“അല്ലാ.. പുതുപ്പെണ്ണു വരാതെ നീ പോകുവാണോ… “…
“ആഹ് ഞാൻ അടുത്ത ദിവസം വരാം ചേച്ചി…. ഇന്ന് ടെന്നിസ് class കഴിഞ്ഞു വരും മുൻപ് എനിക്ക് ചെല്ലണം.. “
എല്ലാവരോടും യാത്ര പറഞ്ഞു അവൾ ഇറങ്ങി പോയി..
“ഹോ.. മല പോലെ വന്നത് എലി പോലെ പോയി.. “..
അമ്മമ്മച്ചി ചിരിച്ചു..
അതേ അതേ.. ഞാൻ വിചാരിച്ചു ഇവൾ ഭൂകമ്പം ഉണ്ടാക്കും എന്ന്… ആൻസി പറഞ്ഞു.
“എടി.. അവനെ വിളിച്ചു നോക്കിയോ.. അവൻ വരണ്ട സമയം കഴിഞ്ഞല്ലോ.. “
“ഞാൻ വിളിച്ചില്ല… നന്ദന വിളിച്ചു കാണും.. “
“അല്ല ആ കുട്ടീടെ പേര് ആഗ്നസ് എന്നാക്കിയത് എപ്പോളാണ്
“എടി ആൻസി നീ ആ പറഞ്ഞത് നേരാ… ഞാനും ചോദിക്കാം എന്നോർത്തതാണ്… “
“അത് അവന്റെ നമ്പർ ആണ്… എനിക്ക് അപ്പോൾ തന്നെ തോന്നി.. “
“കർത്താവെ.. നേരാണോടാ മാത്തച്ചാ…. അവൻ കള്ളം പറഞ്ഞത് ആണോ… “
“പിന്നല്ലാതെ… അവന്റെ അടവ് ആണ്.. കുരുവിള പാപ്പനോട് ചുമ്മാ ഇറക്കിയത് ആണ്…
“മ്മ്… എന്തായാലും പേര് കൊള്ളാം.. ആൻസി യുടെ മരുമകൾ ആഗ്നസ്… “
“ഒരു കണക്കിന് അത് നന്നായി… പെണ്ണിന്റെ ജാതി പറഞ്ഞു ആർക്കും സംശയം തോന്നില്ലാലോ… “
“അതേയ് അമ്മച്ചി… നേരാണ്… “
“അല്ലേടാ.. ഞാൻ പറഞ്ഞത് സത്യം അല്ലേ.. “
“ഓഹ് ഇനി ഇപ്പൊ ജാതി പറഞ്ഞാൽ എന്താ… പെൺകൊച്ചു ഇവുടത്തെ അല്ലേ… ആര് ചോദിക്കാൻ വരാനാ “
“ങേ.. അത് ഇപ്പൊ ഇങ്ങനെ ആയോ… നിനക്ക് അവളെ കണ്ടുകൂടായിരുന്നല്ലോ.. “
“എന്റെ അമ്മച്ചി… ദേ അമ്മച്ചിക്ക് കുളിക്കാനുള്ള വെള്ളമൊക്കെ ചൂടായി കിടക്കുകയാണ് പോയി കുളിക്കാൻ നോക്ക്,,, “
ആൻസി പെട്ടെന്ന് അവിടെ നിന്നും അടുക്കളയിലേക്ക് കയറി പോയി
” ഇതെന്താടാ ഇവൾക്ക് ഇത്ര പെട്ടെന്ന് മനംമാറ്റം”
” ആ എനിക്കറിയത്തില്ല,,,,,, അമ്മച്ചി പോയി കുളിക്ക് നേരം സന്ധ്യ ആകാറായി”
അയാൾ പറഞ്ഞു..
“മ്മ്… ഞാൻ കുളിക്കട്ടെ… തണുപ്പ് വീണാൽ പിന്നെ പാട് ആണ്.. “
അപ്പോളേക്കും സൈറ കോളേജിൽ നിന്ന് വന്നു…
“മമ്മി…. “
“എന്നതാ “
“ഇന്ന് നമ്മുടെ ലീലാമ്മ ആന്റിയെ കണ്ടു… “
“ആന്നോ.. അവൾ എവിടെ പോയതാ.. “
“പള്ളിൽ വന്നതാ.. “
“Mm… അവൾ ഇങ്ങോട്ട് വന്നില്ലലോ.. “
“നേരം പോയെന്ന്.. ഇനി ഒരിക്കൽ വരൂ.. “
“ടീനയും ജോബിയും ഒക്കെ ദുബായിൽ അല്ലിയോടി.. “
“അതേ
. അമ്മമ്മച്ചി.. അവര് വരും ഡിസംബറിൽ.. “
“നന്ദന ചേച്ചി എന്ത്യേ… “
അപ്പോളാണ് ഉണ്ടായ പുകിൽ ഒക്കെ മമ്മി പറഞ്ഞത്…
“ന്റെ മാതാവേ.. ഞാൻ എന്തൊക്ക ആണ് ഈ കേൾക്കുന്നത്.. “.
” അതേടി ഇവിടെ വലിയ ഭൂകമ്പം ആയിരുന്നു ആന്റി വന്നു,,,, അച്ചായന്മാർ ഫോൺ വിളിക്കുന്നു,,,പാപ്പൻ വിളിക്കുന്നു, പള്ളിന്ന് അച്ഛൻ വിളിക്കുന്നു.. ആകെ ബഹളം.. “
“എന്നിട്ടോ.. “
“എന്നിട്ട് എന്താ… പപ്പാ പറഞ്ഞു അവന്റെ കെട്ടു കഴിഞ്ഞു എന്ന്… പെണ്ണിന്റെ മതം ഏതാണെന്നു മാത്രം ആരും ചോദിച്ചില്ല.. അവന് ആണെങ്കിൽ പേര് പറഞ്ഞത് ആഗ്നസ് എന്നാണ് “
“ആഗ്നസ്… അത് നല്ല പേരാണ്… “.
“അതേടി… അതു ഞാനും പറഞ്ഞു.. “
“ആന്റി വന്നപ്പോൾ ആ ചേച്ചിയെ അപ്പൊ അമ്മച്ചി കേറ്റി പൂട്ടിയിട്ടല്ലേ.. “
“മ്മ്… തല്ക്കാലം അവള് കാണണ്ട എന്ന് വിചാരിച്ചു.. “
“അത് വല്ലതും കഴിച്ചോ.. “
“മ്മ്… ഉച്ചയ്ക്ക് ചോറുണ്ട്… നീ അങ്ങോട്ട് ഒന്നു ചെല്ല്.. “
അവൾ അപ്പോൾ തന്നെ റൂമിലോട്ട് ചെന്നു..
“ചേച്ചി….
എന്തെടുക്കുവാ…. “
“ഞാൻ ഇവിടെ ചുമ്മാ ഇരിക്കുവായിരുന്നു… ആന്റി പോയോ.. “
“മ്.. പോയി.. ചേച്ചി വാ ചായ കുടിയ്ക്കാം.. “
“എനിക്ക് ഇപ്പോൾ വേണ്ട മോളെ.. ഇത്തിരി കഴിഞ്ഞു ആണെങ്കിലും മതി m.. “
“ഹേയ്.. അതൊന്നും പറഞ്ഞാൽ പറ്റില്ല,, ഉച്ചയ്ക്ക് ഊണ് കഴിച്ചത് അല്ലേ ഉള്ളൂ ഇനിയിപ്പോ ഒരു ചായ ഒക്കെ ആകാം…. “
അവൾ നിർബന്ധിച്ചപ്പോൾ മനസ്സില്ലാമനസ്സോടെ നന്ദനയും അവൾക്കൊപ്പം പോയി…
ചായയും കൊഴുക്കട്ടയും ആയിരുന്നു നാലുമണിക്ക് വിഭവം,,
നന്ദനയും സൈറയും കൂടിയിരുന്ന ചായ കുടിച്ചു”
“ഇച്ചായൻ വിളിച്ചോ… “
“മ്.. വിളിച്ചു.. ഏലപ്പാറയിൽ നിന്ന് പുറപ്പെട്ടു.. “
“ഓഹ്.. അവൻ ഇപ്പോൾ ആണോ പുറപ്പെട്ടത്…..കോടമഞ്ഞു ആയിരിക്കും “
“ഇല്ലാ അമ്മച്ചി… കുട്ടിക്കാനം കഴിഞ്ഞു എന്ന് പറഞ്ഞു അച്ചായൻ.. “
“ആണോ… എന്നാൽ കുഴപ്പം ഇല്ലാ… “
“ആൻസി ചേച്ചി… “
“എന്തോ… “
“ആരാടി അത്.. “
“ആഹ് മോളി ആയിരുന്നോ… എന്നാ മോളി.. “..
“അമ്മച്ചി…… ഒരു പൂവൻ കോഴിയെ കൊടുക്കാനുണ്ട്.. വേണോ… “
“എടി… അടുത്ത മാസം റോഷൻ വരും.. അപ്പോളേക്കും മതി ആയിരുന്നു.. “
“കാശിനു ഇത്തിരി ആവശ്യം ഉണ്ടായിരുന്നു.. അതാ.. “
“ആണോ.. മോളി…. എന്നാൽ ഞാൻ അൻസിയോട് ചോദിക്കട്ടെ… അവൾ മാത്തച്ചന്റെ അകത്താ”
അമ്മച്ചി മെല്ലെ അകത്തേക്ക് പോയി..
മോളി ആണെങ്കിൽ തല അകത്തേക്ക് ഇട്ടു നോക്കുന്നത് മാത്തച്ചൻ റൂമിൽ ഇരുന്നു കണ്ട്…
“ഹോ ഇങ്ങനെ ഒരു സാധനം… “അയാൾ പിറുപിറുത്തു..
അമ്മച്ചി വീണ്ടും മുറ്റത്തേക്ക് നടന്നുചെന്നു..
എത്ര രൂപ തരണം എടി ഇതിന് എന്നാ തൂക്കമുണ്ട്…
” നാല് കിലോ കാണും അമ്മച്ചി,, അമ്മച്ചി അതനുസരിച്ച് തന്നാൽ മതി എനിക്ക് ഒരു അത്യാവശ്യ കേസ് ആയിരുന്നു… “
” ഇത് വെച്ചോ…. “അവർ കുറച്ചു നോട്ടുകൾ ചുരുട്ടി അയല്പക്കകാരിയുടെ കൈയിലേക്ക് കൊടുത്തു.. “
“ഒരുപാട് ഉപകാരം അമ്മച്ചി… ഇവിടെ വന്നാൽ അമ്മച്ചി വെറും കൈയോടെ മടക്കി വിടില്ല എന്ന് എനിക്ക് അറിയാം… “
“എന്നതാടി പൈസക്ക് ഇത്രയും ആവശ്യം… “
“നീതു മോള് വന്നിട്ടുണ്ട്
. അവൾക്ക് ഇച്ചിരെ പൈസ കൊടുത്തു വിടണം “
അവരുടെ മൂത്ത മകൾ ആണ് നീതു… അവളെ കെട്ടിച്ചത് മുണ്ടക്കയതാണ്…
“നീതുനു സുഖം ആണോ.. “
“മ്… സുഖം ആണ്.. കുറച്ചു ദിവസം ആയിട്ട് അവളുടെ കെട്ടിയോന് പനി ആയിരുന്നു.. അതുകൊണ്ട് കാശിനു ബുദ്ധിമുട്ട് ആണ്… “
“ആണോ… എന്നാൽ ഞാൻ ഇപ്പോൾ വരാം… “
അവർ അകത്തു പോയി ഒരു 500 രൂപ കൂടി എടുത്തു…
“ഇന്നാടി.. ഇത് കൂടി വെച്ചോ… “
“അവർ ആ കാശും കൂടി കൊടുത്തു..”
“അമ്മച്ചി……. നമ്മുടെ വരുൺ മോന്റെ കെട്ടു കഴിഞ്ഞു എന്ന് ശാന്ത പറഞ്ഞു… നേരാണോ.. “
“ശാന്തയോ.. അവൾ എങ്ങനെ അറിഞ്ഞു.. “
“ആഹ്.
. കപ്പിയാർ ജോയിച്ചന്റെ പെണ്ണും പിള്ള പറഞ്ഞു എന്ന്.. “
“മ്..ഒള്ളതാടി….പെണ്ണ് ആലപ്പുഴക്കാരി ആണ്.. “
“കൊച്ചു മിടുക്കി ആണോ “
“മ്… അവർ വിരുന്നിനു പോയേക്കുവാ.. ഇനി വരുമ്പോൾ കാണാം… “
“ശരി അമ്മച്ചി… എന്നാൽ ഞാൻ ഇറങ്ങട്ടെ… ആൻസി ചേച്ചിയോട് പറഞ്ഞേക്ക്… “
“എന്നാൽ അങ്ങനെ ആട്ടെ… നീ ചെല്ല് “
“അമ്മച്ചി… അകത്തു നിന്ന് മാത്തച്ചൻ വിളിച്ചു.”
“എന്നാടാ… “
“മോളി പോയോ… “
“മ്… പോയി… ഒരു പൂവനെ കൊണ്ടുവന്നതാ.. “..
“എല്ലാം ഞാൻ കേട്ടു… എന്റെ അമ്മച്ചി ഇങ്ങനെ ഓരോരോ സാധനങ്ങൾ… ഇവറ്റകളെ ഒക്കെ വീട്ടിൽ കയറ്റാൻ കൊള്ളാമോ.. “
“മ്… എന്നാ പറ്റിയെടാ… “
“ഹേയ്…. ഒന്നുമില്ല… ഞാൻ ചുമ്മാ പറഞ്ഞു എന്നെ ഒള്ളു.. “
“നീ അവിടെ അടങ്ങി കിടക്കാൻ നോക്ക്… ഓരോരോ കണ്ടുപിടുത്തങ്ങൾ… “
അവർ മകന്റെ അടുത്ത് നിന്ന് ഇറങ്ങി പോയി..
പപ്പയ്ക്ക് ഇതൊന്നും പിടിയ്ക്കില്ല.. അതാ… സൈറ ചിരിച്ചു..
7മണി കഴിഞ്ഞു വരുൺ എത്തിയപ്പോൾ..
അവൻ വന്നപ്പോൾ നന്ദന റൂമിൽ ആയിരുന്നു .
ചെന്നപാടെ അവൻ അവളെ തന്റെ കൈക്കുള്ളിൽ ആക്കി..
“അയ്യേ… വിട്…. “
“ങേ… വിടണോ…. നിന്നെയോ… “
“പോയി കുളിയ്ക്ക്..”
“നിനക്ക് എന്നാ അറപ്പ് ആണോ എന്നെ “
“ശോ… അങ്ങനെ ഒന്നുമില്ല… കുളിയ്ക്ക്… ആകെ മടുത്തില്ലേ.. “
“മ്… കുളിയ്ക്കാം… നീ വാ… ഒന്ന് കുളിപ്പിക്ക… “
“പോയി കുളിക്ക് ഇച്ചായ… ഞാൻ കുറച്ചു ബിസി ആണ്… “
“നിയോ… എന്താ തിരക്ക്.. “
“അതൊക്കെ പറയാം… ചെല്ല്… “
അവൾ ഇറങ്ങി പോയി..
നന്ദന ആണെങ്കിൽ സൈറയ്ക്ക് വേണ്ടി ഒരു ചുരിദാർ തൈക്കുക ആണ്…
“എന്റെ ചേച്ചി.. അടിപൊളി ആയിട്ടാണല്ലോ… ഇത് എങ്ങനെ പഠിച്ചു… “..
“എന്റെ അമ്മ തുന്നും…. നന്നായിട്ട്……
അമ്മ പഠിപ്പിച്ചത് ആണ്.. “
ആണോ… സൂപ്പർ ആണ് ചേച്ചി… ഇനി എനിക്ക് തയ്യ്ക്കാൻ ചേച്ചി ഉണ്ടല്ലോ… ഞാൻ കാഞ്ഞിരപ്പള്ളി ആണ് കൊടുക്കുന്നത്.. “
“എന്തായാലും ഇഷ്ടമാകുമോ എന്നു നോക്ക്… “
“മ്.. ഒക്കെ “
ഇടയ്ക്കെല്ലാം ആൻസി വന്നു നോക്കുംനുണ്ടായിരുന്നു…
എന്തായാലും നന്ദന അടിപൊളി ആയിട്ട് ആണ് തൈച്ചത്… സൈറയ്ക്ക് നന്നായി അത് യോജിച്ചു..
“അയ്യോ… താങ്ക്സ് ചേച്ചി…. ‘അവളെ കെട്ടിപിടിച്ചു സൈറ അവൾക്ക് ഉമ്മ
കൊടുത്തു…
ഇതെല്ലാം കണ്ടു ആൻസി മറഞ്ഞു നിന്നു…
ഒരുകാര്യം ഉറപ്പാണ്…. നന്ദന ഒരു നല്ല പെൺകുട്ടി ആണ് എന്ന് ആൻസി ഓർത്തു…
വരുൺ കുളിച്ചിട്ട് വന്നപ്പോൾ നന്ദന വേഗം റൂമിലേക്ക് വന്നു..
അവൻ അവളെ തനിക്ക് അഭിമുഖം ആയി പിടിച്ചു നിറുത്തി…
“എടി… പാലക്കാട്ടുകാരി പെണ്ണേ…… “
“എന്തോ… “
“I love you…. “
“ആണോ…. “
“അതേടി….. “
അവൻ തന്റെമുടി അവൾക്ക് നേരെ കുടഞ്ഞു..
കുറച്ചു വെള്ളത്തുള്ളികൾ അവളുടെ മുഖത്ത് പറ്റിച്ചേർന്നു…
അവന്റെ അധരങ്ങൾ അതെല്ലാം ഒപ്പി എടുത്തു…
“അച്ചായാ… “
“എന്നതാടി കൊച്ചേ… “
“I too love youu “
അവൾ തിരിച്ചു അവനെ ആശ്ലേഷിച്ചു..
തുടരും..
(ഹായ്..frnds… length കുറവാണെങ്കിലും നിങ്ങൾ എൻജോയ് ചെയ്യുന്നതിൽ സന്തോഷം…… “
ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക
നിനക്കായ്
കാവ്യം
മേഘരാഗം
പ്രേയസി
ഓളങ്ങൾ
പരിണയം
മന്ദാരം
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Achayante Pennu written by Ullas OS
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission