സൗന്ദര്യം ആണ്…പല പെൺകുട്ടികളെയും കണ്ടിട്ട് ഉണ്ട് എങ്കിലും ഈ ഒരു അഴക്…. ഇതൊന്ന് വേറെ ആണ്..

ബ്രേക്ക്‌ ടൈമിൽ ഒന്നുകൂടി അവളെ കണ്ടുപിടിയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം ഉണ്ടായില്ല..

റിസപ്ഷനിൽ ചെന്നു മീരയെ ഒന്ന് ട്യൂൺ ചെയ്തു നോക്കിയതാണ്…

“ഇന്ന് തന്നെ ഇവിടെ ഇരുപതോളം പെൺകുട്ടികൾ ജോയിൻ ചെയ്തിട്ടുണ്ട്.. അതിൽ ആരാണ് തന്റെ ഫ്രണ്ടിന്റെ കസിൻ.. “

“ടോ മീര.. ആക്ച്വലി ഞങൾ എല്ലാവരും അവളെ വിളിക്കുന്നത് കുഞ്ഞിക്കിളി എന്നാണ്.. സത്യം പറഞ്ഞാൽ official name,ഞാൻ മറന്നു പോയി.. “

“മ്..തന്റെ അപ്പന്റെ നമ്പർ ഇങ്ങോട്ട് താ.. ഞാൻ വിളിച്ചു പറയാം, മകന് കെട്ടുപ്രായം കഴിഞ്ഞു എന്ന്.. “

“ഓഹ്… ഇപ്പൊ അങ്ങനെ ആയോ.. ഇതാണ് നിന്റെ ഒക്കെ കുഴപ്പം…ഏതെങ്കിലും ഒരു പെങ്കൊച്ചിന്റെ പേര് ചോദിച്ചാൽ ഉടനെ തന്നെ കല്യാണം ആലോചന ആയി… ടി പെണ്ണേ…  പണ്ട് ഞാൻ ഒരുപാട് കോലുമിഠയി ഒക്കെ മേടിച്ചു കൊടുത്ത കൊച്ചാ.. അവൾ ആണോ ഇത്  എന്നറിയാൻ വന്നതാ.. “

“മ്… റ്റീനയ്ക്കു കടലമിഠയി, മേഘ്‌നയ് ജീരകമിഠായി…ഫാത്തിമയ്ക്ക് നാരങ്ങ മിഠയി   “അവൻ നടന്നു പോയത് നോക്കി മീര വിളിച്ചു പറഞ്ഞു..

“നിനക്ക് വേണോ… ഞാൻ കിൻഡർ ജോയി മേടിച്ചു തരാം .. “

“ഒന്ന് പോടെ പോടേ…. വിട്ടുപിടി.. “

അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് അവൻ ലിഫ്റ്റിന്റെ തേർഡ് നമ്പറിൽ ക്ലിക്ക് ചെയ്തു..

ലെവൻ ആണ് നമ്മുടെ നായകൻ വരുൺ  മാത്യു കൊട്ടാരത്തിൽ .. ഒരു പാവം കോട്ടയംകാരൻ അച്ചായൻ എന്ന് വേണമെങ്കിൽ പറയാം…പ്രോപ്പർ സ്ഥലം കാഞ്ഞിരപ്പള്ളി ആണ്.. ഈ ഐ ടി കമ്പനിയിൽ ജോയിൻ ചെയ്തിട്ട് രണ്ടുവർഷം ആയി..

എം ടെക് കഴിഞ്ഞു ക്യാമ്പസ് റിക്രൂട്ട്മെന്റ് വഴി കിട്ടിയ ജോബ് ആണ് ആൾക്ക്…

എല്ലാവർക്കും ഏറെ പ്രിയപ്പെട്ടവൻ ആണ് വരുൺ..

കോട്ടയകാരുടെ നിഷ്കളങ്കമായ വർത്താനം കേൾക്കാൻ നല്ല രസം ആണെന്ന് പെൺപിള്ളേർ ഒക്കെ അവനോട് പറയാറുണ്ട്…

ഉച്ചയ്ക്ക് ഊണ് കഴിയ്യ്ക്കാൻ ക്യാന്റീനിൽ പോയപ്പോളും വരുണിന്റെ  കണ്ണുകൾ എവിടെയൊക്കെയോ പാറി നടന്നു…

കാലത്തേ താൻ കണ്ട ആ പെണ്ണ്…. അവൾ എവിടെ മറഞ്ഞോ ആവോ… നല്ല ചന്തം ഉള്ള ഒരു മൊഞ്ചത്തി ആയിരുന്നു…

“നീ ആകെ ഗ്ലൂമി ആയിട്ടിരിക്കുന്നല്ലോ… what ഹാപ്പെൻഡ്… “ശബരീഷ് അവനെ നോക്ക്…

“ഹേയ്… ഒന്നുല്ലടാ…. ഒരു തലവേദന പോലെ…. “

“എന്തുവാടെ….ഹോസ്പിറ്റലിൽ പോകണോ.. “

“അതിന്റ ആവശ്യം ഒന്നുമില്ല…. ശാസ്താ മെഡിക്കല്സിൽ നിന്ന് ഒരു ടാബ്ലറ്റ് മേടിച്ചാൽ റെഡി ആകൂടാ… “

ശബരീഷും ആയിട്ട് നടന്നു പോയപ്പോൾ കോറിഡോറിലൂടെ ഒരു പെൺകുട്ടി നടന്നുനീങ്ങി… അവളുടെ മുടിയിൽ ഒരു വാടിയ തുളസിക്കതിൽ ഉണ്ടായിരുന്നു..

“കർത്താവെ… ഇത് അവൾ ആണോ”

വരുണിന്റെ  നടത്തത്തിന്റെ വേഗത കൂടി..

“നീ എങ്ങോട്ടാ ഇത്രക്ക് ഫാസ്റ്റ് ആയിട്ട് നടക്കണത്.. “

“ങേ…. ഫാസ്റ്റ് ആയിട്ടോ… ഹേയ് നിനക്ക് തോന്നുന്നത് ആണ്.. “

അവൻ വീണ്ടും മുന്നോട്ട് നീങ്ങി..

പെട്ടന്നു അവൾ പിന്തിരിഞ്ഞു..

“ചെ……. കഷ്ടം….ഇത് അല്ല അവള്  “അവൻ മനസിൽ പിറുപിറുത്തു…

അത്‌ മറ്റേതോ ഒരു പെൺകുട്ടി ആയിരുന്നു..

“എന്താ… എന്തെങ്കിലും പറഞ്ഞോ നിയ്… “

“ഇല്ലാ… നിനക്ക് തോന്നിയതാവും… വാ.. “

വരുണും  ശബരീഷും നടന്നു നീങ്ങി..

എന്നാലും നിന്നെ ഞാൻ കണ്ടുപിടിക്കും മോളെ… ഉറപ്പ്… അവൻ പോക്കറ്റിൽ നിന്ന് ഒരു കോയിൻ എടുത്തു മുകളിലേക്ക് ഉയർത്തി..

“ന്റെ മാതാവേ….. സത്യം ആണോ… ഉറപ്പിക്കാമോ… “അവൻ തന്റെ കൈ വെള്ളയിലേക്ക് നോക്കി പിറുപിറുത്തു കൊണ്ടു ചെയറിൽ വന്നിരുന്നു..

വൈകുന്നേരം നാല് മണി കഴിഞ്ഞപ്പോൾ തുടങ്ങിയ മഴയാണ്… ഓർക്കാപ്പുറത് ആയത് കൊണ്ടു എല്ലാവരും പെട്ടു നിൽക്കുക ആണ്….

..

“ഹായ് റ്റീനാ… ലിഫ്റ്റ് വേണോ… “തന്റെ നാട്ടുകാരി ആയ റ്റീനയെ കണ്ടതും വരുൺ  അവളുടെ അടുത്തേക്ക് വന്നു..

“ടാ വരുൺ  നിന്റെ കൂടെ വേറെ ആരെങ്കിലും ഉണ്ടോ… “

“ഇല്ലടി.. ഞാൻ ഒറ്റയ്ക്ക് ഒള്ളു.. നീ വരുന്നോ.. നമ്മുക്ക് പാട്ടും പാടി പോകാം “

“ഏത് പാട്ട് ആണ് പാടേണ്ടത് എന്ന് ഞാൻ പറയാം… അതിനു മുൻപ് ഒരു മിനിറ്റ് ടാ… “അവൾ പിന്തിരിഞ്ഞു ഓടി..

“ടി… ഞാൻ കാർ എടുത്തിട്ട് വരാം.. നീ അങ്ങോട്ട് വന്നേൽക്ക്.. “അവൻ വിളിച്ചു പറഞ്ഞു..

“Ok.. done.. “

ടീനയുടെ ഒപ്പം മറ്റൊരു പെൺകുട്ടി കൂടി അവളുടെ കുടകീഴിൽ അകലെ നിന്നു  നടന്നു വരുന്നുണ്ട്..

ഇതേതാണ് ഈ കുരിശ്… അവളോട് സൊറ പറഞ്ഞു പോകാം എന്നോർത്തു വന്നതാണ്..

അല്പം ഗൗരവത്തിൽ മുൻപോട്ട് നോക്കി. അവൻ ഡ്രൈവിംഗ് സീറ്റിൽ ഇരിയ്ക്കുക ആണ്..

“നന്ദനാ.. ഇയാൾ ധൈര്യമായിട്ട് കയറിക്കോളൂ… ഇവൻ അത്ര ഭീകരജീവി ഒന്നുമല്ല… “റ്റീനാ കാറിന്റെ ഡോർ തുറന്നു കൊണ്ടു പറഞ്ഞു..

“ടാ… വരുൺ…    ..ഈ കുട്ടിയുടെ നാട് പാലക്കാട്‌ മുണ്ടൂര് ആണ്.. ഇന്ന് ജോയിൻ ചെയ്തതേ ഒള്ളു… പേര് നന്ദന.. “

അവൻ അലക്ഷ്യമായി ഒന്ന് മൂളിയതല്ലാതെ പക്ഷേ അവളെ ഒന്ന് നോക്കുക  പോലും ചെയ്തില്ല…

റ്റീന അവളോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്…

ഇടയ്ക്ക് ടീനയുടെ ഫോൺ ശബ്‌ദിച്ചു..

“ഹെലോ… മമ്മാ… ഓഹ് ഗോഡ്.. എപ്പോൾ… സീരിയസ് ആണോ.. എങ്കിൽ ഞാൻ ഇപ്പോൾ തന്നെ വരാം…. “അവൾ ഫോൺ കട്ട്‌ ചെയ്തു.

“എന്താടി… “

“ടാ.. എന്നേ നീ ആ ksrtc സ്റ്റാൻഡിൽ ഒന്ന് ഡ്രോപ്പ് ചെയ്തേക്ക്.. വല്യമ്മച്ചിക്ക് അല്പം സീരിയസ് ആണ്.. അച്ഛൻ വന്നു കൂദാശ ഒക്കെ കൊടുത്തു.. മമ്മി ആണ് വിളിച്ചത്.. “

“രണ്ടിലൊന്ന് അറിഞ്ഞിട്ട് പോയാൽ പൊരേടി… “

“ഒന്ന് പോടാ കോപ്പേ… നീ എന്നെ വേഗo ബസ് സ്റ്റാൻഡിൽ കൊണ്ട് പോയി വിട് “അതും പറഞ്ഞു കൊണ്ടു അവൾ അവന്റെ തലയ്ക്കിട്ട ഒന്ന് തോണ്ടി..

“റ്റീനാ… അപ്പോൾ.. ഞാൻ… “

“Dont worry da.. നിന്നെ ഇവൻ ഹോസ്റ്റലിൽ ഇറക്കും.. എന്നെ ഇടയ്ക്ക് എല്ലാം അവിടെ ഇവൻ കൊണ്ടു വിടുന്നതാണ്.. “എന്ന് പറഞ്ഞു കൊണ്ടു അവൾ കാറിൽ നിന്ന് ഇറങ്ങി..

“But…teena… “

“അത്രയ്ക്ക് പേടി ആണെങ്കിൽ ഇയാൾ ഒരു ഓട്ടോ പിടിച്ചു പൊയ്ക്കോളൂ.. എന്ന് പറഞ്ഞു കൊണ്ടു തിരിഞ്ഞു നോക്കിയതും അവന്റെ  കണ്ണുകളിൽ ഒരു spark ആയിരുന്നു…..

എന്റീശോയോ… ആരിത്.. ഇവളെ ആണോ താൻ ഇത്രയും നേരം തിരഞ്ഞത്…..

നിനക്ക് പേടിയോ.. ന്തിനാണ് മുത്തേ.. ഈ ചേട്ടൻ കൂടെ ഇല്ലേ… എന്ന് പറയണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു..

“Ok ടാ… bye… i ill call u back… എന്നു പറഞ്ഞു കൊണ്ടു റ്റീനാ നടന്നു പോയി.

വരുണിന്റെ  മനസ്സിൽ ഒന്നല്ല ഒരായിരം ലഡ്ഡു പൊട്ടി…

“Wo….ek ladki ko dekha tho aisa laga… “ഒരു മൂളിപ്പാട്ടും പാടി കൊണ്ടു അവൻ വണ്ടി മുന്നോട്ട് എടുത്തു….

Traffic ആണെന്ന് പറഞ്ഞു കൊണ്ടു അവൻ വേറെ കുറെ ഊടു വഴിയിൽ കൂടെ ആണ് പോയത്.. പാവം നന്ദനയ്ക്ക് ആണെങ്കിൽ ആദ്യായിട്ട് ആയത്കൊണ്ടു വഴിയും അറിയില്ലായിരുന്നു….

“ഇയാൾക്ക് എന്റെ കൂടെ വരാൻ എന്താടോ ഇത്ര പേടി,,, തന്റെ ഭാവം കണ്ടാൽ തോന്നും ഞാൻ വെല്ലോ പീഡനവീരനും ആണെന്ന്.. “

“അങ്ങനെ ഒന്നും ഇല്ലാ… ഹോസ്റ്റലിലേക്ക് ഒരുപാട് ദൂരം ഉണ്ടോ.. “

“ഓഹ് ഇല്ലാ.

ഏറിയാൽ ഒരു അരമണിക്കൂർ.. “ഒരു കള്ളചിരി ചുണ്ടിൽ മറച്ചു കൊണ്ടു അവൻ പറഞ്ഞു..

അപ്പോളേക്കും മഴ ശക്തി ആർജ്ജിച്ചു…

ചെറിയ വാഹനങ്ങൾ എല്ലാം വഴിയോരത്തു നിറുത്തി ഇട്ടിരിക്കുക ആണ്..

“മഴ ഇത്തിരി കുറഞ്ഞിട്ടു പോകാം.. “അവനും വണ്ടി ഓഫ്‌ ചെയ്ത്..

നന്ദനയെ വിറയ്ക്കാൻ തുടങ്ങി..

പെട്ടന്ന്  അവൻ കാറിൽ നിന്നും ഇറങ്ങി… backdoor വലിച്ചു തുറന്നു അവളുടെ അടുത്തേക്ക് കയറി ഇരുന്നു…

തുടരും..

 

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

നിനക്കായ്‌

കാവ്യം

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

മന്ദാരം

4.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!