Skip to content

അച്ചായന്റെ പെണ്ണ് – 21

  • by
achayante-pennu

അപ്പോളേക്കും ആന്മരിയയുടെ വീട്ടിൽ നിന്ന് അച്ഛനും അമ്മയും ഒക്കെ എത്തിച്ചേർന്നു..

നന്ദുനെ പരിചയപ്പെടാൻ ആയി അവർ അവളുടെ അടുത്തേക്ക് വന്നു..

അവളുടെ പപ്പയെ കണ്ടതും നന്ദനയുടെ കാഴ്ച മറഞ്ഞു പോയി

വീഴാതിരിക്കാൻ നന്ദു അവിടെ കിടന്ന കസേരയിൽ മുറുക്കെ പിടിച്ചു..

“എന്ത് പറ്റി മോളെ… എന്താ ഒരു വല്ലാഴിക… “ആൻസി വേഗം അവളുടെ അടുത്തേക്ക് വന്നു.

“ഹേയ്.. ഒന്നുല്ല മമ്മി… “

“എന്താ.. എന്താ പറ്റിയത്… “എല്ലാവരും അവൾക്ക് വട്ടം കൂടി..

“പെട്ടന്നൊരു തളർച്ച പോലെ.. അതാണ്… “നന്ദു എല്ലാവരോടും മറുപടി പറഞ്ഞു.

“കുറച്ചു സമയം കിടക്കാം… വാ മോളെ.. “ആൻസി അവളെ മുറിയിലേക്ക് വിളിച്ചു.

നന്ദുനും അത്‌ ആവശ്യം ആയി തോന്നി.

കട്ടിലിൽ പോയി അവൾ കിടന്നു

.

ഓർമ്മകൾ പിറകിലേക്ക് സഞ്ചരിക്കുക ആണ്…

ആൻസി അവളെ വിശ്രമിക്കാൻ കിടത്തിയിട്ട് വെളിയിലേക്ക് വന്നു.

“ഈ കുട്ടി നന്ദുട്ടി അല്ലെ.. “ആന്മരിയയുടെ പപ്പാ ചോദിച്ചു..

“അതേ… അറിയുമോ മോളെ . “? മാത്തച്ചന് ആകാംക്ഷ ആയി..

“പാലക്കാട്‌ അല്ലെ ഈ കുട്ടീടെ വീട്.. “

“അതേ പപ്പാ… എന്താണ്.. “ആന്മരിയ കൂടി അവളുടെ അടുത്തേക്ക് വന്നു.

“പിന്നെ അറിയില്ലേ…. ഞാൻ അറിയും പോലെ അവളെ ആരും അറിയില്ല.. “

അയാൾ സെറ്റിയിൽ വന്നു ഇരുന്ന്..

എല്ലാ കണ്ണുകളും അയാളിൽ തറഞ്ഞു നിൽക്കുക ആണ്.

“എന്താ അങ്കിൾ…. എങ്ങനെ നന്ദനയെ അങ്കിൾനു അറിയാം “

വരുൺ അയാളെ നോക്കി..

ഈ കുട്ടിയെ കുറിച്ച് പറയും മുൻപ് ഇവളുടെ പപ്പയെ കുറിച് പറയണം…

അയാൾ ഒന്ന് മൂരിനിവർന്നു..

“മോന് അറിയാമോ ഇവളുടെ പപ്പയെ… “

“പപ്പാ  മരിച്ചു പൊയ്‌ ചെറുപ്പത്തിൽ എന്ന് അവൾ പറഞ്ഞു… പിന്നീട് ഞാൻ ഒന്നും ചോദിച്ചില്ല… “

“ഓക്കേ മോനെ… “

“അങ്കിൾ അറിയുമോ… “

“പിന്നില്ലേ…. അവനെ അറിയാത്തവർ ആരു ഇല്ലായിരുന്നു.. ഒരു തവണ കണ്ടവർ അവനെ മറക്കില്ല… അത്രയ്ക്ക് മിടുക്കൻ ആയ ഒരു സുന്ദരൻ… “

നാട്ടുകാർക്കും വീട്ടുകാർക്കും എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ടവൻ ആയിരുന്ന..ജോൺ സെബാസ്റ്റ്യൻ തോട്ടത്തിൽ എന്ന പോലീസ് ഇൻസ്‌പെക്ടർ.

സ്ഥലം മാറ്റം കിട്ടി വന്നതാണ് പാലക്കാട്‌ മുണ്ടൂര്…..

അവിടെ കോട്ടേഴ്‌സിന്റെ അടുത്ത് താമസിച്ചിരുന്ന  ശാന്തിനി ദേവി എന്ന നായര് കുട്ടിയെ അയാൾ കണ്ടു.

പലതവണ കണ്ടു മുട്ടി എങ്കിലും രണ്ടാളും പരസ്പരം ഇഷ്ടo തുറന്ന് പറഞ്ഞില്ല..

എന്നാലും ഉള്ളിന്റെ ഉള്ളിൽ അവർക്ക് അറിയാം തങ്ങൾ രണ്ടാളും അതിതീവ്രാനുരാഗത്തിൽ ആണ് എന്ന്..

കാലത്ത് അവൾ കോളേജിൽ പോകുമ്പോൾ അവനെ ഒരു നോക്ക് കാണും… വൈകിട്ട് ഒക്കെ ചിലപ്പോൾ മാത്രം..

അങ്ങനെ ദിവസങ്ങൾ പിന്നിട്ടു..

ഒരു അവധി ദിവസം ആയിരുന്നു അന്ന്..

അവളുടെ വീട്ടിൽ ഒരു ദിവസം ഒരു ചെറുപ്പക്കാരനും ഒരു കാരണവരും വരുന്നത് അവൻ കണ്ടു….

പാലുകാരൻ പയ്യനിൽ നിന്നാണ് അറിയാൻ കഴിഞ്ഞത് അത് അവളെ പെണ്ണ് കാണാൻ വന്ന ആൾ ആണെന്ന്..

അന്ന് അവന്റ ഉറക്കം നഷ്ടമായി..

നേരിട്ട് അവളുടെ വീട്ടിൽ കയറി ചെല്ലുവാൻ ഉള്ള മനസ് ഉണ്ട്..

പക്ഷെ… പക്ഷെ…

അവളുടെ മനസ് അറിയണം..

തന്നെ ഇഷ്ടം ആണോ ഇല്ലയോ എന്ന്…

അന്ന് രാത്രി ഒരു തരത്തിൽ അവൻ വെളുപ്പിച്ചു..

അടുത്ത ദിവസം കാലത്തു അവളെ ബസ് സ്റ്റോപ്പിൽ എത്തും മുൻപ് ജീപ്പിൽ കയറ്റി.

“ആദ്യ അവൾ സമ്മതിച്ചില്ല.. “

പക്ഷെ അവൻ ഉറപ്പിച്ചു പറഞ്ഞു, തന്നോട് എനിക്ക് സംസാരിക്കുവാൻ ഉണ്ടെന്ന്..

ഒടുവിൽ മനസ്സില്ലാമനസ്സോടെ അവൾ ജീപ്പിൽ കയറി..

“എന്താണ് പറയുവാനുള്ളത്” എന്ന് അവൾ ചോദിച്ചുവെങ്കിലും അവന്റെ മനസ്സിലുള്ളത് എന്താണെന്ന് അവൾക്ക് മറ്റാരേക്കാളും നന്നായി അറിയാമായിരുന്നു,

” എനിക്ക് നിന്നെ ഇഷ്ടമാണ്, ഞാൻ ഞാൻ ഒരു പെണ്ണിനെ കഴുത്തിൽ മിന്നുകെട്ടങ്കിൽ അത് നിന്നെ ആയിരിക്കും” വളച്ചു കെട്ടാതെ നേരെ തന്നെ അയാൾ കാര്യം പറഞ്ഞു.

“യ്യോ….. എനിക്ക് പേടിയാ…..”

” ആരെ എന്നെയാണോ? “

“മ്മ്… “

“ങേ.. “

“അല്ല…..”

“പിന്നെയോ… “

“നിക്ക്…. അന്യ ജാതിയിൽ പെട്ട ആളെ കല്യാണം കഴിക്കാൻ…. പേടിയാ “

“ആരാണ് പറഞ്ഞത്.. അന്യ ജാതി ആണെന്ന്.. “

“അത്… അത്‌ മീനു ചേച്ചി പറഞ്ഞു.. “

“ഏത് മീനു ചേച്ചി.. “

“നമ്മുടെ വീടിന്റെ ഓപ്പോസിറ്റ താമസിക്കുന്ന… “

“ഓഹ് അപ്പോ എന്നെ കുറിച്ച് ഒക്കെ അന്വഷണം നടത്തിയോ.. “

“മ്മ്….. ഹേയ് ഇല്ല… “

” ഏതെങ്കിലും ഒന്ന്  നീയൊന്നു ഉറപ്പിക്കുക”

“ഞാൻ ഒന്നും അന്വഷിച്ചില്ല…. “

“പിന്നെ… “

“പിന്നെ ഒന്ന് ഇല്ല….. എന്നെ വേഗം ബസ് സ്റ്റോപ്പിൽ വിട്… “

“മ്മ്.. ഓക്കേ ഓക്കേ… ബട്ട്‌ അതിനു മുൻപ് നീ കാര്യം പറ…. എന്നെ ഇഷ്ടം ആണോ ഇല്ലയോ എന്ന്.. “

“എനിക്ക്… അതൊന്ന് എനിക്ക് അറിയില്ല.. എനിക്ക് ഇപ്പോൾ പോകണം… “

“എന്നെ ഇഷ്ടം ആണോ അല്ലയോ….അത് പറഞ്ഞിട്ട് പോയാൽ മതി.. “

“അല്ലെങ്കിൽ “

“അല്ലെങ്കിൽ നീ ഇന്ന് കോളേജിൽ പോകില്ല… “

“നിയോ… “

“മ്മ്.. കെട്ടാൻ പോകുന്ന പെണ്ണിനെ എടി പോടീ വാടി എന്നൊക്ക ആണ് ഞങ്ങടെ നാട്ടിൽ വിളിക്കുന്നത്..

“അത് കെട്ടാൻ പോകുന്ന പെണ്ണിനെ.. അല്ലാതെ അയല്വക്കത്തെ പെണ്ണിനെ അല്ലാലോ… “

“ആഹാ ഹാ… അങ്ങനെ ആണോ… ശരി…. “

“അതെ… എനിക്ക് പോകണം.. “

“പൊയ്ക്കോ.. സെ യെസ് ഓർ നോ “

“ഞാൻ ഒന്നും പറയില്ല… “

“പറയാതെ വിടില്ല മോളെ.. “

“പറഞ്ഞാൽ പോകാൻ സമ്മതിക്കുമോ… “

“മ്മ്… “

“No….”

ഇനി എന്നെ ഇറക്കി വിട്..

“ആഹ്ഹ…. അങ്ങനെ പറഞ്ഞാൽ ഞാൻ വിടില്ല “

“ഇപ്പോൾ അങ്ങനെ ആയോ… “

“ആയി…. “

“ഇതെന്താ ഇങ്ങനെ… എന്നോട് യെസ് ഓർ നോ പറയാൻ പറഞ്ഞിട്ട്.. “

“അത് പിന്നെ നീ നോ പറയും എന്ന് ആരു കണ്ടു… “

“അത് ഞാൻ അല്ലെ തീരുമാനിക്കുന്നത്.. “

“ദേ കൊച്ചേ…. ചേട്ടായിയെ ഇഷ്ടം ആണെന്ന് പറഞ്ഞിട്ട് പോകാൻ നോക്ക്.. “

“ഞാൻ എന്റെ സ്റ്റാൻഡ് പറഞ്ഞു.. ഇനി ബാക്കി ഒക്കെ നിങ്ങൾ തീരുമാനിക്ക്… “

“എന്ത്…. “

“നിനക്ക് ഇഷ്ടം ഇല്ലെന്ന് പറഞ്ഞിട്ട്, ഞാൻ എന്താ തീരുമാനിക്കേണ്ടത്.. “

അതു പറഞ്ഞു അവൻ വണ്ടി നിർത്തി..

അവൾ വേഗം വണ്ടിയിൽ നിന്ന് ഇറങ്ങി.

“അതേയ്… എനിക്ക് ഇഷ്ടം ആണ് കെട്ടോ… നാളെ എന്റെ അച്ഛനോട് വന്നു ചോദിക്ക്… എന്റെ അച്ഛൻ പാവം ആണ്… “

“ങേ… സത്യം ആണോ… “

“അതെ… “

“നാളെ ഞാൻ വരും… അല്ലെങ്കിൽ വേണ്ട.. ഇന്ന് വൈകിട്ട് വരാം.. “

അതിനു മറുപടി പറയാതെ അവൾ നടന്നു അകന്ന്..

അന്ന് വൈകുന്നേരം അവളുടെ വീട്ടിൽ ചെല്ലം എന്ന് തീരുമാനിച്ചു..

തന്റെ ഇഷ്ടം പറഞ്ഞപ്പോൾ അച്ഛനും അമ്മയും ആദ്യം കുറെ ഉപദേശം തന്നു..

പക്ഷെ ശാന്തിനിയെ മാത്രം കെട്ടുവൊള്ളൂ എന്ന് പറഞ്ഞപ്പോൾ അവർ ഒടുവിൽ സമ്മതിച്ചു..

“എന്റെ വീട്ടുകാർ എന്നെ എതിർക്കും, പക്ഷെ ഒരു പെണ്ണിനെ പോറ്റാൻ ഉള്ള നിലയും വിലയും എനിക്ക് ഉണ്ട്… “അവൻ പറഞ്ഞു..

അപ്പോളും എതിർത്തത് അവളുടെ ഭാഗത്തു നിന്ന് അവളുടെ  ആങ്ങള ആയിരുന്ന്.

പക്ഷെ… ഒരു പോലീസ് ഓഫീസറുടെ പവർ ഉപയോഗിച്ച് അവൻ നേരിട്ട്..

ഒടുവിൽ അവന്റ ആഗ്രഹം പോലെ ശാന്തിനിയെ അവൻ രെജിസ്റ്റർ മാര്യേജ് ചെയ്ത്..

പിന്നീട് കുറവിലങ്ങാട് ഉള്ള തോട്ടത്തിൽ തറവാട്ടിലേക്ക് അവൻ വന്നു..

നേരത്തെ വിചാരിച്ചത് പോലെ അവന്റെ അപ്പൻ അവനെ വീടിന്റെ പടി ചവിട്ടാൻ സമ്മതിച്ചില്ല…..

അതിപുരാതനമായ കത്തോലിക്ക കുടുംബം ആണ് തോട്ടത്തിൽ തറവാട്.. കത്തനാര് വരെ ഉള്ള തറവാട്. 

അങ്ങോട്ട്‌ ആണ് ഒരു അന്യജാതി പെണ്ണിനെ വിളിച്ചു ഒരു കൊച്ചുമകൻ വരുന്നത്..

അമ്മച്ചി ആണെങ്കിൽ സങ്കടം കൊണ്ട് നെഞ്ചു പൊട്ടി നിൽക്കുക ആണ്..

അപ്പൻ ആണെങ്കിൽ അമ്പിനും വില്ലിനും അടുക്കുന്നില്ല…

ഒരുപാട് ക്ഷമ പറഞ്ഞു നോക്കി.. നോ രക്ഷ….

തന്റെ പൊയ്‌ വാക്കുകൾ എല്ലാം നിഷ്‌ഫലം ആയി..

ഒടുവിൽ അവൻ അവളുമായി അവിടെ നിന്ന് ഇറങ്ങി .

വീണ്ടും മുണ്ടൂര്ക്ക്..

അവിടെ വെച്ച് ശാന്തിനി ഗർഭിണി ആകുന്നു…

സന്തോഷം നിറഞ്ഞ ദിനങ്ങൾ..

അങ്ങനെ മുന്നോട്ട് പോകുന്നു..

സ്വന്തം വീട് അടുത്ത ഉള്ളത് കൊണ്ട് അവൾക്ക് എല്ലാത്തിനും സഹായം ആയിരുന്നു .

അങ്ങനെ അവരുടെ ജീവിതത്തിലേക്ക് നന്ദുട്ടി കടന്ന് വന്നു..

അവളുടെ കിളിക്കൊഞ്ചലും പാദസരകിലുക്കവും ഒക്കെ കേട്ട് ആണ് ഓരോ ദിവസവും ആ വീട് ഉണർന്നത്..

ഒരു തവണ കൂടി തന്റെ കുഞ്ഞു ആയിട്ട് ഭാര്യയെയും കൂട്ടി അവൻ നാട്ടിലേക്ക് വന്നു..

പക്ഷെ അപ്പൻ തറവാട്ടിൽ പിറന്നവൻ ആണ്..

ഒരു തവണ പറഞ്ഞാൽ മാറ്റി പറയില്ല..

അയാൾ തന്റെ മകന്റെ കുഞ്ഞിനെ ഒന്ന് നോക്കി പോലും ഇല്ല..

അന്ന് രാത്രി ആയിരുന്നു..

എന്നാലും അയാൾ അവരെ മൂന്ന് പേരെയും അവിടെ നിന്ന് ഇറക്കി വിട്ട്..

“ഇനി ഞാൻ എന്റെ മരണം വരെ ഈ പടി ചവിട്ടില്ല… “അതും പറഞ്ഞു കൊണ്ട് ജോൺ ഇറങ്ങി.

.

തന്റെ ബെസ്റ്റ് ഫ്രണ്ട് ആയ സെബാൻ എന്ന സെബാസ്റ്റ്യൻ ന്റെ അടുത്തേക്ക് ആണ് പോയത്..

ഒന്നാം ക്ലാസ്സ്‌ മുതൽ പ്രീ ഡിഗ്രി വരെ അവനും താനും ഒരുമിച്ചു ആയിരുന്നു..

തന്റെ പ്രിയപ്പെട്ട കളിക്കൂട്ടുകാരൻ…

കോളേജ് അധ്യാപകൻ ആയ അവൻ എല്ലാ സഹായവും അവർക്ക് ചെയ്തു കൊടുത്ത്..

അവന്റ വീട്ടിൽ താമസിച്ചിട്ട് അവർ മുണ്ടൂര്ക്ക് തിരികെ പോന്നു.

താഴത്തും തറയിലും വെയ്ക്കാതെ കഥകൾ പറഞ്ഞു കൊടുത്ത് കൊണ്ട് ഒക്കെ ആണ് അവളുടെ മുത്തശ്ശനും മുത്തശ്ശിയും അവളെ വളർത്തുന്നത്.

എന്നാലും അവൾക്ക് ഏറ്റവും പ്രിയപ്പെട്ടത് അവളുടെ പപ്പാ ആണ്..

പപ്പാ വരുന്നത് വരെ അവൾ കാത്തിരിക്കും….

പപ്പാ വാരി കൊടുത്താലേ അവൾ ചോറ് കഴിക്കത്തൊള്ളൂ..

പപ്പാടെ നെഞ്ചിൽ കിടന്നേ അവൾ ഉറങ്ങാറുള്ളു…

ഊണിലും ഉറക്കത്തിലും പപ്പാ… പപ്പാ…. പപ്പാ… അത് മാത്രം മതി അവൾക്..

ഇടയ്ക്കൊക്കെ അമ്മ അവളോട് പിണങ്ങും..

“നന്ദൂട്ടിക്ക് അമ്മയെ വേണ്ടല്ലോ… അതുകൊണ്ട് അമ്മ പിണങ്ങി… “

“പിങ്ണ്ട കെതോ…. നിച്ചു അമ്മേം ഇട്ടമാ, ഒത്തിരി ഇട്ടം… “അവൾ കൊഞ്ചി.

ഇടയ്ക്ക് ഒക്കെ വെക്കെഷൻ ആകുമ്പോൾ സെബാനും ഭാര്യയും മക്കളും വരും…

“ഒരു ദിവസം സെബാനെയും കുടുംബത്തെയും ജോൺ വിളിച്ചു.. തന്റെ ആറാം വിവാഹവാർഷികം ആഘോഷിക്കുവാൻ…

തലേ ദിവസം തന്നെ അവർ എത്തിയിരുന്നു..

എല്ലാവരും കൂടി ഉത്സവം പോലെ ആണ് അന്ന് രാത്രി ആഘോഷിച്ചത്..

ഭൂമിയിലെ സ്വർഗം ആണെടാ എന്റെ വീട്.. എന്റെ ശാന്തിനിയും മോളും ഇല്ലാത്ത ഒരു നിമിഷം എനിക്ക് ഇല്ലടാ….. “ഒരു പെഗ് ഒക്കെ അടിച്ചു ജോൺ കൂട്ടുകാരനോട് പറഞ്ഞു.

അവൻ പറഞ്ഞത് അക്ഷരം പ്രതി സത്യം ആണെന്ന് സെബാനും അറിയാമായിരുന്നു..

തങ്കം പോലുള്ള ആ പൈതലും, അവനെ പ്രാണനെ പോലെ സ്നേഹിക്കുന്ന ഒരു ഭാര്യയും ആയിരുന്നു അവന്റ ലോകം..

അന്ന് രാത്രിയിൽ പഴയ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൂട്ടുകാർ രണ്ടാളും ഇരുന്ന്..

ഒരേ ഒരു വിഷമം ഒള്ളു ജോണിന്..

തന്റെ മാതാപിതാക്കൾ മാത്രം തന്നെ അംഗീകരിച്ചില്ല..

ആറു സഹോദരങ്ങൾ ആണ് ജോണിന്.

ആരും ഒരിക്കൽ പോലും അവനെ ഒന്ന് വിളിച്ചില്ല..

.

തന്റെ അപ്പന്റെ കാലുപിടിച്ചു അവൻ മാപ്പ് പറഞ്ഞത് ആണ്.. പക്ഷെ അയാൾ മാത്രം വഴങ്ങി ഇല്ല..

അതൊക്ക പറയുമ്പോൾ അവൻ കരഞ്ഞു..

ഒരു തരത്തിലാണ് ശാന്തിനി അവനെ ഉറങ്ങാനായി കൂട്ടിക്കൊണ്ടുപോയത്

അടുത്ത ദിവസം കാലത്തെ രണ്ടാളും ഉണർന്നു,

ആദ്യം അടുത്തുള്ള ഒരു ചർച്ചിൽ അവർ രണ്ടുപേരും കൂടി പോയി.

അവിടെ പോയി പ്രാർത്ഥിച്ച തിനുശേഷം അമ്പലത്തിലും പോയി.

” നമ്മൾക്ക് അങ്ങനെ, വേർതിരിവ് ഒന്നുമില്ലെടാ, എല്ലാ ദൈവത്തെയും ഞങ്ങൾ വിളിക്കും.’ വീട്ടിലേക്ക് കയറിവന്ന ജോൺ പറഞ്ഞു.

” ഒരു പട്ടുപാവാടയും ബ്ലൗസും ഒക്കെഇട്ട് കൊണ്ട്  ഇന്ന് നല്ല സുന്ദരി കുട്ടിയായി നിൽക്കുകയാണ് നന്ദന മോൾ”

കുറച്ചു സമയം അവൾ അച്ഛനോടും അമ്മയോടും പിണങ്ങി നിന്നു.

മോള് കാലത്തെ ഉണർന്ന്ല്ലല്ലോ അതുകൊണ്ടാണ് ഞങ്ങൾ നേരത്തെ പോയത്.” എന്നുപറഞ്ഞുകൊണ്ട് ജോൺ മകളെ സമാധാനിപ്പിച്ചു.

പിന്നീട് ഉച്ചയ്ക്കുള്ള ഭക്ഷണം ഉണ്ടാക്കുകയും  ബഹളവും ആയിരുന്നു….

അപ്പോഴേക്കും ശാന്തിയുടെ വീട്ടിൽ നിന്നും അച്ഛനും അമ്മയും സഹോദരനും ഒക്കെ വന്നിരുന്നു..

അന്ന് ഒരു ഞായറാഴ്ചയായിരുന്നു

ജോണിനെ കുറിച്ച് സഹപ്രവർത്തകരും കൂടി വന്നു

കേക്ക് മേടിക്കുവാൻ ആയി എന്നും പറഞ്ഞ് ജോൺ വേഗം ബൈക്കുമെടുത്ത് പുറപ്പെട്ടു.

എത്തേണ്ട സമയം കഴിഞ്ഞിട്ടും ആളെ കണ്ടില്ല…

അങ്ങനെയാണ് ജോണിനെ സഹപ്രവർത്തകരിൽ ഒരാളായ സഹദേവൻ ജോണിനെ തിരക്കി ജീപ്പുമായി പുറപ്പെട്ടത്,

പിന്നീട് അറിഞ്ഞത് ഞെട്ടിപ്പിക്കുന്ന വാർത്തയായിരുന്നു,

നിയന്ത്രണം വിട്ടു വന്ന ഒരു ടിപ്പർ ലോറി……. പാവം ജോണിനെ,……..

ശാന്തിനി ഒരു ഭ്രാന്തിയെ പോലെ അലറി..

കൂട്ടുകാർക്ക് എല്ലാവർക്കും ചോക്ലേറ്റ് ആയിട്ട് വരാം എന്ന് പറഞ്ഞ പപ്പാ അവളെ പറ്റിച്ചു..

വെള്ളത്തുണിയിൽ പൊതിഞ്ഞ മൃതുദേഹം കണ്ടു അവൾ കാര്യം അറിയാതെ കരഞ്ഞു..

പപ്പയെ കുറെ തവണ അവൾ പിടിച്ചു കുലുക്കി

“പപ്പാ… എണിറ്റു വാ… വാ പപ്പാ…കണ്ണ് തുറക്ക്.    ഞാൻ പിണങ്ങി കെട്ടോ…. “അവൾ കരഞ്ഞു വിളിച്ചിട്ടും അവളുടെ പപ്പാ കണ്ണ് തുറന്നില്ല….

അത്‌ പറഞ്ഞു കഴിഞ്ഞതും സെബാൻ കരഞ്ഞു…

കേട്ടുനിന്ന

എല്ലാവരുടെയും കണ്ണുകൾ ഈറൻ അണിഞ്ഞു..

അവൾക്ക് 12വയസ് ആകുന്നത് വരെ ഞാനും ഭാര്യയും അവരുടെ അടുത്ത് പോകുമായിരുന്നു..

പിന്നീട് അവർ അവരുട ആങ്ങളയുടെ കൂടെ ആയിരുന്നു..

പല തവണ ജോണിന്റെ അപ്പച്ചനും അമ്മച്ചിയും അവരെ കൂട്ടാൻ ചെന്നത് ആണ്..

പക്ഷെ ജോണിനെ അംഗീകരിക്കാത്തവരുടെ അടുത്തേക്ക് പോരാൻ ശാന്തിനി തയ്യാറായില്ല.

ശാന്തിനിയുടെ അച്ഛനും അമ്മയും മരിച്ചതോടെ ആങ്ങളയുടെ മറ്റൊരു മുഖം ആണ് കണ്ടത്. 

ഒടുവിൽ അവർ ഒരു ആശ്രമത്തിൽ അന്ധേവാസി ആയി എന്ന് അറിയാൻ കഴിഞ്ഞു..

ഞങ്ങൾ കുറെ അന്വഷിച്ചു..

പക്ഷെ… പക്ഷെ… കണ്ടെത്താൻ കഴിഞ്ഞില്ല..

ഈ മുഖങ്ങൾ ഞാൻ എല്ലാ യാത്രയിലും തിരയുമായിരുന്നു..

ഒടുവിൽ…. ഒടുവിൽ… ഇന്നാണ് ഞാൻ അറിഞ്ഞത്… ഇവിടെ വെച്ച ആണ് ഞാൻ അറിഞ്ഞത് നന്ദന മോളെ ആണ് വരുൺ വിവാഹം ചെയ്തത് എന്ന് …..

അയാൾ പറഞ്ഞു നിറുത്തി….

ബാക്കി കാര്യങ്ങൾ ഒക്കെ വരുൺ ആണ് പറഞ്ഞത് ..

അവളുടെ അമ്മ മരിച്ചത് അറിഞ്ഞു സെബാൻ ഞെട്ടി തരിച്ചു ഇരുന്ന് പോയി…

“ഈശോയെ… എന്തൊരു കഷ്ടം ആണ്… “

“അതെ അതെ… പാവം ആ കുട്ടി…. എന്തെല്ലാം യാതനകൾ അനുഭവിച്ചു ആ കുട്ടി… “അമ്മമ്മച്ചയുടെ കണ്ണുകൾ ഈറൻ ആയി..

“എന്തായാലും വരുണിന്റെ കൈകളിൽ അവൾ സുരക്ഷിതയാണ്…. കൺഗ്രാറ്സ്…. “സെബാൻ അവന്റെ കൈയിൽ പിടിച്ചു കുലുക്കി..

അപ്പോളേക്കും നന്ദന അവിടേക്ക് ഇറങ്ങി വന്നു..

അവൾ മെല്ലെ സെബാൻറെയും ഭാര്യ ലീലാമ്മയുടെയും അടുത്തേക്ക് വന്നു..

ഇത്രയും വിഷമം ഉള്ളിൽ കൊണ്ട് നടന്ന കുട്ടി ആണ് അല്ലെ ഇവൾ…

“മോളെ… നന്ദൂട്ടി… “ലീലാമ്മ അവളുടെ തോളിൽ കൈ വെച്ച്.

അവൾ അവരെ നോക്കി ചിരിച്ചു.

പണ്ടത്തെ അതേ നിഷ്കളങ്കമായ ആ ചിരി…

അവർ അവളെ പിടിച്ചു തന്റെ അരികത്തു ഇരുത്തി.

കുറെ വർത്തമാനം പറഞ്ഞു.

ഇടയ്ക്ക് ഒക്കെ അവളുടെ കണ്ണുകൾ ഈറൻ അണിഞ്ഞു..

അമ്മയെ കുറിച്ച് പറഞ്ഞപ്പോൾ അവൾ കരഞ്ഞു.

എന്നാലും ഈ അവസ്ഥയിൽ ഇത്രയും വിഷമിക്കരുതെന്ന് പറഞ്ഞു എല്ലാവരും അവളെ സമാധാനിപ്പിച്ചു.

“നീ കരയണ്ട മോളെ… നിനക്ക് എല്ലാവരും ഉണ്ട്‌.. നിന്റെ മമ്മി നിന്നെ പൊന്ന് പോലെ നോക്കും, അത്രയും നല്ലവൾ ആണ് ആൻസി.. “സെബാൻ പറഞ്ഞു.

ആൻസി അവളെ ചേർത്ത പിടിച്ചു കൊണ്ട് റൂമിലേക്ക് പോയി..

അന്ന് രാത്രിയിൽ വരുൺ ഇടയ്ക്ക് കണ്ണ് തുറന്നപ്പോൾ  നന്ദു ഉറങ്ങാതെ ആലോചിച്ചു കിടക്കുക ആണ്..

“നന്ദു…… നീ ഉറങ്ങിയില്ലേ.. “?

“ഇല്ല….. “

“നിന്നെ വിഷമിപ്പിക്കാതിരിക്കാൻ ആണ് ഞാൻ നിന്നോട് ഒന്നും ചോദിക്കാത്ത.. “

അവൾ എഴുനേറ്റപ്പോളെക്കും അവനും എഴുന്നേറ്റിരുന്നു.

അത്‌ വരെ അടക്കിപ്പിടിച്ച എല്ലാ സങ്കടവും അണപൊട്ടി ഒഴുകി..

അവൾ വരുണിനെ കെട്ടിപിടിച് പൊട്ടി കരഞ്ഞു…..

എത്ര എത്ര ആശ്വാസവാക്കുകൾ വരുൺ  പറഞ്ഞു എങ്കിലും അവളുടെ കണ്ണീർ തുടയ്ക്കാനായില്ല….

തുടരും..

(ഫ്രണ്ട്സ്….. കഥ കൊള്ളാമോ…. ഒരുപാട് ഓവർ ആക്കി ചളം ആക്കില്ല കെട്ടോ… “)

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

നിനക്കായ്‌

കാവ്യം

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

മന്ദാരം

4.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!