Skip to content

അച്ചായന്റെ പെണ്ണ് – 15

  • by
achayante-pennu

നിറഞ്ഞു തുളുമ്പിയ മിഴികൾ തുടച്ചു കൊണ്ടു നിൽക്കുക ആണ് നന്ദന..

“ഇറങ്ങേടി എന്റെ അടുക്കളയിൽ നിന്ന്… “

അവർ പിന്നെയും ദേഷ്യപ്പെട്ട്..

നന്ദന പിന്നെ ഒരു നിമിഷം പോലും അവിടെ നിന്നില്ല…

അവൾ വേഗം അവിടെ നിന്നു പുറത്തേക്ക് ഇറങ്ങി…

എന്താ ചെയേണ്ടത് എന്ന് അറിയാതെ നിൽക്കുക ആണ് വരുണും…

മമ്മിയുടെ sound കേട്ടു വന്നതായിരുന്നു അവൻ…

“എന്നതാ മമ്മി ഇത്… ആ ചേച്ചി ഒന്നു അടുക്കളയിൽ… “

“ടി… മിണ്ടല്ലേ… ഒരക്ഷരം… “

“ഓഹ് ഇനി അവളോട് കോർക്കാൻ നിൽക്കേണ്ട… നിനക്ക് എന്തിനാ ആ കൊച്ചിനോട് ഇത്രയും ദേഷ്യം.. മാത്തച്ചൻ ക്ഷമിച്ചില്ലേ പിന്നെ എന്താ… “

“ദേ അമ്മച്ചി … വക്കാലത് ആയിട്ട് ഇങ്ങോട്ടു വരണ്ട കെട്ടോ….. “

“എനിക്ക് ഒരു വക്കാലത്തിന്റെയും ആവശ്യം ഇല്ലാ… പിന്നെ അൻസിയോട് ഒരു കാര്യം ഞാൻ പറയാം… “

അമ്മച്ചി അൽപ്പം ഫോമിൽ ആയെന്ന് വരുണിനു തോന്നി..

“നീ നിന്റെ അടുക്കള.. നിന്റെ വീട് എന്നൊന്നും പറയ്യേണ്ട… അതൊക്ക എന്റെ കാലശേഷം മതി.. അതുവരെ ഇവിടെ തരംതിരിവ് വേണ്ട… “

അതുപറയുകയും ആൻസി വായ അടച്ചു..

“അമ്മാമ്മച്ചി….. വെറുതെ നിങ്ങൾ ആരും ആരും തമ്മിൽ വഴക്ക് കൂട്ടണ്ട,, ഞാൻ അവളുമായി പൊക്കോളാം,, “

” എങ്ങോട്ട്? “

” എങ്ങോട്ടെങ്കിലും മനസ്സമാധാനം ഉള്ളടുത്തേക്ക്…. “

” ആൻസി ഇത്രയും പറഞ്ഞതുകൊണ്ട് നിന്റെ മനസ്സമാധാനം പോയോ മോനെ”

” അവൾ അവളുടെ ദെണ്ണം കൊണ്ട് പറഞ്ഞതാണ്… എന്തെല്ലാം പ്രതീക്ഷകൾക്ക് നിന്നിൽ ഉണ്ടായിരുന്നു,, എല്ലാം നീ കളഞ്ഞു കുളിച്ചില്ലേ”

“ആഹ്

.

ബെസ്റ്റ്… അമ്മമ്മച്ചി തിരിഞ്ഞോ… “

“അങ്ങനെ പറഞ്ഞു കൊടുക്ക് അമ്മച്ചി… പെറ്റമ്മ വിഷമിക്കുന്നത് നിന്നോട് പറഞ്ഞാൽ മനസിലാകില്ല “

“ഓഹ് ഇപ്പൊ അങ്ങനെ ആയി… ആ വിഷമം കാണാൻ പറ്റാത്തത് കൊണ്ട് ആണ് ഞാൻ പോകുന്നത്… “

“നീ എവിടെ വരെ പോകും…. “

അമ്മമ്മച്ചി അവന്റെ അടുത്തേക്ക് വന്നു..

“ചെല്ലെടാ. ആ കൊച്ചു വിഷമിച്ചു ഇറങ്ങി പോയതല്ലേ… “അമ്മമ്മച്ചി അവന്റെ അടുത്ത് വന്നു പിറുപിറുത്തു…

അവൻ ഞൊടിയിടയിൽ അവിടെ നിന്ന് ഇറങ്ങി പോയി..

“ആൻസി… എന്നതായാലും സംഭവിച്ചത് സംഭവിച്ചു.. ഇനി നീ അതൊക്കെ അങ്ങ് ക്ഷമിക്ക്… “

അമ്മമ്മച്ചി മയപ്പെടുത്താൻ ശ്രെമിച്ചു എങ്കിലും ആൻസി വഴങ്ങിയില്ല….

വരുൺ മുറിയിലെത്തുകയും നന്ദന ഓടി വന്നു അവന്റെ അടുത്തേക്ക്..

“അച്ചായാ… എനിക്ക് എന്റെ ചങ്ക് പൊട്ടുവാ… മമ്മി എന്നെ അവിടെ നിന്ന് ഇറക്കി വിടാൻ മാത്രo എന്താണ് സംഭവിച്ചത്… “

“എടി… പെണ്ണേ…. ഇതെല്ലാം ഞാൻ നിന്നോട് മുൻകൂട്ടി പറഞ്ഞത് അല്ല്യോ… “

“എന്നാലും… എന്നാലും… ഇത് ഇത്തിരി അക്രമം അല്ലേ… “

“എന്തോന്ന്… “

“അച്ചായൻ കണ്ടില്ലേ… മമ്മി എന്നോട്റങ്ങി പൊയ്ക്കോളാൻ പറഞ്ഞത്… “

“കാണുകയും കേൾക്കുകയും ചെയ്ത് ഞാൻ… മമ്മിയെ അമ്മമ്മച്ചി ഷൗട്ട് ചെയുന്നുണ്ട്… “

“എനിക്ക് ഭയങ്കര സങ്കടം ആയിപോയി… “

. “ഓഹ്… അതൊന്നും നീ കാര്യമാക്കേണ്ട… എല്ലാം നമ്മൾക്ക് റെഡി ആക്കി എടുക്കാം… “

“എനിക്ക് ഒരു പ്രതീക്ഷയും ഇല്ലാ “

“അങ്ങനെ പറഞ്ഞാൽ എങ്ങനെ ആണ് മുത്തേ. . മമ്മി പാആആആവം അല്ലേ… “

“ചെ… പോയി പല്ല് തേക്ക് ചെറുക്കാ.. “

ഹഹഹ… അവൻ പൊട്ടിച്ചിരിച്ചു കൊണ്ട് വാഷ്‌റൂമിലേക്ക് പോയി..

നന്ദനയ്ക്ക് ഒരുപാട് സങ്കടം ഉണ്ടെന്ന് അവനു അറിയ്യാമായിരുന്നു..

“നന്ദന… കാലത്തേ തന്നെ നീ ഒന്ന് റെഡി ആകണം… നമ്മൾക്ക് മാതാവിന്റെ പള്ളിയിൽ പോകണം.. “

ബ്രഷ് ചെയ്ത് ഇറങ്ങി വന്നതും അവൻ പറഞ്ഞു,,

,,

“ങേ… അച്ചായാ.. ഇത്രയും രാവിലെയോ… “.

.

“മ്.. കാലത്തു പോകണം.. എന്നാലേ എനിക്ക് അത്‌ കഴിഞ്ഞു വന്നിട്ട് എസ്റ്റേറ്റ് ഇൽ പോകാൻ പറ്റു… “

..

“അയ്യോ.. അച്ചായാ… ഇന്ന് എന്നെ തനിച്ചു നിറുത്തിയിട്ട് എങ്ങോട്ടും പോകല്ലേ… എനിക്ക് ആണെങ്കിൽ ഒരു പരിചയവും ഇല്ലാ “

“ഹേയ്.. അതോർത്തു പേടിക്കണ്ട.. അമ്മമ്മച്ചി ഇല്ലേ… എനിക്കിന്ന് പോകാണ്ട് ഇരിക്കാൻ പറ്റത്തില്ല.. കുറച്ചു കണക്കു നോക്കാൻ und.. “

“അച്ചായ പ്ലീസ് “

“എന്റെ മോളെ.. നീ എന്താണ് പറയുന്നത്… എനിക്ക് ഇന്ന് അവിടെ എത്തി ഇല്ലെങ്കിൽ ആകെ പ്രോബ്ലം ആകും… “

“ശോ…. “.

“മ്.. നീ വിഷമിക്കാതെ ഞാൻ നോക്കട്ടെ “

“എന്റെ പൊന്നല്ലേ…. ഇന്ന് പോകരുത്… “

” എന്തായാലും നീ പള്ളിയിൽ പോകുവാൻ റെഡിയാകു…. അത്‌ കഴിഞ്ഞു അല്ലേ ബാക്കി “

ആൻസിയും മാത്തച്ചനും അമ്മച്ചിയും കൂടി ഇരുന്നു ആയിരുന്നു കാലത്തേ ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചത്….

അതിനു ശേഷം ആണ് ബാക്കി ഉള്ളവർ മൂന്ന് പേരും ഇരുന്നത്..

.

.അപ്പവും മുട്ടക്കറിയും ആയിരുന്നു…

“ചേച്ചി… ഒന്നും സരമാക്കേണ്ട കെട്ടോ.. മമ്മി കുറച്ചു കഴിയുന്പോൾ ശരിയാകും… “സൈറ പറഞ്ഞു

“ഹേയ്… “

“എനിക്കറിയാം ചേച്ചിക്ക് വിഷമം ആണെന്ന്… ഞങ്ങൾ എന്ത് ചെയ്യാനാ.. “

“പെട്ടന്ന് എനിക്ക്…. “

“മനസിലായി ചേച്ചി… എന്തോ ചെയ്യാനാ… എല്ലാം പെട്ടന്ന് ഒക്കെ ആകും… മാതാവിനോട് പ്രാർത്ഥിക്ക്… “

“മ്…

“ഇച്ചായ.. എന്നെ ആ പേട്ട കവലയിൽ ഒന്നു വിട്ടേക്കണം കെട്ടോ… “

“ഒക്കെ… നീ റെഡി ആയില്ലേ “

“ഞാൻ റെഡി ആയി….. “

“എങ്കിൽ വേഗം കാപ്പി കുടിയ്ക്ക്,, നമ്മക്ക്ക് ഇറങ്ങാം “

“വരുൺ….. “

“എന്താ പപ്പാ… “

“നീ ഇന്ന് എസ്റ്റേറ്റ് ഇൽ പോകണം കെട്ടോ മോനേ… ആ  അക്കൗണ്ട് ക്യാൻസൽ ആയത് എങ്ങനെ ആണെന്ന് ബാങ്കിൽ പോയി ഒന്നു തിരക്കണം.. “

“ഓഹ് ശരി പപ്പാ… “

.

നന്ദനയുടെ മുഖം വാടിയത് അവൻ കണ്ടില്ലെന്ന് നടിച്ചു  

അങ്ങനെ വരുണും നന്ദനയും സൈറയും കൂടി രാവിലെ ടൗണിലേക്ക് പോയത് .

സൈറയെ സ്റ്റോപ്പിൽ ഇറക്കിയിട്ട് അവർ രണ്ടാളും പള്ളിയിലേക്ക് പോയി..

“മാതാവേ… ഞാൻ വാക്ക് പാലിക്കാൻ വന്നതാണ് കെട്ടോ….”

അവൻ പുഞ്ചിരിച്ചു കൊണ്ടു അവളുടെ ഒപ്പം നടന്നു…

ഒരുകൂട് മെഴുകുതിരി അവളെ കൊണ്ട് കത്തിപ്പിച്ചു.. അത്കഴിഞ്ഞു രണ്ടാളും അൾത്താരയ്ക്കു മുന്നിൽ മുട്ട് കുത്തി പ്രാർത്ഥിച്ചു… നേർച്ച യ്യും ഇട്ട് പള്ളിയിൽ നിന്ന് ഇറങ്ങി…

ദേ വരുന്നു കുരുവിളച്ചായൻ..

പപ്പാടെ ചാച്ചന്റെ ഇളയ അനിയൻ  

“ആഹ് അച്ചാച്ചാ… “

“നീ ഇന്ന് പോയില്ലേടാ കൊച്ചേ തോട്ടത്തിലോട്ട് “

“ഇല്ല അച്ഛാച്ച… പോകണം… “

“ആണോ.. മാത്തച്ചന് എങ്ങനെ ഉണ്ട് കൊച്ചേ.. “പക്ഷേ അയാളുടെ കണ്ണുകൾ നന്ദനയിൽ ആയിരുന്നു..

അത് വരുണിനു മനസിലാക്കുകയും ചെയ്തു..

” പപ്പയ്ക്ക് കുഴപ്പമൊന്നുമില്ല,, അങ്ങനെ റസ്റ്റ് എടുത്തിരിക്കുന്നു,,, അച്ഛച്ച.   ഞാൻ പൊക്കോട്ടെ കുറച്ചു തിരക്കുണ്ട് ഇവളെ  വീട്ടിൽ കൊണ്ടുവന്നു ആക്കിയിട്ട് വേണം പോകാൻ”

“ഇവളോ… ആരാ മോനേ… “

“അയ്യോ.. പരിചയപ്പെടുത്താൻ മറന്നു… ഇത് ആഗ്നസ് .. എന്റെ വൈഫ്‌ ആണ്… “

“ങേ…. വൈഫ്‌… “

???

“മ്മ്… മനസിലായില്ലേ… ഭാര്യ… എല്ലാം പെട്ടന്നായിരുന്നു… അതാണ് . ആരെയും അറിയിക്കാൻ പറ്റിയില്ല.. “

“നീ എന്നതാടാ കൊച്ചേ ഈ പറയുന്നത്.. ഇത് എവിടുത്തുകാരി ആണ്.. “

“ആലപ്പുഴ ആണ് വീട്.. ബാക്കി എല്ലാം ഞാൻ വഴിയേ പറയാം.. “l

അയാൾ അന്തം വിട്ടു നിൽക്കുന്നത് കണ്ടില്ലെന്ന് നടിച്ചു അവൻ അവളുടെ കയ്യും പിടിച്ചു കാറിന്റെ അരികിലേക്ക് നടന്നു..

കുരുവിളയിൽ നിന്ന് അത്‌ കാട്ടുതീ പോലെ അത്‌ കൊട്ടാരത്തിൽ ഫാമിലി മുഴുവനും പരന്നു..

ഫോൺ എടുത്തു എടുത്തു ആൻസി മടുത്തു..

പക്ഷേ… ആഗ്നസ് എന്ന പേരും ആലപ്പുഴ ആണ് സ്വദേശം എന്നതും അവർക്ക് ആർക്കും മനസിലായില്ല… പക്ഷേ മാത്തച്ചന് അറിയാം ഒക്കെ മകന്റെ നമ്പർ ആണെന്ന്..

“ഇനി എന്നത് എല്ലാം പുകിൽ ഉണ്ടാകുമോ എന്റെ മാതാവേ.. ഇത് ഒക്കെ കാണാൻ നിൽക്കാതെ എന്നെ അങ്ങ് എടുക്ക്… “ആൻസി കരഞ്ഞു..

“അയ്യോ.. ഈ കണ്ടിഷനിൽ നടക്കില്ലെടി.. ഇല്ലെങ്കിൽ ഒരു കൈ നോക്കാമായിരുന്നു.. “

“എന്നതാ.. നിങ്ങൾ എന്നതാ പറഞ്ഞു വരുന്നത്.. “

“അല്ല.. നിന്നെ എടുക്കുന്ന കാര്യം.. “

.”

“ദേ.. വിളച്ചിൽ എടുക്കാതെ ഒന്നു പോ മനുഷ്യാ.. അയാളുടെ ഒരു കൊഞ്ചക്കം… വയസായി എന്നിട്ടും… “

.”എടി.. നീ ഇത്രയ്ക്ക് violent ആകാൻ എന്നതാടി പറ്റിയത്… “

“എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കല്ലേ… “..

“ഞാൻ നുണ ആണോടി പറഞ്ഞത്.. നിന്നെ ഈ കൈകൾ കൊണ്ട് എത്ര തവണ എടുത്തിരിക്കുന്നു… അന്നത്തെ ഒക്കെ നിന്റെ ആ സൗന്ദര്യം… ഈ ഇടവകയിൽ ഇല്ലായിരുന്നു അത്രയും നല്ല ഒരു പെണ്ണ്. “

“ഓഹ്.. ഒന്നു പോ മാത്തച്ചായ…. “ആൻസി ഫ്ലാറ്റ് ആയിന്നു അയാൾക്ക് മനസിലായി… “

“എടി ഞാൻ കാര്യം ആയിട്ട് പറഞ്ഞതാടി… നിന്റെ സൗന്ദര്യം അപ്പാടെ കിട്ടിയത് വരുൺ കുട്ടന് ആണ്.. “

“അതേ അതേ…. അത് സത്യം ആണ്..എന്റെ അതേ shape ആണ് അവനു… “

“ആ പെൺകൊച്ചു സുന്ദരി ആണോടി… “

“ആര്.. “

.

“നന്ദന… “

.

“മ്മ്.. അതേ ഇച്ചായ… മിടുക്കി ആണ്.. നിങ്ങൾ കണ്ടില്ലേ… “

“ഞാൻ എങ്ങും കണ്ടിലാ… അത് എങ്ങനെ ആണ് നീ അവളെ ഒരിടത്തു കയറ്റില്ലാലോ.. “

“ആഹ്.. അങ്ങനെ ദൃതി വെച്ച് കയറ്റാൻ പറ്റുമോ ഇച്ചായ… അവന്റെ ഇളക്കം ഒക്കെ ഒന്നു കഴിയട്ടെ… “

“അമ്പടി കള്ളി… നിന്റെ അടവായിരുന്നു അതെല്ലാം”

” അതൊന്നുമല്ലചായ എനിക്ക് ശരിക്കും വിഷമം ഉണ്ടായിരുന്നു,,, പിന്നെ മക്കളോട് ക്ഷമിക്കാൻ അല്ലേ മാതാപിതാക്കൾക്ക് പറ്റുള്ളൂ,,  “

” അതേടി നീ കഴിഞ്ഞതെല്ലാം മറക്ക് അല്ലാതെ നമ്മൾ എന്ത് ചെയ്യും”

അപ്പനും അമ്മയില്ലാത്ത പെൺകൊച്ച് ല്ലേ…നീ അവളോട് ക്ഷമിക്…

“അത്‌ സത്യം ആണോന്ന് ആർക്കറിയാം ഇച്ചായ.. ഇവൻ അല്ലേ ആള്… പണ്ടേ വിരുതൻ ആണ്.. “

“ഹേയ്.. സ്വന്തം അച്ഛനും അമ്മയും മരിച്ചു എന്ന് ആരെങ്കിലും കളവ് പറയ്യുമോ… “..

അപ്പോളേക്കും മുറ്റത്തൊരു കാർ വന്നു നിന്ന്…

മാത്തച്ചന്റെ പെങ്ങൾ ലീന ആണ്..

എല്ലാം അറിഞ്ഞുള്ള വരവ് ആണ്…

“ദേ അമ്മച്ചി… കൂടുതൽ വക്കാലത്തു ഒന്നും വേണ്ട കെട്ടോ… എല്ലാം എന്നോട് പപ്പൻ പറഞ്ഞു.. “

“പാപ്പൻ…. അവൻ ആണ്ണോടി ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്.. “

“അല്ലേ… ഇതാണ് ഇപ്പൊ പുകിൽ ആയതു.. പാപ്പൻ ഉള്ള സത്യം പറഞ്ഞു.. അത്രയും ഒള്ളു.. “

“എന്തോന്ന്… വരുൺ കുട്ടൻ ഒരു പെൺകുട്ടിയെ ഇഷ്ടം ആയിരുന്നു… അവളെ അന്തസായി കല്യാണം കഴിച്ചു.. അതിനു അവർക്ക് എന്താ.. “

“അവർക്ക് ഒന്നുമില്ല.. എന്നാലും തറവാട്ടിൽ പിറന്നവർക്ക് ചേർന്നത് ആണോ ഇത്.. അത്രയും എനിക്ക് അറിഞ്ഞാൽ മതി.. “

“ആഹ്.. നീ അവനോട് ചോദിക്ക്.. “

“അവൻ എന്ത്യേ.. “?

“എസ്റ്റേറ്റിൽ പോയതാ… ഇപ്പൊ വരും.. “”

“എപ്പോൾ… എനിക്ക് പോകാൻ സമയം ആയി.. “

“എങ്കിൽ നീ പോയിട്ട് നാളെ വാ.. “

“അമ്മച്ചി ആണ് ഈ പിള്ളേരെ കളയുന്നത്… -“

“എന്നതാടി ലീനെ ഒരു ബഹളം.. “

“ഓഹ്… മാത്തച്ചായന്റെ മോന്റെ മിന്നു കെട്ടു കഴിഞ്ഞിട്ട് ആരോടും പറഞ്ഞില്ലാലോ… “

“അതാണോ… ഇത്രയും വലിയ കാര്യം.. “

“മ്മ്.. നിങ്ങൾക്ക് ചെറിയ കാര്യം ആയിരിക്കും… “

“ലീനെ… വാടി ചായ കുടിയ്ക്കാം.. “

“ഇത്തിരി കഴിഞ്ഞു മതി ആൻസി ചേച്ചി.. “

“നിനക്ക് കുടംപുളി വേണോടി… ഉണങ്ങി വെച്ചിട്ടുണ്ട്.. “

“അയ്യോ… ഓർമ്മിപ്പിച്ചത് നന്നായി… ഞാൻ അത് അങ്ങോട്ട് ചോദിക്കാൻ ഇരിക്കുവായിരുന്നു.. “

“ആണോ.. നല്ല പുളി ആടി… ഒരു ചുള ഇട്ടാൽ മതി… ഒരു കിലോ മീൻ വെയ്ക്കാം.. “

“ഒക്കെ ചേച്ചി… “

പുളിയുടെ കാര്യം പറഞ്ഞതും ലീന മറ്റെല്ലാം മറന്നു…

“അല്ലാ.. പുതുപ്പെണ്ണു വരാതെ നീ പോകുവാണോ… “…

“ആഹ് ഞാൻ അടുത്ത ദിവസം വരാം ചേച്ചി…. ഇന്ന് ടെന്നിസ് class കഴിഞ്ഞു വരും മുൻപ് എനിക്ക് ചെല്ലണം.. “

എല്ലാവരോടും യാത്ര പറഞ്ഞു അവൾ ഇറങ്ങി പോയി..

“ഹോ.. മല പോലെ വന്നത് എലി പോലെ പോയി.. “..

അമ്മമ്മച്ചി ചിരിച്ചു..

തുടരും..

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

നിനക്കായ്‌

കാവ്യം

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

മന്ദാരം

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!