“എത്രയും പെട്ടന്ന് നീ പ്രേഗ്നെന്റ ആകണം.. അതിനു വേണ്ടി നമ്മള് ഇന്ന് മുതൽ ട്രൈ ചെയ്യണം “
“അയ്യടാ… ഇതാണോ ഇത്രയും വലിയ കാര്യം… അതും പെട്ടന്ന്…. പൊയ്യ്ക്കോ മിണ്ടാതെ… “
“നീ എന്തൊക്ക പറഞ്ഞാലും ഞാൻ എന്റെ കഴിവിന്റെ പരമാവധി ഇന്ന് മുതൽ ഉപയോഗിക്കും…മാതാവാണെൽ സത്യം… ‘
“വെല്ലു വിളിക്കുവാനോ… “
“ആര് ഞാനോ… ഫസ്റ്റ് നെറ്റിലെ ഭാര്യയേ വെല്ലുവിളിക്കാനോ.. അതും ഞാൻ… ഒന്ന് പോടീ കൊച്ചേ… “
അവൻ അവളെ പിടിച്ചു തന്റെ ദേഹത്തേക്ക് വലിച്ചിട്ടു…..
“ദേ… അച്ചായാ… അതിനൊക്കെ ഇഷ്ടംപോലെ സമയം ഉണ്ട്… ചുമ്മാ ആളുകൾ എന്ത് വിചാരിക്കും… “
“അതേടി… ഇഷ്ടം പോലെ സമയം ഉണ്ട്…. 10months. അത് കഴിഞ്ഞല്ലേ വാവ വരുവോള്ളു…
“അതേയ്… എനിക്ക് അത്രയ്ക് പ്രായം ഒന്നു ആയിട്ടില്ല കെട്ടോ…. 22 ആയതേ ഒള്ളു… ഒരു 25ആകട്ടെ… “
“ഒക്കെ… അപ്പോൾ നെക്സ്റ്റ് ബേബി ആകും…. “
“മ്.
… “
“എടി കൊച്ചേ… ഒള്ള കാര്യം തുറന്നു പറയാം…. “
“എന്താണ്… “
“എനിക്കൊരു നേർച്ച ഉണ്ട്….. അത് കൊണ്ടു ആണ് ഞാൻ ദൃതി കൂട്ടുന്നത്… “
“എന്ത് നേർച്ച… “അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി..
“അതോ…. ഞാൻ നിന്നെ മിന്നുകെട്ടി കൃത്യം പത്താം മാസം കൊച്ചു ഉണ്ടായിട്ട് ആ കൊച്ചിനെ തല മൊട്ട അടിയ്ക്കാൻ വേളാങ്കണ്ണി പോയേക്കാമെന്ന്….. ഈ നേർച്ച നേർന്നിട്ട് നടപ്പാക്കി ഇല്ലെങ്കിൽ മാതാവ് ക്ഷമിക്കില്ല… “
“അയ്യടാ…. എന്നോട് പറയാതെ ആണോ നേർച്ച നേർന്നത്…. “
“ആഹ് ബെസ്റ്റ്.. നിന്നെ കുറിച്ച് അറിയും മുൻപ് നിന്നോട് നേരാംവണ്ണം സംസാരിക്കുന്നതിനു മുൻപ്,, നേർന്നതാണ്…. “
“ആഹ്ഹ… അത് കൊള്ളാമല്ലോ അച്ചായ… “
“കത്തി ആണെങ്കിലും കേൾക്കാൻ നല്ല രസം ഉണ്ട്.. “
“ടി… സംസാരിച്ചു സമയം കളയാതെ…. “
“അപ്പൊ എല്ലാം തീരുമാനിച്ചു . “
“എന്തായാലും എന്റെ അച്ചായൻ ഇന്ന് കുറച്ചു വിഷമിക്കും… “
“അതെന്നാ… “
“അത് അങ്ങനെ ആണ്.. “
“എങ്ങനെ… “
അവൾ അവന്റെ കാതിൽ മെല്ലെ ആ രഹസ്യം പറഞ്ഞു..
“ചേ…. നശിപ്പിച്ചു… ഇതെപ്പോ… “
“കുറച്ചു മുൻപ്… “
“കഷ്ടം….. “
“കുറച്ചുടെ wait ചെയ്യു മോനേ… “
“നീ പോടീ… കാന്താരി… എല്ലാം കളഞ്ഞു കുളിച്ചിട്ട് “
“വാ… എനിക്ക് നല്ല ഉറക്ക വരുന്നുണ്ട്… കിടക്കാം… “
“നീ ഉറങ്ങിക്കോ… “
“അപ്പൊ അച്ചായനോ… “?
“ഞാൻ ഇവിടെ മനസമൈനേ പാടി ഇരുന്നോളാം… “
“അച്ചോടാ പാവം… എങ്കിൽ ഗുഡ് “നൈറ്റ്
“അല്ല…. നിനക്ക് ഇത്രയൊക്കെ സംസാരിക്കാൻ അറിയാമായിരുന്നോടി.. “
“അയ്യോ.. അച്ചായന്റെ കൂടെ അല്ലേ ഇറങ്ങി വന്നത്.. കട്ടയ്ക്ക് നിക്കണ്ടായോ.. “
“ടി.. പോത്തേ… കിടന്നു ഉറങ്ങടി “
“മ്… ഉറങ്ങൻ പോകുവാ… വല്ലാത്ത പൈൻ .. “
“എനി ഹെല്പ് “
“ഹേയ് വേണ്ട… ഞാൻ കിടന്നോട്ടെ അച്ചായാ… “
“നീ കിടക്കുവല്ലേ… “
“അല്ല… ഉറങ്ങിക്കോട്ടേന്ന്… “
“ഒക്കെ ഒക്കെ… “
പൊളിഞ്ഞു പോയ ആദ്യരാത്രി….. പിറുപിറുത്തുകൊണ്ട് അവനും കട്ടിലിൽ കിടന്നു…
ഒന്ന് ഉറക്കം കഴിഞ്ഞു ഉണർന്നതും അവൻ നോക്കിയപ്പോൾ നന്ദനയെ കാണാൻ ഇല്ലാ.. m
വാഷ്‌റൂമിൽ ആണോ ആവോ…
അവൻ മെല്ലെ എഴുനേറ്റു…
ഒരു ഏങ്ങൽഅടി ശബ്‌ദം പൊന്തി വരുന്നുണ്ട്….
അവൻ നോക്കിയപ്പോൾ റൂമിൽ ഉള്ള കസേരയിൽ ഇരിക്കുക ആണ് അവൾ… മേശമേൽ മുഖം പൂഴ്ത്തി വെച്ചിരിക്കുക ആണ്..
അച്ഛനും അമ്മയും നടുക്ക് ഒരു പാട്ടുപാവാടക്കാരിയും….
അതിൽ ആണ് അവൾ മുഖം ചേർത്ത് വെച്ചിരിക്കുന്നത്..
നന്ദന….
അവൻ അവളുടെ തോളിൽ കൈ വെച്ചു…
“നീ കരയുവാ… “
അതുവരെ അടക്കി വെച്ച സങ്കടം എല്ലാം അണപൊട്ടി ഒഴുകി…
അവൾ അവനെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു..
“എന്റെ അച്ഛനും അമ്മയും എന്നെ ശപിക്കുമോ .. atho1അവർ അനുഗ്രഹിക്കുമോ…. ഞാൻ തെറ്റ് ചെയ്തവൾ ആണോ… എന്റെ മനസ് നീറിപുകയുവ… “
അവളുടെ വാക്കുകൾ ചിലമ്പിച്ചു.
“വിഷമിക്കേണ്ട കെട്ടോ… ഒരിക്കലും നിന്റെ അച്ഛനും അമ്മയും നിന്നെ ശപിക്കില്ല… അവർ എന്നും നിനക്ക് വേണ്ടി പ്രാർത്ഥിക്കും…. അവരുടെ ബ്ലെസ്സിങ്സ് എപ്പോളും നിന്റെ കൂടെ ഉണ്ട്… നിന്റെ അമ്മാവനും അമ്മായിയും മറ്റാരുടെ കൈയിൽ നിന്നെ ഏല്പിച്ചാലും എന്റെ കൈകൾ നൽകുന്ന സുരക്ഷിതത്വം നിനക്ക് കിട്ടില്ല…. അത് ഉറപ്പ്…..അത് മറ്റാർക്കും അറിയില്ലെങ്കിലും സ്വർഗത്തിൽ ഇരിയ്ക്കുന്ന നിന്റെ അച്ഛനും അമ്മയ്ക്കും അറിയാം.. “
“എന്നാലും…. ഞാൻ…. അമ്മാവൻ അറിയുമ്പോൾ… എല്ലാവരും എന്നെ പഴിയ്ക്കും… “
“ആയിക്കോട്ടെ.. എന്നെ ഇവിടെ മമ്മി വഴക്ക് പറഞ്ഞില്ലേ… അങ്ങനെ ആയിരിക്കും… നീ വിഷമിക്കേണ്ട…”
“വാ.. നീ ഓരോന്ന് ആലോചിച്ചു കൂട്ടണ്ട… വാ… വന്നു കിടക്കാൻ നോക്ക്… എനിക്ക് കാലത്തേ എസ്റ്റേറ്റിൽ പോകണം… “
“മ്…. “
അവൻ ഒരു തരത്തിൽ അവളെ ആശ്വസിപ്പിച്ചു കൊണ്ടു വന്നു കിടത്തി…
അവന്റെ നെഞ്ചിൽ തല ചേർത്തു വെച്ച് അവൾ കിടക്കുക ആണ്..
“എടി നന്ദനകൊച്ചേ… “.
“എന്തോ… “
“ഒരു പെണ്ണിന് അവളുടെ പുരുഷന്റെ നെഞ്ചത്ത് കിടക്കുമ്പോൾ കിട്ടുന്ന ആ ഒരു സന്തോഷം ഒന്നും നിനക്ക് ഇല്ലേടി… “
“ഉണ്ട് അച്ചായാ….. പക്ഷെ ഞാൻ ഓരോന്ന് ഓർത്തു പോയി.. “
“ഒന്നും ഓർക്കാതെ നല്ല മിടുക്കി ആയിട്ട് എന്റെ കുട്ടി ഉറക്കിക്കോ… “
അവൻ ഒന്നുകൂടി കുരിശ് വരച്ചു കണ്ണുകൾ അടച്ചു…
************************
“വരുണേട്ടാ…. വരുണേട്ടാ…. “
“മ്… “
“ദേ എഴുന്നേൽക്കു…”
“മ്… “
“ഏട്ടാ… പ്ലീസ്… ഒന്ന് എഴുന്നേറ്റ് വാ… “
“എന്തിന്… “
“നേരം വെളുത്തു… “
“സമയം എത്ര ആയി… “
“5.30 കഴിഞ്ഞു… “
“കിടന്നു ഉറങ്ങു കൊച്ചേ…. ഞാൻ 7മണി ആകാതെ ഉണരില്ല… “
“അയ്യോ… ഞാൻ പറയുന്നത് ഒന്ന് കേൾക്കു… “
അപ്പോളേക്കും അവൻ അവളെ വലിച്ചു തന്റെ ദേഹത്തേക്ക് അടുപ്പിച്ചു..
“ടി… വന്നു കിടക്കു… മാതാവേ… നീ കുളിച്ചോ ഈ കൊച്ച്വെളുപ്പാൻ കാലത്തേ.. “
“മ്… “
“ടി… നിനക്കു തണുക്കുന്നില്ലേ… “
“ഇല്ലാ… അത് ചെറുപ്പം മുതൽ ഉള്ള ശീലം ആണ്…
“ആഹ് ബെസ്റ്റ്… “
“വരുണേട്ടൻ ഒന്ന് എഴുന്നേൽക്കു”
“ടി… നിന്നോട് ഞാൻ എന്നെ എങ്ങനെ വിളിക്കണം എന്നാണ് പറഞ്ഞു തന്നത്… “
“ന്റെ പൊന്ന് അച്ചായാ…. “/
“എന്താടാ ചക്കരെ “
“അടുക്കളയിൽ ലൈറ്റ് ഉണ്ട്… മമ്മി എഴുനേറ്റു എന്നു തോന്നുന്നു.. “
“എടി പെണ്ണേ അത് മമ്മി അല്ല… അമ്മമ്മച്ചി ആണ്… “
“ഇത്രയും കാലത്തേ…. “
“അതും പണ്ട് മുതലേ ഉള്ള ശീലം ആണ്… അമ്മമ്മച്ചി കാലത്തേ 5മണി കഴിയുമ്പോൾ എഴുന്നേൽക്കും..എന്നിട്ട് പ്രാർത്ഥന ഒക്കെ കഴിഞ്ഞു ഒരു കട്ടൻ ഒക്കെ കുടിച്ചു ഇരിക്കും… “
“ആണോ… “
“മ്… നീ ചെല്ല്.. “
“ഞാൻ അടുക്കളയിൽ ചെന്നാൽ കുഴപ്പം ഉണ്ടോ.. “
“ഇല്ലാ.. മമ്മി ഇപ്പോൾ ഉണരില്ല… നീ ചെല്ല്… ‘
“ഒക്കെ… “.
“ടി… “
“എന്തോ “
“വല്ലാതെ തണുക്കുന്നു… “
“പുതച്ചു കിടന്നോ “
അതും പറഞ്ഞു അവൾ പുറത്തേക്ക് നടന്നു…
അവൻ പറഞ്ഞത് പോലെ അമ്മമ്മച്ചി കട്ടൻ കാപ്പി കുടിച്ചുകൊണ്ട് ഇരിക്കുക ആണ്…
“അമ്മമ്മച്ചി…. “അവൾ വാതിൽക്കൽ നിന്ന് വിളിച്ചു..
“അല്ലേ… ആരിത്… ഇത്രയും കാലത്തേ എഴുന്നേറ്റോ മോളെ… “
“ഞാൻ നേരത്തെ ഉണരും.. പണ്ട് മുതൽ ഉള്ള ശീലം ആണ്… “
“ആണോ കുഞ്ഞേ… “
“”അതേ… “..
“മക്കള് വാ… അമ്മമ്മച്ചി കാപ്പി വെച്ചു തരാം.. “
.
“അയ്യോ വേണ്ട… ഞാൻ ഉണ്ടാക്കിക്കോളാം… “
“ഓഹ് പിന്നെ… അതിനു മാത്രം വലിയ പണി അല്ലേ ഒരു കാപ്പി ഉണ്ടാക്കുന്നത്.. “
അമ്മമ്മച്ചി എഴുനേറ്റു ചായപ്പാത്രം എടുത്തു വെള്ളം എടുത്തു… ആവശ്യത്തിന് പഞ്ചസാരയും, പിന്നെ ഉലുവയും ജീരകവും ഏലക്കായയും ചേർത്തു പൊടിച്ച കാപ്പിപൊടിയും ചേര്ത്തു കട്ടൻ കാപ്പി അവൾക്ക് വല്യമ്മച്ചി കൊടുത്തത്…
“നല്ല അസ്സൽ കാപ്പി.. “
“ആന്നോ… അതേയ്,, ഇവിടുത്തെ കാപ്പി പൊടിയുടെ ആണ്. മോൾ കണ്ടിട്ടില്ലാലോ… നമ്മുടെ കിഴക്ക് വശം മുഴുവനും കൊക്കോയും കാപ്പിയും ആണ്… “
“ആണല്ലേ… “
“മ്…. കാപ്പിപ്പൊടി നമ്മൾക്ക് ആവശ്യത്തിന് ഉള്ളത് എല്ലാം വറത്തു പൊടിപ്പിക്കും.. ജാനു വരും… പിന്നെ ബാക്കി ഉള്ളത് വിൽക്കും… പിന്നെ ആൻസി അവളുടെ വീട്ടിലോട്ട് കൊണ്ടുപോകും, മെറിൻ കുഞ്ഞു വരുമ്പോൾ അവളു കൊണ്ടുപോകും.. അങ്ങനെ തീരുന്നത് അറിയില്ല.. “
അമ്മമ്മച്ചിയുടെ നിഷ്‌കങ്കമായ സംസാരം കേട്ട് ഇരിക്കുക ആണ് നന്ദന…
“അമ്മമ്മച്ചി,,, എപ്പോൾ ആണ് മമ്മി ഉണരുന്നത്.. “.
.
“ഇപ്പൊ വരും… “
“അയ്യോ… ഞാൻ നിന്നാൽ ശരിയാകുമോ… “
“വരട്ടെ നോക്കാം… “
അപ്പത്തിനുള്ള മാവ് പുളിച്ചു പൊന്തി ഇരിക്കുന്നുണ്ട്…. അമ്മച്ചി ആണെങ്കിൽ നിലത്തു വീണ മാവ് എല്ലാം തുടച്ചു കളഞ്ഞു..
നന്ദനയ്ക്ക് ഇത്തിരി പേടി തോന്നി തുടങ്ങി…
മമ്മി ഏത് നിമിഷവും വരും…
“മോള് പേടിക്കേണ്ട… അത്രയും വലിയ പ്രശനം ഒന്നും അവൾ ഉണ്ടാക്കില്ല… “.
.
“എന്നാലും അമ്മമ്മച്ചി… “
“എടി… “ഒരലർച്ച ആയിരുന്നു ആൻസി..
“നിന്നോട് ആരാടി പറഞ്ഞത് എന്റെ അടുക്കളയിൽ കയറാൻ… നിന്റെ കെട്ടിയോന്റെ മുറിയിൽ മതി നിന്റെ അധികാരം… ഇറങ്ങി പോടീ… “
“ആൻസി.. നീ എന്താ ഇങ്ങനെ… “
“അമ്മച്ചിയോടു ഞാൻ ഒന്നും പറഞ്ഞില്ല.. ഇത് ഞാനും ഇവളും തമ്മിൽ ഉള്ള പ്രശ്നം ആണ്… “
“എന്തോന്നടി…. യുദ്ധം തുടങ്ങാൻ ആണോ നിന്റെ ഭാവം.. ‘
‘വേണ്ടിവന്നാൽ തുടങ്ങും… ആൻസിക്ക് ആരുടെയും സർട്ടിഫിക്കറ്റ് വേണ്ട… “
“എങ്കിൽ നിന്റെ ഇഷ്ടം പോലെ ആയിക്കോട്ടെ “
അമ്മമ്മച്ചി പിന്നെ ഒന്നും പറഞ്ഞില്ല…
ആൻസിടെ ഒച്ച കേട്ട് വരുണും സൈറയും വന്നിരുന്നു…
നിറഞ്ഞു തുളുമ്പിയ മിഴികൾ തുടച്ചു കൊണ്ടു നിൽക്കുക ആണ് നന്ദന..
“ഇറങ്ങേടി എന്റെ അടുക്കളയിൽ നിന്ന്… “
അവർ പിന്നെയും ദേഷ്യപ്പെട്ട്..
നന്ദന പിന്നെ ഒരു നിമിഷം പോലും അവിടെ നിന്നില്ല…
അവൾ വേഗം അവിടെ നിന്നു പുറത്തേക്ക് ഇറങ്ങി…
എന്താ ചെയേണ്ടത് എന്ന് അറിയാതെ നിൽക്കുക ആണ് വരുണും…
തുടരും…
ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക
നിനക്കായ്
കാവ്യം
മേഘരാഗം
പ്രേയസി
ഓളങ്ങൾ
പരിണയം
മന്ദാരം
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Achayante Pennu written by Ullas OS
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission