അച്ചായന്റെ പെണ്ണ്…
എനിക്കുവേണ്ടി കാത്തിരിക്കാൻ നിനക്ക് പറ്റുമോ…
എന്റെ അമ്മാവൻ എനിക്കുവേണ്ടി കല്യാണം ആലോചിക്കുകയാണ് തിരക്കിട്ട് ആലോചനകൾ നടക്കുന്നതിനിടയിൽ ഞാൻ അമ്മാവനോട് അമ്മയോടും ചെറുതായി വഴക്കുണ്ടാക്കി ആണ് ഇങ്ങോട്ട് പോന്നത്,,, അതു വരുണെട്ടനെ ഓർത്ത് മാത്രമാണ്…. അതു പറയുമ്പോൾ അവളുടെ അധരങ്ങൾ വിറകൊണ്ടു..
നന്ദന ഈ ഒരു അവസരത്തിൽ എനിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല.,,
അവൻ തല ചൊറിഞ്ഞു…
ഇനി എനിക്ക് പാലക്കാട്ടേക്ക് ഒരു തിരിച്ചുപോക്ക് നടക്കുകയില്ല,, അത് തീർച്ച ആണ്…
അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു..
മ്…എനിക്കും ഇനി എന്തായാലും ഇനി ഇവിടെ തുടരാൻ കഴിയില്ല..
കാരണം പപ്പയ്യ്ക്ക് ഈ അവസരത്തിൽ ആരും തുണ ഇല്ലാ.. so ഞാൻ അവിടെ ഇല്ലാണ്ട് പറ്റില്ല..
“വരുണേട്ടാ…. “
“എടി… നീ എന്നെ വരുണേട്ടാ എന്നൊന്നും വിളിക്കേണ്ട… എന്നെ നീ അച്ചായാ എന്ന് വിളിച്ചാൽ മതി “
അവൾ ഒന്നു ചിരിച്ചു..
അവൻ അധികം ആൾ തിരക്ക് ഇല്ലാത്ത സ്ഥലം നോക്കി വണ്ടി ഒതുക്കി…
ഞങ്ങൾ കാഞ്ഞിരപ്പള്ളിക്കാരുടെ ഒക്കെ വിട്ടിൽ പെണ്ണുംപിള്ള ആണെങ്കിൽ അച്ചായാ എന്നാണ് കെട്ടിയോനെ വിളിക്കുന്നത്.. നിയും അങ്ങനെ മതി..
” അതിനൊക്കെ ഇനിയും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ”
” ഓ അങ്ങനെ”
എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്,,,, ഏട്ടൻ സമാധാനത്തോടെ കേൾക്കണം”
എന്താണ് നീ പറഞ്ഞോ,,,?
” പപ്പായ്ക്കു ആകെ ക്ഷീണം ആണ് തന്നെയുമല്ല ഒരുപാട് വിഷമം ഉണ്ടാക്കുന്ന കാര്യങ്ങളൊന്നും പപ്പായ്ക്കു താങ്ങാൻ പറ്റില്ല…. ഒരു ഹിന്ദു പെൺകുട്ടിയെ ഒരുകാരണവശാലും, നിങ്ങളുടെ വീട്ടുകാരെ എക്സിറ്റ് ചെയ്യുന്നു തോന്നുന്നുണ്ടോ,,,, നമ്മൾക്ക് ഇനിയും വൈകിയിട്ടില്ല,, ഏട്ടൻ മറ്റൊരു കല്യാണം ഒക്കെ കഴിച്ച് സുഖമായി ജീവിക്കുമ്പോൾ ഇതൊക്കെ വെറും ഒരു മനസ്സിന്റെ ചാപല്യങ്ങൾ ആയിട്ട് കരുതുകയൊള്ളു… പപ്പയയേയും കുടുംബത്തെയും ഒക്കെ ഓർക്കുമ്പോൾ ഇത് നല്ലതിനാണെന്ന് തോന്നുന്നുണ്ടോ…. “
” ഓ ഇപ്പൊ അങ്ങനെ ആയോ,,,, കുറച്ചു മുൻപേ നീ പറഞ്ഞത് എന്താ ഏട്ടനെ ഓർത്ത് മാത്രമാണ് ഞാൻ വഴക്കുണ്ടാക്കി വന്നത് ഇനി പാലക്കാട്ടേക്ക് ഒരു തിരിച്ചു പോക്കില്ല,,, പെട്ടെന്ന് തന്നെ എന്താ നിനക്കിത്ര മനംമാറ്റം,, “
” അതൊന്നുമല്ല,,,,,,, നമ്മൾ എടുത്തുചാടി ഓരോന്നും ചെയ്യുന്നതിനുമുമ്പ് നൂറു വട്ടം ആലോചിക്കണം”
“0 100 അല്ല 10000 അല്ല…. എങ്കിൽ പോലും നീ എത്ര ആലോചിച്ചിട്ട് ആണ് പോന്നത്.. നീ എത്ര രാത്രികളിൽ ഉറങ്ങാതെ കിടന്നു ചിന്തിച്ചു… എന്നിട്ടല്ലേ പോന്നത്.. എനിക്ക് നിന്റെ മനസ് കാണാൻ കഴിയുന്നുണ്ട്… ഞാൻ ഇല്ലാതെ നിനക്ക് പറ്റില്ലാന്ന് എനിക്ക് അറിയാം.. അല്ലെന്ന് പറയാൻ നിനക്ക് പറ്റുമോ.. “
“പറ്റും… “
“ആണോ… അപ്പൊ അങ്ങനെ ആണ് അല്ലേ.. ശരി നീ എന്റെ കണ്ണുകളിലേക്ക് നോക്കിക്കേ… എന്റെ കണ്ണുകളിൽ നോക്കി നീ എന്നോട് പറ നിനക്ക് അതിന് പറ്റുമെന്ന്,, എന്നെ മറക്കാൻ പറ്റും എന്ന്,,, ” അവൻ അവളോട് പറഞ്ഞു,,
പക്ഷേ അവൾക്ക് അവന്റെ കണ്ണുകളെ നേരിടാൻ കഴിഞ്ഞില്ല….
കാരണം അവൻ പറഞ്ഞത് അക്ഷരം പ്രതി ശരി ആയിരുന്നു..
ഈ ചുരുങ്ങിയ ദിവസം കൊണ്ട് അവൾ അവന്റെ പെണ്ണ് ആയി മാറുക ആയിരുന്നു… അമ്മ പോയ വിഷമത്തിലും അവളുടെ ഏക ആശ്വാസം ടീന ആയിരുന്നു…
ടീനയിൽ നിന്ന് അറിയാൻ കഴിഞ്ഞ ഓരോരോ വിവരങ്ങൾ….
വരുൺ അത്രമേൽ അവളെ സ്നേഹുക്കുന്നു എന്നറിഞ്ഞ നിമിഷം…. അവൾ പോലും അറിയാതെ അവളുടെ മനസ് അത് ആഗ്രഹിച്ചു…
അവനോടുള്ള അതി തീവ്രാനുരാഗം കാരണം ആണ് അവൾ അവിടെ നിന്ന് അവന്റെ അരികിലേക്ക് ഓടി പോന്നത്..
പക്ഷെ… പക്ഷെ…. വിധി വീണ്ടും തന്നെ വേട്ട ആടുക ആണോ… വരുണും തന്നെ വിട്ട് പോകുക ആണോ..
“നന്ദന…. ” വരുൺ അവളുടെ തോളിൽ തട്ടി,,
” ഇയാൾ ഇത് ഏത് ലോകത്താണ്? “
” ഞാൻ,,,, അത് പിന്നെ,,, ഓരോന്നാലോചിച്ച്,,, “
” നീ ഇപ്പോ കൂടുതലൊന്നും ആലോചിക്കേണ്ട നീ വരുണിന്റെ പെണ്ണ് ആണ്…. ഈ വരുൺ മാത്യു കൊട്ടാരത്തിൽ എന്ന എന്റെ പെണ്ണ്….എന്റെ സ്വന്തം പെണ്ണ്….
അവൻ അവളുടെ ഇരു ചുമലിലും കൈ വെച്ചു…
ഇപ്പോൾ അവളുടെ ചുടു നിശ്വാസം അവന്റെ കവിളിൽ തട്ടി..
മെല്ലെ അവന്റെ അധരങ്ങൾ അവളുടെ അധരത്തിലേക്ക് അടുത്തു വന്നു…
“ചെ… മാറു…. “അവൾ പെട്ടന്ന് സ്ഥലകാലബോധത്തോടെ അവനെ തള്ളി മാറ്റി..
“എടി…….. “
“വേണ്ട… വേണ്ട… ഇതൊന്നും വേണ്ട കെട്ടോ…. ആഹ്ഹ കൊള്ളാല്ലോ… നിങ്ങൾ ഇത്തരക്കാരൻ ആയിരുന്നു അല്ലേ . “.
“ആഹ് ഇനി അത് പറഞ്ഞോ….വെറുതെ കഥ മെനയാൻ തുടങ്ങുക ആണ് പെണ്ണ്…
“ആഹ്ഹ…ഉരുണ്ട് കളിക്കുവാ… “
” ഒരു നിമിഷം ഞാൻ…. ഓഹ് ഇനി നിന്നെ തൊടത്തില്ല… പോരെ… അഥവാ തൊട്ടാൽ തന്നെ ഞാൻ കെട്ടിയ മിന്നു നിന്റെ കഴുത്തിൽ വന്നതിന് ശേഷം മാത്രമേ ഒള്ളു… അതിനു എനിക്ക് നിന്റെ അനുവാദം വേണ്ട കെട്ടോ… .. “
“ലുക്ക് “
അവൾ അവനെ കയ്യെടുത്തു വിലക്കി..
“ങേ… നോക്കാനോ.. എങ്ങോട്ട്..ഞാൻ നോക്കിട്ട് ഒന്നും കാണുന്നില്ലാലോ… “
“ദേ.. വരുണേട്ടാ… കുറച്ചു കൂടുന്നുണ്ട് കെട്ടോ… മര്യാദക്ക് ഇരുന്നോണം… ഇല്ലെങ്കിൽ.. “
“ഇല്ലെങ്കിൽ… ഇല്ലെങ്കിൽ നീ എന്നെ എന്നാ ചെയ്യും… പറ.. “
“ഒന്നും ചെയ്യില്ല… മതി പറഞ്ഞു കൊണ്ട് ഇരുന്നത്.. ഇനി നമ്മൾക്ക് പോയേക്കാം… വണ്ടി എടുക്ക്..ഏട്ടന് ഇന്ന് പോകണ്ടേ… “
“എടി….. “
“എന്തോ.. “
“എടി ഞാൻ ഒരു കാര്യം ചോദിച്ചാൽ സമ്മതിക്കുമോ… “
“എന്താ…. “
“എനിക്ക് നിന്നെ കെട്ടിപിടിച്ചു ഒരു ഉമ്മ
തരണം മുത്തേ…. “
“അയ്യടാ… ഇത്തിരി മുന്നേ പറഞ്ഞത് എന്താണ്…. മിന്നു കെട്ടിയിട്ട് എന്നല്ലേ.. “
.
അപ്പോളേക്കും അവൻ തന്റെ ചൂണ്ടുവിരൽ അവളുടെ അധരത്തിൽ വെച്ചു..
അയ്യോ… ..എന്റമ്മോ….
അവൾ ഒറ്റ കടിയും അവൻ ഒരു അലർച്ചയും ആയിരുന്നു..
“ടി കോപ്പേ… നിന്നെ നേരിടാൻ എനിക്ക് അറിയാൻ മേലാഞ്ഞിട്ടല്ല കെട്ടോ.. “എന്ന് പറഞ്ഞു കൊണ്ടു അവൻ അവളുടെ കൈത്തണ്ടയിൽ അമർത്തി പിടിച്ചു…
“ഹാവു.. വിട്… നിക്ക് വേദനിക്കുന്നു വരുണേട്ടാ… “
“മ്… ദൃതി കൂട്ടാതെ…. ഞാൻ പറയുന്നത് പോലെ നീ ഏറ്റു പറയണം.. അല്ലെങ്കിൽ നിന്നെ ഞാൻ ഇപ്പൊ ഉമ്മ
വെയ്ക്കും… “
“ദേ… വേണ്ടാ ട്ടോ… ഞാൻ സമ്മതിക്കൂല്ല… “
.
“മ്.. ഒക്കെ… വേണ്ട… ഞാൻ പറയും പോലെ പറയ്യാമോ… എങ്കിൽ ഞാൻ…”
“എന്താ പറ… “
.”
“മ്.. അങ്ങനെ വഴിക്ക് വാടി… “
“സമയം പോകുന്നു.. എന്താണ് പറയേണ്ടത്.. “
“അതോ.. അതേയ്… നീ പറയണം ന്റെ അച്ചായന് വേണ്ടി ഞാൻ കാത്തിരിക്കും എന്ന്….. “
“ഓഹ് അതാണോ… ” അവൾ ഇത്തിരി നേരം ആലോചിച്ചു..
“എന്നതാടി… ഇത്രയയ്ക്ക് താമസം ഒന്നും വേണ്ട… പറയ്.. “
“എന്ത്… “
“കുന്തം… ഞാൻ ഇത്രയും നേരം നിന്നോട് പറഞ്ഞത് എന്താ… “
“ഞാൻ പറയാം… നമ്മൾക്ക് ഇപ്പൊ ഓഫീസിലേക്ക് പോകാം… “
“നോ നോ നീ പറയാതെ ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്യില്ല.. m”
.
“ദേ…. ഇനി ഇന്ന് കാഞ്ഞിരപ്പള്ളി വരെ പോകേണ്ടതാണ്… പേപ്പേഴ്സ് ഒക്കെ റെഡി ആക്കണ്ടതാണ്…. എനിക്ക് ദൃതി ഒന്നുല്ല കെട്ടോ… “
“മാതാവേ… ഇവളെ കണ്ടപ്പോ മുതൽ സകല ചാനലും പോയി.. “
അവൻ വണ്ടി മുന്നോട്ട് എടുത്തു…
“നിന്റെ അമ്മാവൻ ആള് വശപ്പിശക് ആണോ… “
“ഓഹ്… അതൊക്ക ഇനി പറഞ്ഞിട്ട് എന്താണ് “
“അമ്മായി എങ്ങനെ ഉണ്ട്… “
“ഒക്കെ ഒരു വക ആണ്.. എല്ലാം ന്റെ തലയിൽ എഴുത്തു… “
“ആ എഴുത്തു ഒക്കെ മാറ്റാൻ പോകുക ആണ് മുത്തേ ഈ അച്ചായൻ… “
അവൻ അത് പറഞ്ഞു കൊണ്ട് കാർ ഡ്രൈവ് ചെയ്തു..
“നീ ഒരുപാട് വിഷമിച്ചിട്ടുണ്ട് അല്ലേ.. “
“മ്… ഒരുപാട്… ഒരുപാട്…. അച്ഛനും അമ്മയും ഇല്ലാത്ത വേദന… അത്… അത്… ആർക്കും വരുത്തരുതേ…. “
“നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞത് അല്ല കെട്ടോ… “
.
“ഹേയ്… അങ്ങനെ ഒന്നും ഇല്ലാ…. എന്റെ ജീവിതം തന്നെ ഒരു തുറന്ന പുസ്തകം ആണ് ഏട്ടാ…. സഹതാപം നിറഞ്ഞ കണ്ണുകൾ ആണ് ഞാൻ എന്നെ നോക്കുന്നവരിൽ കണ്ടിട്ട് ഉള്ളത് മൊത്തം… പക്ഷെ… പക്ഷെ.. ഒരു വിഷമം മാത്രമേ ഒള്ളു…അത് മാത്രം സാധിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല….
“
“എന്ത് ആണ്… എന്നോട് പറ… എന്നെ കൊണ്ട് പറ്റുന്നതാണ് എങ്കിൽ ഞാൻ സാധിപ്പിച്ചു തരാം… “
“ഇല്ലാ വരുണേട്ടാ… വരുണേട്ടന് എന്ന് അല്ല സാക്ഷാൽ ദൈവം തമ്പുരാന് പോലും അത് സാധിപ്പിക്കാൻ കഴിയ്യില്ല… “
“എന്താണ്…. നീ പറ.. അവനു ആകാംക്ഷയായി.. അവൻ കാർ സൈഡിൽ ഒതുക്കി..
“അത്… അത്… എനിക്ക് ജോലി കിട്ടിയിട്ട് കിട്ടുന്ന ആദ്യത്തെ ശമ്പളം എനിക്ക് എന്റെ അമ്മയുടെ കൈയിൽ കൊടുക്കണം എന്നത് എന്റെ അടങ്ങാത്ത ആഗ്രഹം ആയിരുന്നു.. എന്റെ അമ്മയോട് ഞാൻ എപ്പോളും അത് പറയുമായിരുന്നു…. അമ്മയും അത് ആഗ്രഹിച്ചിരുന്നു ഇടയ്ക്ക് എപ്പോളോ… പക്ഷെ… പക്ഷെ.. അപ്പോളേക്കും എന്റെ അമ്മ… എന്റെ പ്രിയപ്പെട്ട അമ്മ… എന്നെ.. എന്നെ തനിച്ചാക്കി പോയി…. ഈശ്വരൻ എന്നോട് അത്രയും കരുണ പോലും കാണിച്ചില്ല… അതും പറഞ്ഞു അവൾ പൊട്ടി കരഞ്ഞു… “
“നന്ദന… മോളെ… കരയാതെ… നീ കരച്ചിൽ നിറുത്തു…..നീ സങ്കടപെടേണ്ട…. നിനക്ക് ഞാൻ ഉണ്ട്.. ഞാൻ.. എന്റെ മരണം വരെ ഞാൻ ഉണ്ട് നന്ദന .. “അവൻ അവളുടെ ഇരു കൈകളും തന്റെ കയ്യിൽ ഒതുക്കി ..
“പ്ലീസ്… ആ വാക്ക് പറയല്ലേ…..മരണം.. ആ വാക്ക് എനിക്ക് കേൾക്കുന്നത് പോലും പേടിയാണ്…”
” ഇല്ലാ…. ഞാൻ അങ്ങനെ പറഞ്ഞത് അല്ല.. നീ സമാധാനപ്പെടു… എനിക്ക് കരച്ചിൽ മാത്രo കാണാൻ വയ്യാ… “..
.അവൾ മെല്ലെ കണ്ണീർ തുടച്ചു..
“നമ്മൾക്കു പോകാം… ഞാൻ ലേറ്റ് ആയി… “
“ഒക്കെ.. ഏട്ടാ… നമ്മൾക്ക് പോകാം.. “
.അവൻ വീണ്ടും കാർ ഒടിച്ചു പോകുക ആണ്..
“നിന്റെ വിഷമവും സന്തോഷവും പരിഭവവും പ്രണയവും ഒക്കെ പറയാൻ നിനക്ക് കൂട്ട് ആയിട്ട് നിന്റെ അച്ചായൻ ഉണ്ട് എടി…. എനിക്ക് കുറച്ചു കാര്യങ്ങൾ കൂടി മുന്നോട്ട് നിക്കണം… എന്നിട്ട് ഞാൻ വരും..
“ഹേയ്… അതൊന്നും സാരമില്ല…. ഞാൻ പെട്ടന്ന് അങ്ങ് വിഷമിച്ചു പോയി.. “
കാർ പാർക്കിംഗ് ഏരിയായിൽ വണ്ടി അവൻ നിറുത്തി…
“എങ്കിൽ ഞാൻ പോട്ടെ.. “
അവൾ മെല്ലെ വണ്ടിയിൽ നിന്ന് ഇറങ്ങി..
അതേയ്… ഒന്നും പറയാതെ പോകുക ആണോ… “
“എന്താ പറയേണ്ടത്… “
!എന്ത് വേണമെങ്കിലും പറഞ്ഞോ.. “
“ഞാനെ…. ഈ അച്ചായന്റെ പെണ്ണ് ആണ്… അച്ചായന്റെ പെണ്ണ് മാത്രം….പോരെ “
“മതിയെടി…. മതി… ഈ അച്ചായന് അത് മാത്രം മതി… “
തുടരും…
ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക
നിനക്കായ്
കാവ്യം
മേഘരാഗം
പ്രേയസി
ഓളങ്ങൾ
പരിണയം
മന്ദാരം
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Achayante Pennu written by Ullas OS
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission