അച്ചായന്റെ പെണ്ണ് – 11

  • by

1235 Views

achayante-pennu

അവൾ മെല്ലെ വണ്ടിയിൽ നിന്ന് ഇറങ്ങി..

അതേയ്… ഒന്നും പറയാതെ പോകുക ആണോ… “

“എന്താ പറയേണ്ടത്… “

!എന്ത് വേണമെങ്കിലും പറഞ്ഞോ.. “

“ഞാനെ…. ഈ അച്ചായന്റെ പെണ്ണ് ആണ്… അച്ചായന്റെ പെണ്ണ് മാത്രം….പോരെ “

“മതിയെടി…. മതി… ഈ അച്ചായന് അത് മാത്രം മതി… “

അവന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു..

പക്ഷേ….. താൻ ഒരു വലിയ കടമ്പ കടക്കേണ്ടി വരും… കാരണം വീട്ടുകാരെ എതിർത്തു കൊണ്ടുള്ള ഒരു വിവാഹം…

അത്‌ ഇത്തിരി കടുപ്പം ആണ്.. ഇത്തിരി എന്നല്ല……

എന്നാലും തന്റെ പെണ്ണിനെ താൻ കൈ വെടിയില്ല…

അവൾക്ക് ആകെ ഉള്ള ഒരു ആശ്രയം ആണ് ഈ ഞാൻ… അത്‌ അവനു നന്നായി അറിയാമായിരുന്നു..

അങ്ങനെ ഓരോരോ ദിവസങ്ങൾ പിന്നിട്ടു..

വരുൺ അങ്ങണെ ഫ്രെണ്ട്സിനു എല്ലാവർക്കും ഒരു ചെറിയ പാർട്ടി ഒക്കെ കൊടുത്തതിനു ശേഷം tvm നോട്‌ good bye പറഞ്ഞു പോന്നു..

നന്ദനയ്ക്ക് നല്ല വിഷമം ഉണ്ടായിരുന്നു എങ്കിലും അവൾ ഒന്നും പുറമെ കാണിച്ചിരുന്നില്ല…..

റിസൈൻ ചെയ്തു പോകുന്ന ദിവസം അവർ രണ്ടാളും കൂടി കണ്ടുമുട്ടിയിരുന്നു…

“നീ തനിച്ചാണ് എന്ന് ഓർക്കേണ്ട കെട്ടോ… എന്താവശ്യം ഉണ്ടെങ്കിലും എന്നെ വിളിച്ചാൽ മാത്രം മതി…. പിന്നെ ടീനയും ഉണ്ടല്ലോ….അവളെ നീ നിന്റെ സ്വന്തം ചേച്ചിയെ പോലെ കണ്ടോളു … നീ മനസ് വിഷമിക്കേണ്ട “

“ഹേയ്.. അതൊന്നും ഓർക്കേണ്ട ഏട്ടാ.. ഏട്ടൻ ഇപ്പൊ പൊയ്ക്കോ.. എന്റെ കാര്യം ഓർത്തു മനസ് വിഷമിക്കേണ്ട.. “

“നിന്റെ കാര്യം ഓർത്തു മാത്രം ആണ് എന്റെ വിഷമം മുഴുവനും… നിന്നെ ഇവിടെ ഇട്ടിട്ട് പോകാൻ എനിക്ക് തീരെ മനസ് ഇല്ലാ മോളെ…. “

“എങ്കിൽ ഞാനും വരാം.. എന്തേ… “അവൾ കളിയായി പറഞ്ഞു..

“നിന്നെ കൊണ്ടു പോകാൻ ഞാൻ റെഡി ആണ്… നൂറുവട്ടം…. പക്ഷെ എനിക്ക് ഇത്തിരി കൂടി time വേണം.. അത്‌ കഴിഞ്ഞു ഞാൻ നിന്റെ അടുത്ത് വരും … അപ്പോൾ എന്റെ കൂടെ നീ ഉണ്ടാവും… പക്ഷെ ഇത്തിരി ക്ഷമ വേണം… കെട്ടോ… “

“അതിനു റെഡി ആയത്കൊണ്ട് അല്ലേ ഞാൻ വന്നത്.. പിന്നെ എന്താണ് ഇപ്പൊ ഇങ്ങനെ ഒരു സംസാരം.. “

“ഞാൻ കൂടി പോകുമ്പോൾ ആരുമില്ല എന്ന തോന്നൽ എന്റെ പെണ്ണിന്റ മനസ്സിൽ വേണ്ടാ.. അത്രയും ഒള്ളു… കാര്യം… “

“അങ്ങണെ ഒരു തോന്നൽ ഇപ്പോൾ എനിക്ക് ഇല്ലാ ഏട്ടാ… ഏട്ടന്റെ ഓരോ ഫോൺ വിളിയിലും ഞാൻ ഒരുപാട് സന്തോഷിക്കുന്നു… ഏട്ടന്റെ ശബ്‌ദം കേട്ടില്ലെങ്കിൽ എനിക്ക് ആകെ വീർപ്പുമുട്ടൽ ആണ്… ഓഫീസിൽ നിന്നു ഓടി എത്തുന്നത് ഞാൻ ഏട്ടനോട് സംസാരിക്കുവാൻ ആണ്.. “

“M… അപ്പൊൾ അസ്ഥിക്ക് തന്നെ പിടിച്ചു അല്ലേടി….എന്റെ ഒരു കഴിവേ..  “

“ഹേയ്… അത്രയ്ക്ക് ഒന്നും ഇല്ലാ…അധികം പൊങ്ണ്ട..  “

“ഓഹ് പിന്നെ…. തള്ളാതെ…ഇത് അസ്ഥിക്ക് തന്നെ പിടിച്ചു… അതുകൊണ്ട് ആണ് നിനക്ക് എന്നെ  കണ്ടില്ലെങ്കിൽ ഉറക്കം ഇല്ലാ.. മിണ്ടിയില്ലെങ്കിൽ ഉറക്കം ഇല്ലാ…രാത്രിയിൽ  വിളിക്കാൻ താമസിച്ചാൽ ഉറക്കം ഇല്ലാ…. അതിനു ഒക്കെ എന്താണ് പരിഹാരം.. m”അവൻ അവളെ നോക്കി..

“ഓഹ്… അതിനൊ… അതിനു ഒരു ഉറക്ക ഗുളിക മേടിച്ചു കഴിയ്ക്കാം പോരെ… “

“ടി… കാന്താരി… നീ മേടിയ്ക്കും കെട്ടോ.. “

“ഇച്ചായോ… ഇത് ഏത് ലോകത്താണ്… ഇവിടെ ഒന്നും ഇല്ലേ ആള്.. “

വൈകിട്ട് ഒരു അഞ്ചര ആയി കാണും സമയം.. നല്ല മഴ ആണ്… അവൻ വെറുതെ മഴ കണ്ട് കൊണ്ടു സിറ്റ് ഔട്ടിൽ ഇരിയ്ക്കുക ആണ്… എന്നാലും ചിന്തകൾ വേറെ എവിടെയോ ആണ്…

ആവിപൊന്തുന്ന കാച്ചിൽ പുഴുങ്ങിയതും അധികം എരിവു ഇല്ലാത്ത  വെള്ളകാന്താരി മുളക് ഉള്ളിയും ഉപ്പും കൂട്ടി അരച്ച  ചമ്മന്തിയും ചെറുചൂട് കട്ടൻ കാപ്പിയും ആയിട്ട് ആണ് ഓളുടെ വരവ്…

“ആഹ്ഹ… ഇത്രയും പെട്ടന്ന് റെഡി ആയോ.. “

“മ്… ആയി… ഇച്ചായ… അമ്മമ്മച്ചി അപ്പോൾ തന്നെ പുഴുങ്ങി… ദേ.. സൂപ്പർ ടേസ്റ്റണ്… “അവൾ ഒരു ചെറിയ പീസ് എടുത്തിട്ട് ബാക്കി അവനു കൊടുത്തു….

ഈ മഴ കണ്ട് കൊണ്ട് കഴിയ്ക്കാം… എന്ത് രസം ആണ്…

രണ്ടാളും കൂടി കഴിയ്ക്കുക ആണ്…

പറമ്പിൽ മുഴുവനും ചേനയും കാച്ചിലും ചേമ്പും ഒക്കെ ആണ്…

പുറം പണിക്കാരൻ ആയ ഒരാൾ ഉണ്ട്..

ആൾ ആണ് എല്ലാം കൃഷി ചെയുന്നത്..

“ടി… അമ്മമ്മച്ചി കഴിച്ചോ… എവിടെ ആള്… കണ്ടില്ലലോ… “

“ദേ ഇപ്പൊ വരും…. സെലീനാ ആന്റി വിളിയ്ക്കുക ആണ്… “

അവരുടെ മൂന്നാമത്തെ മകൾ ആണ് സെലീനാ… കന്യാസ്ത്രീ ആണ്. തൊടുപുഴയിൽ ഒരു കോൺവെന്റിൽ ആണ്…

“ഇച്ചായാ.. എങ്ങനെ ഉണ്ട് പപ്പേടെ വഴി പിന്തുടർന്നിട്ട്… കൊള്ളാമോ… “

“ഓഹ്.. എന്നതാടി… എന്നും എസ്റ്റേറ്റ്ഇൽ പോകുന്നുണ്ട്…… കുറെ ജോലിക്കാർ ഉണ്ട്… അവരുടെ കണക്കും കാര്യങ്ങളും ഒക്കെ നോക്കുന്നത് നമ്മുടെ ജയകൃഷ്ണൻ ചേട്ടൻ ആണ്… പിന്നെ പാറമടയിൽ പോയി…. ഇനി ഏലപ്പാറയ്ക്കു പോകണം.. വാഗമണിൽ പപ്പാ തുടങ്ങി വെച്ച റിസോർട്ടിന്റെ കാര്യം എന്തായെന്ന് ഒക്കെ നോക്കണം… അതുപോലെ ഭരണങ്ങാനത്തു ഒരു 30 സെന്റ് സ്ഥലം മേടിച്ചില്ലേ കഴിഞ്ഞ കൊല്ലം… അവിടെ ഞാൻ ഒരു ഫ്ലാറ്റ് പണിയാൻ ഉള്ള പ്ലാൻ ആണ്… മുകളിൽ രണ്ടു നിലയിൽ ഫ്ലാറ്റ് ഉം താഴെ നാലഞ്ച് ഷട്ടറും…. അത് ആർക്കെങ്കിലും ഒക്കെ റെന്റ് നു കടയ്ക്ക് കൊടുക്കാം….. അതൊരു വരുമാനം ആകും… “

“ഓഹ്.. എന്റെ കർത്താവീശോമിശിഹായെ… ഇത് എന്നതൊക്കെ  ആണ് ഈ കേൾക്കുന്നത്.. പപ്പായെ കടത്തി വെട്ടി… ഇച്ചായൻ ആള് പുലി ആണല്ലോ… “

“ഓഹ്.. പുകഴ്ത്തി കൊല്ലതെടി… നീ മര്യാദക്ക് അവിടെ ഇരിയ്ക്ക്.. “

അപ്പോളേക്കും അമ്മമ്മച്ചി  അവിടേയ്ക്ക് വന്നു….

“നല്ല കാച്ചിൽ അല്ലേ മോനേ… പൊടിഞ്ഞു പൊടിഞ്ഞു ഇരിയ്ക്കുന്നു… “അമ്മമ്മച്ചി അവന്റെ അടുത്തേയ്ക്ക് വന്നു..

“വാ അമ്മമ്മച്ചി ഇവിടെ ഇരിയ്ക്ക്.. “

അവൻ ഒരു കസേര വലിച്ചു അടുത്തേയ്ക്ക് ഇട്ടു..

“മക്കളെ… ഇനി എന്നാടാ ഒരു പെങ്കൊച്ചിനെ നിന്റെ കയ്യും പിടിച്ചു കൊണ്ടു വരുന്നത്… “

“എന്താ…. “

.

“അല്ല… നി മിന്നുകെട്ടി ഒരു പെങ്കൊച്ചിനെ കൊണ്ടുവരുന്നത് കണ്ടിട്ട് വേണം എനിക്ക് കണ്ണടയ്ക്കാൻ… “

“എങ്കിൽ ഉടനെ ഒന്നും കണ്ണടയ്ക്കില്ല, “

“അതെന്നാ… നീ കെട്ടാതെ നിൽക്കുവാനോ, നിനക്ക് ഒരു സുന്ദരി പെണ്ണിനെ കിട്ടും മോനെ “

“അതേ അതേ… ന്റെ ഇച്ചായ എനിക്ക് ആണെങ്കിൽ കൊതി ആകുന്നു നാത്തൂനേ കാണാൻ… നമ്മൾക്ക് ആ കാതറിൻ ചേച്ചിയെ നോക്കണോ ഇച്ചായ… “

“അത്‌ ഇനി ശരിയാകില്ല കൊച്ചേ.. ഇനി ആ പെൺകൊച്ചിനേം കൊണ്ടു പുറത്തേയ്ക്ക് പോകാൻ ഒന്നും ഇവനെ കൊണ്ടു പറ്റില്ല… പപ്പയ്ക്ക് ആരാ ഒരു സഹായം… അവനെ കൊണ്ടു ഇനി ഒന്നിനും സാധിക്കില്ല…വരുൺകുട്ടൻ ആകുമ്പോൾ എല്ലാ നോക്കി നടത്തും.. ഇവന് നല്ല ഒരു കഴിവുണ്ട്…മാത്തച്ചന് സന്തോഷം ആയിട്ടുണ്ട് ഇപ്പോൾ തന്നെ … അതുകൊണ്ട് ആ പെണ്ണ് ഒന്നും വേണ്ട.. അതാ നല്ലത് “

“ഓഹ് പിന്നെ… അങ്ങനെ അങ്ങ് എഴുതി തള്ളാൻ വരട്ടെ……ഞാൻ സുസന്നൈയോട് കാര്യങ്ങൾ പറഞ്ഞു….അവർക്ക് സമ്മതം ആണ്.. പെങ്കൊച്ചുങ്ങൾ എത്ര പേര് അങ്ങനെ കെട്ട് കഴിഞ്ഞു വെളിയിലേക്ക് പോകുന്നു… ഇവൻ പോകണം എന്ന് നിർബന്ധം ഉണ്ടോ.. ഇല്ലാലോ… അത്‌ ആണെങ്കിൽ നല്ല ഒരു ബന്ധം ആണ്…കാണാൻ നല്ല പെണ്ണ് . ഇഷ്ടം പോലെ കാശും ഉണ്ട്… പിന്നെ എന്താ.. “

“പിന്നെ,,,  പിന്നെ… കെട്ട് കഴിഞ്ഞു രണ്ടാളും അവിടെയും ഇവിടെയും കഴിയാൻ ആണോ… അതൊക്ക എങ്ങനെ ആണ് എന്റെ ആൻസി…അതും ഈ കാലംകെട്ട കാലത്തു  “

“നിനക്ക് സമ്മതം ആണോടാ… “ആൻസി മകനോട് ചോദിച്ചു..

അവൻ ആണെങ്കിൽ തന്നെ ബാധിയ്‌യ്ക്കുന്ന കാര്യമേ അല്ല എന്ന മട്ടിൽ ഇരിയ്ക്കുക ആണ്…

“നീ എന്നാടാ മിണ്ടാത്തത്… നിന്നോട് അല്ലേ ഞാൻ ചോദിച്ചത്.. “

“ഇച്ചായനു ഒരു അഭിപ്രായം ഇല്ലേ… ഇനി മനസ്സിൽ ആരെങ്കിലും ഉണ്ടോ… “

“ഓഹ് പിന്നെ… ഉണ്ട്… സൈറ നീ അവിടെ മിണ്ടാതിരിക്ക് കെട്ടോ… ഞാനും പപ്പയും കൂടി സുസന്നൈയോട് വാക്ക് പറഞ്ഞു.. “

“എന്ത്… “

അവൻ മമ്മിയെ സൂക്ഷിച്ചു നോക്കി

“നമ്മൾക്ക് സമ്മതം ആണെന്ന്.. m”

“അങ്ങനെ രണ്ടാളും കൂടി അങ്ങ തീരുമാനിച്ചാൽ മതിയോ.. “

“മക്കടെ കാര്യത്തിൽ പിന്നെ എങ്ങനെ ആടാ… മാതാപിതാക്കൾക്ക് തീരുമാനം എടുക്കാൻ അനുവാദം ഇല്ലേ… “

“ഓഹ് മമ്മിക്ക് തുടങ്ങി തർക്കം… ഒന്നു നിർത്തു മമ്മി.. “

“അത്‌ അല്ലേലും ശരിയാ… നീ അവിടെ നിലയ്ക്കു നിക്ക് ആൻസി.. “അമ്മമ്മച്ചിക്ക് ദേഷ്യം വന്നു…

“ആൻസി… ഇത്തിരി കുടിയ്ക്കാൻ… “

പപ്പാ അകത്തു നിന്ന് വിളിച്ചു..

“ആഹ് ചെല്ല് ചെല്ല്… ദേ അവൻ വിളിക്കുന്നു… “

“മ്… ഞാൻ പോയേക്കാം… നിങ്ങൾ ഇരുന്നു ചർച്ച നടത്തു… “

ആൻസി പിന്തിരിഞ്ഞു…

“എടാ വരുൺ… ഒരു കാര്യം ഞാൻ പറയാം… നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടെങ്കിൽ അതൊക്ക അങ്ങ് മാറ്റി വെച്ചേക്ക് കെട്ടോ.. “

“ഓഹ് ഉത്തരവ്…. “

അവൻ ചിരിച്ചു..

അങ്ങനെ ദിവസങ്ങൾ പിന്നിട്ടു..

വരുൺ എല്ലാ ദിവസവും നന്ദനയെ വിളിക്കും…

അവളോട് ഒരുപാട് സംസാരിക്കും..

“Hlo… വരുൺ ഏട്ടാ ഇന്ന് എന്താ ലേറ്റ് ആയതു… എസ്റ്റേറ്റ്ഇൽ ആയിരുന്നു അല്ലേ… “

“മ്… ഇന്ന് ജോലിക്കാർക്ക് എല്ലാം ശമ്പളം കൊടുക്കേണ്ട ദിവസം ആയിരുന്നു.. പിന്നെ ഏലപ്പാറയിലും പോയി.. അങ്ങനെ ഒക്കെ സമയം പോയി… ഇപ്പോൾ ആണ് ഒന്ന് നടു നിവർത്തിയത്… “

“എനിക്ക് തോന്നിയിരുന്നു… അതാണ് ഞാൻ വരുണേട്ടനെ വിളിക്കാഞ്ഞത്.. “

“ടി… നീ എന്നെ അച്ചായാ എന്ന് വിളിച്ചാൽ മതി…അല്ലതെ ഏട്ടാ എന്ന് വിളിക്കേണ്ട…..

“എനിക്ക് അതാ ഇഷ്ടം… എന്റെ വായിൽ അതേ വരുവോള്ളു… “

“അച്ചായാ എന്ന് വിളിക്കെടി.. അത്‌ കേൾക്കാൻ വല്ലാത്ത ഒരു സുഖം ആണ്. “

അവൾ ചിരിക്കുന്ന ശബ്‌ദം അവൻ കേട്ട്..

“എന്താടി… “

“ഹേയ് ഒന്നുല്ല… അച്ചായൻ മടുത്തില്ലേ.. എങ്കിൽ ഉറങ്ങിക്കോ… “

“ഹോ…. എന്താ ആ വിളി…എനിക്ക് നിന്നെ ഇപ്പോൾ കാണാൻ തോന്നുന്നു… “

“ആണോ… വേറെ എന്തെങ്കിലും തോന്നിയോ… “

“തോന്നിയിട്ട് കാര്യം ഇല്ലാലോ… നീ അവിടെ ആയി പോയില്ലേ.. അല്ലെങ്കിൽ നിന്നെ ഇപ്പോൾ… “

“മ്… തുടങ്ങി… എന്നും ഇത് പറയാനേ നേരം ഒള്ളു… “

“പിന്നല്ലാതെ.. ഞാൻ ഒരു പുരുഷൻ അല്ലേടി… എനിക്കും ഇല്ലേ വികാരവിചാരങ്ങൾ… “

“മ്.. അത് കുറച്ചു കുടുതൽ ആണ്… അതുകൊണ്ട് അടക്കി പിടിച്ചു ഇരുന്നോ.. “

“അല്ലാതെ നിവർത്തി ഇല്ലാലോ പൊന്നേ… “

“ഓഹ്.. എന്തൊരു സ്നേഹo… അച്ചായാ.. എങ്കിൽ ഉറങ്ങിക്കോ.. കാലത്തേ എനിക്കണ്ടേ… “

“മ്.. ശരി… ടി… ഒക്കെ.. good night… “

“Good night “

“ടി one മിനിറ്റ്… “

“എന്താണ്… “

“നിന്നെ കെട്ടിപിടിച്ചു നിന്റെ ഇരു കവിളിലും  ച്ചക്കരയുമ്മ കെട്ടോ.. “

“ഓഹ്… ആയിക്കോട്ടെ.. “

“അതെന്നാടി… ഒരു പുച്ഛം… “

“ഒന്നുമില്ലേ… അച്ചായൻ തല്ക്കാലം  പോയി ഉറങ്ങിക്കേ “

“ഒക്കെ… നാളെ വിളിക്കാം… “

അങ്ങനെ അവരുടെ പ്രണയം പൂത്തുലഞ്ഞു പോകുക ആണ്…

വരുൺ ഒരു കാര്യം ഉറപ്പിച്ചു… തനിക്ക് അവളെ കൂടാതെ ഒരു നിമിഷം പോലും പറ്റില്ല എന്ന്…

അത്രയ്ക്ക്… അത്രയ്ക്ക്… അവളെ താൻ ഇഷ്ടപെടുന്നു.. അവൾക്കായി താൻ തന്റെ ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്നത്…

ആരോരും ഇല്ലാത്ത അവൾക്ക് ഇപ്പോൾ എല്ലാം താൻ ആണ്…

മമ്മി ഇടയ്ക്ക് എല്ലാം സുസന്നയെ വിളിച്ചു…കല്യാണ ആലോചന തന്നെ ആണ് മുഖ്യo…മമ്മി ആണെങ്കിൽ  ഏകദേശം എല്ലാം സെറ്റ് ആക്കി വെച്ചിരിക്കുക ആണ്…

കാര്യങ്ങൾ കൈ വിട്ട് പോകുക ആണ്..

ഇനി എന്തെങ്കിലും തീരുമാനം ഉണ്ടാക്കിയില്ലെങ്കിൽ ശരിയാകില്ല എന്ന് അവനു മനസിലായി…

ഒരു തിങ്കളഴ്ച…

തലേദിവസം വരുൺ tvm പോയതാണ് ഒരു urgent മാറ്റർ ഉണ്ടെന്ന് പറഞ്ഞു..

ഉച്ചതിരിഞ്ഞു രണ്ടു മണി ആയി കാണും…

മെറിനും കുര്യനും  മീവലും ഒക്കെ വന്നിട്ടുണ്ട് കൊട്ടാരം വിട്ടിൽ…

അവർ വരുന്നത് പ്രമാണിച്ചു സദ്യ ഒക്കെ ഒരുക്കിയിട്ടുണ്ട് ആൻസി..

പപ്പയെ കാണാൻ വന്നതാണ് അവർ..

അമ്മമ്മച്ചിയും മീവൽ കുട്ടിയും കൂടി മുറ്റത്തു നിൽക്കുകയാണ്..

സൈറ കോളേജിൽ പോയി..

അവളെ കൂടി കണ്ടിട്ട് പോകാൻ നിൽക്കുക ആണ് മെറിൻ..

ഉച്ച ഊണ് കഴിഞ്ഞു കുര്യനും ഉമ്മറത്തു വന്നു ഇരിയ്ക്കുക ആണ്..

മമ്മിയും മെറിനും പപ്പയും കൂടി അകത്തെ മുറിയിൽ ആണ്..

പെട്ടന്ന് മുറ്റത്തു ഒരു കാർ വന്നു.. അത് വരുൺ ആയിരുന്നു m..

“ഹേയ്…. വരുൺ അങ്കിൾ വന്നു…. “

മീവൽ കൈ കൊട്ടി.. ചിരിച്ചു…

വരുൺ കാറിൽ നിന്ന് ഇറങ്ങി..

“മമ്മി… ബാ… അങ്കിൾ വന്നു… “

മീവൽ ഓടി വന്നു മെറിന്റെ കൈയിൽ പിടിച്ചു…

അപ്പോളേക്കും മെറിനും അൻസിയും കൂടി മുറ്റത്തേക്ക് ഇറങ്ങി വന്നു..

വരുൺ കാറിൽ നിന്നു ഇറങ്ങിയിട്ട് എതിർവശത്തെ ഡോർ പോയി തുറന്നു..

അതിൽ നിന്ന് ഒരു പെൺകുട്ടി പുറത്തേക്ക് ഇറങ്ങി…

അത്‌ നന്ദന ആയിരുന്നു…

അവളുടെ കഴുത്തിൽ വരുൺ കെട്ടിയ മിന്നു മാല ഉണ്ടായിരുന്നു…

തുടരും..

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

നിനക്കായ്‌

കാവ്യം

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

മന്ദാരം

4/5 - (1 vote)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply