“മമ്മി… ബാ… അങ്കിൾ വന്നു… “
മീവൽ ഓടി വന്നു മെറിന്റെ കൈയിൽ പിടിച്ചു…
അപ്പോളേക്കും മെറിനും അൻസിയും കൂടി മുറ്റത്തേക്ക് ഇറങ്ങി വന്നു..
വരുൺ കാറിൽ നിന്നു ഇറങ്ങിയിട്ട് എതിർവശത്തെ ഡോർ പോയി തുറന്നു..
അതിൽ നിന്ന് ഒരു പെൺകുട്ടി പുറത്തേക്ക് ഇറങ്ങി…
അത് നന്ദന ആയിരുന്നു…
അവളുടെ കഴുത്തിൽ വരുൺ കെട്ടിയ മിന്നു മാല ഉണ്ടായിരുന്നു…
അമ്മമ്മച്ചി മെല്ലെ അവന്റെ അടുത്തേക്ക് വന്നു…
നന്ദനയുടെ പരുങ്ങൽ കാണുമ്പോൾ അറിയാം എന്തോ ഒളിച്ചു കളി നടന്നു എന്ന്…
“ആരാടാ മോനേ ഇത്… “
“മ്… “
“അല്ല.. ഈ പെങ്കൊച്ചു ഏതാടാ…. ഈ കൊച്ചിനെ ഇതിന് മുൻപ് കണ്ടിട്ടില്ലാലോ… “
“മ്… പറയാം…. അമ്മമ്മച്ചി വാ.. “
അപ്പോളേക്കും മമ്മിയും മെറിനും കൂടി സിറ്റ് ഔട്ടിലേക്ക് ഇറങ്ങി വരുന്നുണ്ടായിരുന്നു..
കുര്യൻ ഒന്നും മനസിലാകാതെ നോക്കി നിൽക്കുക ആണ്…
എന്നാലും അയാളുടെ മുഖം ചുളിഞ്ഞിരുന്നു..
“ഇതാരാ….നിന്റെ കൂടെ ഉള്ളത്… “മമ്മി മുറ്റത്തേക്ക് ഇറങ്ങി വന്നു..
വരുൺ കൂസലൊന്നും ഇല്ലാതെ നന്ദനയുടെ വലം കൈയിൽ പിടിച്ചു..
“കയറി വാ.. പപ്പാ അകത്തു കിടക്കുക ആണ്.. “
അവൻ അത് പറയുകയും മാത്തച്ചൻ വെളിയിലേക്ക് ഇറങ്ങി വരുന്നത് അവൻ കണ്ടു..
“നിന്നോട് അല്ലേ ചോദിച്ചത് ഇത് ആരാണ് എന്ന്… “മമ്മി അൽപ്പം വയലന്റ് ആയി..
“ഹ.. പറയാം മമ്മി… അതിനു എന്തിനാ ഈ ബഹളം കൂട്ടണത്.. “
“നീ എന്തിനാ ഈ പെണ്ണിന്റെ കൈയിൽ പിടിച്ചിരിക്കുന്നത്… കൈ വിടെടാ… “
ആൻസിക്ക് ആണെങ്കിൽ കുര്യൻ നിൽക്കാണത് കൊണ്ടു കുറച്ചു ജാള്യത അനുഭവപെട്ടു..
“ഇത് നന്ദന….. എന്റെ കൂടെ tvm ഇൽ ഒരുമിച്ചു work ചെയ്ത കുട്ടിയ…അവളൊരു ഹിന്ദു പെൺകുട്ടി ആണ്.. ഇപ്പോൾ ഇവൾ ഞാൻ മിന്നു കെട്ടിയ പെണ്ണ് ആണ്…. ഇവളെ അങ്ങനെ കൈ വെടിയാൻ എനിക്ക് സാധിക്കില്ല.. “
“എടാ… നീ എന്താടാ പറഞ്ഞത്…നീ മിന്നു കെട്ടിയെന്നോ… തർക്കുത്തരം പറയ്യാൻ മാത്രo അയോടാ നിയ്.. “ആൻസി പോയി മകന്റെ ഇരു തോളിലും പിടിച്ചു കുലുക്കി..
നന്ദന ആണെങ്കിൽ വരുണിന്റെ കൈ വിടുവിയ്ക്കുകവൻ പരമാവധി ശ്രെമിക്കുന്നുണ്ട്… പക്ഷെ അവന്റെ പിടുത്തം ഒന്നുകൂടി ബലമായി..
“ആൻസി… കിടന്നു ബഹളം കൂട്ടാതെ ആ കൊച്ചിനെ വിളിച്ചു, അകത്തേക്ക് കൊണ്ടു പോകു.. “പപ്പയുടെ ഭാഗത്തു നിന്നും ഉണ്ടായ പെരുമാറ്റം നോക്കി നിൽക്കുക ആണ് അമ്മമ്മച്ചി പോലും..
” ആഹഹാ….അങ്ങനെ അങ്ങ് കേറ്റാനോ
..ഞാൻ സമ്മതിക്കില്ല..ഊരും പേരും അറിയാത്ത പെണ്ണിനെ എന്റെ വീട്ടിൽ കയറ്റാൻ ഞാൻ സമ്മതിക്കില്ല… അതും സ്വന്തം ജാതി പോലും അല്ല….
എടി… നീ ഏതാടി…. അപ്പനെയും അമ്മയെയും ഒക്കെ ഉപേക്ഷിച്ചു ഇവന്റെ കൂടെ ഇറങ്ങി വരാനും മാത്രം ആരാടി ഇവൻ നിനക്ക്… “
അവർ താടിയ്ക്ക് കയ്യും കൊടുത്തു kഒണ്ട് അവന്റെ നേരെ നോക്കി നിന്നു..
മമ്മി ആണെങ്കിൽ അമ്പിനും വില്ലിനും അടുക്കുന്ന ലക്ഷണം ഇല്ലാ… “
“മമ്മിയോട് അവരെ വിളിച്ചു അകത്തേക്ക് കയറാൻ പറ…..
വെറുതെ സീൻ ആക്കാതെ…. കുഞ്ഞ് പോലും പേടിച്ചു നിൽക്കുക ആണ്… “
കുര്യൻ വന്നു പതുക്കെ മെറിന്റെ കാതിൽ പറഞ്ഞു..
അവൾ മെല്ലെ മമ്മിയുടെ കൈയിൽ പിടിച്ചു..
മമ്മി… കഴിഞ്ഞതൊക്കെ കഴിഞ്ഞു….ഇനി അവരെ വിളിച്ചു അകത്തേക്ക് കയറ്റിക്കെ…
“നീ എന്നതാടി ഈ പറയുന്നേ… സുസന്നൈയോട് ഞാൻ എന്നാ പറയും ഇനി… ഇവന് ഇത് നേരത്തെ പറയാൻ വയ്യായിരുന്നോ എന്നോട്… “
“ആൻസി…. നീ മിണ്ടാതിരിക്കു…
“അമ്മച്ചി അവരെ വിളിച്ചു അകത്തേക്ക് കയറ്റു”പപ്പാ ഒച്ച വെച്ചപ്പോൾ അമ്മച്ചി വന്നു രണ്ടാളെയും അകത്തേക്ക് സ്വീകരിച്ചു..
വരൂ മക്കളെ…
അങ്ങനെ വരുണിനോടൊപ്പം നന്ദനയും വലതുകാൽ വെച്ചു കൊട്ടാരത്തിൽ വീട്ടിലേക്ക് കയറി..
തിരുഹൃദയത്തിന് മുന്നിൽ വന്ന വരുൺ മുട്ടുകുത്തി, അതുപോലെ നന്ദനയും….
അവൻ നേരത്തെ തന്നെ എല്ലാം പറഞ്ഞു സെറ്റ് ആക്കിയിരുന്നു…
മാത്തച്ചൻ ആൻസി യുടെ കൈയിൽ പിടിച്ചു..
“നീ എന്റെ കൂടെ റൂമിലേക്ക് വരൂ,,, മെറിൻ.. കുര്യൻ… നിങ്ങളും വരൂ”പപ്പാ പതിയെ അകത്തെ മുറിയിലേക്ക് നടന്നു…
” അവന്റെ മനസ്സിൽ ഇങ്ങനെയൊക്കെ ഉണ്ടെന്ന് നമ്മളാരും സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല,,,,, ഇങ്ങനെ ഒരു പെൺകുട്ടിയെ അവൻ വിളിച്ചു കൊണ്ടുവരുമെന്നും നമുക്ക് ആർക്കും അറിയില്ലായിരുന്നു,,,, എന്തായാലും അവൻ പറയുന്നത് ഉറപ്പാണ്,, അവൻ മിന്നു കെട്ടിയ പെണ്ണ് തന്നെയാണ് അവൾ.., ഒരു പ്രോബ്ലം എന്താണെന്ന് വെച്ചാൽ അവളൊരു അന്യജാതി കാരിയാണ്,, അല്ലെങ്കിൽ നമ്മൾക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു,,, ഇത് അച്ഛനും കന്യാസ്ത്രീയും ഒക്കെ ഉള്ള കുടുംബമാണ്,,,, ഈ വീട്ടിലേക്ക് ഒരു അന്യജാതിയിൽ പെട്ട പെൺകുട്ടിയെ വിളിച്ചു കൊണ്ടുവന്നത്,, അതുമാത്രമാണ് എന്റെ വിഷമം,,, പക്ഷേ എന്തായാലും കഴിഞ്ഞത് കഴിഞ്ഞു,,, ഇനി കൂടുതൽ അതിനെക്കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല,,,,, അവൻ എന്തുവന്നാലും അവളെ ഉപേക്ഷിക്കില്ല അതുറപ്പാണ്,,, അതുകൊണ്ട് ഇനി അവരെ രണ്ടാളെയും ഇരുകൈയും നീട്ടി സ്വീകരിക്കുക,, പപ്പാ പറഞ്ഞു..
” ഇല്ല മാർക്ക് ചായ എനിക്ക് ഒരിക്കലും അതു സ്വീകരിക്കുവാൻ കഴിയില്ല,,,, സ്വന്തം മക്കളെ കുറിച്ച് എല്ലാ മാതാപിതാക്കൾക്കും എന്ത് പ്രതീക്ഷയാണുള്ളത് എന്നറിയാമോ പ്രത്യേകിച്ചും അവരുടെ വിവാഹം,,, ഇത്രയും വളർത്തിവലുതാക്കി, സ്വന്തം കാലിൽ നിൽക്കാൻ ആയപ്പോൾ അവൻ അവനു വേണ്ടിയുള്ള പെണ്ണിനെ തന്നെ തേടി കൊണ്ടുവന്നു,,, എനിക്ക് ഒരിക്കലും ഇത് അംഗീകരിക്കാൻ കഴിയില്ല,, അത് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി,,, ” ആൻസി തീരുമാനിച്ചുറപ്പിച്ചു…..
” ആൻസി ഞാൻ പറയാനുള്ളത് പറഞ്ഞു ഇനി ഒക്കെ നിന്റെ തീരുമാനം , ,,,,, കുരിയ ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് ഞാൻ ഒരിക്കലും ഓർത്തില്ല,,, എന്റെ സാറാമ്മേനെ കെട്ടിച്ചു വിട്ടിട്ടാണ് അവൻ കെട്ടുന്നത് എന്ന് ശാഢ്യം പിടിച്ചപ്പോൾ അതിന് പിന്നിൽ ഇങ്ങനെ ഒരു ഗൂഡ ലക്ഷ്യം അവൻ ഉണ്ടെന്ന് ഞാൻ ഒരിക്കലും സ്വപ്നത്തിൽ പോലും വിചാരിച്ചില്ല….എന്റെ മക്കളോട് എല്ലാവരോടും ഞാൻ അവനു വേണ്ടി മാപ്പ് ചോദിക്കുന്നു…..
” ഹേ പപ്പാ എന്തായി സംസാരിക്കുന്നത് ഇങ്ങനെയൊക്കെ ഞങ്ങളോട്,,, മാപ്പ് ഒന്നും പറയണ്ട കാര്യമില്ല,, വരുൺ അവന് ഇഷ്ടമുള്ള പെണ്ണിനെ വിവാഹം ചെയ്തു,, അതിന് നമ്മൾ ആരും അങ്ങോട്ടുമിങ്ങോട്ടും കൂടുതൽ പറഞ്ഞിട്ട് കാര്യമില്ല,, മമ്മി കുറച്ചുകൂടി പ്രാക്ടിക്കലായി ചിന്തിക്കുക,,,, കഴിഞ്ഞത് കഴിഞ്ഞു ഇനി എല്ലാവരും കൂടി അവരെ അനുഗ്രഹിക്കുക,,, എനിക്ക് അതേയുള്ളു പറയുവാൻ,,, മേരി നമുക്ക് എന്നാൽ പയ്യെ ഇറങ്ങിയാലോ,,, കുര്യൻ മെല്ലെ കുഞ്ഞിനെ കയ്യിലെടുത്തു,,,
“മ്… ഇറങ്ങാം കുര്യച്ചാ.. “
“നീ ആ കുട്ടിയോട് ഒന്നും സംസാരിക്കാതെ പോകുക ആണോ… “
“ഞാൻ എന്തോ പറയാനാ കുര്യച്ചാ… വാ നമ്മൾക്ക് പോകാം… ” കുത്തി വീർത്ത് മോന്തയും ആയി മെറിൻ ആദ്യം ഇറങ്ങി…
പക്ഷേ കുര്യൻ പോയി വരുണിനോടും നന്ദനയും യാത്ര പറഞ്ഞു……
സൈറ വന്നപ്പോൾ ആണ് കാര്യങ്ങൾ എല്ലാം അമ്മച്ചി യിൽ നിന്ന് അറിയാൻ കഴിഞ്ഞത്,,
എന്റെ അക്കര അമ്മേ ഞാൻ എന്താണ് ഈ കേൾക്കുന്നത്….. എന്നിട്ട് പെൺകൊച്ച് എവിടെ…. ഇച്ചായൻ ആണെങ്കിൽ ഒരു അക്ഷരം പോലും മിണ്ടാതിരുന്നത് ഇത്രയും വലിയ ഭൂകമ്പം ഉണ്ടാക്കാനാണോ…”
അവൾ തലയിൽ കൈ വെച്ചു
” നീ അകത്തേക്ക് ചെല്ല്… അവന്റെ മുറിയിലുണ്ട്…”അമ്മമ്മച്ചി പറഞ്ഞു..
സൈറ മെല്ലെ റൂമിലേക്ക് ചെന്നു…
ഇച്ചായ…. അവൾ വാതിലിൽ മെല്ലെ തട്ടി..
വാതിൽ ചാരി ഇട്ടത് ഉള്ളായിരുന്നു…
അത് മെല്ലെ തുറക്കപ്പെട്ടു, “അച്ചായൻ ബാത്റൂമിൽ ആണ്,,, “
ഒരു പെൺകുട്ടിയുടെ ശബ്ദം അവൾ കേട്ടു…
സൈറ കണ്ണെടുക്കാതെ അവളെ നോക്കി..
“ഈശോയെ…. അപ്പൊ സംഗതി സത്യം ആണോ….. എല്ലാവരും കൂടി എന്നെ പറ്റിക്കുന്നത് ആവും എന്നാണ് ഞാൻ കരുതിയത്,,, “
” എന്താണ് എന്റെ നാത്തൂൻ പേര്”
ആദ്യമായി ആണ് ഒരു മൃദുസമീപനം അവിടെ നിന്നും വന്നത്,,,,,,
നന്ദന,,,, നന്ദന വാര്യർ.
അവൾ പതുക്കെ പറഞ്ഞു
ഓ ശരി ശരി സ്ഥലം എവിടെയാണ് ട്രിവാൻഡ്രം ആണോ…???
അല്ല എന്റെ നാട് പാലക്കാട് ആണ്,,,
ഓക്കേ ഓക്കേ…
ചേച്ചിയുടെ വീട്ടിൽ ആരൊക്കെയുണ്ട്
എന്റെ വീട്ടിൽ അമ്മാവനും അമ്മായിയും ആണ് ഉള്ളത്…
അപ്പോൾ അച്ഛനും അമ്മയും ഒക്കെ…?
എന്റെ ചെറുപ്പത്തിലെ അച്ഛൻ മരിച്ചുപോയി,, അമ്മ മരിച്ചിട്ട് ഇപ്പോൾ ഒന്നരമാസം കഴിഞ്ഞതേയുള്ളൂ,,,
അത് കേട്ടതും സൈറ ഒന്നു ഞെട്ടി.,,
ഓ മൈ ഗോഡ്,, സോറി…. ഐ ആം റിയലി സോറി,,,,,
ഹേയ് അതൊന്നും സാരമില്ല കുട്ടി….അറിയാണ്ട് ചോദിച്ചത് അല്ലേ… its ok…
അപ്പോളേക്കും വരുൺ ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നു…
എന്റെ കർത്താവേ….ഇച്ചായൻ ഇപ്പോൾ കല്യാണം വേണ്ട… വേണ്ടാ… എന്ന് പറഞ്ഞപ്പോൾ,,, ഞാൻ ഇത്രയും വിചാരിച്ചില്ല……
കുളികഴിഞ്ഞു ഇറങ്ങിവന്ന വരുണിനെ സൈറ അടിമുടി നോക്കി..
“എന്റെ മോളെ…. നീ ഇച്ചായനോട് ക്ഷമിക്ക്…. പറ്റിപ്പോയി… “
“അയ്യോ… ഒന്നും അറിയാത്ത ഒരു പാവം “
“എടി…. സാറാമ്മേ… ദേ നിന്നെ മമ്മി വിളിക്കുന്നു…. “അമ്മമ്മച്ചി അത് പറഞ്ഞു കൊണ്ട് അവിടേക്ക് കയറി വന്നു.
“Ok…ഞാൻ ഇപ്പോൾ വരാം കെട്ടോ ചേച്ചി… “
അവൾ വേഗം മുറിയയ്ക്ക് പുറത്തിറങ്ങി..
“അമ്മമ്മച്ചി….. “
“നീ എന്നോട് മിണ്ടണ്ട….. ഇതൊക്ക മനസ്സിൽ വെച്ചു നടന്നിട്ട് നീ ഒന്നും അറിയാത്തവൻ പോലെ നടക്കുവല്ലായിരുന്നോ… ആൻസി എന്ത് മാത്രം വിഷമിച്ചു ഇരിക്കുക ആണ്.. നീ അങ്ങോട്ട് ചെല്ല്… അവളെ ആശ്വസിപ്പിക്ക.. .. “
മ്… നന്ദന… ഞാൻ ഇപ്പോൾ വരാം…
“മ്… “
“മോളെ…. “
അമ്മമ്മച്ചി അവളെ വിളിച്ചു..
അവൾ പെട്ടന്ന് അവരുടെ കാലിൽ തൊട്ടു തൊഴുതു..
അവർ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു…
“എഴുന്നേൽക്കു കുഞ്ഞേ… എന്റെ വരുൺ കുട്ടനെ അല്ലേ കെട്ടിയത്.. നിനക്ക് നല്ലത് മാത്രം വരൂ… എന്റെ കുഞ്ഞു അത്രയ്ക്ക് നല്ലവൻ ആണ്…
തുടരും..
ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക
നിനക്കായ്
കാവ്യം
മേഘരാഗം
പ്രേയസി
ഓളങ്ങൾ
പരിണയം
മന്ദാരം
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Achayante Pennu written by Ullas OS
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission