Skip to content

അച്ചായന്റെ പെണ്ണ് – 13

  • by
achayante-pennu

“മോളെ…. “

അമ്മമ്മച്ചി അവളെ വിളിച്ചു..

അവൾ പെട്ടന്ന് അവരുടെ കാലിൽ തൊട്ടു തൊഴുതു..

അവർ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു…

“എഴുന്നേൽക്കു കുഞ്ഞേ… എന്റെ വരുൺ കുട്ടനെ അല്ലേ കെട്ടിയത്.. നിനക്ക് നല്ലത് മാത്രം വരൂ… എന്റെ കുഞ്ഞു അത്രയ്ക്ക് നല്ലവൻ ആണ്…

“അമ്മമ്മച്ചി ക്ഷമിക്കണം… “

“ങേ… ക്ഷമിക്കാനോ.. എന്തിന്…. രണ്ടു പേര് തമ്മിൽ സ്നേഹിക്കുന്നതും കല്യാണം കഴിക്കുന്നതും ഈ ലോകത്ത് ആദ്യത്തെ സംഭവം ഒന്നും അല്ലാലോ മോളെ… സാരമില്ല… എല്ലാം കർത്താവീശോമിശിഹാ തമ്പുരാൻ കാണുന്നുണ്ടല്ലോ.. നിനക്ക് വിധിച്ചത് വരുൺകുട്ടൻ ആണ്….. “

അവർ വാത്സല്യത്തോടെ അവളുടെ മുടിയിൽ തഴുകി…

” എന്നാലും മമ്മി… മമ്മിക്ക്…. ” അവളുടെ വാക്കുകൾ മുറിഞ്ഞു..

” അതൊന്നും കൂട്ടാക്കേണ്ട മോളേ… അവനെ പത്തു മാസം നൊന്തു പ്രസവിച്ച അല്ലേ അവൾക്ക് വിഷമം കാണും,, നീ സങ്കടപ്പെടു ഒന്നും വേണ്ട എല്ലാം പതിയെ ശരിയാകും”

ഒഴുകിവന്ന അവളുടെ കണ്ണുനീർ അവർ മെല്ലെ തുടച്ചുനീക്കി,,

“പപ്പാ….. “

മ്… നീ ആ കതക് ചാരു “

“എന്താ പപ്പാ ‘

” എടാ കോപ്പേ,,, ആൻസി എങ്ങാനും വന്നാൽ അവൾ കേൾക്കില്ലേ,,,, ഞാൻ നിനക്ക് കൂട്ടുനിന്നു എന്നറിഞ്ഞാൽ അവൾ എന്നെ കൊല്ലും… “

വരുൺ ഒരു ചിരി പാസാക്കി കൊണ്ട് മെല്ലെ ഡോർ അടച്ച് ലോക്ക് ചെയ്തു.

” അപ്പ പെണ്ണിനെ ഇഷ്ടമായോ….. “

“നീ മിണ്ടരുത്… എല്ലാം കാട്ടികൂടി വെച്ചിട്ട്… ആൻസിടെ വിഷമം കണ്ടോ…. “

“എന്റെ പപ്പാ ഇങ്ങനെ ഒക്കെ വരും എന്ന് ആരു ഓർത്തു…”

“നീ ഓർക്കണമായിരുന്നു…. നേരത്തെ… “

“ഓഹ്.. എന്ന്… “

“എന്നത്… നീ മേടിക്കും എന്റെ കയ്യിന്നു കെട്ടോ… “

“ആഹ്…. പോട്ടെ… ക്ഷമിക്ക് പപ്പാ…. എല്ലാം… പറ്റിപ്പോയി.. “

“കഴിഞ്ഞു… അവൻ ഒറ്റ വാചകത്തിൽ കാര്യം തീർത്തു… എടാ… എന്റെ സാറാമ്മയ്ക്ക് ഒരു നല്ല കല്യാണം വരുമോടാ ഇനി… നീ പറ.. “

“എന്റെ പപ്പാ… പപ്പാ എന്നതാ ഈ പറയണത്….. സാറാമ്മയ്ക്ക് നല്ല ചെത്തു പയ്യനെ ഞാൻ കൊണ്ടുവരും… ഉറപ്പ്…. ആ കാര്യം ഓർത്തു പപ്പാ വിഷമിക്കേണ്ട… “

“വരുൺ.. നീ മിണ്ടാതെ പൊയ്ക്കോണം കെട്ടോ… “

“ഒക്കെ… എങ്കിൽ ഞാൻ ചെല്ലട്ടെ.. വല്ലാതെ വിശക്കുന്നു… “

“മ്… അമ്മച്ചിയെ കൈയിൽ എടുക്ക് a… അല്ലാതെ ആൻസി ടെ അടുത്ത് ചെന്നാൽ അവൾ ഓടിയ്ക്കും… “

“അയ്യോ.. അത്‌ പ്രേത്യേകം പറയണോ…..ഞാൻ ആരാ മോൻ.. “

“അതേ അതേ… നീ ആരാ മോൻ എന്ന് എനിക്ക് മനസിലായി… “

“പപ്പാ… അതൊക്കെ പോട്ടെ… മരുമകൾ എങ്ങനെ ഉണ്ട്… ഒറ്റനോട്ടത്തിൽ ഇഷ്ടമായോ….

“പിന്നെ… നിന്റെ അല്ലേ സെലെക്ഷൻ.. ഒട്ടും മോശം ആകില്ല “

“മ്… അത്രയും ഒള്ളു… “

“അല്ലാതെ പിന്നെ.. “

“ഞാൻ വിചാരിച്ചു ഈ ഇടവകയിൽ ഇത്രയും നല്ല പെണ്ണ് ഇല്ലന്ന് ആയിരിക്കും പപ്പാ പറയുന്നത് എന്ന്..”

“അയ്യടാ… അവന്റെ ഒരു മനസ്സിൽ ഇരുപ്പു… ഒന്നു പോടാ ഉവ്വേ… ബാക്കി ഉള്ളവൻ ആണെങ്കിൽ ഇനി എങ്ങനെ നാട്ടുകാരെ കാണും എന്നോർത്ത് വിഷമിച്ചു ഇരിക്കുക ആണ് “

“എന്തോന്ന് നാട്ടുകാർ… നമ്മൾ ആരുടെയും ചിലവിൽ അല്ലല്ലോ കഴിയുന്നത്.. ആരെയും മൈൻഡ് ചെയ്യണ്ട… “

“മ്…. നിനക്ക് അത് പറഞ്ഞാൽ മതി..

കുര്യൻ ആണെങ്കിൽ എന്തോ പറയുമോ.. മെറിനെ വിളിച്ചിട്ടു അവൾ കാൾ എടുത്തുമില്ല… “

“അതൊക്കെ എടുത്തോളും…. പപ്പാ ദൃതി കൂട്ടണ്ട… “

“ഞാൻ ആണോടാ ദൃതി കൂട്ടിയത്… പറയെടാ…. “

“ഞാൻ ദൃതി കൂട്ടി ഇല്ലെങ്കിൽ പിന്നെ മമ്മി സൂസന്ന ആന്റിയെ ഇങ്ങോട്ട് വരുത്തിച്ചേനെ… “

“ഓഹ്… നിനക്ക് നൂറായിരം കാര്യങ്ങൾ ഉണ്ട് പറയാൻ… അത്‌ എനിക്ക് അറിയാം… “

“എന്നെ എന്റെ പപ്പയ്ക്ക് അല്ലാതെ പിന്നെ മറ്റാർക്ക് ആണ് അറിയാവുന്നത്…. “

“Sho… പാവം ആൻസി… അവൾക്ക് ആകെ വിഷമം ആണ്.. ഞാനും കൂടി ആണ് ഇതെന്ന അവൾ അറിഞ്ഞാൽ… അപ്പൊ അവൾ തൂങ്ങി ചാകും… “

“ഓഹ്… പിന്നെ… ഇതൊക്ക ആര് അറിയിക്കാന് പപ്പാ… “

“നീ തന്നെ… നിലനിൽപ്പിന് നീ എന്തും ചെയ്യും… അത്‌ എനിക്ക് ഉറപ്പാ… നിന്നെ കാണാൻ തുടങ്ങിയിട്ട് 28 കൊല്ലം ആയില്ലേ… “

“ന്റെ പപ്പാ…. കഷ്ടം… ഇത്രയും ഒള്ളു സ്വന്തം മകനിൽ ഉള്ള വിശ്വാസം അല്ലേ… “അവൻ മൂക്കത്തു വിരൽ വെച്ചു..

“വിശ്വാസം….. അതേടാ… എനിക്ക് അറ്റാക്ക് വന്നത്കൊണ്ട്… അല്ലെങ്കിൽ നീ ആ കൊച്ചിനേം കെട്ടി അവിടെ സെറ്റിലാകുമായിരുന്നു… “

“ചെ…. എന്താ പപ്പാ ഈ പറയുന്നത്… ഞാൻ അത്രയ്ക്ക് തരംതാഴ്ന്നവൻ അല്ല കെട്ടോ… “

തന്നോളം വളർന്നാൽ താൻ എന്ന് വിളിക്കും മക്കൾ…. അതാണ് ഇവിടെ കണ്ടത്… “

“മ്.. ഞാൻ പോകുവാ…pappayod തർക്കിക്കാൻ ഞാനും വളർന്നിട്ടില്ല..  “അവൻ ഡോറിന്റെ അടുത്തേക്ക് പോയി.. മെല്ലെ ഡോർ തുറന്നു..

“എടാ “

“എന്നതാ പപ്പാ… “അവൻ തിരിഞ്ഞു നിന്ന്..

“നീ പറഞ്ഞത് ശരിയാ കെട്ടോ… “

“എന്താ പപ്പാ.. “

“അല്ല.. ഈ ഇടവകയിൽ ഇത്രയും നല്ലോരു പെണ്ണില്ല കെട്ടോ.. “

“സമ്മതിച്ചോ… “

“പിന്നെ… എപ്പളെ… “

“Thank you pappa…”

അവൻ തിരിച്ചു മുറിയിൽ വന്നപ്പോൾ നന്ദന അമ്മമ്മച്ചിയോട് സംസാരിച്ച ഇരിക്കുക ആയിരുന്നു..

“ആഹ്… ദേ.. വരുൺ കുട്ടൻ വന്നല്ലോ… ഇനി ഞാൻ പോകുവാ.. “

അമ്മമ്മച്ചി കട്ടിലിൽ നിന്ന് മെല്ലെ എഴുനേറ്റു…

“എന്നതാ അമ്മച്ചി… “

“എന്നെ എങ്ങോട്ടും വിടത്തില്ല… ഇവിടെ ഇരിക്കാൻ പറയുവാ.. “

“എന്നാൽ… വാ… അമ്മമ്മച്ചി നമ്മൾക്ക് ചുമ്മാ സൊറ പറഞ്ഞു ഇരിയ്ക്കാം.. m”

“ആഹ്ഹ… നിനക്ക് സൊറ പറഞ്ഞു ഇരിയ്ക്കാൻ ദേ ഈ നിൽക്കുന്ന സുന്ദരി കുട്ടി മതി… ഞാൻ പോകുവാ mm”

അവർ എഴുനേറ്റു..

“അമ്മമ്മച്ചി എന്താടി പറഞ്ഞത് ഇത്രയും നേരം.. “

ഞാൻ ഹിന്ദു ആണെന്ന് അറിഞ്ഞിട്ട് അങ്ങനെ വിഷമം ഒന്നും ഇല്ല… അപ്പുറത്തെ എവിടെയോ ഉള്ള ഗോപീകൃഷ്ണൻ ചേട്ടന്റെ കെട്ടുനിറക്കൽ ചടങ്ങിന് എല്ലാ വർഷവും പോകും എന്ന്… പിന്നെ അരവണ പായസവും കഴിയ്ക്കും എന്ന് പറഞ്ഞു..

“മ്…. ശരിയാ….അമ്മമ്മച്ചി പോകുന്നതാ എല്ലാ വർഷവും.. “

“ഹോ… പാവം… ആ അമ്മച്ചിയോടു മിണ്ടിയപ്പോൾ സമാധാനം ആയി.. “

“നീ പോയി കുളിക്ക്… മുഖം ആകെ വല്ലാണ്ട് ആയി ഇരിക്കുന്നത്, “

“മ്… ഡ്രെസ്സ് എല്ലാം കാറിൽ ആണ്… എടുത്തില്ല… “

“ഞാൻ പോയി എടുത്തോണ്ട് വരാം.. എന്നിട്ട് നമ്മൾക്ക് രണ്ടാൾക്കും കൂടി കുളിയ്ക്കാം… “

“രണ്ടാൾക്കുമൊ…. ഇപ്പൊ കുളിച്ചത് അല്ലേ ഒള്ളു അച്ചായൻ… “

“അതിനു… അതിനു എന്നാ… ഒരു തവണ കൂടി എനിക്ക് കുളിയ്‌ക്കാം… പെണ്ണുംപിള്ളയുടെ കൂടെ അല്ലേ…” “

“നന്നായി സോപ്പിട്ടു പതപ്പിക്കാൻ അറിയാം അല്ലേ.. “

“നീ വാ…. എന്നിട്ട് കുളിച്ചു കഴിയുമ്പോൾ പറ”

“വേണ്ട കെട്ടോ… തല്ക്കാലം നിങ്ങൾ വിഷമിക്കേണ്ട… ഹയ്യട ഒരു പൂതി… “

“എന്നാൽ ഞാൻ തുണി എടുത്തുകൊണ്ട്വന്നു തരത്തും ഇല്ലാ.. “

“ഒക്കെ… വേണ്ട… ഞാൻ ഇവിടെ ഇരുന്നോളാം… “

“ങേ… അപ്പോൾ നിനക്ക് കഴിക്കണ്ടേ… നമ്മൾക്ക് കിടക്കണ്ടേ… “

“വേണ്ട… ഞാൻ ഇങ്ങനെ ഇരുന്നു നേരം വെളുപ്പിച്ചോളാം… താങ്കൾപോയി കഴിയ്ക്ക്.. “

“ഒക്കെ…. “

അവൻ പുറത്തേക്ക് പോകുന്നത് പോലെ വാതിൽക്കൽ ചെന്നു ഡോർ ലോക്ക് ചെയ്തു…

എന്നിട്ട് ഓടി അവളുടെ അടുത്തേക്ക് വന്നു…

എന്നിട്ട് അവളെ അവന്റെ കൈക്കുള്ളിൽ ആക്കി..

“അച്ചായാ… പ്ലീസ്… ഇപ്പോൾ…. ഞാൻ…. “

അവൾ പറയുന്നത് പൂർത്തിയാക്കുവൻ അവന്റ അധരങ്ങൾ അവളെ അനുവദിച്ചില്ല…

ഒരു തരത്തിൽ അവനെ തള്ളി മാറ്റിയിട്ട് അവൾ ബാത്‌റൂമിൽ ഓടിക്കയറി…

“എടി… വാതിൽ തുറക്ക്…. “

“നോ… നോ…. “

“എടി.. പ്ലീസ്… ഒരു തവണ കൂടി… “

“ഇല്ലാ..

അച്ചായാ… എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട്… “

“ടി.. നീ മേടിയ്ക്കും കെട്ടോ… “

“ഒന്ന് പോ അച്ചായാ… ഞാൻ കുളിയ്ക്കട്ടെ… പോയി ഡ്രെസ് എടുത്തു കൊണ്ടുവാ… “

“ഒക്കെ… ഇതവണത്തേക്ക് ഞാൻ ക്ഷമിച്ചിരിക്കുന്നു….

അവൻ കാറിന്റെ അടുത്തേക്ക് നടന്നു..

ആൻസി ആണെങ്കിൽ അത്താഴം പോലും കഴിയ്ക്കാതെ കിടക്കുക ആണ്…

“മമ്മി… വാ… food കഴിയ്ക്കാം… “

“സൈറ കുറെ നേരമായി അവരെ വിളിയ്ക്കാൻ തുടങ്ങിയിട്ട്…

“ചുമ്മാ…. കരഞ്ഞു കിടക്കാതെ മമ്മി… എഴുനേറ്റ് വാ… “

അവൾ ഒരുപാട് തവണ വിളിച്ചു… പക്ഷെ നോ രക്ഷ….

ആൻസി ഭിത്തിക്ക് അഭിമുഖം ആയി  തിരിഞ്ഞു കിടക്കുക ആണ്..

ഒരു ചുടുനനവ് കാലിൽ പതിഞ്ഞതും അവൾ പിടഞ്ഞെഴുനേറ്റു…

നോക്കിയപ്പോൾ വരുൺ…

കരഞ്ഞുകലങ്ങിയ കണ്ണീർ…..

മമ്മി…. ആം സോറി . ഞാൻ… എന്നോട് മമ്മി ക്ഷമിക്കണo…

തുടരും…

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

നിനക്കായ്‌

കാവ്യം

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

മന്ദാരം

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!