Skip to content

അച്ചായന്റെ പെണ്ണ് – 2

  • by
achayante-pennu

അവൻ തന്റെ അടുത്തേക്ക് നീങ്ങി വരുന്നത് കണ്ടതും നന്ദനയ്ക്ക് സകല നിയന്ത്രണങ്ങളും വിട്ടു..

അവന്റെ വലതു കരം അവളുടെ കാലിന്റെ അടിവശത്തേക്ക് ആണ് നീങ്ങുന്നത്..

നന്ദന ആണെങ്കിൽ സർവശക്തിയും ഉപയ്യോഗിച്ചു… എന്നിട്ട് അവന്റെ വലതു കൈ തണ്ടയിൽ ഒറ്റ കടി ആയിരുന്നു..

“ആഹ് അമ്മേ… വിടെടി… “നന്ദന ആണെങ്കിൽ അവന്റെ വലതു കയ്യിൽ ആഞ്ഞു കടിച്ചിരിക്കുക ആണ്..

Appol ഒന്നുകൂടി അവളുടെ ദന്തനിരകൾ അവന്റെ കൈത്തണ്ടയിൽ ആഴ്ന്നു ഇറങ്ങി..

“യ്യോ.. എന്റെ ഗീവർഗീസ് പുണ്യാളാ… ഇത് എന്തോന്ന് ആണിത്….പേപ്പട്ടിയെ ആണോ എന്റെ മിശിഹായിയെ ഞാൻ വണ്ടിയിൽ വലിച്ചു കയറ്റിയത്..  “

അവന്റെ കണ്ണ് നിറഞ്ഞു വന്നു..

“വിടെടി പുല്ലേ… “അവൻ ബലമായി തന്റെ കൈ അവളുടെ വായിൽ നിന്ന് മോചിപ്പിച്ചു.. വേദന കൊണ്ട് പുളയുകയാണ് അവൻ….

നന്ദന ആണെങ്കിൽ ഡോർ തുറന്നു വെളിയിലേക്കു ഇറങ്ങാൻ  പോകുക ആണെന്ന് അവനു മനസിലായി..

ഒരു നിമിഷം കൊണ്ടു അവൻ അവളെ വലിച്ചു തന്നിലേക്ക് അടുപ്പിച്ചു..

“ഈ പെരുമഴയത്തു ഇയാള് എങ്ങോട്ട് പോകുവാ.. “

“വിട് എന്നെ…. വിടാൻ അല്ലേ പറഞ്ഞത്.. “അവൾ പൊട്ടിക്കരഞ്ഞു

.

അവൻ ഒന്നും മനസിലാകാത്ത പോലെ അവളെ നോക്കി..

“എന്നെ ഇവിടെ ഇറക്കി വീട്ടിലെങ്കിൽ ഞാൻ ബഹളം വെച്ചു ആളെ കൂട്ടും “

അവൾ ഡോറിൽ ശക്തിയായി ഇടിച്ചു..

“ദേ.. പെണ്ണേ… എന്റെ വണ്ടി ഇടിച്ചു പൊട്ടിച്ചാൽ ഉണ്ടല്ലോ..  നീ മേടിക്കും എന്റെ കൈയിൽ നിന്ന്.. “

അവൻ കൈ ഓങ്ങി എങ്കിലും അതുപോലെ താഴേക്ക് ഇട്ടു..

വല്ലാത്ത വേദന..

കണ്ണീരാൽ കുതിർന്നു അവളുടെ കണ്മഷി എല്ലാം പടർന്നിരുന്നു.

.

അവൻ അവളെ തന്നിൽ നിന്ന് അടർത്തിമാറ്റി..

“ഹോസ്റ്റലിൽ അല്ലാതെ ഇയാളെ ഒരിടത്തും ഇറക്കി വിടാൻ എനിക്ക് പറ്റത്തില്ല.. ഞാൻ നിന്നെ ഉപദ്രവിക്കാൻ വന്നത് ഒന്നും അല്ല.. മര്യാദക്ക് അടങ്ങി ഇരുന്നോണം.”അതും പറഞ്ഞു കൊണ്ടു അവന്റെ കൈ വീണ്ടും അവളുടെ കാലിന്റെ അടിവശത്തേക്ക് ചെന്നു…

നന്ദനയെ വിറയ്ക്കുക ആണ് അവൻ നോക്കിയപ്പോൾ..

പെട്ടന്ന് അവളുടെ കാലിന്റെ അടിയിൽ നിന്ന് എന്തോ കിലുങ്ങുന്ന ശബ്ദം കേട്ടു..

നന്ദന മെല്ലെ താഴേയ്ക്ക് നോക്കി..

“എന്റെ പൊന്ന് പെൺകൊച്ചെ… ഞാൻ ഇത് എടുക്കാനായി ആണ് ഇങ്ങോട്ട് വന്നത്…അല്ലാതെ നിന്നെ പിടിയ്ക്കാൻ ഒന്നും അല്ല… “

“ചെ… ഈ കുട്ടി ഇത് എന്താണ് വിചാരിച്ചത്… എന്റെ വീട്ടിലും ഉണ്ട് ഇത് പോലെ ഒരു പെൺകൊച്ചു.. ഞങ്ങടെ സാറാമ്മ…. പേര് അങ്ങനെ അല്ല കെട്ടോ സൈറ മാത്യു  കൊട്ടാരത്തിൽ എന്നാണ്… എന്റെ ഇളയ പെങ്ങൾ.. അങ്ങനെ ഉള്ള ഞാൻ നിന്നോട് അപമര്യാദ ആയിട്ട് പെരുമാറുമോ “

അവൻ ആണെങ്കിൽ നോൺ സ്റ്റോപ്പ്‌ ആയിട്ട് പറയുക ആണ്…

“ഇയാള് കണ്ണീരു തുടയ്ക്ക്…. എനിക്ക് ഈ പെങ്കൊച്ചുങ്ങൾ കരയുന്നത് കാണാൻ മേല കെട്ടോ… പെങ്കൊച്ചുങ്ങൾ എന്നല്ല കുഞ്ഞിപ്പിള്ളേര് കരഞ്ഞാൽ പോലും എന്റെ ചങ്ക് പിടയും… “

അവൻ അത്‌ പറയുകയും അവൾ മെല്ലെ കണ്ണീർ ഒപ്പി…

“ആ ഇപ്പോളാണ് മിടുക്കി കുട്ടി ആയതു… “

വരുൺ ചിരിച്ചു…

ഈ മഴ ഒക്കെ കാണുമ്പോൾ ഞങ്ങള് കോട്ടയംകാർക്ക് ഇതൊരെണ്ണം വേണം, കൂട്ടത്തിൽ ഞങ്ങടെ അമ്മമ്മച്ചീടെ beef fry കൂടെ ഉണ്ടെങ്കിൽ സംഗതി കുശാലാ.. എപ്പോളും ഒന്നും ഇല്ലാ കെട്ടോ.. ” അവൻ സീറ്റിന്റെ അടിയിൽ ഒളിപ്പിച്ചു വെച്ച beerbottle എടുത്തു തന്റെ ബാഗിൽ വെച്ച്… എന്നിട്ട് ഡോർ തുറന്നു വെളിയിൽ ഇറങ്ങി ഡിക്കിയിൽ ഒളിപ്പിച്ചു വെച്ചു..

“വേറൊന്നും കൊണ്ട് അല്ല കെട്ടോ.. ന്റെ ഒരു ചങ്ക് ഫ്രണ്ട് ഇന്ന് നൈറ്റിൽ  വരുന്നുണ്ട്, അതിനു വേണ്ടി മേടിച്ചതാ.. ഇനി ഇത് എങ്ങാനും ഗതികേടിനു ആരെങ്കിലും കണ്ടാൽ വെറുതെ seen ആക്കണ്ടല്ലോ എന്നോർത്തല്ലാ… ഞാൻ കുറച്ചു മുൻപ് വണ്ടി ബ്രേക്ക്‌ ചവിട്ടിയപ്പോൾ ഇത് കുലുങ്ങുന്ന sound കേട്ടു…. ഇനി അത് കുട്ടി എങ്ങാനും ചവിട്ടി പൊട്ടിക്കുമോ എന്നോർത്താ … അവൻ കൈ കുടഞ്ഞുകൊണ്ട് ഡ്രൈവിംഗ് സീറ്റിൽ വന്നിരുന്നു..

“ഞാൻ ഒരു മദ്യപാനി ആണെന്ന് ഒന്നും ഓർക്കരുത് കെട്ടോ…വല്ലപ്പോഴും മാത്രം  “

നന്ദന ആണെങ്കിൽ ആകെ മരവിച്ചു ഇരിക്കുന്നത് പോലെ അവനു തോന്നി..

അവൻ മെല്ലെ വണ്ടി സ്റ്റാർട്ട്‌ ചെയ്തു….

“ഇയാളുടെ നാട് എവിടെയാണ് എന്ന് പറഞ്ഞത് “

“നാട് മുണ്ടൂര് ആണ്… പാലക്കാട്‌ ഡിസ്ട്രിക്ട്.. “അവളുടെ ശബ്ദം ചിലമ്പിച്ചു..

“വിട്ടിൽ ആരൊക്കെ ഉണ്ട് “

“എല്ലാവരും ഉണ്ട് “

“Ok ok… “

“ഇയാൾക്ക് ഇപ്പോളും പേടി വിട്ടു മാറിയിട്ടില്ല അല്ലെ “

അവൻ ചോദിച്ചു..

“അങ്ങനെ ഒന്നും ഇല്ലാ “

പിന്നീട് അവർ രണ്ടാളും കൂടുതൽ ഒന്നും സംസാരിച്ചില്ല…

ഓവർ ആക്കി ചളമാക്കേണ്ട എന്ന് അവൻ ഉറപ്പിച്ചു..

ഇത്തിരി ആക്രാന്തം കൂടി പോയല്ലോ മോനേ…. അവൻ ഒന്ന് നിശ്വസിച്ചു..

നന്ദന വെളിയിലേക്ക് നോക്കി ഇരിയ്ക്കുക ആണ്…

കാഴ്ചകൾ കാണുന്നുണ്ട് എങ്കിലും മനസ് ഇവിടെ ഒന്നുമല്ല എന്ന് വരുണിനു തോന്നി..

ഹോസ്റ്റലിന്റെ മുൻപിൽ അവളെ ഇറക്കി

“അതേയ്… am sorry ട്ടോ… ഞാൻ അറിയാതെ…. പെട്ടന്ന്… എനിക്ക്… sorry “

അവൾ ഡ്രൈവിംഗ് സീറ്റിന്റെ അടുത്ത വന്നു അവനോട് മെല്ലെ പറഞ്ഞു..

“ഹേയ് its ok….. ഞാൻ കുറച്ചു കൂടി വകതിരിവ് കാണിക്കണം ആയിരുന്നു എന്ന് എനിക്ക് പിന്നീട് ആണ് തോന്നിയത്… “

“അതേയ്… റ്റീനചേച്ചിയോട് പറയേണ്ട കെട്ടോ… “

“No no… നെവർ…. ഇത് ഞാൻ അങ്ങോട്ട്‌ പറയാൻ ഇരിക്കുക ആയിരുന്നു.. “

“ശരി എന്നാൽ… “

“Ok.. “

ഒരു ടാറ്റയും കൊടുത്തു glass മെല്ലെ കയറ്റിയിട്ട് അവൻ വണ്ടി മുന്നോട്ട് എടുത്തു..

തന്റെ വലതു കൈയിലേക്ക് അവൻ നോക്കി..

അവൾ കടിച്ച പാട് ചുവന്ന നിറത്തിൽ തിണിർത്തു കിടക്കുക ആണ്..

അവൻ മെല്ലെ അവിടെ ഒന്ന് തലോടി

വല്ലാത്ത നീറ്റൽ……

എന്നാലും… എന്നാലും… ഈ വേദനയിലും എന്തോ ഒരു സുഖം…..

ഇത് വരെ തോന്നാത്ത ഒരു അനുഭൂതി…

മോനേ… വരുൺ…. നീ പെട്ടു… ശരിക്കും നീ പെട്ടു… അതുറപ്പാ… അവൻ മനസ്സിൽ ഓർത്തു..

പതഞ്ഞു പൊങ്ങിയ ഗ്ലാസ്‌ എടുത്തു ചുണ്ടോട് ചേർക്കുക ആണ് വരുൺ …

“പുർണിമേടെ കൊച്ചച്ചന്റെ മകളുടെ കല്യാണം… കഷ്ടകാലത്തിന് കൊച്ചച്ചൻ തട്ടിപോയിട്ട് ഒരു വർഷം കഴിഞ്ഞു… അതുകൊണ്ട് ആ പെണ്ണിന് രണ്ടു പവൻ കൊടുക്കണം എന്ന് പറഞ്ഞു അവൾ ഒരു സമാധാനവും തരുന്നില്ല… “

“മ്… ‘

“ടാ കോപ്പേ… നീ ഇത് ഏത് ലോകത്താണ്.. ഞാൻ പറയുന്നത് വെല്ലോം നീ കേൾക്കുന്നുണ്ടോ.. “നീരജിനു ദേഷ്യം വന്നു..

“ഒന്നും കേൾക്കുന്നില്ല മോനേ..ഇന്ന് കാലത്തേ മുതൽ എന്റെ മനസ് നിറയെ അവൾ ആണ്… അവൾ മാത്രം “

അവൻ ജനാലയുടെ അരികിലേക്ക് ചെന്നു നിന്നു..

“ആര്….,,, നീ ആരുടെ കാര്യം ആണ് പറയുന്നത്..ഒന്ന് തെളിച്ചു പറയെടാ “

“തല്ക്കാലം നീ ഇത്രയും അറിഞ്ഞാൽ മതി… ബാക്കി എല്ലാം വഴിയേ പറയാം…. “

“മ്…first love,,, ആ ഫാത്തിമ അല്ലേ… അവള് പോയതിൽ പിന്നെ അച്ചായന് ഇത്തിരി ഒതുങ്ങിയത് ആയിരുന്നു… ഇനി പുതിയത് ഏത് ആണോ ആവോ… “

“ഒന്ന് പോടാ…. അതൊക്ക നമ്മുടെ പ്രായത്തിന്റെ ഓരോരോ ചാപല്യങ്ങൾ…..അതിനു ആണോ ഇങ്ങനെ ഒക്കെ പറയുന്നത്… “

“മ്… ചാപല്യങ്ങൾ.. ഒന്ന് പോടാ കോപ്പേ… “

“but neeraj…. still ‘m serious.. very very serious….. “

“Ok… ok…ഞാൻ പോകുവാ.. ഇല്ലെങ്കിൽ പൂർണിമ ഡോർ ലോക്ക് ചെയ്യും… “

“എന്തൊരു ദുർവിധി ആണെടാ…ചെല്ല് ചെല്ല്… “അവൻ നീരജിന്റെ തോളിൽ തട്ടി..

അവന്റെ വീടിന്റെ ഓപ്പോസിറ് സൈഡിൽ ആണ് നീരജ് താമസിക്കുന്നത്… അവന്റെ കമ്പനിയിൽ തന്നെ ആണ് നീര്ജും ഭാര്യയും work ചെയുന്നത്..

എല്ലാ മാസവും 22 th….. ആ ഡേറ്റ് ഇൽ നീര്ജും വരുണും ഓരോ ബിയർ പൊട്ടിക്കും…

അതിനു വന്നതാണ് അവൻ..

അവൻ യാത്ര പറഞ്ഞു പോയതും വരുൺ ഡോർ ലോക്ക് ചെയ്ത്..

നന്ദന… നന്ദന….നന്ദന…..

അവളെ കണ്ടപ്പോൾ മുതൽ തുടങ്ങിയതാണ് ഈ ഇളക്കം… അവളെ കാറിൽ വെച്ച് വലിച്ചു തന്നോട് ചേർത്തപ്പോൾ അവളിൽ നിന്ന് ഉതിർന്നുവന്ന പനിനീരിന്റെ സുഗന്ധം….. ഹോ…. ഓർക്കാൻ കൂടി വയ്യാ….മറ്റൊരു പെണ്ണിനോടും തോന്നാത്ത എന്തോ ഒരിത്…. കർത്താവേ…. അവളെ അങ്ങ് ചെന്നു  പൊക്കിയാലോ… എന്നിട്ട് നേരെ കോട്ടയത്തേക്ക് വെച്ചു പിടിക്കാൻ ഉള്ള മനസ് ഉണ്ട്…

“എന്നാലും എന്റെ മോനേ, നീ ഇത് എന്നാ പരിപാടിയാടാ കാണിച്ചത്, നമ്മടെ കുടുംബത്തിൽ ആരും ഇത് വരെ അന്യജാതിക്കാരി പെണ്ണിനെ കെട്ടിയിട്ടില്ല…..”അമ്മമ്മച്ചി ഇരുന്നു മൂക്കുപിഴിയുന്നത് പോലെ അവനു തോന്നി….

“ഓഹ് അതൊക്കെ താൻ നോക്കതില്ല… കെട്ടുവാണേൽ ഇവളെ കെട്ടും… but അവളുടെ സമ്മതം വേണം… “അവൻ ആലോചിച്ചു…

അതൊക്കെ താൻ വഴിയേ ഒപ്പിക്കും…

ഈ സുന്ദരനെ ഇഷ്ടമാകാത്ത പെൺകുട്ടികൾ ഉണ്ടോ..

അവൻ നീലക്കണ്ണാടിയ്ക്ക് മുന്നിൽ ചെന്നു നിന്നു..

എന്റെ അക്കരയമ്മേ അവളെ എനിക്ക് തന്നേക്കണേ… അത്രയ്ക്ക്… അത്രയ്ക്ക് അവൾ അങ്ങ് പിടിച്ചു പോയി…

അപ്പോളേക്കും അവന്റെ ഫോൺ ശബ്‌ദിച്ചു..

അമ്മമ്മച്ചി ആണ്… സീരിയൽ ഒക്കെ കണ്ടു കഴിഞ്ഞിട്ട് ഉള്ള വിളി ആണ്… എന്നും പതിവ് ആണ ഈ വിളി.. .

“ഹലോ അമ്മമ്മച്ചി….. “

“നീ എന്നടുക്കുവാടാ മോനെ.. വല്ലതും കഴിച്ചോ നിയ് “

സ്ഥിരം ചോദ്യം ആണ്..

“ഞാൻ ഒരു egg chilli പാർസൽ മേടിച്ചു… പിന്നെ ചപ്പാത്തിയും കഴിച്ചു അമ്മമ്മച്ചി… “

“ഹോ.. ഈ കണ്ണില്കണ്ടത് എല്ലാം മേടിച്ചു തിന്ന് നിനക്ക് വല്ല സൂക്കേടും വരും കെട്ടോ മോനേ,,, കഴിഞ്ഞ തവണ വന്നപ്പോ നീ അങ്ങ് കോലം കെട്ട് പോയ്യി. “

“എന്റെ അമ്മമ്മച്ചി പിന്നെ ഞാൻ എന്നാ കഴിക്കും… അങ്ങോട്ട്  ഓടി വന്ന അമ്മമ്മച്ചീടെ ചക്കപ്പുഴുക്കും ബീഫ്‌ക്കറിയും കൂട്ടാൻ ഉള്ള മനസ് ഉണ്ട് എനിക്ക്.. പക്ഷേ നടക്കത്തില്ലലോ “

“ഹോ.. എന്റെ മോനേ നീ എന്നെ ഇങ്ങനെ വിഷമിപ്പിക്കല്ലേ… എനിക്ക് ഇത് കേട്ടാൽ കരച്ചിൽ വരും “അവരുടെ ശബ്‌ദം ഇടറിയത് അവൻ അറിഞ്ഞു..

“എന്നാത്തിനാ അമ്മമ്മച്ചി…. അതിനു മാത്രം ഞാൻ ഒന്നും പറഞ്ഞില്ലാലോ… “

“ഇവിടെ ആണെങ്കിൽ മാത്തച്ചൻ ഇന്ന് ഇറച്ചി മേടിച്ചു കൊണ്ട് വന്നിട്ടുണ്ട് ആയിരുന്നു മോനേ…തെക്കേലെ സോമന്റെ പോത്തിനെ വെട്ടി.. അതുകൊണ്ട് നല്ല പോത്തിറച്ചി കിട്ടി..  പിന്നെ വറീതിനെ കൊണ്ട് ഒരു ചക്കയും ഇടീപ്പിച്ചു… “

“ഹോ… അപ്പൊ എല്ലാം വെട്ടിവിഴുങ്ങി  കഴിഞ്ഞിട്ടുള്ള വിളി ആണല്ലേ… എന്നെ അങ്ങ് കൊല്ല്.. “

“നീ ഇനി എന്നാടാ മക്കളെ വരുന്നത്… ഉടനെ ലീവ് കിട്ടുമോ.. “

“ഞാൻ നോക്കട്ടെ….അമ്മമ്മച്ചീടെ ബീഫ് കറി … ആ കൈപ്പുണ്യം… അത്‌ ഓർക്കുമ്പോ വായിൽ കപ്പലോടും.. “

“എടാ… പതുക്കെ പറ.. ആൻസി കേൾക്കണ്ട കെട്ടോ.. പിന്നെ അത് മതി “അമ്മമ്മച്ചീടെ പിറുപിറുക്കൽ കേട്ട് അവൻ ചിരിച്ചു..

“അമ്മച്ചി അവനോട് കാര്യം പറഞ്ഞോ “പപ്പാ യുടെ സംസാരം അവന്റെ കാതിൽ മുഴങ്ങി..

“ഓഹ്.. ഞാൻ അത് മറന്നു… മോനേ.. എടാ.. വരുൺകുട്ട “

“ആഹ് മതി മതി.. aആ ഫോൺ ഇങ്ങോട്ട് താ… ഞാൻ പറയാം… “ഫോൺ പപ്പയ്ക്ക് കൈമാറിയത് അവൻ അറിഞ്ഞു..

ഹെലോ…പപ്പാ…

“ആഹ്.. ഇന്നലെ ജോയിച്ചൻ വന്നിട്ട് എന്നാ പറഞ്ഞു പോയെടാ.. “

“പ്രേത്യേകിച്ചു ഒന്നും പറഞ്ഞില്ല  പപ്പാ.. അങ്കിൾ ബിസി ആയിരുന്നു..

“മ്… സുസന്നെടെ ഏതോ അമ്മാച്ചന്റെ മകടെ മകൾ ഉണ്ടെന്ന്.. പെണ്ണ് യൂ കെ യിൽ bsc നേഴ്സ് ആണ്.. അവളുടെ പേരെന്റ്സ് അവിടെ settled ആണെന്ന്… നാട്ടിൽ ആണെങ്കിൽ തിരുവല്ലയിൽ ആണ് അവരുടെ തറവാട്… കുന്നേൽപറമ്പിൽ എന്നു പറഞ്ഞാൽ അറിയാത്തവർ ആരും ഇല്ലാ… പെണ്ണിനെ കാണാനും സുന്ദരി ആണെന്ന്…”

“മ്……… “

“നിനക്ക് താല്പര്യം ഉണ്ടോ….. നമ്മൾക്ക് നോക്കിയ്യലോ…. “

വരുൺ തന്റെ വലതു കരം ഭിത്തിയിലേക്ക് ഊന്നി  വെച്ചിട്ടുണ്ട്…

നന്ദന കടിച്ച പാട് അപ്പോളും തിണിർത്തു കിടക്കുന്നു…

“വെച്ചിട്ടുണ്ടെടി കാന്താരി… “

“എന്താ… നീ വെല്ലോം പറഞ്ഞോ.. “

“ങേ… ഇല്ലാ പപ്പാ.. ദിവസങ്ങൾ ഉണ്ടല്ലോ… നമ്മൾക്ക് നോക്കാം… മമ്മി എവിടെ.. “

“അതല്ലല്ലോ ഞാൻ പറഞ്ഞത്… നീ ഒരു തീരുമാനം പറ… ഇത് നോക്കണോ.. “

“അത്… പപ്പാ… സാറാമ്മേടെ കെട്ട് കഴിഞ്ഞിട്ട് മതി…. “

“അത്‌ നീ ആന്നോടാ തീരുമാനിക്കുന്നത്..  വയസ് 28 ആയി.. ഇനി എന്നാ… മൂക്കിൽ പല്ല് മുളച്ചിട്ടോ..  “മമ്മി യുടെ ഊഴം ആണ് അടുത്തത്..

“ആഹ്… തുടങ്ങി… എന്റെ മമ്മി… ഞാൻ ഇങ്ങനെ ബാച്ചിലർ ആയി കഴിയുന്നത് കണ്ടിട്ട് സുഖിക്കുന്നില്ല അല്ലെ… ഈ പാവം ജീവിച്ചു പൊയ്ക്കോട്ടേ “

“ദേ… നീ എന്റെ കൈയിൽ നിന്ന് മേടിക്കും കെട്ടോ… ഇത് നമ്മൾ ഉറപ്പിക്കാൻ പോകുവാ “

“പിന്നെ പിന്നെ… അത് മമ്മി ആണോ തീരുമാനിക്കുന്നത്… ഞാൻ ഒന്ന് ആലോചിക്കട്ടെ… എന്തായാലും ഒരാഴ്ച.. അതിനുള്ളിൽ പറയാം… “

“എന്തോന്ന്… ഒരാഴ്ച… ഒരു മണിക്കൂർ.. അതിനുള്ളിൽ നീ ഇങ്ങോട്ടു പറഞ്ഞാൽ മതി.. “

മമ്മി ആള് ജഗജില്ലി ആണെന്ന് അമ്മമ്മച്ചി പറയുന്നത് സത്യം ആണെന്ന് അവൻ ഓർത്തു..

“സാറാമ്മ എന്ത്യേ “?

.” അവൾ കിച്ചണിൽ ആണ്… ഞാൻ കൊടുക്കാം… “

മമ്മി ഫോണുമായി അടുക്കളയിലേക്ക് നടന്നു..

മിക്സിയുടെ ശബ്‌ദം മുഴങ്ങി കേൾക്കാo….

“ഹെലോ…. ഇച്ചായാ… one mint… “

മിക്സിയുടെ ശബ്ദത്തെക്കാൾ ഉച്ചത്തിൽ അവളുടെ ആണ്..

“ഹോ… ചെവി പൊട്ടിക്കാതെടി “

“മ്… പറ പറ…. ഇച്ചായ… . മമ്മി പറഞ്ഞ ആ പെങ്കൊച്ചു സുന്ദരി ആണെന്ന്.. പേര് കാതറിൻ… നമ്മൾക്ക് അങ്ങോട്ട് ഉറപ്പിച്ചാലോ.. “

“ടി… നീ മിണ്ടാതെ അവിടെ നിൽക്ക്… അതൊക്ക അതിന്റ സമയത്തു നടക്കും… “

“ഓഹ്… എന്നാ സമയം… എങ്കിൽ ആ കണിയാൻ രാഘവൻ ചേട്ടന്റെ അടുത്ത് പോയാലോ… നമ്മുടെ രാഹുലിന്റെ അമ്മാവൻ… “

“ങേ… നീ മതം മാറ്റുവാ എന്നെകൊണ്ട്.. “

“യ്യോ… അതല്ല പറഞ്ഞത്… ഇച്ചായന്റെ സമയം ഒന്ന് നോക്കിക്കാം എന്നാ ഞാൻ ഉദ്ദേശിച്ചത്.. “

“Oh…അങ്ങനെ…. “

“നീ അവിടെ കിടന്നു ബഹളം കൂട്ടാതെ… ഞാൻ എന്തായാലും നിന്റെ മിന്നുകെട്ട് കഴിഞ്ഞേ കെട്ടു… അത്‌ മൂന്ന് തരo.. “

“ഓഹ് പിന്നെ… അത് ഞാൻ തീരുമാനിച്ചോളാം… “മമ്മി ഫോൺ മേടിച്ചു എന്ന് മനസ്സിലാക്കിയതും അവൻ കാൾ കട്ട്‌ ചെയ്തു..

“കണ്ടോ… കണ്ടോ… അവൻ ഫോൺ കട്ട്‌ ചെയ്തു… ഇവൻ ഇത് എന്നാ ഭവിച്ചാണോ.. “

“ഇനി അവന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ ആവോ.. “?

രാത്രിയിൽ കിടക്കാൻ നേരം ആൻസി ഭർത്താവിനോട് ചോദിച്ചു..

“പിന്നെ പിന്നെ… ഉണ്ട്…. എടി.. അവൻ എന്റെ മോൻ ആണ് കെട്ടോ.. “

“മ്… അതാ എന്റെയും സംശയം… “

ആൻസി അയാളെ ഒന്ന് നോക്കി..

“ചെവിക്കല്ല് തീർത്തു മേടിക്കും നീ കെട്ടോ.. എന്നതാടി നിനക്ക് ഇത്ര സംശയം.. “

“ഞാൻ ഒരു തമാശ പറഞ്ഞത് അല്ലെ.. അപ്പോളേക്കും നിങ്ങളുടെ മട്ടു മാറിയോ… “

“മ്… ഈ കൊട്ടാരത്തിലെ രാഞ്ജി അയ്യിട്ടു നീ വിലസുന്നതും പോരാ.. ഒരുമാതിരി മറ്റേ ഡയലോഗും… “

അയ്യാൾ പുതപ്പെടുത്തു ദേഹത്തേക്ക് ഇട്ടു..

“എന്റെ ദൈവമേ.. അവനു നല്ല കുടുംബത്തിൽ നിന്ന് ഒരു പെണ്ണ് കിട്ടിയാൽ മതി ആയിരുന്നു.. “

“നീ കിടന്നു ഉറങ്ങാൻ നോക്ക് ആൻസി.. കുറെ നേരം ആയി അവൾ തുടങ്ങിട്ടിട്ട്.. “

അയാൾ കണ്ണുകൾ അടച്ചു..

***************

വൈബ്രേഷൻ വന്നപ്പോൾ വരുൺ ഫോൺ എടുത്തു നോക്കി…

സാറാമ്മ ചക്കപ്പുഴുക്കും പോത്തു കറിയും തട്ടുന്ന ഫോട്ടോ ആണ്..

കൂടെ അമ്മമ്മച്ചിയും ഉണ്ട്..

“ടി…… “

“എന്തോ… “

“നി ബാത്‌റൂമിൽ പോയി ഡാൻസ് കളിക്കും ഇന്ന്… നോക്കിക്കോ… “

അവൻ msg അയച്ചു..

“ഓഹ്.. ആയിക്കോട്ടെ…

Goodnight…ഇച്ചായ.. “

“Bathroom night സാറാമ്മേ… “

*************************

കാഞ്ഞിരപ്പള്ളിക്കാരൻ കൊട്ടാരത്തിൽ ശ്രീ മാത്യു വർഗീസിനും ശ്രീമതി ആൻസി മാത്യുവിനും നാല്  മക്കൾ ആണ്..

മൂത്തവർ ഇരട്ടകൾ ആണ്.. മെറിനും റോഷനും..

മെറിനെ കെട്ടിച്ചു അയച്ചത് ചങ്ങനാശ്ശേരിയിൽ ആണ്… മെറിനും ഭർത്താവ് കുര്യനും ഡോക്ടർ ആണ്..

ഒരു മകൾ ഉണ്ട്… 3വയസ് കാരിയായ ഒരു കുറുമ്പത്തി… മീവൽ തെരേസ്സ കുര്യൻ..

റോഷനും പെണ്ണുമ്പിള്ളയും അമേരിക്കയിൽ ആണ്..

റോഷന്റെ ഭാര്യ ആന്മരിയ നേഴ്സ് ആണ്… അവൾ കെട്ട് കഴിഞ്ഞു റോഷനെയും അവിടേക്ക് കൊണ്ടു പോയി… റോഷൻ എഞ്ചിനീയർ ആണ്..

അങ്ങനെ മൂത്ത മക്കൾ രണ്ടാളും സ്വസ്ഥം ആയി.. ഇനി ഉള്ളത് വരുണിന്റെ ഊഴം ആണ്.. അവനെയും നാട് കടത്താൻ ആണ് ആൻസി നോക്കുന്നത് എന്ന് അമ്മമ്മച്ചി പറയും..

പുരാതന കാലം തൊട്ടേ ഇഷ്ടം പോലെ സ്വത്ത്‌ ഉള്ളവർ ആണ് മാത്തച്ചന്റെ കാരണവന്മാർ..

ഏക്കർ കണക്കിന് റബ്ബർ തോട്ടവും പാറമടയും കോഴിഫാമും കൈത കൃഷിയും തേക്കിൻതോട്ടവും ഇതൊക്ക പോരാഞ്ഞിട്ട് കുട്ടിക്കാനത്തും ഏലപ്പാറയിലും തേയിലകാടും എല്ലാം ഉണ്ട്…

എല്ലാം നോക്കി നടത്തുന്നത് മാത്തച്ചൻ ഒരാൾ ആണ്.. അതിനുള്ള കഴിവും അയാൾക്കുണ്ട്..

പിന്നെ അയാൾ കൊണ്ടുവരുന്ന ഓരോ തുട്ടും ആക്കിഇഴുക്കി ചിലവാക്കാൻ ആൻസി കൂടി ഉള്ളപ്പോൾ പിന്നെ അവർക്ക് എന്നതിന്റെ കുറവ് ആണ് ഉള്ളത്..

എന്നാലും ആൺമക്കളെ രണ്ടുപേരെയും നേഴ്സ്മാരെ കൊണ്ടു കെട്ടിച്ചു അക്കരക്ക് വിടണം എന്നാണ് ആൻസിയ്യുടെ ചിന്ന ആഗ്രഹം…

കാരണം ആൻസിയുടെ കുടുംബത്തിൽ മുക്കാലും ഈ ഒരു രീതി പിന്തുടരുന്നവർ ആണ്…

പിന്നെ ആകെ ഉള്ള ഒരു വിഷമം മൂത്ത മകന്റെ കല്യാണം കഴിഞ്ഞിട്ട് 4വർഷം ആയി.. അവർക്ക് കുഞ്ഞുങ്ങൾ ആയിട്ടില്ല എന്നതാണ്..

ഈ വർഷത്തെ കത്തീഡ്രൽ പള്ളി പെരുന്നാൾ റോഷനെ കൊണ്ടു നടത്താം എന്ന് ആൻസി നേർന്നിട്ടുണ്ട്…

അത്കൊണ്ട് മാതാവ് അനുഗ്രഹിക്കും എന്നൊരു ഉറച്ച വിശ്വാസം ആണ് അവർക്ക്..

അങ്ങനെ റോഷൻ വരുമ്പോളേക്കും വരുണിന്റെ മിന്നുകെട്ട് കൂടി നടത്താൻ ഉള്ള നീക്കങ്ങൾ ആണ് മാത്തച്ചനും അൻസിയും നടത്തുന്നത്..

ആഹ് ഇനി എല്ലാം അക്കരമാതാവിന്റെ കൈയിൽ…

******************-*

ഹോ…. നിദ്രാദേവി ഇത് എവിടെ പോയി….ഉറക്കം വരാതെ അവൻ തിരിഞ്ഞു മറിഞ്ഞു കിടക്കുക ആണ്…

അടുത്ത  ദിവസo കാലത്തേ  അവളെ കണ്ടു എങ്കിലും ഒന്നും സംസാരിക്കാൻ കഴിഞ്ഞിലാ… തന്നെയുമല്ല കൂടെ വേറെ ആരൊക്കെയോ ഉണ്ടായിരുന്നു.. 

എന്നാലും ഒന്ന് കണ്ടല്ലോ… അത്‌ മതി… അത്‌ ധാരാളം മതി…

ആകെ ഉള്ള ഒരു പ്രേതീക്ഷ… ടീന ആണ്… അവള് വന്നിട്ട് വേണം ഒന്നുകൂടി ഒന്ന് കാറിൽ കയറ്റാൻ..

ഇടയ്ക്ക് ബ്രേക്ക്‌ ടൈമിൽ അവളെ കണ്ടപ്പോൾ തന്നോട് അവൾ സംസാരിച്ചിരുന്നു..

“ടീന ചേച്ചിയെ വിളിച്ചിട്ടു കിട്ടുന്നില്ല, ഞാൻ കുറെ try ചെയ്തു.. “

“മ്… ഞാനും വിളിച്ചു.. ഫോൺ കംപ്ലയിന്റ് ആണോന്ന് doubt “

“വേറെ ഏതെങ്കിലും നമ്പർ അറിയാമോ.. “അവൾ ചോദിച്ചു..

റിസപ്ഷൻ നിൽക്കുന്ന മീരയുടെ മുഖം ഇരുണ്ടണ് ഇരിക്കുന്നത് എന്ന് അവനു തോന്നി..

അപ്പോളേക്കും ശില്പ അങ്ങോട്ട് നടന്നു വന്നു..

“Hai വരുൺ…. “

“Hai.. “

“ഇതാരാ… നിന്റെ സിസ്റ്റർ ആണോ.. കണ്ടിട്ട് നല്ല സാമ്യം ഉണ്ട്.. “അവൾ ആക്കിയത് ആണെന്ന് അവനു മനസിലായയി

“അല്ലടി… എന്റെ ഫ്രണ്ടിന്റെ സിസ്റ്റർ ആണ്… “

“അപ്പൊ… നിന്റെയും സിസ്റ്റർ ആകില്ലേ.. “അവൾ ഒന്ന് ഇളകി ചിരിച്ചു..

“അന്യന്റെ മുതൽ ഞാൻ ആഗ്രഹിക്കാറില്ല… ആട്ടെ നീ ഇത് എങ്ങോട്ടാ… “

“ഞാൻ… just കാന്റീൻ വരെ പോകുവാ.. “

“Ok.. ok..

എങ്കിൽ ചേട്ടത്തി ചെല്ല്… “അവൻ അവളെ വേഗം അവിടെ നിന്ന് പറഞ്ഞു വിട്ടു.

“എങ്കിൽ ശരി … ഞാൻ പോകുവാണേ….”നന്ദന അത്‌ പറഞ്ഞതും അവനു ഇത്തിരി വിഷമം തോന്നി…

കുറച്ചൂടെ സംസാരിക്കാമായിരുന്നു.. അപ്പോളാണ് ആ തൊരപ്പത്തി ശില്പ വന്നത്..

“Ok…സി യൂ.. “

അവൾ നടന്നു പോയതും പിന്നിൽ നിന്ന് ഒരു ശൂ ശൂ…. ശബ്ദം കേട്ടു..

അവൻ നോക്കിയപ്പോൾ മീര ആണ്..

“Yes dear.. tell me… what1can I do for you.. “

“ന്റെ വരുൺ bro.. ആ കുട്ടി ഒരു പാവം ആണ് കെട്ടോ… കണ്ടാൽ തന്നെ അറിയാല്ലോ.. so നിന്റെ വിളച്ചിൽ ഒന്നും എടുത്തേക്കരുത്.. “

“What… what you mean meera”?

“പറയാം….. ഇയാള് ചുമ്മാ പഞ്ചാര അടിച്ചു ആ കൊച്ചിനെ വീഴിക്കാൻ നോക്കല്ലേ… അതൊരു പാവം ആണ്.. “

“എടോ… ഞാൻ എത്ര പേരെ പഞ്ചാര അടിച്ചു വീഴ്ത്തി… താൻ പറ.. “

“ആ ഫാത്തിമ… അവളുമായിട് താൻ love അല്ലായിരുന്നോ.. “

“ന്റെ വേളാങ്കണ്ണി മാതാവേ.. ഈ കുട്ടി ഇത് എന്തൊക്ക ആണ് പുലമ്പുന്നത്… ഫാത്തിമയോ… താൻ ഈ പറഞ്ഞത് അവൾ എങ്ങാനും അറിയണം.. “

“അറിഞ്ഞാൽ ഇപ്പൊ എന്താ.. സത്യം അല്ലെ ഞാൻ പറഞ്ഞത്.. “

“സത്യം… എന്ത് സത്യം… കല്ലുവെച്ച നുണ പറഞ്ഞിട്ട്…. ചെ… “

“ഓഹ്.. താൻ ഒരുപാട് ആക്ഷൻ എടുക്കാതെ… തന്നെ ഞാൻ two year ആയിട്ട് കാണുന്നത് അല്ലെ.. “

“ടോ… എന്റെ ഫ്രണ്ട് ഉണ്ട്.. റാഷിദ്‌…ഒരു ഈരാറ്റുപേട്ടക്കാരൻ ചുള്ളൻ…  ഞങൾ ബി ടെക്ക് മുതൽ ഒരുമിച്ചു ആയിരുന്നു.. ഞങ്ങളുടെ ജൂനിയർ ആയിരുന്നു പാത്തു.. അന്ന് മുതൽ പാത്തുവിനെ നോക്കി വെച്ചതാണ് റാഷിദ്‌.. അവന്റെ ലൈൻ ആയ അവളോട് എനിക്ക് പ്രേമം അല്ലെ… ചെ… “

അവൻ പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്തു.. ഫാത്തിമ weds റാഷിദ്‌ എന്നെഴുതിയ ഇൻവിറ്റേഷൻ കാർഡ് കാണിച്ചു..

മീര അവനെ ഒന്ന് നോക്കി..

“മ്

..ലെവള് ഇൻവിറ്റേഷൻ കാർഡ് അയച്ചു തന്നത് എന്നെ കാണിക്കണ്ട… തനിച്ചു അങ്ങ് കണ്ടാൽ മതി കെട്ടോ.. “

“മ്… അസൂയയ്ക്കും കഷണ്ടിയ്ക്കും മരുന്നില്ല… അല്ലെ മീരാ. “അവൻ നടന്നു നീങ്ങി..

“ടോ… തന്റെ വിളച്ചിൽ ഒന്നും ആ കൊച്ചിന്റെ എടുത്തു ചിലവാകില്ല കെട്ടോ… “

“നീ പോടീ കുരങ്ങി… “

അത്‌ പറഞ്ഞു കൊണ്ടു അവൻ നടന്നു നീങ്ങി..

കാര്യം ഫാത്തിമയെ തനിക്ക് ഇഷ്ടം ആയിരുന്നു.. അവൾക്ക് തന്നോടും… ഇഷ്ടം തുറന്നു പറഞ്ഞതിന്റെ നാലാം നാൾ അവൾ ജോലി നിറുത്തി പോയി, ഒരു കൊണ്ടോട്ടിക്കാരൻ റാഷിദ്‌ മുസ്തഫ…. അവനുമായി നിക്കാഹ് ഉറപ്പിച്ചു… പിന്നെ താൻ ആ വഴിയയ്ക്ക് നോക്കിയിട്ടില്ല…

അല്ലെങ്കിലും അന്യന്റെ മുതൽ തനിക്ക് വേണ്ട…

അങ്ങനെ ഒരു ചെറിയ ഇഷ്ടം മാത്രമേ തനിക്ക് ഒരു പെൺകുട്ടിയോട് തോന്നിയിട്ടൊള്ളു.. അത് ഫാത്തിമയോട് ആയിരുന്നു.. എന്നാലും ചുമ്മാ പഞ്ചാര അടിക്കാൻ മാത്രമേ താൻ ഉദ്ദേശിച്ചോളൂ… അല്ലാതെ കെട്ടാൻ ഒന്നും ചിന്തിച്ചിട്ടില്ല “

പക്ഷേ…. പക്ഷേ… നന്ദന… അവളോട് തനിക്കു തോന്നുന്ന ഇഷ്‌ക്….. അത്‌ വേറെ ലെവൽ ആണ്…

ആ കാര്യം ഉറപ്പ് ആണ്…

അവളെ കണ്ടപ്പോൾ മുതൽ തന്റെ വയറ്റിൽ ഒരു ആന്തൽ ആണ്…

തന്റെ വാരിയെല്ലിന്റെ പകുതി ആണോന്ന് ഒരു doubt….

വൈകുന്നേരം കൃത്യം വരുൺ ഓഫീസിൽ നിന്നിറങ്ങി വന്നപ്പോൾ ഓപ്പോസിറ്റ് സൈഡഇൽ നിന്ന് നന്ദന വരുന്നു..

അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു..

“Hi….. റ്റീനയെ വിളിച്ചിട്ടു കിട്ടിയില്ല അല്ലെ… “

“ഇല്ലാ…. ഫോൺ complaint ആയത് തന്നെ.. “

“മ്… എന്തായാലും അവൾ ഉടനെ തിരിച്ചു വരും… “

“എങ്കിൽ ശരി… ഞാൻ പോട്ടെ… “

അവൾ അവനോട് യാത്ര പറഞ്ഞു പുറത്തേക്ക് ഇറങ്ങി..

“നന്ദന… പേടി ഇല്ലെങ്കിൽ എന്റെ കൂടെ വരുന്നോ… ഞാൻ ഡ്രോപ്പ് ചെയാം… “

വരുൺ പ്രതീക്ഷയോടെ അവളെ നോക്കി..

തുടരും..

 

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

നിനക്കായ്‌

കാവ്യം

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

മന്ദാരം

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!