അച്ചായന്റെ പെണ്ണ് – 17

  • by

684 Views

achayante-pennu

“അച്ചായാ… “

“എന്നതാടി കൊച്ചേ… “

“ഐ ടു  ലവ്  യു “

അവൾ തിരിച്ചു അവനെ ആശ്ലേഷിച്ചു

“ഇനി എന്നാടി…. “

“എന്ത്… “

“നിനക്ക് അറിയ്യില്ലേ… “

“ഇല്ലാ… “

“നിനക്ക് പിന്നെ എന്നതാ അറിയാവുന്നത്.. “

“എനിക്ക് ഒന്നും aറിയില്ല… നിങ്ങൾക്ക് എല്ലാം കാണാനും അറിയാനും പറ്റുമല്ലോ.. “

“കാണിക്കാൻ പറ്റില്ല… പ്രവർത്തിച്ചു കാണിക്കാം.. കുറച്ചു ദിവസം കൂടി കഴിയട്ടെ.. “

“ഓഹ് പിന്നെ… “

“ആഹ് കാണാം… “

“കാണാം.. “

“അത്‌ പോട്ടെ… നീ എന്തായിരുന്നു പ്രോഗ്രാം… ബിസി ആയിരുന്നു.. “

“അതോ.. അതേയ്… ഞാൻ സൈറയ്ക്ക് ഒരു ചുരിദാർ തയ്ച്ചു.. “

“ങേ.. നിയോ… നിനക്ക് തയ്യൽ അറിയാമോ.. “..

“മ്.. കുറേശെ… “

“മിടുക്കി… “

“അച്ചായ… “

“എന്നതാടി.. “

“എനിക്ക് ശ്വാസം മുട്ടുന്നു.. വിട്… “

“ഇത്തിരി ശ്വാസം മുട്ടിക്കോട്ടെ.. അപ്പോൾ ഞാൻ കുറച്ചു ശ്വാസം നിനക്ക് അങ്ങോട്ട്‌  തരം… വേണോ… അവന്റെ ചുടുനിശ്വാസം അവളുടെ കവിളിൽ തട്ടി… “

“അച്ചായാ… പ്ലീസ്… “

മതി…… “

“ഒന്ന് പോ പെണ്ണേ… നിന്നെ ഒന്ന് സ്നേഹിക്കാൻ കിട്ടിയത് ഇപ്പോൾ ആണ്.. “

“ശോ… ആരെങ്കിലും കാണും… “

“ഡോർ ലോക്ക് ആടി… “

“സൊ വാട്ട്‌… “

“അതുകൊണ്ട് ആരും അകത്തേക്ക് പ്രവേശിക്കില്ല… “

അവന്റെ കൈകൾ  അവളെ വരിഞ്ഞു മുറുക്കി…

“വരുൺ കുട്ടാ… “അമ്മമ്മച്ചി താഴെ നിന്ന് വിളിച്ചു..

“ദേ.. അമ്മമ്മച്ചി… “

“യ്യോ .. “അവന്റെ പിടുത്തം അയഞ്ഞു.

“മോനേ… “

“എന്തോ….. വരുവാ… “

“എന്നതിന… “

“ചക്കപ്പുഴുക്ക് ഉണ്ട്… അത്‌ കഴിയ്ക്കാൻ വിളിക്കുന്നത് ആണ് “

“നീ കഴിച്ചോ.. “

“മ്… കഴിച്ചു.. അച്ചായൻ ചെല്ല്.. “

“ആഹ്…കെട്ടിയോൻ വരും മുൻപ് കഴിച്ചോടി..  “

“അമ്മമ്മച്ചി നിർബന്ധിച്ചു.. അതുകൊണ്ട് ആണ്.. “

“ഞാൻ ചുമ്മാ പറഞ്ഞതാടി കൊച്ചേ.. “

അവൻ വേഗം ഒരു t ഷർട്ട് ഇട്ട് കൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു…

“എന്നാ അമ്മമ്മച്ചി… “

“ഹേയ്.. ഒന്നുല്ലടാ മോനേ… ഇത്തിരി ചക്ക പുഴുക്ക് ഉണ്ട്… വാ “

“അയ്യോ… ഇതിനായിരുന്നോ…ഞാൻ വിചാരിച്ചു  “അവൻ അറിയാത്ത ഭാവം നടിച്ചു

“നിനക്ക് വേണ്ടേ… വേണ്ടങ്കിൽ കഴിക്കണ്ട… “

“കൊള്ളാം… എനിക്ക് തരാതെ തീർത്താൽ ഉണ്ടല്ലോ…. വിടില്ല ഞാൻ.. “അവന്റെ സംസാരം കേട്ട് അമ്മമ്മച്ചി ചിരിച്ചു.

“നീ അടുക്കളേൽ ചെല്ല്… “

“ഒക്കെ… മമ്മി ഉണ്ടോ.. “

“ഉണ്ട്… “

“ഇപ്പോളും പന്ത് മമ്മിയുടെ കോർട്ടിൽ ആണ് അല്ലേ . ‘

“അവൾക്ക് സങ്കടം ആണ് മക്കളെ.. ഞാൻ ഒരുപാട് പറഞ്ഞു… പക്ഷെ അടുക്കുന്നില്ല… “

“മ്.. ഞാൻ അങ്ങോട്ട് ചെല്ലട്ടെ “

അവൻ അടുക്കളത്തിൽ ചെന്നു..

“മമ്മി… “

“മ്… “

“ചക്കപ്പുഴുക്കിന് എന്നതാ കറി.. “

“ഏട്ടകൂരി കറി വെച്ചത് ഉണ്ട്.. “

“ആരാ മമ്മി കൊണ്ടുവന്നത്.. ജബ്ബാർ ആണോ.. “

“മ്.. “

“എങ്കിൽ എനിക്ക് ഇത്തിരി എടുക്ക്..

“മ്… “

അവർ ഭക്ഷണം എടുത്തു മേശമേൽ വെയ്ക്കുകയും അവൻ അവരുടെ കൈയിൽ പിടിച്ചു.

“മമ്മിക്ക് എന്നോട് ഉള്ള പിണക്കം തീർന്നില്ലേ ഇതുവരെ ആയിട്ടും… “

“കയ്യിന്നു വിടെടാ… “

“ഇല്ലാ… ഞാൻ ചോദിച്ചതിന് ഉത്തരം പറ… “

“നീ പോടാ… “

“മമ്മി… കഴിഞ്ഞത് കഴിഞ്ഞു.. ഇനി അത്‌ ഓർത്തു ഇരിക്കുവാ.. “

“നീ വേണേൽ കഴിച്ചിട്ട് ഏറ്റു പോ.. “

“മ്… ഞാൻ കഴിച്ചോളാം… മമ്മി… ആം സോറി… “

“ഓഹ്.. എന്നാത്തിനാ.. “

“മമ്മിക്ക് നാണക്കേട് ആണോ.. “

“ഉണ്ടെങ്കിൽ… “

“എന്നോട് ക്ഷമിക്ക്… “

“നിന്നോടു ക്ഷമിക്കാം… ഇനി കൂടുതൽ ഒന്നു മിണ്ടണ്ട… “

“ഓഹ്… അങ്ങനെ…. മമ്മി പക്ഷെ അവള് പാവം ആണ്…. “

“വേണ്ട… കൂടുതൽ വക്കാലത്തു വേണ്ട.. “

“ഞാൻ പറയുന്ന ഒന്ന് കേൾക്കണം… “

“എനിക്ക് ഒന്നുo കേൾക്കണ്ട.. m”

അവർ വെട്ടിത്തിരിഞ്ഞു നടന്നു പോയി..

“വയറു നിറഞ്ഞോ കുട്ടാ “

“എന്റെ പപ്പാ… എങ്ങനെ വെച്ചോണ്ട് ഇരിക്കുന്ന… “

“ഡാ.. നീ മേടിക്കും കെട്ടോ.. “

“അല്ല പപ്പാ… സത്യം… ഞാൻ കാര്യം ആയിട്ട് പറയുവാ… “

“ഓഹ്… പിന്നെ… നിന്റെ താളത്തിനു തുള്ളാം അവൾ …. “

“വേണ്ടാ… ഞാൻ ചുമ്മാ പറഞ്ഞു എന്നെ ഒള്ളു.. “

“ആഗ്നസ് എന്ത്യേ… “?

പപ്പാ അത് ചോദിക്കുകയും അവൻ ഒന്ന് വിക്കി….

“യ്യോ… “

“മ്… ഞെട്ടിയോ… “

“ഞെട്ടി “

“മ്

.. “

“പപ്പാ “

“എന്നാടാ “

“അവളോട് പപ്പാ മിണ്ടിയോ… “

“ആരോട്… “

“അല്ല… നമ്മുടെ നന്ദനയോട്.. “

“ഇല്ലാ… കുരുവിളച്ചയനോട് മിണ്ടി… ‘

“ഇവിടെ വന്നോ… “

“ഇല്ല… ഫോൺ വിളിച്ചു… “

“അത് പപ്പാ…..ഞാൻ ഉണ്ടല്ലോ.. “

“നീ കഴിക്ക്… എന്നിട്ട് ഏറ്റു പോ… ഒരുപാട് നീ അങ്ങനെ വിയർക്കണ്ട.. “

“പപ്പാ… സത്യം ആയിട്ടു   ഞാൻ “

“മ്… അത് കാര്യം ആക്കണ്ട.. നീ നിന്റെ ഭാഗം ക്ലിയർ ആക്കിയിട്ടു മുങ്ങി…. ബാക്കി ഞാൻ clear ചെയ്ത് എല്ലാവരോടും.. “

” ……  പപ്പാ… “

“മനസിലായി… ഈ ഉപകാരം ഞാൻ മരിച്ചാലും മറക്കില്ല എന്നല്ലേ… “

“അതേ…. “

“ഒക്കെ… “

“Thank you… “

“എടാ… എന്നാലും ആ പേര് കൊള്ളാം കെട്ടോ.. “

“ഏത് പേര്.. “

“ആഗ്നസ്….. “

“ഓഹ്… വീണ്ടും thank you പപ്പാ… “

“സുഖിപ്പിക്കാതെ മോനേ… “

“ഇതാണ് കുഴപ്പം… കാര്യം പറഞ്ഞാലും പപ്പാ ഒരുമാതിരി വർത്തമാനം… “

“ഓഹ്… പിന്നെ….ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കാൻ ഇരിക്കുക ആയിരുന്നു.. “

“എന്നതാ “

“ആ കൊച്ചിന്റെ വീട്ടുകാർ ആരെങ്കിലും അറിഞ്ഞോ.. “

“നിലവിൽ ഇല്ലാ… “

“ന്റെ മാതാവേ.. ഇനി വല്ല കുരിശും ആവുമോ… “

.

“ഹേയ് ഇല്ലാ… “

“നിനക്ക് പറഞ്ഞാൽ മതി.. “

“ബാക്കി ഉള്ളവർക്ക് ആണ് കഷ്ടപ്പാട്.. “

“ഇല്ലാ പപ്പാ… അവളുടെ വീട്ടിൽ നിന്ന് ആരും കാര്യമായിട്ട് ചോദിച്ചു വരില്ല.. അവൾക്ക് അങ്ങനെ ചോദിക്കാനും പറയാനും ആരും ഇല്ലാ… “

“പാവം കുട്ടി….. നീ ആയിട്ട് ആ പെങ്കൊച്ചിനു കണ്ണീർ പൊഴിയ്ക്കാൻ ഇട വരുത്തരുത്… “

“ഇല്ലാ പപ്പാ…. മാതാവാണെൽ സത്യം.. “

“അങ്ങനെ ആയാൽ നിനക്ക് കൊള്ളാം.. “

“ഒക്കെ done… “

“ചേച്ചി… ഇപ്പോൾ കാണാമോ… ദേ ഇത് ആണ്… “സൈറ ഫോണും ആയിട്ട് നടന്നു നീങ്ങുക ആണ്..

മെറിനെ വീഡിയോ  കാൾ ചെയുക ആണ്..

തനിക്ക് നാത്തൂൻ തൈച്ച ചുരിദാർ കാണിക്കുന്ന തിരക്കിൽ ആണ് അവൾ. “

“എടി…boatneck  ആണോ.. “

“അതേ ചേച്ചി… അടിപൊളി ആയിട്ടില്ലേ.. “

“മ്… സൂപ്പർ ആണ്…ഇത്രയും കറക്റ്റ് ആയിട്ട്….  ആ കുട്ടിയ്ക്ക് ഇത്രയും ഒക്കെ അറിയാമോ.. “

“പിന്നില്ലേ… നല്ല സൂപ്പർ ആയിട്ട് ആണ്….. അതും നിമിഷം വെച്ചു സ്റ്റിച് ചെയ്തു.. “

“നീ എനിക്ക് കൂടി ഒന്ന് രണ്ടു മെറ്റീരിയൽ എടുക്ക് കെട്ടോ… നെക്സ്റ്റ് വീക്ക്‌ ഞാൻ വരുമ്പോൾ എനിക്കും സ്റ്റിച് ചെയ്യണം.. “

“ചേച്ചി… കാശ് തരണം കെട്ടോ.. എന്റെ പെണ്ണുംപിള്ള കഷ്ടപ്പെട്ട് ഇരുന്നു തുന്നുന്നതാ.. “

“ആരാടി അത്‌… വരുൺ വന്നോ.. “

“മ്.. വന്നു ചേച്ചി… നേരത്തെ വന്നു.. “

“നേരത്തെയോ… ഇപ്പോൾ വന്നു കയറിയതെ ഒള്ളു.. “

“ആഹ്ഹ… എന്നെ അടിച്ചാൽ ഉണ്ടല്ലോ… സൈറ ഉറക്കെ കരഞ്ഞു… “

“ചേച്ചി….വാവ എന്ത്യേ… “

“ടി.. കുഞ്ഞു ഉണർന്നു… ഞാൻ പിന്നെ വിളിക്കാം… “അവൾ ഫോൺ വേഗം കട്ട്‌ ചെയ്തു..

“അടിപൊളി.. ഇത് നന്ദന തൈച്ചത് ആണോ.. “

“മ്… പൊളി അല്ലേ ഇച്ചായ.. “

“അതേടി…. നല്ല ഭംഗി ഉണ്ട്.. “

മമ്മി അങ്ങോട്ടും ഇങ്ങോട്ടും പോകുമ്പോൾ സൈറയെ നോക്കുന്നുണ്ട്…

അത് വരുൺ കാണുകയും ചെയ്തു.

“ടി.. അവൾ നല്ല അസ്സൽ ആയിട്ട് ബ്ലൗസ് സ്റ്റിച് ചെയ്യും….നിനക്ക് അറിയാമോ അത്‌.. “അവൻ അവളെ കണ്ണിറുക്കി കാണിച്ചു..

“മ്… അറിയാം…… “അവൾക്ക് കാര്യം മനസിലായി.

“ആഹ് ഇനി മമ്മിക്ക് ആണെങ്കിൽ

അവളെ കൊണ്ട് തയ്യിപ്പിക്കാം അല്ലേ.. “

അപ്പോളേക്കും ബ്രൂട്ടസ് അവന്റെ അടുത്തേക്ക് ഓടി വന്നു..

“ഹായ് ബ്രൂട്ടസ്… വാ നിന്നെ ഒരാൾക്ക് പരിചയപ്പെടുത്താം.. “

അവൻ ബെഡ്റൂമിലേക്ക് പോയി.

“അയ്യോ.. അച്ചായ… എന്താ ഇത്.. “

അവൾ ബ്രൂട്ടസിനെ കണ്ടതും ഓടി കട്ടിലിൽ കയറി..

പരിചയ്യ് ഇല്ലാത്ത ആള് അവന്റെ ബെഡ്‌റൂമിൽ കണ്ടതും ബ്രൂട്ടസിന്റെ ശൗര്യം ഒന്ന് കാണേണ്ടതായിരുന്നു.

വരുണ് വേഗം നന്ദയുടെ അടുത്തേക്ക് ചെന്നു…

അവളെ കെട്ടിപിടിച്ചു..

“എടാ.. ബ്രൂട്ടസ്.. ഇത് എന്റെ നല്ല പാതി ആണ്… കണ്ടോ.. “

വരുണിന്റെ ചിരി കണ്ടതും ആ നായ ഒന്ന് അടങ്ങി. 

അപ്പോളേക്കും അമ്മച്ചി അവരുടെ റൂമിലേക്ക് വന്നു..

“അയ്യോ അമ്മച്ചി ഞാൻ അത് മറന്നു.. “അവൾ വേഗം അവർക്ക് അരികിലേക്ക് ഓടി വന്നു..

എവിടെ സാധനം…

“എന്റെ മുറിയിൽ ഉണ്ട്.. “അമ്മമ്മച്ചി വരുണിനെ നോക്കി കൊണ്ട് ആണ് പറഞ്ഞത്..

“ഒക്കെ.. ഒക്കെ.. ഞാൻ അങ്ങോട്ട്‌ വരാം.. “

അവൾ അമ്മമ്മച്ചിയുടെ പിറകെ പോകുന്നത് നോക്കി നിൽക്കുക ആണ് വരുൺ..

കുറച്ചു കഴിഞ്ഞു അവനും മെല്ലെ അങ്ങോട്ട് ചെന്നു..

നന്ദന ആണെങ്കിൽ അമ്മച്ചിയുടെ കാലിൽ കുഴമ്പ് ഇട്ട് തിരുമ്മി കൊടുക്ക ആണ്..

“അയ്യോ… മോളെ പതുകെ… “

“ഇന്ന് ഇത്തിരി വേദന എടുക്കും.. പക്ഷെ നാളെ ആകുമ്പോൾ എല്ലാം മാറും കെട്ടോ.. “

“എന്നാലും എന്റെ കുഞ്ഞേ… നീ ഇതൊക്കെ എവിടുന്ന് പഠിച്ചു.. “

“എന്റെ അമ്മയുടെ തറവാട്ടുകാർ വൈദ്യൻമാർ ആണ്… ഉഴിച്ചിലും തിരുമ്മലും ധാരയും ഒക്കെ കണ്ടാണ് ഞാൻ വളർന്നത്… “

“അമ്പടി മിടുക്കി… “അവർ ഒരു കൈ കൊണ്ടു അവളെ തഴുകി..

അവർ തമ്മിലുള്ള സ്നേഹബന്ധം നോക്കി നിൽക്കുക ആണ് വരുൺ..

ഈ രണ്ടു ദിവസം കൊണ്ടു അവൾ എല്ലാവർക്കും പ്രിയപ്പെട്ടവൾ ആയി മാറുക ആണ്…

മെറിൻ ആണെങ്കിൽ ഒരു ചുരിദാർ തൈച്ചത് സാറ കാണിച്ചപ്പോൾ തന്നെ ഫ്ലാറ്റ് ആയി…

അമ്മമ്മച്ചിക്ക് പിന്നെ അവളെ കണ്ടമാത്രയിൽ ഇഷ്ടമായിരുന്നു..

വരുൺ കുറച്ചു നിമിഷം കൂടി അവിടെ നിന്നിട്ട് മെല്ലെ പിൻവാങ്ങി..

ഇതെല്ലാം കണ്ടുകൊണ്ട് വേറെ ഒരാളും ഉണ്ടായിരുന്നു

ആൻസി…

കുറെ സമയം കഴിഞ്ഞു ആണ് നന്ദന അവന്റെ അടുത്തേക്ക് വന്നത്..

“നീ ഇത് എവിടെ ആയിരുന്നു.. “?

“അമ്മമ്മച്ചിക്ക് കാലിന് വേദന.. ഞാൻ തിരുമ്മി കൊടുക്കുക ആയിരുന്നു.. “

“ആഹ്ഹ… എന്നിട്ട് കുറഞ്ഞോ “

“മ്.. ഇന്ന് അല്ല.. നാളെ ആകുമ്പോൾ കുറയും “

“ആണോ… ഉറപ്പാണോ.. “

“അതേ… എന്നാണ് എന്റെ വിശ്വാസം.. “

“Ok… “

“മ്…. അച്ചായൻ കഴിച്ചോ “?

“കഴിച്ചു….. “

“നല്ല ടേസ്റ്റി ആയിരുന്നു അല്ലേ.. “

“മമ്മീടെ കൈപ്പുണ്യം ആടി.. “

“അതേ… സൂപ്പർ ആയിരുന്നു.. “

“ടി.. നീരജിന്റെ ഫോണിലേക്ക് ഒന്ന് വിളിക്കട്ടെ… ഒരു മിനിറ്റ്… “അവൻ ഫോൺ കൈയിൽ എടുത്തു..

“ഹെലോ… ഡാ………. “അവന്റെ ഫോൺ സംഭാഷണം കുറെ സമയം നീണ്ടു…

അതിനിടയിൽ എല്ലാം അവൻ നന്ദനയ്ക്ക് വന്നു ഉമ്മ

കൊടുക്കുന്നുണ്ട്..

ഇടയ്ക്ക് അവൾ അവന്റെ കൈത്തണ്ടയിൽ നന്നായി ഒരു നുള്ള് കൊടുത്തു..

“അയ്യോ… എന്റമ്മേ… “

“എന്താടാ… “നീരജ് ചോദിച്ചു..

“ങേ… തല.. തല ഇടിച്ചെടാ…. അയ്യോ… “

“എടാ നീ സൂക്ഷിച്ചു നടക്കു…ചുമ്മാ…. കുട്ടിക്കളി മാറിയിട്ടില്ല ഇത് വരെ.. “

“ഹേയ്… സാരമില്ല… ഡാ.. ഞാൻ വെയ്ക്കട്ടെ.. ഇത്തിരി കഴിഞ്ഞു വിളിക്കാം.. “

“Ok ഡാ…. “

അവൻ ഫോൺ കട്ട്‌ ചെയ്തു..

അപ്പോളേക്കും നന്ദന ഓടി ബാത്‌റൂമിൽ കയറി…

ഡോർ അടയ്ക്കാൻ അവൾക്ക് സാധിച്ചില്ല..

അപ്പോളേക്കും വരുൺ വന്നു അവളെ പിടിച്ചു വെളിയിലേക്ക് ഇറക്കി..

പെട്ടന്ന് ആണ് സാറ മുറിയിലേക്ക് വന്നത്  

“ഇച്ചായാ…. ദേ റോഷൻചായൻ… “അവൾ ഫോൺ കൊടുത്തു 

“ഹെലോ… ചേട്ടായി… ആഹ്.. ഞാൻ എന്റെ ഫ്രണ്ടിനെ വിളിക്കുവായിരുന്നു… “

“എന്നാ ഉണ്ടെന്നേ… “

“വിശേഷം ഒന്നുമില്ല ഡാ .ഞങ്ങൾ ഈ മാസം അവസാന വരും…. “

“ആണോ… “

“മ്..

“ഡാ… പള്ളികമ്മറ്റി കൂടുമ്പോൾ നമ്മൾ തന്നെ ആണ് പെരുന്നാൾ നടത്തുന്നത് എന്ന് പറഞ്ഞേക്കണം “

“അതൊക്കെ നേരത്തെ ഫിക്സ്  ആണല്ലോ ചേട്ടായി.. “

“Ok ഡാ… ഞാൻ പറഞ്ഞു എന്നെ ഒള്ളു…. “

“ചേച്ചി… എന്ത്യേ… “?

“അവളു വന്നില്ലെടാ… ഡ്യൂട്ടി ആണ്.. “

“Ok…… “

“എന്നാ ഉണ്ടെടാ നാട്ടിൽ… ടോണിയെ കാണാറുണ്ടോ.. “

“ടോണി ചേട്ടായിയെ കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ക്ലബ്‌ ഇൽ വെച്ച് കണ്ടു…… ചേട്ടായിടെ കാര്യം ചോദിക്കാറുണ്ട്.. “

“മ്മ്… നാട്ടിലോട്ട് ഓടി വരാൻ കൊതി ആയി… “

“ആഹ് ഇനി ഇത്തിരി നാളുകൾ കൂടി ക്ഷമിച്ചാൽ മതിയല്ലോ. 

“അതേ അതേ… ഭയങ്കര സന്തോഷം ആണ് ഇപ്പോൾ.. “

“നമ്മുടെ വരിക്കപ്ലാവിന്റെ ചക്ക പറിച്ചു പഴുപ്പിച്ചിട്ട് അമ്മച്ചി വരട്ടി വെച്ചിട്ടുണ്ട്..

“ഹോ… ആ തേൻവരിക്ക ആണോടാ.. “

“അതേ.. ചേട്ടായി… “

“കേട്ടിട്ട് വായിൽ വെള്ളം ഊറുന്നു… “

“എന്നാൽ അതിലും വെള്ളം ഊറുന്ന വേറൊരു സാധനം ഉണ്ട്.. “

“അതെന്നതാടാ… “

“മാമ്പഴം വെച്ചു തെര ഉണ്ടാക്കിയിട്ടുണ്ട്.. “

“ഹോ.. എന്റെ മാതാവേ… ടൈറ്റാനിക്ക് ആണ് വായിൽ.. “

“ചേട്ടായി… ഞാൻ മമ്മീടെ കൈയിൽ കൊടുക്കാമെ..ദേ മമ്മി വന്നു.. “

മുറിയിലേക്ക് കയറി വന്ന ആൻസി ടെ കൈയിൽ അവൻ ഫോൺ കൊടുത്തു..

നന്ദന മുറിയുടെ ഒരു vaശത്തേക്ക് മാറി നിൽക്കുക ആണ്…

ആൻസി ഫോണും മേടിച്ചു കൊണ്ടു മുറിയ്ക്ക് പുറത്തേക്ക് പോയി..

“ചേച്ചി… വാ… നമ്മൾക്ക് ഫുഡ്‌  കഴിയ്ക്കാം… നന്ദനയെ കൈയിൽ പിടിച്ചു കൊണ്ടു സാറ പറഞ്ഞു..

അങ്ങനെ അവർ മൂന്നുപേരും കൂടി ഇരുന്നു ആണ് കഴിച്ചത്..

“നന്ദു… ദിസ്‌  ഈസ്‌ ടൂ  മച്ച് . “

അന്ന് ഉറങ്ങാൻ കിടന്നപ്പോൾ വരുൺ പറഞ്ഞു..

“എന്ത് പറ്റി… “

“നിന്നെ ഇങ്ങനെ കണ്ടോണ്ടു കിടക്കാൻ ആണോ ഞാൻ കെട്ടിക്കൊണ്ട് വന്നത്…

“അയ്യേ… ഈ മനുഷ്യന് ഇത് മാത്രമേ ഒള്ളു… “

“അതേ… എന്നാടി.. “

“കഷ്ടം…. “

“ഓഹ്.. ഞാൻ അങ്ങ് സഹിച്ചു… “

“കിടന്നു ഉറങ്ങി ക്കേ… ഗുഡ് നൈറ്റ്‌ . “അവൾ പുതപ്പെടുത്തു പുതച്ചു..

തുടരുന്നു…

(ഹായ്….. സ്റ്റോറി വായിച്ചിട്ട് like ചെയ്യണേ… നിങ്ങളുടെ അഭിപ്രായം cmnt ചെയ്യണേ… )

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

നിനക്കായ്‌

കാവ്യം

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

മന്ദാരം

3.7/5 - (3 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply